ഒസാമ ബിന്‍ ലാദന്റെ കൊലപാതകത്തിനു ശേഷം അല്‍ ഖ്വോയ്തക്ക് പുതിയ തലവനെ നിയമിക്കുന്നതിനെ കുറിച്ച് അമേരിക്ക ചര്‍ച്ച തുടങ്ങി. അല്‍ സവാഹിരിയെ ഈ സ്ഥാനത്തേക്ക് അവരോധിക്കുന്നതിനെകുറിച്ച് സി.ഐ.എ ക്ക് വലിയ യോജിപ്പില്ല. പ്രായാധിക്യമാണ് അവര്‍ ഇദ്ദേഹത്തില്‍ കാണുന്ന ന്യൂനത. ഒസാമ ബിന്‍ ലാദന്റെ പത്തു വര്‍ഷ്ഷത്തെ പ്രവര്‍ത്തനവുമായി തട്ടിച്ചു നോക്കുമ്പോള്‍ സവാഹിരി ഒട്ടൂം യോജിച്ച ആളല്ല എന്ന് അമേരിക്ക കരുതുന്നു. ബിന്‍ ലാദനാകട്ടെ എല്ലാ സ്ഥോടനങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും തികഞ്ഞ ഉത്തര വാദിത്ത്വത്തോട് കൂടി തന്നെ ഏറ്റെടുത്തിരുന്നു. ഇരട്ട ഗോപുരങ്ങളുടെ തകര്‍ച്ചയിലും സ്റ്റോക് ഹോം , ഇന്‍ഡോനേഷ്യ സ്ഫോടനങ്ങളും സംശയത്തിന്റെ കണികപോലും അവശേഷിപ്പിക്കാതെ ലാദന്‍ ഏറ്റെടുക്കുകയുണ്ടായി. . എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇനി നടക്കാന്‍ പോകുന്ന സ്ഫോടനങ്ങള്‍ സംശയരഹിതമായി ഏറ്റെടുക്കാന്‍ സവാഹിരിക്ക് കഴിയില്ലത്രേ. അല്‍ ഖ്യൊയ്ദ തന്നെയാണോ ഈ സ്ഫോടങ്ങള്‍ നടത്തുന്നത് എന്ന സംശയമോ മറ്റോ ജനങ്ങള്‍ക്ക് തോന്നിയാല്‍ അത് അമേരിക്കക്ക് ദോഷമായി ഭവിക്കും. അതു കൊണ്ട് കുറച്ചു കൂടി ചെറുപ്പമായ ഇറാന്‍ സ്വദേശിയേയോ മറ്റോ തലവനാക്കാം എന്നാണ് അമേരിക്ക ചിന്തിക്കുന്നത്. .. “ ജയിലില്‍ അല്ലായിരുന്നു എങ്കില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ പേര് നിര്‍ദ്ദേശ്ശിക്കാമായിരുന്നു എന്ന് കര്‍ണാടക സര്‍ക്കാര്‍”
Wednesday, May 4, 2011
Sunday, May 1, 2011
അഗ്നി പരീക്ഷ!
