Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Thursday, January 30, 2014

പൊട്ടന്‍ കാതിലുരപ്പതാം..............

അബ്ദുള്ളക്കുട്ടിയെ കുറിച്ച് ഇനി ഒന്നും പറയാന്‍ പാടില്ലാത്തതാണ്..അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിനം പിണറായി വിജയന്‍ ഉപ്പിലിട്ടത് ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നു എന്നെഴുതി..നമ്മുടെ ചാനലുകളും പത്രങ്ങളും അത് ഏറ്റെടുത്തു ആഘോഷിച്ചു. വീരേന്ദ്രചാനല്‍ ഒരു നെടുങ്കന്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. ഇന്ന് അബ്ദുള്ളക്കുട്ടി അബ്ദുള്ളക്കുട്ടിയെ പറ്റി തന്നെ എന്തോ പറഞ്ഞു.കൈരളി ഒഴികെ ആര്‍ക്കും അത് വാര്‍ത്തയായില്ല..ഇനി നാളെ അതാകുകയുമില്ല....

     ആര്‍ക്കും  വാര്‍ത്തയല്ലാത്തതിനെകുറിച്ചല്ല ഈ കുറിപ്പ്.നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ചര്‍ച്ച ചെയ്ത ആദ്യ വിഷയത്തെ കുറിച്ചാണ്..അതായത് രാഷ്ട്രീയ പ്രതിയോഗികളെ ഉപ്പിലിടുന്നതിനെ കുറിച്ച് പിണറായി ക്ലാസ്സെടുത്തത് സംബന്ധിച്ച്....

   വീക്ഷണം ലേഖനത്തില്‍ ശ്രീ.അബ്ദുള്ളക്കുട്ടി .എം.എല്‍.എ.മുന്നോട്ട് വയ്ക്കുന്നതും ഇതര മാധ്യമങ്ങള്‍ ആഘോഷിച്ചതുമായ വസ്തുതകള്‍ ഇതാണ്...

1, 2008 മാര്‍ച്ച് 05  ന് കണ്ണൂര്‍ ജില്ലയിലെ സി.പി.എം.നേതാക്കളുടെ ഒരു യോഗം ജില്ലാ കമ്മിറ്റി ആഫീസില്‍ നടന്നു.

2 മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായിരുന്നു ഈ യോഗം..

3, കണ്ണൂരില്‍ ആക്രമണത്തിന് ഇരയായവരുടെ ചിത്രങ്ങളുമായി ബി ജെ പിക്കാര്‍ പാര്‍ലമെന്റില്‍ എത്തിയകാര്യം യോഗം പിരിയുന്നതിനുമുമ്പ് സതീദേവി പറഞ്ഞു. ഈ രീതി അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

4, അല്‍പം ആലോചിച്ചശേഷം ഗൗരവംപൂണ്ട പിണറായിയുടെ മറുപടി ഇത്തരത്തിലായിരുന്നു. സതീദേവി പറഞ്ഞതിലും കാര്യമുണ്ട്. നമ്മള്‍ ബംഗാളികളെ കണ്ടുപഠിക്കണം. ഒരുതുള്ളി ചോരപോലും പൊടിയാതെയാണ് അവരുടെ പരിപാടി. ആളെ കിഡ്‌നാപ്പ് ചെയ്യും. നല്ല ആഴത്തിലുള്ള കുഴിയില്‍ ഒരുചാക്ക് ഉപ്പുചേര്‍ത്ത് കുഴിച്ചുമൂടും. ചോരയും ചിത്രവും വാര്‍ത്തയും ലോകമറിയില്ല.

ഇത് കേട്ടയുടന്‍ പി.ജയരാജന്‍ , എം.വി.ജയരാജന്‍, ഇ.പി.ജയരാജന്‍, എന്നിവരുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കം അബ്ദുള്ളക്കുട്ടി കണ്ടു. അബ്ദുള്ളക്കുട്ടിയുടെ നാവ് വരണ്ടു പോയി..

“വല്ലാത്ത മാനസികാവസ്ഥയോടെയാണ് താന്‍ പാര്‍ട്ടി ഓഫീസില്‍നിന്ന് ഇറങ്ങിയത്. അത് 2008 മാര്‍ച്ച് അഞ്ചിനായിരുന്നു. പിന്നെ കുറച്ചുമാസംപോലും താന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നില്ല“- അബ്ദുള്ളക്കുട്ടി ലേഖനത്തില്‍ പറയുന്നു

   ഇനി നമുക്ക് കാര്യത്തിലേക്ക് വരാം ...2008 മാര്‍ച്ച് 05 അന്നാണല്ലോ സംഭവം.. അന്ന് കണ്ണൂര്‍ ജില്ലയില്‍ എന്താണ് നടന്നത്..തുടര്‍ച്ചയായി് ജില്ലയില്‍  5 സി.പി.എം.കാര്‍ വധിക്കപ്പെടുന്നു..ഒന്നില്‍ പോലും സി.പി.എം.തിരിച്ചടിക്കുന്നില്ല..കാരണം ഭരണ കക്ഷിയാണല്ലോ ? സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുക എന്നത് ഭരണ കക്ഷിയുടെ മാത്രം ഉത്തരവാദിത്ത്വം. അങ്ങിനെ 2007 നവംബര്‍ മുതല്‍ കണ്ണൂര്‍ ജില്ലയില്‍ ഒന്ന് ഒന്നായി തുടര്‍ച്ചയായി 05 സി.പി.എം.കാരെ വെട്ടിക്കൊല്ലുന്നു....

ആറാമത്തെ സി.പി.എം.കാരന്‍ ഇല്ലിക്കുന്ന് മീത്തലില്‍ പരയത്ത് വീട്ടില്‍ രഞ്ജിത്ത്  കൊല്ലപ്പെട്ട ദിവസമാണ് 2008 മാര്‍ച്ച് 05. ഈ ആറാമത്തെ കൊലപാതകത്തോടെ അണകെട്ടിനിര്‍ത്തിയ രോഷം പൊട്ടിയൊഴുകി..വൈകുന്നേരം രണ്ട് ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെടുന്നു...

                                   ...അന്നേ ദിവസം ഒരു സമാധാന ചര്‍ച്ചയും കണ്ണുരില്‍ നടന്നില്ല..മുഖ്യമന്ത്രി തിരുവനന്തപുരത്ത് തന്നെയുണ്ട്. .മാര്‍ച്ച് 05 ന് വൈകിട്ട് കൊലപാതക പരമ്പര നടക്കും എന്നറിഞ്ഞ് നേരത്തേ മുഖ്യമന്ത്രി ഒരു യോഗവും വിളിച്ചിട്ടില്ല..ആരും അതില്‍ പങ്കെടുത്തിട്ടുമില്ല ........പക്ഷേ അബ്ദുള്ളക്കുട്ടി പങ്കെടുത്തു !!!     


              ഈ യോഗത്തിന് മുന്നോടിയായി നടന്ന പാര്‍ട്ടി യോഗത്തിലാണ് സതീദേവി പിണറായിയോട് പറയുന്നത് മാര്‍ക്സിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുമായി ബി.ജെ.പിക്കാര്‍ പാര്‍ലമെന്റില്‍ വന്നത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി എന്ന്....അതായത് ആറ് മാസത്തിനിടയില്‍ കണ്ണൂരില്‍ ആദ്യമായി കൊല്ലപ്പെടുന്ന ആര്‍.എസ്.എസുകാരന്‍ , മടപ്പുര സത്യന്‍ , കൊല്ലപ്പെടുന്നത് മാര്‍ച്ച് 05 ന്  വൈകിട്ട്..ഈ കൊല്ലപ്പെട്ട ചിത്രങ്ങളുമായി ബി.ജെ.പിക്കാര്‍ ലോകസഭയിലെത്തുന്നു എന്ന് സതീദേവി പരാതി പറഞ്ഞത് മാര്‍ച്ച് 05 ന്  രാവിലെ...

               . മാര്‍ച്ച് 06 നും കണ്ണൂരില്‍ സമാധാന സമ്മേളനം നടന്നില്ല...മാര്‍ച്ച് 07 നും നടന്നില്ല........മാര്‍ച്ച് 08 ന് സി.പി.എം.പ്രവര്‍ത്തകനായ അനീഷ് കൊല്ലപ്പെട്ടു...ഉടന്‍ തിരിച്ചടിയും സുരേഷ് ബാബു കൊല്ലപ്പെടുന്നു....കൊലപാതകം അഞ്ച് ആയി...ഉടന്‍ പത്രങ്ങള്‍ ഇടപെടുന്നു..സര്‍ക്കാര്‍ ഇടപെടുന്നു..സിനിമ സാമൂഹിക പ്രവര്‍ത്തകര്‍ എത്തുന്നു..സമാധാന യോഗം വിളിക്കാന്‍ തീരുമാനിക്കുന്നു..യോഗതിയതി മാര്‍ച്ച് 09...അന്നേ ദിവസം പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ഉപവാസമിരിക്കുന്നു......

പിന്നെങ്ങിനെ മാര്‍ച്ച് 05 ന് സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പിണറായി വിജയന്‍ യോഗം വിളിക്കുന്നത്...അബ്ദുള്ളക്കുട്ടിക്ക് പറയാം..തെറ്റു പറ്റി മാര്‍ച്ച് 06 നാണ്...അവിടെയും രക്ഷയില്ല..അന്ന് എസ്.എഫ്.ഐ.സംസ്ഥാന സമ്മേളനം ..തിരുവനന്തപുരത്ത് , ഉദ്ഘാടനം പിണറായി...

അല്ല തെറ്റിപ്പോയി മാര്‍ച്ച് 07 ആക്കിയാലോ ? അതും രക്ഷയില്ല അന്ന് ഹൈക്കോടതി ബഞ്ചിനായുള്ള ധര്‍ണ്ണ തിരുവനന്തപുരത്ത് .ഉദ്ഘാടനം ഇ.പി.ജയരാജന്‍..തിരുവനന്തപുരത്തിരുന്ന് കണ്ണ് തിളങ്ങാനാകില്ലല്ലോ ? സംഭവം വീഡിയോ കോണ്‍ഫറന്‍സ്സ് അല്ലല്ലോ ? 

  നമ്മുക്കൊരു കാര്യം ചെയ്യാം മുഖ്യമന്ത്രി സമാധാന യോഗം വിളിച്ചതിന്റെ തൊട്ട് മുന്‍പേ ആക്കിയാലോ ? മാര്‍ച്ച് 08 ..അതും രക്ഷയില്ല..കേന്ദ്രകമ്മിറ്റി ഡല്‍ഹിയില്‍ ..ഇവിടുള്ളവരെല്ലാം അങ്ങോട്ട് പോയി....അപ്പൊ പിന്നെ അബ്ദുള്ളക്കുട്ടി കണ്ടത്..അബ്ദുള്ളക്കുട്ടി കേട്ടത് ? ........സാരമില്ല രോഗം ഒരു കുറ്റമല്ല.........അത് സഹതാപം അര്‍ഹിക്കുന്ന ഒന്ന് മാത്രം...പക്ഷേ അതെടുത്ത് ഒന്‍പത് മണിക്ക് ചര്‍ച്ച ചെയ്യുന്നവന്റെ രോഗമോ ? അത് നിങ്ങള്‍ തീരുമാനിക്കുക...

Tuesday, November 5, 2013

മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക

ഈ ലാവലിന്‍ കേസ് വിധി ആരുടെ വിജയമാണ് ?

പിണറായി വിജയന്റെ ? അതോ സി.പി.എമ്മിന്റേതോ ? അതോ സത്യത്തിന്റേതോ ?

ഇതൊന്നുമല്ല ഇത് സഖാവ് വി.എസ്.അച്യുതാനന്ദന്റെ വിജയമാണ്..

ലാവലിന്‍ കേസ് സി.ബി.ഐക്ക് വിടാന്‍ ഇടയാക്കിയത് സഖാവ് വി.എസ്.ആണ്..അല്ലാത്ത പക്ഷം സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നിരപരാധിയാണ് എന്ന് ഹേമചന്ദ്രന്‍ റിപ്പോര്‍ട്ട് കൊടുത്തതുപോലെ ഒരു റിപ്പോര്‍ട്ടും താങ്ങിപ്പിടിച്ച് സി.പി.എം.ഇരിക്കുമായിരുന്നു....ഇന്ന് ഉമ്മന്‍ ചാണ്ടി താന്‍ നിരപരാധി ആണ് എന്ന് പ്രഖ്യാപിക്കുന്നതില്‍ കവിഞ്ഞ് യാതൊരു വിലയും ആ റിപ്പോര്‍ട്ടിന് ഉണ്ടാകുമായിരുന്നില്ല..........

രണ്ടാമത് സി.ബി.ഐ.അന്വേഷണത്തെ പാര്‍ട്ടി എതിര്‍ത്തപ്പോള്‍ വി.എസ്.അനുകൂലിച്ചതാണ്.ഇന്ത്യയിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിക്കുമുന്നില്‍ നിരപരാധിത്വം തെളിയിക്കാന്‍ പിണറായി വിജയന് സാധിച്ചത് അതുകൊണ്ടാണ്....

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യരുത് എന്ന് മന്ത്രിസഭ പറഞ്ഞപ്പോഴും വി.എസ്.അതിനെ എതിര്‍ത്തു..പ്രോസിക്യൂട്ട് ചെയ്യാതിരുന്നെങ്കില്‍ ഇന്നും വിജയന്‍ ഒരു ഉമ്മന്‍ ചാണ്ടിയായി തുടര്‍ന്നേനേ...

ലാവലിന്‍ കേസിനെ രാഷ്ട്രീയമായി നേരിടും എന്ന് പാര്‍ട്ടി പറഞ്ഞപ്പോഴും അതിനെ നിയമപരമായാണ് നേരിടേണ്ടത് എന്ന് പ്രഖ്യാപിച്ചത് വി.എസ്.ആണ്...

വി.എസിന്റെ ഇടപെടല്‍ ഇല്ലായിരുന്നു എങ്കില്‍ പിണറായി വിജയന് ഒരു പക്ഷേ വളരെ നേരത്തേ കേസില്‍ നിന്ന് ഒഴിവാകാമായിരുന്നിരിക്കാം..പക്ഷേ ഇതുപോലെ എല്ലാ അന്വേഷണവും നേരിട്ട്, ഇതുപോലെ ജനങ്ങളെ മുഴുവന്‍ ബോധ്യപ്പെടുത്തി, അഗ്നിശുദ്ധി വരുത്തി പുറത്തിറങ്ങാനാകുമായിരുന്നോ ? അഴിമതിക്കാരന്‍ എന്ന് ഇമേജ് ഇല്ലാതാകുമായിരുന്നോ ?

ഒരിക്കലുമില്ല..ഈ ആരവങ്ങള്‍ക്ക് , ആര്‍പ്പുവിളികള്‍ക്ക് നന്ദി പറയേണ്ടത് വി.എസിനോട് , വി.എസിനോട് മാത്രമാണ്..............

“ മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ,ആദ്യം കയ്ക്കും ഇപ്പോള്‍ അത് മധുരിക്കുന്നു.

Monday, November 4, 2013

ലാവലിന്‍ വിധി പിണറായിക്ക് അനുകൂലമായാല്‍

സി.പി.എം.നേതൃത്വത്തിന് അഭിമാനിക്കാം, അണികള്‍ക്ക് ആശ്വസിക്കാം,അവരുടെ നേതാവ് കുറ്റവിമുക്തനായിരിക്കുന്നു. പക്ഷേ ആഹ്ലാദത്തിനും ആശ്വാസത്തിനും ഇടയില്‍ പൊതുജനം ചോദിക്കുന്നു.അവരുടെ നികുതിപ്പണത്തില്‍ നിന്നുള്ള ആ 440 കോടി എവിടെപ്പോയി?.പന്നിയാര്‍ ചെങ്കുളം പള്ളിവാസല്‍ കരാറിനായി എസ്.എന്‍.സി.ലാവലിന്‍ കമ്പനിക്ക് കൊടുത്ത തുക മുഴുവന്‍ പാഴായിപ്പോയി എന്ന് കണ്ടെത്തിയത് ഭാരതത്തിന്റെ കണ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലാണ്. ആ കണ്ടെത്തല്‍ ഇന്നും തിരുത്തപ്പെടാതെ നില്‍ക്കുന്നു.ആരാണ് അതിന് ഉത്തരവാദി.ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തനാക്കപ്പെടുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധി.
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കനേഡിയന്‍ സര്‍ക്കാര്‍ പിരിച്ച് നല്‍കാം എന്ന് ഏറ്റ കോടികളില്‍ എത്ര കോടി പിരിഞ്ഞ് കിട്ടി? ബാക്കി എന്തുകൊണ്ട് കിട്ടിയില്ല, എന്തുകൊണ്ട് കരാറുണ്ടാക്കിയില്ല ഈ ചോദ്യങ്ങള്‍ക്കൊന്നും പൊതുജനങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല...ഈ കോടതി വിധി ആ ചോദ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.പിണറായി വിജയന്‍ അല്ലെങ്കില്‍ മറ്റാരാണ് ഇതിനുത്തരവാദി ? അതാണ് ഇനി കണ്ടെത്തേണ്ടത്. ഇന്നത്തെ കോടതിവിധി ആ ചോദ്യങ്ങളിലേക്ക് വെളിച്ചം വീശേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.
സ്തുത്യര്‍ഹമായ അന്വേഷണമാണ് ഈ കേസിന്റെ ആദ്യഘട്ടത്തില്‍ സി.ബി.ഐ.നടത്തിയത്.പ്രതികളെ ചോദ്യം ചെയ്യാനും രേഖകള്‍ കണ്ടെടുക്കാനും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനും എല്ലാം അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ആ ടീം ശുഷ്കാന്തി കാട്ടിയിരുന്നു.കുറ്റപത്രം സമര്‍പ്പിക്കുന്നതിലും പ്രതികളെ കണ്ടെത്തുന്നതിലും ഒക്കെ ശ്ലാഘനീയമായ പ്രവര്‍ത്തനം ആണ് അവര്‍ കാഴ്ച വച്ചത്..എന്നാല്‍ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതോടെ അന്വേഷണം മന്ദഗതിയിലാകുകയായിരുന്നു.എസ്.എന്‍.സി.ലാവലിന്‍ കമ്പനിയുടെ തലവന് നോട്ടീസയക്കാനോ , കോടതിയില്‍ ഹാജറാക്കിക്കുവാനോ , പുതിയ ടീം അമാന്തം കാട്ടി എന്ന് തോന്നലുളവാക്കി. കേന്ദ്രത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യമാണ് അന്വേഷണം ഈ രീതിയില്‍ വഴിതിരിയാന്‍ കാരണം എന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.സി.ബി.ഐ.അന്വേഷണത്തേയും അന്വേഷണ ഉദ്യോഗസ്ഥരേയും നിരന്തരം വിമര്‍ശിച്ചിരുന്ന സി.പി.എം.ഈ പുതിയ അന്വേഷണ സംഘത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല എന്നതും വസ്തുതയാണ്..
ലാവലിന്‍ കേസിന്റെ ഈ വഴിത്തിരിവോടെ ജനം ഉറ്റുനോക്കുന്നത് വി.എസ്.അച്യുതാനന്ദനിലേക്കാണ്..അഴിമതിക്കെതിരായി മുഖം നോക്കാതെ പോരാടിയ വി.എസ്.ആണ് ലാവലിന്‍ കേസിനെ ജനകീയമാക്കിയത് എന്നത് ഒരു വസ്തുതയാണ്..സി.എ.ജിയുടെ റിപ്പോര്‍ട്ട് ആണ് ശരി എന്ന് താന്‍ വിശ്വസിക്കുന്നു എന്ന് വി.എസ്.പ്രസ്താവിച്ചത് അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്ന് അദ്ദേഹം വിശ്വസിക്കുന്നതിന്റെ സൂചനയാണ്........

