Monday, November 22, 2010

ഇങ്ങനെ പോയാല്‍

നമ്മുടെ വീരനായ ദീപക് കുമാര്‍ ലാവലിന്‍ അഴിമതി സംബന്ധിച്ച ലേറ്റസ്റ്റ് രേഖകള്‍ വി.എസ്. അച്യുതാനന്ദനെ ഏല്പിക്കുവാന്‍ തിരുവനതപുരത്തേക്ക് വരുന്ന വഴി ഒരു കാര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നതായി നമ്മുടെ തിരുവനതപുരം ലേഖകന്‍ അറിയിക്കുന്നു. ആ കാര്‍ ദീപക് കുമാറിന്റെ കാറിന് ഒപ്പമെത്തുകയും അതില്‍ നിന്നും ഒരാള്‍ കൈകൊണ്ട് നിന്നെ വെടിവക്കും എന്ന് ആംഗ്യം കാണിക്കുകയും ചെയ്തതായി അദ്ദേഹം അറിയിക്കുന്നു.

              ഈ ആഗ്യം കാണിച്ചയാളിന് ഒരു മൂന്നര വയസ്സ് പ്രായം തോന്നിക്കുമെന്ന് ദീപക് കുമാര്‍ അറിയിച്ചു. ഇയാള്‍ സിംഗപ്പൂരില്‍ സാധാരണ ധരിക്കുന്ന ബനിയനാണ് ഇട്ടിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ അയച്ചതാണ് ഇയാളെ എന്നതിന് വ്യക്തമായ രേഖകള്‍ തന്റെ കയ്യിലുണ്ട് എന്നു ദീപക് പറഞ്ഞു.

                ലാവലിന്‍ സംബന്ധിച്ച പുതിയ രേഖകള്‍ താന്‍ വി.എസ്.അച്യുതാനന്ദനെ ഏല്പിച്ചിട്ടുണ്ട് എന്ന് ദീപക് കുമാര്‍ പറഞ്ഞു. എന്നാല്‍ അങ്ങിനെ ഒരു രേഖയും കിട്ടിയിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ആഫീസ് അറിയിച്ചു.

        ദീപക് കുമാറിന്റെ മാനസിക നിലയെപറ്റി ടി.വി.യില്‍ അദ്ദേഹത്തെ കണ്ട പലരും സംശയം കൂറിയിരുന്നു. ഈ സംഭവം അവരുടെ എല്ലാ സംശയവും ഇല്ലാതാക്കും. കാരണം സ്വബോധമുള്ള ആരെങ്കിലും ലാവലിന്‍ രേഖകള്‍ അച്യുതാനന്ദന് കൊടുക്കുമോ?. കൊല്ലക്കുടിയില്‍ സൂചി വില്‍ക്കുന്ന ഇടപാടല്ലേ അത്. അച്യുതാനന്ദന്‍ ഉല്പാദിപ്പിക്കാത്ത ഏതെങ്കിലും രേഖ ലാവലിനില്‍ ഇനി പുതിയതായുണ്ടാകുമോ.................

         ഇതാ...............പിണറായി വിജയന്റെ പുതിയ കടും കൈ................

ലാവ്‌ലിന്‍ കേസിലെ പ്രധാന സാക്ഷി ദീപക്‌ കുമാറിനെ ട്രിവാന്‍ട്രം ക്ലബ്ബില്‍ നിന്ന്‌ പുറത്താക്കി





തിരുവനന്തപുരം:എസ്‌.എന്‍.സി ലാവ്‌ലിന്‍ കേസിലെ പ്രധാന സാക്ഷി ദീപക്‌ കുമാറിനെ ട്രിവാന്‍ട്രം ക്ലബ്ബില്‍ നിന്ന്‌ പുറത്താക്കി. ക്ലബ്‌ ജീവനക്കാരോട്‌ അപമര്യാദയായി പെരുമാറിയതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടിയെന്ന്‌ ട്രിവാന്‍ട്രം ക്ലബ്‌ ഭാരവാഹികള്‍ അറിയിച്ചു. ഇന്ന്‌ 2.30നാണ്‌ ദീപക്‌ കുമാര്‍ ട്രിവാന്‍ട്രം ക്ലബ്ബില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്‌. നടപടിക്ക്‌ പിന്നില്‍ യാതൊരു രാഷ്‌ട്രീയ ഇടപെടലുകളും ഇല്ലെന്നും ക്ലബ്‌ ഭാരവാഹികള്‍ അറിയിച്ചു (കടപ്പാട് : scoopeye.com)

           ഒരു ചായക്കടയില്‍ പോലും കയറാനാകതെ, വെള്ളം കുടിക്കാതെ ദീപക് കുമാര്‍ ചത്തുപോകുമോ.........................

Friday, November 12, 2010

എന്‍ഡോകണ്ടല്‍ സള്‍ഫാന്‍

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമോ?................................

വേണ്ട..................

അതെന്താ.....................................

അതൊരു വലിയ വിപത്താണ് എന്ന് ഞങ്ങള്‍ക്ക് തെളിവ് ലഭിച്ചിട്ടില്ല.......................

കേന്ദ്രം ഇങ്ങനെയൊക്കെ പറഞ്ഞാലോ.............................എത്രയൊക്കെ തെളിവുകള്‍ തന്നതാണ്?.......................

എന്ത് തെളിവുകള്‍..........................ഒക്കെ കള്ള റിപ്പോട്ടുകളല്ലേ..........................

അപ്പോ .....................അവിടത്തെ മനുഷ്യരോ...................................

