പിണറായി വിജയനു മേല്‍ സി.ബി.ഐ ഒരു വെളുത്ത ചായമടിച്ചു. ലാവലിന്‍ കേസില്‍ പിണറായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി യാതൊരു തെളിവും ലഭിച്ചിട്ടില്ല.
കയ്യടികളും തപ്പുവാദ്യങ്ങളും നിലച്ചു. ആരവങ്ങളൊഴിഞ്ഞു. പിന്നെപ്പിന്നെ പതിയ മര്‍മ്മരങ്ങള്‍ .............
പണം കൈപ്പറ്റിയതിന് തെളിവില്ല എന്നേ പറഞ്ഞിട്ടുള്ളൂ............കൈപ്പറ്റിയിട്ടില്ല എന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് സി.പി.എംകാര്‍ ആഹ്ലാദിക്കാന്‍ വരട്ടെ..............
അഡ്വ: രാംകുമാറും കാളീശ്വരം രാജും സന്തോഷികളുടെ വായടപ്പിച്ചു.
ഒരു കൊലക്കേസിലും പ്രതി കൊന്നിട്ടില്ല എന്ന് കോടതി പറയാറില്ല എന്നും കൊന്നതിന് തെളിവില്ല എന്നേ പറയാറുള്ളൂ എന്നതും പ്രഗത്ഭ വക്കീലന്മാര്‍ സൌകര്യ പൂര്‍വം മറന്നു.
എങ്കിലും എവിടയോ ഒരു അങ്കലാപ്പ്, ഒരു ഉള്‍ഭയം. പണം കൈപ്പറ്റിയിട്ടില്ല എങ്കില്‍ കോടതി പിണറായിയെ വെറുതേ വിട്ടുകളയുമോ.........................
അതാ.........................ഒരു ദൈവദൂതനെ പോലെ ഒരാള്‍ പ്രത്യക്ഷപ്പെടുന്നു. ദീപക് കുമാര്‍..................
അടിമുടി കമ്മ്യൂണിസ്റ്റുകാരന്‍. പോരെങ്കില്‍ എ.കെ.ജി. സെന്റെര്‍ നില്‍ക്കുന്നത് ഇദ്ദേഹത്തിന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്‍ കൊടുത്ത സ്ഥലത്താണ്................(ഹാ.............എന്തൊരു ത്യാഗം).
കുമാറിന്റെ പത്രസമ്മേളനം നടത്തിച്ചത് മറ്റൊരു കുമാര്‍. ക്രൈം നന്ദ കുമാര്‍. പിറ്റേന്ന് മറ്റൊരു കുമാരന്റെ പത്രത്തില്‍ മുന്‍പേജില്‍ വെണ്ടക്കയായി വന്നു പിണറായി നേരിട്ട് പണം കൈപ്പറ്റിയത് കണ്ട കഥ.
പിണറായി വിശുദ്ധനായി നിന്നത് രണ്ടേ രണ്ട് ദിവസം മാത്രം. പിറ്റേ ദിവസത്തെ പത്രം നോക്കുക
ലാവ്‌ലിന്‍: കോഴപ്പണം കൈപ്പറ്റിയതിന് ദൃക്‌സാക്ഷി
കൊച്ചി, ബുധന്‍, 21 ഏപ്രില്‍ 2010( 10:12 IST )
വിവാദമായ എസ് എന് സി ലാവ്‌ലിന്‍ ഇടപാടില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കോടികള്‍ കോഴപ്പണമായി കൈപ്പറ്റിയതിനു ദൃക്‌സാക്ഷിയുടെ അവകാശവാദം. തിരുവനന്തപുരം സ്വദേശി ദീപക് കപൂര്‍ ആണ് സി ബി ഐക്കു മൊഴി നല്കിയത്. സി ബി ഐയുടെ ചെന്നൈയിലുള്ള ഓഫീസിലെത്തി 60 പേജുള്ള വിശദീകരണം ദീപക് കുമാര്‍ നല്കുകയായിരുന്നു.
സംസ്ഥാന വൈദ്യുതമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയന്‍ ലാവ്‌ലിന്‍ കമ്പനിയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം സര്‍ക്കാരിനു കോടികള്‍ നഷ്ടം വന്നെന്നാണ് കേസ്. എന്നാല്‍, കഴിഞ്ഞദിവസം പ്രത്യേക കോടതിയില്‍ സത്യവാങ്മൂലം നല്കിയ സി ബി ഐ ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് തെളിവുകളില്ലെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു.
എന്നാല്‍ ഇതിനെ ഖണ്ഡിക്കുന്ന തരത്തിലാണ് ദീപക് കുമാറിന്‍റെ വെളിപ്പെടുത്തലുകള്‍. കോഴ ഇടപാടില്‍ ഇടനിലക്കാരെന്ന ആരോപണം നേരിടുന്ന ചെന്നൈയിലെ ടെക്നിക്കാലിയ കണ്‍സള്‍റ്റന്‍സിയുടെ നടത്തിപ്പുകാരായ ദിലീപ് രാഹുലന്‍, നാസര്‍, ബീന ഏബ്രഹാം എന്നിവര്‍ക്കൊപ്പം ജോലി ചെയ്‌ത കാലത്താണു ലാവ്‌ലിന്‍ കോഴ ഇടപാടിനു നേരിട്ടു സാക്ഷിയായതെന്നും ദീപക് കുമാര്‍ പറയുന്നു.
