283 പേരെ എഴുത്തുപരീക്ഷയോ അഭിമുഖമോ പോലും നടത്താതെ ഒറ്റയടിക്ക് സര്‍ക്കാര്‍ ജീവനക്കാരാക്കിയ കഥ കരിമീന്‍ എഴുതിയിരുന്നു.
http://communistkerala.blogspot.com/2010/12/blog-post_12.html
ഈ തട്ടിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇന്നത്തെ മാതൃഭൂമി ദിനപത്രം വെളിച്ചത്തുകൊണ്ടു വന്നിരിക്കുന്നു
http://www.mathrubhumi.com/online/malayalam/news/story/715732/2011-01-07/kerala
കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ എതിര്‍ത്തിട്ടു പോലും ഈ നിയമനതട്ടിപ്പുമായി അധികാരികള്‍ മുന്നോട്ട് പോയി എന്നത് ഈ തട്ടിപ്പുകാര്‍ക്കുള്ള വിപുലമായ സ്വാധീനത്തെ വെളിപ്പെടുത്തുന്നു.
ഇനി കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും വിഡ്ഡികളാക്കുന്ന ഈ നിയമനം സംബന്ധിച്ച ഒരു രഹസ്യം കൂടി വെളിപ്പെടുത്താം
മാതൃഭൂമി റിപ്പോര്‍ട്ട് അനുസരിച്ച്
“കഴിഞ്ഞവര്‍ഷം സപ്തംബറില്‍ ഇവരെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്ന് പി.എസ്.സി. അന്തിമമായി അറിയിച്ചു. എന്നാല്‍ 2010 ഡിസംബര്‍ 28-നിറങ്ങിയ തദ്ദേശ ഭരണവകുപ്പിന്റെ ഉത്തരവിലാണ് പി.എസ്.സി തീരുമാനം മറികടന്ന് ഇവരുടെ നിയമനം അംഗീകരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കിയത്
ഇവരുടെ നിയമനം സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നത് 2010 ഡിസംബര്‍ 28-ന്
2010 നവംബറില്‍ പൂര്‍ത്തീകരിച്ച് ഡിസബറില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞ 9-ആം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 7.69.6 - ഖണ്ഡിക നോക്കുക.
Assistant Sericulture Officer 43 (8390-13270) 14620-23480 Posts absorbed from
SERIFED.
2010 നവംബറില്‍ തന്നെ കടലാസ് പണികളെല്ലാം പൂര്‍ത്തീകരിച്ച 9 ആം ശമ്പളക്കമ്മീഷന്‍ ഈ ജീവനക്കാര്‍ക്ക് 14620-23480 എന്ന ശമ്പളം അനുവദിച്ചിരിക്കുന്നു.
നിയമനം സ്ഥിരപ്പെടുത്തിയത് 28/12/2010-ല്‍
ശമ്പളം നിശ്ചയിച്ചത് 01/11/2010 ഇല്‍
എന്തൊരു ക്രാന്തദര്‍ശിത്ത്വം ! എന്തൊരു ശുഷ്കാന്തി.
പി.എസ്.സി.പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ദിനേശന്‍ നിയമനം നേടിയത് 5250/- രൂ ശമ്പളത്തിനാണ്.
അകത്തുകിടക്കുന്ന തട്ടിപ്പുകാരുടെയൊക്കെ ശമ്പളം തുച്ഛമായ ഈ തുകയാണ്. അപ്പോഴിതാ 283 തട്ടിപ്പുകാര്‍............
ശമ്പളം 14620/- രൂ !
എതൊരു ശാന്ത സുന്ദര കേരളം.
“ തങ്ങള്‍ പിരിച്ചു കൊടുത്ത തുക തിരിച്ചു പിടിക്കാന്‍ ഈ ഭീമമായ ശമ്പളം തന്നാലേ മതിയാകൂ എന്ന് ഈ ജീവനക്കാര്‍ അല്ല തട്ടിപ്പുകാര്‍“