മനുഷ്യരോ......................അവര്‍ക്ക് എന്ത് കുഴപ്പം...............................

ആള്‍ക്കാര്‍ മരിക്കുന്നതോ......................

എന്‍ഡോസല്‍ഫാന്‍ ഇല്ലെങ്കിലും മനുഷ്യര്‍ മരിക്കില്ലേ....................................

പ്രിയ സുഹൃത്തേ.......................നിങ്ങളുടെ കേരളത്തില്‍ പരിസ്ഥിതിക്ക് എന്‍ഡോസല്‍ഫാന്‍ ഒരു പ്രശ്നവുമുണ്ടാക്കുന്നില്ല. കേരളത്തില്‍ ആകെ മനുഷ്യര്‍ക്ക് പ്രശ്നം പറശ്ശിനിക്കടവിലെ കണ്ടല്‍ പാര്‍ക്കാണ്. ഞങ്ങള്‍ അത് നിരോധിച്ചിട്ടുണ്ട്. ഇനി ജന്മത്ത് തുറക്കാന്‍ അനുവദിക്കുന്ന പ്രശ്നമേയില്ല. ഏത് കോടതിയില്‍ പോയും ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിപോരാടും.

അപ്പൊ.............എന്‍ഡോസള്‍ഫാന്‍............................

ശ്ശെ..............................അതല്ല.......................കണ്ടല്‍ സല്‍ഫാന്‍.............................

Thursday, November 11, 2010

ലാവലിനില്‍ നിന്ന് കൊലപാതകത്തിലേക്ക്...........................................

അങ്ങിനെ തെരെഞ്ഞെടുപ്പു വിജ്ഞാപനമായി. 2011 ഏപ്രിലില്‍ നടക്കുന്ന കേരള നിയമസഭാതെരെഞ്ഞെടുപ്പിന്റെ വിജ്ഞാപനം സാധാരണഗതിയില്‍ മാര്‍ച്ച് 2011 നാണ് വരേണ്ടിയിരുന്നത്.

പക്ഷേ ഇത് മൂന്നുമാസം നേരത്തേയായിപ്പോയി...............................................
 നമ്മുടെ സോഷ്യലിസ്റ്റ് നേതാവ് വീരേന്ദ്രകുമാറിന്റെ സ്വന്തം ഭൂമിയിലാണ് നിയമസഭാതെരെഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്...........

അതിങ്ങനെ...................................................

ലാവലിന്: കൂടുതല് തെളിവ് നല്കാമെന്ന് ദീപക് കുമാര്



Posted on: 12 Nov 2010
വിശദവിവരങ്ങള്‍ക്ക് വായിക്കുക
http://www.mathrubhumi.com/online/malayalam/news/story/614404/2010-11-12/kerala

സംസ്ഥാന നിയമ സഭാതെരെഞ്ഞെടുപ്പ് ആസന്നമായി എന്നതിന് ഇതിലും വലിയ ഒരു വിജ്ഞാപനത്തിന്റെ ആവശ്യമുണ്ടോ...........................................

ഇനി കാര്യത്തിലേക്ക് കടക്കാം...........................................

                  ലാവലിന്‍ കേസ് ത്രസിപ്പിക്കുന്ന ഒരു അപസര്‍പ്പക കഥയിലേക്ക് തിരിയുകയാണ്. ...................................

4000 കോടിയുടെ, 40 കോടിയുടെ, 08 കോടിയുടെ അഴിമതികണക്കുകളില്‍ നിന്ന് അത് ഞരമ്പുകളെ സ്തംഭിപ്പിക്കുന്ന ഒരു കൊലപാതകത്തിലേക്ക് കടക്കുകയാണ്.


കോഴിക്കോട്: എസ്.എന്‍.സി. ലാവലിന്കരാറുമായി ബന്ധപ്പെട്ട് കാനഡയിലേക്ക് പോയിരുന്ന വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് കേസില്മൊഴിനല്കിയ ചെന്നൈയിലെ മലയാളി വ്യവസായി ദീപക് കുമാര്പറഞ്ഞു. കൊലപാതകം സംബന്ധിച്ച തെളിവുകള്തന്റെ പക്കലുണ്ടെന്നും അത് സി.ബി.. കോടതി മുമ്പാകെ നല്കാന്തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു


                    കൊലപാതകത്തിന് തോക്കാണോ ഉപയോഗിച്ചത് എന്ന് ദീപക് കുമാര്‍ വ്യക്തമാക്കിയിട്ടില്ല. തോക്കായിരുന്നു എങ്കില്‍ അതിന്റെ ഉണ്ടകള്‍ , ചെന്നൈ വിമാനത്താവളത്തില്‍ വച്ച് ഒരിക്കല്‍ സുരക്ഷാ ഭടന്മാര്‍ പിടികൂടിയതാണ് എന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ സമീപഭാവിയില്‍ പ്രതീക്ഷിക്കാം......................................
 
ലാവലിന്‍ കേസില്‍ ഒരു കൊലപാതകം ഒളിഞ്ഞു കിടക്കുന്നതായി അല്പബുദ്ധികളായ നാമൊന്നും ഇതുവരെ കണ്ടതേയില്ല. സി.ബി.ഐ.കണ്ടില്ല, കോടതി കണ്ടില്ല...................എന്തിന് അച്യുതാനന്ദനോ ജനശക്തിയോ കണ്ടില്ല...................................
 
നാമൊക്കെ എന്തു മാത്രം വിഡ്ഡികളായിരുന്നു..................................................
 