ദിലീപ് രാഹുലനും സംഘവും കണ്ണൂരിലെ സഹകരണ ഗസ്റ്റ്ഹൌസില്‍ എത്തി പിണറായി വിജയനു രണ്ടു കോടി രൂപ പണമായി കൈമാറുമ്പോള്‍ ദീപക് കുമാര്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നതായി അതീവ ഗൗരവമുള്ള ആരോപണവും സിബിഐക്കു നല്‍കിയ കുറിപ്പിലുണ്ട്. നിലവില്‍ പിണറായിക്കെതിരെ തെളിവുകള്‍ ഒന്നുമില്ലാത്ത സാഹചര്യത്തിലാണ് സി ബി ഐക്ക് പുതിയ കണ്ടെത്തലുകള്‍ നടത്തേണ്ടിയിരിക്കുന്നത്. അതുകൊണ്ടു തന്നെ സി ബി ഐ ഇതിനെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിയേക്കും.
കൊച്ചി അയ്യപ്പന്‍കാവിലെ ബാങ്ക് വഴിയും കൊല്ലത്തെ മറ്റൊരു ബാങ്ക് വഴിയും ദിലീപ് രാഹുലന്‍ കോഴപ്പണം കേരളത്തിലേക്കു കൊണ്ടുവന്നതിനുള്ള തെളിവുകള്‍ അടങ്ങുന്ന 200 പേജ് വരുന്ന രേഖകളും ദീപക് കുമാര്‍ സിബിഐക്കു കൈമാറി. ലാവ്‌ലിന്‍ കോഴപ്പണം കൊണ്ടു ദിലീപ് രാഹുലനും സംഘവും കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണു ദുബായിലെ പസഫിക് കണ്‍ട്രോള്‍സ് എന്നും ദീപക് ആരോപിക്കുന്നു.
അപ്പോള്‍ ലാവലിന്‍ ഇടപാടില്‍ പിണറായി കൈക്കൂലി പറ്റിയെന്ന് ഉറപ്പായി. പച്ചക്കല്ലേ നമ്മുടെ ദീപക് കുമാര്‍ സത്യം വിളിച്ചു പറഞ്ഞു കളഞ്ഞത്.
ലാവലിന്‍ ഇടപാടിലാണ് പിണറായിക്ക് കോടികള്‍ നല്‍കിയത് എന്ന് ദീപക് തറപ്പിച്ചു പറഞ്ഞു.
പിറ്റേ ദിവസം നമ്മുടെ പി.സി.ജോര്‍ജ്ജ് എത്തുന്നു. വാര്‍ത്ത കാണുക.............................
കോട്ടയം: ലാവ്‌ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ േപണം കൈപ്പറ്റയിട്ടില്ലെന്ന് സിബിഐ കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ. രണ്ടുകോടിരൂപ പണമായി കൈക്കൂലി വാങ്ങിയതിനു തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്താണ് ഈ ഇടപാടു നടന്നതെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ പിണറായിയുടെ അഴിമതി ഉറപ്പിച്ചു. വീണ്ടും പിണറായിക്ക് കറുത്ത കുപ്പായം.
ഒരു മാസം കഴിഞ്ഞപ്പോള്‍ ആരോപണം ഒന്നു ദിശ മാറി.
മാധ്യമം പത്രം കാണുക..........................
ലാവലിന്: പണം കൈമാറ്റത്തിന് ദൃക്സാക്ഷിയെന്ന് ദീപക് കുമാര്
Wednesday, May 12, 2010
ചെന്നൈ: മലബാര് കാന്സര് ഇന്സ്റ്റിറ്റ്യൂട്ടിന് ലഭിക്കേണ്ട പണം ദിലീപ് രാഹുലന് കൈമാറിയത് തന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന് ലാവലിന് കേസിലെ പ്രധാന സാക്ഷി ദീപക് കുമാര് സി.ബി.ഐക്ക് മൊഴി നല്കി. സി.പി.എം സംസ്ഥാന ജനറല് സെക്രട്ടറി പിണറായി വിജയന് പ്രതിയായ ലാവലിന് കേസില് കൂടുതല് രേഖകള് ദീപക് കുമാര് സി.ബി.ഐക്ക് കൈമാറിയിരുന്നു. ഇതിനെ തുടര്ന്നാണ് സി.ബി.ഐ ദീപക്കിന്റെ മൊഴിയെടുത്തത്.