“ നായര്‍ സര്‍വീസ് സൊസൈറ്റി എന്ന എന്‍.എസ്സ്.എസ്സ്”. തീയില്‍ കുരുത്ത പടനായന്മാരുടെ പ്രസ്ഥാനം. വീര കേസരി മന്നത്ത് പത്മനാഭന്‍ പിടിയരിയും കെട്ടൂതാലിയും വരെ സംഭാവനയായി പിരിച്ച് രൂപീകരിച്ച പ്രസ്ഥാനം. മന്നത്തിന്റെ പടക്കുതിര സെക്രട്ടറിയേറ്റിന്റെ പടികടന്നപ്പോള്‍ കാരിരിമ്പില്‍ തീര്‍ത്ത കമ്മ്യൂണിസ്റ്റുകള്‍ വരെ ഒലിച്ചു പോയത് ചരിത്രം. . . ആ മഹാപ്രസ്ഥാനം അതിന്റെ ചരിത്രത്തില്‍ ആദ്യമായി അഗ്നി പരീക്ഷ നേരിടുന്നു. അക്ഷരാര്‍ത്ഥത്തിലുള്ള അഗ്നി പരീക്ഷ. മന്നത്ത് പത്മനാഭനോ, കിടങ്ങൂര്‍ ഗോപാലപിള്ളക്കോ നേരിടേണ്ടി വരാതിരുന്ന ആ പരീക്ഷ ഇന്നത്തെ എന്‍.എസ്.എസ്. നേതൃത്വത്തെ പിടിച്ച് കുലുക്കുന്നു. . . പടനായന്മാര്‍ മൂന്നാണ്. ഗജകേസരി. പി.കെ.നാരായണപ്പണിക്കര്‍. ശുദ്ധന്‍, പരമസ്വാത്തികന്‍. നന്നായി ചിരിക്കും , നന്നായി സംസാരിക്കും. മനസ്സു പോലെ തൂവെള്ള വസ്ത്രം മാത്രം. അദ്ദേഹമാണ് എന്‍.എസ്.എസിന്റെ ബാന്‍ കി മൂണ്‍. വാഹനം വെള്ള ഒക്റ്റോവിയ . . അടുത്തത് പ്രസിഡന്റെ . സര്‍വ്വശ്രീ പി.വി.നീലകണ്ഠ പിള്ള. ആയിരം പൂര്‍ണ്ണ ചന്ദ്രന്മാര്‍ പിള്ളയെക്കണ്ട് കൊഴിഞ്ഞു വീണിട്ടുണ്ട്. ആറ്റിങ്ങല്‍ പാലസ് റോഡില്‍ നിന്നും മാസത്തില്‍ ഒരു ദിനം ചങ്ങനാശ്ശേരിക്ക് വെളുത്ത ഇന്നോവ ഓടും. ആറ്റിങ്ങല്‍ കരയോഗ നായന്മാര്‍ക്ക് പിള്ളയെ കണ്ണെടുത്താ കണ്ടുകൂട. പിള്ളക്ക് അവരെയും കണ്ടു കൂടാ.........തൊണ്ണൂറ് കഴിഞ്ഞതിനാല്‍ കാഴ്ച കുറവാണ്. .. അടുത്തതാണ് മഹാരാജശ്രീ സുകുമാരന്‍ നായര്‍. ഭരണ പ്രതിപക്ഷ നേതാക്കളെ വരച്ച വരയില്‍ നിര്‍ത്തി ഏത്തമിടിക്കുന്ന മഹാപ്രതിഭ. വെടിക്കല, ചന്ദനക്കുറി. ചിരിക്കാത്ത മുഖം. കൃത്യം പത്ത് പത്തിന് വെള്ള ഇന്നോവ സ്വയം ഓടിച്ച് വന്ന് ചങ്ങനാശ്ശേരി ആസ്ഥാന അതിഥി മന്ദിരത്തിന്റെ തിണ്ണയിലേക്ക് ഇരമ്പി പാഞ്ഞ് നിര്‍ത്തും. അപ്പോള്‍ കാറ്റ് നിലക്കും, കുരുവി പാട്ട് നിര്‍ത്തും, നിശബ്ദത ചിറകുവിരിച്ചാടും. അദ്ദേഹമാണ് അസിസ്റ്റന്റ് സെക്രട്ടറി. . . ആദ്യ രണ്ടും സ്വാത്തിക നായന്മാരാണ്. അവസാനത്തേത് തന്നെയാണ് അവസാനത്തേത്. ആ ആജ്ഞകളിലാണ് പ്രസ്ഥാനം ചലിക്കുന്നത്. ഭരണം ചലിക്കുന്നത് കേരളം ചലിക്കുന്നത്. രമേശേ..........എന്ന് ഒന്നമര്‍ത്തി വിളിച്ചാല്‍ “എന്റെ മണിച്ചേട്ടാ “ എന്ന് വിളിച്ച് ചെന്നിത്തല ഓടിയെത്തും. വെള്ളാപ്പള്ളിക്ക് കാണിക്ക വച്ച ദേവസ്വം ബില്ല് പിണറായി രണ്ടായി വലിച്ചു കീറും. . എന്‍.എസ്സ്.