Thursday, September 24, 2009

കോടതി പറയുന്നത്

രാത്രിയുടെ മൂന്നാം യാമം.

ഉറക്കത്തില്‍ നിന്ന് പൊടുന്നനെ ഞാന്‍ ഞെട്ടിയുണര്‍ന്നു.

വല്ലാത്ത തണുപ്പ്. കാറ്റ് എല്ലിലേക്കുവരെ കുത്തിതുളക്കുന്നു. ഭീതിജനകമായ ഒരന്തരീക്ഷം മുറിക്കുള്ളില്‍.

ഒരിരമ്പത്തോടെ ഫാനിന്റെ കറക്കം നിലച്ചു.

വെറുതേ അതിലേക്കൊന്നു നോക്കി. മച്ചില്‍ ഒരു ചെറിയ പ്രകാശം പോലെ.

മിന്നാമിന്നിയാണോ?. അല്ല. തികച്ചും വ്യത്യസ്ഥമായൊരു പ്രകാശം.

ഒരു നീല വെളിച്ചം.

അത് കറങ്ങിക്കറങ്ങി താഴേക്കു വരുന്നു. താഴേക്കു വരും തോറും അത് വലുതാകുന്നു.

ഒരു ഹൂങ്കാരത്തോടെ ആ ശബ്ദം തറയില്‍ പതിച്ചു. അതില്‍ നിന്നും ദൈവം എന്നെ നോക്കി പുഞ്ചിരിച്ചു.

എന്താ കരിമീനെ.........പേടിച്ചു പോയൊ?.

പ്രഭോ.....അങ്ങ് ഇവിടെ...............

“വെറുതേ ഇതിലേ പോയതാണ്. നീ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടപ്പോള്‍ ഒന്ന് കയറിയിട്ട് പോകാമെന്നു കരുതി.“

നാളെ പിണറായി കോടതിയില്‍ ഹാജറകുന്നില്ല പ്രഭോ................എഴുതി വച്ചതൊക്കെ പാഴായി. അതാ ഉറക്കം വരാത്തത്. ഇനി പത്രത്തില്‍ എന്ത് അച്ചടിക്കും പ്രഭോ..........

“ഇന്നെന്താ തിയതി “ ദൈവം ചോദിച്ചു.

“ഇരുപത്തിനാല് സെപ്റ്റംബര്‍ പ്രഭോ

രണ്ടു ദിവസം ക്ഷമിക്കനിയാ.........” ദൈവം പറഞ്ഞു.” ഇരുപത്തി ഏഴാം തിയതി പത്രത്തില്‍ അച്ചടിക്കാന്‍ ഉഗ്രന്‍ തലക്കെട്ട് ഇതാ പിടിച്ചോ..........1

1,സംസ്ഥാന ആഭ്യന്തര വകുപ്പ് മാഫിയകളുടെ പിടിയിലെന്ന് കോടതി.

2, ആഭ്യന്തരമന്ത്രിയെ ആ സ്ഥാനത്ത് ഇരുത്തണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണം, കോടതി

3, ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം സംശയാസ്പദമെന്നു കോടതി.

ഇത്രയും പോരെ അനിയാ................ബാക്കി നിന്റെ ഇഷ്ടം പോലെ എഴുതിക്കോ...............................

“അല്ല പ്രഭോ.........ഏത് കോടതി..........എപ്പോള്‍ പറഞ്ഞു.”

നീ അതൊന്നും അറിയണ്ട! കാരണം നീ വെറും കുട്ടിയാണ് “ ദൈവം മറഞ്ഞു.

4 comments:

ഉറുമ്പ്‌ /ANT said...

ഇക്കണക്കിനൂ പോയാൽ ദൈവം പത്രം തുടങ്ങേണ്ടി വരും.

മൂര്‍ത്തി said...

ഇരുപത്തിഏഴിനു ഈ വഴി വീണ്ടും വരാം. ദൈവം ഉണ്ടോ എന്നറിയണമല്ലോ.

രഘുനാഥന്‍ said...

അയ്യോ അപ്പോള്‍ ദൈവം "എസ് " കത്തിയുടെ കാര്യമൊന്നും അറിഞ്ഞില്ലേ?

Anonymous said...

കരിമീനെ ഒരു ഓഫ്ടോ. ശ്രീനാരായണ ഗുരുവിന്റെ ഫോട്ടം ഹെഡറിൽ നിന്നും മാറ്റുമോ ???? ഗുരുമുഖത്തുനിന്നും കേൾക്കേണ്ട കാര്യങ്ങൾ അല്ലല്ലോ കരിമീൻ വിളമ്പുന്നത് ......