എസ്.എന്.സി ലാവലിനും വൈദ്യുതി ബോര്ഡുമായുണ്ടാക്കിയ കരാറിന്റെ അണിയറയില് പ്രവര്ത്തിക്കുന്ന മുഖ്യ വ്യക്തിയാണെന്ന് ആരോപിക്കപ്പെടുന്ന ദിലീപ് രാഹുലിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപക് കുമാര്. തിരുവനന്തപുരം സ്വദേശിയും ചെന്നൈയില് വ്യവസായിയുമാണ് ദീപക്. രാഹുലിനോടൊപ്പം പിണറായി വിജയനെ പലതവണ കണ്ടിട്ടുണ്ടെന്നും സി.ബി.ഐയോട് ഇദ്ദേഹം പറഞ്ഞതായാണറിയുന്നത്.
ഇതുമായി ബന്ധപ്പെട്ട് 200 പേജുള്ള രേഖകളാണ് സി.ബി.ഐക്ക് കൈമാറിയിട്ടുള്ളത്.
കഴിഞ്ഞയാഴ്ച ചെന്നൈ, മധുര വയലിലുള്ള ദീപക്കിന്റെ ഫാക്ടറിക്കെതിരെ ഒരു സംഘമാളുകള് അക്രമം അഴിച്ചുവിട്ടിരുന്നു. അടച്ചിട്ട ഫര്ണിച്ചര് ഫാക്ടറിയുടെ മുന്വാതിലും ജനലുകളും അക്രമികള് അടിച്ചുതകര്ത്തു. ഫാക്ടറിക്കകത്തുള്ള വസ്തുക്കള് കൊള്ളയടിച്ചിട്ടുണ്ട്. ഇതിനെതിരെ ദീപക് പൊലീസില് പരാതി നല്കി.
ആദ്യ ആരോപണത്തില്‍ നിന്നും അല്പം കൂടി വ്യക്തത ഇതിനുണ്ട്. ആദ്യത്തേത് ലാവലിന്‍ കരാറിനായി കമ്പനി കൈക്കുലി നല്‍കി എന്നായിരുന്നു എങ്കില്‍ ഇത് അതല്ല. കരാറൊക്കെ നിലവില്‍ വന്നിട്ട് ക്യാന്‍സര്‍ സെന്ററിന് കൊടുക്കാനുള്ള തുക പിണറായി കൈപ്പറ്റി എന്നാണ്.
കരാര്‍ നടപ്പാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനേക്കാള്‍ നീചമല്ലേ പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് കൊണ്ടു വന്ന പണം കൈപ്പറ്റുക എന്നത്.....................
പിണറായി അഴിമതിക്കാരനല്ല....................നീചനുമാണ്...............................
സംഭവം അങ്ങിനെ കത്തി നില്‍ക്കവേ.........................ഇതാ................ദീപക് കുമാറിന്റെ യഥാര്‍ത്ഥ പിതാവ് പ്രത്യക്ഷപ്പെടുന്നു............................................ മറ്റാരുമല്ല. നമ്മുടെ വീരേന്ദ്രകുമാര്‍...................( കുമാര്‍ എന്ന് വിളിപ്പേരുള്ള എല്ലാപേരും ശത്രുക്കളായത് എങ്ങിനെ എന്ന് പിണറായി ഒന്ന് അന്വേഷിക്കേണ്ടതാണ്...................നന്ദകുമാര്‍, രാംകുമാര്‍ (വക്കീലും ജഡ്ജിയും)...വീരേന്ദ്രകുമാര്‍.........ഇതാ..........ദീപക് കുമാര്‍..................)
മാസങ്ങള്‍ക്ക് ശേഷം ഇതാ മാതൃഭൂമിയുടെ വാര്‍ത്ത, അതും ഒരു കാരണവുമില്ലാതെ....................
പിണറായിക്ക് ആദ്യം പണം കൈമാറിയത് 1996 ലെന്ന് ദീപക്
Posted on: 25 Jul 2010
ചെന്നൈ: ലാവലിന്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള സി.പി.എം. കേരളഘടകം സെക്രട്ടറി പിണറായി വിജയന് തന്റെ സാന്നിധ്യത്തില്‍ ദിലീപ് രാഹുലന്‍ ആദ്യം പണം കൈമാറിയത് 1996 മെയ് മാസത്തിലായിരുന്നെന്ന് തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര് സി.ബി.ഐ.ക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയതായി അറിയുന്നു. കണ്ണൂര്‍ ജില്ലയില്‍ പിണറായി വിജയന്റെ വീട്ടിലെത്തിയാണ് പണം നല്‍കിയതെന്നും കോഴിക്കോട്ട് ഒരു പ്രമുഖ സ്റ്റാര്‍ ഹോട്ടലിലാണ് തലേന്നുരാത്രി തങ്ങിയതെന്നും ദീപക്കിന്റെ മൊഴിയിലുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കോഴിക്കോട്ടെത്തിയ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ അന്ന് ഇതേ ഹോട്ടലിലുണ്ടായിരുന്നുവെന്നും ഗൗഡയെ പരിചയമുള്ള ദിലീപ് രാഹുലന്‍ ഗൗഡയുടെ മുറിയില്‍പ്പോയി അദ്ദേഹത്തെ കാണുകയുണ്ടായെന്നും ദീപക് സി.ബി.ഐ. ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിയെന്നനിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയുള്ളതിനാല്‍ ഗൗഡയുടെ യാത്രയും താമസവുമൊക്കെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കും. 1996-ല്‍ ഗൗഡ കോഴിക്കോട്ടെ ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകള്‍ പരിശോധിച്ചാല്‍ തങ്ങളുടെ യാത്രയുടെയും താമസത്തിന്റെയും സാഹചര്യത്തെളിവുകള്‍ ലഭ്യമാകുമെന്നാണ് ദീപക് പറയുന്നത്.
