Sunday, June 19, 2011

ക്വൊട്ടേഷന്‍ മാധ്യമങ്ങള്‍


“മാധ്യമങ്ങള്‍ കൊട്ടേഷന്‍ സംഘങ്ങളെപ്പോലെ പെരുമാറുന്നു”.വി.എസ്.അച്യുതാനന്ദന്‍.


       എല്ലാ മുതലാളിമാര്‍ക്കും പറ്റുന്ന പറ്റാണിത്. തിരിച്ചു പണികിട്ടല്‍!. 


  നാളിതുവരെ കൊട്ടേഷന്‍ കൊടുത്തായിരുന്നു ശീലം. ആളിനെ ചൂണ്ടിക്കാട്ടിയാല്‍ മതിയായിരുന്നു. പണി തീര്‍ത്തേ അവര്‍ മടങ്ങി വരാറുള്ളായിരുന്നു.


ഒരു മഹാസംഭവമായ ഞാന്‍ തോറ്റ മണ്ഡലത്തില്‍ തോമസ് ഐസക്ക് ജയിച്ചപ്പോഴേ അവനിട്ട് പണിയണം എന്ന് മനസ്സില്‍ കുറിച്ചതായിരുന്നു.


                             പാഠം, മാതൃഭൂമി എന്നിവരെ ഇറക്കി അവനെ ഞാന്‍ വിദേശ ചാരനാക്കി. കേരളത്തിന്റെ വിഭവ ഭൂപടം മുഴുവന്‍ സായിപ്പന്മാര്‍ക്ക് മറിച്ചുവിറ്റ പെരുംകള്ളനാക്കി. അവന്റെ ഗുരു റിച്ചാര്‍ഡ് ഫ്രാങ്കിയെ ഒസാമ ബിന്‍ലാദനേക്കാള്‍ ഭീകരനാക്കി.


എന്നിട്ടും ധനകാര്യമന്ത്രി എന്ന പേരില്‍ അവന്‍ ഷൈന്‍ ചെയ്തുകളഞ്ഞു. ശര്‍മ്മ വഴിക്ക് മന്ത്രിസഭാരേഖകള്‍ വി.ഡി.സതീശന് ചോര്‍ത്തിക്കൊടുത്തു.ജനത്തിന്റെ മുന്നില്‍ അവനെ നാറ്റിച്ചു. ആ അഭിഷേക് സിംഗ് വി കേറിവന്നില്ലായിരുന്നെങ്കില്‍ ഇവന്‍ നാറി നാശമായേനെ. എങ്കിലും ഇന്നും അവന്റെ പേരില്‍ അമേരിക്കയില്‍ കോടികള്‍ ഉണ്ട് എന്ന് കുറച്ചുപേരെങ്കിലും വിശ്വസിക്കുന്നു.അത്രയും എന്റെ കൊട്ടേഷന്‍ വിജയിച്ചു.


   അടുത്തവന്‍ ബേബിയാണ്, എന്നോടൊപ്പം നിന്ന് പണി പഠിച്ചവന്‍,ഞാന്‍ കൊടുത്ത കഞ്ഞി മാത്രം കുടിച്ച് വളര്‍ന്നവന്‍, അവനിപ്പം വലിയ ആളായി എന്ന തോന്നല്‍.അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ, കൊട്ടേഷന്‍ സംഘത്തെ വിളിച്ചു. 


സ്വരലയയില്‍ അവന്‍ കോടികള്‍ വെട്ടിച്ചെന്ന് അവര്‍ എഴുതി. കേസ് കോടതിയിലും എത്തിച്ചു.കള്ളന്‍ എന്ന പേര് അവന് ചാര്‍ത്തിക്കൊടുത്തു. അതു കൊണ്ടായില്ലല്ലോ, കള്ളന്മാര്‍ രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ ശോഭിക്കുമല്ലോ. 