                  ഈ കൊലപാതകം തനിക്ക് മുന്‍പ് സി.ബി.ഐ.യോട് പറയാന്‍ സാധിച്ചിരുന്നില്ല എന്ന് ദീലീപ് കുമാര്‍ പറഞ്ഞു. കാരണം..................................

എന്നാല്ഒമ്പതു മണിക്കൂറോളം നീണ്ട മൊഴിയെടുപ്പില്പറയാന്കഴിയാത്ത കുറേ കാര്യങ്ങള്കൂടിയുണ്ട്. അവ ഇനിയും വെളിപ്പെടുത്താന്തയ്യാറാണ് -ദീപക് കുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

ഒന്‍പത് മണിക്കൂറ്...........................................വെറും ഒന്‍പത് മണിക്കൂറില്‍ എന്തോ വെളിപ്പെടുത്താനാ........................

എന്നാലും സി.ബി.ഐ ചെയ്തത് കടുംകൈ

ആയിപ്പോയി ..............................അതി നിര്‍ണ്ണായകമായ തെളിവുകള്‍ നല്‍കാന്‍ വന്ന ഒരാളെ സമയം തീര്‍ന്ന് എന്നുവച്ച് പറഞ്ഞുവിട്ടത് വല്ലാത്ത ചതിയായിപ്പോയി...........................

അതും കൊലപാതകം പോലൊരു ഭീകരകൃത്യം തനിക്ക് വെളിപ്പെടുത്താനുള്ളപ്പോള്‍............................

താന്‍ നല്‍കിയ മറ്റ് പ്രധാന തെളിവുകള്‍ക്ക് എന്ത് സംഭവിച്ചു ?,................അതിനുള്ള ഉത്തരവും അദ്ദേഹം നല്‍കുന്നുണ്ട്............................................

താന്നല്കിയ പല തെളിവുകളും അന്വേഷണോദ്യോഗസ്ഥന്മാര്പരിഗണിച്ചില്ല. അന്വേഷണോദ്യോഗസ്ഥനായ അശോക്കുമാറില്പൂര്ണവിശ്വാസമാണ്. പക്ഷേ, ഉന്നതതല സമ്മര്ദത്താല്അദ്ദേഹത്തിന്റെ കൈകള്പോലും കെട്ടിയിടപ്പെട്ടു

ഇനി ഇപ്പോള്‍ താനെന്തിനാ ഇതൊക്കെ വെളിപ്പെടുത്തുന്നത്..................................അതിനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്................................

ലാവലിന്കേസന്വേഷണം വഴിതിരിച്ചുവിടാന്രാഷ്ട്രീയ വൈരങ്ങള്ക്കതീതമായി കേന്ദ്രമന്ത്രി തലത്തില്ശക്തമായ സമ്മര്ദം നടക്കുന്നുണ്ട്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിനു പിന്നില് സമ്മര്ദമാണ്. കേസന്വേഷണം നടത്തിയ ചില സി.ബി.. ഉദ്യോഗസ്ഥര്‍, രാജ്യസഭാംഗങ്ങള്എന്നിവര്ക്കെതിരെ തെളിവുകളും കോടതിക്ക് മുമ്പാകെ ഹാജരാക്കും. രാഷ്ട്രീയ ബന്ധങ്ങള്ക്ക് അതീതമായാണ് കേസില്ഇടപെടല്നടക്കുന്നത്. സാഹചര്യത്തിലാണ് ചില നിര്ണായക വിവരങ്ങള്നല്കാന്താന്നിര്ബന്ധിതനായത് -ദീപക് കുമാര്പറഞ്ഞു.

അല്ല ......പിന്നെ ...........അല്ലാതെ നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തത് കൊണ്ടോന്നും അല്ലന്നേ.............................അങ്ങിനെയായിരുന്നു എങ്കില്‍ മുല്ലപ്പള്ളീ രാമചന്ദ്രനേയും , ആന്റണിയേയും ഞാന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുമായിരുന്നോ............................അല്ല ഞാന്‍ മുല്ലപ്പള്ളീയേയും ആന്റണിയേയും ആണ് ഉദ്ദേശ്ശിച്ചത് എന്ന് നിങ്ങളോട് ആര് പറഞ്ഞു.?. വെറുതേ എന്നെ കുരുക്കിലാക്കല്ലേ...................................

ദിലീപ് രാഹുലനുമായി തനിക്ക് 20 വര്ഷത്തിലേറെയായി സൗഹൃദമുണ്ട്. അതുകൊണ്ടുതന്നെ ദിലീപ് ഇടനിലക്കാരനായി പ്രവര്ത്തിച്ച ലാവലിന്കരാറിനെക്കുറിച്ചും അറിയാം

അത് സത്യം .............അതാണല്ലോ...........കണ്ണൂര്‍ ഗസ്റ്റ് ഹൌസില്‍ കൊണ്ട്പോയി തുടങ്ങാത്ത റബ്കോക്ക് ആവാത്ത മന്ത്രിക്ക് പൈസ കൊടുത്തത് പോലും ഞാന്‍ സത്യസന്ധമായി തുറന്ന് പറഞ്ഞത്.......................................

പക്ഷേ ആരുമായും പരിചയമില്ലാത്ത ഇക്കാലത്ത് സി.ബിഐ.ഉദ്യോഗസ്ഥനെ മാറ്റിയതിന് പിന്നിലുള്ള രഹസ്യം ഞാന്‍ എങ്ങനെ അറിഞ്ഞു എന്നാണോ...................................അതീവ രഹസ്യമായ ഒരു രേഖ എനിക്ക് കിട്ടി................അതില്‍ ലാവലിന്‍ കേസ് സംബന്ധിച്ച എല്ലാ വെളിപ്പെടുത്തലും ഉണ്ട്............................അത് ഞാന്‍ കോടതിയില്‍ ഹാജറാക്കുന്നതോടെ പിണറായി വിജയന്റെ ആപ്പീസ് പൂട്ടും...............................................

