വി.കെ.എന്നിന്റെ നാണ്വാര് നാലര വെളുപ്പിനെണീറ്റു. കാലു കൊണ്ട് തപ്പി നോക്കി..മുണ്ട് സമീപത്തെങ്ങുമില്ല..ഒടുവില്‍ കട്ടിലിന്റെ അടിയിലെങ്ങോ കിടന്ന് കിട്ടി..വീരാളിപ്പട്ട് ഉടുത്തു..കെട്ടിലമ്മ പകുതി ചത്ത വാക്കില്‍ ശോദ്യം ചെയ്തു.
’ങ്ങ് ടാ..?”.
നാണ്വാര് ന ഉ വാച..
ആസനം പ്രതികാരമായിക്കാണിച്ച് ആയമ്മ തിരിഞ്ഞ് കിടന്നു..
വാതില്‍ തുറന്ന് പുറത്തിറങ്ങി. കോഴി കൂകാത്തതിനാല്‍ കോഴിയെ നോക്കി മൂന്ന് പ്രാവശ്യം നാണ്വാര് കൂകി....
ശോധന ,ക്ഷൌരം,കുളി ഒക്കെ ക്ഷിപ്രത്തില്‍ ....
ജമുക്കാളം നല്ലത് നോക്കി എടുത്തു..രണ്ടാം മുണ്ടണിഞ്ഞു..നെറ്റിയില്‍ വര വരച്ചു...പടി കടന്നു..
ആരും എണീറ്റിട്ടില്ല...അനന്തരവന് ശപ്പന്മാരുള്‍പ്പെടെ നിദ്ര....ത്ഫൂ.....നാണ്വാര് ആഞ്ഞ് തുപ്പി....
ആയിരപ്പറ കണ്ടം കടന്നപ്പോള്‍ തന്നെ വെളിച്ചം വീഴാന്‍ തുടങ്ങി...നാണ്വാര് നിഴലില്‍ വലുതാകാനും തുടങ്ങി...
ഇട്ടിരായപ്പന്‍ കുശലം ചോദിച്ചു “ സിവിലാ...ക്രിമിനലാ ?”
ഉത്തരം നാണ്വാര് തലയിലിട്ടാട്ടി...
പുളിമാവും വരിക്കപ്ലാവും കടന്ന് നാണ്വാര് നടന്നു കൊണ്ടിരുന്നു.....
സൂര്യന് നട്ടപ്രാന്തനായി
ഒടുവില്‍ അവിടെത്തി....
മേനോത്തി ഉമ്മറത്ത് തന്നെ ...
എത്തി നോക്കി നാണ്വാര് നടന്നു...
“ഒന്ന് കേറീച്ച് പോന്നേ “ മേനോത്തി കയ്യടിച്ചു...
നാണ്വാര് അകത്തേക്ക് പറന്നു...
“രസികത്തീ...നോം വരൂന്ന് നിനച്ചു , അല്ലേ “
“ന്താപ്പോ കുടിക്കാനെടുക്കാന്‍ ?”
മേനോത്തി ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി...
ഭൂമി രണ്ടായി പിളര്‍ന്ന് സഞ്ചരിക്കുന്നത് നാണ്വാരുടെ കണ്ണുകള്‍ നിറയെ കണ്ടു....നാണ്വാരും കണ്ടു...
കുച ദ്വന്ദങ്ങള്‍ക്കിടയില്‍ കരിക്കുമായി മേനോത്തി എത്തി ..
“ ദാ...ദാഹമടക്കീന്‍ “
“ ദാഹമടക്കാന്‍ നോം ഏതാ കുടിക്കുക” നാണ്വാര് ഒന്ന് തമാശിച്ചു...
“വഷളന്‍ “ മേനോത്തി നാണിച്ചു....
കരിക്ക് വലിച്ച് കുടിച്ചിട്ടും നാണ്വാര്‍ക്ക് ദാഹമടങ്ങീല്ല.....
“നമുക്ക് ഒരു നേരമ്പോക്കായാലോ “ നാണ്വാര് ഇറായത്ത് ഇരുന്നു “ പെര പണി കഴിഞ്ഞിട്ട് ഇതുവരെ തരായില്ലല്ലോ ?
“ അയ്യോ ഇന്ന് വേണ്ട “
“ ന്താ പ്പോ , ദെവസം നല്ലതല്ലേ , പെട്ടന്നങ്ങട് തീര്‍ക്കാം “
“ല്ലന്നേ ഇന്ന് വേണ്ട”
“നല്ലോരു ദെവസായിട്ട്....കാലേ വന്നിട്ട് “ നാണ്വാര്‍ക്ക് നിരാശ പെരുത്ത് കേറി...
“ അകത്ത് അങ്ങയുടെ അനന്തരവനുണ്ട്...ഞാന്‍ ചെല്ലുന്നതും നോക്കി കട്ടിലിലിരിക്കുകയാ..ഇന്ന് നേരമ്പോക്ക് അവിടെ”
“ഹോ...ആ നശൂലം നട്ടപ്പാതിരക്കേ ഇങ്ങെത്തിയോ “ നാണ്വാര്‍ക്ക് അരിശം പതഞ്ഞ് പൊങ്ങി...
രണ്ടാം മുണ്ട് കുടഞ്ഞെണീറ്റു.....
പടി കടന്നപ്പോ നാണ്വാര് ഒന്ന് തിരിഞ്ഞു നിന്നു...
“അല്ലാ....നീ പെരക്കകത്ത് കക്കൂസ് പണിഞ്ഞിട്ടുണ്ടോ “
“ണ്ടല്ലോ...രണ്ടെണ്ണം “
“ ആരെങ്കിലും അവിടെ തൂറിയാ “
“ഇതുവരെ ഇല്ല”
“ എന്നാ അത് ഞാന്‍ തൂറി ഒന്ന് ഉദ്ഘാടിക്കട്ടേ “
നാണ്വാര് കക്കൂസിലേക്ക് കടന്നു......
മണ്ടേല ആശുപത്രിയിലായതും അതേ ദിവസമായിരുന്നു........