ഒരു വിദേശ സര്‍വകലാശാലയുമായിച്ചേര്‍ന്ന് ഇവന്‍ കേരള സര്‍വകലാശാലയില്‍ ലൈഗിക വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നു എന്ന് പ്രചരിപ്പിച്ചു.പാഠം പ്രത്യേക പതിപ്പിറക്കി. കോളേജില്‍ പഠിക്കാന്‍ പോകുന്ന നിങ്ങളുടെ പെണ്മക്കള്‍ കൈക്കുഞ്ഞുമായി തിരികെ വരും എന്നു വരെ പ്രചിപ്പിച്ചു. അതും ഏറ്റു.
അവന്റെ മകന്‍ അഭിനയിച്ച സിനിമാ സെറ്റില്‍ കിളിരൂര്‍ പെണ്‍കുട്ടി ചെന്നിരുന്നു എന്നറിഞ്ഞു. അവന്‍ അവളെ പീഠിപ്പിച്ചു എന്നൊരു കൊട്ടേഷന്‍ കൊടുത്തു.അത് നന്നായി ഏറ്റു. ബേബി ഗോപിയായി!.കാലുപിടിച്ചു മാപ്പിരന്നു.


 കോടിയേരിയുടെ ഭാര്യ കാടാമ്പുഴയില്‍ പോയത്, 


മുത്തൂറ്റ് പോളിനെ കോടിയേരിയുടെ നിര്‍ദ്ദേശ്ശ പ്രകാരം ബിനീഷ് കോടിയേരി കൊലപ്പെടുത്തിയത്.


പി.കെ .ശ്രീമതി ഇങ്കുബേറ്ററിലിരുന്ന കുഞ്ഞുങ്ങളെ കൊന്നത്.


പാലൊളി പാര്‍ട്ടി അറിയാതെ എ.ഡി.ബിയുമായി കരാറുണ്ടാക്കിയത്.


ഇളമരം കരിം ചവറ ടൈറ്റാനിയത്തില്‍ കോടികള്‍ വെട്ടിച്ചത്. എച്.എം.ടി ഭൂമിവിറ്റത്.


തച്ചങ്കരി ദുബായില്‍ പാക്ക് തീവ്രവാദിയുമായി രഹസ്യ ചര്‍ച്ച നടത്തിയത്.


ഫാരിസ് അബൂബേക്കര്‍ സിംഗപ്പൂരില്‍ നിന്ന് കുറേ കിഡ്നി മോഷ്ടിച്ചത്.


മമ്മൂട്ടി മൂന്നാറില്‍ ഭൂമി കയ്യേറിയത്.


സുകുമാര്‍ അഴിക്കോട് കൂട്ടില്‍ കാഷ്ടിച്ചത്.
.....................
.....................
         എന്റെ കൊട്ടേഷനുകള്‍ എണ്ണിയാല്‍ തീരില്ല. 
ഷാജഹാന്‍, നന്ദകുമാര്‍, വീരേന്ദ്രകുമാര്‍,പി.കെ.പ്രകാശ്, ബി.സി.ജോജോ,ഹരികുമാര്‍,ഒ.കെ.ജോണി,......... 


നല്ല മുഴുത്ത വെട്ടുകുട്ടന്മാര്‍ ഈ കണ്ടൈനെര്‍ സന്തോഷിനു വേണ്ടി ഉണ്ടായിരുന്നു.


ഇപ്പോഴിതാ എനിക്കിട്ട് പണിയുന്നു.നാട്ടുകാരേ...പൊതുജനങ്ങളേ ഈ മാധ്യമഭീകരതയെ..ഈ സിന്‍ഡിക്കേറ്റിനെ..ഈ കൊട്ടേഷനെ ചെറുക്കുക.


ഈ ആരോപണങ്ങള്‍ എല്ലാം മാധ്യമ സൃഷ്ടി മാത്രം. 


അത് വിശ്വസിക്കരുത്. അവരെല്ലാം കള്ളന്മാരാണ്.ഗുണ്ടകളാണ്.

