Monday, June 22, 2009

അതിന്റെ അര്‍ത്ഥം എന്ത്?.

കോണ്‍ഗ്രസ്സുകാര്‍ നടത്തുന്ന ചാനലില്‍ ഒരു സര്‍വേ

അച്യുതാനന്ദനെ സി.പി.എമ്മില്‍ നിന്നു പുറത്താക്കണോ?.

70% കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞു അച്യുതാനന്ദന്‍ സി.പി.എമ്മില്‍ തുടരണം. 30% പറഞ്ഞു അച്യുതാനന്ദനെ സി.പി.എം. പുറത്താക്കണം.

അതെന്തുകോണ്ട് മഹാഭൂരിപക്ഷം കോണ്‍ഗ്രസ്സുകാരും അച്യുതാനന്ദന്‍ സി.പി.എമ്മില്‍ തുടരണം എന്നാഗ്രഹിക്കുന്നു?.

Friday, June 19, 2009

മഹാന്മാര്‍ കണ്ടുമുട്ടുമ്പോള്‍

രണ്ട് മഹാന്മാര്‍ കണ്ടു മുട്ടിയാല്‍ എന്തു സംഭവിക്കും. അവരുടെ ഭാഷണങ്ങള്‍ ചരിത്രങ്ങളാകും. തലമുറകള്‍ അതോര്‍ത്തുവക്കും.
ടാഗോറും ഗാന്ധിജിയും കണ്ടുമുട്ടിയപ്പോള്‍, ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും കണ്ടുമുട്ടിയപ്പോള്‍
ഒരു വൈസ് ചാന്‍സലറും വിദ്യാഭ്യാസ മന്ത്രിയും കണ്ടുമുട്ടിയാല്‍
അത് വിദ്യാഭ്യാസ രംഗത്ത് നൂതനമായ എന്തെങ്കിലും ആശയങ്ങള്‍ സംഭാവന ചെയ്യും.
കേരളത്തിലെ ഒരു വൈസ് ചാന്‍സലറും വിദ്യാഭ്യാസമന്ത്രിയും ജീവിതത്തില്‍ ആദ്യമായി കണ്ടുമുട്ടിയ രംഗത്തെകുറിച്ച് വൈസ് ചാന്‍സലര്‍ പറയുന്നത് ശ്രദ്ധിക്കുക.
സംസ് ക്രുത സര്‍വകലാശാല മുന്‍ വി.സി. ഡോ: രാധാക്രിഷ്ണന്റെ വാക്കുകള്‍
“ ഞാന്‍ എം.എ .ബേബിയെ ആദ്യമായി കാണുന്നത് ദല്‍ഹി കേരളാഹൌസില്‍ വച്ചാണ്. കണ്ടയുടന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നെ വി.സി.സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ നിങ്ങളോ നിങ്ങളുടെ പാര്‍ട്ടിയോ ശ്രമിച്ചാല്‍ ഈ ജന്മം അത് നടക്കാന്‍ പോകുന്നില്ല. ഞാന്‍ ഇവിടെതന്നെ ഇരിക്കും. എനിക്ക് മടുക്കുന്നതുവരെ”.
(അഭിമുഖം: മനോരമ)

വിദ്യാധനം സര്‍വ ധനാല്‍ പ്രധാനം.

Tuesday, June 16, 2009

ഒരു ഗൈഡിന്റെ ഭാഷാ പ്രശ്നങ്ങള്‍



ഞങ്ങള്‍ക്കിടയില്‍ വിവരം ഉള്ള ഏക വ്യക്തി എന്ന നിലയിലാണ് ഷിബുവിന് ദിവാകരേട്ടന്‍ ലോഡ്ജില്‍ ജോലി കൊടുത്തത്.
ജോലി എന്ത് എന്നുള്ളതിന് ഷിബു തന്ന മറുപടി “ റിസപ്ഷണലിസ്റ്റ്” എന്നായിരുന്നു.
എന്തായാലും ടൂറിസ്റ്റ് കേന്ദ്രത്തില്‍ ലോഡ്ജില്‍ ഷിബു ജോലിയില്‍ പ്രവേശിച്ചു.
വൈകുന്നേരം ഞങ്ങള്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്നു. ഞങ്ങള്‍ക്കുള്ള മസാല്‍ ഷിബു വിളമ്പുന്നു.
“ഇന്നൊരു മദാമ്മ വന്നിരുന്നു. വന്ന പാടെ എന്നെ കെട്ടിപ്പിടിചൊരുമ്മ”
എന്നിട്ട്? എന്നിട്ട്?
ഞങ്ങള്‍ ആര്‍ത്തിയോടെ വാ പൊളിച്ചിരിക്കുന്നു
ശ്ശെ! അതൊക്കെ പറയാന്‍ കൊള്ളില്ലടേ.................
അങിനെയല്ലളിയാ...............നീ പറ.....................
ശ്ശെ....................പിന്നെപ്പറയാമടേ..................
അടുത്ത ദിവസം
അളിയന്മാരേ ഇന്നലെ വൈകിട്ട് ഞാന്‍ കൌണ്ടറില്‍ നില്‍ക്കുമ്പോള്‍ മുറിയില്‍ നിന്നും ഒരു മദാമ്മയുടെ ഫോണ്‍. “ഷിബൂ , ബ്രിങ്ങ് മി എ സോപ്പ്”.
“അളിയാ ഞാന്‍ സോപ്പുമായി ചെല്ലുമ്പോള്‍ മദാമ്മ കുളിമുറിയില്‍.........................‘ ഷിബു നിര്‍ത്തി
‘പറ അളിയാ’ ഏഴ് എട്ട് വായകള്‍ തുറന്നടിഞ്ഞു.
“ഓ അതൊക്കെ പറഞ്ഞാല്‍ ശരിയാവൂല്ലടെ..............”
അങ്ങിനെയിരിക്കെ ഷിബു വിന്റെ ഇംഗ്ലീഷ് നേരിട്ട് കേള്‍ക്കാന്‍ ഞങ്ങളില്‍ ഒരാള്‍ക്ക് ഭാഗ്യമുണ്ടായി.
സംഭവമിങ്ങനെ
രാത്രി 10.30. മുറിക്കകത്തെ അസഹ്യമായ ചൂട് സഹിക്കാതെ ഒരു സയിപ്പ് രാത്രി കടപ്പുറത്തേക്കു പോകുവാന്‍ പുറത്തിറങ്ങി. ഷിബുവായിരുന്നു കൌണ്ടറില്‍
ഒരു സായിപ്പ് രാത്രി പുറത്തേക്കിറങ്ങി പോകുക, അതും ദൈവത്തിന്റെ സ്വന്തം നാട്ടില്‍. ഷിബു വിന്
അപകടം മണത്തു. സായിപ്പിനെ തടഞ്ഞേ പറ്റൂ.
ഷിബു പറഞ്ഞു.” സര്‍.നൊ, നൊ. നൈറ്റ്. നൊ നൊ”
സായിപ്പ് മിണ്ടിയില്ല. സായിപ്പിന് രാത്രിയെ പേടിയില്ല എന്നു മനസ്സിലായി.
ഇനി അടുത്ത മാര്‍ഗ്ഗം. പാമ്പാണ്.
സായിപ്പിന് പാമ്പിനെ പേടിയാണ്.
ഷിബു സായിപ്പിനോടു പറഞ്ഞു.” സായിപ്പേ,! നൊ നൊ ......നൈറ്റ് വാക്കിങ് ബികാസ് സ്നേക്സ് ആര്‍ വാക്കിംഗ്.”
സായിപ്പ് തിരിച്ചു കയറീ.

Thursday, June 4, 2009

അയാള്‍ക്കു വേണ്ടി വായിക്കുന്നത് ?.