എസ്സില്‍ പ്യൂണായിക്കേറിയ സുകുമാരന്‍ മണിയടിച്ചൂം കാലുനക്കിയുമാണ് ഈ പദവിവരെ എത്തിയത് എന്ന് നമ്മുടെ ജി.സുധാകരന്‍ വച്ചു കാച്ചി. അതിനുള്ള മറുപടി സുകുമാരന്‍ നായര്‍ വോട്ടുപെട്ടിയിലാക്കി കൊടുത്തയച്ചിട്ടുണ്ട്. പതിമൂന്നാം തിയതി സുധാകരന്‍ അത് അനുഭവിക്കും. . . എത്രയോ കാലമായി സുകുമാരന്‍ നായര്‍ അസി:സെക്രട്ടറിയായി വാഴുന്നു. ഏതൊരു മനുഷ്യനും കാണില്ലേ ഒരു പ്രൊമോഷന്റെ ആഗ്രഹമൊക്കെ. സുകുമാരന്‍ നായര്‍ക്ക് അങ്ങിനെ ഒരു ആഗ്രഹമേയില്ല എന്ന് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് പണിക്കരുചേട്ടന്റെ കീഴില്‍ രണ്ടാമനായി കഴിഞ്ഞാല്‍ മതി. സെക്രട്ടറിയോ പ്രസിഡന്റോ ആകേണ്ട. . . ഇപ്പോഴിതാ ദേഹാസ്വാസ്ഥ്യം മൂലം പണിക്കര്‍ സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. സ്വാഭാവികമായും അസി: സെക്രട്ടറി സെക്രട്ടറിയാകേണ്ടതാണ്. അതാ അവിടെ തെറ്റി !. സുകുമാരന്‍ നായര്‍ സെക്രട്ടറിയായില്ല, പകരം സെക്രട്ടറിയുടെ അധിക ചുമതല മാത്രം. . . ഇവിടെ എനിക്ക് എന്തോ മണത്തു!.ഞാന്‍ നായന്മാരുടെ ഭരണ ഘടന തപ്പിയെടുത്തു. ദാ............കിടക്കുന്നു സംഗതി .................എന്‍.എസ്സ് എസ്സിന്റെ പ്രസിഡന്റോ സെക്രട്ടറിയോ ആകണമെങ്കില്‍ എല്‍.എല്‍.ബി. വേണം........................സംഗതി സ്ട്രിക്റ്റാണ്.......പി.എസ്.എസിയേക്കാള്‍ കണിശം. ഒരു ഇളവും അനുവദനീയമല്ല...... . . അപ്പോള്‍ എല്‍.എല്‍.ബിയില്ലാത്ത ശ്രീ.സുകുമാരന്‍ നായര്‍ എങ്ങിനെ സെക്രട്ടറിയാകും. അദ്ദേഹം എന്നും ഈ അസിസ്റ്റന്റ് സെക്രട്ടറിയായി തന്നെ തുടരുമോ........................... നായന്മാരെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല എന്ന് പറയുന്നത് അതു കൊണ്ടാണ്. അങ്ങിനെ തോറ്റു മടങ്ങുന്നവരല്ല നായന്മാര്‍. . അതു കൊണ്ടാണ് ഈ പ്രായത്തില്‍ സുകുമാരന്‍ നായര്‍ (രഹസ്യമായി )എല്‍.എല്‍.ബിക്ക് പഠിക്കുന്നു എന്നൊരു കിംവദന്തി (?) പ്രചരിക്കുന്നത്. കാറില്‍, വീട്ടില്‍, ആഫീസില്‍ ഒക്കെ എല്‍.എല്‍.ബിയുടെ നോട്ടുകള്‍. പഠിക്കണം , പരീക്ഷ ജയിക്കണം. അതും അടുത്ത ഭരണ സമിതിക്ക് മുന്‍പ് വേണം. പഠിക്കാന്‍ പാഠങ്ങല്‍ അനവധി. സമയം പരിമിതം. പരീക്ഷ തോറ്റാല്‍ !. അത് ഊഹിക്കാന്‍ കൂടി വയ്യ. ഒരു എലിമിനേഷന്‍ റൌണ്ടിന്റെ പിരിമുറുക്കം അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. . . സുഗതരേ............മാഗതരേ ജയ്ത്തിനു വേണ്ടി പ്രാര്‍ത്ഥിക്കൂ................നമ്മുടെ ലക്ഷ്യം വിജയം മാത്രം.!