  ( ബാക്കി മാതൃഭൂമിയിലെ .ജോണിയോ ആര്‍.കെ.ഹരികുമാറോ എഴുതും എന്ന് വിശ്വസിക്കുന്നു..എനിക്ക് ഇത്രയേ ഒക്കൂ..)

Thursday, October 10, 2013

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം........


ചില വാര്‍ത്തകള്‍ വായിക്കുന്നത് എന്ത് ആവേശത്തോടെയായിരിക്കും...............വി.എസ്.അച്യുതാനന്ദന്റെ ഈ വാര്‍ത്ത ഡൂള്‍ ന്യൂസില്‍ വായിച്ച് ഞാന്‍ കോരിത്തരിച്ചു...വാര്‍ത്ത ഇതാണ് .....

പാര്‍ട്ടിയുടെ നയവ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിന്റെ പേരിലാണ് തന്നെ ക്രൂശിക്കുന്നതെന്ന് വി.എസ്.വ്യക്തമാക്കി.നയ വ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ നേതൃത്വം സംഘടനാപരമായ നടപടി എടുക്കുന്നു.പ്രത്യയശാസ്ത്ര പ്രശനം ഉന്നയിക്കുന്നവരെ വെട്ടിപ്പുറത്താക്കുന്നു.ഇത്തരക്കാരോട് നേതൃത്വത്തിന് വൈരാഗ്യ ബുദ്ധിയാണ് ................

ഡൂള്‍ ന്യൂസിന്റെ പൂര്‍ണ്ണ രൂപം ഇവിടെ
http://www.doolnews.com/vs-reply-to-pb-commission-malayalam-432.html

വി.എസ്.അച്യുതാനന്ദന് ഹല്ലേലുയ പാടുന്ന , വി.എസ്.ഫാന്‍സ് നേതാവായ ശ്രീ.ജയചന്ദ്രന്‍ നായരുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ സമകാലിക മലയാളം പഴയതൊന്ന് കൈയ്യില്‍ കിട്ടി.
ദാ കിടക്കുന്നു കിടിലന്‍ ഒരു റിപ്പോര്‍ട്ട്

ഇങ്ങനെ വായിക്കാം.......” പാര്‍ട്ടി സംസ്ഥാന കമിറ്റിയില്‍ വി.എസ്,അച്യുതാനന്ദനെ അനുകൂലിക്കുന്നവര്‍ വന്‍ ഭൂരിപക്ഷം നേടിക്കഴിഞ്ഞപ്പോള്‍ തന്നെ സി.ഐ.ടിയു പക്ഷത്തെ പ്രമുഖര്‍ പുറത്താക്കപെടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.................................
മുഖ്യമന്ത്രി നായനാരെ ലക്ഷ്യം വച്ചുള്ള നീക്കങ്ങള്‍ ശക്തിപ്പെടുന്നതും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. മുല്ലപെരിയാര്‍ വിഷയത്തില്‍ നായനാര്‍ക്കെതിരെ ആരോപണമുന്നയിച്ച് ജലവിഭവ വകുപ്പ് മുഖ്യമന്ത്രിയില്‍ നിന്ന് മാറ്റി പിണറായി വിജയനെ ഏല്‍പ്പിക്കാന്‍ ഒരു വിഭാഗം നടത്തിയ നീക്കം പരാജയപ്പെട്ടു.മുഖ്യമന്ത്രിയുടെ വകുപ്പ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച പിണറായി വിജയന്റെ പക്വതയാര്‍ന്ന സമീപനമാണ് അനിവാര്യമായിരുന്ന നാണക്കേടില്‍ നിന്ന് ഇടതുമുന്നണിയെ രക്ഷിച്ചത്......................

ഈ ചരിത്രം ആവര്‍ത്തിക്കും ............പ്രഹസനമായിട്ടും എന്നൊക്കെ പറയുന്നത് ഇതായിരിക്കും അല്ലേ ?


Friday, May 17, 2013

അതും ഞമ്മളാ................മമ്മൂഞ്ഞല്ല..കുഞ്ഞൂഞ്ഞ് ...........

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി. ഒരു സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നത് വലിയ കാര്യമൊന്നുമല്ലെങ്കിലും അത് മഹത്തായ ഒരു കാര്യമാണെന്ന് നമ്മുടെ രണ്ട് പ്രമുഖ പത്രങ്ങള്‍ ആഘോഷിക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായി 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൌജന്യ ചികിത്സ ഏര്‍പ്പെടുത്തിക്കൊണ്ട് രണ്ടാം വര്‍ഷം ആഘോഷിക്കുന്ന ചാണ്ടി സര്‍ക്കാരിനെ എത്ര പുകഴ്തിയിട്ടും ഈ പത്രങ്ങള്‍ക്ക് തൃപ്തിയാകുന്നുമില്ല

.

പതിനെട്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം: പതിനെട്ട് വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 'ആരോഗ്യ കിരണം' പദ്ധതിക്ക് തുടക്കം കുറിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്. കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കും ആരോഗ്യ കിരണം പദ്ധതിക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടക്കം കുറിച്ചു. കോക്ലിയര്‍ ഇംപ്ലാന്‍േറഷനിലൂടെ കേള്‍വിശക്തി തിരിച്ചുകിട്ടിയ പേരൂര്‍ക്കട സ്വദേശിനിയായ അനസൂയ എന്ന ബാലികയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രി നിലവിളക്ക് തെളിച്ചത്. ചടങ്ങിന് മുന്നോടിയായി പ്രാര്‍ത്ഥനാഗാനം ആലപിക്കാനും അനസൂയ എത്തിയിരുന്നു.(Published on  18 May 2013..മാതൃഭൂമി)

മനോരമ കുറച്ചു കൂടി പൊലിപ്പിക്കുന്നുണ്ട്....നല്ല കാര്യം...ഒരു സര്‍ക്കാര്‍ നല്ലത് ചെയ്താല്‍ അത് എഴുതണ്ടേ ? അല്ലെങ്കിലും തങ്ങളുടെ പിന്തുണയില്‍ മാത്രം നിലനില്‍ക്കുന്ന സര്‍ക്കാര്‍ ആകുമ്പോള്‍ 

എങ്കിലും ഒരു പഴയ വാര്‍ത്ത കൂടി കാണുക.....
 താലോലം പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു 
ri, (19 Mar 2010 02:00:16 +0000- തേജസ്)
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൌജന്യ ചികിത്സ ലഭ്യമാക്കുന്ന സര്‍ക്കാരിന്റെ താലോലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മെഡിക്കല്‍ കോളേജ് ഓള്‍ഡ് ആഡിറ്റോറിയത്തില്‍ മുഖ്യമന്തി ശ്രീ.വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിച്ചു. അര്‍ബുദം , ഹൃദ്രോഗം, വൃക്കരോഗം എന്നിവയടക്കമുള്ള കടുത്ത രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ട കുട്ടികളുടെ ശസ്ത്രക്രിയാ ചെലവ് പൂര്‍ണ്ണമായും ഏറ്റെടുക്കുന്മെന്ന് മുഖ്യമന്തി പറഞ്ഞു. .................പ്രതിപക്ഷ നേതാവ് , ഉമ്മഞ്ചാണ്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു..................
ഇതാണ് സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ കൊണ്ട് വരുന്ന പദ്ധതി എന്ന് മാതൃഭൂമി എന്ന് പുകഴ്തിയത്....

എല്‍.ഡി.എഫ്.സര്‍ക്കാര്‍ കൊണ്ട് വന്നത് “ താലോലം” പദ്ധതിയാണ് . യു.ഡി.എഫിന്റേത് “ ആരോഗ്യകിരണവും”. താലോലം പരിഷ്കരിച്ചതാണ് ആരോഗ്യകിരണമെങ്കില്‍ അത് വാര്‍ത്തയില്‍ വരാത്തതെന്തേ ? 

കേരള നിയമ സഭയില്‍ മന്ത്രി ..മുനീറിനോട് ശ്രീമതി.കെ.കെ.ലതിക , ഫെബ്രുവരി 2012 ന് താലോലം പദ്ധതിയെ പറ്റി ( എല്‍.ഡി.എഫ്. നടപ്പിലാക്കിയ താലോലം പദ്ധതിയെ പറ്റി തന്നെ) ചോദിക്കുന്നു..
ിയമസ


അതില്‍ ഇങ്ങനെ പറയുന്നു “ മെഡിക്കല്‍ റി.ഇംബേഴ്സ്മെന്റ് ലഭിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല....മറ്റെല്ലാവര്‍ക്കും ലഭിക്കും “


ആരോഗ്യ കിരണം പദ്ധതിയുടെ മെച്ചത്തെ പറ്റി മനോരമ വാചാലമാകുന്നു ..“ രക്ഷിതാക്കള്‍ സര്‍ക്കാര്‍ ജീവനക്കാരോ പെന്‍ഷന്‍ വാങ്ങുന്നവരോ ആദായ നികുതി അടക്കുന്നവരോ ആയവര്‍ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാക്കുക”......

അത് ഞമ്മളാ.......എന്ന ബഷീര്‍ കഥാപാത്രത്തിന് പത്രങ്ങള്‍ ശരി മൂളുന്ന ഒരു കാലം കടുത്ത ഭ്രാന്തിനിടയില്‍ പോലും ബഷീര്‍ നിനച്ചിട്ടുണ്ടാവില്ല...........

Thursday, April 18, 2013

ഗുരുദേവന്‍ ശിവഗിരി വിടുമോ ?

ചരിത്രം ആവര്‍ത്തിക്കുന്നത് അങ്ങിനെയാണ് , വര്‍ഷങ്ങള്‍ക്ക് ശേഷം , ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷവും , പ്രഹസനം ആയിട്ടാണെങ്കില്‍ കൂടി.. ശ്രീനാരായണ ഗുരുദേവനും കിട്ടുകയാണ് ചരിത്രത്തിന്റെ നോക്കുകൂലി....നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം..

ചാതൃവര്‍ണ്ണ്യത്തിന്റെ കോട്ടകളിടിച്ചാണ് , ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയത്. അരുവിപ്പുറത്തും കളര്‍കോടും പിന്നെ ശിവഗിരിയിലുമൊക്കെ. പ്രതിഷേധങ്ങളുണ്ടായിരുന്നു, മറുപക്ഷത്തുനിന്നും സ്വപക്ഷത്തു നിന്നു തന്നെയും..പക്ഷേ അത് നീചമോ ഭീകരമോ ആയിരുന്നില്ല. ഗുരുവിന് , ജാതി അതായിരുന്നു എങ്കില്‍ കൂടി ,അവരുടെ ആദരവും കിട്ടിയിരുന്നു. അസ്ഥാനത്ത് അപഹസിച്ചിരുന്നു എങ്കിലും പരസ്യമായി ഗുരുദേവനെ സവര്‍ണ്ണരും നിന്ദിച്ചിരുന്നില്ല.

എങ്കിലെന്ത് ? ഒരു ഗുരു ജീവിക്കുന്നത് തന്റെ ശിഷ്യ പരമ്പരകളിലൂടെയാണ്. ജീവിച്ചിരുന്നപ്പോള്‍ തന്നെ ശിഷ്യന്മാര്‍ ഗുരുവിനെ കോടതി കയറ്റി. ശ്രീലങ്കയില്‍ തന്നെ താമസിച്ചാലോ എന്നു പോലും ഗുരു ചിന്തിച്ചതാണ്. പിന്നെ തിരികെ വന്നു. സമാധിയായി. തര്‍ക്കങ്ങളും വിതര്‍ക്കങ്ങളുമായി ശിഷ്യപരമ്പര ഭരിച്ചു പോന്നു, മഠം.
 വീണ്ടും ശിവഗിരി കോടതികയറുന്നത് പ്രകാശാനന്ദയിലൂടെയാണ്. ശാശ്വതീകാനന്ദ ഗ്രൂപ്പില്‍ നിന്നും കുറച്ചു പേരെ അടര്‍ത്തിമാറ്റി പ്രകാശാനന്ദ എന്ന സ്വാമി ഭരണം പിടിച്ചടക്കി. പ്രകാശാനന്ദ എന്നത് ഒരു മറ മാത്രമായിരുന്നു, പിന്നില്‍ ചരടുവലിക്കുന്നത് ഋതംബരാനന്ദ എന്ന ബഹുമുപ്രതിഭയാണെന്നും ഇയാള്‍ക്ക് പിന്നില്‍ സനാതന ഹിന്ദുധര്‍മ്മ പ്രയോക്താക്കളായ ആര്‍.എസ്.എസ്.ആണ് എന്നും ശാശ്വതീകാനന്ദ നിലവിളിച്ചു നടന്നു. കഥകളിലെപ്പോലെ കാഴ്ചയിലും ഭീകരനായ ശാശ്വതീകാനന്ദയെ ജനം അവിശ്വസിച്ചു. ഗതി മുട്ടിയ ആനന്ദ കൂട്ടു വിളിച്ചത് മദനിയെ ആയിപ്പോയി. ഇടിവെട്ടിയവന്റെ തലയില്‍ കല്ലു മഴ പെയ്ത അനുഭവം. അടിയും കിട്ടി പുളിയും കുടിച്ച് ശാശ്വതീകാനന്ദ പോയി. പിന്നെ നന്നായി നീന്തലറിയാമായിരുന്നിട്ടും ഒരു തുടം വെള്ളത്തില്‍ മുങ്ങി മരിച്ചു.
പരസ്പരം പോരടിച്ചും കോടതിയില്‍ കേസ് പറഞ്ഞും ഒക്കെ  മുന്നോട്ട് പോകുകയായിരുന്നു, മതാതീത ആത്മീയതയുടെ കേരളത്തിന്റെ ആസ്ഥാനം. ബാലഗോകുലത്തിന്റെ ചടങ്ങുകളില്‍ സ്ഥിരം പങ്കെടുത്തും തപസ്യക്ക് അഭിവാദ്യമര്‍പ്പിച്ചും ഒക്കെ പ്രകാശാനന്ദ കൂറ് തെളിയിച്ചിരുന്നു. ആര്‍.എസ്.എസ്.തലവന്‍ തന്നെ ഒരിക്കല്‍ ശിവഗിരിയിലേക്ക് ആനയിക്കപ്പെട്ടു എങ്കിലും മറുഭാഗവും സമനിലയിലാക്കി സ്വാമിമാര്‍ സമനില പാലിച്ചിരുന്നു.

 പക്ഷേ , ഇന്ന് , നരേന്ദ്ര മോഡി ശിവഗിരിയിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നു. അതും ശാരദാ പ്രതിഷ്ഠാ ശതാബ്ദി ആഘോഷത്തിന്. ശ്രീനാരായണ ഗുരു നടത്തിയ പ്രതിഷ്ഠയും നരേന്ദ്രമോഡിയും തമ്മില്‍ എന്ത് ബന്ധം?. കടുത്ത ഹൈന്ദവ സംഘടനകള്‍ പോലും തങ്ങളുടെ സമ്മേളനങ്ങള്‍ക്ക് കേരളത്തില്‍ നരേന്ദ്ര മോഡിയെ കൊണ്ട് വരാറില്ല, മോഡി അവര്‍ക്ക് ഒരു ആവേശമാണ് എങ്കില്‍ കൂടി.
ശിവഗിരിയില്‍ , ഹിന്ദുവും മുസ്ലീമും കൃസ്ത്യനും തങ്ങളുടെ സ്വന്തം ദേവാലയമായി കരുതുന്ന, മതേതര ആത്മീയതയുടെ ആസ്ഥാനത്തേക്ക് ആ മരണ വ്യാപാരി എത്തുന്നു, എന്തിന് ? ആരെ ഭീതിപ്പെടുത്താന്‍ ? ഗുരുദേവ ദര്‍ശങ്ങള്‍ക്ക് എന്ത് വ്യാപ്തിയാണ് അതിലൂടെ നിര്‍മ്മിക്കപ്പെടുന്നത് ?

മോഡി കയറി ഇറങ്ങുന്ന കുന്നുകളില്‍ നിന്ന് ഇനി “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി“ എന്ന സൂക്തം ഉയര്‍ത്താന്‍ കഴിയുമോ? ഗാന്ധിയും ടാഗോറും ഗുരുവിനെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ തൂങ്ങുന്ന ചുവരുകളില്‍ ഇനി മോഡി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ഇടം പിടിക്കില്ലേ.

ഋതംബരാനന്ദ......പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്ന പ്രകാശാനന്ദയെ മുന്‍ നിര്‍ത്തി താങ്കള്‍ കളിക്കുന്ന ഈ കളികള്‍ ആരെ തൃപ്തിപ്പെടുത്താനാണ്. ? 

