Thursday, January 30, 2014

പൊട്ടന്‍ കാതിലുരപ്പതാം..............

അബ്ദുള്ളക്കുട്ടിയെ കുറിച്ച് ഇനി ഒന്നും പറയാന്‍ പാടില്ലാത്തതാണ്..അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിനം പിണറായി വിജയന്‍ ഉപ്പിലിട്ടത് ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നു എന്നെഴുതി..നമ്മുടെ ചാനലുകളും പത്രങ്ങളും അത് ഏറ്റെടുത്തു ആഘോഷിച്ചു. വീരേന്ദ്രചാനല്‍ ഒരു നെടുങ്കന്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. ഇന്ന് അബ്ദുള്ളക്കുട്ടി അബ്ദുള്ളക്കുട്ടിയെ പറ്റി തന്നെ എന്തോ പറഞ്ഞു.കൈരളി ഒഴികെ ആര്‍ക്കും അത് വാര്‍ത്തയായില്ല..ഇനി നാളെ അതാകുകയുമില്ല....

     ആര്‍ക്കും  വാര്‍ത്തയല്ലാത്തതിനെകുറിച്ചല്ല ഈ കുറിപ്പ്.നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ചര്‍ച്ച ചെയ്ത ആദ്യ വിഷയത്തെ കുറിച്ചാണ്..അതായത് രാഷ്ട്രീയ പ്രതിയോഗികളെ ഉപ്പിലിടുന്നതിനെ കുറിച്ച് പിണറായി ക്ലാസ്സെടുത്തത് സംബന്ധിച്ച്....

   വീക്ഷണം ലേഖനത്തില്‍ ശ്രീ.അബ്ദുള്ളക്കുട്ടി .എം.എല്‍.എ.മുന്നോട്ട് വയ്ക്കുന്നതും ഇതര മാധ്യമങ്ങള്‍ ആഘോഷിച്ചതുമായ വസ്തുതകള്‍ ഇതാണ്...

1, 2008 മാര്‍ച്ച് 05  ന് കണ്ണൂര്‍ ജില്ലയിലെ സി.പി.എം.നേതാക്കളുടെ ഒരു യോഗം ജില്ലാ കമ്മിറ്റി ആഫീസില്‍ നടന്നു.

2 മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായിരുന്നു ഈ യോഗം..

3, കണ്ണൂരില്‍ ആക്രമണത്തിന് ഇരയായവരുടെ ചിത്രങ്ങളുമായി ബി ജെ പിക്കാര്‍ പാര്‍ലമെന്റില്‍ എത്തിയകാര്യം യോഗം പിരിയുന്നതിനുമുമ്പ് സതീദേവി പറഞ്ഞു. ഈ രീതി അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

4, അല്‍പം ആലോചിച്ചശേഷം ഗൗരവംപൂണ്ട പിണറായിയുടെ മറുപടി ഇത്തരത്തിലായിരുന്നു. സതീദേവി പറഞ്ഞതിലും കാര്യമുണ്ട്. നമ്മള്‍ ബംഗാളികളെ കണ്ടുപഠിക്കണം. ഒരുതുള്ളി ചോരപോലും പൊടിയാതെയാണ് അവരുടെ പരിപാടി. ആളെ കിഡ്‌നാപ്പ് ചെയ്യും. നല്ല ആഴത്തിലുള്ള കുഴിയില്‍ ഒരുചാക്ക് ഉപ്പുചേര്‍ത്ത് കുഴിച്ചുമൂടും. ചോരയും ചിത്രവും വാര്‍ത്തയും ലോകമറിയില്ല.

ഇത് കേട്ടയുടന്‍ പി.ജയരാജന്‍ , എം.വി.ജയരാജന്‍, ഇ.പി.ജയരാജന്‍, എന്നിവരുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കം അബ്ദുള്ളക്കുട്ടി കണ്ടു. അബ്ദുള്ളക്കുട്ടിയുടെ നാവ് വരണ്ടു പോയി..

“വല്ലാത്ത മാനസികാവസ്ഥയോടെയാണ് താന്‍ പാര്‍ട്ടി ഓഫീസില്‍നിന്ന് ഇറങ്ങിയത്. അത് 2008 മാര്‍ച്ച് അഞ്ചിനായിരുന്നു. പിന്നെ കുറച്ചുമാസംപോലും താന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നില്ല“- അബ്ദുള്ളക്കുട്ടി ലേഖനത്തില്‍ പറയുന്നു

   ഇനി നമുക്ക് കാര്യത്തിലേക്ക് വരാം ...2008 മാര്‍ച്ച് 05 അന്നാണല്ലോ സംഭവം.. അന്ന് കണ്ണൂര്‍ ജില്ലയില്‍ എന്താണ് നടന്നത്..തുടര്‍ച്ചയായി് ജില്ലയില്‍  5 സി.പി.എം.കാര്‍ വധിക്കപ്പെടുന്നു..ഒന്നില്‍ പോലും സി.പി.എം.തിരിച്ചടിക്കുന്നില്ല..കാരണം ഭരണ കക്ഷിയാണല്ലോ ? സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുക എന്നത് ഭരണ കക്ഷിയുടെ മാത്രം ഉത്തരവാദിത്ത്വം. അങ്ങിനെ 2007 നവംബര്‍ മുതല്‍ കണ്ണൂര്‍ ജില്ലയില്‍ ഒന്ന് ഒന്നായി തുടര്‍ച്ചയായി 05 സി.പി.എം.കാരെ വെട്ടിക്കൊല്ലുന്നു....

ആറാമത്തെ സി.പി.എം.കാരന്‍ ഇല്ലിക്കുന്ന് മീത്തലില്‍ പരയത്ത് വീട്ടില്‍ രഞ്ജിത്ത്  കൊല്ലപ്പെട്ട ദിവസമാണ് 2008 മാര്‍ച്ച് 05. ഈ ആറാമത്തെ കൊലപാതകത്തോടെ അണകെട്ടിനിര്‍ത്തിയ രോഷം പൊട്ടിയൊഴുകി..വൈകുന്നേരം രണ്ട് ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെടുന്നു...

                                   ...അന്നേ ദിവസം ഒരു സമാധാന ചര്‍ച്ചയും കണ്ണുരില്‍ നടന്നില്ല..മുഖ്യമന്ത്രി തിരുവനന്തപുരത്ത് തന്നെയുണ്ട്. .മാര്‍ച്ച് 05 ന് വൈകിട്ട് കൊലപാതക പരമ്പര നടക്കും എന്നറിഞ്ഞ് നേരത്തേ മുഖ്യമന്ത്രി ഒരു യോഗവും വിളിച്ചിട്ടില്ല..ആരും അതില്‍ പങ്കെടുത്തിട്ടുമില്ല ........പക്ഷേ അബ്ദുള്ളക്കുട്ടി പങ്കെടുത്തു !!!     


              ഈ യോഗത്തിന് മുന്നോടിയായി നടന്ന പാര്‍ട്ടി യോഗത്തിലാണ് സതീദേവി പിണറായിയോട് പറയുന്നത് മാര്‍ക്സിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുമായി ബി.ജെ.പിക്കാര്‍ പാര്‍ലമെന്റില്‍ വന്നത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി എന്ന്....അതായത് ആറ് മാസത്തിനിടയില്‍ കണ്ണൂരില്‍ ആദ്യമായി കൊല്ലപ്പെടുന്ന ആര്‍.എസ്.എസുകാരന്‍ , മടപ്പുര സത്യന്‍ , കൊല്ലപ്പെടുന്നത് മാര്‍ച്ച് 05 ന്  വൈകിട്ട്..ഈ കൊല്ലപ്പെട്ട ചിത്രങ്ങളുമായി ബി.ജെ.പിക്കാര്‍ ലോകസഭയിലെത്തുന്നു എന്ന് സതീദേവി പരാതി പറഞ്ഞത് മാര്‍ച്ച് 05 ന്  രാവിലെ...

               . മാര്‍ച്ച് 06 നും കണ്ണൂരില്‍ സമാധാന സമ്മേളനം നടന്നില്ല...മാര്‍ച്ച് 07 നും നടന്നില്ല........മാര്‍ച്ച് 08 ന് സി.പി.എം.പ്രവര്‍ത്തകനായ അനീഷ് കൊല്ലപ്പെട്ടു...ഉടന്‍ തിരിച്ചടിയും സുരേഷ് ബാബു കൊല്ലപ്പെടുന്നു....കൊലപാതകം അഞ്ച് ആയി...ഉടന്‍ പത്രങ്ങള്‍ ഇടപെടുന്നു..സര്‍ക്കാര്‍ ഇടപെടുന്നു..സിനിമ സാമൂഹിക പ്രവര്‍ത്തകര്‍ എത്തുന്നു..സമാധാന യോഗം വിളിക്കാന്‍ തീരുമാനിക്കുന്നു..യോഗതിയതി മാര്‍ച്ച് 09...അന്നേ ദിവസം പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ഉപവാസമിരിക്കുന്നു......

പിന്നെങ്ങിനെ മാര്‍ച്ച് 05 ന് സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പിണറായി വിജയന്‍ യോഗം വിളിക്കുന്നത്...അബ്ദുള്ളക്കുട്ടിക്ക് പറയാം..തെറ്റു പറ്റി മാര്‍ച്ച് 06 നാണ്...അവിടെയും രക്ഷയില്ല..അന്ന് എസ്.എഫ്.ഐ.സംസ്ഥാന സമ്മേളനം ..തിരുവനന്തപുരത്ത് , ഉദ്ഘാടനം പിണറായി...

അല്ല തെറ്റിപ്പോയി മാര്‍ച്ച് 07 ആക്കിയാലോ ? അതും രക്ഷയില്ല അന്ന് ഹൈക്കോടതി ബഞ്ചിനായുള്ള ധര്‍ണ്ണ തിരുവനന്തപുരത്ത് .ഉദ്ഘാടനം ഇ.പി.ജയരാജന്‍..തിരുവനന്തപുരത്തിരുന്ന് കണ്ണ് തിളങ്ങാനാകില്ലല്ലോ ? സംഭവം വീഡിയോ കോണ്‍ഫറന്‍സ്സ് അല്ലല്ലോ ? 

  നമ്മുക്കൊരു കാര്യം ചെയ്യാം മുഖ്യമന്ത്രി സമാധാന യോഗം വിളിച്ചതിന്റെ തൊട്ട് മുന്‍പേ ആക്കിയാലോ ? മാര്‍ച്ച് 08 ..അതും രക്ഷയില്ല..കേന്ദ്രകമ്മിറ്റി ഡല്‍ഹിയില്‍ ..ഇവിടുള്ളവരെല്ലാം അങ്ങോട്ട് പോയി....അപ്പൊ പിന്നെ അബ്ദുള്ളക്കുട്ടി കണ്ടത്..അബ്ദുള്ളക്കുട്ടി കേട്ടത് ? ........സാരമില്ല രോഗം ഒരു കുറ്റമല്ല.........അത് സഹതാപം അര്‍ഹിക്കുന്ന ഒന്ന് മാത്രം...പക്ഷേ അതെടുത്ത് ഒന്‍പത് മണിക്ക് ചര്‍ച്ച ചെയ്യുന്നവന്റെ രോഗമോ ? അത് നിങ്ങള്‍ തീരുമാനിക്കുക...

Tuesday, November 5, 2013

മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക

ഈ ലാവലിന്‍ കേസ് വിധി ആരുടെ വിജയമാണ് ?

പിണറായി വിജയന്റെ ? അതോ സി.പി.എമ്മിന്റേതോ ? അതോ സത്യത്തിന്റേതോ ?

ഇതൊന്നുമല്ല ഇത് സഖാവ് വി.എസ്.അച്യുതാനന്ദന്റെ വിജയമാണ്..

ലാവലിന്‍ കേസ് സി.ബി.ഐക്ക് വിടാന്‍ ഇടയാക്കിയത് സഖാവ് വി.എസ്.ആണ്..അല്ലാത്ത പക്ഷം സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നിരപരാധിയാണ് എന്ന് ഹേമചന്ദ്രന്‍ റിപ്പോര്‍ട്ട് കൊടുത്തതുപോലെ ഒരു റിപ്പോര്‍ട്ടും താങ്ങിപ്പിടിച്ച് സി.പി.എം.ഇരിക്കുമായിരുന്നു....ഇന്ന് ഉമ്മന്‍ ചാണ്ടി താന്‍ നിരപരാധി ആണ് എന്ന് പ്രഖ്യാപിക്കുന്നതില്‍ കവിഞ്ഞ് യാതൊരു വിലയും ആ റിപ്പോര്‍ട്ടിന് ഉണ്ടാകുമായിരുന്നില്ല..........

രണ്ടാമത് സി.ബി.ഐ.അന്വേഷണത്തെ പാര്‍ട്ടി എതിര്‍ത്തപ്പോള്‍ വി.എസ്.അനുകൂലിച്ചതാണ്.ഇന്ത്യയിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിക്കുമുന്നില്‍ നിരപരാധിത്വം തെളിയിക്കാന്‍ പിണറായി വിജയന് സാധിച്ചത് അതുകൊണ്ടാണ്....

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യരുത് എന്ന് മന്ത്രിസഭ പറഞ്ഞപ്പോഴും വി.എസ്.അതിനെ എതിര്‍ത്തു..പ്രോസിക്യൂട്ട് ചെയ്യാതിരുന്നെങ്കില്‍ ഇന്നും വിജയന്‍ ഒരു ഉമ്മന്‍ ചാണ്ടിയായി തുടര്‍ന്നേനേ...

ലാവലിന്‍ കേസിനെ രാഷ്ട്രീയമായി നേരിടും എന്ന് പാര്‍ട്ടി പറഞ്ഞപ്പോഴും അതിനെ നിയമപരമായാണ് നേരിടേണ്ടത് എന്ന് പ്രഖ്യാപിച്ചത് വി.എസ്.ആണ്...

വി.എസിന്റെ ഇടപെടല്‍ ഇല്ലായിരുന്നു എങ്കില്‍ പിണറായി വിജയന് ഒരു പക്ഷേ വളരെ നേരത്തേ കേസില്‍ നിന്ന് ഒഴിവാകാമായിരുന്നിരിക്കാം..പക്ഷേ ഇതുപോലെ എല്ലാ അന്വേഷണവും നേരിട്ട്, ഇതുപോലെ ജനങ്ങളെ മുഴുവന്‍ ബോധ്യപ്പെടുത്തി, അഗ്നിശുദ്ധി വരുത്തി പുറത്തിറങ്ങാനാകുമായിരുന്നോ ? അഴിമതിക്കാരന്‍ എന്ന് ഇമേജ് ഇല്ലാതാകുമായിരുന്നോ ?

ഒരിക്കലുമില്ല..ഈ ആരവങ്ങള്‍ക്ക് , ആര്‍പ്പുവിളികള്‍ക്ക് നന്ദി പറയേണ്ടത് വി.എസിനോട് , വി.എസിനോട് മാത്രമാണ്..............

“ മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ,ആദ്യം കയ്ക്കും ഇപ്പോള്‍ അത് മധുരിക്കുന്നു.

Monday, November 4, 2013

ലാവലിന്‍ വിധി പിണറായിക്ക് അനുകൂലമായാല്‍

സി.പി.എം.നേതൃത്വത്തിന് അഭിമാനിക്കാം, അണികള്‍ക്ക് ആശ്വസിക്കാം,അവരുടെ നേതാവ് കുറ്റവിമുക്തനായിരിക്കുന്നു. പക്ഷേ ആഹ്ലാദത്തിനും ആശ്വാസത്തിനും ഇടയില്‍ പൊതുജനം ചോദിക്കുന്നു.അവരുടെ നികുതിപ്പണത്തില്‍ നിന്നുള്ള ആ 440 കോടി എവിടെപ്പോയി?.പന്നിയാര്‍ ചെങ്കുളം പള്ളിവാസല്‍ കരാറിനായി എസ്.എന്‍.സി.ലാവലിന്‍ കമ്പനിക്ക് കൊടുത്ത തുക മുഴുവന്‍ പാഴായിപ്പോയി എന്ന് കണ്ടെത്തിയത് ഭാരതത്തിന്റെ കണ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലാണ്. ആ കണ്ടെത്തല്‍ ഇന്നും തിരുത്തപ്പെടാതെ നില്‍ക്കുന്നു.ആരാണ് അതിന് ഉത്തരവാദി.ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തനാക്കപ്പെടുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധി.
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കനേഡിയന്‍ സര്‍ക്കാര്‍ പിരിച്ച് നല്‍കാം എന്ന് ഏറ്റ കോടികളില്‍ എത്ര കോടി പിരിഞ്ഞ് കിട്ടി? ബാക്കി എന്തുകൊണ്ട് കിട്ടിയില്ല, എന്തുകൊണ്ട് കരാറുണ്ടാക്കിയില്ല ഈ ചോദ്യങ്ങള്‍ക്കൊന്നും പൊതുജനങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല...ഈ കോടതി വിധി ആ ചോദ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.പിണറായി വിജയന്‍ അല്ലെങ്കില്‍ മറ്റാരാണ് ഇതിനുത്തരവാദി ? അതാണ് ഇനി കണ്ടെത്തേണ്ടത്. ഇന്നത്തെ കോടതിവിധി ആ ചോദ്യങ്ങളിലേക്ക് വെളിച്ചം വീശേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.
സ്തുത്യര്‍ഹമായ അന്വേഷണമാണ് ഈ കേസിന്റെ ആദ്യഘട്ടത്തില്‍ സി.ബി.ഐ.നടത്തിയത്.പ്രതികളെ ചോദ്യം ചെയ്യാനും രേഖകള്‍ കണ്ടെടുക്കാനും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനും എല്ലാം അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ആ ടീം ശുഷ്കാന്തി കാട്ടിയിരുന്നു.കുറ്റപത്രം സമര്‍പ്പിക്കുന്നതിലും പ്രതികളെ കണ്ടെത്തുന്നതിലും ഒക്കെ ശ്ലാഘനീയമായ പ്രവര്‍ത്തനം ആണ് അവര്‍ കാഴ്ച വച്ചത്..എന്നാല്‍ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതോടെ അന്വേഷണം മന്ദഗതിയിലാകുകയായിരുന്നു.എസ്.എന്‍.സി.ലാവലിന്‍ കമ്പനിയുടെ തലവന് നോട്ടീസയക്കാനോ , കോടതിയില്‍ ഹാജറാക്കിക്കുവാനോ , പുതിയ ടീം അമാന്തം കാട്ടി എന്ന് തോന്നലുളവാക്കി. കേന്ദ്രത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യമാണ് അന്വേഷണം ഈ രീതിയില്‍ വഴിതിരിയാന്‍ കാരണം എന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.സി.ബി.ഐ.അന്വേഷണത്തേയും അന്വേഷണ ഉദ്യോഗസ്ഥരേയും നിരന്തരം വിമര്‍ശിച്ചിരുന്ന സി.പി.എം.ഈ പുതിയ അന്വേഷണ സംഘത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല എന്നതും വസ്തുതയാണ്..
ലാവലിന്‍ കേസിന്റെ ഈ വഴിത്തിരിവോടെ ജനം ഉറ്റുനോക്കുന്നത് വി.എസ്.അച്യുതാനന്ദനിലേക്കാണ്..അഴിമതിക്കെതിരായി മുഖം നോക്കാതെ പോരാടിയ വി.എസ്.ആണ് ലാവലിന്‍ കേസിനെ ജനകീയമാക്കിയത് എന്നത് ഒരു വസ്തുതയാണ്..സി.എ.ജിയുടെ റിപ്പോര്‍ട്ട് ആണ് ശരി എന്ന് താന്‍ വിശ്വസിക്കുന്നു എന്ന് വി.എസ്.പ്രസ്താവിച്ചത് അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്ന് അദ്ദേഹം വിശ്വസിക്കുന്നതിന്റെ സൂചനയാണ്........