ഏതാണ് ആ രേഖ...........................................

ദാ..................ഇതു തന്നെ , വീരേന്ദ്രകുമാറിന്റെ കൈരേഖ ഇതിലുണ്ട് എല്ലാം..................................................ഞാനിതൊന്നു കൂടി വായിക്കട്ടെ ...................പുതിയ വെളിപ്പെടുത്തലുകള്‍ നാളത്തെ മാതൃഭൂമിയില്‍.......................................................

********************************************

ആവശ്യമുണ്ട്


   നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഞങ്ങളുടെ പത്രത്തില്‍ എസ്.എന്‍.സി.ലാവലിന്‍ കേസ് സംബന്ധിച്ച എക്സ്ക്ലൂസീവ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിലേക്കായി ക്രൈം വാരികയുടെ പഴയ ലക്കങ്ങള്‍ ആവശ്യമുണ്ട്. തക്കതായ പ്രതിഫലം നല്‍കുമെന്നത് മാത്രമല്ല, ഏഷ്യാനെറ്റില്‍ ചര്‍ച്ചക്കിടയില്‍ ഒരു വിദഗ്ധനായി താങ്കളെ അവതരിപ്പിക്കുകയും ചെയ്യുമെന്ന് ഉറപ്പുതരുന്നു
**************************************************************8

Tuesday, October 19, 2010

വിശ്വാസം അതല്ലേ എല്ലാം.................................

ഡോ: ഗോപിമണി നല്ലൊരു ശാസ്ത്രജ്ഞനാണ്. നല്ലൊരു ഹിന്ദുത്വ വാദിയുമാണ്. എല്ലാ ഹിന്ദുത്വവാദികളേയും പോലെ അമേരിക്കന്‍ ഭക്തനുമാണ്.


അദ്ദേഹം ഈ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു കത്തെഴുതിയിട്ടുണ്ട്. സംഗതി ഇതാണ് , : ബാബറി മസ്ജിദ് സോറി! ഇപ്പൊ അതില്ലല്ലോ..........രാമ മന്ദിര്‍ വിധിക്ക് ശേഷം പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പ് ആന്റിഹിന്ദുവായിപ്പോയി എന്ന്. അതായത് ആഴ്ചപ്പതിപ്പിലെ ലേഖനങ്ങളെല്ലാം ഹിന്ദുക്കള്‍ക്ക് എതിരായിപ്പോയി എന്ന്.


 “ 15 ലേഖനങ്ങളില്‍ ഒന്നു പോലും രാമജന്മഭൂമിയില്‍ ഒരു ക്ഷേത്രത്തിനു വേണ്ടി നിലകൊണ്ട ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വികാരം മാനിക്കുന്ന ഒരാളിന്റേതാകാതെ പോയത് യാദൃശ്ചികമോ?.......................”


                                   സംഭവം ശരിയാണ്. പക്ഷേ തെറ്റുമാണ്.................15-ല്‍ ഒരെണ്ണം കടുത്ത ഹിന്ദു പക്ഷപാതിയും പി.പരമേശ്വരന്റെ ശിഷ്യനും അയോദ്ധ്യയില്‍ നിന്നത് ക്ഷേത്രം തന്നെയാണ് എന്ന് ലേഖനം എഴുതുകയും ചെയ്ത എം.ജി.എസ്.നാരായണനാണ്. പക്ഷേ ആ ലക്കം മാതൃഭൂമിയില്‍ പതിവുപോലെ എം.ജി.എസ്സ്. ഉറഞ്ഞു തുള്ളിയിട്ടില്ല എന്ന് മാത്രം. അതിന് ഗോപിമണി മറ്റുള്ളവരോട് പരിഭവിച്ചിട്ട് എന്ത് കാര്യം?.


         ആഴ്ചപ്പതിപ്പ് ഇങ്ങനെ അണ്‍ ബാലന്‍സ്ഡ് ആയിപ്പോയതിന് ഒരു പരിഹാരവും ഗോപിമണി നിര്‍ദ്ദേശ്ശിക്കുന്നുണ്ട്.
“സമാദരണീയനായ പി.പരമേശ്വരന്റെ ഒരു ലേഖനമെങ്കിലും അതില്‍ ഉള്‍ക്കൊള്ളിച്ചാല്‍ സമ്മതിക്കാമായിരുന്നു.”


                  ആര്‍ക്ക് സമാദരണീയന്‍?. ആരുടെ സമാദരണീയന്‍?....................സ്റ്റീഫന്‍ ഹോക്കിങ്ങിന് പോലും വേദാന്തം പറഞ്ഞു കൊടുക്കുന്ന ഗോപിമണിക്ക് പരമേശ്വരന്‍ സമാദരണീയനായിരിക്കാം. അത് അദ്ദേഹത്തിന്റെ വിശ്വാസം...........അതിനെയും മാനിക്കുക........................വിമശിക്കാന്‍ നമുക്ക് അധികാരമില്ല.


