. . പരമ ശുദ്ധനും സത്യസന്ധനുമായിരുന്നു ഈ കാക്ക. . കാക്കകളുടെ രാജ്യത്ത് തെരെഞ്ഞെടുപ്പ് വന്നപ്പോള്‍ ഈ കാക്ക പറഞ്ഞു “ഞാന്‍ ഒന്നിനുമില്ല”. . മറ്റുള്ള കാക്കകള്‍ സ്ഥാനങ്ങള്‍ക്കായി തമ്മിലടിച്ചു. അവര്‍ക്ക് യോജിപ്പിലെത്താന്‍ കഴിയാതെ വന്നു. അവര്‍ പറഞ്ഞു. “ഏകാദശി നോറ്റ കാക്ക നേതാവാകട്ടെ”. . കാക്കയാകട്ടെ മനസ്സില്ലാ മനസ്സോടെ അത് സമ്മതിച്ചു. . കാക്കകളുടെ കേന്ദ്രത്തിലേക്ക് ഒഴിവ് വന്നപ്പോഴും രാജ്യസഭാ സീറ്റ് ഒഴിവു വന്നപ്പോഴും ഈ കാക്ക പറഞ്ഞു “ ഞാനൊന്നിനുമില്ല.”. . അപ്പോഴൊക്കെ മറ്റൂ കാക്കകള്‍ ഈ കാക്കയെ നേതാവായി തെരെഞ്ഞെടുത്തു. . മനസ്സില്ലാ മനസ്സോടെ അപ്പോഴൊക്കെ കാക്ക അത് സമ്മതിച്ചു. . . ഇതെല്ലാം കണ്ടു കൊണ്ട് മറ്റൊരു കാക്ക മരത്തിലിരുപ്പുണ്ടായിരുന്നു. . കാക്കകളുടെ സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് വന്നപ്പോള്‍ ഈ കാക്ക പറഞ്ഞു. . “ ഞാനില്ല ! മത്സരിക്കാന്‍ ഞാനില്ല” ഇപ്പോ വിളി വരും എന്ന് കാക്ക മനസ്സില്‍ കുറിച്ചു. . മറ്റു കാക്കകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു “ വലിയ ഉപകാരം” . കാക്കപ്പിസി പ്രസിഡന്റെ സ്ഥാനത്തിന് അടി നടന്നപ്പോഴും ഈ കാക്ക പറഞ്ഞു . “ ഞാനില്ല” എന്നിട്ട് കാക്ക പിന്‍ വിളിക്കായി കാത്തു നിന്നു. . അപ്പോഴും മറ്റു കാക്കകള്‍ പറഞ്ഞു “വലിയ ഉപകാരം!” . . ഏകാദശി നോറ്റ കാക്കയും താനും തമ്മില്‍ എന്താ വ്യത്യാസമെന്നു ഈ കാക്കക്ക് മനസ്സിലായതേ ഇല്ല. .
No comments:
Post a Comment