ഏത് ബിന്ദുവിലാണ് ഗുരുദേവനും നരേന്ദ്രമോഡിയും കൂട്ടി മുട്ടുന്നത് ?

Sunday, December 16, 2012

തിരുവനന്തപുരം- കല്ലുവാതുക്കല്‍- ബിനാലെ -12-12-2012








ദി ചപ്പത്സ് ആന്റ് ചൈനീസ് - പുറപ്പെട്ട് പോയ ജീവിതത്തിന്റെയും കരിപിടിച്ച ആസക്തിയുടേയും ചിത്രീകരണം. പൊള്ളിച്ചെടുക്കപ്പെടുന്ന സ്തീത്വവും ചവുട്ടിമെതിക്കാന്‍ വെമ്പുന്ന പുരുഷ കേന്ദ്രീകൃത മേധാവിത്വവും വെളിവാക്കപ്പെടുന്നു...






അറ്റ് ദി എന്‍ഡ് ഓഫ് ദി ഫ്യൂഡല്‍...... തികച്ചും കേരളീയ ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളില്‍ നിന്ന് രൂപപ്പെടുത്തിയ ഇന്‍സ്റ്റലേഷനാണിത്. വെറ്റിലച്ചെല്ലത്തില്‍ നിന്ന് മരക്കിഴങ്ങ് പുഴുങ്ങി തിന്നേണ്ടി വന്ന ജന്മിത്തത്തോട് ഒരു സല്യൂട്ട്...


ദി റിമെംബറെന്‍സ് ഓഫ് സപ്രെഷന്‍ - വിമോചനത്തിന്റെ അടയാളം. എത്രയെത്ര മര്‍ദ്ദനങ്ങള്‍ക്ക് കൂട്ട് നിന്നു. ഒടുവില്‍ വിപ്ലവത്തിന്റെ കുത്തൊഴുക്കില്‍ പുറമ്പോക്കിലായ ഒരു പൈതൃക വസ്തു.







ദി റിവേര്‍സല്‍ ഓഫ് ദി റോക്ക്- മറ്റൊരു മര്‍ദ്ദകവസ്തു. അടിമുടി മറിക്കപ്പെട്ട അവസ്ഥ സമൂലമാറ്റത്തെ സൂചിപ്പിക്കുന്നു.തിരിച്ചിടലുണ്ടാകുമോ ? അതുണ്ടാകില്ല എന്നാണ് കലാകാരന്‍ സൂചിപ്പിക്കുന്നത്...



വെയിറ്റിംഗ് ഫോര്‍ നൊബഡി- വെയിറ്റിംഗ് ഫോര്‍ ഗോദോയെ അനുസ്മരിക്കുന്ന ഇന്‍സ്റ്റലേഷന്‍...അല്ലെങ്കില്‍ ആര് ആരെയാണ് കാത്തിരിക്കുന്നത് ?


ഹെല്‍പ്പിംഗ് മൈന്‍ഡ്സ്- സമൂഹത്തില്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന മാനുഷികതയുടെ ഒരു ഓര്‍മ്മപ്പെടുത്തല്‍

 
സംതിങ്ങ് ഈസ് സ്റ്റില്‍ എലൈവിംഗ് -  വിവരിക്കാന്‍ വാക്കുകളില്ല..ഉദാത്തം...



 
ദി ബ്ലാക്ക് പെപ്പര്‍ ആന്റ് ദി മില്‍ക്ക് കാന്‍ 
 
 ദി ക്യാപ് ഹോള്‍ഡേര്‍സ് ഓഫ് എ സിംഗിള്‍ മദര്‍

 

യെറ്റ് റ്റു ബി റ്റു ഫ്രൈ...

                   തിരുവനന്തപുരം - കല്ലുവാതുക്കല്‍ ബിനാലെയിലേക്ക് നിങ്ങള്‍ക്കേവര്‍ക്കും ഒരിക്കല്‍ കൂടി സ്വാഗതം .....

Friday, November 30, 2012

വിപണിയിലെ ആല്‍ക്കമിസ്റ്റ്

നോവല്‍ വായിക്കുന്നവന്‍ ഇന്ന് ഒരു അപൂര്‍വ ജീവിയാണ്.. പണ്ടങ്ങിനെയായിരുന്നില്ല..തുപ്പാക്കിക്ക് ടിക്കറ്റിന് കാത്തു നില്‍ക്കുന്നതു പോലെ എം.മുകുന്ദന്റെ നോവല്‍ ചൂടാറാതെ വായിക്കാന്‍ പുസ്തകക്കടക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തു നിന്നിട്ടുണ്ട്..മലയാറ്റൂരിന്റെ “വേരുകള്‍ “ വാങ്ങാന്‍ തിരുവനന്തപുരത്ത് നീണ്ട ക്യൂ ഉണ്ടായിരുന്നു.രണ്ടാമൂഴവും പരിണാമവും കലാകൌമുദിയുടെ സര്‍ക്കുലേഷന്‍ ഇരട്ടിയിലധികമാക്കി.മാധവിക്കുട്ടിക്ക് മുന്നില്‍ പുതിയ നോവലിന്റെ പ്രസിദ്ധീകരണ അവകാശത്തിനായി പത്രാധിപന്മാര്‍ കാത്ത് നിന്നിരുന്നു..

           വിജയനും തകഴിയുമൊക്കെ പോയി..ആനന്ദും മുകുന്ദനും ഒക്കെ ഇപ്പോഴും എഴുതുന്നു.കെ.പി.രാമനുണ്ണിയെപ്പോലുള്ള അടുത്ത നിര ,ടി.ഡി.രാമകൃഷ്ണന്‍.....വായനക്കാരുണ്ട് ഇപ്പോഴും , 
പക്ഷേ പുതു തലമുറ ..നോവലോ അതെന്ത് എന്ന് ചോദിക്കും മട്ടില്‍....പഠനകാലത്തിന്റെ തിരക്കോ നോവലിനോടുള്ള പുച്ഛമോ അങ്ങിനെ എന്തെല്ലാം കാരണങ്ങളുണ്ടാകാം ഈ അവഗണനക്ക് . പക്ഷേ നോവലിനെ പുച്ഛിക്കുകയും എങ്ങിനെ ജീവിത വിജയം നേടാം...വിജയത്തിലേക്ക് പത്ത് മന്ത്രങ്ങള്‍ എന്നിവ ആര്‍ത്തിയോടെ വായിക്കുകയും ചെയ്യുന്ന ഇവര്‍ വീണ്ടും നോവലിലേക്ക് തിരിയുന്ന കാഴ്ച ഞാന്‍ കൌതുകത്തോടെയാണ് കണ്ടത്..

തീവണ്ടിമുറികളില്‍ , കാമ്പസുകളില്‍, പാര്‍ക്കുകളില്‍ ഒക്കെ പൌലോ കൊയലോ . ചെറുപ്പത്തിന്റെ കൈകളിലെല്ലാം ആല്‍ക്കമിസ്റ്റ്..വീണ്ടും നോവല്‍ വസന്തം..

അന്നാകരിനീനയും യുദ്ധവും സമാധാനവും ഭൂതാവിഷ്ടരുമൊക്കെ വായിച്ച് വളര്‍ന്ന പഴയ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ..പൌലോ കൊയലോ

   ആര്‍ത്തിയോടെ വായിച്ചു ആല്‍ക്കമിസ്റ്റ്..മതം സാഹിത്യത്തില്‍ അരൂപിയായി നില്‍ക്കുന്നത് അസാധാരണമല്ല. ദസ്തയേവ്സ്കി ഒന്നും പറഞ്ഞില്ല എങ്കില്‍ പോലും ക്രിസ്തു വായനക്കാരനിലേക്ക് നേരിട്ട് പ്രവേശിക്കും..അനുകമ്പയുടെ , ആത്മപരിശോധനയുടെ തലങ്ങളിലേക്ക് അവ വായനക്കാരനെ കൊണ്ട് പോകും..

  പക്ഷേ പൌലോ കൊയലോ.....ദസ്തയേവ്സ്കിയും കസാന്ദ് സാക്കീസും , ടോള്‍സ്റ്റോ യിയും വായിക്കപ്പെടാതിരിക്കുകയും പൌലോ കൊയലോ വ്യാപകമായി വായിക്കപ്പെടുകയും ചെയ്യുന്നതിന്റെ രസതന്ത്രമെന്താണ് ? ഭൂതാവിഷ്ടരോ , നിന്ദിതരും പീഡീതരും, കുറ്റവും ശിക്ഷയും ഒക്കെ വായിച്ചുണ്ടാകുന്ന വികാര വിരേചനങ്ങളുടെ നൂറിലൊന്നു പോലും പൌലോ കൊയലോ ഉണര്‍ത്തുന്നില്ല..
               വായന മാത്രമല്ല പഠനങ്ങളും....സൂകരപ്രസവം പോലെ വാരികകളില്‍ പൌലോ കൊയലോ നിറയുന്നു. പ്രകാശനങ്ങള്‍ വിളംബരങ്ങളാകുന്നു..ആത്മഹര്‍ഷത്തിന്റെ , ജീവിതോല്‍ക്കഷര്‍ത്തിന്റെ അഗാധ സാഹിത്യമെന്ന് വാഴ്തുന്നു.
ഏണസ്റ്റ് ഹെമിംഗ് വേ യെ ആര്‍ത്തിയോടെ വായിച്ചിട്ടുണ്ട് മലയാളികള്‍ , ഒഡീസിയും അതുപോലെ തന്നെ...
അതിലൊന്നും കാണാത്ത എന്തോ ഒന്ന് അവര്‍ ഇന്ന് ആല്‍ക്കമിസ്റ്റില്‍ കാണുന്നു. എന്താണത് ? എനിക്ക് മനസ്സിലാകുന്നതേയില്ല....
നമ്മുടെ ഫ്രാന്‍സിസ് ഇട്ടിക്കോരക്ക് ഇല്ലാത്ത എന്ത് മഹത്വമാണ് ആല്‍ക്കമിസ്റ്റിനുള്ളത് ? ..സത്യത്തില്‍ സാംസങ്ങിന്റെ പുതിയ ഫോണ്‍ ഇറങ്ങുന്നതു പോലെ, ഷെവര്‍ ലേയുടെ പുതിയ വാഹനം ഇറങ്ങുന്നതുപോലെ ഒരു വിപണന തന്ത്രമല്ലേ പൌലോ കൊയലോയും ...ഒരു ആത്മീയ കൊക്കോ കോള....അത് കുടിച്ച് നമ്മുടെ നാടന്‍ പാനീയങ്ങള്‍ ഉപേക്ഷിച്ച ഒരു തലമുറയും...

വിപണിയുടെ ആല്‍ക്കമിസ്റ്റുകള്‍ ...അവരുടെ ചൂഡാമണിയില്‍ ഏത് പുസ്തകവും ബെസ്റ്റ് സെല്ലറാകും ..ഏത് എഴുത്തുകാരനും ടോള്‍സ്റ്റോയിയാകും...

   എന്റെ വിവരക്കേടാകാം.. പൌലോ യുടെ മഹത്വം കണ്ടെത്താനാകാത്ത അരസികനായതിനാലും ആകാം..എങ്കിലും എനിക്ക് തോന്നിയത് ഇതാണ് എന്ന് മാത്രം...

Friday, October 19, 2012

മഴനനഞ്ഞ് പുറത്ത് നില്‍ക്കുന്ന ഒരു ചാരക്കേസ്

സി.പി.എം. എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ശത്രുതയുള്ള പോലീസുകാര്‍ അനവധി ഉണ്ടാകാം. പണ്ട് സമരങ്ങളില്‍ തല്ലി പതം വരുത്തിയവര്‍, അസ്ഥാനത്ത് ലാത്തി കയറ്റിയവര്‍ മുതല്‍ ഇപ്പോ ടി.പി.വധത്തില്‍ ഇടപെട്ടവര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഏമാന്മാരോടൊക്കെ സി.പി.എമ്മിന് ശത്രുത തോന്നാം. എന്നല്ല തോന്നണം. ഷൌക്കത്തലിയേയും അനൂപ് ജോണ്‍ കുരുവിളയേയും ജോസി ചെറിയാനെയുമൊക്കെ കുനിച്ചു നിര്‍ത്തി ഇടിക്കുന്ന സ്വപ്നം ചില സഖാക്കളെങ്കിലും കാണാതിരുന്നിട്ടില്ല.
  ഈ പോലീസുകാരോട് പക പോക്കാന്‍ സഖാക്കള്‍ എന്ത് ചെയ്യണം. ഒന്നുകില്‍ അഞ്ച് വര്‍ഷം കാത്തിരിക്കണം. അല്ലെങ്കില്‍ ക്വട്ടേഷന്‍ ടീമിനെ വച്ച് അടിക്കണം. രണ്ടാമത് പറഞ്ഞത് വല്ലാത്ത റിസ്കാണ്. കൊടി സുനിയൊക്കെ അകത്താണ്. പോലീസിനെ തല്ലാനൊന്നും പുതിയ പിള്ളേര്‍ ക്വട്ടേഷന്‍ എടുക്കില്ല. അതത്ര സുഖമുള്ള ഇടപാടല്ല. പ്രത്യേകിച്ച് സി.പി.എമ്മിന്റെ ക്വട്ടേഷനാകുമ്പോള്‍...
  പിന്നുള്ളത് മാധ്യമങ്ങളെ ഉപയോഗിക്കുക എന്നതാണ്. സി.പി.എമ്മിന് ഉപയോഗിക്കാന്‍ ഈ പരശുകേരളത്തില്‍ ആകെ രണ്ട് മാധ്യമങ്ങളേയുള്ളൂ. ഒന്ന് ദേശാഭിമാനി, മറ്റേത് കൈരളി..പകതീര്‍ക്കേണ്ട സാറിന്റെ ഒരു അവിഹിത ബന്ധമോ ( അതില്‍ ആര്‍ക്കും കുറവ് വരില്ലല്ലോ), അഴിമതി ഇടപാടോ, ഭാര്യയുടെ അഴിഞ്ഞാട്ടമോ ഒക്കെ കൊടുത്താല്‍ തല്‍ക്കാലം പിടിച്ച് നില്‍ക്കാം. പക്ഷേ അവിടെയും പുലിവാലുണ്ട്. ഷാജഹാന് വയറിളക്കം പോലെ വാര്‍ത്ത ചോര്‍ത്തിക്കൊടുത്ത യഥാര്‍ത്ഥ വാര്‍ത്ത കൊടുത്തിട്ടു തന്നെ മോഹന്‍ ദാസ് ജയില്‍ കയറി ഇറങ്ങുന്നു. ഉള്ളത് കൊടുത്ത് അടിമേടിച്ച സ്ഥിതിക്ക് ഇല്ലാത്തത് കൊടുക്കാന്‍ ദേശാഭിമാനിയോ കൈരളിയോ തുനിയില്ല...ആഗ്രഹമില്ലാഞ്ഞിട്ടല്ല ,കഴിയില്ല. ഭരണം കിട്ടുന്നതു വരെ പക പെട്ടില്‍ പൂട്ടി വയ്ക്കാനേ പറ്റൂ..
 അപ്പോള്‍ ഒരു പത്രത്തിന് നിലവിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ ഒന്ന് കരിപുരട്ടണമെങ്കില്‍ . .സംശയമില്ല , തിരുവഞ്ചൂരിന്റെ അനുവാദം/സഹായം രഹസ്യമായി വാങ്ങിയിരിക്കണം. ഇനി തിരുവഞ്ചൂര്‍ ഇടഞ്ഞ് നില്‍ക്കുകയാണെങ്കില്‍ , മുല്ലപ്പള്ളീയെങ്കിലും പച്ചക്കൊടി കാണിച്ചിരിക്കണം. അതുമല്ലെങ്കില്‍ പി.ചിദംബരമോ , സോണിയാ ഗാന്ധിയോ പിന്തുണച്ചിരിക്കണം. (നമ്മുടെ മരമോഹന്‍ സിംഗിന് ഇക്കാര്യത്തിലൊന്നും വലിയ താല്പര്യം കാണില്ല..)
ഇത് അന്നത്തെ ഒരു പോലീസ് ഏമാനെക്കുറിച്ച് അന്നത്തെ ഒരു മാധ്യമം എഴുതിയതാണ് . കാലം 1994. ഏമാന്‍ നിസ്സാരക്കാരനല്ല. ഐ.പി.എസ്.കാരനാണ്. നമ്മുടെ ജോണ്‍ കുരുവിളയെപ്പോലെ, ഐ.ജിയാണ് , നമ്മുടെ വിന്‍സെന്റ് എം പോളിനെപ്പോലെ, അന്നത്തെ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തന്‍, അന്നത്തെ പ്രധാന മന്ത്രിയുടെ ചീഫ് സെക്യൂരിറ്റി ആഫീസറുടെ സഹോദരന്‍,കുടുബത്തില്‍ രണ്ട് ഡസനോളം ഐ.പി.എസ്/ ഐ.എ.എസുകാര്‍ , ഐ.ജി.രമണ്‍ ശ്രീവാസ്തവ.
വളരെ നിസ്സാരമായി , ഒരു പൂവിറുക്കുന്ന ലാഘവത്തില്‍ , അവര്‍ എഴുതി. “ ചാരസുന്ദരി തന്റെ പ്രിയപ്പെട്ട ബ്രിഗേഡിയറെകുറിച്ച് വിവരിച്ചപ്പോള്‍ പോലീസ് ഞെട്ടി.വെളുത്ത് സുമുഖന്‍, സംസാരിക്കുമ്പോള്‍ ഇടക്കിടെ തലവെട്ടിക്കും.ചോദ്യം ചെയ്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിരണ്ട്പോയി. എത്രയോ വര്‍ഷമായി താന്‍ കാണുന്നതാണ് ഈ തലവെട്ടല്‍.വയര്‍ലെസ് സെറ്റും പിടിച്ച് ഓടിച്ചാടി നടന്ന് നിര്‍ദ്ദേശം നല്‍കുന്ന ആ മേലുദ്യോഗസ്ഥനെ ആ പോലീസുകാരന്‍ ഓര്‍ത്തുപോയി.എന്റെ ദൈവമേ ! അദ്ദേഹമാണോ ഇദ്ദേഹം “സംസ്ഥാന പോലീസിലെ ഐ.ജിയായ രമണ്‍ ശ്രീവാസ്തവയാണ് ഈ ബ്രിഗേഡിയര്‍ ശ്രീവാസ്തവ എന്ന് അന്വേഷണ സംഘം കണ്ടെത്തി “
സൂചനകളല്ല...പേര് പറഞ്ഞ് , ചിത്രം കൊടുത്ത് , കുടുംബചരിത്രം പറഞ്ഞ്  നെഞ്ചുറപ്പോടെ നിവര്‍ന്ന് നിന്ന് സംസ്ഥാനത്തെ ഒര് ഐ.ജിയെ ചാരന്‍ എന്ന് വിളിച്ചു. വേശ്യാസമ്പര്‍ക്കത്തിന് സ്ഥിരമായി പോകുന്നവന്‍ എന്ന് വിളിച്ചു. എന്തൊര് ധൈര്യം ? എന്തൊര് ചങ്കുറപ്പ്....ഒരു മാധ്യമത്തിന് ഇത് എങ്ങിനെ ലഭിച്ചു....

