അലഭ്യ ലഭ്യശ്രീ എന്നൊരു യോഗമുണ്ടോ...............ഉണ്ടെന്ന് ശ്രീനിവാസന്‍ ഒരു സിനിമയില്‍ നമ്മെ കാണിച്ച് തരുന്നുണ്ട്. ഈ യോഗമുള്ളവന്‍ ഇരിക്കുന്നിടം അഭിവൃദ്ധിപ്പെടുമത്രേ.......വച്ചെടി വച്ചെടി കയറ്റം. എന്നാല്‍ ഇയാള്‍ക്കോ ഇയാളുടെ കുടുംബത്തിനോ ഈ യോഗം കൊണ്ട് ഒരു പ്രയോജനവുമില്ല. സ്വന്തം വീട്ടില്‍ ഇരുന്നാല്‍ ഈ യോഗം പ്രവര്‍ത്തിക്കുകയില്ല. അതിനാല്‍ ഈ യോഗമുള്ള ഒരുവനെ തട്ടി കൊണ്ട് പോകാന്‍ വിവിധ ഗ്രൂപ്പുകള്‍ നടത്തുന്ന കളികളാണ് സിനിമയുടെ വിഷയം. . . ഈ യോഗത്തെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കാന്‍ കാര്യം നമ്മുടെ ശ്രീശാന്താണ്. ആശാന് .അലഭ്യലഭ്യശ്രീ ഉണ്ടോ എന്ന് സംശയം. ഇല്ലെങ്കില്‍ ഒന്നുമില്ലാതെ കിടന്ന കൊച്ചി ടസ്കേര്‍സ് ഇങ്ങനെ കുതിച്ചു പായാന്‍ വല്ല കാരണവും ഉണ്ടോ..................എന്നാല്‍ ശ്രീശാന്ത് എന്ന വ്യക്തിയാകട്ടെ കളിക്കാരന്‍ എന്ന നിലയില്‍ യാതൊരു പ്രയോജനവും ടീമിന് ചെയ്യുന്നില്ല താനും. . . ഇന്‍ഡ്യയുടെ ആദ്യ ടൊന്റി- ടൊന്റി വിജയത്തിലും ഈ അലഭ്യ ലഭ്യ ശ്രീ ഉണ്ടായിരുന്നു. പഞ്ചാബ് കിങ്സിന്റെ ഐ.പി.എല്ലിലെ കുതിപ്പിലും അലഭ്യ ലഭ്യ ശ്രീ................ പിന്നെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലും ഇതാ അലഭ്യ ലഭ്യ ശ്രീ...............ഒരു ബോളിന്റേയോ ബാറ്റിന്റേയോ പ്രയോജനമില്ലാതെ സാന്നിദ്ധ്യം കൊണ്ട് മാത്രം ഇന്‍ഡ്യയെ വിജയിപ്പിച്ച അലഭ്യ ലഭ്യ ശ്രീ................................ . വിശ്വാസങ്ങളുടെയും ആചാരങ്ങളുടേയും ഈ നാട്ടില്‍ നമ്മുടെ അലഭ്യ ലഭ്യ ശ്രീ ഇന്‍ഡ്യന്‍ ടീമിലെ സ്ഥിരം അംഗമാകുമോ.............................
1 comment:
thats a good observation!
Post a Comment