  ( ബാക്കി മാതൃഭൂമിയിലെ .ജോണിയോ ആര്‍.കെ.ഹരികുമാറോ എഴുതും എന്ന് വിശ്വസിക്കുന്നു..എനിക്ക് ഇത്രയേ ഒക്കൂ..)

Friday, October 18, 2013

വിഷ സര്‍പ്പത്തിന് വിളക്ക് വയ്ക്കരുത്.....

കവികള്‍ ക്രാന്ത ദര്‍ശികളാണ് ..സമകാലിക മലയാളം പത്രാധിപര്‍ ജയചന്ദ്രന്‍ നായര്‍ ഒരു ക്രാന്തദര്‍ശിയാണ്...അല്ലെങ്കില്‍ വി.എസ്.അച്യുതാനന്ദന്‍ എന്നനേതാവിനെക്കുറിച്ച് 1998 ഇല്‍ എങ്ങിനെ അദ്ദേഹത്തിന് ഇതെഴുതാന്‍ കഴിഞ്ഞു......അല്ലെങ്കില്‍ എങ്ങിനെ ഇപ്പോള്‍ അതെല്ലാം മറക്കാന്‍ കഴിഞ്ഞു............



Thursday, October 10, 2013

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം........


ചില വാര്‍ത്തകള്‍ വായിക്കുന്നത് എന്ത് ആവേശത്തോടെയായിരിക്കും...............വി.എസ്.അച്യുതാനന്ദന്റെ ഈ വാര്‍ത്ത ഡൂള്‍ ന്യൂസില്‍ വായിച്ച് ഞാന്‍ കോരിത്തരിച്ചു...വാര്‍ത്ത ഇതാണ് .....

പാര്‍ട്ടിയുടെ നയവ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിന്റെ പേരിലാണ് തന്നെ ക്രൂശിക്കുന്നതെന്ന് വി.എസ്.വ്യക്തമാക്കി.നയ വ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ നേതൃത്വം സംഘടനാപരമായ നടപടി എടുക്കുന്നു.പ്രത്യയശാസ്ത്ര പ്രശനം ഉന്നയിക്കുന്നവരെ വെട്ടിപ്പുറത്താക്കുന്നു.ഇത്തരക്കാരോട് നേതൃത്വത്തിന് വൈരാഗ്യ ബുദ്ധിയാണ് ................

ഡൂള്‍ ന്യൂസിന്റെ പൂര്‍ണ്ണ രൂപം ഇവിടെ
http://www.doolnews.com/vs-reply-to-pb-commission-malayalam-432.html

വി.എസ്.അച്യുതാനന്ദന് ഹല്ലേലുയ പാടുന്ന , വി.എസ്.ഫാന്‍സ് നേതാവായ ശ്രീ.ജയചന്ദ്രന്‍ നായരുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ സമകാലിക മലയാളം പഴയതൊന്ന് കൈയ്യില്‍ കിട്ടി.
ദാ കിടക്കുന്നു കിടിലന്‍ ഒരു റിപ്പോര്‍ട്ട്

ഇങ്ങനെ വായിക്കാം.......” പാര്‍ട്ടി സംസ്ഥാന കമിറ്റിയില്‍ വി.എസ്,അച്യുതാനന്ദനെ അനുകൂലിക്കുന്നവര്‍ വന്‍ ഭൂരിപക്ഷം നേടിക്കഴിഞ്ഞപ്പോള്‍ തന്നെ സി.ഐ.ടിയു പക്ഷത്തെ പ്രമുഖര്‍ പുറത്താക്കപെടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.................................
മുഖ്യമന്ത്രി നായനാരെ ലക്ഷ്യം വച്ചുള്ള നീക്കങ്ങള്‍ ശക്തിപ്പെടുന്നതും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. മുല്ലപെരിയാര്‍ വിഷയത്തില്‍ നായനാര്‍ക്കെതിരെ ആരോപണമുന്നയിച്ച് ജലവിഭവ വകുപ്പ് മുഖ്യമന്ത്രിയില്‍ നിന്ന് മാറ്റി പിണറായി വിജയനെ ഏല്‍പ്പിക്കാന്‍ ഒരു വിഭാഗം നടത്തിയ നീക്കം പരാജയപ്പെട്ടു.മുഖ്യമന്ത്രിയുടെ വകുപ്പ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച പിണറായി വിജയന്റെ പക്വതയാര്‍ന്ന സമീപനമാണ് അനിവാര്യമായിരുന്ന നാണക്കേടില്‍ നിന്ന് ഇടതുമുന്നണിയെ രക്ഷിച്ചത്......................

ഈ ചരിത്രം ആവര്‍ത്തിക്കും ............പ്രഹസനമായിട്ടും എന്നൊക്കെ പറയുന്നത് ഇതായിരിക്കും അല്ലേ ?


Thursday, July 18, 2013

നാണ്വാര് ..............

വി.കെ.എന്നിന്റെ നാണ്വാര് നാലര വെളുപ്പിനെണീറ്റു. കാലു കൊണ്ട് തപ്പി നോക്കി..മുണ്ട് സമീപത്തെങ്ങുമില്ല..ഒടുവില്‍ കട്ടിലിന്റെ അടിയിലെങ്ങോ കിടന്ന് കിട്ടി..വീരാളിപ്പട്ട് ഉടുത്തു..കെട്ടിലമ്മ പകുതി ചത്ത വാക്കില്‍ ശോദ്യം ചെയ്തു.

’ങ്ങ് ടാ..?”. 
നാണ്വാര് ന ഉ വാച..
ആസനം പ്രതികാരമായിക്കാണിച്ച് ആയമ്മ തിരിഞ്ഞ് കിടന്നു..

വാതില്‍ തുറന്ന് പുറത്തിറങ്ങി. കോഴി കൂകാത്തതിനാല്‍ കോഴിയെ നോക്കി മൂന്ന് പ്രാവശ്യം നാണ്വാര് കൂകി....
ശോധന ,ക്ഷൌരം,കുളി ഒക്കെ ക്ഷിപ്രത്തില്‍ ....
ജമുക്കാളം നല്ലത് നോക്കി എടുത്തു..രണ്ടാം മുണ്ടണിഞ്ഞു..നെറ്റിയില്‍ വര വരച്ചു...പടി കടന്നു..
ആരും എണീറ്റിട്ടില്ല...അനന്തരവന്‍ ശപ്പന്മാരുള്‍പ്പെടെ നിദ്ര....ത്ഫൂ.....നാണ്വാര് ആഞ്ഞ് തുപ്പി....
ആയിരപ്പറ കണ്ടം കടന്നപ്പോള്‍ തന്നെ വെളിച്ചം വീഴാന്‍ തുടങ്ങി...നാണ്വാര് നിഴലില്‍ വലുതാകാനും തുടങ്ങി...
ഇട്ടിരായപ്പന്‍ കുശലം ചോദിച്ചു “ സിവിലാ...ക്രിമിനലാ ?”
ഉത്തരം നാണ്വാര് തലയിലിട്ടാട്ടി...
പുളിമാവും വരിക്കപ്ലാവും കടന്ന് നാണ്വാര് നടന്നു കൊണ്ടിരുന്നു.....

സൂര്യന്‍ നട്ടപ്രാന്തനായി

ഒടുവില്‍ അവിടെത്തി....
മേനോത്തി ഉമ്മറത്ത് തന്നെ ...
എത്തി നോക്കി നാണ്വാര് നടന്നു...
“ഒന്ന് കേറീച്ച് പോന്നേ “ മേനോത്തി കയ്യടിച്ചു...
നാണ്വാര് അകത്തേക്ക് പറന്നു...
“രസികത്തീ...നോം വരൂന്ന് നിനച്ചു , അല്ലേ “
“ന്താപ്പോ കുടിക്കാനെടുക്കാന്‍ ?”
മേനോത്തി ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി...
ഭൂമി രണ്ടായി പിളര്‍ന്ന് സഞ്ചരിക്കുന്നത് നാണ്വാരുടെ കണ്ണുകള്‍ നിറയെ കണ്ടു....നാണ്വാരും കണ്ടു...
കുച ദ്വന്ദങ്ങള്‍ക്കിടയില്‍ കരിക്കുമായി മേനോത്തി എത്തി ..
“ ദാ...ദാഹമടക്കീന്‍ “
“ ദാഹമടക്കാന്‍ നോം ഏതാ കുടിക്കുക” നാണ്വാര് ഒന്ന് തമാശിച്ചു...
“വഷളന്‍ “ മേനോത്തി നാണിച്ചു....
കരിക്ക് വലിച്ച് കുടിച്ചിട്ടും നാണ്വാര്‍ക്ക് ദാഹമടങ്ങീല്ല.....
“നമുക്ക് ഒരു നേരമ്പോക്കായാലോ “ നാണ്വാര് ഇറായത്ത് ഇരുന്നു “ പെര പണി കഴിഞ്ഞിട്ട് ഇതുവരെ തരായില്ലല്ലോ ?
“ അയ്യോ ഇന്ന് വേണ്ട “
“ ന്താ പ്പോ , ദെവസം നല്ലതല്ലേ , പെട്ടന്നങ്ങട് തീര്‍ക്കാം “
“ല്ലന്നേ ഇന്ന് വേണ്ട”
“നല്ലോരു ദെവസായിട്ട്....കാലേ വന്നിട്ട് “ നാണ്വാര്‍ക്ക് നിരാശ പെരുത്ത് കേറി...
“ അകത്ത് അങ്ങയുടെ അനന്തരവനുണ്ട്...ഞാന്‍ ചെല്ലുന്നതും നോക്കി കട്ടിലിലിരിക്കുകയാ..ഇന്ന് നേരമ്പോക്ക് അവിടെ”
“ഹോ...ആ നശൂലം നട്ടപ്പാതിരക്കേ ഇങ്ങെത്തിയോ “ നാണ്വാര്‍ക്ക് അരിശം പതഞ്ഞ് പൊങ്ങി...
രണ്ടാം മുണ്ട് കുടഞ്ഞെണീറ്റു.....
പടി കടന്നപ്പോ നാണ്വാര് ഒന്ന് തിരിഞ്ഞു നിന്നു...
“അല്ലാ....നീ പെരക്കകത്ത് കക്കൂസ് പണിഞ്ഞിട്ടുണ്ടോ “
“ണ്ടല്ലോ...രണ്ടെണ്ണം “
“ ആരെങ്കിലും അവിടെ തൂറിയാ “
“ഇതുവരെ ഇല്ല”
“ എന്നാ അത് ഞാന്‍ തൂറി ഒന്ന് ഉദ്ഘാടിക്കട്ടേ “
നാണ്വാര് കക്കൂസിലേക്ക് കടന്നു......

മണ്ടേല ആശുപത്രിയിലായതും അതേ ദിവസമായിരുന്നു........

Friday, June 7, 2013

പിണറായിയിലേക്ക് ഒരു യാത്ര.......

കണ്ണൂരിലെ പിണറായി ഗ്രാമം , കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലം. 1939 ഇല്‍ പിണറായി പാറപ്പുറം സമ്മേളനത്തോടെ പാര്‍ട്ടിയുടെ ചരിത്രം ആരംഭിക്കുന്നു. ഏറെ കേട്ടിട്ടുണ്ട്, ഏറെ വായിച്ചിട്ടുണ്ട് പിണറായി എന്ന സ്ഥലത്തെ പറ്റി , പണ്ടു മുതല്‍ക്കേ..