Thursday, April 28, 2011
നായരേ ഭവാന്‍ തന്നെ ശുദ്ധരില്‍ ശുദ്ധന്‍
കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ജാതിയുണ്ടോ...................... എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തിന് ഒരു രാഷ്ട്രീയമുണ്ട്. ഇടതു വലതു ബിജെപി പക്ഷത്തുനില്‍ക്കുന്ന മുഴുവന്‍ ജനങ്ങളും ഈ സമരത്തെ അനുകൂലിക്കുന്നവരാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ യു.ഡി.എഫിന് നേരിട്ട് സമരത്തെ പിന്തുണക്കാനാകുന്നില്ല എങ്കിലും അവരുടേതായ നിലകളില്‍ നിവേദനം നല്‍കിയും പ്രതികരിച്ചും യു.ഡി.എഫും സമരത്തെ പിന്തുണക്കുന്നുണ്ട്. . ഇപ്പോഴിതാ ഒരു സംഘടന കേരളത്തില്‍ നടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തെ മുഴുവന്‍ അപലപിച്ച് രംഗത്തിറങ്ങിയിരിക്കുന്നു. അത് മറ്റാരുമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ തണലില്‍ ഉണ്ടൂം ഉറങ്ങിയും കിട്ടേണ്ടത് മുഴുവന്‍ വാങ്ങിക്കൂട്ടൂകയും ചെയ്ത എന്‍.എസ്.എസ്സാണ്. അവരുടെ പ്രസ്താവന “ കേരളത്തില്‍ ചില ജില്ലകളില്‍ ഉണ്ടാക്കിയിട്ടുള്ള കെടുതികള്‍ക്ക് പരിഹാരം കാണുന്നതിന് പകരം ചിലരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പൊറാട്ട് നാടകമാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്” .. . “എന്‍ഡോസല്‍ഫാന്റെ വിതരണവും ഉപയോഗവും തടയുന്ന കാര്യത്തില്‍ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ് എന്നും യോഗം ചൂണ്ടിക്കാട്ടി” . . കൃസ്തീയ സഭകളും വെള്ളാപ്പള്ളിയുമൊക്കെ നായരെ കണ്ട് പഠിക്കണം. മാറുന്നെങ്കില്‍ ഇങ്ങനെ മാറണം.
Thursday, April 21, 2011
.ശ്രീ.........................അലഭ്യ ലഭ്യ ശ്രീ.......................