 ചാരവാര്‍ത്തകളില്‍ ആരും പിന്നിലായിരുന്നില്ല. ആര്‍ക്കും ആരെയും ഇന്ന് കുറ്റപ്പെടുത്താനും കഴിയില്ല. ഇന്ന് പിണറായി വിജയന്‍ എന്താണോ മാധ്യമങ്ങളില്‍ അതായിരുന്നു അന്ന് നമ്പിനാരായണന്‍. പക്ഷേ നമ്പിക്ക് പീഡനങ്ങള്‍ കൊടിയതായിരുന്നു എങ്കിലും കാലാവധി പരിമിതമായിരുന്നു. വെറും മൂന്ന് മാസം. 1994 നവംബറില്‍ തുടങ്ങി 1995 ജനുവരിയില്‍ അവസാനിക്കുന്നു.
ശ്രീവാസ്തവയുടെ പീഡനകാലം അതിലും കുറവായിരുന്നു. കാരണം ബ്രിഗേഡിയര്‍ ചാരത്തിലേക്ക് കടക്കുന്നത് അല്പം വൈകിയാണ്. ഡിസംബറായി. ബ്രിഗേഡിയര്‍ ചാരത്തിലേക്ക് വന്നതോടേ ചാരം സി.ബി.ഐക്ക് പോകുകയും അവിടെ ഭസ്മമാകുകയും ചെയ്തു.
   സംഭവബഹുലമായിരുന്നു ചാരകാലഘട്ടം. കൂത്തുപറമ്പ് വെടിവയ്പ്, ഉമ്മഞ്ചാണ്ടിയുടെ രാജി, കെ.പി.വിശ്വനാഥന്റെ രാജി. കരുണാകരന്‍ കൈലിമാറ്റണം എന്ന മുറവിളി, സി.പി.എമ്മിന്റെ കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസ്സ്. കുറഞ്ഞ വോട്ടില്‍ വി.എസിന്റെ രക്ഷപെടല്‍...............................ഇങ്ങനെ ചാരത്തിന് മുന്‍പും പിന്‍പും സംഭവബഹുലം.

  ചാരക്കേസ് വന്നത് കരുണാകരന്റെ അധികാരം തെറിപ്പിക്കാനാണ് എന്ന് ഇന്ന് മകന്‍ പറയുന്നതിന് രേഖകളുടെ യാതൊരു പിന്‍ബലവുമില്ല. ഉമ്മന്‍ ചാണ്ടിയും സുധീരനും കരുണാകരനെ അപനിര്‍മ്മിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. രാജി മുറവിളി ഭരണകക്ഷിയില്‍ നിന്ന് അലറിക്കേട്ടുകൊണ്ടേയിരുന്നു. പിന്തുണയെല്ലാം നഷ്ടപ്പെട്ട് എം.വി.രാഘവന്റേയും ബാലകൃഷ്ണപിള്ളയുടേയും മാത്രം പിന്തുണയില്‍ ആടി നിന്ന കരുണാകരന്‍ പുറത്തേക്കുള്ള പാതയില്‍ തന്നെ ആയിരുന്നു.
        ഈ ഊഞ്ഞാലാട്ടത്തിനിടയിലാണ് ചാരവനിത മറിയം റഷീദ പിടിയിലാകുന്നത്. ഗോസിപ്പുകള്‍ പടച്ചുവിടുന്ന തനിനിറത്തിന്റേയും പ്രതിപക്ഷ പത്രമായ ദേശാഭിമാനിയുടേയും ലേഖകന്മാര്‍ക്ക് ഒരു പോലീസ് കേന്ദ്രത്തില്‍ നിന്ന് കിട്ടിയ എക്സ്ക്ലൂസീവ്. അവര്‍ അത് വൃത്തിയായി കൊടുത്തു, വിസാചട്ടങ്ങള്‍ ലംഘിച്ച ഒരു വിദേശ വനിതയുടെ അറസ്റ്റ് എന്ന മട്ടില്‍..

   പിന്നെ കളികള്‍ മാറുകയാണ്. മറിയം റഷീദ ചാരവനിതയാകുന്നു. കൂട്ടുകാരി ഫൌസിയ ബാംഗ്ലൂരില്‍ അപ്രത്യക്ഷയാകുന്നു. ചന്ദ്രശേഖരന്‍ എന്ന ഗ്ലാസ്നോസ് റഷ്യന്‍ കമ്പനി ഉടമ പ്രത്യക്ഷപ്പെടുന്നു. അതിലൂടെ ശശികുമാറിലേക്ക് , പിന്നെ നമ്പി നാരായണനിലേക്ക്.....ചാരം കൊടികുത്തിവാഴുന്നു. ചാര പരമ്പരകള്‍ പിറക്കുന്നു, പ്രത്യേക ലേഖകന്മാര്‍ മാലിക്ക് പറക്കുന്നു..

       ഇവിടെ ശൈലിമാറ്റം വിസ്മരിക്കപ്പെട്ടു. ഗ്രൂപ്പ് വഴക്കുകള്‍ പിന്നാമ്പുറങ്ങളില്‍ ഒതുക്കപ്പെട്ടു.ഉമ്മന്‍ ചാണ്ടിയും സുധീരനും പത്രങ്ങളിലെ പെട്ടിക്കോളം വാര്‍ത്തകളായി. ആ അജ്ഞാത പോലീസ് കേന്ദ്രത്തില്‍ നിന്ന് ചോര്‍ത്തിക്കിട്ടിയ വാര്‍ത്തകളില്‍ കരുണാകര ഭരണം അരക്കിട്ടുറച്ചു. ലീഗും മാണിയും ഒക്കെ കവാത്ത് മറഞ്ഞു. കക്ഷത്തിലിരുന്നത് കളഞ്ഞിട്ടിരുന്ന അന്തോണീസ് പുണ്യാളനെ ജനം മറന്നു. ഇനി മുരളിക്ക് ചിന്തിക്കാം ആരാണ് ചാരക്കേസ് സൃഷ്ടിച്ചത് എന്ന്..

 സംഗതി ഇങ്ങനെ ഉദ്ദേശ്ശിച്ച മാര്‍ഗ്ഗത്തിലൂടെ നീളുമ്പോഴാണ് കുട്ടയില്‍ പുതിയൊരു പാമ്പിനെ പുറത്ത് നിന്ന് കൊണ്ടിടുന്നത്. രമണ്‍ ശ്രീവാസ്തവ.....പാമ്പാട്ടി ഞെട്ടി. കളികള്‍ പാളി. പാമ്പ് പത്തി ചീറ്റിയാടി. ചാരക്കേസ് കരുണാകരനെതിരായ കേസായി. 
  അതുവരെ കേരളാപോലീസ് സുഗമായി കേസ്സന്വേഷിക്കുമെന്നും ഏത് ഉന്നതനേയും കയ്യാമം വയ്ക്കും എന്നും പ്രസ്താവിച്ചിരുന്ന അത് നടപ്പിലാക്കികൊണ്ടിരുന്ന മുഖ്യമന്ത്രി ഒറ്റയടിക്ക് പ്രസ്താവിച്ചു ശ്രീവാസ്തവ ഈ കേസില്‍ ഇല്ല. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു, അദ്ദേഹത്തിന്റെ ചാരക്കേസില്‍ ശ്രീവാസ്തവ ഇല്ലായിരുന്നു.
    ശ്രീവാസ്തവക്കെതിരെ ആഘോഷിച്ചത് രണ്ട് മാധ്യമങ്ങളായിരുന്നു. ഒന്ന് മലയാള മനോരമ, രണ്ട് കലാകൌമുദി.....ഒന്ന് അന്തോണീസ് പുണ്യാളന്റെ സ്വന്തം പത്രം. മറ്റേത് ശ്രീനാരായണ ഗുരുവിനേക്കാള്‍ പുണ്യാളനോട് വിധേയത്തം പുലര്‍ത്തിയ ( ശിവഗിരിയില്‍ പോലീസ് കയറുന്നതിന്റെ തലേന്ന് വരെ) കലാകൌമുദി.....കരുണാകരന്റെ അണ്ണാക്കിലേക്ക് പാര കുത്തിയിറക്കിയത് ഇവരായിരുന്നു. എം.എം.സുബൈര്‍ എഴുതിയ കഥകള്‍ ഓര്‍ക്കുക. ചീഫ് മിനിസ്റ്ററുടെ അറിവിലേക്ക് കെ.ബാലചന്ദ്രന്‍ എഴുതിയ തുറന്ന ലേഖനം വായിക്കുക.

  1994 ഡിസംബര്‍ 7ആം തിയതി മന്ത്രി സഭായോഗം കഴിഞ്ഞ് കരുണാകരന്‍ പറഞ്ഞു “ ചാരക്കേസ് മാധ്യമ സൃഷ്ടിയാണ് “ എന്തു ഫലം ഈ പ്രസ്താവനക്ക് മാധ്യമങ്ങള്‍ കൊടുത്ത വിശദീകരണത്തോടെ ജനത്തിന്റെ മുന്നില്‍ കരുണാകരന്‍ ചാരനായി.

    ഇന്ന് സ്വന്തം പിതാവിന് മോക്ഷപ്രാപ്തിക്കായി ഒരു മകന്‍ കേഴുന്നു , ആരാണ് ചാരക്കേസിന് പിന്നില്‍ ?. പ്രിയ മുരളീ കളമറിഞ്ഞ് കളിച്ച് കരുണാകരന്റെ കളി തന്നെയായിരുന്നു ചാരക്കേസ്. അതിലേക്ക് ശ്രീവാസ്തവ എന്ന സെല്‍ഫ് ഗോളടിച്ചു കയറ്റിയ ആ കളിക്കാരനെ , അതാണ് കണ്ടെത്തേണ്ടത്.....അതൊരിക്കലും കഴിയില്ല ,മുരളീ....ആ മോക്ഷപ്രാപ്തി കരുണാകരന് കിട്ടില്ല..ഒരു പക്ഷേ ഈച്ചരവാര്യരുടെ ശാപമാകാം................
     

Monday, October 8, 2012

വെട്ടുകവികള്‍ക്കിടയില്‍ ഒരു മുടിവെട്ടു കവി !

“മുട്ടിക്കാം ഭൂതേശാ മുടങ്ങാതെ തേങ്ങ ഞാന്‍
പൊട്ടശ്ലോകങ്ങളുണ്ടാക്കും ദുഷ്ടക്കൂട്ടം നശിക്കണേ “

   കവി പ്രജാപതിയാണ് . കാവ്യസംസാരത്തില്‍ മാത്രമല്ല , സംസാരത്തിലും. ആ കവികളോടാണ് നെരൂദ പറഞ്ഞത് “ വരൂ...ഈ തെരുവുകളിലെ രക്തം കാണൂ....”

അങ്ങിനെ അവര്‍ തെരുവുകളിലേക്കിറങ്ങി . അവര്‍ രക്തം കണ്ടു. തെരുവുകളിലെ രക്തം.. ടി.പി..ചന്ദ്രശേഖരന്റെ രക്തം....
അതിനു മുന്നോ പിന്നോ ചീന്തിയ രക്തങ്ങള്‍ അവര്‍ കണ്ടതേയില്ല...ആ രക്തം മാത്രം മതിയായിരുന്നു , മനീഷി ഉണരാന്‍. അവിടെ സൈനത്തീസിസ് പ്രവര്‍ത്തിച്ചു തുടങ്ങി. സിരാപടലങ്ങളുടെ വിക്ഷോഭത്തിലൂടെ കവിതകള്‍ പിറക്കുകയായി , വെട്ടു കവിതകള്‍....

      വെട്ടുകവികള്‍ക്കിടയില്‍ മുടിവെട്ട് കത്രികയുമായി ഒരു കവി ഇരുന്നുകൊണ്ട് പ്രവേശിച്ചുകളഞ്ഞു. നാട്യശാസ്ത്രത്തിലില്ലാത്ത ഒരു നടനമായിപ്പോയി അത്. വെട്ടുകവികളെ അസ്ത്രപ്രജ്ഞരാക്കി മുടിവെട്ട് കവി ഗോളടിച്ചുകളഞ്ഞു. ബഞ്ചമിന്‍ മൊളോയിസിന് ശേഷം ഇതാ ഒരു കവി കൊലക്കയറിലേക്ക്. ആരുപറഞ്ഞു മലയാളം ക്ലാസ്സിക്കലല്ലെന്ന്. ഇതല്ലേ ക്ലാസിക്. ഇതല്ലേ ഭാവന....ഇതല്ലേ കാരയത്രിയായ ഭാവയത്രിയായ പ്രതിഭ.

 ദേശാഭിമാനിയിലെ കൂട്ടിക്കൂട്ടങ്ങളില്‍ മാത്രം കണ്ടിരുന്ന ഒരു കവി വിശ്വകവിയായി പരിണമിക്കുകയാണിവിടെ ...പച്ചക്കുതിരയിലെ കത്രികക്കിടയിലിരുന്ന് കവി മൊഴിയുന്നു.

 ചോദ്യം : താങ്കളെ കവിയെന്ന നിലയില്‍ അറിഞ്ഞ കാലം മുതല്‍ ദേശാഭിമാനിയിലും സമാന്തര പ്രസിദ്ധീകരണങ്ങളിലുമാണ് കവിത അച്ചടിച്ചു കാണുന്നത് ?
ഉത്തരം :.................................................................അക്കാലത്ത് ഞാന്‍ ദേശാഭിമാനിയിലേ എഴുതാറുള്ളായിരുന്നു. 
  
       എന്തൊര് പ്രതിബദ്ധത. ബൂര്‍ഷ്വാ മാതൃഭൂമിക്കോ ഭാഷാപോഷിണിക്കോ അല്പം ചുവന്ന കലാകൌമുദിക്കോ ഒന്നും അയച്ചുകൊടുക്കാതെ ദേശാഭിമാനിക്ക് മാത്രം എഴുതിയിരുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് കവി. കെ.പി.ജി തോറ്റുപോയി..

  ഇവിടെയല്ല കവി ഗോളടിച്ചത് . അതിതാണ് “ സച്ചിതാനന്ദന്റേയും കെ.ജി.എസ്സിന്റേയും ഒറ്റവരികള്‍ പോലും അക്കാലക്ക് മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ എന്ന് പറയുന്നവര്‍ കൊടുക്കുമായിരുന്നില്ല “
 അതാണ് കാര്യം. സച്ചിദാനന്ദനും കെ.ജി.എസും നിരന്തരം കവിത അയച്ചുകൊടുക്കുമായിരുന്നിട്ടും മാതൃഭൂമി , ഭാഷാപോഷീണി എന്നിവര്‍ പ്രസിദ്ധീകരിക്കുമായിരുന്നില്ല. എന്നാല്‍ നമ്മുടെ കവിയാകട്ടേ ഇവരെപ്പോലല്ല , മറ്റുള്ളവര്‍ ആവശ്യപ്പെട്ടാല്‍ പോലും കവിത കൊടുക്കില്ല, ദേശാഭിമാനിക്ക് മാത്രമേ കൊടുക്കൂ....

   “ ഇവനെക്കൂടി സ്വീകരിക്കുക “ എഴുതിയ സച്ചിദാനന്ദന്‍ , “ കൊച്ചിയിലെ വൃക്ഷങ്ങള്‍ “ എഴുതിയ കെ.ജി.എസ്. ഇവര്‍ മുഖ്യധാരകള്‍ക്ക് പിന്നാലെ കെഞ്ചി നടന്നിരുന്നപ്പോള്‍ മുഖ്യധാരകളെ പുറം കാല്‍ കൊണ്ട് മടക്കിയടിച്ച നമ്മുടെ സ്വന്തം നെരൂദ......

അഭിമുഖം അന്ത്യത്തിലേക്ക് കടക്കുന്നു 
   “ എന്നെ അലട്ടുന്ന പ്രശ്നം ഇതുമാത്രമാണ് . ഞാന്‍ കേരളത്തിലെ കൊണ്ടാടപ്പെടുന്ന ഒരു എഴുത്തുകാരനല്ലെങ്കില്‍ പോലും , ഇവിടെയുള്ള ഒരു എഴുത്തുകാരനെ കൊല്ലാന്‍ ആലോചന നടന്നു എന്നറിഞ്ഞിട്ടും മറ്റെഴുത്തുകാര്‍ക്കും പൊതുസമൂഹത്തിനും യാതൊരു പ്രയാസവുമുണ്ടായില്ല എന്ന കാര്യമാണ് എന്നെ അമ്പരപ്പിച്ചത്.”

