Monday, September 14, 2009

പാടില്ല, പാടില്ല,നമ്മെ നമ്മള്‍

ഓര്‍ഡര്‍, ഓര്‍ഡര്‍


ബഹുമാനപ്പെട്ട കോടതി കൂടുകയാണ്.


കോടതി: പ്രതി പിണറായി വിജയന്‍, താങ്കള്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ വായിക്കുകയാണ്.


1, ലാവ് ലിന്‍ കരാര്‍ സംസ്ഥാനത്തിന് കനത്ത നഷ്ടം വരുത്തിവക്കും എന്ന് എഴുതിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ വരദാചാരിയുടെ തല പരിശോധിക്കാന്‍ താങ്കള്‍ ഫയലില്‍ എഴുതിയോ?.


പ്രതി : ഞാന്‍ കുറ്റം നിഷേധിക്കുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ എല്ലാം തട്ടിപ്പ് പ്രസ്ഥാനങ്ങളാണ് എന്ന് അയാള്‍ എഴുതിവിട്ട ഫയലിലാണ് ഞാന്‍ അങ്ങിനെ കുറിപ്പെഴുതിയത്.


കോടതി : താങ്കള്‍ക്ക് ആ ഫയലിന്റെ പകര്‍പ്പ് ഹാജറാക്കാമോ


മാധ്യമങ്ങള്‍: പാടില്ല, പാടില്ല , അത് ഹാജറാക്കിയാല്‍ സി.ബി.ഐ.യുടെ കണ്ടെത്തല്‍ പൊളിയും. പ്രോസിക്യൂഷന്‍ പൊളിയും. പ്രോസിക്യൂഷനെ ബാധിക്കുന്ന ഒന്നും തന്നെ ഹാജറാക്കാന്‍ പ്രതിക്ക് അവകാശമില്ല.


കോടതി : ആവശ്യത്തിന് രേഖകള്‍ ഹാജറാക്കാന്‍ സാധിക്കാത്തതിനാല്‍ ഈ കേസില്‍ താങ്കള്‍ കുറ്റവാളിയാണ് പിണറായി.

കോടതി: അടുത്ത കുറ്റം. കരാറോ ,ടെന്‍ണ്ടറോ വിളിക്കാതെ ലാവലിന്‍ എന്ന കമ്പനിയുമായി താങ്കള്‍ കരാറ് ഒപ്പിട്ടില്ലേ


പ്രതി: കുറ്റം ഞാന്‍ നിഷേധിക്കുന്നു. കരാര്‍ ഒപ്പിട്ടത് യു.ഡി.എഫ്. സര്‍ക്കാരാണ്. അതില്‍ നിന്നും മാറാന്‍ അടുത്ത സര്‍ക്കാരിന് ആകുമായിരുന്നില്ല.


കോടതി: യു.ഡി.എഫ്. ആണ് ഒപ്പിട്ടത് എന്ന്തിന് എന്തെങ്കിലും തെളിവുണ്ടോ താങ്കള്‍ക്ക്?.


മാധ്യമങ്ങള്‍: പാടില്ല, പാടില്ല. പ്രോസിക്യൂഷനെ ദോഷമായി ബാധിക്കുന്ന ഒരു രേഖയും ഹാജറാക്കാന്‍ പ്രതിക്ക് അവകാശമില്ല.


കോടതി: രേഖകളുടെ അഭാവത്തില്‍ താങ്കള്‍ കുറ്റക്കാരനാണ് പിണറായി.


കോടതി: മലബാറ് ക്യാന്‍സര്‍ സെന്ററിന് വന്ന നൂറ് കോടി രൂപ താങ്കള്‍ അടിച്ചുമാറ്റി എന്ന ആരോപണത്തെപ്പറ്റി?.

പ്രതി: ഞാനത് നിഷേധിക്കുന്നു. തന്നിട്ടുള്ള എല്ലാ തുകക്കും രശീതുണ്ട്.

കോടതി: തെളിവുണ്ടോ താങ്കളുടെ കയ്യില്‍

മാധ്യമങ്ങള്‍: പാടില്ല..........പാടില്ല ആ തെളീവ് പ്രോസിക്യൂഷനെ ബാധിക്കും. അത് സമര്‍പ്പിക്കാന്‍ പാടില്ല.

കോടതി: അപ്പോള്‍ പിണറായിക്ക് ഏതു രേഖ സമര്‍പ്പിക്കാം

മാധ്യമങ്ങള്‍: ഒരേ ഒരു രേഖ . സിനിമയില്‍ ശങ്കരാടി കാണിച്ചില്ലേ...ആ രേഖ.. കൈരേഖ അത് മാത്രം.

/ / ഇങ്ങനെയാണ് നമ്മള്‍ ഉദ്ദേശിക്കുന്ന നിയമപരമായ നേരിടല്‍/ /


4 comments:

കെ said...

ചോര്‍ത്താന്‍ പറ്റാത്തതായിട്ട് ആ ഒരു രേഖയേ ഉളളൂ... അതുവെച്ച് വേണമെങ്കില്‍ പിണറായിയ്ക്ക് തന്റെ നിരപരാധിത്വം തെളിയിക്കാം...

Suмα | സുമ said...

:D :D :D

മാണിക്യം said...

ഒരേ ഒരു രേഖ . സിനിമയില്‍ ശങ്കരാടി കാണിച്ചില്ലേ...ആ രേഖ.. കൈരേഖ അത് മാത്രം.

നല്ല വരികള്‍
ഉഗ്രന്‍!
ഇങ്ങനെ വേണം എഴുതാന്‍ :)

കിരണ്‍ തോമസ് തോമ്പില്‍ said...

കരിമീനെ ഇങ്ങനെ ഒക്കെപ്പറയമോ പ്രത്യേകിച്ച് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു വിഷയത്തെപ്പറ്റ്. പാടില്ല പാടില്ല . ഇത് വിചാരണയെ തടസപ്പെടുത്തില്ല എന്ന് ആരുകണ്ടു