അലഭ്യ ലഭ്യശ്രീ എന്നൊരു യോഗമുണ്ടോ...............ഉണ്ടെന്ന് ശ്രീനിവാസന്‍ ഒരു സിനിമയില്‍ നമ്മെ കാണിച്ച് തരുന്നുണ്ട്. ഈ യോഗമുള്ളവന്‍ ഇരിക്കുന്നിടം അഭിവൃദ്ധിപ്പെടുമത്രേ.......വച്ചെടി വച്ചെടി കയറ്റം. എന്നാല്‍ ഇയാള്‍ക്കോ ഇയാളുടെ കുടുംബത്തിനോ ഈ യോഗം കൊണ്ട് ഒരു പ്രയോജനവുമില്ല. സ്വന്തം വീട്ടില്‍ ഇരുന്നാല്‍ ഈ യോഗം പ്രവര്‍ത്തിക്കുകയില്ല. അതിനാല്‍ ഈ യോഗമുള്ള ഒരുവനെ തട്ടി കൊണ്ട് പോകാന്‍ വിവിധ ഗ്രൂപ്പുകള്‍ നടത്തുന്ന കളികളാണ് സിനിമയുടെ വിഷയം. . . ഈ യോഗത്തെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കാന്‍ കാര്യം നമ്മുടെ ശ്രീശാന്താണ്. ആശാന് .അലഭ്യലഭ്യശ്രീ ഉണ്ടോ എന്ന് സംശയം. ഇല്ലെങ്കില്‍ ഒന്നുമില്ലാതെ കിടന്ന കൊച്ചി ടസ്കേര്‍സ് ഇങ്ങനെ കുതിച്ചു പായാന്‍ വല്ല കാരണവും ഉണ്ടോ..................എന്നാല്‍ ശ്രീശാന്ത് എന്ന വ്യക്തിയാകട്ടെ കളിക്കാരന്‍ എന്ന നിലയില്‍ യാതൊരു പ്രയോജനവും ടീമിന് ചെയ്യുന്നില്ല താനും. . . ഇന്‍ഡ്യയുടെ ആദ്യ ടൊന്റി- ടൊന്റി വിജയത്തിലും ഈ അലഭ്യ ലഭ്യ ശ്രീ ഉണ്ടായിരുന്നു. പഞ്ചാബ് കിങ്സിന്റെ ഐ.പി.എല്ലിലെ കുതിപ്പിലും അലഭ്യ ലഭ്യ ശ്രീ................ പിന്നെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലും ഇതാ അലഭ്യ ലഭ്യ ശ്രീ...............ഒരു ബോളിന്റേയോ ബാറ്റിന്റേയോ പ്രയോജനമില്ലാതെ സാന്നിദ്ധ്യം കൊണ്ട് മാത്രം ഇന്‍ഡ്യയെ വിജയിപ്പിച്ച അലഭ്യ ലഭ്യ ശ്രീ................................ . വിശ്വാസങ്ങളുടെയും ആചാരങ്ങളുടേയും ഈ നാട്ടില്‍ നമ്മുടെ അലഭ്യ ലഭ്യ ശ്രീ ഇന്‍ഡ്യന്‍ ടീമിലെ സ്ഥിരം അംഗമാകുമോ.............................
Tuesday, April 19, 2011
ഉപുല്‍ തരംഗ വന്നാല്‍ പൊട്ടൂ അമ്മന്‍.
അപ്പോ തിരോന്തരം ജില്ല...............അതല്ലേ ............നീ ചോദിച്ചത്................
അതെ
ഡാ.......അളിയാ......തിരോന്തരം മുഴുവന്‍ യു.ഡി.എഫ്. തൂത്തുവാരുമെന്നല്ലേ നമ്മുടെ വിവരോള്ള മാധ്യമ അണ്ണന്മാര് എഴുതിയേക്കണത്............
എന്നാലും അണ്ണാ...........അണ്ണന്റെ വിലയേറിയ ഒരഭിപ്രായം കൂടി.........
ഊതല്ലേ........പൊന്നു മോനെ.......വിവരോല്ലാത്ത എന്റെ തന്നെ വെലയേറിയ അഭിപ്രായം.......പതിമൂന്നാന്തി അറിഞ്ഞാപ്പോരെ പയലേ നെനക്ക്............
അതല്ലണ്ണാ.....ഒരു രസം , അണ്ണന്‍ ദാ.......ഒന്നു പിടി......ഇനി പറ ....ആരു ജയിക്കും......