എനിക്ക് മനസ്സിലാകാത്തത് ഗോപിമണി പ്രയോഗിച്ച ഒരു വാചകമാണ്.
“രാമജന്മഭൂമിയില്‍ ഒരു ക്ഷേത്രത്തിനു വേണ്ടി നിലകൊണ്ട ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വികാരം“


      മണ്ണാര്‍ശ്ശാലയില്‍ നേര്‍ച്ച നേര്‍ന്ന് നിലവറപ്പായസവുമായി പതിവായി എത്താറുള്ള മാധവേട്ടന്‍ പറഞ്ഞത് അവിടെ ഒരു കക്കൂസ് പണിഞ്ഞാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ നന്ന് എന്നാണ്. മാധവേട്ടന്‍ ഒരു ഹിന്ദുവാണ്.


                  കെ.കരുണാകരന്‍, രമേശ് ചെന്നിത്തല, വയലാര്‍ രവി, ബാലകൃഷ്ണപിള്ള....................പിണറായി വിജയന്‍, അച്യുതാനന്ദന്‍, സുധാകരന്‍.................ഇവരൊക്കെ ഹിന്ദുക്കളാണ്......................ഇവര്‍ക്കാര്‍ക്കും അയോദ്ധ്യയില്‍ ക്ഷേത്രം പണിയണമെന്ന വികാരമില്ല. കമ്മ്യൂണിസ്റ്റ് വിഡ്ഡികളുടെ കേരളത്തില്‍ ഉള്ള ഇവരുടെ കണക്ക് വേണ്ട എങ്കില്‍...........തമിഴ് നാട്ടില്‍ കരുണാനിധി, സ്റ്റാലിന്‍, അവരുടെ അനുയായികള്‍,
 ഉത്തരേന്ത്യയില്‍.......................മുലായം..........ലാലു..........ഷീല ദീക്ഷിത്....................മമത...................ബുദ്ധദേവ്.................ഇവര്‍ക്കും ഇവരുടെ ഹിന്ദുക്കളായ അനുയായികള്‍ക്കും അമ്പലം വേണ്ട.
       മായാവതിക്കും കോടിക്കണക്കിന് ദളിതര്‍ക്കും ക്ഷേത്രം വേണ്ട. അപ്പോഴും ഗോപിമണി പറയുന്നു.
“രാമജന്മഭൂമിയില്‍ ഒരു ക്ഷേത്രത്തിനു വേണ്ടി നിലകൊണ്ട ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വികാരം“!.


         ഏത് ബഹുഭൂരിപക്ഷം ! ആരുടെ ബഹു ഭൂരിപക്ഷം!


             അയോദ്ധ്യക്കേസിലെ വിധിയെ നമ്മുടെ അഡ്വ: രാംകുമാര്‍ സ്വാഗതം ചെയ്തിരിക്കുന്നു. ടിയാന്റെ ഉവാച ഇങ്ങ്നെ “ ചില കപട പുരോഗമന വാദികളൊഴികെ മറ്റെല്ലാവരും വിധിയെ സ്വാഗതം ചെയ്യുന്നു”


                    എന്തൊരു സത്യം............................കപട പുരോഗമ വാദികള്‍ എന്ന് വക്കീല്‍ ഉദ്ദേശ്ശിച്ചത് ഇവിടത്തെ മാര്‍ക്സിസ്റ്റുകാരെയായിരിക്കണം.


              പക്ഷേ വക്കീല്‍ ഇത്രയൊക്കെ പുകഴ്ത്തിയിട്ടും സംഭവം ആന്റി ക്ലൈമാക്സ് ആയിരിക്കുന്നു. വിധിയെ പുകഴ്തിയവരൊക്കെ അപ്പീല്‍ പോയിരിക്കുന്നു.....................പുകഴ്ത്താതിരുന്നവരൊക്കെ വെറുതേയിരിക്കുന്നു.  സി.പി.എമ്മും വിധിയെ പുകഴ്ത്തിയിട്ട് അപ്പീല്‍ പോയിരുന്നുവെങ്കില്‍ വക്കീലിന്റെ ശകാരം കേള്‍ക്കേണ്ടിവരില്ലായിരുന്നു.


                   അഡ്വ: രാംകുമാര്‍ ഈ വിധിയെ പുകഴ്ത്തിയത് വെറുതേയല്ല. തെളിവുകളേക്കാള്‍ വിശ്വാസത്തിനാണ് പ്രാധാന്യം എന്ന് തെളിയിച്ച വിധിയാണിത്. ഈ വിധി രാംകുമാറിന് എന്ത് മാത്രം പ്രയോജനപ്പെടുമെന്നോ...........................


അദ്ദേഹം നമ്മുടെ ക്രൈം നന്ദകുമാറിന്റെ വക്കീലല്ലേ..........................................


1, നയന്‍ താരക്ക് ഗര്‍ഭമുണ്ടായിരുന്നു എന്ന് നന്ദകുമാര്‍ വിശ്വസിക്കുന്നു...............തെളിവില്ല......................


പിണറായി സിംഗപ്പൂരില് ബിസ്സിനസ്സ് നടത്തുന്നു എന്ന് നന്ദകുമാര് വിശ്വസിക്കുന്നു..............തെളിവില്ല



3, ഗണേശ് കുമാറിന് എയിഡ്സ് ഉണ്ടായിരുന്നു എന്ന് നന്ദകുമാര് വിശ്വസിക്കുന്നു..........തെളിവില്ല.....................


അങ്ങിനെ എന്തെല്ലാം വിശ്വാസങ്ങള്..................................ഈ വിശ്വാസങ്ങളെയൊക്കെ തെളിവായി സ്വീകരിച്ച് കോടതി വിധിച്ചിരുന്നെങ്കില്........................................................


അഡ്വ: രാംകുമാറും നന്ദകുമാറും വീരേന്ദ്രകുമാറും പിന്നെ കുറേ വിശ്വാസങ്ങളും...................................