         എന്നെയും അമ്പരപ്പിക്കുന്നത്, കേരളത്തില്‍ പത്ര - ചാനലുകളില്‍ അഭിരമിക്കുന്ന ജീവികളെയെല്ലാം അമ്പരപ്പിക്കുന്നത് ഇതു തന്നെയാണ്. സി.പി.എം പോലൊരു പാര്‍ട്ടി, അതിന്റെ മുന്‍ എം.എല്‍.എ. മെമ്പര്‍ഷിപ്പ് പുതുക്കാത്തത് പോലും ചര്‍ച്ചയാകുന്ന കേരളത്തില്‍,  എ.സി.കാറില്‍ കളിയിക്കാവിളവരെ പോയി സമരക്കാരെ കളിയാക്കുന്നത് പോലും കൊണ്ടാടപ്പെടുന്ന ഈ നാട്ടില്‍ , ഒരു മഹാകവിയെ കൊല്ലാന്‍ ക്വട്ടേഷന് ആളെ വിട്ടിട്ട് അത് ചര്‍ച്ചയാകുന്നില്ല എന്ന് വന്നാല്‍ അത് അതിശയം തന്നെ. ഇവിടെ ആര്‍ക്കാണ് കുഴപ്പം ..മുഖ്യധാരാ മാധ്യമങ്ങള്‍ക്കോ അതോ മഹാകവിക്കോ ? 

ഭാവി പ്രവചനം തുടരുന്നു “ എന്നെകൊന്നാല്‍ കുറച്ചുനാള്‍ പത്രത്തിലൊക്കെ പുകിലുണ്ടായേക്കാം .അതു കഴിഞ്ഞാല്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല എന്ന് എനിക്ക് കൃത്യമായി അറിയാം. കൊല്ലാന്‍ ഏര്‍പ്പാട് ചെയ്തവര്‍ക്ക് അതിലും നന്നായി അതറിയാം

          അതുകൊണ്ട് എന്നെ കൊല്ലരുതേ എന്നൊരു അഭ്യര്‍ത്ഥന ഈ വാചകങ്ങളിലുണ്ടോ...ഹേയ് സംശയം തോന്നിയതായിരിക്കും. ചോരയില്‍ കുരുത്തവനാണ് കവി. കത്തി കണ്ട് പേടിക്കില്ല...

എന്നാലും സംശയം തീരുന്നില്ലല്ലോ ? ആരായിരിക്കാം കവിയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് ? .പണ്ടായിരുന്നെങ്കില്‍ ഉറപ്പിച്ച് പറയാമായിരുന്നു “ സി.പി.അച്യുതമേനോനോ , സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയോ ആണെന്ന് “ അവര്‍ മരിച്ചുപോയതിനാല്‍ അവരെ ഒഴിവാക്കാം . പിന്നെയാര് ?

  എന്തായാലും മലയാളഭാഷയോട് അഗാധമായ സ്നേഹവും മണ്മറഞ്ഞുപോയ കവികളോട് ആദരവും ഉള്ള ഒരു ക്വട്ടേഷന്‍ സംഘം കേരളത്തില്‍ ഉണ്ട് എന്നത് എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു....

Friday, September 7, 2012

അയ്യേ..നഗ്നത !

മലയാളിക്ക് ആദ്യം കാബറേ കാണിച്ചു തന്നത് ആരാണ്. കൃത്യമായ അറിവില്ല. എന്റെ പ്രായത്തിലുള്ളവര്‍ക്ക് അത് കാണിച്ചു തന്നത് സില്‍ക്ക് സ്മിതയാണ്. അനുരാധ, ഡിസ്കോ ശാന്തി,....അങ്ങിനെ ഒരു പാട് അനുബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ സ്കൂള്‍ പിള്ളേര്‍ പുസ്തകം കൊണ്ട് തല മറച്ച് തിയേറ്ററില്‍ കയറുമ്പോള്‍ അന്നത്തെ അമ്മാവന്മാര്‍, ഇന്നത്തെ അപ്പൂപ്പന്മാര്‍ പുകവിട്ടുകൊണ്ട് സ്ക്രീനില്‍ അത് ആസ്വദിക്കാറുണ്ട്. 

         ഇന്ന് കാലം മാറി. രമ്യാ നമ്പീശനും പദ്മപ്രിയയും ഒക്കെ മുന്നിലോട്ടും പിന്നിലോട്ടും തള്ളി നില്‍ക്കുന്ന അവയവങ്ങള്‍ ആട്ടി കാണികളെ പ്രലോഭിപ്പിക്കുന്നു. ഡാന്‍സര്‍ എന്നോ നടിയെന്നോ നായികയെന്നോ ഭേദമില്ല. പണ്ട് ബാലന്‍ കെ നായരും ടി.ജി.രവിയും സത്താറും മാത്രമേ അവരോടൊത്ത് ആടിപ്പാടൂ എങ്കില്‍ മോഹന്‍ലാല്‍ അവരുടെ ചന്തിയില്‍ പോലും പിടിച്ച് ഞെക്കുന്നു. കുഞ്ചാക്കോ ബോബനും പൃഥിരാജും വരെ അതില്‍ ലയിച്ചു ചേരുന്നു.

 വില്ലന്റെ ഉന്മാദോപാധി എന്ന നിലയില്‍ നിന്നും നായകന്റെ  ആസ്വാദനോപാധിയായി കാബറേ വളര്‍ന്നിരിക്കുന്നു. ഏഷ്യാനെറ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ റഷ്യയില്‍ നിന്നും വരെ കാബറേ ഇറക്കുമതി ചെയ്ത് നമുക്ക് കാണിച്ചു തരുന്നു. മനോരമയും ഇന്ത്യാവിഷനും ഒക്കെ സ്റ്റേജില്‍ അവാര്‍ഡ് ദാനത്തിന് കൊഴുപ്പുകൂട്ടാന്‍ ഉപയോഗിക്കുന്നത് ഈ മാംസ നൃത്തം തന്നെ. മാതൃഭൂമിയും കേരളാകൌമുദിയും പുന്നിലല്ല. ഏറ്റവും തുണികുറച്ച് നൃത്തം ചെയ്യുന്ന ചടങ്ങ് തങ്ങളുടേതാക്കാനാണ് മാധ്യമ മത്സരം. എല്ലാ തുണിയും പറൈച്ചെറിഞ്ഞതിനാല്‍ ഏഷ്യാനെറ്റിന് പിന്നില്‍ നില്‍ക്കാന്‍ മാത്രമേ ഇനി മത്സരിക്കാനാകൂ...

   ഈ മാംസ നൃത്തം കാണാന്‍ മുഴുവന്‍ പ്രേക്ഷകരേയും കുഞ്ഞു കുട്ടി പരാധീനമടക്കം ആഡിറ്റോറിയത്തിലേക്ക് ക്ഷണിക്കുന്നു മാധ്യമങ്ങള്‍. ചെന്നെത്താനാകാത്തവര്‍ക്ക് ലൈവായി വീട്ടിലിരുന്ന് കാണാം. സീരിയലായി മുറിച്ച് കാണാം. പിന്നെ യൂ-ട്യൂബില്‍ , പദ്മപ്രിയ ഹോട്ട്, രമ്യാ നമ്പീശന്‍ ഹോട്ട്, എന്നൊക്കെ. ലക്ഷങ്ങള്‍ കണ്ട് ഹിറ്റുമടിച്ച് പോകുന്നു. നിര്‍വൃതിയോടെ . 
  
  അപ്പോഴൊന്നും നമ്മുടെ സംസ്കാരം ഇടിഞ്ഞ് വീണിട്ടില്ല.. ഇവിടെ ജനങ്ങളില്‍ നിന്നൊക്കെ അകത്ത് ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍, ടിക്കറ്റെടുത്ത് , ഇതുകാണാന്‍ വേണ്ടി മാത്രം വരുന്ന വിനോദാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഇതേ നൃത്തം അവതരിപ്പിച്ചാലോ എന്ന് ചിന്തിച്ചപ്പോഴേക്കും സംസ്കാരം ദാ..ഇടിഞ്ഞു വീണു.അതേ മാംസനൃത്താഹാരികളായ നമ്മുടെ മാധ്യമങ്ങള്‍ സംസ്കാരവും പൊക്കിപ്പിടിച്ച് പ്രകടനം നയിക്കുന്നു. പ്രമാദ പീഡനക്കേസിലെ ഇരകളെപ്പോലും വാര്‍ത്തകളാല്‍ ചിത്രങ്ങളാല്‍ പീഡിപ്പിച്ചവര്‍ക്ക് , ഇപ്പോഴും നിരന്തരം പീഡിപ്പിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് നമ്മുടെ സംസ്കാരത്തിന് സംഭവിച്ച അപചയം ഓര്‍ത്ത് വല്ലാതെ ദുഖം വരുന്നു. തൂറാന്‍ മുട്ടുന്നു.
    ഈ എതിര്‍പ്പുകളെ ഒക്കെ അവഗണിച്ച് ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാലോ, ഒരു കാര്യം ഉറപ്പ് ആദ്യദിവസം പ്രദര്‍ശനത്തിന് എന്നോടൊപ്പം പത്ത് മാധ്യമപ്രവ്ര്ത്തകരെങ്കിലും ഉറപ്പായിട്ടും ഉണ്ടായിരിക്കും....

Sunday, August 19, 2012

ലാഭം.........ലാഭം


സാമ്പത്തിക ശാസ്ത്രം എന്നത് ഒരു പിണ്ണാക്കാണ്. കട്ടിയായും കുതിര്‍ത്തും കുഴമ്പാക്കിയും ഒക്കെ അത് തിന്നാം .പുറത്ത് തേച്ച് കുളിക്കാം.ഒരേ സിദ്ധാന്തങ്ങള്‍ ഒരേ സംഖ്യകളാല്‍ പലര്‍ക്ക് പലരീതിയില്‍ വ്യാഖ്യാനിക്കാം. 

മന്‍ മോഹന്‍സിംഗിനും അമാര്‍ത്യസെനിനും ഒരേ കണ്ണാടിയിലൂടെ രണ്ട് കാഴ്ചകള്‍ കാണാം.

സാമ്പത്തികശാസ്ത്രത്തിന് ഒരു കുഴപ്പമുണ്ട്. അത് സങ്കല്പങ്ങളില്‍ അടിസ്ഥാനമാക്കിയുള്ളതാണ്. തേങ്ങയുടെ വിലയെക്കുറിച്ച് സിദ്ധാന്തം അവതരിപ്പിക്കണം എങ്കില്‍ മാങ്ങയുടെ വില മാറുന്നില്ല എന്ന് സങ്കല്പിക്കണം. ചക്കയുടെ വിലയെക്കുറിച്ചാണ് എങ്കില്‍ പ്ലാവുകളുടെ എണ്ണത്തില്‍ മാറ്റമില്ല എന്ന് അനുമാനിക്കണം....


    ഇവിടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വന്‍ മാറ്റത്തിന് വഴിതെളിച്ച് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കൊണ്ടുവരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. ഇതില്ലാതെ നിലനില്‍പ്പില്ല എന്ന് ഊച്ചാണ്ടി (ഉമ്മന്‍ ചാണ്ടി) പറയുന്നു. സര്‍ക്കാരിന് ഇപ്പോള്‍ ഇതുകൊണ്ട് നേട്ടമില്ല.ഭാവിയില്‍ ഉണ്ടായേക്കും.    ജീവനക്കാര്‍ക്ക് ഒരു നേട്ടവുമില്ല എന്ന് ജീവനക്കാര്‍. നിങ്ങള്‍ വിഷമിക്കേണ്ട . നിങ്ങള്‍ക്ക് അത് ഏര്‍പ്പെടുത്തില്ല. ഇനി സര്‍വീസില്‍ കയറുന്നവന് മാത്രമേ ഇത് ബാധകമുള്ളൂ എന്നും ഊച്ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. ഊച്ചാണ്ടിയെപ്പോലും അതിശയിപ്പിച്ച് അതല്ല ജിവനക്കാരന് ഇതു കൊണ്ട് മഹാ നേട്ടമാണ് എന്ന് പ്രചരിപ്പിച്ച് ചില ഡോക്ടര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ മഹാ നേട്ടത്തില്‍ നിന്ന് നിലവിലുള്ള ജീവനക്കാരെ ഒഴിച്ചു നിര്‍ത്തുന്നതിന് അവരും കാരണമൊന്നും നിരത്തുന്നില്ല...
ഏതായാലും 2013 ഏപ്രില്‍ 01 വിഡ്ഡിദിനത്തില്‍ സര്‍വീസില്‍ കയറുന്ന ഒരുത്തന്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഇര/ഗുണഭോക്താവ് ആകും. കാലക്രമേണ നിലവിലുള്ളവനും അടുത്തൂണ്‍ പറ്റിക്കഴിഞ്ഞവനും ഒക്കെ ഇതിലേക്ക് വലിച്ചിടപ്പെടും എന്നത് ചരിത്രത്തിന്റെ അനിവാര്യതയത്രേ......


    നമുക്ക് മണ്ടന്‍ കെണേശന്‍ എന്ന ഒരുവനെ പരിചയപ്പെടാം.. ..മ.ക (ചുരുക്കെഴുത്ത്) തിരോന്തരം ബ്രില്ല്യന്‍സ് കോളേജില്‍ പഠിച്ച് പി.എസ്.സി.ടെസ്റ്റ് എഴുതി 2013 ഏപ്രില്‍ ഒന്നിന് സര്‍വീസില്‍ കയറുന്നു.ഗ്രാമവികസന വകുപ്പില്‍ എല്‍.ഡി.ക്ലാര്‍ക്ക്. അടിസ്ഥാനശമ്പളം 9940/- രൂപ. വയസ്സ് 30

ഇനി ചില സങ്കല്പങ്ങളാണ്. ഒന്ന് മ.ക.ക്ക് വര്‍ഷം തോറും ഇങ്ക്രിമെന്റ് കിട്ടുന്നു, 2, മ.ക 60 വയസ്സുവരെ സര്‍വീസില്‍ തുടരുന്നു (കള്ളൂ കുടിച്ച് മരിക്കുന്നില്ല).3, പത്ത് വര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്കരിക്കപ്പെടുന്നു. 4, പെന്‍ഷനായിട്ടും മ.ക.പിന്നെയും 25 കൊല്ലം കൂടി ജീവിക്കുന്നു..


 ഇനി കാര്യത്തിലേക്ക് കടക്കാം . മ.ക.ജോലിയില്‍ കയറുന്ന ദിവസം പി.സി.ജോര്‍ജ്ജ് പറഞ്ഞതിനാല്‍ പങ്കാളിത്ത പെന്‍ഷന്‍ വേണ്ട എന്ന് ചാണ്ടി തീരുമാനിക്കുന്നു (നടക്കാത്ത സങ്കല്പം)
1, മ.ക ക്ക് 2013 ഏപ്രില്‍ മാസം 9940/- + 3777/- = 13717/-രൂപ ശ്രീപദ്മനാഭന്റെ ചക്രം കയ്യില്‍ കിട്ടും. 

എല്ലാ മാസവും മക ഇതേ കണക്കില്‍ ശമ്പളം വാങ്ങിക്കൊണ്ടിരുന്നാല്‍ (നമ്മുടെ സങ്കല്പങ്ങളുടെ അടിസ്ഥാനത്തില്‍) മ.ക.ക്ക് തന്റെ 60ആം വയസ്സില്‍ പെന്‍ഷന്‍ ആകുന്ന ദിവസം ,അതായത് 2043 ഏപ്രില്‍ മാസത്തില്‍ (അല്ലെങ്കില്‍ മറ്റേതെങ്കിലും) സര്‍ക്കാരില്‍ നിന്ന് ആകെ കിട്ടുന്ന ശമ്പളം = 14719811/- രൂപ.( ഒരു കോടി നാല്പത്തി ഏഴ് ലക്ഷം).....

2, പെന്‍ഷന്‍ ആകുന്ന മാസത്തില്‍ മ.കയുടെ അടിസ്ഥാനശമ്പളം = 58000/- രൂപ.

3,നിലവിലുള്ള അവസ്ഥയില്‍ മകക്ക് മാസം കിട്ടുന്ന പെന്‍ഷന്‍ - 29000/- രൂപ

4,മക. 85 വയസ്സുവരെ ജീവിച്ചിരുന്നാല്‍ മ.ക.ക്ക് കിട്ടുന്ന പെന്‍ഷന്‍- 8702250/- (കാലാ കാലങ്ങളിലെ വര്‍ധനവ് ഇല്ലാതെ)

5, മ.ക.ക്ക് 60 ആം വയസ്സില്‍ കിട്ടുന്ന ഗ്രാറ്റുവിറ്റി - 870000/- (അന്ന് പരിധിയില്ല എന്ന് സങ്കല്പം)

 അങ്ങിനെ ആകെ മരണദിവസം രാവിലെ വരെ മ.ക.കൈപറ്റുന്ന സര്‍ക്കാര്‍ തുക - 24292061/- (രണ്ട് കോടി നാല്പത്തി രണ്ട് ലക്ഷം)

ഇനി യാഥാര്‍ത്ഥ്യത്തിലേക്ക് . മക ഊച്ചാണ്ടിയുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതില്‍ ഏപ്രില്‍ ഒന്നിന് ആദരിക്കപ്പെടുന്നു. മകയുടെ ശമ്പളത്തില്‍ നിന്നും 10 % ഊച്ചാണ്ടി പിടിച്ചെടുക്കുന്നു. ബാക്കി സങ്കല്പങ്ങള്‍ എല്ലാം പഴയതുപോലെ

1, മ.ക.ക്ക് 2013 ഏപ്രിലില്‍ കിട്ടുന്ന ശമ്പളം = 12345/- തന്റെ 60ആം വയസ്സില്‍ പെന്‍ഷന്‍ ആകുന്ന ദിനം വരെ മ.ക.ക്ക് കിട്ടുന്ന ശമ്പളം =13247830/- (ഒരു കോടി മുപ്പത്തി രണ്ട് ലക്ഷം)

2, മ.ക. തന്റെ ജീവിതകാലത്ത് പെന്‍ഷന് വേണ്ടി നിക്ഷേപിക്കുന്ന തുക = 1471000/-

3, അതേ തുക സര്‍ക്കാരും നിക്ഷേപിക്കുമ്പോള്‍ ആകെ പെന്‍ഷന്‍ ഫണ്ട് തുക = 2942000/- ( ഇതിനോടൊപ്പം ലാഭം/കൂട്ടുപലിശ എന്നൊക്കെ ഉണ്ടാകും എന്ന് അനുകൂലികള്‍ പറയുന്നു,അതിനെ കുറിച്ച് സങ്കല്പത്തില്‍ പോലും ഒന്നും കാണുന്നില്ല)

4, ഈ തുകയുടെ 60 % പെന്‍ഷന്‍ ആകുന്ന അന്ന് മ.കക്ക് സര്‍ക്കാര്‍ കൊടുക്കും (എന്ന് ഇപ്പോള്‍ പറയുന്നു) = 1765200/- മ.ക.ക്ക് 2043 ഏപ്രിലില്‍ കിട്ടും 

5, ബാക്കി തുക 1176800 സര്‍ക്കാര്‍ മ.ക.ക്ക് വേണ്ടി ഏതെങ്കിലും ബോണ്ടില്‍ ബുദ്ധി പൂര്‍വം നിക്ഷേപിക്കും.