സമീപ കാല മാധ്യമ വായനകള്‍ തുറന്ന് തന്നത് മറ്റൊരു പിണറായിയെയാണ് . പാര്‍ട്ടിഗ്രാമം എന്ന പിണറായി. സി.പി.എം.കാരല്ലാത്ത ആരെയും സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കാത്ത , എന്തിന് വസിക്കാന്‍ പോലും അനുവാദം നല്‍കാത്ത കമ്മ്യൂണിസ്റ്റ് ഭീകരത അഴിഞ്ഞാടുന്ന പാര്‍ട്ടി ഗ്രാമം.പുറത്ത് നിന്ന് എത്തുന്ന ഏതൊരാളേയും സംശയത്തോടെ വീക്ഷിക്കുന്ന, ചോദ്യം ചെയ്യുന്ന, പാര്‍ട്ടിക്കാരനല്ലെങ്കില്‍ അടിച്ച് പല്ലു പൊഴിക്കുന്ന ഭീകരതയുടെ ഗ്രാമം . പിണറായി.
ഭീകരതക്ക് തൊടുകുറി ചാര്‍ത്തി മറ്റൊരു പിണറായി. കേരളത്തിലെ സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ഫാസിസ്റ്റായ നേതാവ്. അദ്ദേഹത്തിന്റെ മണിമാളിക, കൊട്ടാരം സ്ഥിതി ചെയ്യുന്ന ഗ്രാമം. 24 മണിക്കൂറും പാര്‍ട്ടി ഗുണ്ടകളാല്‍ സംരക്ഷിക്കപ്പെടുന്ന കൊട്ടാരം. റിമോട്ട് കണ്ട്രോള്‍ ഗേറ്റ്, സര്‍വൈലന്‍സ് ക്യാമറ, നേപ്പാളില്‍ നിന്നുള്ള അഭ്യാസികളായ കാവല്‍ക്കാര്‍. വഴികളില്‍ പാര്‍ട്ടി ഗുണ്ടകളുടെ ചെക്ക് പോസ്റ്റ്. നിരവധി പരിശോധനകള്‍ക്ക് ശേഷം മാത്രം ആളെ കടത്തി വിടുന്ന സെക്യൂരിറ്റി സംവിധാനം..
 പിണറായിയുടെ വീട് കാണാന്‍ ആളെ അയച്ചതിനാലാണ് 51 വെട്ടിനാല്‍ ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് എന്ന് വിളിച്ചു പറഞ്ഞത് എം.എം.ഹസ്സനോ പി.സി.ജോര്‍ജ്ജോ അല്ല.ജ്ഞാന പീഠം കയറിയ മഹാശ്വേതാ ദേവിയാണ് .അവര്‍ക്കത് പറഞ്ഞു കൊടുത്തത് സി.ആര്‍.നീലകണ്ഠനേയും എം.പി.വീരേന്ദ്രകുമാറിനേയും പോലുള്ള ക്രാന്ത ദര്‍ശികളാണ്.
 എന്‍.സി.ശേഖറിന്റെ ചരിത്രം വായിച്ചതുമുതല്‍ ആഗ്രഹിക്കുന്നു, പിണറായി സന്ദര്‍ശിക്കണം എന്ന്. പല പല കാരണങ്ങളാല്‍ അത് നീണ്ടു.കാലം ഏറും തോറും ഭീതിയും ഏറിവന്നു.  ഒടുവില്‍ ഒരവധി വീണുകിട്ടി. ഇക്കുറി പിണറായിക്ക് തന്നെ.
നീലേശ്വരത്തുള്ള സുഹൃത്തിനെ വിളിച്ചു. “ഞാന്‍ പിണറായിക്ക് പോകുന്നു. എനിക്ക് പാറപ്രം ഒന്ന് കാണണം . കൂടാതെ ആ ഗ്രാമം മുഴുവന്‍ ഒന്ന് ചുറ്റിക്കാണണം.”
“അതിനെന്താ ങ്ങള് പോരേ...എനിക്കവിടെ കൂട്ടുകാരുണ്ട്. അവരെ ഏര്‍പ്പാടാക്കാം “
“എനിക്ക് പിണറായി വിജയന്റെ വീട് ഒന്നു കാണണം “
“ഓ..അയിനെന്താ ..പുള്ളീടെ വീട്ടിനടുത്താ ന്റെ ചങ്ങായി.ഞാ...ഓനോട് ങ്ങളെ വിളിക്കാന്‍ പറയാം.”
ദിവസം രണ്ട് കഴിഞ്ഞു, മൂന്ന് കഴിഞ്ഞു , ചങ്ങായീന്റെ വിളി വന്നില്ല...
ഞാന്‍ അയാളെ വീണ്ടും വിളിച്ചു..“ഞാന്‍ അടുത്ത ആഴ്ച വരുന്നുണ്ട്...ആ ചങ്ങാതീന്റെ നമ്പര്‍ ഒന്ന് തരുമോ ? ഞാന്‍ അയാളെ വിളിക്കാം “
കിട്ടിയ മറുപടി ഇതായിരുന്നു “ അദ് പറ്റില്ലാട്ടോ..അങ്ങോട്ട് പോവുമ്പോ ചോദ്യം ഉണ്ടാവും..ആരാ എന്താ..എന്നൊക്കെ...കൊണ്ടു വന്ന് കാണിച്ചു കൊടുക്കുന്നോര്‍ക്ക് പിന്നെ ഈടെ ജീവിക്കണ്ടേ...അതു വേണ്ടാ....ചങ്ങായീ ഇങ്ങോട്ട് വരണ്ട “
സ്വതവേ അലസനായ എനിക്ക് ഈ വാക്കുകള്‍ വല്ലാത്ത ആവേശമാണ് ഉണ്ടാക്കിയത്. പിണറായി എന്നത് കേരളത്തിലെ ഒരു ഗ്രാമമാണ്. ഞാന്‍ കേരളത്തിലെ സാധാരണക്കാരനായ ഒരു പൌരനാണ്. ഒരു പ്രദേശം സന്ദര്‍ശിക്കരുത് എന്ന് എന്നെ വിലക്കാന്‍ എനിക്കല്ലാതെ മറ്റാര്‍ക്കാണ് അധികാരം?. ഞാന്‍ യാത്ര ഉറപ്പിച്ചു.
പിണറായിയില്‍ എനിക്ക് ചോദിച്ചാല്‍ പറയാന്‍ ഒരു വിലാസം വേണം..ആരു ചോദിച്ചാലും എങ്ങോട്ടാണ് പോകുന്നത് എന്ന് പറയാനൊരു വീട്. എന്റെ സുഹൃത്തും ബ്ലോഗറുമായ വിജി പിണറായിയെ വിളിച്ചു. അദ്ദേഹം മഹാരാഷ്ട്രയിലാണ്. എങ്കിലും വിലാസം കിട്ടി, അങ്ങിനെ ചോദിച്ച് ചോദിച്ച് പോകാന്‍ ഒരിടമായി. 
യാത്ര തുടങ്ങി...
തിരുവനന്തപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് തീവണ്ടി മാര്‍ഗ്ഗം..തലശ്ശേരി ബസ്സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ പിണറായി ബോര്‍ഡ് വച്ച ധാരാളം സ്വകാര്യ ബസ്സുകള്‍. പിണറായി- മമ്പറം, പിണറായി-കായലരികം.......... ആളൊഴിഞ്ഞു കണ്ട ഒരു ബസ്സില്‍ കയറി ഇരുന്നു. പിണറായി ടിക്കറ്റ് . 09 രൂപ...തലശ്ശേരി നഗരം വിട്ട് പ്രാന്ത പ്രദേശങ്ങളിലേക്ക് ബസ്സ് സഞ്ചരിച്ചു തുടങ്ങി. ആള് നിറയാനും തുടങ്ങി. ഗ്രാമഭംഗികള്‍ കണ്ടു തുടങ്ങി. എരഞ്ഞോളി എന്നോ മറ്റോ ആണെന്ന് തോന്നുന്നു സ്ഥലപ്പേര് ..സംഘികളുടെ കൊടികള്‍ , ലീഗിന്റെ കൊടികള്‍ , സി.പി.എമ്മിന്റെ കൊടികള്‍ എന്നിവ കാണാം ..പാര്‍ട്ടി ഗ്രാമം അല്ല.പാര്‍ട്ടികളുടെ ഗ്രാമമാണ് ..ബസ് വീണ്ടും മുന്നോട്ട് , അതാ അതി മനോഹരമായ പുഴ..കണ്ടല്‍ കാടുകള്‍ ..പിണറായി പഞ്ചായത്തിലേക്ക് സ്വാഗതം...ആദ്യം കണ്ടത് പിണറായി പുഴയോര വിശ്രമകേന്ദ്രമാണ് .ആഡംബരങ്ങളില്ലാത്ത ലളിതമായ ഒരു പാര്‍ക്ക്. സമീപ കാലത്ത് പണിതതായി തോന്നുന്നു. 
ഒരു ക്ഷേത്രത്തിന്റെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഒന്ന് ഞെട്ടി.”പിണറായി വൈരിഘാതക ക്ഷേത്രം “.അര്‍ത്ഥം ഇങ്ങനെയാവാം “പിണറായി വിജയന്റെ ശത്രുക്കളെ കൊല്ലുന്നതിനുള്ള ക്ഷേത്രം”. അനന്ത പത്മനാഭാ ഈ തിരോന്തരത്തുകാരനെ കാത്തോളണേ......”

 ബസ്സ് പിണറായി കമ്പോണ്ടര്‍ മുക്കിലെത്തി. അവിടെ പാര്‍ട്ടിയുടെ ബ്രാഞ്ച് കമിറ്റി ആഫിസ്, ഒരു പഴയ ഓടിട്ട കെട്ടിടത്തിനു മുകളില്‍. ഇതിനടുത്താണ് പിണറായി പൊതുജന വിദ്യാഭ്യാസ കേന്ദ്രം. അവിടെ വന്‍ തിരക്ക് കാണപ്പെട്ടു. ആ ജംഗ്ഷന്‍ കടന്ന് അല്പം മുന്നോട്ട് പോയി. ഇതാണ് പിണറായി ജംഗ്ഷന്‍...പറശ്ശിനിക്കടവ് മുത്തപ്പനെ മനസ്സില്‍ ധ്യാനിച്ച് അവിടെ ബസ്സിറങ്ങി.
എങ്ങോട്ട് പോകും . തൊട്ട് മുന്നില്‍ പിണറായി വില്ലേജ് ആഫീസ്...അതിന്റെ പിറകില്‍ പിണറായി ഏരിയാ കമ്മിറ്റി ആഫീസ്. സി.ഐ.ടിയു. ആഫീസ്. മുസ്ലീം ലീഗിന്റെ ഏതോ വലിയ നേതാവ് പ്രസംഗിക്കുന്നു എന്ന് ഫ്ലക്സ്. എസ്.ഡി.പി.എന്ന സംഘടനയുടെ പോസ്റ്റര്‍. പച്ചക്കറികടകള്‍.ബസ്സ്റ്റോപ്പ്. ഒരു സാധാരണ നാട്ടിന്‍ പുറത്തെ ജംഗഷന്‍. 

ആരോട് ചോദിക്കും , എന്ത് ചോദിക്കും. കയ്യിലിരുന്ന അഡ്രസ്സിനെ മറന്നു. കാണാതെ പഠിച്ച് വച്ചിരുന്ന ഉത്തരങ്ങള്‍ മറന്നു.
നേരേ സ്റ്റാന്‍ഡില്‍ കണ്ട ആട്ടോ റിക്ഷാ ഡ്രൈവറുടെ അടുത്തേക്ക് ചെന്നു. “ഞാന്‍ തിരുവനന്തപുരത്ത് നിന്ന് വരുന്നു. എനിക്ക് പാറപ്രം സ്മാരകം കാണണം”.
“അതിനെന്താ കയറിക്കോളീ....അയാള്‍ക്ക് സന്തോഷം... “
ബസ്സ് വന്ന വഴിയിലൂടെ ആട്ടോ യാത്ര ആരംഭിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളായി. നാടിന്റെ ചരിത്രവും നാട്ടുകാരുടെ ചരിത്രവും എല്ലാം പകര്‍ന്ന് കിട്ടി.
(അതൊക്കെ മറ്റൊരു ലേഖനമായി എഴുതാനുണ്ട്....)
അങ്ങിനെ ഞങ്ങള്‍ പാറപ്രം സ്മാരകത്തിലെത്തി . രണസ്മരകളുറങ്ങുന്ന സ്മാരകം. സമ്മേളനത്തില്‍ പങ്കെടുത്ത സഖാക്കളുടെ പേര് വിവരങ്ങള്‍ കൊത്തിയ ശിലാഫലകം..

സ്മാരകത്തിന്റെ ചരിത്രവും, വിശദാംശങ്ങളും സുഹൃത്ത് സുനില്‍ കൃഷ്ണന്‍ വിശദമായി എഴുതിയിട്ടുള്ളതിനാല്‍ ഇപ്പോള്‍ അത് ആവര്‍ത്തിക്കുന്നില്ല.

ആട്ടോ തിരിച്ചു വിട്ടു. “ ഇനിയെങ്ങോട്ടാ.....” ഡ്രൈവറുടെ ചോദ്യം...
ഒന്ന് ഞെട്ടി...പറയണോ വേണ്ടയോ ...വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ ഒരു നിഷ്കളങ്കനായി അഭിനയിച്ചു കൊണ്ട് ചോദിച്ചു.
“ അല്ല....നമ്മുടെ പിണറായി സഖാവ് ..താമസിക്കുന്നതെവിടെയാ...?”
“ ഓ...അതങ്ങ് പാണ്ട്യാല മുക്കിലാ.......പോണോ അങ്ങോട്ട് “.....എന്ത് നിസ്സാരമായ ഉത്തരം ..ഇനി ഇത് കെണിയാണോ ? ഇതല്ലല്ലോ മാധ്യമങ്ങള്‍ എന്നെ പഠിപ്പിച്ചത്...
“പോകാന്‍ പറ്റുമോ “ ശബ്ദത്തിലെ വിറയൊതുക്കി ഞാന്‍ ചോദിച്ചു ..
“ സഖാവ് അവിടെ ഉണ്ടാകില്ല...ങ്ങള് തിരോന്തരത്ത് നിന്ന് വന്നതല്ലേ...നമ്മക്ക് കണ്ടിട്ട് വരാം “
ആട്ടോ വന്നവഴിയേ തിരിച്ചു പോയി. പിണറായി കവലയിലെത്തി. അവിടെ നിന്ന് മുന്നോട്ട്, മമ്പറത്തേക്കൂള്ള വഴി..ദിനേശ് ബീഡി കെട്ടിടവും.പി.എച്ച്.സി ജംഗ്ഷനും കടന്ന്  മുന്നോട്ട് ..
ആട്ടോ ഒരു ചെറിയ ഇടവഴിയിലേക്ക് തിരിഞ്ഞു.  ആ മുക്കില്‍ ഒരു ചെറിയ കടമാത്രം മറ്റൊന്നുമില്ല. ചെക്ക് പോസ്റ്റുകളില്ല..ഗുണ്ടകളില്ല..എന്തിന് ആളുകള്‍ പോലുമില്ല..
ഇടവഴിയിലേക്ക് തിരിഞ്ഞ ആട്ടോ ഒന്ന് വളഞ്ഞ് നിന്നു.
“ ദാ....പുറത്തിറങ്ങീ...ഇതാണ് സഖാവിന്റെ വീട് “
ഞാന്‍ പുറത്തിറങ്ങി , ഗേറ്റ് തുറന്നിട്ടിരിക്കുന്നു. റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് തുറക്കുന്ന അത്യന്താധുനിക ഗേറ്റല്ല..മനുഷ്യന്‍ തള്ളി തുറക്കുന്ന സാദാ ഗേറ്റ്....
അകത്ത് ആളനക്കം ഉള്ളപോലെ....
ഞാന്‍ ഡ്രൈവറോട് ചോദിച്ചു “ ഇവിടെ ആളുണ്ടോ “ 
“ ഓ...ഉണ്ട്..ബാ...അകത്തു പോകാം “
“അല്ല...വേണ്ട...നമുക്ക് തിരിച്ച് പോകാം “
“ബരീന്ന്....നമുക്ക് കേറീട്ട് പോകാന്ന് “
ഡ്രൈവര്‍ വീടിന്റെ വാതിലിനടുത്ത് ചെന്ന് നിന്ന് വിളിച്ചൂ..”ഏട്ടത്തിയേ “
വാതില്‍ തുറന്നു..ദാ...ഇറങ്ങി വരുന്നു..പിണറായി വിജയന്റെ ഭാര്യ”
“ഇദ് തിരുവനന്തപുരത്ത് നിന്ന് വന്നയാളാണ് ..വീട് കാണാന്‍ വന്നതാ....”
“ വീട് കാണാനോ ? തിരുവനന്തപുരത്ത് നിന്നോ ? അവര്‍ അത്ഭുതം കൂറി..
“ അല്ല ...ഞാന്‍ പാറപ്രം സ്മാരകം കാണാന്‍ വന്നതാ....ഈടെ ഒന്ന് കണ്ട് പോകാം എന്ന് കരുതി അത്രയേയുള്ളൂ...” ഞാന്‍ പറഞ്ഞൊപ്പിച്ചു...
“ ബാ....അകത്തിരിക്കാം “
“ഇല്ല....പോകണം ..എനിക്ക് ഇന്നു തന്നെ തിരികേ പോകണം “
“ശരി...അവര്‍ അകത്തേക്ക് പോയി....
ഞാന്‍ ആട്ടോ റിക്ഷയില്‍ തിരികെയേയും .................

 ( പിണറായി എന്ന ഗ്രാമം കമ്മ്യൂണിസ്റ്റ് വിശുദ്ധിയുടെ , ത്യാഗത്തിന്റെ പോരാട്ടത്തിന്റെ നാടാണ്...ആ നാടിനെ കുറിച്ച് എഴുതുമ്പോള്‍ പിണറായി വിജയന്റെ വീട് കാണാന്‍ പോയ കഥ എഴുതുന്നത് ആ നാടിനോടും ആ മനുഷ്യരോടും ചെയ്യുന്ന നന്ദികേടാണ് ...നീതി കേടാണ് ..അതെനിക്കറിയാം ....പക്ഷേ കെട്ടിപ്പൊക്കിയ കഥകള്‍ ആകാശത്തില്‍ പറത്തി രസിക്കുന്നവര്‍ക്ക് ഒരു ചെറിയ മറുപടിയെങ്കിലും കൊടുക്കണ്ടേ ...അതിനു വേണ്ടി മാത്രം ...ഇതെഴുതുന്നു......പിണറായിക്കാരോട് മാപ്പ് ചോദിച്ചു കൊണ്ട്) 

 നന്മ നിറഞ്ഞ ആ നാടിനേയും നാട്ടുകാരേയും കുറിച്ച് നിറഞ്ഞ അനുഭവങ്ങള്‍ പിന്നീട് എഴുതാം..

Friday, May 17, 2013

അതും ഞമ്മളാ................മമ്മൂഞ്ഞല്ല..കുഞ്ഞൂഞ്ഞ് ...........

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി. ഒരു സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നത് വലിയ കാര്യമൊന്നുമല്ലെങ്കിലും അത് മഹത്തായ ഒരു കാര്യമാണെന്ന് നമ്മുടെ രണ്ട് പ്രമുഖ പത്രങ്ങള്‍ ആഘോഷിക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായി 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൌജന്യ ചികിത്സ ഏര്‍പ്പെടുത്തിക്കൊണ്ട് രണ്ടാം വര്‍ഷം ആഘോഷിക്കുന്ന ചാണ്ടി സര്‍ക്കാരിനെ എത്ര പുകഴ്തിയിട്ടും ഈ പത്രങ്ങള്‍ക്ക് തൃപ്തിയാകുന്നുമില്ല

.

പതിനെട്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം: പതിനെട്ട് വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 'ആരോഗ്യ കിരണം' പദ്ധതിക്ക് തുടക്കം കുറിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്. കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കും ആരോഗ്യ കിരണം പദ്ധതിക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടക്കം കുറിച്ചു. കോക്ലിയര്‍ ഇംപ്ലാന്‍േറഷനിലൂടെ കേള്‍വിശക്തി തിരിച്ചുകിട്ടിയ പേരൂര്‍ക്കട സ്വദേശിനിയായ അനസൂയ എന്ന ബാലികയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രി നിലവിളക്ക് തെളിച്ചത്. ചടങ്ങിന് മുന്നോടിയായി പ്രാര്‍ത്ഥനാഗാനം ആലപിക്കാനും അനസൂയ എത്തിയിരുന്നു.(Published on  18 May 2013..മാതൃഭൂമി)

മനോരമ കുറച്ചു കൂടി പൊലിപ്പിക്കുന്നുണ്ട്....നല്ല കാര്യം...ഒരു സര്‍ക്കാര്‍ നല്ലത് ചെയ്താല്‍ അത് എഴുതണ്ടേ ? അല്ലെങ്കിലും തങ്ങളുടെ പിന്തുണയില്‍ മാത്രം നിലനില്‍ക്കുന്ന സര്‍ക്കാര്‍ ആകുമ്പോള്‍ 

എങ്കിലും ഒരു പഴയ വാര്‍ത്ത കൂടി കാണുക.....
 താലോലം പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു 
ri, (19 Mar 2010 02:00:16 +0000- തേജസ്)
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൌജന്യ ചികിത്സ ലഭ്യമാക്കുന്ന സര്‍ക്കാരിന്റെ താലോലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മെഡിക്കല്‍ കോളേജ് ഓള്‍ഡ് ആഡിറ്റോറിയത്തില്‍ മുഖ്യമന്തി ശ്രീ.വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിച്ചു. അര്‍ബുദം , ഹൃദ്രോഗം, വൃക്കരോഗം എന്നിവയടക്കമുള്ള കടുത്ത രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ട കുട്ടികളുടെ ശസ്ത്രക്രിയാ ചെലവ് പൂര്‍ണ്ണമായും ഏറ്റെടുക്കുന്മെന്ന് മുഖ്യമന്തി പറഞ്ഞു. .................പ്രതിപക്ഷ നേതാവ് , ഉമ്മഞ്ചാണ്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു..................
ഇതാണ് സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ കൊണ്ട് വരുന്ന പദ്ധതി എന്ന് മാതൃഭൂമി എന്ന് പുകഴ്തിയത്....

