Tuesday, October 19, 2010

വിശ്വാസം അതല്ലേ എല്ലാം.................................

ഡോ: ഗോപിമണി നല്ലൊരു ശാസ്ത്രജ്ഞനാണ്. നല്ലൊരു ഹിന്ദുത്വ വാദിയുമാണ്. എല്ലാ ഹിന്ദുത്വവാദികളേയും പോലെ അമേരിക്കന്‍ ഭക്തനുമാണ്.


അദ്ദേഹം ഈ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു കത്തെഴുതിയിട്ടുണ്ട്. സംഗതി ഇതാണ് , : ബാബറി മസ്ജിദ് സോറി! ഇപ്പൊ അതില്ലല്ലോ..........രാമ മന്ദിര്‍ വിധിക്ക് ശേഷം പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പ് ആന്റിഹിന്ദുവായിപ്പോയി എന്ന്. അതായത് ആഴ്ചപ്പതിപ്പിലെ ലേഖനങ്ങളെല്ലാം ഹിന്ദുക്കള്‍ക്ക് എതിരായിപ്പോയി എന്ന്.


 “ 15 ലേഖനങ്ങളില്‍ ഒന്നു പോലും രാമജന്മഭൂമിയില്‍ ഒരു ക്ഷേത്രത്തിനു വേണ്ടി നിലകൊണ്ട ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വികാരം മാനിക്കുന്ന ഒരാളിന്റേതാകാതെ പോയത് യാദൃശ്ചികമോ?.......................”


                                   സംഭവം ശരിയാണ്. പക്ഷേ തെറ്റുമാണ്.................15-ല്‍ ഒരെണ്ണം കടുത്ത ഹിന്ദു പക്ഷപാതിയും പി.പരമേശ്വരന്റെ ശിഷ്യനും അയോദ്ധ്യയില്‍ നിന്നത് ക്ഷേത്രം തന്നെയാണ് എന്ന് ലേഖനം എഴുതുകയും ചെയ്ത എം.ജി.എസ്.നാരായണനാണ്. പക്ഷേ ആ ലക്കം മാതൃഭൂമിയില്‍ പതിവുപോലെ എം.ജി.എസ്സ്. ഉറഞ്ഞു തുള്ളിയിട്ടില്ല എന്ന് മാത്രം. അതിന് ഗോപിമണി മറ്റുള്ളവരോട് പരിഭവിച്ചിട്ട് എന്ത് കാര്യം?.


         ആഴ്ചപ്പതിപ്പ് ഇങ്ങനെ അണ്‍ ബാലന്‍സ്ഡ് ആയിപ്പോയതിന് ഒരു പരിഹാരവും ഗോപിമണി നിര്‍ദ്ദേശ്ശിക്കുന്നുണ്ട്.
“സമാദരണീയനായ പി.പരമേശ്വരന്റെ ഒരു ലേഖനമെങ്കിലും അതില്‍ ഉള്‍ക്കൊള്ളിച്ചാല്‍ സമ്മതിക്കാമായിരുന്നു.”


                  ആര്‍ക്ക് സമാദരണീയന്‍?. ആരുടെ സമാദരണീയന്‍?....................സ്റ്റീഫന്‍ ഹോക്കിങ്ങിന് പോലും വേദാന്തം പറഞ്ഞു കൊടുക്കുന്ന ഗോപിമണിക്ക് പരമേശ്വരന്‍ സമാദരണീയനായിരിക്കാം. അത് അദ്ദേഹത്തിന്റെ വിശ്വാസം...........അതിനെയും മാനിക്കുക........................വിമശിക്കാന്‍ നമുക്ക് അധികാരമില്ല.


എനിക്ക് മനസ്സിലാകാത്തത് ഗോപിമണി പ്രയോഗിച്ച ഒരു വാചകമാണ്.
“രാമജന്മഭൂമിയില്‍ ഒരു ക്ഷേത്രത്തിനു വേണ്ടി നിലകൊണ്ട ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വികാരം“


      മണ്ണാര്‍ശ്ശാലയില്‍ നേര്‍ച്ച നേര്‍ന്ന് നിലവറപ്പായസവുമായി പതിവായി എത്താറുള്ള മാധവേട്ടന്‍ പറഞ്ഞത് അവിടെ ഒരു കക്കൂസ് പണിഞ്ഞാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ നന്ന് എന്നാണ്. മാധവേട്ടന്‍ ഒരു ഹിന്ദുവാണ്.