ഇന്നാ..........പിടിച്ചോ.........മോനെ........എല്ലാവന്മാരക്കും അറിയാവുന്ന പോലെ നിന്റെ പാര്‍ട്ടിക്ക് രണ്ട് സീറ്റ് പണ്ടേ ഒറപ്പാണേ..................ആറ്റിങ്ങലും ചെറയങ്കീഴും......അത് അങ്ങിനെയല്ലിയോ വെട്ടിമുറിച്ചു വച്ചേക്കണെ. ഇനി കോലിയക്കോടിനെ പിടിച്ച് നിര്‍ത്തിയപ്പോഴെ പകുതി ജയിച്ച വാമനപുരം മോഹന ചന്ദ്രന്‍ വന്നതോടെ നിങ്ങക്ക് കിട്ടി. അപ്പം മൂന്നായേ.................
അണ്ണാ..........ഇതു മൂന്നും ഒറപ്പാ...................ബാക്കിയാണ് സംശയം...........
ശംശയം തീര്‍ത്തു തരാം...........നീ ഒഴി................പെണ്ണുമ്പിള്ളേ കേറി പിടിച്ചവന്റെ പെണ്ണുമ്പിള്ള നിന്ന സ്ഥലമില്ലേ........ഏതാടാ.............അത്...
അണ്ണാ.................കോവളം...........അത് യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാ..............കഴിഞ്ഞ തരംഗത്തിലും വീഴാത്തതാ....................
തരംഗം......ഫൂ..........എടാ.............മുക്കാല്‍ പങ്ക് നാടാന്മാരും നീലന്റെ ഭാര്യയായതിനാല്‍ ജമീലക്ക് കുത്തി. ഒള്ള ഈഴോന്മാരൊക്കെ പ്രകാശത്തിന്റെ മോക്ക് കുത്തി. നാടാനും ഈഴവനും കുത്തിയാ അത് മതി ജമീല പ്രകാശത്തിന് കോവളത്ത് ജയിക്കാന്‍. നീ ഒറപ്പിച്ചോ നിന്റെ നാലാമത്തെ സീറ്റ് കോവളം.
അണ്ണാ.........പരമാവധി നാലു സീറ്റ് കിട്ടും അല്ലേ.........................
എടാ..........കെഴങ്ങാ.........നിക്കടാ..........അടുത്തത് നേമം.................അതു കൂടി പിടിച്ചോ.................
അണ്ണാ............രാജേട്ടന്‍ ജയിക്കാന്‍ പോകുന്ന മണ്ഡലം...................
അങ്ങേര് കേന്ദ്ര മന്ത്രിയായിരുന്നിട്ട് ജയിച്ചില്ല.............പിന്നാ............വെറുമൊരു പ്രതി പക്ഷ എ.എല്‍.എ, എടാ..നേമം എം.എല്‍.എ.ആ കണ്ടാ പേടിയാവുന്ന താടിക്കാരന്‍ തന്നെ..........
ശിവങ്കുട്ടിയോ.......
അതേന്നേ........അതു തന്നെ...........നിന്റെ ഒരു എം.എല്‍.എ. എനിക്കു ഈ മണ്ഡലം വേണ്ടേ.....ഞാനിവിടെ നിന്നാ തോക്കുവേ.............എന്ന് വിളിച്ചോണ്ട് ഓടിയത് ഓര്‍മ്മയുണ്ടോടാ.......................
ശെല്‍ വരാജ് നെയ്യാറ്റിങ്കര വേണ്ടാ.......എന്ന് പറഞ്ഞതാണോ അണ്ണന്‍ ഉദ്ദേശ്ശിച്ചത്........
അതു തന്നെ അവന് ഒരു പ്രതീക്ഷയുമില്ലെങ്കിലും നീ നോക്കിക്കോ ആളുകള്‍ അവനെ തന്നെ ജയിപ്പിക്കും.
അണ്ണാ..........ആറായി...........എനിക്ക് സഹിക്കാന്‍ വയ്യ.............
ആറ് കിട്ടിയപ്പോ നീ കെടന്ന് ചാടിയാലോ..ചെറുക്കാ..........വര്‍ക്കലയും കഴക്കൂട്ടവും കൂടി കിട്ടുമ്പോഴോ.......