Sunday, June 12, 2011

ഒരു വിലാപം

“തിങ്ങിപ്പൊങ്ങും തമസ്സിൻ നടുവിലൊരു കുടം പോലെ ഭൂചക്രവാളം “ തിരിയുകയാൺ.                                              അവിടെ അതാ ഒരു വൃദ്ധൻ ഇരുന്നു കരയുന്നു. ദാശരഥിയുടെ ദുഖം പോലെ................                                                                  ഗാന്ധാരീ വിലാപം പോലെ ........അത് അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുന്നു. നമ്മുടെ ഹൃദയങ്ങളെ ശോകാര്‍ത്തമാക്കുന്നു.


“ എന്നെയും എന്റെ മകനേയും നിങ്ങള്‍ വേട്ടയാടുന്നു”


      ഹേ കപടലോകമേ.....ഈ ആത്മാര്‍ത്ഥഹൃദയത്തെ നിങ്ങളെന്തിന് ഇങ്ങനെ വേദനിപ്പിക്കുന്നു. എഴുപത്തി അഞ്ച് വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതത്തെ നിങ്ങളെന്തിന് കരിവാരിത്തേക്കുന്നു.
എന്റെ പുത്രന്‍......എന്റെ പ്രിയപുത്രന്‍ ...കയ്യോ കാലോ വളരുന്നത് എന്ന് നോക്കി ഞാനും അവളും ഓമനിച്ചു വളര്‍ത്തിയ എന്റെ മകന്‍......അവന്റെ ഭാവിയില്‍ കൂടി നിങ്ങളെന്തിന് ചായം പൂശുന്നു. മറ്റ് നേതാക്കളുടെ മക്കളെപ്പോലാണോ അവന്‍. ഇ.എമ്മിന്റെ മക്കളെ ജനിച്ച് മൂന്നോ നാലോ കൊല്ലം കഴിഞ്ഞാണ് ഇ.എം.കാണുന്നത് തന്നെ.                                                                                        ഇവനെ ഞാന്‍ അങ്ങിനെയാണോ വളര്‍ത്തിയത്. കൂടെ തന്നെ ഉണ്ടായിരുന്നു. എപ്പോഴും. മോഡറേഷന്‍ വാങ്ങി പരീക്ഷ ജയിച്ച അവനെ തങ്ങള്‍ കുഞ്ഞു മുസലിയാര്‍ക്ക് ക്യാപ്പിറ്റേഷന്‍ ഫീ കൊടുത്ത് ഞാന്‍ പഠിപ്പിച്ചു.


കേരളം മുഴുവന്‍ എസ്.എഫ്.ഐ.ക്കാര്‍ വിദ്യാഭ്യാസ ബന്ദ് നടത്തിയ ദിവസം പോലും അവനെ ഞാന്‍ പരീക്ഷ എഴുതിച്ചു, അവന്റെ ഭാവിയെക്കരുതി.


ഒന്നാം റാങ്ക് നേടി പരീക്ഷ ജയിച്ചവന്മാര്‍ പോലും തെണ്ടി നടന്നപ്പോള്‍ എന്റെ മകനെ കയര്‍ഫെഡില്‍ ഞാന്‍ എം.ഡി യായി നിയമിച്ചു. 
അവിടിരുന്ന് അവന്‍ ലോകരാജ്യങ്ങളെല്ലാം കണ്ടു.എന്തെല്ലാം അനുഭവങ്ങള്‍ സമ്പാദിച്ചു.


ഐ.എച്ച്.ആര്‍.ഡിയുടെ ഡയറക്റ്റര്‍ വരെ ആകാന്‍ പോകുന്നവനാ അവന്‍.......


അവനെയാണോ നിങ്ങള്‍ വേട്ടയാടാന്‍ പോകുന്നത്.......