                  കെ.കരുണാകരന്‍, രമേശ് ചെന്നിത്തല, വയലാര്‍ രവി, ബാലകൃഷ്ണപിള്ള....................പിണറായി വിജയന്‍, അച്യുതാനന്ദന്‍, സുധാകരന്‍.................ഇവരൊക്കെ ഹിന്ദുക്കളാണ്......................ഇവര്‍ക്കാര്‍ക്കും അയോദ്ധ്യയില്‍ ക്ഷേത്രം പണിയണമെന്ന വികാരമില്ല. കമ്മ്യൂണിസ്റ്റ് വിഡ്ഡികളുടെ കേരളത്തില്‍ ഉള്ള ഇവരുടെ കണക്ക് വേണ്ട എങ്കില്‍...........തമിഴ് നാട്ടില്‍ കരുണാനിധി, സ്റ്റാലിന്‍, അവരുടെ അനുയായികള്‍,
 ഉത്തരേന്ത്യയില്‍.......................മുലായം..........ലാലു..........ഷീല ദീക്ഷിത്....................മമത...................ബുദ്ധദേവ്.................ഇവര്‍ക്കും ഇവരുടെ ഹിന്ദുക്കളായ അനുയായികള്‍ക്കും അമ്പലം വേണ്ട.
       മായാവതിക്കും കോടിക്കണക്കിന് ദളിതര്‍ക്കും ക്ഷേത്രം വേണ്ട. അപ്പോഴും ഗോപിമണി പറയുന്നു.
“രാമജന്മഭൂമിയില്‍ ഒരു ക്ഷേത്രത്തിനു വേണ്ടി നിലകൊണ്ട ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വികാരം“!.


         ഏത് ബഹുഭൂരിപക്ഷം ! ആരുടെ ബഹു ഭൂരിപക്ഷം!


             അയോദ്ധ്യക്കേസിലെ വിധിയെ നമ്മുടെ അഡ്വ: രാംകുമാര്‍ സ്വാഗതം ചെയ്തിരിക്കുന്നു. ടിയാന്റെ ഉവാച ഇങ്ങ്നെ “ ചില കപട പുരോഗമന വാദികളൊഴികെ മറ്റെല്ലാവരും വിധിയെ സ്വാഗതം ചെയ്യുന്നു”


                    എന്തൊരു സത്യം............................കപട പുരോഗമ വാദികള്‍ എന്ന് വക്കീല്‍ ഉദ്ദേശ്ശിച്ചത് ഇവിടത്തെ മാര്‍ക്സിസ്റ്റുകാരെയായിരിക്കണം.


              പക്ഷേ വക്കീല്‍ ഇത്രയൊക്കെ പുകഴ്ത്തിയിട്ടും സംഭവം ആന്റി ക്ലൈമാക്സ് ആയിരിക്കുന്നു. വിധിയെ പുകഴ്തിയവരൊക്കെ അപ്പീല്‍ പോയിരിക്കുന്നു.....................പുകഴ്ത്താതിരുന്നവരൊക്കെ വെറുതേയിരിക്കുന്നു.  സി.പി.എമ്മും വിധിയെ പുകഴ്ത്തിയിട്ട് അപ്പീല്‍ പോയിരുന്നുവെങ്കില്‍ വക്കീലിന്റെ ശകാരം കേള്‍ക്കേണ്ടിവരില്ലായിരുന്നു.


                   അഡ്വ: രാംകുമാര്‍ ഈ വിധിയെ പുകഴ്ത്തിയത് വെറുതേയല്ല. തെളിവുകളേക്കാള്‍ വിശ്വാസത്തിനാണ് പ്രാധാന്യം എന്ന് തെളിയിച്ച വിധിയാണിത്. ഈ വിധി രാംകുമാറിന് എന്ത് മാത്രം പ്രയോജനപ്പെടുമെന്നോ...........................


അദ്ദേഹം നമ്മുടെ ക്രൈം നന്ദകുമാറിന്റെ വക്കീലല്ലേ..........................................