കേരള സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള റബ്‌കോയുമായിച്ചേര്‍ന്ന് റബര്‍വുഡ് ബിസിനസ്സ് നടത്തണമെന്ന ലക്ഷ്യത്തോടെയാണ് 1996-ല്‍ ദിലീപ് രാഹുലന്‍ സി.പി.എം. നേതാവ് പിണറായി വിജയനുമായി ബന്ധപ്പെട്ടതെന്ന് ദീപക്കിന്റെ മൊഴിയിലുണ്ട്. ഇതിനായാണ് ഇന്ത്യയില്‍ത്തന്നെ റബര്‍വുഡ് ബിസിനസ്സില്‍ മുന്‍നിരക്കാരനായ ദീപക്കുമാറിന്റെ സഹായം ദിലീപ് തേടിയത്. 1996-ലെ തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ സി.പി.എം. അധികാരത്തിലെത്തുമെന്നും സഹകരണ വകുപ്പ് പിണറായി വിജയന് ലഭിച്ചേക്കുമെന്നുമുള്ള വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപ് രാഹുലന്‍ പിണറായി വിജയനുമായി സൗഹൃദത്തിലേര്‍പ്പെട്ടതെന്നും ദീപക് പറയുന്നു.
രണ്ട് ബാഗുകളിലായാണ് പണം കൊണ്ടുപോയതെന്നും എന്നാല്‍, അവയില്‍ എത്ര പണമുണ്ടായിരുന്നുവെന്ന് കൃത്യമായി അറിയില്ലെന്നും ദീപക്കിന്റെ മൊഴിയിലുണ്ട്. തിരിച്ചുവരുമ്പോള്‍ ദിലീപ് രാഹുലന്‍ അടുത്തൊരു 'സുഹൃത്തി'നെ ഫോണില്‍വിളിച്ച് 'രണ്ടു രൂപ' കൊടുത്തുവെന്നുപറഞ്ഞത് താന്‍ കേട്ടുവെന്നും ദീപക് സി.ബി.ഐ. ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
റബ്‌കോയ്ക്ക് റബര്‍വുഡ് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ദീപക്കാണ് തയ്യാറാക്കിയത്. 20 കോടി രൂപ മൊത്തം പദ്ധതിച്ചെലവ് വരുമെന്നായിരുന്നു ദീപക്കിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 1996-ല്‍ സി.പി.എം. അധികാരത്തിലെത്തിയതിനു ശേഷം റബ്‌കോ ഈ പദ്ധതിയുമായി മുന്നോട്ടുപോയി.
എന്നാല്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയ തന്നെ ഒഴിവാക്കി ദിലീപ് രാഹുലന്‍ ഈ ബിസിനസ് ഇടപാടില്‍നേരിട്ടിടപെടുകയായിരുന്നെന്നും പദ്ധതിച്ചെലവ് 80 കോടി രൂപയയോളം വര്‍ധിപ്പിച്ച് വന്‍ തുക തട്ടിയെടുത്തതായും ദീപക് തന്റെ മൊഴിയില്‍ ആരോപിക്കുന്നു. മലേഷ്യ ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി ചേര്‍ന്നാണ് റബ്‌കോ റബര്‍വുഡ് ബിസിനസ് തുടങ്ങിയത്. ഈ കമ്പനിയുമായി ദലീപ് രാഹുലന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ദീപക്കിന്റെ മൊഴിയിലുണ്ട്.
റബര്‍വുഡ്ബിസിനസ്സില്‍ തുടങ്ങിയ ബന്ധമാണ് ദിലീപ്‌രാഹുലന്‍ എസ്.എന്.സി. ലാവലിനുമായി കെ.എസ്.ഇ.ബി.യെക്കൊണ്ട് കരാറില്‍ ഏര്‍പ്പെടുന്നതിന് പ്രയോജനപ്പെടുത്തിയതെന്ന് ദീപക് പറയുന്നു. ഇന്ത്യയില്‍ ബിസിനസ്‌നടത്തുന്നതിന് എസ്.എന്.സി. ലാവലിനും ദിലീപ് രാഹുലന്റെ ഓസ്‌ട്രേലിയന്‍ കമ്പനിയായ പസഫിക്‌വേവ്‌സും തമ്മില്‍ കരാറുണ്ടായിരുന്നുവെന്നും ഇതിന്റെ മറവിലാണ് ദിലീപ്‌രാഹുലന്‍ എസ്.എന്.സി. ലാവലിനുവേണ്ടി കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ടതെന്നും ദീപക് ചൂണ്ടിക്കാട്ടുന്നു.