ആര്‍ക്കും ഒരിക്കലും ചിരിക്കാന്‍ കഴിയാത്ത ചില സന്ദര്‍ഭങ്ങളില്‍ എം.മുകുന്ദന്‍ ചിരിക്കാന്‍ കഴിയും. അതുകൊണ്ടാണ് മുകുന്ദനെ ലക്ഷ്യം വച്ച് വന്ന കോടാലികള്‍ ഇരുട്ടില്‍ അയാളുടെ ചിരികണ്ട് വായുവില്‍ ഒരു നിമിഷം തങ്ങി നിന്നത്, ഒരു നിമിഷം മാത്രം.
മുകുന്ദനു ശേഷം അക്കാദമി നേത്രുത്വം അധിനിവേശപ്രതിരോധകാരന്‍ പറഞ്ഞു വച്ചിരുന്നു.
അതുകൊണ്ട് മുകുന്ദന്റെ മരണ ശേഷം പ്രതിരോധക്കാരന്‍ അക്കാദമി ഏറ്റെടുത്തു.
(മുകുന്ദന്റെ വിലാപങ്ങള്‍)
മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. തീരുമാനങ്ങള്‍ എല്ലാം വിശദീകരിച്ചു. എന്നിട്ടും മുഖ്യന്‍ സീറ്റില്‍ നിന്ന് എഴുനേല്‍ക്കുന്നില്ല. തന്റെ വിശ്വസ്തനായ പത്രലേഖകനെ അദ്ദേഹം ഇടം കണ്ണിട്ട് നോക്കുന്നു.
പത്രലേഖകന്‍ എഴുനേല്‍ക്കുന്നു. നേരത്തേ പറഞ്ഞുറപ്പിച്ച ചോദ്യം ചോദിക്കുന്നു.
" അങ്ങ് കാലഹരണപ്പെട്ടയാളാണെന്ന എം മുകുന്ദന്റെ അഭിപ്രായത്തെ പറ്റി എന്തു പറയുന്നു?."
(തനിക്കൊന്നും പറയാനില്ല എന്ന് രണ്ട് ദിവസം മുന്‍പ് അദ്ദേഹം പറഞ്ഞതേയുള്ളൂ).
മുഖ്യമന്ത്രി ത്രുപ്തനാകുന്നു. ചിരിക്കുന്നു. പോക്കറ്റില്‍ കയ്യിടുന്നു. മുന്‍ കൂട്ടി എഴുതി തയ്യാറാക്കിയ(മറ്റാരോ) കുറിപ്പ് ഉച്ചത്തില്‍ വായിക്കുന്നു. ലോകം ആനന്ദത്തില്‍ ആറാടുന്നു.
കുറച്ച് മാസങ്ങള്‍ക്കു മുന്നെ ഇതിനു സമാനമായ ഒരു രംഗം നമ്മള്‍ കണ്ടിരുന്നു.
" കെ.ഇ.എന്‍. അങ്ങയെ ആള്‍ ദൈവം എന്നു വിളിച്ചതിനെപ്പറ്റി?."
ഞാന്‍ അയാളെഴുതിയതൊന്നും വായിച്ചിട്ടില്ലാ. ഓണത്തെപ്പോലും വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന മതഭ്രാന്തന്മാരോട് എനിക്ക് പ്രതികരിക്കാനില്ല."
കെ.ഇ.എന്‍. എഴുതിയതൊന്നും മുഖ്യമന്ത്രി വായിച്ചിട്ടില്ല. എങ്കിലും അയാള്‍ ഓണത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നവനും മതഭ്രാന്തനുമാണ് എന്ന് മുഖ്യമന്ത്രിക്കറിയാം. മുകുന്ദന്‍ എഴുതിയതൊന്നും മുഖ്യമന്ത്രി വായിച്ചിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. എങ്കിലും അയാള്‍ മുതലാളിത്തത്തിന്റെ കുഴലൂത്തുകാരനാണ്‍ എന്ന് മുഖ്യമന്ത്രിക്കറിയാം.
അപ്പോള്‍ സംശയാലുവായ ഒരു വേതാളം ചോദിക്കുന്നു." ആരാണ്‍ അദ്ദേഹത്തിനു വേണ്ടി വായിക്കുന്നത്, ആരാണ്‍ അദ്ദേഹത്തിന്റെ നാവിന്മേല്‍ നടനം ചെയ്യുന്നത്"
ശരിയുത്തരം പറഞ്ഞാല്‍ നിന്റെ തല പൊട്ടിത്തെറിക്കും.
" ഇത് റഷ്യയല്ല, അച്യുതാനന്ദന്‍ സ്റ്റാലിനുമല്ല. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം സാഹിത്യകാരന്‍ എം.മുകുന്ദനുണ്ട്. ഞങ്ങള്‍ എതിര്‍ക്കുന്നത് അക്കാദമി സ്ഥാനത്തിരുന്നുകൊണ്ട് വിമര്‍ശിക്കുന്നതിനെയാണ്‍. അത് രാജി വച്ച് വിമര്‍ശിച്ചോളൂ..ഞങ്ങള്‍ അംഗീകരിക്കാം"
ഇവര്‍ മധ്യവര്‍ത്തികള്‍. വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന മഹാമനസ്കര്‍.
ഇതാ ഒരു സ്ഥാനവും ഇല്ലാത്ത അഴിക്കോട് അച്യുതാനന്ദനെ വിമര്‍ശിച്ചിരിക്കുന്നു. തോഴരേ നിങ്ങള്‍ ആരുണ്ട് കൂടെ.
ഒരു സ്ഥാനവും ഇല്ലാതിരുന്നപ്പോഴാണ്‍ കെ.ഇ.എന്‍. അച്യുതാനന്ദനെ വിമര്‍ശിച്ചത്. തോഴരേ നമ്മള്‍ അയാളെ കുരങ്ങനാക്കി.
ഔദ്യോഗിക സ്ഥാനങ്ങളിലിരുന്ന് എത്രയോ പേര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. ഒരു പ്രൊ-വി.സി. യു.ഡി.എഫിന്റെ യോഗത്തില്‍ പ്രസംഗിക്കുന്നതുവരെ നമ്മള്‍ കണ്ടു.
അതിനെന്ത് അവര്‍ പ്രസംഗിച്ചത് സര്‍ക്കാരിനെതിരെയല്ലേ, അച്യുതാനന്ദനെതിരെ അല്ലല്ലോ.
സര്‍ക്കാര്‍ എന്നാല്‍ അച്യുതാനന്ദന്‍ അല്ലല്ലോ. മറ്റെല്ലപേരും കള്ളന്മാരല്ലേ.
വായില്‍ തോന്നിയതാണ്‍ കോത പാടേണ്ടത് എന്ന് അഴിക്കോട് എന്തിന്‍ ശഠിച്ചു. എക്കാലത്തും മാര്‍ക്കറ്റ് നോക്കി എഴുതിയ ആളല്ലേ മാഷ്. കോണ്‍ഗ്രസ്സിന്റെ നല്ല കാലത്ത് കോണ്‍ഗ്രസ്സ്. അടിയന്തിരാവസ്ഥയില്‍ അത്. മാര്‍ക്സിസ്റ്റുകാരുടെ നല്ല സമത്ത് അവരുടെ കൂടെ.
ഇപ്പോഴത്തെ മാര്‍ക്കറ്റ് അച്യുതാനന്ദകീര്‍ത്തനത്തിനാണ്‍ എന്ന് മാഷ് എന്തേ തിരിച്ചറിഞ്ഞീല.
കുഞ്ഞപ്പ പട്ടാനൂര്‍ മഹാകവിയായത് കണ്ടില്ലേ. ഉമേഷ് ബാബു ചിറക് വിരിച്ച് പറക്കുന്നത് കണ്ടില്ലേ. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് നിഖില്‍ ചക്രവര്‍ത്തിയെ അതിശയിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേശാഭിമാനിയുടെ ആരും വായിക്കാത്ത കോളങ്ങളില്‍ മാത്രം കണ്ടിരുന്ന ഇവര്‍ കിരീടം വയ്ക്കാത്ത രാജാക്കന്മാരായി വാഴുന്നത് കണ്ടില്ലേ.
ശശിധരന്‍, ആസാദ്, ബാബു ഭരദ്വാജ് , പി.സുരേന്ദ്രന്‍ ..........................................................
ഈ മഹാജാഥക്കു മുന്നില്‍ നിന്ന് അതിന്റെ പടവാളെന്താമായിരുന്നില്ലേ അഴിക്കോടിന്‍.
എങ്കില്‍ "തത്വമസി- ഒരധിനിവേശ വിരുദ്ധ കാഴ്ചപ്പാട് " എന്ന പേരില്‍ എന്തു മാത്രം ആസ്വാദനങ്ങള്‍ നമുക്ക് ലഭിക്കുമായിരുന്നു.
എല്ലാം കളഞ്ഞു കുളിച്ചില്ലേ.............................
എല്ലാം നഷ്ടപ്പെടുത്തിയിട്ട് ഈ കുമ്പസ്സാരം ഇനി ആര്‍ക്കു വേണ്ടി.
മിയാ കുള്‍പ്പ"- കൊണ്ടു പോയി പുഴുങ്ങി തിന്ന്.
താന്‍ ഇന്നു വരെ എഴുതിയതെല്ലാം കള്ളമായിരുന്നു. താന്‍ ഒരു കപട സാഹിത്യകാരനായിരുന്നു. താന്‍ എഴുതിയതെല്ലാം ഞങ്ങള്‍ ആവേശത്തോടെ വായിച്ചത് തെറ്റിദ്ധാരണയുടെ പേരിലായിരുന്നു.
അച്യുതാനന്ദനെ വിമര്‍ശിച്ചതു കൊണ്ടു മാത്രം താന്‍ എഴുതിയതെല്ലാം ചവറായിരുന്നു എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.
": അരേ ദുരാചാര ന്രിശംസ സുകുമാര , നിനക്കിനി ആശ്രയം ദേശാഭിമാനി മാത്രം. . ഫാരിസ് അബൂബേക്കറുടെ , സാന്റിയാഗോ മാര്‍ട്ടിന്റെ അതേ ദേശാഭിമാനി.

