Tuesday, October 11, 2011

മൃദുവായി തല്ലിക്കൊല്ലുമ്പോള്‍...........

http://www.mathrubhumi.com/online/malayalam/news/story/1211644/2011-10-11/kerala
പെരുമ്പാവൂര്‍: കെഎസ്ആര്‍ടിസി ബസ്സില്‍ പോക്കറ്റടിച്ചയാള്‍ സഹയാത്രക്കാരുടെ മര്‍ദനമേറ്റ് മരിച്ചു. പാലക്കാട് പെരുവമ്പ് തങ്കയം വീട്ടില്‍ രഘു (40) ആണ് മരിച്ചത്. പെരുമ്പാവൂര്‍ കാരാട്ടുപള്ളിക്കരയിലെ പ്ലാസ്റ്റിക് മോള്‍ഡിങ് കമ്പനിയിലെ തൊഴിലാളിയാണ്. സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശി സന്തോഷിനെയും തിരുവനന്തപുരം സ്വദേശി സതീഷിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ സതീഷ് കെ. സുധാകരന്‍ എം.പി.യുടെ ഗണ്‍മാനാണെന്ന് പോലീസ് പറഞ്ഞു. സന്തോഷിന്റെ പണമാണ് ബസ്സില്‍വച്ച് പോക്കറ്റടിച്ചത്.



  വളരെ മൃദുവായി, സൌമ്യമായി ഒരാളെ എങ്ങിനെ തല്ലിക്കൊല്ലാം എന്നറിയാന്‍ മാതൃഭൂമി വായിക്കുക. തല്ലിക്കൊന്നു എന്നല്ല മര്‍ദ്ദനമേറ്റു മരിച്ചു. ഇടിവെട്ടേറ്റു മരിച്ചു,പാമ്പു കടിച്ചു മരിച്ചു എന്നൊക്കെ കേട്ടിട്ടില്ലേ അതുപോലെ, ഒരു സാധാരണ മരണം. ആരാണ് മര്‍ദ്ദിച്ചത്.? സഹയാത്രക്കാര്‍ എന്ന് ഉത്തരം. സഹയാത്രക്കാര്‍, എന്ത് സൌമ്യമായ പദം. മര്യാദയുള്ള പദം.
                   പോക്കറ്റടിക്കാരന്‍ എന്ന് സംശയിക്കപ്പെടുന്ന ആളല്ല മരിച്ചത്. പോക്കറ്റടിക്കാരന്‍ തന്നെയാണ്. പത്രത്തിന് യാതൊരു സംശയവുമില്ല.
 
               ഇത്ര സൌമ്യമായ ഒരു കൊലപാതകവാര്‍ത്ത ഒരു പത്രത്തില്‍ അപൂര്‍വ്വമാണ്. ഇങ്ങിനെ ഒരു വാര്‍ത്ത വരാന്‍ രണ്ടേ രണ്ട് ചാന്‍സേ ഉള്ളൂ,ഒന്നുകില്‍ മരിച്ചവന്‍ സി.പി.എം കാരനായിരിക്കണം. അല്ലെങ്കില്‍ കൊന്നവന്‍ ബി.ജെ.പിക്കാരനായിരിക്കണം.
 
     മാതൃഭൂമി കണ്ണൂര്‍ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടിട്ടില്ലേ...“സി.പി.എംകാരന്‍ വെട്ടേറ്റ് മരിച്ചു”. “ബി.ജെ.പിക്കാരനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി”
    ആദ്യത്തേത് സുഖമരണമാണ്. രണ്ടാമത്തേത് കൊലപാതകത്തിന്റെ എല്ലാ പൈശാചികതയും പുറത്ത് കൊണ്ട് വരും.  ഇവിടെ സുഖമരണമാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സഹയാത്രികന്‍ കെ.സുധാകരന്‍ എം.പി.യുടെ ഗണ്‍ മാന്‍ ആണ് എന്ന് പോലീസ് പറഞ്ഞു. പോക്കറ്റടിക്കാരന്‍ ആണ് മരിച്ചത് എന്നത് പോലീസ് പറയാതെ തന്നെ മാതൃഭൂമി കണ്ടെത്തി.പക്ഷേ സഹയാത്രികന്‍ സുധാകരന്റെ ഗണ്‍ മാന്‍ ആണ് എന്ന് പോലീസ് പറഞ്ഞ അറിവേ മാതൃഭൂമിക്കുള്ളൂ.......പ്‍ാവങ്ങള്‍............................
 
ഇതേ മാതൃഭൂമിയില്‍ രാധാകൃഷ്ണപിള്ള വെടിവക്കുന്നതിന്റെ ചിത്രം ഉണ്ട്. എന്ത് സുന്ദരമായ ചിത്രം. പാവം പിള്ള തോക്ക് ചൂണ്ടിയിരിക്കുന്നത് നീലാകാശത്തേക്കാണ്. ഇതിനാണോ ഈ പുകിലൊക്കെ ഉണ്ടാക്കുന്നത് എന്ന് തോന്നിപ്പോകും ചിത്രം കാണുന്ന ആര്‍ക്കും. അതു പോകട്ടെ , ഒരു ചിത്രമല്ലേ, മാതൃഭൂമിയല്ലേ, പിള്ള ആകാശത്തേക്കും ഒഴിച്ചിരുന്നല്ലോ?.,
 
   പക്ഷേ ആ പോക്കറ്റടിക്കാരന്റെ മരണം ?. ഈ റിപ്പോര്‍ട്ടിംഗ് എങ്ങിനെ പൊറുക്കും.
 
               എല്ലാ മര്യാദയോടും കൂടി പറയട്ടേ..........അത് എഴുതിയവന്റെ ആസനത്തില്‍ ആരെങ്കിലും പാര കയറ്റിയാല്‍ അത് ഒരിക്കലും .......................................................

4 comments:

ബഷീർ said...

വളരുകയാണ്‌ നമ്മള്‍.. മാനസികമായി ഏറെ.. ബീഹാറിലൊന്നും പോകേണ്ടയിനീ കാഴ്ചകള്‍ കാണാന്‍..

അനില്‍ഫില്‍ (തോമാ) said...

ഇന്നു സുധാകരന്റെ പ്രസ്താ​‍വന വന്നല്ലൊ എന്റെ ഗണ്‍‌മാന്‍ നിരപരധിയായ കുഞ്ഞാടാണെന്ന്, അപ്പൊള്‍ പിന്നെ അതങ്ങ് വിശ്വസിച്ചേക്കാം അല്ലേ?

Anonymous said...

മാധ്യമങ്ങളുടെ വലതുപക്ഷ ദാസിയം മറനീക്കി പുറത്തു വരുന്ന കാഴ്ച ... ഒരു നാടിന്‍റെ ചിന്തയെ എങ്ങിനെ വാര്‍ത്തകള്‍ വളച്ചൊടിച്ചു,തെറ്റായി ചിത്രീകരിച്ചു കൊണ്ട് മാറ്റിയെടുക്കാം ശ്രമിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ ആണ് ഇതൊക്കെ ...

ജഗദീശ്.എസ്സ് said...

മുഖ്യധാരാമാധ്യമങ്ങള്‍ക്ക് നട്ടെല്ലില്ല. പണത്തിന്റെ ചെരിപ്പ് നക്കികളാണവര്‍. അധികാരികള്‍ക്ക് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.
RSS ഫാസിസവും കൂടി ആകുമ്പോള്‍ പറയേണ്ട.