6, സര്‍ക്കാര്‍ വളരെ ബുദ്ധി പൂര്‍വം നിക്ഷേപിച്ച് വര്‍ഷം 20% (!!!!)റിട്ടേണ്‍ കിട്ടുന്ന ബോണ്ടാണെങ്കില്‍ ഒരു വര്‍ഷം മകക്ക് കിട്ടുന്ന റിട്ടേണ്‍ = 235360/-.

7.അതിനെ മാസക്കണക്കിനാക്കിയാല്‍ = 19613/- രൂപ .(ഇതാണ് മ.കയുടെ പെന്‍ഷന്‍)

8, 85 വയസ്സില്‍ മരിക്കുന്നതുവരെ ഓഹരി വിപണിയില്‍ നിന്ന് മകയുടെ ബോണ്ട് 20% (!!!) നേട്ടമുണ്ടാക്കിയാല്‍ മക,ക്ക് കിട്ടുന്ന ആകെ പെന്‍ഷന്‍- 5884000/-


അങ്ങിനെ മരണദിവസം വരെ മ.ക.കൈപറ്റുന്ന സര്‍ക്കാര്‍ തുക = 20897000/-(രണ്ട് കോടി എട്ട് ലക്ഷം)


നിലവിലുള്ള പെന്‍ഷന്‍ കാരനില്‍ നിന്നും പങ്കാളിത്ത പെന്‍ഷന്‍ കാരന്‍ കൈപറ്റുന്ന തുകയിലുള്ള കുറവ് - 3300000/- (മുപ്പത്തി മൂന്ന് ലക്ഷം) .


ഇതാണ് ഒരു ജീവനക്കാരനില്‍ നിന്നും സര്‍ക്കാരിന് കിട്ടുന്ന ലാഭം ......അപ്പോള്‍ സര്‍ക്കാരിന് ലാഭം.സംശയമില്ല.

ജീവനക്കാരനും ലാഭം ,കാരണം പെന്‍ഷന്‍ ദിവസം ഒരുമിച്ച് 1700000/- (പതിനേഴ് ലക്ഷം കൈയ്യില്‍ കിട്ടും). മക്കള്‍ കാറുമായി വന്ന് വിളിച്ചു കൊണ്ട് പോകും. രണ്ട് മാസം ബഹുജോര്‍....

ഇതെല്ലാം ബോണ്ട് വന്‍ലാഭമുണ്ടാക്കിയാലുള്ള കഥ....ബോണ്ട് നഷ്ടമായാലോ ? എങ്കിലും ലാഭം ..പെട്ടന്ന് ചത്തു കിട്ടുമല്ലോ ...മരുന്ന് വാങ്ങി വിഷമിക്കേണ്ടല്ലോ?

 കൂടാതെ..........
@സാധാരണ പെന്‍ഷന്‍കാരന് 2043-ഇല്‍ കിട്ടുന്ന 29000/- രൂപ കാലാകാലങ്ങളില്‍ ഉള്ള മൂല്യശോഷണത്തിന് അനുസരിച്ച് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.

#പങ്കാളിത്ത പെന്‍ഷന്‍ കാരന് 2043-ഇല്‍ കിട്ടുന്ന 19600/- രൂപ ( 20 % ലാഭം കിട്ടിയാല്‍ മാത്രം ) സ്ഥിരമായിരിക്കും .2043-ലെ 19600/- രൂപക്ക് ഒരു ഷവര്‍മ്മ വാങ്ങിക്കഴിച്ച് മരിക്കാന്‍ പറ്റുമോ ?

@സാധാരണ പെന്‍ഷന്‍ കാരന്‍ മരിച്ചുപോയാല്‍ അവന്റെ കുടുംബത്തിന് പെന്‍ഷന്‍ തുടര്‍ന്ന് കിട്ടും

# പങ്കാളിത്ത പെന്‍ഷന്‍ കാരന്‍ മരിച്ചാല്‍ അടച്ച തുക തിരിച്ച് കിട്ടുമായിരിക്കും ( അത് പറയുന്നില്ല എങ്കിലും). പക്ഷേ കുടുംബത്തിന്  പെന്‍ഷന്‍ കിട്ടില്ല എന്നത് ഉറപ്പ്.


   ( പെന്‍ഷന്‍ ഫണ്ട് നടത്തിച്ചുകൊണ്ട് പോകുന്നതിനുള്ള വട്ടച്ചെലവ് കാശ് മ.ക.യുടെ നിക്ഷേപത്തില്‍ നിന്നു തന്നെ പിടിക്കും എന്ന വലിയൊരു ഭാഗ്യവും മ.കയെ കാത്തിരിക്കുന്നു. ഏതെങ്കിലും മാസം മ.ക ശമ്പളമില്ലാ അവധി എടുത്താലും അടവ് മുടങ്ങരുത്. അണ്ണാച്ചി പിഴപലിശ വാങ്ങും എന്നും നിയമത്തിലുണ്ട്)

Friday, August 17, 2012

ലാഭം.........ലാഭം

സാമ്പത്തിക ശാസ്ത്രം എന്നത് ഒരു പിണ്ണാക്കാണ്. കട്ടിയായും കുതിര്‍ത്തും കുഴമ്പാക്കിയും ഒക്കെ അത് തിന്നാം .പുറത്ത് തേച്ച് കുളിക്കാം.ഒരേ സിദ്ധാന്തങ്ങള്‍ ഒരേ സംഖ്യകളാല്‍ പലര്‍ക്ക് പലരീതിയില്‍ വ്യാഖ്യാനിക്കാം. 

മന്‍ മോഹന്‍സിംഗിനും അമാര്‍ത്യസെനിനും ഒരേ കണ്ണാടിയിലൂടെ രണ്ട് കാഴ്ചകള്‍ കാണാം.
സാമ്പത്തികശാസ്ത്രത്തിന് ഒരു കുഴപ്പമുണ്ട്. അത് സങ്കല്പങ്ങളില്‍ അടിസ്ഥാനമാക്കിയുള്ളതാണ്. തേങ്ങയുടെ വിലയെക്കുറിച്ച് സിദ്ധാന്തം അവതരിപ്പിക്കണം എങ്കില്‍ മാങ്ങയുടെ വില മാറുന്നില്ല എന്ന് സങ്കല്പിക്കണം. ചക്കയുടെ വിലയെക്കുറിച്ചാണ് എങ്കില്‍ പ്ലാവുകളുടെ എണ്ണത്തില്‍ മാറ്റമില്ല എന്ന് അനുമാനിക്കണം....

    ഇവിടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വന്‍ മാറ്റത്തിന് വഴിതെളിച്ച് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കൊണ്ടുവരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. ഇതില്ലാതെ നിലനില്‍പ്പില്ല എന്ന് ഊച്ചാണ്ടി (ഉമ്മന്‍ ചാണ്ടി) പറയുന്നു. സര്‍ക്കാരിന് ഇപ്പോള്‍ ഇതുകൊണ്ട് നേട്ടമില്ല.ഭാവിയില്‍ ഉണ്ടായേക്കും.
   ജീവനക്കാര്‍ക്ക് ഒരു നേട്ടവുമില്ല എന്ന് ജീവനക്കാര്‍. നിങ്ങള്‍ വിഷമിക്കേണ്ട . നിങ്ങള്‍ക്ക് അത് ഏര്‍പ്പെടുത്തില്ല. ഇനി സര്‍വീസില്‍ കയറുന്നവന് മാത്രമേ ഇത് ബാധകമുള്ളൂ എന്നും ഊച്ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. ഊച്ചാണ്ടിയെപ്പോലും അതിശയിപ്പിച്ച് അതല്ല ജിവനക്കാരന് ഇതു കൊണ്ട് മഹാ നേട്ടമാണ് എന്ന് പ്രചരിപ്പിച്ച് ചില ഡോക്ടര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ മഹാ നേട്ടത്തില്‍ നിന്ന് നിലവിലുള്ള ജീവനക്കാരെ ഒഴിച്ചു നിര്‍ത്തുന്നതിന് അവരും കാരണമൊന്നും നിരത്തുന്നില്ല...
ഏതായാലും 2013 ഏപ്രില്‍ 01 വിഡ്ഡിദിനത്തില്‍ സര്‍വീസില്‍ കയറുന്ന ഒരുത്തന്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഇര/ഗുണഭോക്താവ് ആകും. കാലക്രമേണ നിലവിലുള്ളവനും അടുത്തൂണ്‍ പറ്റിക്കഴിഞ്ഞവനും ഒക്കെ ഇതിലേക്ക് വലിച്ചിടപ്പെടും എന്നത് ചരിത്രത്തിന്റെ അനിവാര്യതയത്രേ......

    നമുക്ക് മണ്ടന്‍ കെണേശന്‍ എന്ന ഒരുവനെ പരിചയപ്പെടാം.. ..മ.ക (ചുരുക്കെഴുത്ത്) തിരോന്തരം ബ്രില്ല്യന്‍സ് കോളേജില്‍ പഠിച്ച് പി.എസ്.സി.ടെസ്റ്റ് എഴുതി 2013 ഏപ്രില്‍ ഒന്നിന് സര്‍വീസില്‍ കയറുന്നു.ഗ്രാമവികസന വകുപ്പില്‍ എല്‍.ഡി.ക്ലാര്‍ക്ക്. അടിസ്ഥാനശമ്പളം 9940/- രൂപ. വയസ്സ് 30

ഇനി ചില സങ്കല്പങ്ങളാണ്. ഒന്ന് മ.ക.ക്ക് വര്‍ഷം തോറും ഇങ്ക്രിമെന്റ് കിട്ടുന്നു, 2, മ.ക 60 വയസ്സുവരെ സര്‍വീസില്‍ തുടരുന്നു (കള്ളൂ കുടിച്ച് മരിക്കുന്നില്ല).3, പത്ത് വര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്കരിക്കപ്പെടുന്നു. 4, പെന്‍ഷനായിട്ടും മ.ക.പിന്നെയും 25 കൊല്ലം കൂടി ജീവിക്കുന്നു..

 ഇനി കാര്യത്തിലേക്ക് കടക്കാം . മ.ക.ജോലിയില്‍ കയറുന്ന ദിവസം പി.സി.ജോര്‍ജ്ജ് പറഞ്ഞതിനാല്‍ പങ്കാളിത്ത പെന്‍ഷന്‍ വേണ്ട എന്ന് ചാണ്ടി തീരുമാനിക്കുന്നു (നടക്കാത്ത സങ്കല്പം)
1, മ.ക ക്ക് 2013 ഏപ്രില്‍ മാസം 9940/- + 3777/- = 13717/-രൂപ ശ്രീപദ്മനാഭന്റെ ചക്രം കയ്യില്‍ കിട്ടും. 
എല്ലാ മാസവും മക ഇതേ കണക്കില്‍ ശമ്പളം വാങ്ങിക്കൊണ്ടിരുന്നാല്‍ (നമ്മുടെ സങ്കല്പങ്ങളുടെ അടിസ്ഥാനത്തില്‍) മ.ക.ക്ക് തന്റെ 60ആം വയസ്സില്‍ പെന്‍ഷന്‍ ആകുന്ന ദിവസം ,അതായത് 2043 ഏപ്രില്‍ മാസത്തില്‍ (അല്ലെങ്കില്‍ മറ്റേതെങ്കിലും) സര്‍ക്കാരില്‍ നിന്ന് ആകെ കിട്ടുന്ന ശമ്പളം = 14719811/- രൂപ.( ഒരു കോടി നാല്പത്തി ഏഴ് ലക്ഷം).....
2, പെന്‍ഷന്‍ ആകുന്ന മാസത്തില്‍ മ.കയുടെ അടിസ്ഥാനശമ്പളം = 58000/- രൂപ.
3,നിലവിലുള്ള അവസ്ഥയില്‍ മകക്ക് മാസം കിട്ടുന്ന പെന്‍ഷന്‍ - 29000/- രൂപ
4,മക. 85 വയസ്സുവരെ ജീവിച്ചിരുന്നാല്‍ മ.ക.ക്ക് കിട്ടുന്ന പെന്‍ഷന്‍- 8702250/- (കാലാ കാലങ്ങളിലെ വര്‍ധനവ് ഇല്ലാതെ)
5, മ.ക.ക്ക് 60 ആം വയസ്സില്‍ കിട്ടുന്ന ഗ്രാറ്റുവിറ്റി - 870000/- (അന്ന് പരിധിയില്ല എന്ന് സങ്കല്പം)
 അങ്ങിനെ ആകെ മരണദിവസം രാവിലെ വരെ മ.ക.കൈപറ്റുന്ന സര്‍ക്കാര്‍ തുക - 24292061/- (രണ്ട് കോടി നാല്പത്തി രണ്ട് ലക്ഷം)

ഇനി യാഥാര്‍ത്ഥ്യത്തിലേക്ക് . മക ഊച്ചാണ്ടിയുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതില്‍ ഏപ്രില്‍ ഒന്നിന് ആദരിക്കപ്പെടുന്നു. മകയുടെ ശമ്പളത്തില്‍ നിന്നും 10 % ഊച്ചാണ്ടി പിടിച്ചെടുക്കുന്നു. ബാക്കി സങ്കല്പങ്ങള്‍ എല്ലാം പഴയതുപോലെ
1, മ.ക.ക്ക് 2013 ഏപ്രിലില്‍ കിട്ടുന്ന ശമ്പളം = 12345/- തന്റെ 60ആം വയസ്സില്‍ പെന്‍ഷന്‍ ആകുന്ന ദിനം വരെ മ.ക.ക്ക് കിട്ടുന്ന ശമ്പളം =13247830/- (ഒരു കോടി മുപ്പത്തി രണ്ട് ലക്ഷം)
2, മ.ക. തന്റെ ജീവിതകാലത്ത് പെന്‍ഷന് വേണ്ടി നിക്ഷേപിക്കുന്ന തുക = 1471000/-
3, അതേ തുക സര്‍ക്കാരും നിക്ഷേപിക്കുമ്പോള്‍ ആകെ പെന്‍ഷന്‍ ഫണ്ട് തുക = 2942000/- ( ഇതിനോടൊപ്പം ലാഭം/കൂട്ടുപലിശ എന്നൊക്കെ ഉണ്ടാകും എന്ന് അനുകൂലികള്‍ പറയുന്നു,അതിനെ കുറിച്ച് സങ്കല്പത്തില്‍ പോലും ഒന്നും കാണുന്നില്ല)
4, ഈ തുകയുടെ 60 % പെന്‍ഷന്‍ ആകുന്ന അന്ന് മ.കക്ക് സര്‍ക്കാര്‍ കൊടുക്കും (എന്ന് ഇപ്പോള്‍ പറയുന്നു) = 1765200/- മ.ക.ക്ക് 2043 ഏപ്രിലില്‍ കിട്ടും 
5, ബാക്കി തുക 1176800 സര്‍ക്കാര്‍ മ.ക.ക്ക് വേണ്ടി ഏതെങ്കിലും ബോണ്ടില്‍ ബുദ്ധി പൂര്‍വം നിക്ഷേപിക്കും.
6, സര്‍ക്കാര്‍ വളരെ ബുദ്ധി പൂര്‍വം നിക്ഷേപിച്ച് വര്‍ഷം 20% (!!!!)റിട്ടേണ്‍ കിട്ടുന്ന ബോണ്ടാണെങ്കില്‍ ഒരു വര്‍ഷം മകക്ക് കിട്ടുന്ന റിട്ടേണ്‍ = 235360/-.
7.അതിനെ മാസക്കണക്കിനാക്കിയാല്‍ = 19613/- രൂപ .(ഇതാണ് മ.കയുടെ പെന്‍ഷന്‍)
8, 85 വയസ്സില്‍ മരിക്കുന്നതുവരെ ഓഹരി വിപണിയില്‍ നിന്ന് മകയുടെ ബോണ്ട് 20% (!!!) നേട്ടമുണ്ടാക്കിയാല്‍ മക,ക്ക് കിട്ടുന്ന ആകെ പെന്‍ഷന്‍- 5884000/-

അങ്ങിനെ മരണദിവസം വരെ മ.ക.കൈപറ്റുന്ന സര്‍ക്കാര്‍ തുക = 20897000/-(രണ്ട് കോടി എട്ട് ലക്ഷം)

നിലവിലുള്ള പെന്‍ഷന്‍ കാരനില്‍ നിന്നും പങ്കാളിത്ത പെന്‍ഷന്‍ കാരന്‍ കൈപറ്റുന്ന തുകയിലുള്ള കുറവ് - 3300000/- (മുപ്പത്തി മൂന്ന് ലക്ഷം) .