ജയ്...............ഭാരത് മാതാ.............................

Tuesday, October 12, 2010

നീ മാത്രം വന്നില്ലല്ലോ...................നിന്നെ മാത്രം...............................

തെരെഞ്ഞെടുപ്പ് അടുത്തു. കൊണ്ടും കൊടുത്തും അടവുകളുമായി മുന്നണികള്‍ നീങ്ങുന്നു. ഒപ്പം അവരുമുണ്ട്, മാധ്യമങ്ങള്‍.........

പുത്തനച്ചി പുരപ്പുറം തൂക്കും..............പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കി വീരഭൂമി മുന്നേറുന്നു.

ലോട്ടറിയും അലിയും അട്ടപ്പാടിയുമൊക്കെയായി വീരന്‍ പയറ്റുന്നു എങ്കിലും ആ പയറ്റിന് ഒരു വീര്യം കുറവ്. കാസരോഗിയുടെ മലകയറ്റം പോലെ.........................

വീരന്റെ പടപ്പുറപ്പാടില്‍ അന്തിച്ചാവണം മനോരമ പകച്ചു നില്‍ക്കുന്നു. എന്ത് ഞെരിപ്പന്‍ എക്സ്ക്ലൂസിവുകള്‍ പുറത്തിറങ്ങേണ്ട കാലമാണ്......................ഒന്നും വരുന്നില്ല....................കിട്ടാഞ്ഞിട്ടാണോ...............അതാവാന്‍ വഴിയില്ല.

എല്ലാ തെരെഞ്ഞെടുപ്പിലും പതിവായി കേരളത്തില്‍ വന്നുപോകുന്ന രണ്ടുപേരുണ്ട്. അവരെ കരിമീന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.............ഇന്നു വരും നാളെ വരും എന്ന് കരുതി കണ്ണിലെണ്ണ ഒഴിച്ചത് പാഴായി പോകുമോ.............

ഒന്നാമന്‍ ലവന്‍ തന്നെ.....................നമ്മുടെ ലാവലിന്‍..................................ലാവലിനില്ലാതെ നമ്മക്കെന്താഘോഷം!..................

എത്രയെത്ര തെരെഞ്ഞെടുപ്പുകള്‍ നമ്മള്‍ ഈ കൊണ്ടാട്ടം കൊണ്ടു മാത്രം കഴിച്ചു കൂട്ടി. ...............ഇപ്പോഴിതാ......................ലാവലിന്‍ ഇല്ലാത്ത തെരെഞ്ഞെടുപ്പ് . ചുക്കില്ലാത്ത കഷായം പോലെ.......................

മാതൃഭൂമിയിലായിരുന്നു, വാര്‍ത്ത വരേണ്ടിയിരുന്നത്.

അതിങ്ങനെയായിരിക്കണം
“ എസ്.എന്‍.സി.ലാവലിന്‍ ..........നിര്‍ണ്ണായക തെളിവുകള്‍ സി.ബി.ഐ പരിശോധിക്കുന്നു”

                         എസ്.എന്‍.സി.ലാവലിനില്‍ നിന്ന് പിണറായി വിജയന്‍ പണം കൈപറ്റി എന്നത് സംബന്ധിച്ച് ലഭിച്ച നിര്‍ണ്ണായക തെളിവുകള്‍ സി.ബി.ഐ.പരിശോധിക്കുന്നു ................................................................
               
                    വാര്‍ത്ത ഇങ്ങനെ തുടരും . അവസാന വരിയില്‍ മാത്രം നമുക്ക് വായിക്കാം. ക്രൈം പത്രാധിപര്‍ നന്ദകുമാറാണ് ഈ തെളിവുകള്‍ സി.ബി.ഐക്ക് കൈമാറിയത്.

പിറ്റേന്ന് മുതല്‍ ഹരികുമാര്‍ തുടരന്‍ എഴുതിത്തുടങ്ങും. ...............വീരന്‍ പ്രസ്താവന തുടങ്ങും. മംഗളം ലേഖനപരമ്പര തുടങ്ങും. ജനശക്തി പ്രത്യേക പതിപ്പിറക്കും. അഡ്വ.രാംകുമാര്‍, കാളിശ്വരം രാജ്, എന്നിവര്‍ ഇന്ത്യാവിഷനിലും ഏഷ്യാനെറ്റിലും നിറഞ്ഞ നില്‍ക്കും.....................................

                 എത്രയോ കാലമായി കാണുന്ന ഈ കാഴ്ച എന്തേ ഇല്ലാതെ പോയി, ഇപ്പോള്‍.........................................

അടുത്തത് നീതിയുടെ കുപ്പായമണിഞ്ഞ മറ്റൊരു കുമാരനാണ്. എല്ലാ തെരെഞ്ഞെടുപ്പുകള്‍ക്കും തൊട്ട് മുന്നേ ടിയാന് തോന്നും സംസ്ഥാന ഭരണം കുളമാണ് എന്ന്. ബീഹാറിനേക്കാള്‍ അഫ്ഗാനിസ്ഥാനേക്കാള്‍ ഇവിടെ കഷ്ടമാണ് എന്ന് പ്രസ്താവിക്കും.
സംഭവം വാഴക്കുല മോഷ്ടിച്ച കേസോ,  അയല്‍ക്കാരന്റെ പറമ്പില്‍ മൂത്രിച്ചതോ ഒക്കെയാവാം. കേസെന്തോ ആകട്ടെ............പ്രതിയാരോ ആകട്ടെ................സമയമാണ് പ്രധാനം
.........................തെരെഞ്ഞെടുപ്പാണോ....................കറുത്ത കുപ്പായത്തില്‍ നിന്ന് നെടുങ്കന്‍ വിധി ഒറപ്പ്....................................

           അപ്പീല്‍ പോയി വിധി മടക്കി വാങ്ങിവരുമ്പോഴേക്കും ശിവന്‍ മഠത്തില്‍ ചാനലുകളില്‍ ആവോളം ശര്‍ദ്ദിച്ചുകഴിഞ്ഞിരിക്കും. വീരകുമാരന്‍ എത്രയോ അച്ചടിമഷി ചെലവാക്കികഴിഞ്ഞിരിക്കും............................................

                             ഇപ്പോഴിതാ....................ഇതൊന്നുമില്ലാത്ത തെരെഞ്ഞെടുപ്പ്......................ഇതെങ്ങിനെ സാധ്യം.........................

ഇനിയും സമയമുണ്ട് ദാസാ..............എന്നാണോ...............ച്ഛെ..........വെറും ഒരാഴചയല്ലേ ബാക്കിയുള്ളൂ......................അതുമതിയാകുമോ..............................

............................................................................................................................................
 പതിവായി തന്നെ തല്ലുന്ന കുടിയനായ ഭര്‍ത്താവ് ഒരു ദിനം തല്ലാഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞത്രേ.............................

“ തല്ലുന്നെങ്കില്‍ തല്ല് മനുഷ്യാ................എനിക്കൊന്നുറങ്ങണം......................................”

                    വീരാ...................കുമാരാ...................................തല്ലുന്നെങ്കില്‍ തല്ല്.....................ഇനി സമയമില്ല............................

Tuesday, September 7, 2010

വ്യാപാരമേ ഹനനമാം............................

എല്ലാ അപകടങ്ങളും പോലെ തന്നെ അതും ഒരു നിമിഷനേരത്തെ അശ്രദ്ധ, അതോ നോട്ടക്കുറവോ....................
വശത്ത് നിന്ന് വളഞ്ഞ് കയറിയ ആ ആട്ടോ റിക്ഷ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി.
ഞെരിയുന്ന , തകരുന്ന, ശബ്ദങ്ങള്‍..................നിമിഷങ്ങള്‍ പിന്നെയും കഴിഞ്ഞു ലോറി നില്‍ക്കാന്‍...........
ഞങ്ങള്‍ ഓടിക്കൂടി..............എല്ലാവരും പ്രേക്ഷകര്‍....................നിസ്സഹായര്‍.................................ഒന്നറിഞ്ഞു...................ആട്ടോയില്‍ ഡ്രൈവര്‍ മാത്രം................ചതഞ്ഞരഞ്ഞ ഒരു ദേഹം.

മാന്യന്മാരല്ലാത്ത ചിലര്‍ ലോറിക്കടിയിലേക്ക് നൂണ്ടിറങ്ങി...................ഒരു ചതഞ്ഞ മാംസ പിണ്ഡത്തെ പുറത്തെടുത്തു.

വണ്ടിവിളിയെടാ...............................................

ഒരു വണ്ടിയുമില്ല............................ജനക്കൂട്ടത്തിനിടയില്‍ വണ്ടിയുടമകളായുള്ളവര്‍ പതിയെ പിന്നോട്ട് മാറി...................

ഒടുവില്‍ ഒരു പഴയ അംബാസിഡര്‍.................ദ്രവിച്ച ഒരു ഡ്രൈവറും...........................

ശരീരത്തെ വാരിയെടുത്ത് വാഹന്ത്തില്‍ കയറ്റി. ഒപ്പം മൂന്നുപേരും. അവര്‍ അപകടത്തില്‍ പെട്ട വ്യക്തിയുടെ സഹപ്രവര്‍ത്തകരാണ്. ആട്ടോ ഡ്രൈവര്‍മാര്‍..................................

മെഡിക്കല്‍ കോളേജിലേക്ക് വിട്...............................

വേണ്ട്.....................അവന്മാര്‍ നോക്കില്ല...........................

പിന്നെ എവിടെ.....................................

മറ്റടത്തോട്ട് വിട്.............................അല്‍പമെങ്കിലും ചാന്‍സുണ്ടെങ്കില്‍ അവര്‍ രക്ഷിക്കും................

ചെന്നെത്താനും അതാ എളുപ്പം..........................ബൈപ്പാസുവഴി വിട്ടാ മതി.............................

ചെന്നെത്തിയിട്ട് എന്താ.................ഒര് അനക്കവുമില്ലല്ലോ.............................

തീര്‍ന്നിട്ടുണ്ടാകുമോ.....................ദൈവമേ......................................

ഇവന്റെ ചേട്ടന്‍ മലക്കറികടയില്‍ കാണും ........................അയാളെ വിളിച്ച് കാര്യം പറ........................

..................................................................

പറഞ്ഞോ................................................

പറഞ്ഞു..............................അവരുടനെ തിരിക്കും............................

അത് രക്ഷയായി......................അവര് ഏറ്റെടുത്താല്‍ നമുക്ക് ഊരിപ്പോകാം......................................

കൂറ്റന്‍ കണ്ണാടിത്തിരമാലകള്‍ പോലെ ആശുപത്രി . ഗേറ്റ് കടന്ന് അത്യാഹിത വിഭാഗത്തിനു മുന്നില്‍ വണ്ടി നിര്‍ത്തി.

ഒന്നും ചോദിക്കുകയോ പറയുകയോ വേണ്ടിവന്നില്ല. വെളുത്ത കുപ്പായങ്ങള്‍ വന്ന് ശരീരത്തെ തൂക്കിയെടുത്തു.................