Wednesday, June 3, 2009

ഞാന്‍ വീണ്ടും ഹാജര്‍

ഇതാ അയാള്‍ വീണ്ടും. അതും അഴിക്കോടിനെതിരെ
ഇനി പത്രങ്ങള്‍ അതേറ്റെടുക്കും.
അഴിക്കോടിന്റെ ജീവിതം കട്ടപ്പൊക.

കാലഘടികാരത്തെ എട്ടു കൊല്ലം പിന്നിലേക്കു നയിക്കുക. അന്ന് പത്രങ്ങളില്‍ നിറഞ്ഞുനില്‍ ക്കുന്നൊരു അച്യുതാനന്ദനുണ്ട്.
അത് ഇന്നത്തെ ആള്‍ ദൈവമല്ലാ.
"കണ്ണൂരില്‍ താപനിലയം നടപ്പിലാക്കാന്‍ അച്യുതാനന്ദന്‍ എന്നോട് അഞ്ചു കോടി ആവശ്യപ്പെട്ടു"- കെ പി പി നമ്പ്യാര്‍ ചാനലുകളില്‍ പൊട്ടിക്കരഞ്ഞു. അത് നമുക്ക് മറക്കാം
ഹരിപ്പാട്ട് മദ്യമാഫിയ ചവുട്ടിക്കൊന്ന യുവാവിന്റെ വീട്ടില്‍ ചെന്നു മരിച്ചയാളെ അപഹസിച്ച അച്യുതാനന്ദനെ മറക്കാം
ആലപ്പുഴയിലെ മദ്യമാഫിയക്കും മണല്‍ മാഫിയക്കും ചൂട്ടുപിടിക്കുന്ന അച്യുതാനന്ദന്‍ എന്ന് നിങ്ങല്‍ ആരോപിച്ചത് ഞങ്ങള്‍ മറക്കാം
പാവപ്പെട്ട കര്‍ഷകന്റെ തെങ്ങും വാഴയും കമുങ്ങും വെട്ടിനശിപ്പിച്ചിട്ട് യുദ്ധം ജയിച്ച് യോദ്ധാവിനെപ്പോലെ അട്ടഹസിച്ച അച്യുതാനന്ദന്റെ ചാനല്‍ കാഴ്ചകള്‍ നമുക്കു മറക്കാം.
ശിവഗിരി മഹാസമാധി പിടിച്ചടക്കി വെള്ളാപ്പള്ളിക്കു കാഴ്ചവച്ച പഴയ ശാശ്വതീകാനന്ദാനാളുകള്‍ നമുക്ക് മറക്കാം.
കേരളം മുഴുവന്‍ എസ് എഫ് ഐ വിദ്യാഭ്യാസ ബന്ദ് നടത്തുമ്പോള്‍ കൊല്ലം റ്റി.കെ.എമ്മില്‍ പരീക്ഷ എഴുതിയ ഏക വിദ്യാര്‍ത്ഥി അരുണ്‍കുമാറായിരുന്നു എന്ന വാര്‍ത്ത ഞങ്ങള്‍ക്ക് പറഞ്ഞുതന്നത് നിങ്ങള്‍ പത്രലോകമാണ്.
ഞങ്ങള്‍ എസ് എഫ് ഐ ക്കാര്‍ പഠനം കഴിഞ്ഞ് എം പ്ലോയ്മെന്റ് എക്സ്ചേഞ്ചിന്‍ മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ അതേ അരുണ്‍ കുമാറ് കയറ് ഫെഡിന്റെ എം ഡി യായതും ഞങ്ങള്‍ കണ്ടു.
അനധിക്രിത നിയമനങ്ങള്‍ക്കെതിരെ കളക്റ്ററേറ്റും ഡി.എം.ഓ ആഫീസും പിക്കറ്റു ചെയ്ത ഞങ്ങള്‍ കയര്‍ഫെഡിലെ നിയമനങ്ങള്‍ കണ്ടില്ല എന്നു നടിച്ചു.
ദാവൂദ് ഇബ്രാഹിമിന്റേത് എന്നു നിങ്ങള്‍ വിശെഷിപ്പിച്ച ഈസ്റ്റ്-വെസ്റ്റ് എയര്‍ലൈന്‍സിന്റെ എം ഡി വെടിയേറ്റ് മരിച്ചപ്പോള്‍ അച്യുതാനന്ദന്‍ മാത്രം മരണവീട് സന്ദര്‍ശിച്ചത് നിങ്ങള്‍ക്ക് ദുരൂഹതയായിരുന്നു.
കൊല്ലം എസ് എന്‍ കോളേജ് തകര്‍ത്തപ്പോഴും ശ്രീനാരായണ പ്രതിമകള്‍ ആക്രമിക്കപ്പെട്ടപ്പോഴും നിങ്ങളുടെ കൈകള്‍ നീണ്ടത് അച്യുതാനന്ദനെതിരെ ആയിരുന്നു.
ചരിത്രത്തിന്റെ ഏത് ദശാസന്ധിയിലാണ്‍ അച്യുതാനന്ദന്‍ ആള്‍ ദൈവമാകുന്നത്?.
തനിക്കനുകൂലമായ വാര്‍ത്തകളും ചിത്രങ്ങളും വായിച്ച് ആസ്വദിക്കുന്ന വിപ്ലവകാരി. തന്നെ എതിര്‍ക്കുന്നവരുടെ ജീവിതം തന്നെ കരിതേച്ചുകളയുന്നൊരു മനുഷ്യസ്നേഹി.
കേരളം കണ്ട ഏറ്റവും ഭീകരമായ ഒരു പെണ്‍ വാണിഭക്കേസില്‍ ഒരു വി.ഐ.പി.യെ തിരുകിക്കയറ്റി തന്റെ സഹപ്രവര്‍ത്തകരെ പ്രതിയാക്കാന്‍ നോക്കിയ നീതിശാലി.
രാഷ്ട്രീയത്തില്‍ ഒരാല്‍ സത്യസന്ധനാകുന്നത് അയാളുടെ നന്മയാലല്ല. മറ്റുള്ളവര്‍ എല്ലാം കള്ളന്മാരാകുമ്പോഴാണ്‍. കോണ്‍ഗ്രസ്സില്‍ എല്ലാപേരെയും കള്ളന്മാരാക്കി ആന്റണി അത് നേടി.
അതേ മന്തിന്റെ മണ്ഡലത്തില്‍ നിന്നും മറ്റൊരു വിശുദ്ധന്‍ ആള്‍ദൈവം ഉയിര്‍ക്കുന്നു.
ഇദ്ദേഹം ഹരിശ്ചന്ദ്രനാകുന്നതിന്റെ ഫോര്‍മുല ഇങ്ങനെ
പിണറായി - ലാവ് ലിന്‍ പ്രതി
കോടിയേരി - പെണ്‍ വാണിഭം,വ്യാജ സി.ഡി, ഇപ്പോള്‍ ടോട്ടല്‍ ഫോര്‍ യു
ബേബി - പെണ്‍ വാണിഭം, സ്വരലയ
ഐസക് - ചാരന്‍
ശ്രീമതി - ചിക്കുന്‍ ഗുനിയ, ടോട്ടല്‍ ഫോര്‍ യു
സുധാകരന്‍ - വിടുവായന്‍
അവശേഷിക്കുന്നത് പാലൊളി മാത്രം. ഒരുനാള്‍ ജനശക്തി എഴുതും തദ്ദേശ സ്വയംഭരണ വകുപ്പിലെ അഴിമതികള്‍.
അതോടെ രാഷ്ട്രീയ സത്യസന്ധതാടീമിന്റെ ഏക ബാറ്റ്സ് മാന്‍ അച്യുതാനന്ദനാകും.
പണ്ട് ഇ എം എസ് ഇങ്ങനെ എഴുതി " സഖാക്കളെ എന്നെ പുകഴ്ത്തി മനോരമ എന്തെങ്കിലും എഴുതിയാല്‍ പ്രിയ സഖാക്കളെ നിങ്ങള്‍ കരുതിക്കൊള്ളൂ എനിക്കെന്തോ തെറ്റു പിണഞ്ഞെന്നു".
പാവം നമ്പൂതിരി!. അച്യുതാനന്ദന്റെ ബുദ്ധിയില്ലല്ലോ നമ്പൂതിരിക്കു,. അതുണ്ടായിരുന്നെങ്കില്‍ പാവം ശ്രീധരന്‍ ഒരു അരുണ്‍കുമാറെങ്കിലും ആകാമായിരുന്നു.