ഇതാണ് ഒരു ജീവനക്കാരനില്‍ നിന്നും സര്‍ക്കാരിന് കിട്ടുന്ന ലാഭം ......അപ്പോള്‍ സര്‍ക്കാരിന് ലാഭം.സംശയമില്ല.
ജീവനക്കാരനും ലാഭം ,കാരണം പെന്‍ഷന്‍ ദിവസം ഒരുമിച്ച് 1700000/- (പതിനേഴ് ലക്ഷം കൈയ്യില്‍ കിട്ടും). മക്കള്‍ കാറുമായി വന്ന് വിളിച്ചു കൊണ്ട് പോകും. രണ്ട് മാസം ബഹുജോര്‍....
ഇതെല്ലാം ബോണ്ട് വന്‍ലാഭമുണ്ടാക്കിയാലുള്ള കഥ....ബോണ്ട് നഷ്ടമായാലോ ? എങ്കിലും ലാഭം ..പെട്ടന്ന് ചത്തു കിട്ടുമല്ലോ ...മരുന്ന് വാങ്ങി വിഷമിക്കേണ്ടല്ലോ?
 കൂടാതെ..........
@സാധാരണ പെന്‍ഷന്‍കാരന് 2043-ഇല്‍ കിട്ടുന്ന 29000/- രൂപ കാലാകാലങ്ങളില്‍ ഉള്ള മൂല്യശോഷണത്തിന് അനുസരിച്ച് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.
#പങ്കാളിത്ത പെന്‍ഷന്‍ കാരന് 2043-ഇല്‍ കിട്ടുന്ന 19600/- രൂപ ( 20 % ലാഭം കിട്ടിയാല്‍ മാത്രം ) സ്ഥിരമായിരിക്കും .2043-ലെ 19600/- രൂപക്ക് ഒരു ഷവര്‍മ്മ വാങ്ങിക്കഴിച്ച് മരിക്കാന്‍ പറ്റുമോ ?
@സാധാരണ പെന്‍ഷന്‍ കാരന്‍ മരിച്ചുപോയാല്‍ അവന്റെ കുടുംബത്തിന് പെന്‍ഷന്‍ തുടര്‍ന്ന് കിട്ടും
# പങ്കാളിത്ത പെന്‍ഷന്‍ കാരന്‍ മരിച്ചാല്‍ അടച്ച തുക തിരിച്ച് കിട്ടുമായിരിക്കും ( അത് പറയുന്നില്ല എങ്കിലും). പക്ഷേ കുടുംബത്തിന്  പെന്‍ഷന്‍ കിട്ടില്ല എന്നത് ഉറപ്പ്.

   ( പെന്‍ഷന്‍ ഫണ്ട് നടത്തിച്ചുകൊണ്ട് പോകുന്നതിനുള്ള വട്ടച്ചെലവ് കാശ് മ.ക.യുടെ നിക്ഷേപത്തില്‍ നിന്നു തന്നെ പിടിക്കും എന്ന വലിയൊരു ഭാഗ്യവും മ.കയെ കാത്തിരിക്കുന്നു. ഏതെങ്കിലും മാസം മ.ക ശമ്പളമില്ലാ അവധി എടുത്താലും അടവ് മുടങ്ങരുത്. അണ്ണാച്ചി പിഴപലിശ വാങ്ങും എന്നും നിയമത്തിലുണ്ട്)

Wednesday, August 15, 2012

ബിസ്മില്ലാ ഹി...റഹി....

മാതാ അമൃതാനന്ദമയിയുടെ വാക്കുകൾ

  • ഈശ്വരനുണ്ടോ എന്ന്‌ നമുക്ക്‌ സംശയിക്കാം. പക്ഷെ കഷ്‌ടപ്പാടും വേദനയും ഉണ്ടെന്നതിൽ സംശയത്തിനവകാശമില്ല. ദു:ഖിക്കുന്നവരോട്‌ കാരുണ്യം കാട്ടുമ്പോൾ തന്നെ ഈശ്വരവിശ്വാസമാണ്‌ നാം പ്രകടിപ്പിക്കുന്നത്‌ 

        മറ്റുള്ളവരോട് കാരുണ്യം കാണിക്കാത്ത പ്രാർഥന കഴുകാത്ത പാത്രത്തിൽ പാലൊഴിക്കുന്നതു    പോലെയാണ്
ദേഷ്യം രണ്ടുവശവും മൂർച്ചയുള്ള കത്തിപോലെയാണ്: ലക്ഷ്യമാക്കുന്നവനും പിടിക്കുന്നവനും അപകടം ഉണ്ടാകും

              ശാന്തിയും സമാധാനവും അവനവന്റെ മനസ്സിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അല്ലാതെ ബാഹ്യവസ്തുക്കളെയോ സാഹചര്യങ്ങളെയോ അല്ല. മനോജയമാണ് സന്തോഷത്തിന്റെ അടിസ്ഥാനം

മക്കളേ, സ്നേഹവും വിവേകവും ഈശ്വരൻ നമുക്കു തന്നിരിക്കുന്ന വരദാനമാണ്. ഇവ രണ്ടും വേണ്ടപോലെ ഉപയോഗിച്ചാൽ നമുക്കു ഈശ്വരനെ കണ്ടെത്താം


മക്കളെ, ഈ രീതിയില്‍ വെറുപ്പും വിദ്വേഷവും കൂടാതെ പ്രതികരിക്കുവാനാണ് നിങ്ങള്‍ പഠിക്കേണ്ടത്. ഇത്തരം ഒരു മനോഭാവം മക്കള്‍ വളര്‍ത്തിയെടുക്കണം. ചില ആളുകള്‍ മറ്റുള്ളവരോട് ക്ഷമിക്കുമെങ്കിലും ഉള്ളില്‍ പക സൂക്ഷിക്കും. അത് വലിയ അപകടങ്ങള്‍ക്ക് കാരണമാവും. ഉള്ളില്‍ പകയും വിദ്വേഷവും വെക്കാതെ ക്ഷമിക്കാന്‍ പഠിക്കണം. അപ്പോള്‍ മനഃശാന്തി കൈവരും. മക്കള്‍ക്ക് നന്മ ഉണ്ടാവട്ടെ.

നമ്മള്‍ ഒരാള്‍ക്കൂട്ടത്തില്‍ നില്ക്കുമ്പോള്‍ എവിടെ നിന്നോ ഒരു കല്ല് നമ്മുടെ ദേഹത്തു വീണു എന്നുകരുതുക. ആ കല്ലുവീണ് നമ്മുടെ ദേഹം മുറിഞ്ഞു. കല്ലെടുത്തെറിഞ്ഞ ആളെ കണ്ടുപിടിക്കാന്‍ പോകുന്നതിനു മുന്‍പ് ആ മുറിവു കഴുകി മരുന്നു വെക്കാന്‍ നമ്മള്‍ നമ്മള്‍ തയ്യാറാകണം. അല്ലെങ്കിലോ? തിരക്കിനിടയിലൂടെ ഓടി ആളെ കണ്ടുപിടിക്കുന്നതിനിടയില്‍, ആ മുറിവില്‍ പൊടിയും മറ്റും കയറി അതുണങ്ങാന്‍ കാലതാമസം വരും. അഥവാ, ആളെ കണ്ടുപിടിച്ച് ശകാരം കഴിയുമ്പോഴേക്കും അറിയുക, വേറെയാരെങ്കിലും എറിഞ്ഞതോ അതല്ലെങ്കില്‍ കൈപ്പിഴമൂലം വന്ന് വീണതോ ആണ് ആ കല്ലെന്ന്. ഇത്രയൊക്കെ കഷ്ടപ്പെട്ട് ആളെ കണ്ടെത്തി അടികൊടുത്താലും നമ്മുടെ മുറി‌വിന്റെ വേദന കുടുന്നതല്ലാതെ കുറയുന്നില്ല. ദേഷ്യം നമ്മുടെ മനസ്സിന്റെ വ്രണം പോലെയാണ്. ആദ്യം അതുണക്കാനാണ് നോക്കേണ്ടത്. അതിനാല്‍ ഈ സമയം മനസ്സില്‍ വരുന്ന ചിന്തകളെ സാക്ഷീ ഭാവത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കണം. ചിന്തകളുടെ പിന്നാലെ പോയാല്‍ അവ വാക്കായും പ്രവൃത്തിയായും പിളരും. നമ്മെ കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്യും. കോപത്തിനു പാത്രമാകുന്നവനേക്കാള്‍ ദോഷം സംഭവിക്കുന്നതു കോപിക്കുന്നവനുതന്നെയാണ്.

Monday, July 16, 2012

ഭാരത മാസാചരണം

അങ്ങിനെ രാമായണമാസമായി..............മനോരമ പറഞ്ഞപ്പോ അറിഞ്ഞു. ദോഷം പറയരുതല്ലോ മാതൃഭൂമിയും പറഞ്ഞു. ടി.പി.യുടെ ഇടയിലെവിടയോ കിടന്നതുകൊണ്ട് കണ്ടില്ല.....
അടുത്ത വര്‍ഷത്തെ കര്‍ക്കിടകം 01ന് മനോരമയുടെ പരസ്യം എന്തായിരിക്കും 
“കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട രാമായണം - മനോരമാ രാമായണം”
മനോരമാ രാമായണം, മാതൃഭൂമി രാമായണം, ഡി.സി.രാമായണം, വിദ്യാരംഭം രാമായണം അനവധി രാമായണങ്ങള്‍..........
പണ്ട് കമ്പരാമായണം, തുളസീദാസ രാമായണം, അദ്ധ്യാത്മരാമായണം എന്നൊക്കെ പറയുന്ന പോലെ.........
കര്‍ക്കിടകത്തില്‍ നായന്മാരല്ലാതെ ആരെങ്കിലും വായിച്ചിരുന്നോ രാമായണം പണ്ട്?. നായന്മാര്‍ എന്നാല്‍ തിന്നാനും കുടിക്കാനും ഉള്ള  എന്‍.എസ്.എസ്. നായന്മാര്‍......ഇന്ന് കര്‍ക്കിടകം ഒരു കൊയ്ത് കാലമായി....പത്രങ്ങള്‍ക്ക്.................


 കര്‍ക്കിടകം പാവപ്പെട്ടവന് ശനിദശയാണ്. രോഗാണു കൂട്ടത്തോടെ ഇളകുന്ന സമയം. ചിക്കന്‍ ഗുനിയ മുതല്‍ ഡെംകിപ്പനി വരെ..... കടം വാങ്ങി മുടിയും.....മഴകാരണം പണിക്ക് പോകാനാകില്ല......കാലന്‍ കണക്ക് ബുക്ക് ക്ലോസ് ചെയ്യുന്ന സമയം. കണ്ടിരിക്കുന്നവനെ പട്ടടയില്‍ കാണാം.......


പികെ ശ്രീമതി ഇല്ലാത്തതിനാല്‍ ഇപ്പൊ സംസ്ഥാനത്ത് പനി പടരുന്നില്ല....ആരൂം മരിക്കുന്നുമില്ല.....ടി.പി.ക്ക് സ്തുതി........................


  രാമായണത്തെക്കാള്‍ ഉത്തമമല്ലേ മഹാഭാരതം. കഥാ സമ്പന്നം....മഹത്തരം..................
ഒരു മഹാഭാരത മാസം ആചരിച്ചു കൂടെ വെള്ളാപ്പള്ളിക്ക്................


 കേരള കൌമുദി ഭാരതം ഇറക്കാമായിരുന്നു............

Wednesday, July 11, 2012

എന്റെ വായില്‍ പല്ലുകളേ ഇല്ല..........

അതാണ് ആണത്തം. ഇരട്ടച്ചങ്കുള്ളവന്റെ ധൈര്യം. ആടുതോമക്ക് അതുണ്ടായിരുന്നു. മംഗലശ്ശേരി നീലകണ്ഠനും. അത് കഥാപാത്രങ്ങളില്‍ മാത്രം. വസ്തുതകളുടെ ലോകത്ത് ഇതാ ഒരു ഷാജു മോന്‍. ഷാജുമോന്‍ മാത്രം..


ചോര ചിന്തിയ ദ്വീപ് നീന്തിക്കയറിയ അനിതയോ, സ്വിസ് അക്കൌണ്ടുകളില്‍ മുങ്ങിയിറങ്ങിയ ചിത്രയോ,  അഹിത സത്യങ്ങള്‍ വിളിച്ച് പറയുന്ന അരുന്ധതിയോ......എല്ലാം നിഷ്പ്രഭമാക്കി ഇതാ ഒരു ഉദയ താരകം. ഷാജുമോന്‍......
ചോരകൊണ്ട് നീരാടുന്ന ചുവപ്പ് കാളക്ക് മൂക്കുകയറിടാന്‍ ആണൊരുത്തന്‍ അവതരിച്ചിരിക്കുന്നു.എന്തേ നാളിതുവരെ ആണായിപ്പിറന്നവരാരും ചിതം ചോദിച്ചില്ല.
നനമുണ്ട് വീശിയെറിഞ്ഞ് ജോനകപ്പടയെ വിറപ്പിച്ച പെണ്ണോരുത്തിക്ക് നേരാങ്ങള......
മുറിച്ചുരികയല്ല ആസനമാണ് ആയുധം. അത് പൊക്കിക്കാട്ടും. മാനഭയമുള്ളവന്‍ ഓടും. കണ്ണുപൊത്തും. 
സി.പി.എം.ചെറ്റകള്‍ ആസനത്തില്‍ കല്ലെറിയുന്നു. ഷാജുമോന്റെ ആസനവും മുഖവും അവര്‍ക്ക് ഒരു പോലെ തോന്നുന്നു. ദൃഷ്ടി ദോഷം.

 നായയുടെ മാനിഫെസ്റ്റോ ഷാജുമോന്‍ വെളിവാക്കുന്നു.
വായില്‍ എല്ല് സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാകില്ല.താന്‍ എപ്പോഴും കുരയ്ക്കുന്നുണ്ട്. അതിനാല്‍ ഞാന്‍ വായില്‍ എല്ല് സൂക്ഷിക്കുന്നില്ല എന്ന് വ്യംഗ്യം.
പക്ഷേ എപ്പൊഴും കുരയ്ക്കുന്നത് നല്ല നായയുടെ ലക്ഷണവുമല്ല.. പേയ് നായയുടെ ലക്ഷണം അതാണ് താനും.

 ഒരു നായ ആരോടും ശത്രുത സൂക്ഷിക്കുന്നില്ല. തീറ്റ തരുന്നവന്റെ ശത്രു തന്നെ നായയുടേയും ശത്രു.
അവനു വേണ്ടി കുരയ്ക്കുന്നു. അവനു വേണ്ടി കടിക്കുന്നു....
“നൂറ് കേന്ദ്രങ്ങളിലെങ്കിലും ഷാജുമോനെ കൈകാര്യം ചെയ്യാന്‍ സഖാക്കള്‍ എത്തിയിരുന്നു.ഒറ്റക്ക് പുറത്തിറങ്ങരുത് എന്ന് സ്പെഷ്യന്‍ ബ്രാഞ്ചിന്റെ മുന്നറിയിപ്പ് ഇപ്പോഴും നിലനില്‍ക്കുന്നു”


  മോങ്ങാനിരിക്കുകയാണ്. ഇനി തേങ്ങ വീണ് കിട്ടിയാല്‍ മതി. തലയിലല്ല , പര്യമ്പ്രത്തായാലും മതി. ഇനി ഈ  ജീവിതം സി.പി.എമ്മിന്റെ അക്കൌണ്ടില്‍ ഭദ്രം. അത് കാത്ത് സൂക്ഷിക്കേണ്ടത് അവരുടെ ബാധ്യത.


“ ഏത് വാര്‍ത്തയാണ് വ്യാജം...സംശയിക്കപ്പെടുന്നു എന്ന് ഞാനടക്കമുള്ളവര്‍ പറഞ്ഞവരെയൊക്കെ അറസ്റ്റ് ചെയ്തില്ലേ”
“ഞാനടക്കം !“ അപ്പോള്‍ അവര്‍ ഒരുപാട് പേരുണ്ട്. പക്ഷേ അവരാരും എത്തിയില്ല, വായിലെ എല്ലിന്റെ കണക്കുമായി. തന്റെ ചാരിത്ര്യം അവരാരും പ്രസംഗിക്കുന്നുമില്ല...അപ്പോള്‍ ഷാജുമോന്റെ എല്ലില്‍ എന്തോ പിശക്
അടിയന്തിരാവസ്ഥ ഭൂതകാലമല്ല..... ഇലയില്‍ മുള്ളിയ  സമര പാരമ്പര്യം..... 

റിസോര്‍ട്ടില്‍ ന്യൂസ് എഡിറ്റര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുമ്പോള്‍, റഷ്യന്‍ നര്‍ത്തകികള്‍ ഷോ കഴിഞ്ഞ് തളര്‍ന്ന് തുഴയുമ്പോള്‍ ഷാജുമോന്‍ കുരയ്ക്കുകതന്നെയായിരിക്കും. ഷാജുവിന്റെ  വായില്‍ എല്ലുകളില്ല...കാരണം നിങ്ങളുടെ ശ്രദ്ധ ആ കുരയിലൂടെ അയാള്‍ക്ക് തിരിച്ച് വിടേണ്ടതുണ്ട്.


( “എന്റെ വായില്‍ പല്ലുകളേയില്ല..........” തോമാച്ചന്‍ പറഞ്ഞു ..” അല്ലേലും അതങ്ങിനാ....ഊത്തുകാരന് പല്ല് കാണില്ല)

Tuesday, July 3, 2012

തൊടാമോ ....ഒരു സ്ത്രീയെ.........................

നിങ്ങള്‍ ഒരു തിരക്കേറിയ ഒരു ബസിലോ തീവണ്ടിയിലോ യാത്രചെയ്യുന്നു. തൊട്ടടുത്ത് നില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്റെ ദേഹത്ത് നിങ്ങളുടെ കൈമുട്ടി. എന്തു സംഭവിക്കും. ഒന്നുകില്‍ അയാള്‍ അത് അറിയില്ല. അല്ലെങ്കില്‍ ഒന്ന് തിരിഞ്ഞു നോക്കും. ചിലര്‍ കണ്ണുരുട്ടി നോക്കും. രസികന്മാരാണങ്കില്‍ ഇടിക്കല്ലേ ചങ്ങാതീ എന്ന് പറയും.
നിങ്ങള്‍ തട്ടിയത് ഒരു സ്ത്രീയുടെ ദേഹത്തിലാണെങ്കിലോ.....പിന്നെ രണ്ട് മാര്‍ഗ്ഗം നിങ്ങള്‍ക്ക് അവശേഷിക്കുന്നു. ഒന്ന് തീവണ്ടിയാണ് എങ്കില്‍ അതില്‍ നിന്ന് എടുത്തു ചാടി ആത്മഹത്യ ചെയ്യാം. ബസാണെങ്കില്‍ വീട്ടിലെത്തി തൂങ്ങിച്ചാവാം. അതിന് മുന്‍പ് ആളുകള്‍ നിങ്ങളെ തല്ലിക്കൊന്നില്ലെങ്കില്‍ !