ഹേ....കപടലോകമേ......പിണറായിയുടെ മകന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവനെപറ്റി നിങ്ങള്‍ക്ക് അന്വേഷിച്ചു കൂടെ....
കോടിയേരിയുടെ ഭീകരനായ മകന്‍ രഹസ്യമായി നാട്ടിലെത്തി നടത്തുന്ന വിധ്വംസക പ്രവര്‍ത്തങ്ങള്‍ നിങ്ങള്‍ക്ക് അറിയില്ലേ......


എം.എ.ബേബിയുടെ മകന്‍ അഭിനയിച്ച സിനിമാ ക്യാമ്പില്‍ ഒരു പെണ്‍കുട്ടി മാനംഭംഗം ചെയ്യപ്പെട്ട കഥ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തന്നിട്ടില്ലേ......                                                                             എന്തെല്ലാം നിങ്ങള്‍ക്ക് അന്വേഷിക്കാം....കവിയൂര്‍ പെണ്‍കുട്ടി എഴുതിയ കത്ത് ഇതാ ഞാന്‍ പുറത്ത് വിടാന്‍ പോവുകയാണ്. അതിനെക്കുറിച്ച് നിങ്ങള്‍ അന്വേഷിക്കൂ..ആ മന്ത്രി പുത്രന്മാരെ കണ്ടെത്തൂ


അല്ലാതെ എന്റെ മകന്‍ ...എന്റെ പ്രിയ മകന്‍...അവന്റെ ഭാവി നശിപ്പിക്കാതെ...


ഞാന്‍ സത്യത്തിനു വേണ്ടിയേ നിന്നിട്ടുള്ളൂ. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ ആരെയെങ്കിലും വേട്ടയാടിയിട്ടുണ്ടോ.....
എന്നിട്ട് ഇപ്പോള്‍ എന്നെ വേട്ടയാടുന്നു.......എന്തിന് ഹേ കപട ലോകമേ.....


   പിണറായിയുണ്ട്......കോടിയേരിയുണ്ട്.....ഐസക്കുണ്ട്....ഇളമരം കരീമുണ്ട്........


ഇരകളെ എത്രയോ ഞാന്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്......അതിനെയൊക്കെ വിട്ട് നിങ്ങളെന്തിനാണ് എന്റെ പിന്നാലെ...


കിനാലൂരിലെ കയ്യേറ്റങ്ങള്‍ അന്വേഷിക്കാതെ നിങ്ങളെന്തിനാണ് സുഗതന് ഭൂമി നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കുന്നത്.


നിങ്ങളെന്താണ് തച്ചങ്കരിയും പിണറായിയും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ച് ഇപ്പോള്‍ എഴുതാത്തത്......


രജനീകാന്ത് സിംഗപ്പുരില്‍ കിഡ്നി ചികിത്സക്ക് പോയപ്പോഴെങ്കിലും നിങ്ങള്‍ ഫാരിസ് അബൂബേക്കറിനേയും പിണറായിയേയും പറ്റി എഴുതാമായിരുന്നു.


എവിടെ എന്റെ കൂട്ടാളികള്‍........നീലകണ്ടാ......കുഞ്ഞനന്താ....പ്രകാശേ........


ആരുമില്ലേ ഇവിടേ..........., എവിടെയും ഘോരാന്ധകാരം.!


ഇരുളേ വിഴുങ്ങ്..........നീയേ നെടും ഘെതി.......