1, നയന്‍ താരക്ക് ഗര്‍ഭമുണ്ടായിരുന്നു എന്ന് നന്ദകുമാര്‍ വിശ്വസിക്കുന്നു...............തെളിവില്ല......................


പിണറായി സിംഗപ്പൂരില് ബിസ്സിനസ്സ് നടത്തുന്നു എന്ന് നന്ദകുമാര് വിശ്വസിക്കുന്നു..............തെളിവില്ല3, ഗണേശ് കുമാറിന് എയിഡ്സ് ഉണ്ടായിരുന്നു എന്ന് നന്ദകുമാര് വിശ്വസിക്കുന്നു..........തെളിവില്ല.....................


അങ്ങിനെ എന്തെല്ലാം വിശ്വാസങ്ങള്..................................ഈ വിശ്വാസങ്ങളെയൊക്കെ തെളിവായി സ്വീകരിച്ച് കോടതി വിധിച്ചിരുന്നെങ്കില്........................................................


അഡ്വ: രാംകുമാറും നന്ദകുമാറും വീരേന്ദ്രകുമാറും പിന്നെ കുറേ വിശ്വാസങ്ങളും...................................


ജയ്...............ഭാരത് മാതാ.............................

Tuesday, October 12, 2010

നീ മാത്രം വന്നില്ലല്ലോ...................നിന്നെ മാത്രം...............................

തെരെഞ്ഞെടുപ്പ് അടുത്തു. കൊണ്ടും കൊടുത്തും അടവുകളുമായി മുന്നണികള്‍ നീങ്ങുന്നു. ഒപ്പം അവരുമുണ്ട്, മാധ്യമങ്ങള്‍.........

പുത്തനച്ചി പുരപ്പുറം തൂക്കും..............പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കി വീരഭൂമി മുന്നേറുന്നു.

ലോട്ടറിയും അലിയും അട്ടപ്പാടിയുമൊക്കെയായി വീരന്‍ പയറ്റുന്നു എങ്കിലും ആ പയറ്റിന് ഒരു വീര്യം കുറവ്. കാസരോഗിയുടെ മലകയറ്റം പോലെ.........................

വീരന്റെ പടപ്പുറപ്പാടില്‍ അന്തിച്ചാവണം മനോരമ പകച്ചു നില്‍ക്കുന്നു. എന്ത് ഞെരിപ്പന്‍ എക്സ്ക്ലൂസിവുകള്‍ പുറത്തിറങ്ങേണ്ട കാലമാണ്......................ഒന്നും വരുന്നില്ല....................കിട്ടാഞ്ഞിട്ടാണോ...............അതാവാന്‍ വഴിയില്ല.

എല്ലാ തെരെഞ്ഞെടുപ്പിലും പതിവായി കേരളത്തില്‍ വന്നുപോകുന്ന രണ്ടുപേരുണ്ട്. അവരെ കരിമീന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.............ഇന്നു വരും നാളെ വരും എന്ന് കരുതി കണ്ണിലെണ്ണ ഒഴിച്ചത് പാഴായി പോകുമോ.............

ഒന്നാമന്‍ ലവന്‍ തന്നെ.....................നമ്മുടെ ലാവലിന്‍..................................ലാവലിനില്ലാതെ നമ്മക്കെന്താഘോഷം!..................

എത്രയെത്ര തെരെഞ്ഞെടുപ്പുകള്‍ നമ്മള്‍ ഈ കൊണ്ടാട്ടം കൊണ്ടു മാത്രം കഴിച്ചു കൂട്ടി. ...............ഇപ്പോഴിതാ......................ലാവലിന്‍ ഇല്ലാത്ത തെരെഞ്ഞെടുപ്പ് . ചുക്കില്ലാത്ത കഷായം പോലെ.......................

മാതൃഭൂമിയിലായിരുന്നു, വാര്‍ത്ത വരേണ്ടിയിരുന്നത്.