എല്‍.ഡി.എഫ്.സര്‍ക്കാര്‍ കൊണ്ട് വന്നത് “ താലോലം” പദ്ധതിയാണ് . യു.ഡി.എഫിന്റേത് “ ആരോഗ്യകിരണവും”. താലോലം പരിഷ്കരിച്ചതാണ് ആരോഗ്യകിരണമെങ്കില്‍ അത് വാര്‍ത്തയില്‍ വരാത്തതെന്തേ ? 

കേരള നിയമ സഭയില്‍ മന്ത്രി ..മുനീറിനോട് ശ്രീമതി.കെ.കെ.ലതിക , ഫെബ്രുവരി 2012 ന് താലോലം പദ്ധതിയെ പറ്റി ( എല്‍.ഡി.എഫ്. നടപ്പിലാക്കിയ താലോലം പദ്ധതിയെ പറ്റി തന്നെ) ചോദിക്കുന്നു..
ിയമസ


അതില്‍ ഇങ്ങനെ പറയുന്നു “ മെഡിക്കല്‍ റി.ഇംബേഴ്സ്മെന്റ് ലഭിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല....മറ്റെല്ലാവര്‍ക്കും ലഭിക്കും “


ആരോഗ്യ കിരണം പദ്ധതിയുടെ മെച്ചത്തെ പറ്റി മനോരമ വാചാലമാകുന്നു ..“ രക്ഷിതാക്കള്‍ സര്‍ക്കാര്‍ ജീവനക്കാരോ പെന്‍ഷന്‍ വാങ്ങുന്നവരോ ആദായ നികുതി അടക്കുന്നവരോ ആയവര്‍ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാക്കുക”......

അത് ഞമ്മളാ.......എന്ന ബഷീര്‍ കഥാപാത്രത്തിന് പത്രങ്ങള്‍ ശരി മൂളുന്ന ഒരു കാലം കടുത്ത ഭ്രാന്തിനിടയില്‍ പോലും ബഷീര്‍ നിനച്ചിട്ടുണ്ടാവില്ല...........

Thursday, April 25, 2013

അച്ചടക്കം..ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്നിവയെ പറ്റി സഖാവ് വി.എസ്.സംസാരിക്കുന്നു

ഇക്കുറി ഞാന്‍ ഒന്നും എഴുതുന്നില്ല..പകരം സഖാവ് വി.എസ്.അച്യുതാനന്ദനുമായുള്ള ഒരു അഭിമുഖം ഞാനിവിടെ ചേര്‍ക്കുന്നു.കലാകൌമുദിയൊട് കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് ..

ചോദ്യം : മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ധൈഷണിക സ്വാതന്ത്ര്യം ഇല്ലാതായി എന്ന ഒരു ധാരണ കഴിഞ്ഞ കുറേ കാലമായി ബലപ്പെട്ടിട്ടുണ്ട് ...

വി.എസ് : ആരു പറഞ്ഞു? ഏത് പാര്‍ട്ടി സഖാവിനും സ്വന്തം അഭിപ്രായങ്ങള്‍ അവരവരുടെ നിലവാരത്തില്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാം. ഞങ്ങളുടെ പാര്‍ട്ടിയിലുള്ളത് ജനാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവുമാണ്. ഭൂരിപക്ഷാഭിപ്രായം ന്യൂനപക്ഷം അംഗീകരിക്കണം എന്ന് മാത്രം. മേല്‍ ഘടകത്തിന് കീഴ് ഘടകങ്ങള്‍ വിധേയവുമാകണം.സ്വതന്ത്രമായ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പിന്നെ അതിനെ വെല്ലുവിളിക്കാന്‍ പാടില്ല.ഇതാണ് പെറ്റി ബൂര്‍ഷ്വാ പാര്‍ട്ടികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം.

ചോദ്യം : പത്തു മുപ്പതു കൊല്ലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് സീനിയര്‍ നേതാവായി ഉയര്‍ന്ന ഒരാളെ ഒരഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പുറത്താക്കുന്നത് കടും കൈ അല്ലേ ? സ്വതന്ത്രമായ ചര്‍ച്ച അനുവദിക്കുന്നതിനു പകരം അതിനെ അടിച്ചമര്‍ത്തുക അല്ലേ നിങ്ങള്‍ ചെയ്യുന്നത്?.കാലാന്തരത്തില്‍ ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യില്ലേ?

ഉത്തരം : പാര്‍ട്ടിയുടെ നയങ്ങളാണ് ഞങ്ങള്‍ക്ക് പരമപ്രധാനം. വ്യക്തികളല്ല. എത്ര ഉന്നതനായിരുന്നാലും പാര്‍ട്ടി നയത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയില്ല. കോണ്‍ഗ്രസ്സിലോ ജനതാപാര്‍ട്ടിയിലോ സി.പി.ഐയിലോ അതൊക്കെ നടക്കും. കയര്‍ വ്യവസായത്തില്‍ യന്ത്രവല്‍ക്കരണ പ്രശനം വന്നപ്പോള്‍ സി.പി.ഐയിലെ എം.ടി.ചന്ദ്രസേനന്‍ അതിനെ അനുകൂലിച്ചു.മറ്റുള്ളവര്‍ എതിര്‍ത്തു. ഇതൊന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പറ്റില്ല..


ചോദ്യം : .....................പോലെ ജനപ്രീതിയുള്ള ഒരു നേതാവിനെ നഷ്ടപ്പെടുന്നത് പാര്‍ട്ടിക്ക് ക്ഷീണം വരുത്തിവയ്ക്കുകയില്ലേ ? 

വി.എസ്. : 1964-ഇല്‍ ഡാങ്കേ പോയി. രാജേശ്വരറാവു പോയി, എം.എന്‍.പോയി, ടി.വി. പോയി, അച്യുതമേനോന്‍ പോയി.ആര് ക്ഷീണിച്ചു ? പിന്നീട് എന്‍.സി.ശേഖര്‍ പോയി.എ.വി.ആര്യന്‍ പോയി, കെ.പി.ആര്‍.പോയി .ആര് ക്ഷീണിച്ചു ? 

ചോദ്യം : ഈ കുറ്റാരോപണങ്ങള്‍ ശരിയാണെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ മാത്രം കണ്ണ് തുറന്നതെന്ത് ?

വി.എസ്”: മുമ്പും പലതെറ്റുകളും കാണിച്ചിട്ടുണ്ട്. അന്നൊക്കെ പാര്‍ട്ടി ശാസിച്ചിട്ടുണ്ട്. എന്താണയാളുടെ പ്രസംഗം ? നിയമസഭയില്‍ കരുണാകരനെ വിളിക്കുന്നത് “ എടോ കരുണാകരാ എന്നാണ്? ഇതാണോ തൊഴിലാളി വര്‍ഗ്ഗ സംസ്കാരത്തിന്റെ ഭാഷ. ഇതു കേട്ടു കൊണ്ട് വല്ലവരും “ എടാ ശങ്കരന്‍ നമ്പൂതിരിപ്പാടേ എന്ന് തിരിച്ചു വിളിച്ചാല്‍. അല്ലെങ്കില്‍ എടോ ഇ.കെ.നായനാരേ എന്ന് വിളിച്ചാല്‍ ? മുന്‍പിലിരിക്കുന്ന കുറേപേരുടെ കയ്യടി വാങ്ങാന്‍ കൊള്ളാം..

സ്റ്റേറ്റ് കമ്മിറ്റിയിലും മറ്റും നടക്കുന്ന ചര്‍ച്ചകള്‍ തനിക്ക് ആവശ്യമായ രീതിയില്‍ വളച്ചൊടിച്ച് പത്രങ്ങളെ അറിയിച്ചു കൊണ്ടിരുന്നു.പാര്‍ട്ടി നേതൃത്വത്തിനും നയത്തിനുമെതിരായി നിരന്തരമായ പ്രചരണങ്ങള്‍ നടത്തി.........................
(കാകമുദി 1986 )

( ഇതേ വാചകങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മാറ്റവുമില്ലാതെ പിണറായി വിജയന്‍ ആവര്‍ത്തിക്കാന്‍ ഇടയായാല്‍ ചരിത്രത്തെ കുറ്റം പറയരുത്..അത് മാര്‍ക്സ് പണ്ടേ പ്രവചിച്ചിട്ടുള്ളതാണ്...അതു കൊണ്ട് തന്നെ എം.വി.ജയരാജന്‍ ഇതേ മറുപടി പിണറായിക്കെതിരെ ആവര്‍ത്തിക്കില്ല എന്നും നമുക്ക് പറയാനാവില്ല..കാരണം ചരിത്രം എന്നത് വളരെ വിചിത്രമാണ്....)

Thursday, April 18, 2013

ഗുരുദേവന്‍ ശിവഗിരി വിടുമോ ?

ചരിത്രം ആവര്‍ത്തിക്കുന്നത് അങ്ങിനെയാണ് , വര്‍ഷങ്ങള്‍ക്ക് ശേഷം , ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷവും , പ്രഹസനം ആയിട്ടാണെങ്കില്‍ കൂടി.. ശ്രീനാരായണ ഗുരുദേവനും കിട്ടുകയാണ് ചരിത്രത്തിന്റെ നോക്കുകൂലി....നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം..

ചാതൃവര്‍ണ്ണ്യത്തിന്റെ കോട്ടകളിടിച്ചാണ് , ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയത്. അരുവിപ്പുറത്തും കളര്‍കോടും പിന്നെ ശിവഗിരിയിലുമൊക്കെ. പ്രതിഷേധങ്ങളുണ്ടായിരുന്നു, മറുപക്ഷത്തുനിന്നും സ്വപക്ഷത്തു നിന്നു തന്നെയും..പക്ഷേ അത് നീചമോ ഭീകരമോ ആയിരുന്നില്ല. ഗുരുവിന് , ജാതി അതായിരുന്നു എങ്കില്‍ കൂടി ,അവരുടെ ആദരവും കിട്ടിയിരുന്നു. അസ്ഥാനത്ത് അപഹസിച്ചിരുന്നു എങ്കിലും പരസ്യമായി ഗുരുദേവനെ സവര്‍ണ്ണരും നിന്ദിച്ചിരുന്നില്ല.

എങ്കിലെന്ത് ? ഒരു ഗുരു ജീവിക്കുന്നത് തന്റെ ശിഷ്യ പരമ്പരകളിലൂടെയാണ്. ജീവിച്ചിരുന്നപ്പോള്‍ തന്നെ ശിഷ്യന്മാര്‍ ഗുരുവിനെ കോടതി കയറ്റി. ശ്രീലങ്കയില്‍ തന്നെ താമസിച്ചാലോ എന്നു പോലും ഗുരു ചിന്തിച്ചതാണ്. പിന്നെ തിരികെ വന്നു. സമാധിയായി. തര്‍ക്കങ്ങളും വിതര്‍ക്കങ്ങളുമായി ശിഷ്യപരമ്പര ഭരിച്ചു പോന്നു, മഠം.
 വീണ്ടും ശിവഗിരി കോടതികയറുന്നത് പ്രകാശാനന്ദയിലൂടെയാണ്. ശാശ്വതീകാനന്ദ ഗ്രൂപ്പില്‍ നിന്നും കുറച്ചു പേരെ അടര്‍ത്തിമാറ്റി പ്രകാശാനന്ദ എന്ന സ്വാമി ഭരണം പിടിച്ചടക്കി. പ്രകാശാനന്ദ എന്നത് ഒരു മറ മാത്രമായിരുന്നു, പിന്നില്‍ ചരടുവലിക്കുന്നത് ഋതംബരാനന്ദ എന്ന ബഹുമുപ്രതിഭയാണെന്നും ഇയാള്‍ക്ക് പിന്നില്‍ സനാതന ഹിന്ദുധര്‍മ്മ പ്രയോക്താക്കളായ ആര്‍.എസ്.എസ്.ആണ് എന്നും ശാശ്വതീകാനന്ദ നിലവിളിച്ചു നടന്നു. കഥകളിലെപ്പോലെ കാഴ്ചയിലും ഭീകരനായ ശാശ്വതീകാനന്ദയെ ജനം അവിശ്വസിച്ചു. ഗതി മുട്ടിയ ആനന്ദ കൂട്ടു വിളിച്ചത് മദനിയെ ആയിപ്പോയി. ഇടിവെട്ടിയവന്റെ തലയില്‍ കല്ലു മഴ പെയ്ത അനുഭവം. അടിയും കിട്ടി പുളിയും കുടിച്ച് ശാശ്വതീകാനന്ദ പോയി. പിന്നെ നന്നായി നീന്തലറിയാമായിരുന്നിട്ടും ഒരു തുടം വെള്ളത്തില്‍ മുങ്ങി മരിച്ചു.
പരസ്പരം പോരടിച്ചും കോടതിയില്‍ കേസ് പറഞ്ഞും ഒക്കെ  മുന്നോട്ട് പോകുകയായിരുന്നു, മതാതീത ആത്മീയതയുടെ കേരളത്തിന്റെ ആസ്ഥാനം. ബാലഗോകുലത്തിന്റെ ചടങ്ങുകളില്‍ സ്ഥിരം പങ്കെടുത്തും തപസ്യക്ക് അഭിവാദ്യമര്‍പ്പിച്ചും ഒക്കെ പ്രകാശാനന്ദ കൂറ് തെളിയിച്ചിരുന്നു. ആര്‍.എസ്.എസ്.തലവന്‍ തന്നെ ഒരിക്കല്‍ ശിവഗിരിയിലേക്ക് ആനയിക്കപ്പെട്ടു എങ്കിലും മറുഭാഗവും സമനിലയിലാക്കി സ്വാമിമാര്‍ സമനില പാലിച്ചിരുന്നു.

 പക്ഷേ , ഇന്ന് , നരേന്ദ്ര മോഡി ശിവഗിരിയിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നു. അതും ശാരദാ പ്രതിഷ്ഠാ ശതാബ്ദി ആഘോഷത്തിന്. ശ്രീനാരായണ ഗുരു നടത്തിയ പ്രതിഷ്ഠയും നരേന്ദ്രമോഡിയും തമ്മില്‍ എന്ത് ബന്ധം?. കടുത്ത ഹൈന്ദവ സംഘടനകള്‍ പോലും തങ്ങളുടെ സമ്മേളനങ്ങള്‍ക്ക് കേരളത്തില്‍ നരേന്ദ്ര മോഡിയെ കൊണ്ട് വരാറില്ല, മോഡി അവര്‍ക്ക് ഒരു ആവേശമാണ് എങ്കില്‍ കൂടി.
ശിവഗിരിയില്‍ , ഹിന്ദുവും മുസ്ലീമും കൃസ്ത്യനും തങ്ങളുടെ സ്വന്തം ദേവാലയമായി കരുതുന്ന, മതേതര ആത്മീയതയുടെ ആസ്ഥാനത്തേക്ക് ആ മരണ വ്യാപാരി എത്തുന്നു, എന്തിന് ? ആരെ ഭീതിപ്പെടുത്താന്‍ ? ഗുരുദേവ ദര്‍ശങ്ങള്‍ക്ക് എന്ത് വ്യാപ്തിയാണ് അതിലൂടെ നിര്‍മ്മിക്കപ്പെടുന്നത് ?

മോഡി കയറി ഇറങ്ങുന്ന കുന്നുകളില്‍ നിന്ന് ഇനി “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി“ എന്ന സൂക്തം ഉയര്‍ത്താന്‍ കഴിയുമോ? ഗാന്ധിയും ടാഗോറും ഗുരുവിനെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ തൂങ്ങുന്ന ചുവരുകളില്‍ ഇനി മോഡി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ഇടം പിടിക്കില്ലേ.

ഋതംബരാനന്ദ......പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്ന പ്രകാശാനന്ദയെ മുന്‍ നിര്‍ത്തി താങ്കള്‍ കളിക്കുന്ന ഈ കളികള്‍ ആരെ തൃപ്തിപ്പെടുത്താനാണ്. ? 

ഏത് ബിന്ദുവിലാണ് ഗുരുദേവനും നരേന്ദ്രമോഡിയും കൂട്ടി മുട്ടുന്നത് ?

Sunday, March 31, 2013

പിണറായിയിലേക്ക് ഒരു യാത്ര.......

കണ്ണൂരിലെ പിണറായി ഗ്രാമം , കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലം. 1939 ഇല്‍ പിണറായി പാറപ്പുറം സമ്മേളനത്തോടെ പാര്‍ട്ടിയുടെ ചരിത്രം ആരംഭിക്കുന്നു. ഏറെ കേട്ടിട്ടുണ്ട്, ഏറെ വായിച്ചിട്ടുണ്ട് പിണറായി എന്ന സ്ഥലത്തെ പറ്റി , പണ്ടു മുതല്‍ക്കേ..