എസ്.എന്.സി. ലാവലിന്റെ ബിസിനസ് ഡെവലപ്‌മെന്‍റ് ഡയറക്ടര്‍ എന്ന പേരിലുള്ള ബിസിനസ് കാര്‍ഡാണ് ഈ കാലയളവില്‍ ദിലീപ്‌രാഹുലന്‍ കൊണ്ടുനടന്നിരുന്നതെന്നും ദീപക് സി.ബി.ഐ. ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ എസ്.എന്.സി. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള പണമിടപാടുകളുടെ വിശദാംശങ്ങള്‍ തേടി സി.ബി.ഐ. സംഘം കൊച്ചിയിലും പരിസരങ്ങളിലുമുള്ള വിവിധ ബാങ്കുകളില്‍ പരിശോധന നടത്തിയതായി അറിയുന്നു. ദീപക്കുമാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. സംഘം ഒരു പ്രമുഖ ദേശസാല്‍കൃത ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.
ഇതാ................കഥ അപ്പാടെ മാറി മറിയുന്നു. ലാവലിന്‍ ഇടപാടിലല്ല പിണറായി കൈക്കൂലി പറ്റിയത്. മറിച്ച് റബ്കോ ഇടപാടിലായിരുന്നു. തുക കൈപ്പറ്റുമ്പോള്‍ പിണറായി മന്ത്രിയേ ആയിരുന്നില്ല. പിണറായിയുടെ പാര്‍ട്ടി ജയിക്കുമെന്നും പിണറായി മന്ത്രിയാകുമെന്നും സഹകരണ വകുപ്പുതന്നെ കിട്ടും എന്നും മുന്‍ കൂട്ടി ഗണിച്ച് ഇവര്‍ പിണറായിക്ക് പണം കൊടുക്കുകയായിരുന്നു.
എന്തോര്........പാവങ്ങള്‍..........................
മന്ത്രിയല്ലാതിരുന്നതിനാല്‍ ഈ കൈക്കൂലി അധികാര ദുര്‍വിനിയോഗത്തില്‍ വരുമോ........................
മാതൃഭൂമി എന്തിന് ഇപ്പോള്‍ ഇങ്ങനെ തിരിഞ്ഞു?.
ദീപക് കുമാറ് കണ്ണൂരില്‍ ഈ പറഞ്ഞ ദിവസം താമസിച്ചതിന് മാതൃഭൂമിയുടെ കയ്യില്‍ തെളിവുണ്ട്. കാരണം അന്ന് ദേവഗൌഡ അവിടെ താമസിച്ചിട്ടുണ്ട്................
നാളെ ഈ ഗസ്റ്റ് ഹൌസിന്റെ ആ ദിവസത്തെ രജിസ്റ്ററിന്റെ പകര്‍പ്പ് മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെടും ഒപ്പം ഇങ്ങനെ ഒരു ലീഡും.
“ ദീപക്കിന്റെ ആരോപണം ശരി. ഗസ്റ്റ് ഹൌസ് രേഖകള്‍ തെളിവ്”
പിണറായി രണ്ട് കോടി രൂപ കൈക്കൂലി വാങ്ങി എന്ന് തെളിയിക്കാന്‍ ഈ രേഖ ധാരാളം.!
അപ്പോഴും ഒരു സംശയം .....................ലാവലിന്‍ കേസില്‍ നിന്ന് പിണറായിയെ ഒഴിവാക്കുന്നോ മാതൃഭൂമി...............ഇത് റബ്കോ അഴിമതി കേസല്ലേ..................ഇത് നടക്കുമ്പോള്‍ പിണറായി ക്യാനഡക്ക് പോയിട്ട് പോലുമില്ല. ( തെരെഞ്ഞെടുപ്പ് പോലും കഴിഞ്ഞിട്ടില്ല.........................)
ക്ഷമിക്കുക കൂട്ടരേ......................ആവേശത്തില്‍ മാതൃഭൂമിക്ക് ഒരബദ്ധം പറ്റിപ്പോയതാണ്. നാളെ പുതിയ കഥകള്‍ വരും.
നല്ല നല്ല കിടിലന്‍ വെളിപ്പെടുത്തലുകള്‍
ആനപ്പിണ്ടം വാരും പെണ്ണിന്റെ ചെക്കനൊരാനവാലിനുണ്ടോ പഞ്ഞമിപ്പോള്‍.....................
പക്ഷേ നമ്മുടെ സി.ബി.ഐക്ക് ഈ തെളിവ് മതിയാകും ................വരദാചാരി പറഞ്ഞ സത്യം കുറ്റപത്രത്തില്‍ എഴുതിയവര്‍ക്ക് ദീപക്കിനോട് എന്തിന് അപ്രിയം...............