അതിങ്ങനെയായിരിക്കണം
“ എസ്.എന്‍.സി.ലാവലിന്‍ ..........നിര്‍ണ്ണായക തെളിവുകള്‍ സി.ബി.ഐ പരിശോധിക്കുന്നു”

                         എസ്.എന്‍.സി.ലാവലിനില്‍ നിന്ന് പിണറായി വിജയന്‍ പണം കൈപറ്റി എന്നത് സംബന്ധിച്ച് ലഭിച്ച നിര്‍ണ്ണായക തെളിവുകള്‍ സി.ബി.ഐ.പരിശോധിക്കുന്നു ................................................................
               
                    വാര്‍ത്ത ഇങ്ങനെ തുടരും . അവസാന വരിയില്‍ മാത്രം നമുക്ക് വായിക്കാം. ക്രൈം പത്രാധിപര്‍ നന്ദകുമാറാണ് ഈ തെളിവുകള്‍ സി.ബി.ഐക്ക് കൈമാറിയത്.

പിറ്റേന്ന് മുതല്‍ ഹരികുമാര്‍ തുടരന്‍ എഴുതിത്തുടങ്ങും. ...............വീരന്‍ പ്രസ്താവന തുടങ്ങും. മംഗളം ലേഖനപരമ്പര തുടങ്ങും. ജനശക്തി പ്രത്യേക പതിപ്പിറക്കും. അഡ്വ.രാംകുമാര്‍, കാളിശ്വരം രാജ്, എന്നിവര്‍ ഇന്ത്യാവിഷനിലും ഏഷ്യാനെറ്റിലും നിറഞ്ഞ നില്‍ക്കും.....................................

                 എത്രയോ കാലമായി കാണുന്ന ഈ കാഴ്ച എന്തേ ഇല്ലാതെ പോയി, ഇപ്പോള്‍.........................................

അടുത്തത് നീതിയുടെ കുപ്പായമണിഞ്ഞ മറ്റൊരു കുമാരനാണ്. എല്ലാ തെരെഞ്ഞെടുപ്പുകള്‍ക്കും തൊട്ട് മുന്നേ ടിയാന് തോന്നും സംസ്ഥാന ഭരണം കുളമാണ് എന്ന്. ബീഹാറിനേക്കാള്‍ അഫ്ഗാനിസ്ഥാനേക്കാള്‍ ഇവിടെ കഷ്ടമാണ് എന്ന് പ്രസ്താവിക്കും.
സംഭവം വാഴക്കുല മോഷ്ടിച്ച കേസോ,  അയല്‍ക്കാരന്റെ പറമ്പില്‍ മൂത്രിച്ചതോ ഒക്കെയാവാം. കേസെന്തോ ആകട്ടെ............പ്രതിയാരോ ആകട്ടെ................സമയമാണ് പ്രധാനം
.........................തെരെഞ്ഞെടുപ്പാണോ....................കറുത്ത കുപ്പായത്തില്‍ നിന്ന് നെടുങ്കന്‍ വിധി ഒറപ്പ്....................................

           അപ്പീല്‍ പോയി വിധി മടക്കി വാങ്ങിവരുമ്പോഴേക്കും ശിവന്‍ മഠത്തില്‍ ചാനലുകളില്‍ ആവോളം ശര്‍ദ്ദിച്ചുകഴിഞ്ഞിരിക്കും. വീരകുമാരന്‍ എത്രയോ അച്ചടിമഷി ചെലവാക്കികഴിഞ്ഞിരിക്കും............................................

                             ഇപ്പോഴിതാ....................ഇതൊന്നുമില്ലാത്ത തെരെഞ്ഞെടുപ്പ്......................ഇതെങ്ങിനെ സാധ്യം.........................

ഇനിയും സമയമുണ്ട് ദാസാ..............എന്നാണോ...............ച്ഛെ..........വെറും ഒരാഴചയല്ലേ ബാക്കിയുള്ളൂ......................അതുമതിയാകുമോ..............................

............................................................................................................................................
 പതിവായി തന്നെ തല്ലുന്ന കുടിയനായ ഭര്‍ത്താവ് ഒരു ദിനം തല്ലാഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞത്രേ.............................

“ തല്ലുന്നെങ്കില്‍ തല്ല് മനുഷ്യാ................എനിക്കൊന്നുറങ്ങണം......................................”

                    വീരാ...................കുമാരാ...................................തല്ലുന്നെങ്കില്‍ തല്ല്.....................ഇനി സമയമില്ല............................