സമീപ കാല മാധ്യമ വായനകള്‍ തുറന്ന് തന്നത് മറ്റൊരു പിണറായിയെയാണ് . പാര്‍ട്ടിഗ്രാമം എന്ന പിണറായി. സി.പി.എം.കാരല്ലാത്ത ആരെയും സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കാത്ത , എന്തിന് വസിക്കാന്‍ പോലും അനുവാദം നല്‍കാത്ത കമ്മ്യൂണിസ്റ്റ് ഭീകരത അഴിഞ്ഞാടുന്ന പാര്‍ട്ടി ഗ്രാമം.പുറത്ത് നിന്ന് എത്തുന്ന ഏതൊരാളേയും സംശയത്തോടെ വീക്ഷിക്കുന്ന, ചോദ്യം ചെയ്യുന്ന, പാര്‍ട്ടിക്കാരനല്ലെങ്കില്‍ അടിച്ച് പല്ലു പൊഴിക്കുന്ന ഭീകരതയുടെ ഗ്രാമം . പിണറായി.
ഭീകരതക്ക് തൊടുകുറി ചാര്‍ത്തി മറ്റൊരു പിണറായി. കേരളത്തിലെ സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ഫാസിസ്റ്റായ നേതാവ്. അദ്ദേഹത്തിന്റെ മണിമാളിക, കൊട്ടാരം സ്ഥിതി ചെയ്യുന്ന ഗ്രാമം. 24 മണിക്കൂറും പാര്‍ട്ടി ഗുണ്ടകളാല്‍ സംരക്ഷിക്കപ്പെടുന്ന കൊട്ടാരം. റിമോട്ട് കണ്ട്രോള്‍ ഗേറ്റ്, സര്‍വൈലന്‍സ് ക്യാമറ, നേപ്പാളില്‍ നിന്നുള്ള അഭ്യാസികളായ കാവല്‍ക്കാര്‍. വഴികളില്‍ പാര്‍ട്ടി ഗുണ്ടകളുടെ ചെക്ക് പോസ്റ്റ്. നിരവധി പരിശോധനകള്‍ക്ക് ശേഷം മാത്രം ആളെ കടത്തി വിടുന്ന സെക്യൂരിറ്റി സംവിധാനം..
 പിണറായിയുടെ വീട് കാണാന്‍ ആളെ അയച്ചതിനാലാണ് 51 വെട്ടിനാല്‍ ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് എന്ന് വിളിച്ചു പറഞ്ഞത് എം.എം.ഹസ്സനോ പി.സി.ജോര്‍ജ്ജോ അല്ല.ജ്ഞാന പീഠം കയറിയ മഹാശ്വേതാ ദേവിയാണ് .അവര്‍ക്കത് പറഞ്ഞു കൊടുത്തത് സി.ആര്‍.നീലകണ്ഠനേയും എം.പി.വീരേന്ദ്രകുമാറിനേയും പോലുള്ള ക്രാന്ത ദര്‍ശികളാണ്.
 എന്‍.സി.ശേഖറിന്റെ ചരിത്രം വായിച്ചതുമുതല്‍ ആഗ്രഹിക്കുന്നു, പിണറായി സന്ദര്‍ശിക്കണം എന്ന്. പല പല കാരണങ്ങളാല്‍ അത് നീണ്ടു.കാലം ഏറും തോറും ഭീതിയും ഏറിവന്നു.  ഒടുവില്‍ ഒരവധി വീണുകിട്ടി. ഇക്കുറി പിണറായിക്ക് തന്നെ.
നീലേശ്വരത്തുള്ള സുഹൃത്തിനെ വിളിച്ചു. “ഞാന്‍ പിണറായിക്ക് പോകുന്നു. എനിക്ക് പാറപ്രം ഒന്ന് കാണണം . കൂടാതെ ആ ഗ്രാമം മുഴുവന്‍ ഒന്ന് ചുറ്റിക്കാണണം.”
“അതിനെന്താ ങ്ങള് പോരേ...എനിക്കവിടെ കൂട്ടുകാരുണ്ട്. അവരെ ഏര്‍പ്പാടാക്കാം “
“എനിക്ക് പിണറായി വിജയന്റെ വീട് ഒന്നു കാണണം “
“ഓ..അയിനെന്താ ..പുള്ളീടെ വീട്ടിനടുത്താ ന്റെ ചങ്ങായി.ഞാ...ഓനോട് ങ്ങളെ വിളിക്കാന്‍ പറയാം.”
ദിവസം രണ്ട് കഴിഞ്ഞു, മൂന്ന് കഴിഞ്ഞു , ചങ്ങായീന്റെ വിളി വന്നില്ല...
ഞാന്‍ അയാളെ വീണ്ടും വിളിച്ചു..“ഞാന്‍ അടുത്ത ആഴ്ച വരുന്നുണ്ട്...ആ ചങ്ങാതീന്റെ നമ്പര്‍ ഒന്ന് തരുമോ ? ഞാന്‍ അയാളെ വിളിക്കാം “
കിട്ടിയ മറുപടി ഇതായിരുന്നു “ അദ് പറ്റില്ലാട്ടോ..അങ്ങോട്ട് പോവുമ്പോ ചോദ്യം ഉണ്ടാവും..ആരാ എന്താ..എന്നൊക്കെ...കൊണ്ടു വന്ന് കാണിച്ചു കൊടുക്കുന്നോര്‍ക്ക് പിന്നെ ഈടെ ജീവിക്കണ്ടേ...അതു വേണ്ടാ....ചങ്ങായീ ഇങ്ങോട്ട് വരണ്ട “
സ്വതവേ അലസനായ എനിക്ക് ഈ വാക്കുകള്‍ വല്ലാത്ത ആവേശമാണ് ഉണ്ടാക്കിയത്. പിണറായി എന്നത് കേരളത്തിലെ ഒരു ഗ്രാമമാണ്. ഞാന്‍ കേരളത്തിലെ സാധാരണക്കാരനായ ഒരു പൌരനാണ്. ഒരു പ്രദേശം സന്ദര്‍ശിക്കരുത് എന്ന് എന്നെ വിലക്കാന്‍ എനിക്കല്ലാതെ മറ്റാര്‍ക്കാണ് അധികാരം?. ഞാന്‍ യാത്ര ഉറപ്പിച്ചു.
പിണറായിയില്‍ എനിക്ക് ചോദിച്ചാല്‍ പറയാന്‍ ഒരു വിലാസം വേണം..ആരു ചോദിച്ചാലും എങ്ങോട്ടാണ് പോകുന്നത് എന്ന് പറയാനൊരു വീട്. എന്റെ സുഹൃത്തും ബ്ലോഗറുമായ വിജി പിണറായിയെ വിളിച്ചു. അദ്ദേഹം മഹാരാഷ്ട്രയിലാണ്. എങ്കിലും വിലാസം കിട്ടി, അങ്ങിനെ ചോദിച്ച് ചോദിച്ച് പോകാന്‍ ഒരിടമായി. 
യാത്ര തുടങ്ങി...
തിരുവനന്തപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് തീവണ്ടി മാര്‍ഗ്ഗം..തലശ്ശേരി ബസ്സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ പിണറായി ബോര്‍ഡ് വച്ച ധാരാളം സ്വകാര്യ ബസ്സുകള്‍. പിണറായി- മമ്പറം, പിണറായി-കായലരികം.......... ആളൊഴിഞ്ഞു കണ്ട ഒരു ബസ്സില്‍ കയറി ഇരുന്നു. പിണറായി ടിക്കറ്റ് . 09 രൂപ...തലശ്ശേരി നഗരം വിട്ട് പ്രാന്ത പ്രദേശങ്ങളിലേക്ക് ബസ്സ് സഞ്ചരിച്ചു തുടങ്ങി. ആള് നിറയാനും തുടങ്ങി. ഗ്രാമഭംഗികള്‍ കണ്ടു തുടങ്ങി. എരഞ്ഞോളി എന്നോ മറ്റോ ആണെന്ന് തോന്നുന്നു സ്ഥലപ്പേര് ..സംഘികളുടെ കൊടികള്‍ , ലീഗിന്റെ കൊടികള്‍ , സി.പി.എമ്മിന്റെ കൊടികള്‍ എന്നിവ കാണാം ..പാര്‍ട്ടി ഗ്രാമം അല്ല.പാര്‍ട്ടികളുടെ ഗ്രാമമാണ് ..ബസ് വീണ്ടും മുന്നോട്ട് , അതാ അതി മനോഹരമായ പുഴ..കണ്ടല്‍ കാടുകള്‍ ..പിണറായി പഞ്ചായത്തിലേക്ക് സ്വാഗതം...ആദ്യം കണ്ടത് പിണറായി പുഴയോര വിശ്രമകേന്ദ്രമാണ് .ആഡംബരങ്ങളില്ലാത്ത ലളിതമായ ഒരു പാര്‍ക്ക്. സമീപ കാലത്ത് പണിതതായി തോന്നുന്നു. 
ഒരു ക്ഷേത്രത്തിന്റെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഒന്ന് ഞെട്ടി.”പിണറായി വൈരിഘാതക ക്ഷേത്രം “.അര്‍ത്ഥം ഇങ്ങനെയാവാം “പിണറായി വിജയന്റെ ശത്രുക്കളെ കൊല്ലുന്നതിനുള്ള ക്ഷേത്രം”. അനന്ത പത്മനാഭാ ഈ തിരോന്തരത്തുകാരനെ കാത്തോളണേ......”

 ബസ്സ് പിണറായി കമ്പോണ്ടര്‍ മുക്കിലെത്തി. അവിടെ പാര്‍ട്ടിയുടെ ബ്രാഞ്ച് കമിറ്റി ആഫിസ്, ഒരു പഴയ ഓടിട്ട കെട്ടിടത്തിനു മുകളില്‍. ഇതിനടുത്താണ് പിണറായി പൊതുജന വിദ്യാഭ്യാസ കേന്ദ്രം. അവിടെ വന്‍ തിരക്ക് കാണപ്പെട്ടു. ആ ജംഗ്ഷന്‍ കടന്ന് അല്പം മുന്നോട്ട് പോയി. ഇതാണ് പിണറായി ജംഗ്ഷന്‍...പറശ്ശിനിക്കടവ് മുത്തപ്പനെ മനസ്സില്‍ ധ്യാനിച്ച് അവിടെ ബസ്സിറങ്ങി.
എങ്ങോട്ട് പോകും . തൊട്ട് മുന്നില്‍ പിണറായി വില്ലേജ് ആഫീസ്...അതിന്റെ പിറകില്‍ പിണറായി ഏരിയാ കമ്മിറ്റി ആഫീസ്. സി.ഐ.ടിയു. ആഫീസ്. മുസ്ലീം ലീഗിന്റെ ഏതോ വലിയ നേതാവ് പ്രസംഗിക്കുന്നു എന്ന് ഫ്ലക്സ്. എസ്.ഡി.പി.എന്ന സംഘടനയുടെ പോസ്റ്റര്‍. പച്ചക്കറികടകള്‍.ബസ്സ്റ്റോപ്പ്. ഒരു സാധാരണ നാട്ടിന്‍ പുറത്തെ ജംഗഷന്‍. 

ആരോട് ചോദിക്കും , എന്ത് ചോദിക്കും. കയ്യിലിരുന്ന അഡ്രസ്സിനെ മറന്നു. കാണാതെ പഠിച്ച് വച്ചിരുന്ന ഉത്തരങ്ങള്‍ മറന്നു.
നേരേ സ്റ്റാന്‍ഡില്‍ കണ്ട ആട്ടോ റിക്ഷാ ഡ്രൈവറുടെ അടുത്തേക്ക് ചെന്നു. “ഞാന്‍ തിരുവനന്തപുരത്ത് നിന്ന് വരുന്നു. എനിക്ക് പാറപ്രം സ്മാരകം കാണണം”.
“അതിനെന്താ കയറിക്കോളീ....അയാള്‍ക്ക് സന്തോഷം... “
ബസ്സ് വന്ന വഴിയിലൂടെ ആട്ടോ യാത്ര ആരംഭിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളായി. നാടിന്റെ ചരിത്രവും നാട്ടുകാരുടെ ചരിത്രവും എല്ലാം പകര്‍ന്ന് കിട്ടി.
(അതൊക്കെ മറ്റൊരു ലേഖനമായി എഴുതാനുണ്ട്....)
അങ്ങിനെ ഞങ്ങള്‍ പാറപ്രം സ്മാരകത്തിലെത്തി . രണസ്മരകളുറങ്ങുന്ന സ്മാരകം. സമ്മേളനത്തില്‍ പങ്കെടുത്ത സഖാക്കളുടെ പേര് വിവരങ്ങള്‍ കൊത്തിയ ശിലാഫലകം..

സ്മാരകത്തിന്റെ ചരിത്രവും, വിശദാംശങ്ങളും സുഹൃത്ത് സുനില്‍ കൃഷ്ണന്‍ വിശദമായി എഴുതിയിട്ടുള്ളതിനാല്‍ ഇപ്പോള്‍ അത് ആവര്‍ത്തിക്കുന്നില്ല.

ആട്ടോ തിരിച്ചു വിട്ടു. “ ഇനിയെങ്ങോട്ടാ.....” ഡ്രൈവറുടെ ചോദ്യം...
ഒന്ന് ഞെട്ടി...പറയണോ വേണ്ടയോ ...വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ ഒരു നിഷ്കളങ്കനായി അഭിനയിച്ചു കൊണ്ട് ചോദിച്ചു.
“ അല്ല....നമ്മുടെ പിണറായി സഖാവ് ..താമസിക്കുന്നതെവിടെയാ...?”
“ ഓ...അതങ്ങ് പാണ്ട്യാല മുക്കിലാ.......പോണോ അങ്ങോട്ട് “.....എന്ത് നിസ്സാരമായ ഉത്തരം ..ഇനി ഇത് കെണിയാണോ ? ഇതല്ലല്ലോ മാധ്യമങ്ങള്‍ എന്നെ പഠിപ്പിച്ചത്...
“പോകാന്‍ പറ്റുമോ “ ശബ്ദത്തിലെ വിറയൊതുക്കി ഞാന്‍ ചോദിച്ചു ..
“ സഖാവ് അവിടെ ഉണ്ടാകില്ല...ങ്ങള് തിരോന്തരത്ത് നിന്ന് വന്നതല്ലേ...നമ്മക്ക് കണ്ടിട്ട് വരാം “
ആട്ടോ വന്നവഴിയേ തിരിച്ചു പോയി. പിണറായി കവലയിലെത്തി. അവിടെ നിന്ന് മുന്നോട്ട്, മമ്പറത്തേക്കൂള്ള വഴി..ദിനേശ് ബീഡി കെട്ടിടവും.പി.എച്ച്.സി ജംഗ്ഷനും കടന്ന്  മുന്നോട്ട് ..
ആട്ടോ ഒരു ചെറിയ ഇടവഴിയിലേക്ക് തിരിഞ്ഞു.  ആ മുക്കില്‍ ഒരു ചെറിയ കടമാത്രം മറ്റൊന്നുമില്ല. ചെക്ക് പോസ്റ്റുകളില്ല..ഗുണ്ടകളില്ല..എന്തിന് ആളുകള്‍ പോലുമില്ല..
ഇടവഴിയിലേക്ക് തിരിഞ്ഞ ആട്ടോ ഒന്ന് വളഞ്ഞ് നിന്നു.
“ ദാ....പുറത്തിറങ്ങീ...ഇതാണ് സഖാവിന്റെ വീട് “
ഞാന്‍ പുറത്തിറങ്ങി , ഗേറ്റ് തുറന്നിട്ടിരിക്കുന്നു. റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് തുറക്കുന്ന അത്യന്താധുനിക ഗേറ്റല്ല..മനുഷ്യന്‍ തള്ളി തുറക്കുന്ന സാദാ ഗേറ്റ്....
അകത്ത് ആളനക്കം ഉള്ളപോലെ....
ഞാന്‍ ഡ്രൈവറോട് ചോദിച്ചു “ ഇവിടെ ആളുണ്ടോ “ 
“ ഓ...ഉണ്ട്..ബാ...അകത്തു പോകാം “
“അല്ല...വേണ്ട...നമുക്ക് തിരിച്ച് പോകാം “
“ബരീന്ന്....നമുക്ക് കേറീട്ട് പോകാന്ന് “
ഡ്രൈവര്‍ വീടിന്റെ വാതിലിനടുത്ത് ചെന്ന് നിന്ന് വിളിച്ചൂ..”ഏട്ടത്തിയേ “
വാതില്‍ തുറന്നു..ദാ...ഇറങ്ങി വരുന്നു..പിണറായി വിജയന്റെ ഭാര്യ”
“ഇദ് തിരുവനന്തപുരത്ത് നിന്ന് വന്നയാളാണ് ..വീട് കാണാന്‍ വന്നതാ....”
“ വീട് കാണാനോ ? തിരുവനന്തപുരത്ത് നിന്നോ ? അവര്‍ അത്ഭുതം കൂറി..
“ അല്ല ...ഞാന്‍ പാറപ്രം സ്മാരകം കാണാന്‍ വന്നതാ....ഈടെ ഒന്ന് കണ്ട് പോകാം എന്ന് കരുതി അത്രയേയുള്ളൂ...” ഞാന്‍ പറഞ്ഞൊപ്പിച്ചു...
“ ബാ....അകത്തിരിക്കാം “
“ഇല്ല....പോകണം ..എനിക്ക് ഇന്നു തന്നെ തിരികേ പോകണം “
“ശരി...അവര്‍ അകത്തേക്ക് പോയി....
ഞാന്‍ ആട്ടോ റിക്ഷയില്‍ തിരികെയേയും .................

 ( പിണറായി എന്ന ഗ്രാമം കമ്മ്യൂണിസ്റ്റ് വിശുദ്ധിയുടെ , ത്യാഗത്തിന്റെ പോരാട്ടത്തിന്റെ നാടാണ്...ആ നാടിനെ കുറിച്ച് എഴുതുമ്പോള്‍ പിണറായി വിജയന്റെ വീട് കാണാന്‍ പോയ കഥ എഴുതുന്നത് ആ നാടിനോടും ആ മനുഷ്യരോടും ചെയ്യുന്ന നന്ദികേടാണ് ...നീതി കേടാണ് ..അതെനിക്കറിയാം ....പക്ഷേ കെട്ടിപ്പൊക്കിയ കഥകള്‍ ആകാശത്തില്‍ പറത്തി രസിക്കുന്നവര്‍ക്ക് ഒരു ചെറിയ മറുപടിയെങ്കിലും കൊടുക്കണ്ടേ ...അതിനു വേണ്ടി മാത്രം ...ഇതെഴുതുന്നു......പിണറായിക്കാരോട് മാപ്പ് ചോദിച്ചു കൊണ്ട്) 

 നന്മ നിറഞ്ഞ ആ നാടിനേയും നാട്ടുകാരേയും കുറിച്ച് നിറഞ്ഞ അനുഭവങ്ങള്‍ പിന്നീട് എഴുതാം..