Sunday, July 25, 2010
Sunday, July 4, 2010
അച്യുതാനന്ദ വികസന സമിതി
കേരള വികസന സമിതിയുടെ സെമിനാര്‍.എളമരം കരീമിനെ പോലെ വികസനത്തില്‍ താല്പര്യമുള്ളയാളായതിനാല്‍ കരിമീനും പോയി. വിഷയം ജനകീയസൂത്രണം. തിരുവനന്തപുരം എല്‍.എം.എസ്. ഹാളിന്റെ മുന്നില്‍ ഖദറിന്റെ കുപ്പായവുമിട്ട് മൊബൈലില്‍ അജ്ഞാതനായ അധികാരിക്ക് ഫോണ്‍ ചെയ്ത് കെ.എം.ഷാജഹാന്‍ നില്‍കുന്നതുകണ്ടപ്പോള്‍ സത്യത്തില്‍ കരിമീന് പാലേരിയിലെ സഖാക്കളെ ഓര്‍മ്മ വന്നു. കരിമീന്റെ ശാരീരിക അവശതകള്‍ പരിഗണിച്ചും ഷാജഹാന്റെ കൊഴുത്തുരുണ്ട ശരീരത്തെ മാനിച്ചും കരിമീന്‍ മര്യാദരാമനായി ഒഴിഞ്ഞുമാറി.എങ്കിലും ആ തിരുവായില്‍ നിന്നുള്ള വചനങ്ങള്‍ കേള്‍ക്കാനായി അനുവാദമില്ലാതെ അടിയന്‍ അകത്തു കടന്നു. നാലും മൂന്നും ഏഴുപേരും കരിമീനെയും കൂട്ടി എട്ടു പേരെ കേള്‍വിക്കാരുള്ളൂ എങ്കിലെന്ത് ഇരുപതോളം മാധ്യമപ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. ക്യാമറകള്‍ മൈക്രോഫോണ്‍, ലൈറ്റ് എല്ലാം സജ്ജം വരാത്ത സിന്‍ഡിക്കേറ്റുകാരെ അണ്ണനും കൂട്ടരും ഇരന്ന് ക്ഷണിക്കുന്നു, അവരും ഓടിപ്പിടഞ്ഞെത്തി.
ഷാജഹാന്‍ അണ്ണന്റെ മഹത്തായ പ്രസംഗം മാതൃഭൂമി വീരേന്ദ്രകുമാറിന്റെ പ്രസംഗം പോലെ പരിഗണിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇന്നലെ വീരേന്ദ്രകുമാറും പ്രസംഗിച്ചിരുന്നെങ്കില്‍ ഇതെങ്ങിനെ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു എന്നത് പ്രസ്സ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്ക് അസൈന്മെന്റായി നല്കാം.
മാതൃഭൂമി വാര്‍ത്ത വായിക്കുക.
സി.പി.എമ്മിലെ അഴിമതിവത്കരണം ജനകീയാസൂത്രണം വഴി - ഷാജഹാന്‍
മാതൃഭൂമി-Posted on: 04 Jul 2010
തിരുവനന്തപുരം: സി. പി. എമ്മിന്റെ താഴേത്തട്ടിനെ അഴിമതിവത്കരിക്കുന്നതില്‍ നിര്‍ണായക പങ്കാണ് 'ജനകീയാസൂത്രണം' വഹിക്കുന്നതെന്ന് കെ. എം. ഷാജഹാന്‍ പറഞ്ഞു. വി.എസ്. അനുകൂല നിലപാടുകളുടെ പേരില്‍ സി.പി.എം. വിട്ട് പുറത്തുവന്നവര്‍ രൂപവത്കരിച്ച കേരള വികസന സമിതി സംഘടിപ്പിച്ച സെമിനാറിലായിരുന്നു വി.എസ്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാന്റെ വിമര്‍ശനം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പണം സുതാര്യമായി ചെലവഴിക്കുന്നതിനായി സൃഷ്ടിച്ച സംവിധാനങ്ങള്‍ ഇന്ന് നാമാവശേഷമായി.2008 ജൂലായ് 31ലെ കണക്കനുസരിച്ച് 1996-97 മുതല്‍ 2007-08 വരെയുള്ള കാലഘട്ടത്തിലെ 1724 അക്കൗണ്ടുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന് നല്‍കിയിട്ടില്ലെന്ന് സി.എ.ജി. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ 16000-18000 വരെ തദ്ദേശ ഭരണസ്ഥാപന ജനപ്രതിനിധികളുണ്ട്. ഇതില്‍ 12000-13000 പേരെങ്കിലും സി.പി.എം. പ്രതിനിധികളാണ്. പ്രതിവര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറുന്ന തുകയില്‍ 65-70 ശതമാനം തുക കൈകാര്യം ചെയ്യുന്നത് സി.പി.എം. പ്രതിനിധികളാണ്. ഈ പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് പരിശോധിക്കാന്‍ സംവിധാനമില്ലെന്നും കെ.എം. ഷാജഹാന്‍ പറഞ്ഞു.സ്വാഗതസംഘം ചെയര്‍മാന്‍ ബി.ആര്‍.പി. ഭാസ്‌കര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.എസ്. മോഹനകുമാര്‍, ആര്‍.നിയതി, എം.ആര്‍. മുരളി, സബൂറാബീവി, ഡോ.കെ. അനില്‍കുമാര്‍, പ്രൊഫ. എന്‍. സുഗതന്‍, ഡോ. എം. ശാര്‍ങ്ഗധരന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്. സുശീലന്‍ സ്വാഗതവും എന്‍. ഷാലു നന്ദിയും പറഞ്ഞു.
തീര്‍ന്നു.
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ സംസാരിച്ചു. കെ.പി.സി.സി.പ്രസിഡന്റെ രമേശ് ചെന്നിത്തല സംസാരിച്ചു........അക്കാദമിപ്രസിഡന്റെ മുകുന്ദന്‍ സംസാരിച്ചു ...........എന്നൊക്കെ എഴുതുമ്പോലെ പ്രാസംഗികന്റെ വിലാസം നോക്കുക “വി.എസ്.പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാന്‍”.
നാളെ ഇതുപോലെ “ വി.എസ്.പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ മുണ്ടലക്കിയിരുന്ന രാഘവന്‍, കഞ്ഞിവച്ചിരുന്ന ഭാര്‍ഗ്ഗവന്‍.............എന്നിവരുടെ പ്രസംഗങ്ങള്‍ നമ്മള്‍ വായിക്കേണ്ടി വരുമോ.........”
ഇനി ഭാഗവതരുടെ ഗാനത്തിലേക്ക് വരിക, ജനകീയസൂത്രണം എന്നത് അഴിമതിക്കായി സി.പി.എമ്മുകാര്‍ കണ്ടു പിടിച്ച ഒരു ഉപായമാണ്. അതിലൂടെ സി.പി.എം. പണം സമ്പാദിക്കുന്നു. തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പണത്തില്‍ 65-70% തുക കൈകാര്യം ചെയ്യുന്നത് സി.പി.എം.ജനപ്രതിനിധികളാണ്. “എന്തൊരു മഹത്തായ കണ്ടു പിടിത്തം”.
ഒരു പഞ്ചായത്തിന്റെ അക്കൌണ്ടില്‍ എത്തുന്ന തുകയില്‍ ഒരു പൈസ പോലും ഒരു പഞ്ചായത്ത് മെമ്പര്‍ പോയിട്ട് ഒരു പ്രസിഡന്റിനു പോലും പിന്‍ വലിക്കാന്‍ കഴിയില്ല എന്ന് ഏത് കൊച്ചു കുട്ടിക്കുമറിയാം. പഞ്ചായത് സെക്രട്ടറിക്ക് മാത്രമാണ് അതിനുള്ള അധികാരം. ഇനി അത്രക്ക് അഴിമതിക്കാരനായ ഒരു സെക്രട്ടറി സി.പി.എം. പ്രതിനിധികള്‍ക്ക് തുക പിന്‍ വലിച്ച് കൊടുത്താലോ.........അങ്ങിനൊരു സംഭവം കേരള ചരിത്രത്തില്‍ ഇതൂവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല.
ജനകീയാസൂത്രണത്തിണ് പഞ്ചായത്തിന് കൈമാറുന്ന തുക ചെലവഴിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിലവിലുണ്ട്. ഇത് പാലിച്ചു മാത്രമേ ഏതൊരു പഞ്ചായത്തിനും തുക പിന്‍ വലിക്കാനാകൂ. 40% കാര്‍ഷിക മേഖലയില്‍, 30% സേവന മേഖലയില്‍, ബാക്കി 30% മാത്രം റോഡിനും കെട്ടിടങ്ങള്‍ക്കും.
എത്ര അഴിമതിക്കാരനായ ഒരു പഞ്ചായത്ത് മെമ്പര്‍ക്കും അഴിമതികാണിക്കാന്‍ ആകെ അവസരം ഈ മുപ്പത് ശതമാനത്തിലാണ്. അതും തനിക്കിഷ്ടപ്പെട്ട റോഡ്, തന്റെ വാര്‍ഡിലെ കലുങ്ക് എന്നിങ്ങനെയുള്ള ചിന്ന അഴിമതികള്‍ മാത്രം. അതും ഒരു പഞ്ചായത്തിലെ ആകെ അംഗങ്ങള്‍ കടിപിടി കൂടി പങ്കിട്ടെടുക്കുന്നതില്‍ ബാക്കി മാത്രം. ഇവിടെയാണ് ഫണ്ടിന്റെ 65-70% സി.പി.എംകാര്‍ കൈക്കലാക്കുന്നു എന്ന ഷാജഹാന്റെ ഗര്‍ദ്ദഭക്കച്ചേരി.
ജനകീയാസൂത്രണം ഇ.എം.എസ്സിന്റെ സങ്കല്പമാണ് എന്നാണ് വി.എസും. ഷാജഹാനും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നത്. ഇവര്‍ രണ്ടുപേരും ഇന്നും ഇ.എം.എസ്സിനെ പരസ്യമായി തള്ളിപ്പറയാത്തവരുമാണ്. ഇന്നത്തെ ഷാജഹാന്റെ ആരോപണത്തിന്റെ കുന്തമുന നീളുന്നത് ഇ.എം.എസ്സിലേക്കാണോ. സി.പി.എമ്മിന് അഴിമതി നടത്താന്‍ ഇ.എം.എസ്സ്. ഉണ്ടാക്കിക്കൊടുത്ത ഒന്നാണ് ജനകീയാസൂത്രണം എന്നാണ് ഷാജഹാന്‍ ചൂണ്ടിക്കാട്ടുന്നത്.
ജനകീയാസൂത്രണ വിവാദങ്ങള്‍ കത്തിനിന്ന കാലഘട്ടത്തില്‍, എം.എന്‍.വിജയനും പ്രൊ.സുധീഷും പാഠം മാസികയുമായി രംഗത്തിറങ്ങിയ കാലഘട്ടത്തിലും ഇത് ഒരു ധന സ്രോതസ്സ് ആണ് എന്ന ആരോപണം ഉന്നയിച്ചിട്ടില്ലായിരുന്നു. റിച്ചാര്‍ഡ് ഫ്രാങ്കി, സ്വീഡിഷ് ഫണ്ട്, പരിഷത്ത്, വിഭവ ഭൂപടം അങ്ങിനെ ഒരു പാട് അലക്കിയ മുണ്ടാണ് ജനകീയാസൂത്രണം.
ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അടുത്ത വേളയില്‍ അച്യുതാനന്ദ വികസന സമിതി ഇങ്ങനെയൊരു ആരോപണവുമായി എന്തിന് രംഗത്തു വന്നു. അതിനുത്തരം സി.ആര്‍. നീലകണ്ഠന്‍ അന്നെഴുതിയ ആ ലേഖനത്തിലുണ്ട്.
“ ധനകാര്യം: എല്ലാ വകുപ്പുകളുടെയും മേല്‍ കടിഞ്ഞാണിടുന്ന സൂപ്പര്‍ മുഖ്യമന്ത്രിയാണിദ്ദേഹം. ആഗോളമൂലധന താത്പര്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഇദ്ദേഹത്തെ ഏല്പിച്ചിരിക്കുന്നു. എ.ഡി.ബി. വായ്പ മുതല്‍ കിനാലൂര്‍ പാത വരെ നീണ്ടുകിടക്കുന്നു അതിന്റെ ചരിത്രരേഖകള്‍. അഴിമതി രഹിത വാളയാര്‍ പോലുള്ള പ്രഖ്യാപനങ്ങളുടെ കാപട്യം ആ വഴി ഒരിക്കല്‍ കടന്നുപോയവര്‍ക്ക് ബോധ്യപ്പെടും. അതിസമ്പന്നര്‍ക്കുവേണ്ടി എന്തും ചെയ്യും. ദരിദ്രരോട് അകമേ പുച്ഛം. എന്നാല്‍ അവര്‍ക്കു വേണ്ടി വാചകമടിക്കും. ഗ്രീന്‍ ബജറ്റെന്നു പ്രഖ്യാപിക്കും. നെല്‍പ്പാടം നികത്തുന്നതിന്റെ പിഴയും ഡാമിലെ മണല്‍ വാരിയതിന്റെ വിലയും ബജറ്റിലെ പ്രധാന വരുമാനമാര്‍ഗമായിക്കാണും. നെല്‍പ്പാടം നികത്തി ചെരുപ്പുകമ്പനിക്കു നാലുവരിപ്പാതയുണ്ടാക്കുന്നതിനെ ശക്തമായി ന്യായീകരിക്കും. ഏറ്റവുമൊടുവില്‍ കിനാലൂരിലെ ഹിതപരിശോധനയെക്കുറിച്ചദ്ദേഹം പറയുന്നു. ഒരൊറ്റ ചോദ്യം: ''ഈ മന്ത്രിയേയും മന്ത്രിസഭയെയും പറ്റി ഒരു ഹിതപരിശോധന നടത്തി 30 ശതമാനം പേരെയെങ്കിലും അംഗീകരിപ്പിക്കാമെന്ന വിശ്വാസം മന്ത്രിക്കുണ്ടോ?'' (സി.ആര്‍. നീലകണ്ഠന്‍, മാതൃഭൂമി)
ജനകീയാസൂത്രണ വിവാദം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് ഒരേ ഒരു പക്ഷിയെപ്പിടിക്കാനാണ്. തോമസ് ഐസക്ക്. പിണറായിയും കോടിയേരിയും കരീമുമൊക്കെ കഴിഞ്ഞു. ഇനിയവര്‍ ഐസക്കിനെത്തേടിയെത്തും. അതിനു വഴിമരുന്നാണ് അച്യുതാനന്ദ വികസന സമിതിയുടെ സെമിനാര്‍.
ഷാജഹാന്റെ കച്ചേരി കേട്ട് പുറത്തിറങ്ങിയപ്പോള്‍ പാലേരിക്കാരെ നമിക്കാനാണ് എനിക്ക് തോന്നിയത്. ഒപ്പം സ്വയം നിന്ദയും. ഒന്നുമില്ലെങ്കിലും വായ തുറക്കുന്നതിന് മുന്‍പ് അടിക്കാന്‍ അവര്‍ക്കായല്ലോ.......................

Subscribe to:
Posts (Atom)