 കഴിഞ്ഞ ദിവസം തിരക്കേറിയ തീവണ്ടിയില്‍ ഒരു ദൃശ്യം കണ്ടു. ഒരു സ്ത്രീ അല്പം ഉച്ചത്തില്‍ സംസാരിക്കുന്നു. ഉടന്‍ പ്രബുദ്ധരായ ജനം അങ്ങോട്ട് ഒഴുകുന്നു. സംഭവം ഇതാണ് അടുത്തിരുന്നയാള്‍ തന്നെ തൊട്ടു. കയ്യെടുത്തപ്പോള്‍ തട്ടിയതാണ് എന്നും മാപ്പു ചോദിക്കുന്നു എന്നും അയാള്‍ പറഞ്ഞു. സംഭവം അവിടെ അവസാനിക്കുന്നില്ല.


സദാചാരപോലീസുകാര്‍ രംഗത്തെത്തി. അയാളെ കഴുത്തിന് പിടിച്ച് എഴുനേല്‍പ്പിച്ചു. കരണകുറ്റിക്ക് അടിച്ചു. അടിവയറ്റില്‍ ചവുട്ടി. നിശബ്ദനായി നിന്ന് അയാള്‍ അതെല്ലാം സഹിച്ചു. മര്‍ദ്ദനത്തിന് ശേഷം അവര്‍ അയാളോട് ചോദിച്ചു “ നീ ഇവരെ തൊട്ടോ” അയാള്‍ പറഞ്ഞു “തൊട്ടില്ല” തൊട്ടില്ല എങ്കില്‍ നീ മാപ്പ് പറഞ്ഞത് എന്തിന് ?. അപ്പോള്‍ നീ തൊട്ടു. വീണ്ടും അടി!
“ശരിയാ അറിയാതെ തട്ടി “ അപ്പൊ നീ തൊട്ടില്ല എന്ന് പറഞ്ഞതോ , നായേ ..”
വീണ്ടും അടി.
അപ്പുറത്തുനിന്ന് മറ്റൊരു ചെറുപ്പക്കാരന്‍ എഴുനേറ്റു,ഭാഗ്യം ഒരാളെങ്കിലും ഇടപെടാന്‍ ഉണ്ടായല്ലോ...
ആ പൂതിയും അവസാനിച്ചു . പുറകില്‍ നിന്ന് ആഞ്ഞ് തൊഴിച്ച ശേഷം അയാള്‍ തന്റെ സീറ്റില്‍ പോയി സ്വസ്ഥനായി ഇരുന്നു....
ഒരു സ്ത്രീയെ അവരുടെ അനുവാദം ഇല്ലാതെ തോടുന്നത് തെറ്റാണ്. തൊടല്‍ മാത്രമല്ല തോണ്ടല്‍,പിച്ചല്‍,ഞെക്കല്‍, മാന്തല്‍, മുതലായ ക്രിയകളിലൊക്കെ നമ്മള്‍ മലയാളികള്‍ സമര്‍ത്ഥന്മാരുമാണ്. മാനക്കേടോര്‍ത്ത് അപുര്‍വമായി മാത്രമേ ഇരകള്‍ പ്രതികരിക്കാറുള്ളൂ...അതുകൊണ്ടു തന്നെ ആഘോഷങ്ങള്‍ തകൃതിയാണ് തിരക്കിടങ്ങളില്‍....
പക്ഷേ ഇത്രയും ജനത്തിരക്കേറിയ യാത്രാവാഹനങ്ങളില്‍ സാഹചര്യങ്ങളാല്‍ തട്ടുന്നവനേയും മന:പൂര്‍വം തട്ടുന്നവനേയും എങ്ങിനെ തിരിച്ചറിയും. 


കൂട്ടുകാരി പറഞ്ഞത് ഞങ്ങള്‍ പെണ്ണൂങ്ങള്‍ക്ക് അത് പ്രത്യേകം തിരിച്ചറിയാമെന്നാണ്. എന്തോ ..അതത്ര വിശ്വാസയോഗ്യമായി തോന്നുന്നില്ല. തുടര്‍ച്ചയായുള്ള തോണ്ടലുകള്‍ ഒഴിവാക്കുക, ആ‍കസ്മികമായുള്ള ഒരു തട്ട്, അത് മന:പൂര്‍വമാണോ അല്ലയോ എന്ന് ആ തട്ടിയവനല്ലാതെ ലോകത്ത് മറ്റാര്‍ക്കും തിരിച്ചറിയാനാകില്ല എന്നാണ് തോന്നുന്നത്. ആ സ്ത്രീ അത് തിരിച്ചറിയുന്നു എന്നത് അവരുടെ പ്രത്യേക മാനസികാവസ്ഥയില്‍ തോന്നുന്നതല്ലേ..കാഴ്ചയില്‍ ഭീകരനും വിടനുമാണ് എന്ന് തോന്നിക്കുന്ന ഒരുവന്‍ സമീപത്ത് നില്‍ക്കുമ്പോള്‍ ഒരു സ്ത്രീ അവനെ സംശയിക്കും. അവന്‍ അറിയാതെ തട്ടിയാലും അടി വീണിരിക്കും. കാഴ്ചയിലെ ഒരു മാന്യന് ചിലപ്പോള്‍ ഒരു ആനുകൂല്യമൊക്കെ കിട്ടി എന്നിരിക്കും.

കാഴ്ചയില്‍ ആണാണ് എന്ന് തോന്നുന്ന പോലീസുകാരി “വിനയ” അടുത്തിടെ എഴുതിയിരുന്നു. സിനിമ കാണുന്നതിനിടയില്‍ താന്‍ മുന്നോട്ട് കാലു നീട്ടിയപ്പോള്‍ അത് തൊട്ടുമുന്നിലിരുന്ന സ്ത്രീയുടെ പിന്നാമ്പുറത്ത് തട്ടി എന്നും അവര്‍ ചാടി എഴുനേറ്റ് തന്റെ കരണത്ത് ഒന്ന് തന്നു എന്നും..

 ഇവിടെ സ്പര്‍ശിച്ച ആളിന്റെ പുരുഷലുക്കാണ് പ്രശ്നമായത്. വിനയ സാരിധരിച്ചിരുന്നു എങ്കില്‍ തീര്‍ച്ചയായും മുന്നില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാകില്ലായിരുന്നു. അപ്പോള്‍ സ്പര്‍ശനത്തിലല്ല കാര്യം സപര്‍ശിക്കുന്ന ആളിന്റെ ലുക്കിലാണ് കാര്യം.
തിരക്കേറിയ ബസില്‍;,തീവണ്ടിയില്‍ , ഒരു പക്ഷേ നടന്ന് , ഒക്കെ യാത്രചെയ്യുന്നവര്‍ക്ക് വിരുദ്ധലിംഗവുമായുള്ള കൂട്ടിമുട്ടല്‍ ഒഴിവാക്കാനാവില്ല, എത്ര ശ്രമിച്ചാലും. കൈവിരലോ, കാല്‍മുട്ടോ, കൈമുട്ടോ, ചന്തിയോ ഒക്കെ എവിടെയെങ്കിലും ഒക്കെ സ്പര്‍ശിച്ചെന്നിരിക്കും. 
 ഈ സ്പര്‍ശത്തില്‍ നിന്ന് മറ്റേ സ്പര്‍ശത്തെ എങ്ങിനെ കണ്ടെത്തും ?.സ്പര്‍ശിക്കുന്നവന്റെ ആ സമയത്തെ മാനസികാവസ്ഥ പരിശോധിച്ചാല്‍ അത് മനസ്സിലാക്കാം. പക്ഷേ അതിന് എന്ത് മാര്‍ഗ്ഗം ?. അതു കണ്ടെത്തുന്നതുവരെയും ചിലപ്പോഴെങ്കിലും ചില നിരപരാധികള്‍ തല്ലു കൊള്ളും. അതിനെ വിധി എന്നോര്‍ത്ത് നമുക്ക് സമാധാനിക്കാം...............

Thursday, May 17, 2012

നെയ്യാറ്റിങ്കരയില്‍.............................

അങ്ങിനെ നെയ്യാറ്റിന്‍ കരയെത്തി. ശ്രീകൃഷ്ണസ്വാമിക്ക് പ്രത്യേകിച്ച് വിശേഷമൊന്നുമില്ല. അമ്മച്ചിപ്ലാവിന്റെ അവസാന കഷണത്തില്‍ ഇരുമ്പു പട്ട അടിച്ചു വച്ചിട്ടുണ്ട്. ഇപ്പൊ വേണമെങ്കിലും ഒരു മാര്‍ത്താണ്ഡവര്‍മ്മക്ക് ഒളിച്ചിരിക്കാം. സുഖമായി. ഒന്നും കാണാതെ. 
നെയ്യാര്‍ കലങ്ങി മറിഞ്ഞ് ഒഴുകുന്നു. അഴുക്കവെള്ളം അമ്പലത്തിനു താഴെ. വെറുതേ കൈ നനച്ചു. കുളിച്ചില്ല.


മൂന്ന് മുന്നണികള്‍ ,മൂന്ന് സ്ഥാനാര്‍ത്ഥികള്‍. രണ്ട് മഹാന്മാരും ഒരു അപ്രശസ്തനും...


മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു ആ ഒഞ്ചിയം സഖാവ്.


ശെല്‍ വരാജ് ചെയ്തത് ആത്മഹത്യയാണ്, എന്ന് അദ്ദേഹം പ്രവചിച്ചപ്പോള്‍ അത് ഇത്രത്തോളം പ്രശസ്തമാകും അന്ന് സ്വയം കരുതിക്കാണില്ല. അഭൂത പൂര്‍വമായ വെറുപ്പ് ഈ സ്ഥാനാര്‍ത്ഥി നേരിടുന്നുണ്ട് ഇവിടെ. പാര്‍ട്ടി വിട്ടതില്‍ പൊതുജനം ശെല്‍ വനെ അത്ര പഴിക്കുന്നില്ല. എന്നാല്‍ തൊട്ടടുത്ത തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും ദഹിച്ചിട്ടില്ല.കോണ്‍ഗ്രസ്സ് ശക്തി കേന്ദ്രങ്ങളില്‍ ശെല്‍ വരാജ് തിരിച്ചടി ഭയന്നു തുടങ്ങിയിട്ടുണ്ട്.


ലോറന്‍സിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ആദ്യഘട്ടത്തില്‍ മുഖം ചുളിപ്പിച്ച നടപടി തന്നെയായിരുന്നു. പക്ഷേ ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം.നെയ്യാറ്റിങ്കരയില്‍ വോട്ട് തേടുന്നത് ലോറന്‍സിന്റെ ജനപ്രീതിയില്‍ ഊന്നി മാത്രമാണ്. ഇടതു മുന്നണിയോ സി.പി.എമ്മോ നെയ്യാറ്റിങ്കരയില്‍ വോട്ട് തേടുന്നില്ല, പകരം വോട്ട് ലോറന്‍സിന് മാത്രം...


 കാടിളക്കിയല്ല പ്രചരണം ബി.ജെ.പിയുടേത്...വൈകുന്നേരങ്ങളില്‍ വീട് വീടാന്തിരം കയറി ഇറങ്ങുന്നു. വന്‍ തോതില്‍ നായര്‍ ധ്രുവീകരണം ഇതോടൊപ്പം തന്നെ ബി.ജെ.പിക്ക് അനുകൂലമായിക്കഴിഞ്ഞു. കടുത്ത കോണ്‍ഗ്രസ്സ് നായര്‍ പ്രമാണിമാര്‍ ബി.ജെ.പിക്ക് വേണ്ടി പരസ്യമായി പ്രചരണം നടത്തുന്നു.


 വല്ലാത്തൊരു വോട്ട് പാറ്റേണാണ് നെയ്യാറ്റിങ്കരയില്‍. ചന്ദ്രശേഖരന്റെ കൊലപാതകം നെയ്യാറ്റിങ്കര മുനിസിപാലിറ്റിയിലും പാര്‍ട്ടി കോട്ടകളിലും വിള്ളല്‍ ഉണ്ടാക്കിയിട്ടുണ്ട്. സി.പി.എമ്മിന് ഇനി വോട്ട് ചെയ്യാന്‍ അവര്‍ ഉദ്ദേശ്ശിക്കുന്നില്ല. പക്ഷേ ശെല്‍ വരാജിനെ പോലെ ഒരാള്‍ക്ക് ഞങ്ങള്‍ ഒരിക്കലും വോട്ട് ചെയ്യില്ല എന്നും അവര്‍ തീരുമാനിച്ചിരിക്കുന്നു. ബി.ജെ.പിക്ക് കുത്തുവാനുമുദ്ദേശ്ശിക്കുന്നില്ല.. നല്ലൊരു അളവില്‍ മധ്യ വര്‍ഗ്ഗ പാര്‍ട്ടി വോട്ടുകള്‍ നിഷ്കൃയമാകും നെയ്യറ്റിങ്കരയില്‍....


 ലോറന്‍സ് എന്ന വ്യക്തിക്ക് കാരോട് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് പഞ്ചായത്തുകളില്‍ ലീഡ് കിട്ടും. വ്യക്തിപരമായി അദ്ദേഹം ഇവിടങ്ങളില്‍ മേല്‍കൈ നേടിക്കഴിഞ്ഞു. ഒരു സി.പി.എം.നേതാവിനെ നെയ്യാറ്റിങ്കരയില്‍ സ്ഥാനാര്‍ത്ഥി ആക്കാത്തതില്‍ സി.പി.എം.ഇപ്പോള്‍ വല്ലാതെ ആശ്വസിക്കുന്നു. 


 ബി.ജെ.പിക്ക് പുറമേ നിന്ന് ധാരാളം വോട്ട് കിട്ടും. കോണ്‍ഗ്രസ്സ് നായര്‍ വോട്ടുകള്‍ ബി.ജെ.പിക്ക് ഉറപ്പായിട്ടുണ്ട്. പക്ഷേ ബി.ജെ.പി.വോട്ടുകള്‍ ആര്‍ക്ക് കിട്ടും ?. അതൊരിക്കലും ബി.ജെ.പിക്ക് കിട്ടില്ല എന്നത് മാത്രം ഉറപ്പിക്കാം.....


 ശെല്‍ വരാജ് പരാജയം മണത്ത് തുടങ്ങിയിട്ടുണ്ട് അന്ന് അദ്ദേഹത്തില്‍ നിന്ന് തന്നെ അറിയാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ്സ് കോട്ടയായ രണ്ട് പഞ്ചായത്തുകളില്‍ ഇതുവരെയും പ്രതീക്ഷ പുലര്‍ത്താനായിട്ടില്ല...ഇത് അദ്ദേഹത്തെ നിരാശനാക്കിയിട്ടുണ്ട്...( തോറ്റാലും തനിക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നും നാടാര്‍ സമുദായത്തിനെ സമാധാനിപ്പിക്കാനായി തന്നെ രാജ്യസഭയിലേക്ക് അയക്കാമെന്ന് കോണ്‍ഗ്രസ്സ് ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നും തന്റെ വളരെ വിശ്വസ്തനോട് അദ്ദേഹം പറഞ്ഞതായി അറിയുന്നു.).


 സി.പി.എം.നെയ്യാറ്റിങ്കരയില്‍ മൂന്നാംസ്ഥാനത്താകും എന്ന് ശെല്‍ വരാജിന്റെ വിശ്വസ്തന്‍ പറഞ്ഞു. 
അപ്പോ ബി.ജെ.പി.ജയിക്കുമോ.....ഞാന്‍ ചോദിച്ചു
ഹേയ് ഇല്ല......അവര്‍ രണ്ടാം സ്ഥാനത്ത് വരും.....


 എനിക്കൊന്നും മനസ്സിലായില്ല.....സി.പി.എം.മൂന്നാം സ്ഥാനത്ത്.....ബി.ജെ.പി.രണ്ടാം സ്ഥാനത്ത്......ഞങ്ങള്‍ ജയിക്കില്ല.....എന്താണ് ഇതിന്റെ അര്‍ത്ഥം.......


“13 രൂപയായിരുന്ന മണ്ണെണ്ണക്ക് 100 രൂപ കവിഞ്ഞു.....ഭൂ.....അവന്റെയൊക്കെ ഭരണം“ !- ഇത് കടപ്പുറത്ത് നിന്ന് കേട്ടത്.
“ ആ ...................മോന്‍ ജയരാജനും പിണറായിയുമില്ലേ......അവനെയൊക്കെ ഒരു പാഠം പഠിപ്പിക്കണം”ഒരു സഖാവ് പറഞ്ഞത്.....


  നെയ്യാര്‍ ഇപ്പോഴും ഒഴുകുന്നു.....ഒന്നും പറയാറായിട്ടില്ല.....പക്ഷേ ചന്ദ്രശേഖരന്‍ ജൂണ്‍ ഒന്നാം തിയതിവരെ സജീവമായി നില്‍കുന്നില്ല എങ്കില്‍ ലോറന്‍സ് പാട്ടും പാടി ജയിക്കും. അത് സജീവമാക്കുക എന്ന ഒരേ ഒരു പ്രകിയ മാത്രമേ ഇവിടെ യു.ഡി.എഫ്.ചെയ്യുന്നുള്ളു താനും...........................



Sunday, May 13, 2012

രാഷ്ട്രീയത്തിലെ കൊലപാതകം....

അധികം എഴുതുന്നില്ല. എഴുതാന്‍ കഴിയുന്നില്ല.....

ചില സത്യങ്ങള്‍ അങ്ങിനെയാണ്. അവ വളരെ വിചിത്രമാണ്........ജീവിതം പോലെ.......
ഈ സത്യം ഞാന്‍ കണ്ടെത്തിയതല്ല.....നിങ്ങള്‍ക്ക് അറിയാവുന്നതാണ്. ഞാനത് ഒന്നു കൂടി പറയുന്നു എന്ന് മാത്രം.


“കേരളത്തില്‍ സി.പി.എം. ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയത് അദ്ദേഹം പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണ്”


അത് പിണറായി വിജയന്‍ എന്ന ഗുണ്ടാ മാഫിയ കൊലയാളി തലവന്‍ അല്ല, ആദര്‍ശ വിശുദ്ധ പരിശുദ്ധ വി.എസ്. അച്യുതാനന്ദന്‍ ആണ്.

ഇത് അല്ല എന്ന് ആര്‍ക്കെങ്കിലും സ്ഥാപിക്കാനാകുമെങ്കില്‍ അവര്‍ക്ക് നല്ല നമസ്കാരം.....................