Monday, May 16, 2011

പണ്ട് ഒരു കാക്ക ഏകാദശി നോറ്റു

.                                                                                                               .                പരമ ശുദ്ധനും സത്യസന്ധനുമായിരുന്നു ഈ കാക്ക.                                                                           .                കാക്കകളുടെ രാജ്യത്ത് തെരെഞ്ഞെടുപ്പ് വന്നപ്പോള്‍ ഈ കാക്ക പറഞ്ഞു “ഞാന്‍ ഒന്നിനുമില്ല”.                                                                                                                                                   .              മറ്റുള്ള കാക്കകള്‍ സ്ഥാനങ്ങള്‍ക്കായി തമ്മിലടിച്ചു. അവര്‍ക്ക് യോജിപ്പിലെത്താന്‍ കഴിയാതെ വന്നു. അവര്‍ പറഞ്ഞു. “ഏകാദശി നോറ്റ കാക്ക നേതാവാകട്ടെ”.                                                                     .                       കാക്കയാകട്ടെ മനസ്സില്ലാ മനസ്സോടെ അത് സമ്മതിച്ചു.                                                               .              കാക്കകളുടെ കേന്ദ്രത്തിലേക്ക് ഒഴിവ് വന്നപ്പോഴും രാജ്യസഭാ സീറ്റ് ഒഴിവു വന്നപ്പോഴും ഈ കാക്ക പറഞ്ഞു “ ഞാനൊന്നിനുമില്ല.”.                                                                                                                .                                      അപ്പോഴൊക്കെ മറ്റൂ കാക്കകള്‍ ഈ കാക്കയെ നേതാവായി തെരെഞ്ഞെടുത്തു. .                        മനസ്സില്ലാ മനസ്സോടെ അപ്പോഴൊക്കെ കാക്ക അത് സമ്മതിച്ചു.                                       .                                                                                                                                                                   .              ഇതെല്ലാം കണ്ടു കൊണ്ട് മറ്റൊരു കാക്ക മരത്തിലിരുപ്പുണ്ടായിരുന്നു.                                              .            കാക്കകളുടെ സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് വന്നപ്പോള്‍ ഈ കാക്ക പറഞ്ഞു.                     .          “ ഞാനില്ല ! മത്സരിക്കാന്‍ ഞാനില്ല”    ഇപ്പോ വിളി വരും എന്ന് കാക്ക മനസ്സില്‍ കുറിച്ചു.                                                                                                   . മറ്റു കാക്കകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു “ വലിയ ഉപകാരം”                                                             .                                                                                                                     കാക്കപ്പിസി പ്രസിഡന്റെ സ്ഥാനത്തിന് അടി നടന്നപ്പോഴും ഈ കാക്ക പറഞ്ഞു . “ ഞാനില്ല”   എന്നിട്ട് കാക്ക പിന്‍ വിളിക്കായി കാത്തു നിന്നു.                                                                              .         അപ്പോഴും മറ്റു കാക്കകള്‍ പറഞ്ഞു “വലിയ ഉപകാരം!”                                                                        .                                                                                                                                                                            .          ഏകാദശി നോറ്റ കാക്കയും താനും തമ്മില്‍ എന്താ വ്യത്യാസമെന്നു ഈ കാക്കക്ക് മനസ്സിലായതേ ഇല്ല.                                                                                                                                                          .                      

Friday, May 13, 2011

കളിയച്ഛനില്ലാത്ത അരങ്ങ്.

72-68, കളിയരങ്ങ് ഒരുങ്ങി. കളിയച്ഛന്‍ മാത്രമില്ല !. 

Sunday, May 8, 2011

വേലിക്കകത്ത് ശങ്കരന്‍ ബ്രിട്ടാസ്

തെരെഞ്ഞെടുപ്പില്‍ ജയിക്കുന്നത് യു.ഡി.എഫാകട്ടെ , കേരളം ഭരിക്കുവാന്‍ സത്യസ്ന്ധനും ആദര്‍ശധീരനും അഴിമതിക്കെതിരെ പടപൊരുതുന്ന ഒരാളുമായിരിക്കണം എന്ന് സോണിയ രാജീവ് തീരുമാനിച്ചാല്‍!. അതു കൊണ്ട് തന്നെ അച്യുതാനന്ദനോട് ആ സ്ഥാനം ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചാല്‍. അദ്ദേഹം അത് സ്വീകരിക്കുമോ ?.                                                                                       .                    വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനും ജോണ്‍ ബ്രിട്ടാസും തമ്മിലൂള്ള വ്യത്യാസം അന്ന് കണ്ടു പിടിക്കാം. 