ഇവ കൂടി വായിക്കുക...
പിണറായിയുടെ വീടും വിവാദങ്ങളും

എഴുപതിന്റെ നിറവില്‍ പിണറായി

Sunday, December 16, 2012

ബ്ലാക്ക് മാന്‍ !!

ഇല്ല എന്ന് സര്‍ക്കാരും പോലീസും ആവര്‍ത്തിച്ച് ഉറപ്പ് തരുന്നു. ഉണ്ട് എന്ന് അനുഭവസ്ഥരായ ജനങ്ങള്‍ ഉറപ്പിച്ച് പറയുന്നു. “ബ്ലാക്ക് മാന്‍ “. തെക്കന്‍ കേരളത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തി ബ്ലാക്ക് മാന്‍ ഭീതി പടരുകയാണ്.ഭീതി സ്ത്രീജനങ്ങളെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം മനോരോഗത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. ഉറക്കമില്ലാത്ത രാവുകള്‍ അവര്‍ തള്ളി നീക്കുന്നു. പുരുഷന്മാര്‍ ആയുധങ്ങളുമായി രാത്രി റോന്ത് ചുറ്റുന്നു. സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു അങ്ങിനെ ഒന്നില്ല..

 അറിഞ്ഞു കൂടാത്തവര്‍ക്ക് വിശദമാക്കാം. ആറടിയോളം പൊക്കമുള്ള ഒരു മനുഷ്യന്‍. തടിച്ച ശരീരം , കറുകറുത്ത നിറം , മുഖത്ത് കറുത്ത ചായം പൂശിയിട്ടുണ്ട്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന്റെ വാതിലുകളില്‍ രാത്രികാലങ്ങളില്‍ ആഞ്ഞടിക്കുന്നു. വാതില്‍ തുറക്കുന്ന സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്നു. ജനാലയിലൂടെ കൈകടത്തി ആക്രമിക്കുന്നു. മോഷണം ഇല്ലേയില്ല, ആക്രമണം മാത്രം. വീടിന് പുറത്ത് ശൌചാലയങ്ങള്‍ ഉണ്ടെങ്കില്‍ , രാത്രി അതിലേക്ക് പോകുന്ന സ്ത്രീകള്‍ അതിന്റെ വാതില്‍ തുറക്കുമ്പോള്‍ അലര്‍ച്ചയോടെ പുറത്തേക്ക് ചാടുന്നു. സ്ത്രീകളുടെ വസ്ത്രം വലിച്ച് കീറുന്നു. ഇതാണ് ബ്ലാക്ക് മാന്റെ വിവരണം.

 ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു സാമൂഹ്യവിരുദ്ധനോ , ഒരു സംഘം സാമൂഹ്യ വിരുദ്ധരോ വിചാരിച്ചാല്‍ ബ്ലാക്ക് മാനെ എളുപ്പം ഉണ്ടാക്കാം. അത് പ്രചരിപ്പിക്കാനും അവര്‍ വിചാരിച്ചാല്‍ മതി. പക്ഷേ ഇത് അതല്ല , കേരളത്തിലെ മൂന്ന് ജില്ലകള്‍ , തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ജനങ്ങള്‍ ബ്ലാക്ക് മാന്‍ ഭീതിയിലാണ്. ജനജീവിതത്തെ അത് ബാധിച്ചിരിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തെ അത് തകിടം മറിച്ചിരിക്കുന്നു.

 ആദ്യം ഇത് ഒരു ഹാലൂസിനേഷന്‍ ആണ് എന്നും , കെട്ടുകഥ ആണ് എന്നും പറഞ്ഞിരുന്ന പോലീസ് , ഇപ്പോള്‍ ഒരു കാര്യം സമ്മതിക്കുന്നു. ഇങ്ങനെ ഒന്ന് ഉണ്ട്, പക്ഷേ അതിനു പിന്നില്‍ സാമൂഹ്യ വിരുദ്ധരാണ് എന്ന് മാത്രം .പ്രാദേശികമായി സംഘടിച്ച സാമൂഹ്യ വിരുദ്ധര്‍.

 പ്രാദേശികമായി സംഘടിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്ക് മൂന്ന് ജില്ലകളില്‍ വ്യാപകമായി ഭീതി വിതയ്ക്കുവാന്‍ സാധിക്കുമോ ? മോഷണമോ മറ്റോ നടത്താതെ ഭീതി പരത്തുക എന്ന ഒറ്റ ഉദ്ദേശ്ശത്തില്‍ മാത്രം എല്ലായിടത്തേയും സാമൂഹ്യ വിരുദ്ധര്‍ ഏകോപിച്ചത് എന്ത് കൊണ്ട്?
   പോലീസ് നിഷ്ക്രിയത്വം മൂലം ജനകീയ സേനകള്‍ രൂപീകരിച്ച് റോന്ത് ചുറ്റുകയാണ് ജനം. ഇതാകട്ടേ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കുന്നു. രാത്രി ഇറങ്ങി നടക്കുന്ന കറുത്തവര്‍ക്ക് ഒക്കെ തല്ലു കിട്ടുന്ന ഒരവസ്ഥ.. ഭര്‍ത്താവില്ലാത്ത വീടുകളില്‍ സഹായവുമായി എത്തുന്ന ചില “നല്ല മനുഷ്യര്‍ക്കും” തല്ലു കിട്ടുന്നു.ആകെ കുഴഞ്ഞ് മറിഞ്ഞ ഒരവസ്ഥ.

 കൊല്ലത്തിന് സമീപം ഒരു ഗ്രാമത്തില്‍ ഇതു പോലെ ഭീതി പരത്തിയ ഒരാളെ ജനം ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്പിച്ചു. പിറ്റേ ദിവസം തന്നെ ഒരു പ്രമുഖ ദളിത് സംഘടന ഉപരോധ സമരത്തിലൂടെ ഇയാളെ മോചിപ്പിക്കുകയും ചെയ്തു.
     ബ്ലാക്ക് മാന്‍ എന്നത് ഒരു പ്രാദേശിക സാമൂഹ്യ വിരുദ്ധ സംഭവം അല്ല എന്ന് തന്നെയാണ് അനുഭവസ്ഥര്‍ പറയുന്നത്. സംസ്ഥാന വ്യാപകമായി ഏകോപിപ്പിക്കപ്പെട്ട് നടത്തുന്ന ഒരു പ്രവര്‍ത്തനത്തിന്റെ സൂചനകള്‍ ഇതില്‍ കാണപ്പെടുന്നുണ്ട്. ഇത് ഗൌരവത്തിലെടുക്കാന്‍ എന്തു കൊണ്ടോ സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേസുകള്‍ കുത്തിപ്പൊക്കി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുന്ന ആഭ്യന്തരമന്ത്രി ആയിരക്കണക്കിന് ജനങ്ങള്‍ അറിഞ്ഞോ അറിയാതയോ അകപ്പെട്ട് പോയ ഈ ഭീതിയില്‍ നിന്ന് അവരെ മോചിപ്പിക്കാനുള്ള ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല എന്നത് ഖേദകരം..

 

തിരുവനന്തപുരം- കല്ലുവാതുക്കല്‍- ബിനാലെ -12-12-2012








ദി ചപ്പത്സ് ആന്റ് ചൈനീസ് - പുറപ്പെട്ട് പോയ ജീവിതത്തിന്റെയും കരിപിടിച്ച ആസക്തിയുടേയും ചിത്രീകരണം. പൊള്ളിച്ചെടുക്കപ്പെടുന്ന സ്തീത്വവും ചവുട്ടിമെതിക്കാന്‍ വെമ്പുന്ന പുരുഷ കേന്ദ്രീകൃത മേധാവിത്വവും വെളിവാക്കപ്പെടുന്നു...






അറ്റ് ദി എന്‍ഡ് ഓഫ് ദി ഫ്യൂഡല്‍...... തികച്ചും കേരളീയ ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളില്‍ നിന്ന് രൂപപ്പെടുത്തിയ ഇന്‍സ്റ്റലേഷനാണിത്. വെറ്റിലച്ചെല്ലത്തില്‍ നിന്ന് മരക്കിഴങ്ങ് പുഴുങ്ങി തിന്നേണ്ടി വന്ന ജന്മിത്തത്തോട് ഒരു സല്യൂട്ട്...


ദി റിമെംബറെന്‍സ് ഓഫ് സപ്രെഷന്‍ - വിമോചനത്തിന്റെ അടയാളം. എത്രയെത്ര മര്‍ദ്ദനങ്ങള്‍ക്ക് കൂട്ട് നിന്നു. ഒടുവില്‍ വിപ്ലവത്തിന്റെ കുത്തൊഴുക്കില്‍ പുറമ്പോക്കിലായ ഒരു പൈതൃക വസ്തു.







ദി റിവേര്‍സല്‍ ഓഫ് ദി റോക്ക്- മറ്റൊരു മര്‍ദ്ദകവസ്തു. അടിമുടി മറിക്കപ്പെട്ട അവസ്ഥ സമൂലമാറ്റത്തെ സൂചിപ്പിക്കുന്നു.തിരിച്ചിടലുണ്ടാകുമോ ? അതുണ്ടാകില്ല എന്നാണ് കലാകാരന്‍ സൂചിപ്പിക്കുന്നത്...



വെയിറ്റിംഗ് ഫോര്‍ നൊബഡി- വെയിറ്റിംഗ് ഫോര്‍ ഗോദോയെ അനുസ്മരിക്കുന്ന ഇന്‍സ്റ്റലേഷന്‍...അല്ലെങ്കില്‍ ആര് ആരെയാണ് കാത്തിരിക്കുന്നത് ?


ഹെല്‍പ്പിംഗ് മൈന്‍ഡ്സ്- സമൂഹത്തില്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന മാനുഷികതയുടെ ഒരു ഓര്‍മ്മപ്പെടുത്തല്‍

 
സംതിങ്ങ് ഈസ് സ്റ്റില്‍ എലൈവിംഗ് -  വിവരിക്കാന്‍ വാക്കുകളില്ല..ഉദാത്തം...



 
ദി ബ്ലാക്ക് പെപ്പര്‍ ആന്റ് ദി മില്‍ക്ക് കാന്‍ 
 
 ദി ക്യാപ് ഹോള്‍ഡേര്‍സ് ഓഫ് എ സിംഗിള്‍ മദര്‍

 

യെറ്റ് റ്റു ബി റ്റു ഫ്രൈ...

                   തിരുവനന്തപുരം - കല്ലുവാതുക്കല്‍ ബിനാലെയിലേക്ക് നിങ്ങള്‍ക്കേവര്‍ക്കും ഒരിക്കല്‍ കൂടി സ്വാഗതം .....

Monday, December 3, 2012

സൈബര്‍ നിയമം ??


ഒരു സംശയം ...ഇങ്ങനെ രണ്ട് ചിത്രങ്ങള്‍ ചേര്‍ത്ത് വച്ചാല്‍ അത് സൈബര്‍ നിയമം അനുസരിച്ച് കുറ്റകരമാകുമോ ?

Friday, November 30, 2012

വിപണിയിലെ ആല്‍ക്കമിസ്റ്റ്

നോവല്‍ വായിക്കുന്നവന്‍ ഇന്ന് ഒരു അപൂര്‍വ ജീവിയാണ്.. പണ്ടങ്ങിനെയായിരുന്നില്ല..തുപ്പാക്കിക്ക് ടിക്കറ്റിന് കാത്തു നില്‍ക്കുന്നതു പോലെ എം.മുകുന്ദന്റെ നോവല്‍ ചൂടാറാതെ വായിക്കാന്‍ പുസ്തകക്കടക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തു നിന്നിട്ടുണ്ട്..മലയാറ്റൂരിന്റെ “വേരുകള്‍ “ വാങ്ങാന്‍ തിരുവനന്തപുരത്ത് നീണ്ട ക്യൂ ഉണ്ടായിരുന്നു.രണ്ടാമൂഴവും പരിണാമവും കലാകൌമുദിയുടെ സര്‍ക്കുലേഷന്‍ ഇരട്ടിയിലധികമാക്കി.മാധവിക്കുട്ടിക്ക് മുന്നില്‍ പുതിയ നോവലിന്റെ പ്രസിദ്ധീകരണ അവകാശത്തിനായി പത്രാധിപന്മാര്‍ കാത്ത് നിന്നിരുന്നു..

           വിജയനും തകഴിയുമൊക്കെ പോയി..ആനന്ദും മുകുന്ദനും ഒക്കെ ഇപ്പോഴും എഴുതുന്നു.കെ.പി.രാമനുണ്ണിയെപ്പോലുള്ള അടുത്ത നിര ,ടി.ഡി.രാമകൃഷ്ണന്‍.....വായനക്കാരുണ്ട് ഇപ്പോഴും , 
പക്ഷേ പുതു തലമുറ ..നോവലോ അതെന്ത് എന്ന് ചോദിക്കും മട്ടില്‍....പഠനകാലത്തിന്റെ തിരക്കോ നോവലിനോടുള്ള പുച്ഛമോ അങ്ങിനെ എന്തെല്ലാം കാരണങ്ങളുണ്ടാകാം ഈ അവഗണനക്ക് . പക്ഷേ നോവലിനെ പുച്ഛിക്കുകയും എങ്ങിനെ ജീവിത വിജയം നേടാം...വിജയത്തിലേക്ക് പത്ത് മന്ത്രങ്ങള്‍ എന്നിവ ആര്‍ത്തിയോടെ വായിക്കുകയും ചെയ്യുന്ന ഇവര്‍ വീണ്ടും നോവലിലേക്ക് തിരിയുന്ന കാഴ്ച ഞാന്‍ കൌതുകത്തോടെയാണ് കണ്ടത്..

തീവണ്ടിമുറികളില്‍ , കാമ്പസുകളില്‍, പാര്‍ക്കുകളില്‍ ഒക്കെ പൌലോ കൊയലോ . ചെറുപ്പത്തിന്റെ കൈകളിലെല്ലാം ആല്‍ക്കമിസ്റ്റ്..വീണ്ടും നോവല്‍ വസന്തം..

അന്നാകരിനീനയും യുദ്ധവും സമാധാനവും ഭൂതാവിഷ്ടരുമൊക്കെ വായിച്ച് വളര്‍ന്ന പഴയ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ..പൌലോ കൊയലോ

   ആര്‍ത്തിയോടെ വായിച്ചു ആല്‍ക്കമിസ്റ്റ്..മതം സാഹിത്യത്തില്‍ അരൂപിയായി നില്‍ക്കുന്നത് അസാധാരണമല്ല. ദസ്തയേവ്സ്കി ഒന്നും പറഞ്ഞില്ല എങ്കില്‍ പോലും ക്രിസ്തു വായനക്കാരനിലേക്ക് നേരിട്ട് പ്രവേശിക്കും..അനുകമ്പയുടെ , ആത്മപരിശോധനയുടെ തലങ്ങളിലേക്ക് അവ വായനക്കാരനെ കൊണ്ട് പോകും..

  പക്ഷേ പൌലോ കൊയലോ.....ദസ്തയേവ്സ്കിയും കസാന്ദ് സാക്കീസും , ടോള്‍സ്റ്റോ യിയും വായിക്കപ്പെടാതിരിക്കുകയും പൌലോ കൊയലോ വ്യാപകമായി വായിക്കപ്പെടുകയും ചെയ്യുന്നതിന്റെ രസതന്ത്രമെന്താണ് ? ഭൂതാവിഷ്ടരോ , നിന്ദിതരും പീഡീതരും, കുറ്റവും ശിക്ഷയും ഒക്കെ വായിച്ചുണ്ടാകുന്ന വികാര വിരേചനങ്ങളുടെ നൂറിലൊന്നു പോലും പൌലോ കൊയലോ ഉണര്‍ത്തുന്നില്ല..
               വായന മാത്രമല്ല പഠനങ്ങളും....സൂകരപ്രസവം പോലെ വാരികകളില്‍ പൌലോ കൊയലോ നിറയുന്നു. പ്രകാശനങ്ങള്‍ വിളംബരങ്ങളാകുന്നു..ആത്മഹര്‍ഷത്തിന്റെ , ജീവിതോല്‍ക്കഷര്‍ത്തിന്റെ അഗാധ സാഹിത്യമെന്ന് വാഴ്തുന്നു.
ഏണസ്റ്റ് ഹെമിംഗ് വേ യെ ആര്‍ത്തിയോടെ വായിച്ചിട്ടുണ്ട് മലയാളികള്‍ , ഒഡീസിയും അതുപോലെ തന്നെ...
അതിലൊന്നും കാണാത്ത എന്തോ ഒന്ന് അവര്‍ ഇന്ന് ആല്‍ക്കമിസ്റ്റില്‍ കാണുന്നു. എന്താണത് ? എനിക്ക് മനസ്സിലാകുന്നതേയില്ല....
നമ്മുടെ ഫ്രാന്‍സിസ് ഇട്ടിക്കോരക്ക് ഇല്ലാത്ത എന്ത് മഹത്വമാണ് ആല്‍ക്കമിസ്റ്റിനുള്ളത് ? ..സത്യത്തില്‍ സാംസങ്ങിന്റെ പുതിയ ഫോണ്‍ ഇറങ്ങുന്നതു പോലെ, ഷെവര്‍ ലേയുടെ പുതിയ വാഹനം ഇറങ്ങുന്നതുപോലെ ഒരു വിപണന തന്ത്രമല്ലേ പൌലോ കൊയലോയും ...ഒരു ആത്മീയ കൊക്കോ കോള....അത് കുടിച്ച് നമ്മുടെ നാടന്‍ പാനീയങ്ങള്‍ ഉപേക്ഷിച്ച ഒരു തലമുറയും...

