കൊല്ലം കുണ്ടറ വരിക്കപ്ലാമൂട്ടില്‍ ഗോപിപിള്ള മകന്‍ വേലുപ്പിള്ള വിത്തെടുത്തു കുത്തി, ഒരുഗതിയും പരഗതിയും ഇല്ലാതെ നാടു വിട്ടു. പാണ്ടിനാട്ടില്‍ പര്ക്കെ തെണ്ടി ഒടുവില്‍ കൊളംബൊക്ക് കപ്പല്‍ കയറി. മന്നത്ത് പദ്മനാഭന്‍ ജനിച്ചിട്ടില്ലാത്തതിനാല്‍ വേലുപ്പിള്ള കരയോഗത്തില്‍ ചേരുകയൊ കലംകൊട്ടി നായരാവുകയൊ ചെയ്തില്ല.
എങ്കിലും ഈഴത്തു നാട്ടില്‍ മൊത്തം ഈഴത്തികള്‍ ആയതിനാല്‍ വേലുപ്പിള്ള കാത്തിരുന്നു ഒടുവില്‍ ഒരു പാണ്ടിച്ചിയെ കെട്ടി.
ഈഴത്തു നാട്ടില്‍ നിന്നും ആയിരത്തി അറുനൂറു കൊല്ലം മുമ്പു തന്നെ ഈഴവന്മാര്‍ കടല്‍ കടന്ന് കേരളത്തില്‍ എത്തിയിരുന്നു.
നമ്മുടെ പണ്ടത്തെ ചേകവന്മാര്‍
ഈഴത്തു നാട്ടീന്നു വന്നോരല്ലൊ
എന്നു ആരോമല്‍ ചേകവന്‍ പാടിയിട്ടുണ്ടു.
ഏതായാലും വേലുപ്പിള്ളക്കു പ്രഭാകരന്‍ ജനിച്ചു.
കരയോഗത്തില്‍ മെംബര്‍ഷിപ് എടുക്കാതെ പ്രഭാകരന്‍ കലാഷ്നിക്കോവ് എടുത്തു.
അപ്പോള്‍ ഇവിടെ കിടങ്ങൂര്‍ ഗോപാല പിള്ള N D P ക്കു പടിക്കുകയായിരുന്നു.
നായര്‍ പ്രഭാകരന്‍ ലങ്കയിലെ ഈഴവന്മാരെ മുഴുവന്‍ കൊന്നൊടുക്കി.
ഇവിടെ വെള്ളാപ്പള്ളീക്കു ആധി മുഴുത്തു.
നാട്ടില്‍ സുകുമാരന്‍ നായര്‍ തലപൊക്കിത്തുടങി.
ലങ്കയിലെ ഈഴവന്മാരെ മുഴുവന്‍ കൊന്നാല്‍ അടുതതു കേരളത്തിലെ പാവം നടേശന്മാര്‍
ഇതു അവസാനിപ്പിച്ചെ പറ്റു.
വെള്ളപ്പള്ളി രാജപാക്സെക്കു കംബിയടിച്ചു.
മണ്ണു മാന്തി കപ്പല്‍ കൊടുത്തയച്ചു.
ഈഴവ രക്തം തിളച്ചു.
പുലിമടകളില്‍ പട്ടാളം കയറി ഇറങി.
നായര്‍ പ്രഭാകര്ന്‍ ഉണ്ടോ അതോ വടിയായോ?
ആരു ചോദിക്കാന്‍
നാരായണപ്പണിക്കര്‍ ഇപ്പോഴും സമദൂരം.
അഖില കേരള നായന്മാരെ പടക്കിറങുക.
പ്രഭാകരനെ രക്ഷിക്കുക.
2 comments:
ഏതു കമ്മ്യൂണിസ്റ്റാ...........?
ഒറിജിനല്‍ കമ്മ്യൂണിസ്റ്റോ അതോ ലാവ്ലിന്‍ കമ്മ്യൂണിസ്റ്റോ?
മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ ഒരു സംഘടനാ സംവിധാനം ഉണ്ടു.
നല്ലതിനായാലും ചീത്തക്കായാലും അവര്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തു തീരുമാനം എടുക്കും.
ലാവലിന്‍ ഒരു അഴിമതി ആണു എങ്കില്‍ അതില്‍ പാര്‍ട്ടി ഒന്നടങ്കം കുറ്റക്കാരാണു.
ഒപ്പിട്ടവനെ കുറ്റക്കാരന്‍ ആക്കുകയും മറ്റെല്ലാവനും വിശുദ്ഡനാകുകയും വേണ്ട.
1996 ലെ സി.പി.എം.സര്‍വാധിപധി അച്യുതാനന്ദന്‍ ആണു ഒന്നാം ലാവ്ലിന്‍ പ്രതി. പിണറായി രണ്ടാമനെ ആകുന്നുള്ളൂ.
Post a Comment