Friday, May 6, 2011

മദനി എന്തിന് പുറത്തിറങ്ങണം!.

ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് യോജിപ്പിലെത്താനായില്ല. അതു കൊണ്ട് തന്നെ കേസ് പുതിയൊരു ബഞ്ചിന് വിട്ടു. ഈ ബഞ്ച് എങ്കിലും മദനിക്ക് ജാമ്യം നിഷേധിക്കുന്ന കാര്യത്തില്‍ യോജിപ്പിലെത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം.                                                                                                                         .                                            മദ്നി രോഗിയും അവശനും ഒരു കാലില്ലാത്തവനും ആണ് എന്നും ഇയാള്‍ക്ക് എതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് ഒന്നും തെളിവുകള്‍ ഇല്ല എന്നും ജസ്റ്റിസ് കട്ജു കണ്ടെത്തി. എന്നാല്‍ പോലീസ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ മതിയായ തെളിവാണെന്നും വികലാംഗനാണ് എന്നത് ഒരു ആനുകുല്യം അല്ല എന്നും ജസ്റ്റിസ് മിശ്രയും പ്രസ്താവിച്ചു. ഇരുവരും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ കേസ് മറ്റൊരു ബഞ്ചിന് കൈ മാറുകയായിരുന്നു.                                                                                                                                           .                                മദനിക്കേസിന്റെ വാദങ്ങളുടെ ശരിതെറ്റുകള്‍ക്കല്ല ഈ പോസ്റ്റ്. ഈ വാദത്തിനിടെ മദനിക്ക് ബംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ജാമ്യം അനുവദിക്കാവുന്നതാണ് എന്ന് ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടപ്പോള്‍ കര്‍ണ്ണാടക പോലീസ് ഒരു പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. ആ സത്യ വാങ്മൂലത്തിന്റെ ചുരുക്കം ഇതാണ് .” ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ മാത്രമല്ല, ഗുജറാത്തില്‍ നടന്ന വിവിധ സ്ഫോടനങ്ങള്‍ക്ക് പിന്നിലും മദനിയാണ്”                                       .                                                                                                                                                                   .                        ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് മദനി ജാമ്യം അര്‍ഹിക്കുന്ന ആളല്ല എന്ന് ജസ്റ്റിസ് മിശ്ര കണ്ടെത്തിയത്.                                                                                           .                  അപ്പോള്‍ ബംഗ്ലൂര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ മാത്രമല്ല, ഗുജറാത്തില്‍ സൂറത്തില്‍ ഉള്‍പ്പെടെ നടന്ന സ്ഫോടനങ്ങള്‍ക്ക്  പിന്നിലും മദനിയാണ് എന്ന് തെളിഞ്ഞിരിക്കുന്നു.                         .                                                                                                                                                                   .                                           ഒരു കേസില്‍ കുറ്റവാളിയെ കണ്ടെത്തുക എന്നതിന്റെ ലളിതമായ അര്‍ത്ഥം ഈ കേസില്‍ മറ്റുള്ളവരെല്ലാം കുറ്റവിമുക്തരാക്കപ്പെടുന്നു എന്നതാണ്. അതായത് ഗുജറാത്തില്‍ നടന്ന സ്ഫോടങ്ങളില്‍ ഇതെഴുതുന്ന ഞാനോ വായിക്കുന്ന നിങ്ങളൊ പ്രതികളാക്കപ്പെടുകയില്ല എന്ന് ബാംഗ്ലൂര്‍ പോലിസ് ഉറപ്പ് തന്നിരിക്കുന്നു. ആ കേസിലെ യഥാര്‍ത്ഥ കുറ്റവാളിയെ പോലീസ് കണ്ടെത്തിയിരിക്കുന്നു. അതാണ് അബ്ദുല്‍ നാസര്‍ മദനി.                                     .                                   ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനിക്കെതിരെ വ്യാജതെളിവുകള്‍ സൃഷ്ടിച്ചതിനെ പറ്റിയും വ്യാജ ഗൂഡാലോചന സിദ്ധാന്തത്തെപറ്റിയും നിരവധി തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. അത് വീണ്ടും പരാമര്‍ശിക്കുന്നില്ല.                                                                                                                       .                                       പക്ഷെ വ്യാജതെളിവുകള്‍ സൃഷ്ടിച്ച് ഒരു കേസ് അവസാനിപ്പിക്കുമ്പോള്‍ ജയിക്കുന്നതാരാണ്?. കേസ് അന്വേഷിക്കുന്ന പോലീസോ..?. ആര്‍ത്ത് വിളിക്കുന്ന മാധ്യമങ്ങളോ ?. ആവേശത്തോടെ വിധി പ്രസ്താവിച്ച് പബ്ലിസിറ്റിക്കായി തിരക്ക് കൂട്ടുന്ന ജഡ്ജിമാരോ ?.............               .                                                                                                                                                                   .                                  ഇവരെല്ലാം ജയിക്കുന്നുണ്ടാകും. പക്ഷേ യഥാര്‍ത്ഥ ജയം അവന്റേതാണ്. ആ യഥാര്‍ത്ഥ കുറ്റവാളിയുടെ, ഇനി അവനു നേര്‍ക്ക് ആരുടേയും കണ്ണുകള്‍ നീളില്ല. ആരും അവനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തില്ല. അവനിനിയും ബോംബുണ്ടാക്കാം , അത് പൊട്ടിക്കാം, നിരപരാധികളുടെ ജീവനെടുക്കാം. അവനൊരിക്കലും ശിക്ഷിക്കപ്പെടില്ല, അവന്റെ കുറ്റം മദനി ഏറ്റെടുത്തുകൊള്ളും.                                                                                                                                   .                            ഒരു കുറ്റവാളി ജയിലിലാകുമ്പോള്‍ സാധാരണ ജനത്തിന് ആശ്വസിക്കാം , ഇനി ആ കുറ്റം നടക്കില്ലല്ലോ.....ജയിലിലായത് യഥാര്‍ത്ഥ കുറ്റവാളി അല്ലെങ്കില്‍. അയാളിപ്പോഴും നമുക്കിടയില്‍ ഉണ്ടെങ്കില്‍ ?. അപ്പോള്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മദനി നമുക്കല്ലേ യഥാര്‍ത്ഥ ഭീഷണി.                                                                                                                                   .                             മദനി ഒരു പക്ഷേ ഭരണ കൂടത്തിന്റെ ഇരയാവാം. എന്നാല്‍ ആ ജീവിതം ഏറെ വിലമതിക്കുന്ന ഒന്നല്ല. നിരവധി നിരപരാധികള്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നുണ്ട്. ഒരു പക്ഷേ എത്രയോ നിരപരാധികള്‍ തൂക്കിലേറ്റപ്പെട്ടിട്ടുണ്ടാകും. അവരുടെ ജീവനേക്കാള്‍ ഒട്ടും വിലയേറിയതല്ല മദനിയുടെ ജീവനും. പക്ഷേ മദനി എന്ന ഒരാളുടെ ജീവന്‍ നിലനില്‍ക്കുന്നിടത്തോളം കാലം, വന്നതും വരാന്‍ പോകുന്നതുമായ കുറ്റകൃത്യങ്ങള്‍ എല്ലാം അയാളില്‍ കെട്ടിവക്കുന്നിടത്തോളം കാലം നിരവധി ജനങ്ങളുടെ ജീവിതം അപകടത്തിലാണ്. കാരണം അവര്‍ക്കിടയില്‍ അയാളുണ്ട് ആ കുറ്റവാളി. തന്റെ കുറ്റകൃത്യങ്ങള്‍ മറ്റൊരാള്‍ക്ക് കെട്ടിവക്കുന്നത് കണ്ട് അയാള്‍ ചിരിക്കുകയാണ്.                                                                                           .                             അതു കൊണ്ട് തന്നെ നാസര്‍ മദനിക്ക് ജാമ്യം അനുവദിക്കുക എന്നത്, മദനി പുറത്തിറങ്ങുക എന്നത് , ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി തന്നെയാണ്, അത് സംഘപരിവാര്‍ ഉദ്ദേശ്ശിക്കുന്ന അര്‍ത്ഥത്തിലല്ല എങ്കിലും. പുറത്തുള്ള മദനിക്കായി ഇനിയും സ്ഫോടനങ്ങള്‍ കാത്തിരിപ്പുണ്ടാകാം.                                                                                                                  .                     അതിനാല്‍ മദനി അകത്ത് കിടക്കട്ടെ മരിക്കുവോളം.