വര്‍ക്കലയോ..........വെറുതേ വെള്ളമടിച്ച് പോഴത്തരം പറയാതെ അണ്ണാ.........കഴിഞ്ഞ തരംഗത്തില്‍ പോലും പിടിച്ചു നിന്നതാ വര്‍ക്കല കഹാര്‍. അവിടെ മറിച്ചിടുക അസാധ്യം.
ഡാ.........വിവരദോഷീ..............കല്ല്യാണം കഴിക്കാത്ത ഒരു മേത്തച്ചെറുക്കനും കൊച്ചു പിള്ളേരുള്ള ഒരുത്തനും തമ്മി മത്സരിച്ചാ ആര്‍ക്ക് വോട്ട് ചെയ്യൂന്ന് വീട്ടിപ്പോയി നിന്റെ കെട്ടിയോളോട് ചോദിക്കെടാ.......
അണ്ണാ.........അപ്പം വര്‍ക്കലയും..............
അതേടാ..........കൊച്ചു പെമ്പിള്ളേരുടെ വോട്ട് കൊണ്ട് റഹീം ജയിക്കും. രണ്ടായിരം വോട്ടിന്.........
അപ്പോ...എട്ട് സീറ്റ് ................
അതേടാ.............എട്ട് സീറ്റ് ..............പക്ഷേ നീ അധികം നെഗളിക്കണ്ടാ............... ഉപുല്‍ തരംഗ വന്നാല്‍ പൊട്ടു അമ്മന്‍.
അതെന്തരണ്ണാ......................
എടാ.........സിമ്പിള്‍ “ യുഡീഫ് തരംഗം വന്നാ...............പൊട്ടി നമ്മള്‍”

Friday, April 8, 2011
രണ്ട് പീഡനങ്ങള്‍ , പീഡകരും
“ആരാളിവള്‍ തന്നധരം പേയം” എന്ന് അന്ന് കാട്ടാളന് തോന്നി. മരണത്തില്‍ നിന്ന് രക്ഷിച്ചതിനാല്‍ പേയി താന്‍ തന്നെ ആയിക്കോട്ടെ എന്ന് ദമയന്തി നിനക്കുമെന്ന് കാട്ടാളനും തോന്നി. ആ തോന്നല്‍ ദമയന്തിക്കില്ലാത്തതിനാല്‍ കാട്ടാളന്‍ യമപുരി പൂകി.
ചരിത്രത്തിലെ ആദ്യ പീഡന ശ്രമം അങ്ങിനെ അവസാനിച്ചു.........
ഇപ്പൊ പത്രങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് രണ്ട് പീഡനങ്ങളാണ്. നമ്പര്‍ ഒന്ന്. പി.ശശിയുടെ പീഡനം.
രണ്ട്, അച്യുതാനന്ദന്‍ ലതികാ സുഭാഷിനെ പീഡിപ്പിച്ച സംഭവം. രണ്ടാം സംഭവം വന്നതോടെ ആദ്യസംഭവം ഒന്ന് താണോ എന്ന് സംശയം. വിഷമിക്കേണ്ട വീരേന്ദ്രകുമാര്‍ ആളെ വിട്ടിട്ടുണ്ട്. ആദ്യസംഭവം വീണ്ടും ജീവന്‍ വക്കും.
കണ്ണൂരിലെ രണ്ട് പീഡനങ്ങളെകുറിച്ചാണ് ഈ പോസ്റ്റ്, അതിനെകുറിച്ച് മാത്രം.
*************************************************
ഒന്ന്........... സി.പി.എം.ജില്ലാ സെക്രട്ടറി തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി എന്ന് ഒരു ഡി.വൈ.എഫ്.ഐ.നേതാവ് , സംസ്ഥാനസെക്രട്ടറി പിണറായി വിജയന് പരാതി നല്‍കുന്നു. പിണറായി വിജയന്‍ ആ പരാതി സംസ്ഥാന കമ്മിറ്റിക്ക് നല്‍കുന്നു. കമ്മിറ്റി പരാതി അന്വേഷിക്കാന്‍ സമിതിയെ വക്കുന്നു. അതിനു മുമ്പേ തന്നെ ശശിയോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെടുന്നു. അന്വേഷണകമ്മീഷന്‍ ശശിയെ കുറ്റക്കാരന്‍ എന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുന്നു. ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്തുന്നു......................................