Monday, June 1, 2009

ഒരു ദിവസത്തെ പത്രപ്രവര്‍ത്തനം

പത്രപ്രവര്‍ത്തനം പഠിച്ചിറങ്ങിയപ്പോഴാണ് സര്‍ക്കാര്‍ വിളിച്ച് ജോലി തന്നത്.
ശ്രീ പത്മനാഭന്റെ പത്തു ചക്രത്തിന്റെ വില്‍ പത്രപ്രവര്‍ത്തകന് കിട്ടില്ല എന്ന് പഴഞ്ചരായ മാതാപിതാക്കള്‍.
അനിതാ പ്രതാപിനേയും എന്‍ റാമിനേയുമൊക്കെ കുട്ടയിലാക്കി തട്ടില്‍ കയറ്റി. സര്‍ക്കാര്‍ സമുദ്രത്തിലേക്ക് ഊളിയിട്ടു.
എങ്കിലും മനസ്സിന്റെ കോണിലെവിടെയോ നിന്ന് പഴയ പത്രപ്രവര്‍ത്തകന്‍ വിളിച്ചുകൊണ്ടിരുന്നു.
അപ്പോഴാണ് ഇലക്ട്രോണിക് മീഡിയ വന്നത്.
കോട്ടും സൂട്ടുമിട്ട ജേര്‍ണലിസ്റ്റുകള്‍. അവരുടെ മുന്നില്‍ വിറച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സിംഹങ്ങള്‍നഷ്ടസൊപ്നങ്ങളായി കോട്ടും സൂട്ടും ഉറക്കം കെടുത്തി.
ഒരു നാള്‍ കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താചാനല്‍ ജേര്‍ണലിസ്റ്റുകളെ ക്ഷണിച്ചു.
25 ന് താഴെയുള്ള കിളുന്തുകള്‍ മതി എന്നു പറയാത്തതിനാല്‍ അടിയനും അപേക്ഷിച്ചു.

എഴുത്തു പരീക്ഷ, അഭിമുഖം.എല്ലാം കഴിഞ്ഞു. ഒരു ദിനം ഓഫീസില്‍ ഇരിക്കുമ്പോള്‍ ചാനലില്‍ നിന്നൊരു
വിളി.......... തിയതി ജോയിന്‍ ചെയ്യണം.സ്വപ്ന സാക്ഷാല്‍ക്കാരം.
പത്ര പ്രവര്‍ത്തകലോകമേ ഞാനിതാവരുന്നു.
അച്ഛാ............., അമ്മേ, ഈ പത്രപ്രവര്‍ത്തകന് വിട തരൂ.........................
“മോനേ............ശ്രീ പത്മനാഭന്റെ പത്തു ചക്രം.............................” പണ്ടാരത്തള്ള ഉടക്കു വക്കാന്‍ നോക്കി.
അമ്മേ, അച്ഛാ...........,ഒരു മകന്റെ ഭാവി കൊട്ടിയടക്കല്ലെ..............നിങ്ങള്‍ക്കെന്നെ എന്നും ചാനലില്‍ കാണാം. വിടതരൂ അമ്മേ.................................
ഒരു കൊല്ലത്തെ ശമ്പളമില്ലാ അവധി സര്‍ക്കാരിന്റെ മുഖത്ത് വലിച്ചെറിഞ്ഞ് കൊച്ചിക്ക് തീവണ്ടി കയറി.
സര്‍ക്കാര്‍ ഫയലുകളേ ...................ശമ്പള ബില്ലുകളേ നിങ്ങള്‍ക്ക് വിട.
ഇതാ, കോട്ടിടാനായി ഒരു ജേര്‍ണലിസ്റ്റ് വരുന്നു.
മുണ്ട്, തോര്‍ത്ത്, സോപ്പ്, കൈലി, ജീവിതം പൊതിഞ്ഞു കെട്ടി. ഇനി താമസം കൊച്ചിയില്‍ തന്നെ.
വൈക്കം കായലില്‍ ഓളം തുള്ളുമ്പോള്‍.....................
തല്‍ക്കാലം ചാനലിന്റെ മുകളിലത്തെ നിലയില്‍ താമസിക്കാം.( തിരുവനന്തപുരം ദേശാഭിമാനിയില്‍ അങ്ങിനെയാണ്. അച്ചടിയന്ത്രത്തിന്റെ താരാട്ട് കേട്ടുറങ്ങാം)പിന്നെ സൌകര്യം പോലെ ഒരു വീടെടുക്കാം.
ഭക്ഷണത്തിന് ചാനലിന്റെ ക്യാന്റീന്‍ ഉണ്ട്.അവിടെ കഞ്ഞിയാണോ ആവോ.............................തിരുവനന്തപുരം ദേശാഭിമാനിയില്‍ കഞ്ഞിയാണ്)
.എന്തു ത്യാഗവും സഹിക്കാം, കോട്ടിടുന്ന ഒരു ജേര്‍ണലിസ്റ്റ് ആയാല്‍ മതി.കൊച്ചിയിലിറങ്ങി. പാലാരിവട്ടത്തെത്തി.
“ഞാന്‍.........................................ജോയിന്‍ ചെയ്യാന്‍ വന്നതാണ്”. പരിചയപ്പെടുത്തി.“ശരി വന്നോളു.........” ഒരു സുന്ദരി മാനേജറുടെ മുരിയിലേക്കു നയിച്ചു.
അവളെ തടഞ്ഞുകോണ്ട് ഞാന്‍ ചോദിച്ചു. “ അല്ലാ.......എന്റെ സാമഗ്രികളൊക്കെ എവിടെ വക്കും”