Wednesday, May 4, 2011

ഒസാമയുടെ പിന്‍ ഗാമി

ഒസാമ ബിന്‍ ലാദന്റെ കൊലപാതകത്തിനു ശേഷം അല്‍ ഖ്വോയ്തക്ക് പുതിയ തലവനെ നിയമിക്കുന്നതിനെ കുറിച്ച് അമേരിക്ക ചര്‍ച്ച തുടങ്ങി. അല്‍ സവാഹിരിയെ ഈ സ്ഥാനത്തേക്ക് അവരോധിക്കുന്നതിനെകുറിച്ച് സി.ഐ.എ ക്ക് വലിയ യോജിപ്പില്ല. പ്രായാധിക്യമാണ് അവര്‍ ഇദ്ദേഹത്തില്‍ കാണുന്ന ന്യൂനത.                                                                                                                   ഒസാമ ബിന്‍ ലാദന്റെ പത്തു വര്‍ഷ്ഷത്തെ പ്രവര്‍ത്തനവുമായി തട്ടിച്ചു നോക്കുമ്പോള്‍ സവാഹിരി ഒട്ടൂം യോജിച്ച ആളല്ല എന്ന് അമേരിക്ക കരുതുന്നു. ബിന്‍ ലാദനാകട്ടെ എല്ലാ സ്ഥോടനങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും തികഞ്ഞ ഉത്തര വാദിത്ത്വത്തോട് കൂടി തന്നെ ഏറ്റെടുത്തിരുന്നു. ഇരട്ട ഗോപുരങ്ങളുടെ തകര്‍ച്ചയിലും സ്റ്റോക് ഹോം , ഇന്‍ഡോനേഷ്യ സ്ഫോടനങ്ങളും സംശയത്തിന്റെ കണികപോലും അവശേഷിപ്പിക്കാതെ ലാദന്‍ ഏറ്റെടുക്കുകയുണ്ടായി.                                                                .             എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇനി നടക്കാന്‍ പോകുന്ന സ്ഫോടനങ്ങള്‍ സംശയരഹിതമായി ഏറ്റെടുക്കാന്‍ സവാഹിരിക്ക് കഴിയില്ലത്രേ. അല്‍ ഖ്യൊയ്ദ തന്നെയാണോ ഈ സ്ഫോടങ്ങള്‍ നടത്തുന്നത് എന്ന സംശയമോ മറ്റോ ജനങ്ങള്‍ക്ക് തോന്നിയാല്‍ അത് അമേരിക്കക്ക് ദോഷമായി ഭവിക്കും. അതു കൊണ്ട് കുറച്ചു കൂടി ചെറുപ്പമായ ഇറാന്‍ സ്വദേശിയേയോ മറ്റോ തലവനാക്കാം എന്നാണ് അമേരിക്ക ചിന്തിക്കുന്നത്.                                                                               ..                                “ ജയിലില്‍ അല്ലായിരുന്നു എങ്കില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ പേര് നിര്‍ദ്ദേശ്ശിക്കാമായിരുന്നു എന്ന് കര്‍ണാടക സര്‍ക്കാര്‍”