വിപണിയുടെ ആല്‍ക്കമിസ്റ്റുകള്‍ ...അവരുടെ ചൂഡാമണിയില്‍ ഏത് പുസ്തകവും ബെസ്റ്റ് സെല്ലറാകും ..ഏത് എഴുത്തുകാരനും ടോള്‍സ്റ്റോയിയാകും...

   എന്റെ വിവരക്കേടാകാം.. പൌലോ യുടെ മഹത്വം കണ്ടെത്താനാകാത്ത അരസികനായതിനാലും ആകാം..എങ്കിലും എനിക്ക് തോന്നിയത് ഇതാണ് എന്ന് മാത്രം...

Friday, October 19, 2012

മഴനനഞ്ഞ് പുറത്ത് നില്‍ക്കുന്ന ഒരു ചാരക്കേസ്

സി.പി.എം. എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ശത്രുതയുള്ള പോലീസുകാര്‍ അനവധി ഉണ്ടാകാം. പണ്ട് സമരങ്ങളില്‍ തല്ലി പതം വരുത്തിയവര്‍, അസ്ഥാനത്ത് ലാത്തി കയറ്റിയവര്‍ മുതല്‍ ഇപ്പോ ടി.പി.വധത്തില്‍ ഇടപെട്ടവര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഏമാന്മാരോടൊക്കെ സി.പി.എമ്മിന് ശത്രുത തോന്നാം. എന്നല്ല തോന്നണം. ഷൌക്കത്തലിയേയും അനൂപ് ജോണ്‍ കുരുവിളയേയും ജോസി ചെറിയാനെയുമൊക്കെ കുനിച്ചു നിര്‍ത്തി ഇടിക്കുന്ന സ്വപ്നം ചില സഖാക്കളെങ്കിലും കാണാതിരുന്നിട്ടില്ല.
  ഈ പോലീസുകാരോട് പക പോക്കാന്‍ സഖാക്കള്‍ എന്ത് ചെയ്യണം. ഒന്നുകില്‍ അഞ്ച് വര്‍ഷം കാത്തിരിക്കണം. അല്ലെങ്കില്‍ ക്വട്ടേഷന്‍ ടീമിനെ വച്ച് അടിക്കണം. രണ്ടാമത് പറഞ്ഞത് വല്ലാത്ത റിസ്കാണ്. കൊടി സുനിയൊക്കെ അകത്താണ്. പോലീസിനെ തല്ലാനൊന്നും പുതിയ പിള്ളേര്‍ ക്വട്ടേഷന്‍ എടുക്കില്ല. അതത്ര സുഖമുള്ള ഇടപാടല്ല. പ്രത്യേകിച്ച് സി.പി.എമ്മിന്റെ ക്വട്ടേഷനാകുമ്പോള്‍...
  പിന്നുള്ളത് മാധ്യമങ്ങളെ ഉപയോഗിക്കുക എന്നതാണ്. സി.പി.എമ്മിന് ഉപയോഗിക്കാന്‍ ഈ പരശുകേരളത്തില്‍ ആകെ രണ്ട് മാധ്യമങ്ങളേയുള്ളൂ. ഒന്ന് ദേശാഭിമാനി, മറ്റേത് കൈരളി..പകതീര്‍ക്കേണ്ട സാറിന്റെ ഒരു അവിഹിത ബന്ധമോ ( അതില്‍ ആര്‍ക്കും കുറവ് വരില്ലല്ലോ), അഴിമതി ഇടപാടോ, ഭാര്യയുടെ അഴിഞ്ഞാട്ടമോ ഒക്കെ കൊടുത്താല്‍ തല്‍ക്കാലം പിടിച്ച് നില്‍ക്കാം. പക്ഷേ അവിടെയും പുലിവാലുണ്ട്. ഷാജഹാന് വയറിളക്കം പോലെ വാര്‍ത്ത ചോര്‍ത്തിക്കൊടുത്ത യഥാര്‍ത്ഥ വാര്‍ത്ത കൊടുത്തിട്ടു തന്നെ മോഹന്‍ ദാസ് ജയില്‍ കയറി ഇറങ്ങുന്നു. ഉള്ളത് കൊടുത്ത് അടിമേടിച്ച സ്ഥിതിക്ക് ഇല്ലാത്തത് കൊടുക്കാന്‍ ദേശാഭിമാനിയോ കൈരളിയോ തുനിയില്ല...ആഗ്രഹമില്ലാഞ്ഞിട്ടല്ല ,കഴിയില്ല. ഭരണം കിട്ടുന്നതു വരെ പക പെട്ടില്‍ പൂട്ടി വയ്ക്കാനേ പറ്റൂ..
 അപ്പോള്‍ ഒരു പത്രത്തിന് നിലവിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ ഒന്ന് കരിപുരട്ടണമെങ്കില്‍ . .സംശയമില്ല , തിരുവഞ്ചൂരിന്റെ അനുവാദം/സഹായം രഹസ്യമായി വാങ്ങിയിരിക്കണം. ഇനി തിരുവഞ്ചൂര്‍ ഇടഞ്ഞ് നില്‍ക്കുകയാണെങ്കില്‍ , മുല്ലപ്പള്ളീയെങ്കിലും പച്ചക്കൊടി കാണിച്ചിരിക്കണം. അതുമല്ലെങ്കില്‍ പി.ചിദംബരമോ , സോണിയാ ഗാന്ധിയോ പിന്തുണച്ചിരിക്കണം. (നമ്മുടെ മരമോഹന്‍ സിംഗിന് ഇക്കാര്യത്തിലൊന്നും വലിയ താല്പര്യം കാണില്ല..)
ഇത് അന്നത്തെ ഒരു പോലീസ് ഏമാനെക്കുറിച്ച് അന്നത്തെ ഒരു മാധ്യമം എഴുതിയതാണ് . കാലം 1994. ഏമാന്‍ നിസ്സാരക്കാരനല്ല. ഐ.പി.എസ്.കാരനാണ്. നമ്മുടെ ജോണ്‍ കുരുവിളയെപ്പോലെ, ഐ.ജിയാണ് , നമ്മുടെ വിന്‍സെന്റ് എം പോളിനെപ്പോലെ, അന്നത്തെ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തന്‍, അന്നത്തെ പ്രധാന മന്ത്രിയുടെ ചീഫ് സെക്യൂരിറ്റി ആഫീസറുടെ സഹോദരന്‍,കുടുബത്തില്‍ രണ്ട് ഡസനോളം ഐ.പി.എസ്/ ഐ.എ.എസുകാര്‍ , ഐ.ജി.രമണ്‍ ശ്രീവാസ്തവ.
വളരെ നിസ്സാരമായി , ഒരു പൂവിറുക്കുന്ന ലാഘവത്തില്‍ , അവര്‍ എഴുതി. “ ചാരസുന്ദരി തന്റെ പ്രിയപ്പെട്ട ബ്രിഗേഡിയറെകുറിച്ച് വിവരിച്ചപ്പോള്‍ പോലീസ് ഞെട്ടി.വെളുത്ത് സുമുഖന്‍, സംസാരിക്കുമ്പോള്‍ ഇടക്കിടെ തലവെട്ടിക്കും.ചോദ്യം ചെയ്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിരണ്ട്പോയി. എത്രയോ വര്‍ഷമായി താന്‍ കാണുന്നതാണ് ഈ തലവെട്ടല്‍.വയര്‍ലെസ് സെറ്റും പിടിച്ച് ഓടിച്ചാടി നടന്ന് നിര്‍ദ്ദേശം നല്‍കുന്ന ആ മേലുദ്യോഗസ്ഥനെ ആ പോലീസുകാരന്‍ ഓര്‍ത്തുപോയി.എന്റെ ദൈവമേ ! അദ്ദേഹമാണോ ഇദ്ദേഹം “സംസ്ഥാന പോലീസിലെ ഐ.ജിയായ രമണ്‍ ശ്രീവാസ്തവയാണ് ഈ ബ്രിഗേഡിയര്‍ ശ്രീവാസ്തവ എന്ന് അന്വേഷണ സംഘം കണ്ടെത്തി “
സൂചനകളല്ല...പേര് പറഞ്ഞ് , ചിത്രം കൊടുത്ത് , കുടുംബചരിത്രം പറഞ്ഞ്  നെഞ്ചുറപ്പോടെ നിവര്‍ന്ന് നിന്ന് സംസ്ഥാനത്തെ ഒര് ഐ.ജിയെ ചാരന്‍ എന്ന് വിളിച്ചു. വേശ്യാസമ്പര്‍ക്കത്തിന് സ്ഥിരമായി പോകുന്നവന്‍ എന്ന് വിളിച്ചു. എന്തൊര് ധൈര്യം ? എന്തൊര് ചങ്കുറപ്പ്....ഒരു മാധ്യമത്തിന് ഇത് എങ്ങിനെ ലഭിച്ചു....

 ചാരവാര്‍ത്തകളില്‍ ആരും പിന്നിലായിരുന്നില്ല. ആര്‍ക്കും ആരെയും ഇന്ന് കുറ്റപ്പെടുത്താനും കഴിയില്ല. ഇന്ന് പിണറായി വിജയന്‍ എന്താണോ മാധ്യമങ്ങളില്‍ അതായിരുന്നു അന്ന് നമ്പിനാരായണന്‍. പക്ഷേ നമ്പിക്ക് പീഡനങ്ങള്‍ കൊടിയതായിരുന്നു എങ്കിലും കാലാവധി പരിമിതമായിരുന്നു. വെറും മൂന്ന് മാസം. 1994 നവംബറില്‍ തുടങ്ങി 1995 ജനുവരിയില്‍ അവസാനിക്കുന്നു.
ശ്രീവാസ്തവയുടെ പീഡനകാലം അതിലും കുറവായിരുന്നു. കാരണം ബ്രിഗേഡിയര്‍ ചാരത്തിലേക്ക് കടക്കുന്നത് അല്പം വൈകിയാണ്. ഡിസംബറായി. ബ്രിഗേഡിയര്‍ ചാരത്തിലേക്ക് വന്നതോടേ ചാരം സി.ബി.ഐക്ക് പോകുകയും അവിടെ ഭസ്മമാകുകയും ചെയ്തു.
   സംഭവബഹുലമായിരുന്നു ചാരകാലഘട്ടം. കൂത്തുപറമ്പ് വെടിവയ്പ്, ഉമ്മഞ്ചാണ്ടിയുടെ രാജി, കെ.പി.വിശ്വനാഥന്റെ രാജി. കരുണാകരന്‍ കൈലിമാറ്റണം എന്ന മുറവിളി, സി.പി.എമ്മിന്റെ കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസ്സ്. കുറഞ്ഞ വോട്ടില്‍ വി.എസിന്റെ രക്ഷപെടല്‍...............................ഇങ്ങനെ ചാരത്തിന് മുന്‍പും പിന്‍പും സംഭവബഹുലം.

  ചാരക്കേസ് വന്നത് കരുണാകരന്റെ അധികാരം തെറിപ്പിക്കാനാണ് എന്ന് ഇന്ന് മകന്‍ പറയുന്നതിന് രേഖകളുടെ യാതൊരു പിന്‍ബലവുമില്ല. ഉമ്മന്‍ ചാണ്ടിയും സുധീരനും കരുണാകരനെ അപനിര്‍മ്മിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. രാജി മുറവിളി ഭരണകക്ഷിയില്‍ നിന്ന് അലറിക്കേട്ടുകൊണ്ടേയിരുന്നു. പിന്തുണയെല്ലാം നഷ്ടപ്പെട്ട് എം.വി.രാഘവന്റേയും ബാലകൃഷ്ണപിള്ളയുടേയും മാത്രം പിന്തുണയില്‍ ആടി നിന്ന കരുണാകരന്‍ പുറത്തേക്കുള്ള പാതയില്‍ തന്നെ ആയിരുന്നു.
        ഈ ഊഞ്ഞാലാട്ടത്തിനിടയിലാണ് ചാരവനിത മറിയം റഷീദ പിടിയിലാകുന്നത്. ഗോസിപ്പുകള്‍ പടച്ചുവിടുന്ന തനിനിറത്തിന്റേയും പ്രതിപക്ഷ പത്രമായ ദേശാഭിമാനിയുടേയും ലേഖകന്മാര്‍ക്ക് ഒരു പോലീസ് കേന്ദ്രത്തില്‍ നിന്ന് കിട്ടിയ എക്സ്ക്ലൂസീവ്. അവര്‍ അത് വൃത്തിയായി കൊടുത്തു, വിസാചട്ടങ്ങള്‍ ലംഘിച്ച ഒരു വിദേശ വനിതയുടെ അറസ്റ്റ് എന്ന മട്ടില്‍..

   പിന്നെ കളികള്‍ മാറുകയാണ്. മറിയം റഷീദ ചാരവനിതയാകുന്നു. കൂട്ടുകാരി ഫൌസിയ ബാംഗ്ലൂരില്‍ അപ്രത്യക്ഷയാകുന്നു. ചന്ദ്രശേഖരന്‍ എന്ന ഗ്ലാസ്നോസ് റഷ്യന്‍ കമ്പനി ഉടമ പ്രത്യക്ഷപ്പെടുന്നു. അതിലൂടെ ശശികുമാറിലേക്ക് , പിന്നെ നമ്പി നാരായണനിലേക്ക്.....ചാരം കൊടികുത്തിവാഴുന്നു. ചാര പരമ്പരകള്‍ പിറക്കുന്നു, പ്രത്യേക ലേഖകന്മാര്‍ മാലിക്ക് പറക്കുന്നു..

       ഇവിടെ ശൈലിമാറ്റം വിസ്മരിക്കപ്പെട്ടു. ഗ്രൂപ്പ് വഴക്കുകള്‍ പിന്നാമ്പുറങ്ങളില്‍ ഒതുക്കപ്പെട്ടു.ഉമ്മന്‍ ചാണ്ടിയും സുധീരനും പത്രങ്ങളിലെ പെട്ടിക്കോളം വാര്‍ത്തകളായി. ആ അജ്ഞാത പോലീസ് കേന്ദ്രത്തില്‍ നിന്ന് ചോര്‍ത്തിക്കിട്ടിയ വാര്‍ത്തകളില്‍ കരുണാകര ഭരണം അരക്കിട്ടുറച്ചു. ലീഗും മാണിയും ഒക്കെ കവാത്ത് മറഞ്ഞു. കക്ഷത്തിലിരുന്നത് കളഞ്ഞിട്ടിരുന്ന അന്തോണീസ് പുണ്യാളനെ ജനം മറന്നു. ഇനി മുരളിക്ക് ചിന്തിക്കാം ആരാണ് ചാരക്കേസ് സൃഷ്ടിച്ചത് എന്ന്..

 സംഗതി ഇങ്ങനെ ഉദ്ദേശ്ശിച്ച മാര്‍ഗ്ഗത്തിലൂടെ നീളുമ്പോഴാണ് കുട്ടയില്‍ പുതിയൊരു പാമ്പിനെ പുറത്ത് നിന്ന് കൊണ്ടിടുന്നത്. രമണ്‍ ശ്രീവാസ്തവ.....പാമ്പാട്ടി ഞെട്ടി. കളികള്‍ പാളി. പാമ്പ് പത്തി ചീറ്റിയാടി. ചാരക്കേസ് കരുണാകരനെതിരായ കേസായി. 
  അതുവരെ കേരളാപോലീസ് സുഗമായി കേസ്സന്വേഷിക്കുമെന്നും ഏത് ഉന്നതനേയും കയ്യാമം വയ്ക്കും എന്നും പ്രസ്താവിച്ചിരുന്ന അത് നടപ്പിലാക്കികൊണ്ടിരുന്ന മുഖ്യമന്ത്രി ഒറ്റയടിക്ക് പ്രസ്താവിച്ചു ശ്രീവാസ്തവ ഈ കേസില്‍ ഇല്ല. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു, അദ്ദേഹത്തിന്റെ ചാരക്കേസില്‍ ശ്രീവാസ്തവ ഇല്ലായിരുന്നു.
    ശ്രീവാസ്തവക്കെതിരെ ആഘോഷിച്ചത് രണ്ട് മാധ്യമങ്ങളായിരുന്നു. ഒന്ന് മലയാള മനോരമ, രണ്ട് കലാകൌമുദി.....ഒന്ന് അന്തോണീസ് പുണ്യാളന്റെ സ്വന്തം പത്രം. മറ്റേത് ശ്രീനാരായണ ഗുരുവിനേക്കാള്‍ പുണ്യാളനോട് വിധേയത്തം പുലര്‍ത്തിയ ( ശിവഗിരിയില്‍ പോലീസ് കയറുന്നതിന്റെ തലേന്ന് വരെ) കലാകൌമുദി.....കരുണാകരന്റെ അണ്ണാക്കിലേക്ക് പാര കുത്തിയിറക്കിയത് ഇവരായിരുന്നു. എം.എം.സുബൈര്‍ എഴുതിയ കഥകള്‍ ഓര്‍ക്കുക. ചീഫ് മിനിസ്റ്ററുടെ അറിവിലേക്ക് കെ.ബാലചന്ദ്രന്‍ എഴുതിയ തുറന്ന ലേഖനം വായിക്കുക.

  1994 ഡിസംബര്‍ 7ആം തിയതി മന്ത്രി സഭായോഗം കഴിഞ്ഞ് കരുണാകരന്‍ പറഞ്ഞു “ ചാരക്കേസ് മാധ്യമ സൃഷ്ടിയാണ് “ എന്തു ഫലം ഈ പ്രസ്താവനക്ക് മാധ്യമങ്ങള്‍ കൊടുത്ത വിശദീകരണത്തോടെ ജനത്തിന്റെ മുന്നില്‍ കരുണാകരന്‍ ചാരനായി.

