നാരായണപ്പണിക്കര്‍ അന്തരിച്ചു. സമുദായത്തിനും സമൂഹത്തിനും അത് ഒരു നഷ്ടമായിരിക്കാം , പത്ര ഭാഷയില്‍. പക്ഷേ അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അത് ഒരു നഷ്ടം തന്നെയാണ്. കാരണം മരണം അങ്ങിനെയാണ്. ഈ കരിമീന്‍ ചത്താല്‍ പോലും രണ്ട് പിള്ളാര്‍ക്ക് അത് നഷ്ടമായിരിക്കും. (പെണ്ണും പിള്ളേരെ കാര്യം അത്ര ഉറപ്പില്ല).
ഇവിടെ അതല്ല വിഷയം സര്‍വശ്രീ നാരായണപ്പണിക്കര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി. പോലീസ് സേന ബ്യൂഗിള്‍ മുഴക്കി. ആകാശത്തേക്ക് വെടി വച്ചു,. തറയില്‍ ആഞ്ഞ് ചവുട്ടി.യാത്രയാക്കി. നല്ല കാര്യം. നാരായണപണിക്കര്‍ അത് അര്‍ഹിക്കുന്നുണ്ട്.
പക്ഷേ മനസ്സിലാകാത്ത കാര്യം , എന്താണ് ഈ ഔദ്യോഗിക യാത്രയയപ്പിന്റെ മാനദണ്ഡം എന്നതാണ്. ഒരു സമുദായ നേതാവ് അന്തരിച്ചാല്‍ ഔദ്യോഗിക യാത്രയയപ്പ് അത്യന്താപേക്ഷിതമാണോ ?. കേരളത്തില്‍ എത്ര സമുദായ നേതാക്കളുണ്ട്. അതില്‍ എത്ര പേര്‍ ഓരോ വര്‍ഷവും മരിക്കുന്നു. അവര്‍ക്കൊക്കെ ആകാശത്തേക്ക് വെടി കൊടുക്കുമോ. വെള്ളാപ്പള്ളിക്ക് വെടി കിട്ടും തീര്‍ച്ച. അതിനാല്‍ അദ്ദേഹത്തിന് പരാതി കാണില്ല.
പക്ഷേ പുലയ മഹാസഭാ നേതാവ് പുന്നല ശ്രീകുമാറോ , ളാഹ ഗോപാലനോ , ജാനുവോ മരിച്ചാല്‍ ( അവര്‍ മരിക്കാതിരിക്കട്ടേ) ആചാര വെടി കിട്ടുമോ......കിട്ടില്ല എന്നത് നൂറു ശതമാനം ഉറപ്പ്. എന്തു കൊണ്ട് ?.
അതിനുത്തരം പറഞ്ഞാല്‍ വേതാളം പറന്നു പോകും. പറഞ്ഞില്ലെങ്കില്‍ നിങ്ങളുടെ തല പൊട്ടിത്തെറിച്ചു പോകും.

4 comments:
പക്ഷേ പുലയ മഹാസഭാ നേതാവ് പുന്നല ശ്രീകുമാറോ , ളാഹ ഗോപാലനോ , ജാനുവോ മരിച്ചാല്‍ ( അവര്‍ മരിക്കാതിരിക്കട്ടേ) ആചാര വെടി കിട്ടുമോ...... ?
കിട്ടുമോ ?
You said it man.
നായരെ ചൊരിയാന്‍ കിട്ടുന്ന അവസരമൊന്നും വിടല്ല്.
കൂടെ ചൊറിയാന്‍ നവ ദലിത് സ്നേഹികളും
കോഴിമല രാജാവിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
നാടുനീങ്ങിയ കോഴിമല രാജാവ് അരിയാന്‍ രാജമന്നാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ കോഴിമല രാജപുരത്ത് മുത്തിയമ്മന്‍ ദേവീക്ഷേത്രത്തിന് സമീപം ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാരചടങ്ങുകളില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആദിവാസി ക്ഷേമവകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയും ഇടുക്കി ജില്ലാ കലക്ടറും എംഎല്‍എമാര്‍, തൃത്താല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത് അന്ത്യോപചാരമര്‍പ്പിച്ചു.
നാല് വര്‍ഷം മുമ്പ് അധികാരമേറ്റ അരിയാന്‍ രാജമന്നാന്‍ ഉദരസംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി 46 കുടികളില്‍ നിന്നുമുള്ള ജനാവലി മന്നാന്‍ സമൂഹത്തിന്റെ രാജസ്ഥാനമായ കോഴിമലയിലെത്തിയിരുന്നു.
നാടു നീങ്ങിയ രാജാക്കന്മാരായ നായന്‍ രാജമന്നാന്റേയും തേവന്‍ രാജമന്നാന്റെയും കല്ലറയോട് ചേര്‍ന്നാണ് അരിയാന്‍ രാജമന്നാനും അന്ത്യവിശ്രമമൊരുക്കിയത്. പൊലീസ് സംഘം ആദിവാസി രാജാവിന് സല്യൂട്ട് സമര്‍പ്പിച്ചു. വിവിധ കുടികളില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ കോഴിമലയിലെത്തിയിരുന്നു.
anOny,കരിമീൻ പറഞ്ഞത് സമുദായ നേതാവിനു കൊടുക്കുന്ന ആദരവിനെപറ്റി.താങ്കൾ പറഞ്ഞത് കോഴിമല രാജാവിനെ പറ്റി.കേരളത്തിൽ വോട്ടുബാങ്കായി രൂപപ്പെട്ട ചില സമുദായങ്ങളുണ്ട്.അവർക്കു കിട്ടുന്ന ആദരവ് മറ്റു സമുദായങ്ങൾക്കില്ല.12ശതമാനം ജനസംഘ്യയുള്ള നായർ നേതാവിനു കിട്ടുന്ന പരിഗണനയല്ല അതേ ശതമാനമുള്ള വിശ്വകർമ്മ നേതാവിനു കിട്ടുന്നത്.ഈഴവർ മുതൽ താഴേക്കുള്ള സമുദായത്തിന്റെ വോട്ടുകൾ ഇതുപോലെ ക്രോഡീകരിക്കാൻ കഴിയില്ലന്നത് കക്ഷിരാഷ്ട്രീയത്തിന്റെ ബാലപാഠമാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ അത് ഏത് പക്ഷം ആയാലും തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ക്ക് വേണ്ടി ഇജ്ജാതി ജാതി മത സംഘടനകളെ നന്നായി പ്രീണിപ്പിക്കുന്നുണ്ട്, ഇതൊന്നും ചോദിക്കാനും പറയാനും ആരും ഇല്ല.. !
Post a Comment