നിമിഷങ്ങള്‍ മാത്രം താഴത്തെ മുറിയില്‍. പിന്നെ ഐ.സി.യൂണിറ്റിലേക്ക് കുതിച്ചു.

വെളുത്ത കുപ്പായക്കാരി വന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കേട്ടറിവുകള്‍ രേഖകളാക്കി നല്‍കി.

മൌനത്തിലൊളിച്ച ദേഹങ്ങള്‍ തിയേറ്ററിലേക്ക് കയറുന്നു ഇറങ്ങുന്നു..........................കണ്ണുകളില്‍................ചുണ്ടുകളില്‍ ഒക്കെ മൌനം മാത്രം............................

ബന്ധുക്കള്‍ എത്തുന്നതിനു മുന്‍പ് അത് സംഭവിക്കരുതേ........................................

അടഞ്ഞ ശബ്ദത്തില്‍ വാതില്‍ ഒന്നു കൂടി കരഞ്ഞു...................................

ആരാ...................കൂടെ വന്നവര്‍........................................................

വളരെ സീരിയസാണ്.......................ഉടനെ ഒരു സര്‍ജറി വേണ്ടിവരും...................................

അതു നടത്താം ഡോക്ടര്‍.................................................

പക്ഷേ രണ്ട് ലക്ഷം രൂപയോളം ചെലവാകും.....................അത് ഉടനെ കെട്ടിവക്കണം.................................

പുള്ളി.........................വളരെ പാവപ്പെട്ട കുടുംബത്തിലെയാണ്. ആട്ടോ ഡ്രൈവറാണ്.........................ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.......അവരെത്തും തുക അവരെങ്ങിനെയും എത്തിക്കും സാര്‍..............................ഓപ്പറേഷന്‍ നടക്കട്ടെ...............

അത് എനിക്ക് പറ്റില്ല. നിങ്ങള്‍ പി.ആര്‍.ഒ.യുമായി സംസാരിക്കൂ. അദ്ദേഹം പറഞ്ഞാല്‍ ഞാന്‍ ചെയ്യാം......................

പി.ആര്‍.ഒ.യുടെ മുറി തിരക്കി നടക്കുമ്പോള്‍ അവരെത്തി. ചേട്ടനും ഒരു സംഘം സുഹൃത്തുക്കളും. മിക്കവരും ആട്ടോ ഡ്രൈവര്‍മാര്‍.............................

ചേട്ടാ........................ഐ.സി.യിലാണ്.......................ഉടനെ ഓപ്പറേഷന്‍ വേണം രണ്ടു ലക്ഷം രൂപയാകും................

ചേട്ടനും സുഹൃത്തുക്കളും ഐ.സി.യിലേക്ക് നടന്നു.

കരുണാമയനായ ആ ഡോക്റ്റര്‍ ചേട്ടന്റെ ചുമലില്‍ തട്ടി. പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിച്ചു.

സാര്‍...........ഞങ്ങള്‍ പാവങ്ങളാണ്...................ഈ ഓപ്പറേഷന്‍ നടത്തിയാല്‍ അനുജന്‍ രക്ഷപെടുമോ സാര്‍................

അതൊന്നും ഒരു ഉറപ്പും തരാനാകില്ല. ചാന്‍സുണ്ട് എന്ന് മാത്രം....................................

എനിക്ക് അവനെ ഒന്ന് കാണാമോ ഡോക്ടര്‍.........................ഒന്ന് കണ്ടാല്‍ മാത്രം മതി........................

അതൊന്നും ഒരിക്കലും നടക്കില്ല........................ഈ അവസ്ഥയില്‍ എങ്ങിനെയാ സുഹൃത്തേ അകത്ത് ആളെക്കടത്തുന്നത്...............

ഒന്ന് കണ്ടാല്‍ മതി ഡോക്ടര്‍....................ഒന്ന്  മാത്രം.......................

കതക് പതുക്കെ അടച്ച് ഡോക്ടര്‍ അകത്തേക്ക് നടന്നു.

“നീ..................വാടാ...................കണ്ടിട്ട് തന്നെ ബാക്കി കാര്യം.....................” ആട്ടോ ഡ്രൈവര്‍മാരിലെ സാമൂഹ്യ വിരുദ്ധന്‍ ഉണര്‍ന്നു.

അടഞ്ഞ വാതില്‍ തള്ളിത്തുറന്ന് അവര്‍ അകത്തേക്ക് കടന്നു.

“ ഹേയ്.................ഹേയ്.......................നിങ്ങളെന്തായീ കാണിക്കുന്നേ...............................” വെള്ള വസ്ത്രം ധരിച്ച നിരവധി കയ്യുകള്‍ തടയാനെത്തി.

അവര്‍ക്ക് തടയാന്‍ കഴിയുന്നതിനുമുന്നേ ആ കാഴ്ച ഇങ്ങോട്ടെത്തിയിരുന്നു.

ഓക്സിജന്‍ കുഴലുകളില്ലാതെ....................ഇലക്ട്രോണിക് ഉപകരണങ്ങളില്ലാതെ................

നിസംഗനായി ........നിര്‍വികാരനായി.........ആരാലും പരിചരിക്കപ്പെടാതെ ഒരു ശവം...........................

മരിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞ ഒരു ശവം................................

രണ്ട് ലക്ഷം രൂപയും കാത്ത് കണ്ണുകള്‍ തുറന്ന് പിടിച്ച് അതങ്ങിനെ കിടക്കുന്നു..............................................