    ഇന്ന് സ്വന്തം പിതാവിന് മോക്ഷപ്രാപ്തിക്കായി ഒരു മകന്‍ കേഴുന്നു , ആരാണ് ചാരക്കേസിന് പിന്നില്‍ ?. പ്രിയ മുരളീ കളമറിഞ്ഞ് കളിച്ച് കരുണാകരന്റെ കളി തന്നെയായിരുന്നു ചാരക്കേസ്. അതിലേക്ക് ശ്രീവാസ്തവ എന്ന സെല്‍ഫ് ഗോളടിച്ചു കയറ്റിയ ആ കളിക്കാരനെ , അതാണ് കണ്ടെത്തേണ്ടത്.....അതൊരിക്കലും കഴിയില്ല ,മുരളീ....ആ മോക്ഷപ്രാപ്തി കരുണാകരന് കിട്ടില്ല..ഒരു പക്ഷേ ഈച്ചരവാര്യരുടെ ശാപമാകാം................
     

Sunday, October 14, 2012

രാജന്‍ പറയാത്ത കഥ...

2009 -ഇല്‍ ഞാന്‍ ബ്ലോഗില്‍ ഈ സംഭവം എഴുതി 
രാജന്‍ പറഞ്ഞ കഥ




അതിനു മറുപടിയായി പോലീസിന്റെ വിശദീകരണം ലഭിച്ചു . അതിങ്ങനെ 
രാജന്‍കേസ്‌: പൊലീസ്‌ നല്‍കുന്ന വിശദീകരണം.

തീവട്ടി ബാബു മുന്‍പ്‌ പല കേസുകളിലു പ്രതിയാകുകയും ശിക്ഷ അനുഭവിക്കുകയും ചെയ്‌ത വ്യക്തിയാണ്‌. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാള്‍ കേസുകളൊന്നുമില്ലാതെ ഒന്നു രണ്ടു പശുക്കളേയും വാങ്ങി കഴിഞ്ഞുകൂടുകയായിരുന്നു. കക്ഷിക്ക്‌ ഒരു ഓട്ടോറിക്ഷയുമുണ്ട്‌. ഇടയ്‌ക്ക്‌്‌ പഴയൊരു കേസിന്റെ പേരിലോ മറ്റൊ രാജനെ കസ്റ്റഡിയില്‍ എടുത്തതായും പറയുന്നു. ഒപ്പം ഇയാള്‍ പൊലീസിന്റെ ഒരു ചാരന്‍കൂടിയാണ്‌. (അത്യാവശ്യം, മോഷണവും മറ്റും നടക്കുമ്പോള്‍ മോഷ്ടാക്കളെപ്പറ്റിയുള്ള വിവരം കിട്ടാന്‍ പഴയ മോഷ്ടാക്കളേയും വാറ്റുചാരായം പിടിക്കാന്‍ പഴയ വാറ്റുകാരേയും മറ്റും ഇന്‍ഫോര്‍മര്‍മാരാക്കുന്ന സ്വഭാവം പൊലീസിനുണ്ട്‌)
രാജന്റെ വീടിന്‌ ഏതാനും വീട്‌ അപ്പുറത്താണ്‌ ബാബു താമസം. രാജന്‌ രണ്ടു കണ്ണുണ്ടെങ്കിലും കാഴ്‌ചക്കു ചെറിയ പ്രശ്‌നമുണ്ട്‌. അതാണ്‌ ഒറ്റക്കണ്ണന്‍ രാജന്‍ എന്നു പേര്‍ വരാന്‍ കാരണം. അവിവാഹിതനായ രാജന്‍ ബാബുവിന്റെ ഭാര്യയെ വളയ്‌ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ പലപ്പോഴും കശപിശ ഉണ്ടായിട്ടുണ്ടത്രെ. ഒപ്പം രാജനും ബാബുവുമായി വഴിപ്രശ്‌നവുമുണ്ട്‌. രാജനെ അവഗണിച്ച്‌ ബാബു ഇവരുടെ പറമ്പിനു സമീപത്തുകൂടി വഴി വെട്ടിയിരുന്നു. ഇതും വൈരാഗ്യത്തിനു കാരണമായി. പലപ്പോഴും ഇവര്‍ തമ്മിലുള്ള പ്രശ്‌നം പൊലീസ്‌ സ്റ്റേഷനില്‍ വച്ചാണ്‌ ഒത്തുതീര്‍പ്പായിരുന്നത്‌. ബാബുവുമായുള്ള തര്‍ക്കത്തില്‍ സമീപത്തെ ചിലരുടെ പിന്തുണകൂടി രാജനു ലഭിച്ചിരുന്നു. ഇതാണ്‌ രാത്രി ബാബുവിനെ വീട്ടില്‍കയറി തല്ലാന്‍ രാജനു പ്രേരണയായത്‌.

(ഇനി രാജനെ തല്ലാന്‍ ബാബു വന്നപ്പോള്‍ രാജന്‍ തിരിച്ചടിച്ചതാണോ എന്നും വേണമെങ്കില്‍ നമുക്കു സംശയിക്കാം. )
ഒരു കൊടുംകള്ളനെ അടിച്ചുവീഴ്‌ത്തിയിട്ടും അയാളെ പൊലീസിലേല്‍പ്പിക്കാന്‍ അവിടെക്കൂടിയവരാരും തയ്യാറാകാത്തതിന്റെ കാരണം അവര്‍ക്കും ഈ ആക്രമണത്തില്‍ പങ്കുള്ളതിനാലായിരിക്കണം. രാജന്‍ പിടിയിലായപ്പോള്‍ ആരും എതിര്‍ക്കാതിരുന്നതും അതിനാലാകാം.
എന്തായാലും രാജന്റെ വാദം പൂര്‍ണമായും നാം വിശ്വസിക്കേണ്ടതില്ല.


അപകടം പോലീസിനെ തുണച്ചു; പിടിയിലായത് പിടികിട്ടാപ്പുള്ളി
Posted on: 13 Oct 2012


ഒല്ലൂര്‍(തൃശ്ശൂര്‍): നടത്തറ ബൈപ്പാസ് ജങ്ഷനു സമീപം വ്യാഴാഴ്ച ബൈക്കപകടത്തില്പ്പെട്ട യുവാവ് ഒട്ടേറെ മോഷണക്കേസുകളില്പിടികിട്ടാപ്പുള്ളിയായ തീവെട്ടി ബാബുവാണെന്ന് പോലീസിന് വിവരം ലഭിച്ചു. കൊല്ലം സ്വദേശിയായ പുത്തന്കുളം നന്ദുഭവനില്ബാബു(46) വിനെ കോട്ടയം മണിമല സ്റ്റേഷനിലേക്കു കൊണ്ടുപോയി.

വ്യാഴാഴ്ചയാണ് ദേശീയപാതയില്വെച്ച് ..സി.യുടെ സുരക്ഷാവാഹനം ഇടിച്ചു മറിഞ്ഞ് അപകടമുണ്ടായത്. എടുത്തുമാറ്റാതെ കിടന്ന വാഹനത്തിനരികിലാണ് ബാബുവിന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രികനെ രക്ഷാപ്രവര്ത്തകര്എടുത്തുകൊണ്ടുപോകുന്ന ചിത്രം പത്രങ്ങളിലൂടെ കണ്ട തൃശ്ശൂരിലെ ഷാഡോ പോലീസാണ് ആളെ തിരിച്ചറിഞ്ഞത്. കോട്ടയത്തേക്ക് വിവരമറിയിച്ചതിനെ തുടര്ന്ന് മണിമല സി.. തൃശ്ശൂരില്പ്രതി ചികിത്സയില്കഴിയുന്ന സ്വകാര്യ ആസ്പത്രിയിലെത്തി. മുന്മന്ത്രി ആര്‍. ബാലകൃഷ്ണപ്പിള്ളയുടേതടക്കം ഒട്ടേറെ വീടുകളില്മോഷണം നടത്തിയതിന് തീവെട്ടി ബാബുവിന്റെ പേരില്കൊല്ലം, കോട്ടയം ജില്ലകളിലെ സ്റ്റേഷനുകളില്കേസുകളുണ്ട്. ബാബു കോട്ടയം ഭാഗത്തു വന്ന് മോഷ്ടിച്ച ബൈക്കുമായി തൃശ്ശൂര്റെയില്വേ സ്റ്റേഷനില്മകനെ കാണാന്പോകുന്നതിനിടയിലാണ് അപകടം. ..സി.യുടെ മോക് ഡ്രില്ലിന് വേണ്ടി കൊച്ചിയില്നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന എമര്ജെന്സി റെസ്പോണ്സ് വെഹിക്കിളാണ് ദേശീയപാതയില്മറിഞ്ഞത്. വാഹനം മൂന്നുമണിക്കൂര്എടുത്തു മാറ്റാതെ നടുറോഡില്കിടന്നതുമൂലമാണ് രണ്ടാമത് അപകടമുണ്ടായത്.

ഒല്ലൂര്എസ് ആര്‍. സുജിത്ത്കുമാറിന്റെ നേതൃത്വത്തിലാണ് പരിക്കേറ്റയാളെക്കുറിച്ച് അന്വേഷണം നടത്തിയത്.
 ------------------------------------------------------------

2008 ഡിസംബറില് അഞ്ചല് വര്ഷാ തിയേറ്ററിനു സമീപം തനിമയില് അലാവുദ്ദീന്റെ വീട്ടില്നിന്ന് പത്ത് പവന് സ്വര്ണ്ണാഭരണങ്ങളും 20000രൂപയും അഞ്ചല് ബൈജു, മങ്ങാട് പ്രസാദ്, ബാബു എന്നിവര് ചേര്ന്ന് കവര്ന്നിരുന്നു. ഇവിടെനിന്ന് കിട്ടിയ സ്വര്ണ്ണാഭരണങ്ങളുമായി ബാബു(തീവെട്ടി ബാബു) കടന്നുകളഞ്ഞതായും ബൈജുവും മങ്ങാട് പ്രസാദും പോലീസിനോട് പറഞ്ഞു. കേസ്സില് ഉള്പ്പെട്ട തീവെട്ടി ബാബു മറ്റൊരു കേസ്സില് ഇപ്പോള് ജയില്ശിക്ഷ അനുഭവിക്കുകയാണ്. (മാതൃഭൂമി) 
--------------------------------------------------------------
2010 സപ്തംബറില് അഞ്ചല് മിഷന് ആസ്പത്രിക്ക് സമീപത്തുള്ള ഷെബിന് ഹൗസില് ഷെരീഫിന്റെ വീടിന്റെ മുന്കതക് വെട്ടിപ്പൊളിച്ചശേഷം 3000 രൂപയും ഒരു പവന്റെ സ്വര്ണ്ണമാലയും ഇവര് മൂവരും ചേര്ന്ന് കവര്ന്നിട്ടുണ്ട്. മൂന്നുപേരെയും കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. 'തീവെട്ടി' ബാബു അറസ്റ്റില്

 -----------------------------------------------------------
വര്ക്കല: ഭവനഭേദനം, മോഷണം ഉള്പ്പെടെ നിരവധി കേസ്സുകളില്പ്രതിയായ പാരിപ്പള്ളി ചിറക്കര ഭജനമഠം നന്ദുഭവനില്തീവെട്ടി ബാബു എന്നു വിളിക്കുന്ന ബാബു (48) വിനെ വര്ക്കലപോലീസ് അറസ്റ്റ്ചെയ്തു. മോഷണശ്രമത്തിനുള്ള ആയുധങ്ങളുമായി നില്ക്കവെ വെള്ളിയാഴ്ച രാവിലെ 4.15ന് വര്ക്കല മൈതാനത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. വര്ക്കല കോടതിയില്ഹാജരാക്കിയ പ്രതിയെ റിമാന്ഡ്ചെയ്തു. നിരവധി കേസ്സുകളില്ഇയാള്മുമ്പ് ജയില്ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. (2011)
----------------------------------------------------------------------



തിരുവനന്തപുരം: നിരവധികേസുകളില് പ്രതിയായ തടവുപുള്ളി ജയില്ചാടി. തീവെട്ടി ബാബു എന്നറിയപ്പെടുന്ന ബാബുവാണ് ഒക്ടോബര് 15 തിങ്കളാഴ്ച പൊലീസിനെ ആക്രമിച്ച ശേഷം, പൊലീസ് കസ്റഡിയില് നിന്നും രക്ഷപ്പെട്ടത്.
ആയുര്വേദകോളേജ് ആശുപത്രിയിലെ തടവുകാരുടെ സെല്ലില്നിന്നാണ് ബാബു രക്ഷപ്പെട്ടത്. ബാബുവിന് വേണ്ടി പൊലീസ് നഗരം അരിച്ചുപെറുക്കുകയാണ്. സെന്ട്രല്ജയിലില്കഴിയുകയായിരുന്ന ബാബുവിനെ ഏതാനും മാസങ്ങള്ക്ക് മുമ്പാണ് ആയുര്വേദകാേേളേജാശുപത്രിയിലെ തടവുകാരുടെ സെല്ലിലേക്ക് കൊണ്ടുവന്നത്.
ഏതോ വൈദ്യപരിശോധനയ്ക്കായി തിങ്കളാഴ്ച രാത്രി 8.30ന് സെല്ലില്നിന്നും പുറത്തുകൊണ്ടുവന്നപ്പോള്ബാബു പൊലീസിനെ തള്ളിമാറ്റി ഇരുട്ടില്ഓടിമറയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരവധി കേസുകളില്പ്രതിയായ ബാബുവിന് ഒരു ഹെഡ് കോണ്സ്റബിളടക്കം നാലുപൊലീസുകാരുടെ കാവലേര്പ്പെടുത്തിയിരുന്നു.
സാമ്പത്തികമായി കഴിവുള്ള പ്രതികള്ചികിത്സയുടെ പേരില്ആയുര്വേദകോളേജ് ആശുപത്രിയിലെ സെല്ലില്കൊണ്ടുവരുന്ന പതിവുണ്ട്. അതേസമയം പൊലീസിന്റെ അറിവോടെയാണ് ബാബു ജയില്ചാടിയതെന്ന് പ്രചാരണമുണ്ട്. സാധാരണ 15 ദിവസത്തിലൊരിക്കല്കാവല്നില്ക്കുന്ന പൊലീസുകാര്മാറണമെന്നതാണ് ചട്ടം.
എന്നാല്ബാബുവിന് കാവലിനായി പോയ പൊലീസുകാരന്നാലുമാസമായിട്ടും ഇവിടെ ഡ്യൂട്ടിയില്തുടരുകയാണ്. തടവുകാരെ സെല്ലിനു പുറത്തുകൊണ്ടുവരരുതെന്ന് നിയമമുണ്ട്. പലപ്പോഴും ആശുപത്രിയിലെ സെല്ലിന് കാവലിനെത്തുന്ന പൊലീസുകാര്ക്ക് തടവുപുള്ളികള്കൈക്കൂലി നല്കുന്ന പതിവുള്ളതായും പറയുന്നു.(ഒണ്‍ ഇന്‍ഡ്യാ)
----------------------------------------------
ഒല്ലൂര്‍: വ്യാഴാഴ്ച നടത്തറയില്ഉണ്ടായ അപകടത്തില്പരിക്ക് പറ്റിയയാള്കൊല്ലം, കോട്ടയം സ്റ്റേഷനുകളില്നിരവധി മോഷണക്കേസുകളിലെ പ്രതി. അപകടവാര്ത്ത പത്രത്തില്കണ്ട് പ്രതിയെ തിരിച്ചറിഞ്ഞ കോട്ടയം മണിമല പൊലീസ് ഒല്ലൂര്പൊലീസിനെ സമീപിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. തുടര്ന്ന് ഇയാളെ മണിമല പൊലീസിന് കൈമാറി.
വ്യാഴാഴ്ച ദേശീയപാത നടത്തറയില്മോക്ഡ്രില്വാഹനം അപകടത്തില്പെട്ടിരുന്നു. വാഹനം മാറ്റുന്നതിനിടെ സമീപത്ത് കൂടി പോയ ലോറി ബൈക്കില്ഇടിച്ച് ബൈക്ക് യാത്രക്കാരനായ കൊല്ലം പുത്തംകുളം നന്ദുഭവനില്ബാബു എന്ന തീവെട്ടി ബാബുവിനാണ് പരിക്കേറ്റത്. ഇയാളെ ജൂബിലി മിഷന്ആശുപത്രിയില്എത്തിച്ചിരുന്നു.
ഇയാള്സഞ്ചരിച്ചിരുന്ന ബൈക്ക് കട്ടപ്പനയില്നിന്ന് മോഷ്ടിച്ചതാണെന്ന് സംശയിക്കുന്നു. മണിമലയില്കവര്ച്ച നടത്തിയതിനുശേഷം മുങ്ങിയതായിരുന്നു ഇയാള്‍. തൃശൂരില്എത്തി ബൈക്ക് റെയില്വേ സ്റ്റേഷനില്വെച്ച് ബംഗളൂരിലുള്ള മകന്െറ അടുത്തുപോയി.
മടങ്ങി വന്ന് ബൈക്ക് എടുത്ത് കോട്ടയത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇയാള്ആര്‍.ബാലകൃഷ്ണപ്പിള്ളയുടെ വീട്ടില്മോഷണം നടത്തിയിട്ടുള്ളതായി പറയുന്നു. കൈയുറ ഉപയോഗിച്ച് മോഷണം നടത്തുന്നതും സ്വന്തമായി കേസ് വാദിക്കുന്നതും ബാബുവിന്െറ രീതിയാണെന്ന് പറയുന്നു. ഇയാളുടെ ചുണ്ടില്പരിക്ക് പറ്റിയതിനാല്കൂടുതല്ചോദ്യം ചെയ്യാന്
കഴിഞ്ഞില്ല (മാധ്യമം - 13/10/2012)


-------------------------------------------------------------------------------------------------------