ചോദ്യത്തില്‍ ദ്വൊയാര്‍ത്ഥം വല്ലതുമുണ്ടോ എന്നറിയാന്‍ കണ്ണടക്കു മുകളിലൂടെ അവള്‍ സൂക്ഷിച്ചു നോക്കി.
“താന്‍ എവിടെയാ താമസിക്കുന്നേ..........” കിളിനാദം.“
തല്‍ക്കാലം ഇതിന്റെ മുകളില്‍ . പിന്നെ വേറേ താമസിക്കാം”
സോറീ.........., ഇതിന്റെ മുകളില്‍ ന്യൂസ് റൂമാണ്.അവിടെ കിടക്കാന്‍ വാര്‍ത്ത വായിക്കുന്നവര്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല.”
“ദൈവമേ----- പിന്നെവിടെ താമസിക്കും.”
വെളിയില്‍ വല്ല ലോഡ്ജും കിട്ടും.തല്‍ക്കാലം അതുനോക്ക്.”അപ്പോള്‍ താമസ്സക്കാര്യം തെണ്ടി. ശമ്പളത്തില്‍ നിന്നും നല്ലോരുതുക അതിനു പോകും.“പോട്ടെ........എന്തായാലും ഭക്ഷണം ഫ്രീ ഉണ്ടല്ലോ, മനസ്സ് ആശ്വസ്സിപ്പിച്ചു.
“ഈ കാന്റീന്‍ എവിടെയാണ്.” തരുണിയോട് അന്വേഷിച്ചു.
“ഇവിടെ കാന്റീന്‍ ഒന്നുമില്ല. അങ്ങേയറ്റത്ത് ഫ്ലാസ്കില്‍ ചായ ഒഴിച്ചു വച്ചിട്ടുണ്ട്. അതു വേണമെങ്കില്‍ കുടിക്കാം.:
അപ്പോ.....ഊണ്,കാപ്പി”
“അതൊക്കെ വീട്ടിന്ന് കൊണ്ടുവന്നാമതി. ദാ ആ ബഞ്ചിലിരുന്ന് കഴിക്കാം” തരുണിമണി ഒരു പഴയ മേശ ചൂണ്ടിക്കാട്ടി.
ഈശ്വരാ..............സ്വപ്നങ്ങളൊക്കെ തകരുകയാണോ. താമസം, ഭക്ഷണം എല്ലാം സ്വന്തം ചെലവില്‍.ശമ്പളം പാഴായിപ്പോകുമല്ലോ................”

എം ഡി യുടെ മുറിയിലെത്തി. അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു.“രാവിലെ ആറു മുതല്‍ രാത്രി പതിനൊന്നു വരെയാണ് ഡ്യൂട്ടി സമയം.അതുവരെ വാര്‍ത്തയുണ്ട്”

(ഈശ്വരാ .........പത്തു മുതല്‍ അഞ്ചു വരെയാണ് സര്‍ക്കാരിന്റെ ഡ്യൂട്ടി സമയം. നാല് അമ്പത്തി ഒന്‍പതു വരെ ചെല്ലാന്‍ അവസരമുണ്ട്:. അതു കഴിഞ്ഞാല്‍ ആഫീസു പൂട്ടും, അതുകോണ്ടു മാത്രം ഒപ്പിടാനൊക്കത്തില്ല.).അദ്ദേഹം വലിയ വലിയ കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു. ശമ്പളത്തെകുറിച്ചുമാത്രം ഒന്നും മിണ്ടുന്നില്ല. കിട്ടിയ ഇടവേളയില്‍ അങ്ങോട്ടു ചോദിച്ചു.

“അല്ല, സാര്‍, ശമ്പളം”.ആ ഘന ഗംഭീര സ്വരം ഒന്നു നിലച്ചു. പിന്നെ ശബ്ദം താഴ്തി പറഞ്ഞു.“ചാനല്‍ നഷ്ടത്തിലാണ് എന്ന് താങ്കള്‍ക്ക് അറിയാമല്ലോ?. എങ്കിലും ഞങ്ങള്‍ .......................രൂപ തരും. അത് എല്ലാ മാസവും ക്രുത്യമായി തരാനാവില്ല, എന്തായാലും നാലോ അഞ്ചോ മാസം കൂടുമ്പോള്‍ ഒരുമിച്ചു തരും”
( ഭഗവാനേ....................., .....................രൂപ!.എനിക്ക് തോമസ് ഐസക്ക് മാസം തരുന്നതിന്റെ അഞ്ചില്‍ ഒന്ന്. കൂടാതെ താമസം, ഭക്ഷണം, തല കറങ്ങുന്നു.”
അപ്പോ ജോയിന്‍ ചെയ്യുകയല്ലേ....................,എം ഡി ചോദിച്ചു.

.........................................., എന്റെ തല എങ്ങനയോ ചലിച്ചു.
പുറത്തേക്കിറങ്ങി.നാലുപാടും നോക്കി. ഓടിയാലോ................

അപ്പോള്‍ അതാ ആ കോട്ട്, എന്നെ ഏറെ മോഹിപ്പിച്ചത്. അതിടാനാണ് ഞാനിത്രയും ദൂരം അച്ഛനമ്മമാരെ തള്ളിപ്പറഞ്ഞ് ഓടി വന്നത്.
“ആ കോട്ട്.....................” ഞാന്‍ തരുണീമണിയോടു ചോദിച്ചു.
“ ഓ അത്......” അവള്‍ അലസമായി മൊഴിഞ്ഞു.
“അതിവിടെ തൂക്കിയിട്ടിരിക്കും, വാര്‍ത്തവായിക്കാന്‍ വരുമ്പോള്‍ ഓരോരുത്തര്‍ എടുത്തിടും.പിന്നെ ഊരിയിടും”
അന്ന് വൈകിട്ടത്തെ ജനശതാബ്ദിക്കു ഞാന്‍ തിരിച്ചു പോന്നു.
വീണ്ടും ശ്രീ പത്മനാഭന്റെ പത്ത് ചക്രത്തിനായി.

Thursday, May 28, 2009

നമുക്ക് പ്രജാപതിയെ പുകഴ്താം

ഒരു നിരാനന്ദത്തിന്റെ ചിരി ആകാശത്തില്‍ മുഴങ്ങുന്നു.

സുഗതരേ,മാഗതരേ, അതുകൊണ്ട് അച്യുതാനന്ദ പ്രജാപതിയുടെ കീര്‍ത്തനങ്ങള്‍ നമുക്ക് ഇനിയും പാടാം.
പാണന്മാര്‍ പാടട്ടെ. വള്ളിക്കുട്ടന്മാര്‍ ഉടുക്കു കൊട്ടട്ടെ. പത്രാധിപര്‍ കീര്‍ത്തനങ്ങള്‍ രചിക്കട്ടെ.അച്യുതനന്ദകീര്‍ത്തനം വൈലോപ്പിള്ളി സംസ്ക്രിതിയില്‍ നിന്നും അനന്തന്‍ കാട്ടിലേക്ക് വ്യാപിക്കട്ടെ.


തെരെഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്, ഭരണകക്ഷികള്‍, സി.പി.എമ്മും, കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒക്കെ..........................രാജി ആവശ്യം അന്തരീക്ഷ്ത്തില്‍ മുഴങ്ങിയിട്ടുണ്ട്. ആന്റണിയുടെ , ബുദ്ധദേവിന്റെ, കരുണാനിധിയുടെ.......................ചരിത്രത്തിലാദ്യമായി രാജി ആവശ്യം നേരിടേണ്ടിവരാത്ത ഒരേ ഒരു മുഖ്യമന്ത്രി.
വേലിക്കകത്ത് ശങ്കരന്‍ മകന്‍ അച്യുതാനന്ദന്‍..................................................
ഒരു പത്രത്തിനും.................................ഒരു പ്രതിപക്ഷനേതാവിനും...................ഒരു ഉണ്ണിത്താനുപോലും അതു വേണ്ട................

എന്തൊരു ജനപ്രീതി........................എന്തൊരു സ്വീകാര്യത.............................................

കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എത്രയോ മുഖ്യമന്ത്രിമാര്‍. ഇ എം എസ് മുതല്‍ നായനാര്‍ വരെ. പി കെ വി യും അച്യുതമേനൊനും.
എത്രയോ കമ്മ്യുണിസ്റ്റ് വിരുദ്ധപത്രങ്ങള്‍. മനോരമ മുതല്‍ ദീപിക വരെമാത്രുഭൂമി മുതല്‍ ജന്മഭൂമി വരെ. ചന്ദ്രികയും സിറാജുമൊക്കെ.

എത്രയോ മുഖ്യമന്ത്രി മാരെ അവര്‍ ക്രൂശിച്ചു. എത്രയൊ സര്‍ക്കാരുകളെ അവര്‍ കരി തേച്ചു.


പക്ഷെ അച്യുതാനന്ദനെ മാത്രം ആരും വിമര്‍ശിക്കാന്‍ പാടില്ല എന്ന കല്പന ആരു പുറത്തിറക്കി.കേരളത്തിലുള്ള സകല പത്രങ്ങളും ചാനലുകളും അച്യുതാനന്ദകീര്‍ത്തനങ്ങളാല്‍ മുഖരിതംകൂടാതെ സ്വന്തം ചെലവില്‍ കാശ് നന്നായി ചെലവാക്കി "ജനശക്തി" പ്രകടിപ്പിക്കുന്നുണ്ട് അച്ചുമ്മാമന്‍.

ലോട്ടറിക്കേസില്‍ രഹസ്യതെളിവുകളുമായി വാദിക്കാന്‍ പോകുന്ന സേതുരാമയ്യര്‍..................ഈ തെളിവുകള്‍ ഇത്രയും കാലം ഒളിപ്പിച്ചു വച്ചു.............................സ്വന്തം അഡ്വ. ജനറലില്‍ നിന്നു പോലും............................



ജനാധിപത്യത്തില്‍ കാതിനിമ്പം വേറിട്ടൊരു ശബ്ദമാണ്. ഇടതുപക്ഷം ഭരിക്കവേ അതു കിട്ടുന്നത് മാത്രുഭൂമിയില്‍ നിന്നും മനോരമയില്‍ നിന്നുമാണ്. വലതുപക്ഷം ഭരിക്കുമ്പോള്‍ കേരളകൌമുദിയും ദേശാഭിമാനിയും.
ഇപ്പോള്‍ വാദ്ധ്യാന്മാരെല്ലാം ഒരേ കരിക്കുലം പഠിപ്പിക്കുന്നു. അച്യുതാന്ദവിജയത്തിന്റെ കല്ലുവഴിച്ചിട്ട.

പാല്പായസമായാലും നിത്യേനയായാല്‍ ചെടിക്കില്ലേ.



ഗുണവാനോടു ചേര്‍ന്നീടില്‍ വലുപ്പം വരുമല്പനും എന്നു കവി പാടിയത് അച്യുതാനന്ദ പരിവാരത്തെ ഓര്‍ത്താകണം.
കാഞ്ഞിരപ്പള്ളി തെരെഞ്ഞെടുപ്പ് ഓര്‍മ്മയുണ്ടോ.

" ലവന്‍ എങ്ങിനെ ലിസ്റ്റില്‍ കടന്നു കൂടി എന്നന്വേഷിക്കണമെന്ന് " ജാഥ നടത്തി സീറ്റ് തരാക്കിയ ആദ്യ പത്ര സമ്മേളനത്തില്‍ നാണ്വാര് കാച്ചി.

ലവന്‍ എന്നാല്‍ അല്‍ ഫോണ്‍സ് കണ്ണന്താനം.അന്വേഷണാം നടന്നില്ല എങ്കിലും നാണ്വാര് വെറുതേയിരുന്നില്ല. ല്വനെ തോല്പിക്കാന്‍ ആവുന്നതൊക്കെ ചെയ്തു. പി.ജെ.ജോസഫ് എന്നൊരു വിശ്വസ്തന്‍ കൂട്ടിനുണ്ടായിരുന്നു. അച്യുതാനന്ദനും ഔസേപ്പച്ചനും കൂടി കാഞ്ഞിരപ്പള്ളിയില്‍ മൂന്നാമതൊരു യുദ്ധമുഖം തുറന്നു. ആദര്‍ശ്വ ദ്വന്ദമായി അച്യുതാനന്ദനേയും ഔസേപ്പച്ചനേയും നമ്മള്‍ കൊണ്ടാടി. ഭരണത്തില്‍ അച്യുതാനന്ദന്റെ വലം കൈയ്യായിരുന്നു ഔസേപ്പച്ചന്‍.


നാല്പത് ഡിഗ്രീ ചരിഞ്ഞു പറക്കുന്ന വിമാനത്തില്‍ 25% ഒടിഞ്ഞ കയ്യാലെ 55 വര്‍ഷം പഴക്കമുള്ള മാറിടത്തെ ഏത് വെലോസിറ്റിയില്‍ തൊടാം എന്ന് ട്രിഗണോമിട്രിക്ക് ശ്രമിച്ച് അച്ചായന്‍ നാറി.പൊന്നു കായ്കുന്ന മരമായാലും പെണ്ണിനെ പിടിച്ചാല്‍ പുറത്ത് എന്നാണല്ലോ.

ഔസേപ്പച്ചന്‍ പുറത്ത്, തീര്‍ന്നില്ല....................... പാണന്മാര്‍ മാധ്യമങ്ങളിലൂടെ പാടി.

"പിണറായിയുടെ വലം കൈ ആയ കൈ ഒടിഞ്ഞ ജോസഫിനെ അച്യുതാനന്ദന്‍ പുറത്താക്കി.

പിടിക്കുന്നതുവരെ അച്യുതാനന്ദന്‍പിടിച്ചപ്പോള്‍ പിണറായി.

മന്ത്രിസഭയിലുണ്ട് മന്ത്രിമാര്‍, നിഷ്കളങ്കര്‍, നിഷ്കാമകര്‍മര്‍.


ഗുരുദാസന്‍,ശര്‍മ,വിജയകുമാര്‍.
നമ്മളാരെങ്കിലും കേട്ടിട്ടുണ്ടോ ഇവരുടെ വകുപ്പുകളെ കുറിച്ച്. അവിടത്തെ കെടുകാര്യസ്ഥതകളെ കുറിച്ച്.

തോഴരേ മിണ്ടരുതേ, അവര്‍ അദ്ദേഹത്തിന്റെ പൊരാളികളത്രേ.

വിഴിഞ്ഞം തുറമുഖം വന്നില്ലങ്കിലും നമ്മള്‍ പത്രത്തിലെഴുതരുത്. മദ്യനയം സമ്പൂര്‍ണ വിജയമെന്നെ ചൊല്ലാവൂ.നമുക്ക് കരീമിനെ കരിതേക്കാം, സുധാകരനെ തെറി പറയാം.ശ്രീമതിയുടെ സാരിയെക്കുറിച്ച് സംസാരിക്കാം.


പക്ഷെ ഫാരിസ് അബുബേക്കറെ എന്തു ചെയ്യും?. അവന്‍ ദീപിക വിലക്കു വാങ്ങി നമ്മെ അധിക്ഷേപിക്കുന്നു.പ്രജാപതിയെ പുകഴ്തിപ്പാടാത്തവന്‍ ധര്‍മ്മപുരിക്കു പുറത്തു പോകട്ടെ.പ്രജാപതി സാമന്തന്‍ കയ്യേറ്റഭുപതിയെ വിളിക്കുന്നു.നായനാര്‍ ഫുട്ബാളിന് ഫാരിസ് അബുബേക്കര്‍ എന്ന അന്താരാഷ്ട്ര ഭീകരന്‍ 60 ലക്ഷം നല്‍കി.(ഒരുമിച്ചിരുന്ന് ആലോ‍ചിച്ചെടുത്ത തീരുമാനമായതിനാല്‍ പ്രജാപതിക്ക് സംഭവം നല്ല ഓര്‍മയുണ്ടായിരുന്നു.)പത്രത്തില്‍ സൂപ്പര്‍ ലീഡ്. ഒപ്പം കുറച്ച് ടച്ചിങ്സും. അജ്ഞാതനാണ് , ഭീകരനാണ്,ഒറ്റക്കണ്ണനാണ്.ഒരു പക്ഷെ ഇങ്ങനെ ഒരാള്‍ ഇല്ല.സിനിമയുടെ അന്ത്യത്തില്‍ ഫാരിസ് എന്ന വില്ലന്റെ മുഖം സ്ക്രീനിന് നേരെ തിരിയുമ്പോള്‍ അത് പിണറായി വിജയന്‍ തന്നെയാണ് എന്നു കണ്ട് ജനം ഞെട്ടുന്നു.