ഇതില്‍ ഒരുപാട് സംശയങ്ങളുണ്ട് നമ്മുടെ മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും, ആദ്യത്തേത് ഇതാണ് , ഒരു പീഡന പരാതി പാര്‍ട്ടി സെക്രട്ടറിക്ക് കിട്ടിയാല്‍ അത് പാര്‍ട്ടിയാണോ അന്വേഷിക്കേണ്ടത് ?. അത് പോലീസിനെ ഏല്പീക്കണ്ടേ......ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്തിയാല്‍ മതിയോ, പുറത്താക്കണ്ടേ..........................
ന്യായമായ സംശയങ്ങള്‍........................അതു കൊണ്ട് തന്നെ ഇത്തരം പീഡന ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാതൃകാപരമായ നടപടികള്‍ ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടോ എന്ന് കരിമീന്‍ അന്വേഷിച്ചു. ഉത്തരം കിട്ടി.................ആദര്‍ശധീരരായ കോണ്‍ഗ്രസ്സുകാര്‍ കാട്ടിയ ആ ഉദാത്ത മാതൃക. അതു കണ്ട് കരിമീന്റെ കണ്ണ് നിറഞ്ഞു പോയി. ഈ സി.പി.എം എന്താണ് ശശിക്കേസില്‍ ഈ മാതൃക പിന്തുടരാത്തത്................................
*********************
രണ്ടാം പീഡനക്കേസ്- മാതൃകാ നടപടിയുണ്ടായത്...........
അദ്ധ്യാപികയായി ജോലി ലഭിക്കാന്‍ ശുപാര്‍ശ ചെയ്യണം എന്ന് ആവശ്യപ്പെട്ട് അന്നത്തെ കണ്ണൂര്‍ കോണ്‍ഗ്രസ്സ് നേതാവും സര്‍വോപരി സംസ്ഥാന മന്ത്രിയുമായ ഒരാളെ സമീപിച്ച തന്റെ സഹോദരിയെ അയാള്‍ പീഡിപ്പിച്ചു എന്നും അതിനു ശേഷം സഹോദരിയെ മദ്രാസ്സിലേക്ക് കടത്തി എന്നും ഭാര്യയും മക്കളുമുള്ള ഇയാള്‍ തന്റെ സഹോദരിയെ വെപ്പാട്ടിയാക്കി വച്ചിരിക്കുന്നു എന്നും കണ്ണൂരിലെ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ആദര്‍ശധീരനായ മുഖ്യമന്ത്രി എ.കെ.ആന്റണിക്ക് പരാതി നല്‍കി. ആദര്‍ശധീരനായ അദ്ദേഹം ആ പരാതി അപ്പോള്‍ തന്നെ ടി നേതാവിന് കൈമാറി. സത്യസന്ധനായ ആ കോണ്‍ഗ്രസ്സ് നേതാവാകട്ടെ അപ്പോള്‍ തന്നെ ആ പരാതി അന്വേഷിക്കുവാന്‍ ഒരു സമിതിയെ നിയോഗിച്ചു. ആ സമിതിയാകട്ടെ കണ്ണൂര്‍ നഗരത്തിലൂടെ ആട്ടോ റിക്ഷയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന പരാതിക്കാരനെ അപ്പോള്‍ തന്നെ കണ്ടു പിടിച്ച് അയാളുടെ രണ്ട് കാലുകളും അടിച്ചൊടിച്ച് പരാതി പരിഹരിക്കുകയും ചെയതു.
പിന്നെ നേതാവ് ജയിച്ച് എം.പിയായി കേന്ദ്രത്തില്‍ കഴിയുന്നു. ..............................
********************
ഇതല്ലേ മാതൃകാ നടപടി ................

Subscribe to:
Comments (Atom)