Friday, May 18, 2012

പത്രം ഏജന്റെ സമരം ടി.പി.വധത്തിന് മുന്നോടി..........

പത്രം ഏജന്റെ സമരം ടി.പി.വധത്തിന് മുന്നോടി............


   മൂന്ന് മാസത്തിന് മുന്‍പ് ആരംഭിച്ച പത്രം ഏജന്റെ സമരം ടി.പി.വധം ലക്ഷ്യമിട്ടുള്ളതായിരുന്നു എന്ന് തെളിയുന്നു. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം വാര്‍ത്തയാകാതിരിക്കാനും പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ആ സമരം. സമരം ശക്തിപ്പെട്ട നാളുകളില്‍ തന്നെ ചന്ദ്രശേഖരനെ വധിക്കുവാനായിരുന്നു പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആ വധശ്രമം പാളുകയുണ്ടായി. അടുത്ത വധശ്രമം വരെ സമരം നീട്ടാന്‍ ശക്തമായ ശ്രമം ഉണ്ടായെങ്കിലും പൊതുജനം തിരിച്ചടിച്ചതിനാല്‍ സമരം പരാജയപ്പെടുകയാണുണ്ടായത്. 
   പ്രമുഖ പത്രമാധ്യമങ്ങളെ മുഴുവന്‍ സമരത്തില്‍ ഉള്‍പ്പെടുത്തുകയും പാര്‍ട്ടി പത്രങ്ങളെ ഒഴിവാക്കുകയും ചെയ്ത നടപടി അന്നേ സംശയമുളവാക്കിയിരുന്നു. ചന്ദ്രശേഖരനെപ്പോലൊരാളെ കൊലപ്പെടുത്തുമ്പോള്‍ പ്രമുഖ മാധ്യമങ്ങള്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും പൊതുജനാഭിപ്രായം കൊലക്കെതിരായി ആഞ്ഞടിക്കുമെന്നും ഇവര്‍ കണക്കുകൂട്ടിയിരുന്നു. ഇതൊഴിവാക്കാനാണ് പത്ര വിതരണം തടസ്സപ്പെടുത്തുന്ന സമര പരിപാടികള്‍ ആരംഭിച്ചത്. കേബിള്‍ ടി.വി. കണക്ഷനുകള്‍ പരിമിതമാണ് എന്നും ഇതില്‍ തന്നെ വാര്‍ത്താ ചാനലുകള്‍ സാമാന്യ ജനം അത്രക്ക് ശ്രദ്ധിക്കുകയില്ല എന്നും കണക്കുകൂട്ടിയാണ് പത്രങ്ങളെ ഉപരോധിച്ചത്.


( ഇത്രയേ എനിക്ക് എഴുതാനാകൂ.....ബാക്കി മാതൃഭൂമിയുടേയോ മനോരമയുടേയോ ലേഖകന്മാര്‍ എഴുതുന്നതായിരിക്കും. ഞാന്‍ എഴുതിപ്പോയി എന്നതുകൊണ്ട് അവര്‍ എഴുതുന്നില്ല എങ്കില്‍ മംഗളത്തിലെങ്കിലും ബാക്കി പ്രതീക്ഷിക്കുന്നു.)

Thursday, May 17, 2012

നെയ്യാറ്റിങ്കരയില്‍.............................

അങ്ങിനെ നെയ്യാറ്റിന്‍ കരയെത്തി. ശ്രീകൃഷ്ണസ്വാമിക്ക് പ്രത്യേകിച്ച് വിശേഷമൊന്നുമില്ല. അമ്മച്ചിപ്ലാവിന്റെ അവസാന കഷണത്തില്‍ ഇരുമ്പു പട്ട അടിച്ചു വച്ചിട്ടുണ്ട്. ഇപ്പൊ വേണമെങ്കിലും ഒരു മാര്‍ത്താണ്ഡവര്‍മ്മക്ക് ഒളിച്ചിരിക്കാം. സുഖമായി. ഒന്നും കാണാതെ. 
നെയ്യാര്‍ കലങ്ങി മറിഞ്ഞ് ഒഴുകുന്നു. അഴുക്കവെള്ളം അമ്പലത്തിനു താഴെ. വെറുതേ കൈ നനച്ചു. കുളിച്ചില്ല.


മൂന്ന് മുന്നണികള്‍ ,മൂന്ന് സ്ഥാനാര്‍ത്ഥികള്‍. രണ്ട് മഹാന്മാരും ഒരു അപ്രശസ്തനും...


മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു ആ ഒഞ്ചിയം സഖാവ്.


ശെല്‍ വരാജ് ചെയ്തത് ആത്മഹത്യയാണ്, എന്ന് അദ്ദേഹം പ്രവചിച്ചപ്പോള്‍ അത് ഇത്രത്തോളം പ്രശസ്തമാകും അന്ന് സ്വയം കരുതിക്കാണില്ല. അഭൂത പൂര്‍വമായ വെറുപ്പ് ഈ സ്ഥാനാര്‍ത്ഥി നേരിടുന്നുണ്ട് ഇവിടെ. പാര്‍ട്ടി വിട്ടതില്‍ പൊതുജനം ശെല്‍ വനെ അത്ര പഴിക്കുന്നില്ല. എന്നാല്‍ തൊട്ടടുത്ത തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും ദഹിച്ചിട്ടില്ല.കോണ്‍ഗ്രസ്സ് ശക്തി കേന്ദ്രങ്ങളില്‍ ശെല്‍ വരാജ് തിരിച്ചടി ഭയന്നു തുടങ്ങിയിട്ടുണ്ട്.


ലോറന്‍സിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ആദ്യഘട്ടത്തില്‍ മുഖം ചുളിപ്പിച്ച നടപടി തന്നെയായിരുന്നു. പക്ഷേ ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം.നെയ്യാറ്റിങ്കരയില്‍ വോട്ട് തേടുന്നത് ലോറന്‍സിന്റെ ജനപ്രീതിയില്‍ ഊന്നി മാത്രമാണ്. ഇടതു മുന്നണിയോ സി.പി.എമ്മോ നെയ്യാറ്റിങ്കരയില്‍ വോട്ട് തേടുന്നില്ല, പകരം വോട്ട് ലോറന്‍സിന് മാത്രം...


 കാടിളക്കിയല്ല പ്രചരണം ബി.ജെ.പിയുടേത്...വൈകുന്നേരങ്ങളില്‍ വീട് വീടാന്തിരം കയറി ഇറങ്ങുന്നു. വന്‍ തോതില്‍ നായര്‍ ധ്രുവീകരണം ഇതോടൊപ്പം തന്നെ ബി.ജെ.പിക്ക് അനുകൂലമായിക്കഴിഞ്ഞു. കടുത്ത കോണ്‍ഗ്രസ്സ് നായര്‍ പ്രമാണിമാര്‍ ബി.ജെ.പിക്ക് വേണ്ടി പരസ്യമായി പ്രചരണം നടത്തുന്നു.


 വല്ലാത്തൊരു വോട്ട് പാറ്റേണാണ് നെയ്യാറ്റിങ്കരയില്‍. ചന്ദ്രശേഖരന്റെ കൊലപാതകം നെയ്യാറ്റിങ്കര മുനിസിപാലിറ്റിയിലും പാര്‍ട്ടി കോട്ടകളിലും വിള്ളല്‍ ഉണ്ടാക്കിയിട്ടുണ്ട്. സി.പി.എമ്മിന് ഇനി വോട്ട് ചെയ്യാന്‍ അവര്‍ ഉദ്ദേശ്ശിക്കുന്നില്ല. പക്ഷേ ശെല്‍ വരാജിനെ പോലെ ഒരാള്‍ക്ക് ഞങ്ങള്‍ ഒരിക്കലും വോട്ട് ചെയ്യില്ല എന്നും അവര്‍ തീരുമാനിച്ചിരിക്കുന്നു. ബി.ജെ.പിക്ക് കുത്തുവാനുമുദ്ദേശ്ശിക്കുന്നില്ല.. നല്ലൊരു അളവില്‍ മധ്യ വര്‍ഗ്ഗ പാര്‍ട്ടി വോട്ടുകള്‍ നിഷ്കൃയമാകും നെയ്യറ്റിങ്കരയില്‍....


 ലോറന്‍സ് എന്ന വ്യക്തിക്ക് കാരോട് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് പഞ്ചായത്തുകളില്‍ ലീഡ് കിട്ടും. വ്യക്തിപരമായി അദ്ദേഹം ഇവിടങ്ങളില്‍ മേല്‍കൈ നേടിക്കഴിഞ്ഞു. ഒരു സി.പി.എം.നേതാവിനെ നെയ്യാറ്റിങ്കരയില്‍ സ്ഥാനാര്‍ത്ഥി ആക്കാത്തതില്‍ സി.പി.എം.ഇപ്പോള്‍ വല്ലാതെ ആശ്വസിക്കുന്നു. 


 ബി.ജെ.പിക്ക് പുറമേ നിന്ന് ധാരാളം വോട്ട് കിട്ടും. കോണ്‍ഗ്രസ്സ് നായര്‍ വോട്ടുകള്‍ ബി.ജെ.പിക്ക് ഉറപ്പായിട്ടുണ്ട്. പക്ഷേ ബി.ജെ.പി.വോട്ടുകള്‍ ആര്‍ക്ക് കിട്ടും ?. അതൊരിക്കലും ബി.ജെ.പിക്ക് കിട്ടില്ല എന്നത് മാത്രം ഉറപ്പിക്കാം.....


 ശെല്‍ വരാജ് പരാജയം മണത്ത് തുടങ്ങിയിട്ടുണ്ട് അന്ന് അദ്ദേഹത്തില്‍ നിന്ന് തന്നെ അറിയാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ്സ് കോട്ടയായ രണ്ട് പഞ്ചായത്തുകളില്‍ ഇതുവരെയും പ്രതീക്ഷ പുലര്‍ത്താനായിട്ടില്ല...ഇത് അദ്ദേഹത്തെ നിരാശനാക്കിയിട്ടുണ്ട്...( തോറ്റാലും തനിക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നും നാടാര്‍ സമുദായത്തിനെ സമാധാനിപ്പിക്കാനായി തന്നെ രാജ്യസഭയിലേക്ക് അയക്കാമെന്ന് കോണ്‍ഗ്രസ്സ് ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നും തന്റെ വളരെ വിശ്വസ്തനോട് അദ്ദേഹം പറഞ്ഞതായി അറിയുന്നു.).


 സി.പി.എം.നെയ്യാറ്റിങ്കരയില്‍ മൂന്നാംസ്ഥാനത്താകും എന്ന് ശെല്‍ വരാജിന്റെ വിശ്വസ്തന്‍ പറഞ്ഞു. 
അപ്പോ ബി.ജെ.പി.ജയിക്കുമോ.....ഞാന്‍ ചോദിച്ചു
ഹേയ് ഇല്ല......അവര്‍ രണ്ടാം സ്ഥാനത്ത് വരും.....


 എനിക്കൊന്നും മനസ്സിലായില്ല.....സി.പി.എം.മൂന്നാം സ്ഥാനത്ത്.....ബി.ജെ.പി.രണ്ടാം സ്ഥാനത്ത്......ഞങ്ങള്‍ ജയിക്കില്ല.....എന്താണ് ഇതിന്റെ അര്‍ത്ഥം.......


“13 രൂപയായിരുന്ന മണ്ണെണ്ണക്ക് 100 രൂപ കവിഞ്ഞു.....ഭൂ.....അവന്റെയൊക്കെ ഭരണം“ !- ഇത് കടപ്പുറത്ത് നിന്ന് കേട്ടത്.
“ ആ ...................മോന്‍ ജയരാജനും പിണറായിയുമില്ലേ......അവനെയൊക്കെ ഒരു പാഠം പഠിപ്പിക്കണം”ഒരു സഖാവ് പറഞ്ഞത്.....


  നെയ്യാര്‍ ഇപ്പോഴും ഒഴുകുന്നു.....ഒന്നും പറയാറായിട്ടില്ല.....പക്ഷേ ചന്ദ്രശേഖരന്‍ ജൂണ്‍ ഒന്നാം തിയതിവരെ സജീവമായി നില്‍കുന്നില്ല എങ്കില്‍ ലോറന്‍സ് പാട്ടും പാടി ജയിക്കും. അത് സജീവമാക്കുക എന്ന ഒരേ ഒരു പ്രകിയ മാത്രമേ ഇവിടെ യു.ഡി.എഫ്.ചെയ്യുന്നുള്ളു താനും...........................Sunday, May 13, 2012

രാഷ്ട്രീയത്തിലെ കൊലപാതകം....

അധികം എഴുതുന്നില്ല. എഴുതാന്‍ കഴിയുന്നില്ല.....

ചില സത്യങ്ങള്‍ അങ്ങിനെയാണ്. അവ വളരെ വിചിത്രമാണ്........ജീവിതം പോലെ.......
ഈ സത്യം ഞാന്‍ കണ്ടെത്തിയതല്ല.....നിങ്ങള്‍ക്ക് അറിയാവുന്നതാണ്. ഞാനത് ഒന്നു കൂടി പറയുന്നു എന്ന് മാത്രം.


“കേരളത്തില്‍ സി.പി.എം. ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയത് അദ്ദേഹം പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണ്”


അത് പിണറായി വിജയന്‍ എന്ന ഗുണ്ടാ മാഫിയ കൊലയാളി തലവന്‍ അല്ല, ആദര്‍ശ വിശുദ്ധ പരിശുദ്ധ വി.എസ്. അച്യുതാനന്ദന്‍ ആണ്.

ഇത് അല്ല എന്ന് ആര്‍ക്കെങ്കിലും സ്ഥാപിക്കാനാകുമെങ്കില്‍ അവര്‍ക്ക് നല്ല നമസ്കാരം.....................