പക്ഷേ ഇവിടെ മമ്മൂട്ടി കഥ പറ്റിച്ചു. മൂന്നാറില്‍ തന്റെ ചിറിക്കിട്ടു കുത്തിയതിന് മെഗാസ്റ്റാര്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഫാരിസ് കൈരളിയില്‍അഭിമുഖം വരുന്നതിന് തലേന്ന് അച്യുതാനന്ദന്‍ വിളറി പൂണ്ടു. കാരാട്ടിന് കമ്പിയടിച്ചു. കൈരളിയുടെ ഷെയറുകള്‍ പിന്‍ വലിക്കുമെന്ന് ഭീഷണിപ്പെടുത്തി.


താനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാള്‍ , പാരീസൊ ,ലണ്ടനോ എന്നു പോലും തനിക്കറിയാത്ത ഒരാള്‍ , പത്രസമ്മേളനം നടത്തുമ്പോള്‍ പ്രജാപതി കോപിച്ചതെന്തിനേ.കാരണം കൈരളിയായതിനാലാണ്. ഇന്ത്യവിഷനോ മനോരമയോ പോലും തനിക്കെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കും എന്ന്‍ അച്യുതാനന്ദനറിയാം.

വി എസി ന് ആരെയും വിമര്‍ശിക്കാം,തെറിപറയാം, വെറുക്കപ്പെട്ടവനാക്കാം, പട്ടിയാക്കാം,കുരങ്ങനാക്കാംഒരു കണ്ടീഷന്‍ മാത്രം, ആരും തിരിച്ചു പറയരുത്.

ബ്രിട്ടാസിനെ ബ്രൂട്ടസ്സാക്കി.മുകുന്ദന്‍ ഏഴാം കൂലിയായി.മാധവന്‍ കുട്ടി എക്സ്പ്രസ്സിനു വെളിയിലായി.( അതിനെന്ത് പിണറായിക്ക് അതോടെ ഉറച്ച ഒരു അനുയായിയെ കിട്ടി.).
അച്യുതനന്ദനെ ദീപിക തൊട്ടപ്പോള്‍ നമ്മള്‍ സടകുട്ഞ്ഞെഴുനേറ്റു.
ഫാരിസിനെ അര്‍ശസ് കഴിഞ്ഞാല്‍ ഏറ്റവും വെറുക്കപ്പെട്ട ഒന്നാക്കി. പത്രത്തിന്റെ ഉടമാവകാശത്തെ കുറിച്ച് നമ്മള്‍ നെടുങ്കന്‍ ലേഖനങ്ങള്‍ എഴുതി. ചാനലുകളില്‍ ദീര്‍ഘദൂര ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ഒടുവില്‍ ദീപിക ഇട്ടെറിഞ്ഞ് ഫാരിസ് ഓടി. മദ്രാസിലേക്കൊ,സിംഗപൂരിലേക്കൊ.
യുദ്ധം ജയിച്ച് നമ്മള്‍ ആര്‍ത്തുവിളിച്ചു. റൂപ്പര്‍ട്ട് മറ്ഡോക്ക് വന്നതോ ഏഷ്യാനെറ്റ് വാങ്ങിയതോ നമുക്ക് വിഷയമല്ല. റൂപ്പര്‍ട്ട് മര്‍ഡോക്ക് അച്യുതാനന്‍ന്ദന്റെ ശത്രു ആകാത്തിടത്തോളം കാലം അച്യുതാനന്ദ പ്രതിരോധ സമിതിക്ക് അല്ല അധിനിവേശപ്രതിരോധ സമിതിക്ക് അതിലെന്തു കാര്യം.


കോടികളുടെ അഴിമതി ആരോപണ വിധേയരായവരെ പാര്‍ട്ടിക്കു പുറത്താക്കണമെന്നു വി.എസ്.

അഴിമതിക്കെതിരായ പോരാട്ടം താന്‍ തുടരുമെന്നും മുഖ്യമന്ത്രി.
നല്ല
കാര്യംപത്രങ്ങളില്‍ സൂപ്പര്‍ ലീഡ്.
അച്യുതാനന്ദന് മുന്‍പ് ഒരു സി പി എം കാരന്‍ ആ കസേരയില്‍ ഇരുന്നിട്ടുണ്ട്. ഏറനാടിന്റെ നിഷ്കളങ്കതയുമായി ഒരു കണ്ണൂര്‍ കാരണവര്‍. നായനാര്‍.
അന്ന് മുഖ്യമന്ത്രിക്ക് ഇതു പോലൊരു പ്രസ്താവന നടത്താന്‍ കഴിയുമായിരുന്നോ.

സി.പി.എമില്‍ കോടികളുടെ അഴിമതി ആരോപണം ആദ്യം ഉന്നയിക്കപ്പെടുന്നത് ജയരാജനെതിരയൊ പിണറായിക്കെതിരെയോ അല്ല.
തോഴരേ സി.പി.എമ്മിന്റെ ആദ്യത്തെ കോടിപതി സര്‍വശക്തനായ സഖാവ് വി. എസ്. അച്യുതനന്ദനാണ്‍.
അതുന്നയിച്ചത് ഒരു ചെന്നിത്തലയോ ഒരു ഹക്കിമോ അല്ല. അത് സര്‍വാദരണീയനായ കെ.പി.പി.നമ്പ്യാരാണ്‍. അതും ചാനലുകളില്‍ പൊട്ടിക്കരഞ്ഞുകൊണ്ട്.
‘കണ്ണൂരില്‍ താപനിലയം സ്ഥാപിക്കാന്‍ അച്യുതനന്ദന്‍ എന്നോട് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടു."
ഇത്തരത്തിലുള്ള അഴിമതിക്കാരെ പുറത്താക്കണം എന്ന് അന്ന് സഖാവ് ഇ.കെ.നായനാര്‍ പ്രസ്താവന പുറപ്പെടുവിപ്പിച്ചില്ല. എന്തുകൊണ്ട്?.
തോഴരേ
നായനാര്‍ കമ്മ്യൂണിസ്റ്റായിരുന്നു.
അച്യുതാനന്ദന്‍ അതല്ലായിരുന്നു.
തോഴരേ മറക്കാമോ നിങ്ങള്‍ക്കാകാഴ്ച. വി.എസ്. സര്‍വാധിപതിയായി എകെജി സെന്ററില്‍ വാണരുളുന്ന കാലം. അന്നത്തെ മുഖ്യമന്ത്രി നമ്മുടെ പാവം ഇകെ.നായനാര്‍ സെക്രട്ടേറിയേറ്റില്‍ നിന്നും ഓരൊ ഫയലുമായി എ.കെ.ജി.സെന്ററിന്റെ പടികയറുന്ന കാഴ്ച.- അന്ന് ചാനലുകളില്ലായിരുന്നു.- എത്രയോ പത്രങ്ങളില്‍ വന്നിരുന്നു. ആന്റണിയും മനോരമയും പറഞ്ഞു. സമാന്തര സെക്രട്ടറിയേറ്റ്. ഇന്നത്തെ മുഖ്യമന്ത്രിയോട് ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി ഒരു ഫയല്‍ ആവശ്യപ്പെട്ടാല്‍ തോഴരേ നിങ്ങള്‍ വെറുതെയിരിക്കുമോ?.
പാവം നായനാര്‍. അദ്ദേഹം ശുദ്ധനായിരുന്നു.
അച്യുതാനന്ദന്‍ ഒരിക്കലും അതല്ലായിരുന്നു.

അച്യുതാനന്ദനും വിജയനും കാരാട്ടും ചേര്‍ന്ന് പോളിറ്റ് ബ്യൂറോ കൂടുന്നു. എ.ഡി.ബി.കരാര്‍ അംഗീകരിക്കുന്നു. സംസ്ഥാനത്ത് പാര്‍ട്ടി സെക്രെട്ടറിയേറ്റ് കൂടുന്നു. എ.ഡി.ബി.കരാര്‍ അംഗീകരിക്കുന്നു. വകുപ്പു മന്ത്രി പാലോളി കരാറ് ഒപ്പിടുന്നു. മുഖ്യമന്ത്രി പ്രസ്താവിക്കുന്നു." ഞാന്‍ അറിഞ്ഞിട്ടില്ല. " പാണന്മാര്‍ ഏറ്റു വിളിക്കുന്നു." പ്രജാപതി അറിഞ്ഞിട്ടില്ല." ശരിയാണ്‍, മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല. പക്ഷേ അച്യുതാനന്ദന്‍ അറിഞ്ഞില്ലേ., പോളിറ്റ് ബ്യൂറോയില്‍ ,കേന്ദ്രകമ്മിറ്റിയില്‍,സംസ്ഥാന സെക്രട്ടറിയേറ്റില്‍ .അച്യുതാനന്ദന്‍ വേറേ മുഖ്യമന്ത്രി വേറേയെന്ന് പാണന്മാര്‍. അവര്‍ പ്രജാപതിയുടെ കണ്ടിയെ പുകഴ്തുന്നു.

ഓര്‍ക്കുന്നുണ്ടോ പഴയ അചുതാനന്ദനെ.
പിണറായിയും ബേബിയും കൂടി പൊന്നുകെട്ടി എഴുന്നള്ളിച്ച ആ വിഗ്രഹത്തില്‍ കരിപുരട്ടി നമുക്ക് കാഴ്ച വച്ചത് തോഴരേ നിങ്ങളായിരുന്നു.
ലണ്ടനില്‍ പഞ്ചനക്ഷത്ര ആശുപത്രിയില്‍ കോട്ടും സൂട്ടുമിട്ട് കിടന്ന പഴയ സഖാവിനെ ഓര്‍മയുണ്ടോ. " ഇവിടത്തെ തുക്കടാ ആശുപത്രിയില്‍ കിടന്ന് നശിക്കാനുള്ളതാണോ എന്റെ ജീവന്‍" എന്ന് ആ തൊഴിലാളി നേതാവ് ചോദിച്ചത് ജനങ്ങള്‍ക്ക് എത്തിച്ചു കൊടുത്തത് തോഴരേ നിങ്ങളായിരുന്നു.
പഞ്ചനക്ഷത്രനായ അച്യുതനന്ദന്റെ ചിത്രവും മലമൂത്രത്തില്‍ അഭിഷിക്തനായ ഒന്‍പതാം വാര്‍ഡിലെ വ്രുദ്ധന്റെ ചിത്രവും ഒരുമിച്ച് അച്ചടിച്ചാണ്‍ എ.കെ.ആന്റണി തെരെഞ്ഞെടുപ്പില്‍ വിജയം കൊയ്തത്.
അച്യുതനന്ദന്റെ ലണ്ടനിലെ ചികിത്സ സര്‍ക്കാര്‍ ചെലവിലല്ല, പാര്‍ട്ടിയാണ് ചെലവ് വഹിച്ചത് എന്ന് അന്നത്തെ വിശ്വസ്തന്‍ പിണറായി നാടുനീളെ പ്രസംഗിച്ചിട്ടും തോഴരേ നിങ്ങള്‍ക്ക് ത്രുപ്തി വന്നില്ല.
കേരള സര്‍വകലാശാലയില്‍ പി.എച്ച്.ഡി ക്കു പഠിക്കാന്‍ അച്യുതാനന്ദപുത്രന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി എന്ന് കെ.എസ്.യു.
പഠിക്കാനാണ്‍, തൊഴിലിനല്ല. അതില്‍ പതിരില്ല. ഏകലവ്യന്റെ പിന്മുറക്കാരല്ലെ നമ്മള്‍. ദീപിക മാത്രം വാര്‍ത്ത അച്ചടിച്ചു. മറ്റുള്ളവര്‍ കണ്ണടച്ചു.
തോഴരേ അത് പിണറയിയുടെ മകനായിരുന്നെങ്കിലോ?.
ഞാനൊരു ബാലനശക്തനെന്നാകിലും
മാനിയാമെന്നുടെ താതനെയോര്‍ക്ക നീ
പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ഷാജഹാനെന്നു പിണറായി.
പാവം പിണറായിക്കുമറിയാം ഷാജഹാന്‍ പോസ്റ്റുമാന്‍ മാത്രമാണെന്നു. കത്ത് കൊണ്ടു കൊടുക്കുന്നവനെ തെറി വിളിക്കുന്നത്, കത്തെഴുതുന്നവനെ തെറിവിളിക്കാന്‍ കഴിവില്ലാത്തതിനാലാണ്‍.
കേരളത്തിലെ മാധ്യമസിന്‍ഡിക്കേറ്റിന്റെ തലവന്‍ അച്യുതാനന്ദന്‍ മാത്രമാണ്‍. ആ ശിരസ്സില്‍ നിന്നുള്ള ഉത്തരവുകള്‍ മാത്രമാണ്‍ ,തോഴരേ പാണന്മാര്‍ അനുസരിക്കുന്നത്.
മാധ്യമങ്ങളെ വിരല്‍ത്തുമ്പില്‍ നിര്‍ത്താന്‍ ഇ.എം.എസ്സിന്‍ കഴിഞ്ഞില്ല. അച്യുതമേനോന്‍ കഴിഞ്ഞില്ല. നായനാര്‍ക്കും കഴിഞ്ഞില്ല.
പക്ഷേ അച്യുതനന്ദന്‍ പറയുന്നിടത്ത് മാധ്യമങ്ങള്‍ അച്ചു നിരത്തുന്നു. കാരണം
തോഴരേ അവര്‍ കമ്മ്യൂണിസ്റ്റായിരുന്നു.
അച്യുതാനന്ദന്‍ എന്നേ അതല്ലാതായിരിക്കുന്നു.
പാര്‍ട്ടി വിട്ടുപോയാല്‍ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല എന്ന ഇ.എം.എസ്സിന്റെ വാക്യം അച്യുതാനന്ദന്‍ നല്ല ഓര്‍മയുണ്ട്.
അതിനാല്‍ അച്യുതാനന്ദന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ശരീരം സി.പി.എമ്മില്‍ ഉപേക്ഷിച്ചു പോന്നു. പോളിറ്റ് ബ്യുറോ മുതല്‍ സ്റ്റേറ്റ് കമ്മിറ്റി വരെ പങ്കെടുക്കുന്നത് ഒരു പാര്‍ട്ടിവിരുദ്ധന്റെ ശരീരമാണ്‍.
അതുകൊണ്ട് പാര്‍ട്ടി ഒരിക്കലും അച്യുതാനന്ദനെ പുറത്താക്കാതിരിക്കാന്‍ നമുക്ക് കവിതകള്‍ പാടാം. കീര്‍ത്തനങ്ങള്‍ രചിക്കാം. ഇത് സി.പി.എം. എന്ന പിശാചിനെ തറക്കാനുള്ള ആണിയാണ്‍. ശക്തിയായി അതിനെ അടിച്ചു താഴ്തുക. അത് പൊടിഞ്ഞ് ധൂളികളായി വായുവില്‍ വിലയം പ്രാപിക്കട്ടേ.!
പിശാചിനെ തറച്ച ശേഷം ആണിയുടെ വഴി എങ്ങോട്ടാണ്‍?. അതെന്തിന്‍ നമ്മളറിയണം. നമുക്ക് ചാനലുകളുണ്ടല്ലോ, അവിടെ ചര്‍ച്ച ചെയ്ത് ജീവിക്കാം.

അല്ലെങ്കില്‍ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം