Tuesday, October 12, 2010

നീ മാത്രം വന്നില്ലല്ലോ...................നിന്നെ മാത്രം...............................

തെരെഞ്ഞെടുപ്പ് അടുത്തു. കൊണ്ടും കൊടുത്തും അടവുകളുമായി മുന്നണികള്‍ നീങ്ങുന്നു. ഒപ്പം അവരുമുണ്ട്, മാധ്യമങ്ങള്‍.........

പുത്തനച്ചി പുരപ്പുറം തൂക്കും..............പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കി വീരഭൂമി മുന്നേറുന്നു.

ലോട്ടറിയും അലിയും അട്ടപ്പാടിയുമൊക്കെയായി വീരന്‍ പയറ്റുന്നു എങ്കിലും ആ പയറ്റിന് ഒരു വീര്യം കുറവ്. കാസരോഗിയുടെ മലകയറ്റം പോലെ.........................

വീരന്റെ പടപ്പുറപ്പാടില്‍ അന്തിച്ചാവണം മനോരമ പകച്ചു നില്‍ക്കുന്നു. എന്ത് ഞെരിപ്പന്‍ എക്സ്ക്ലൂസിവുകള്‍ പുറത്തിറങ്ങേണ്ട കാലമാണ്......................ഒന്നും വരുന്നില്ല....................കിട്ടാഞ്ഞിട്ടാണോ...............അതാവാന്‍ വഴിയില്ല.

എല്ലാ തെരെഞ്ഞെടുപ്പിലും പതിവായി കേരളത്തില്‍ വന്നുപോകുന്ന രണ്ടുപേരുണ്ട്. അവരെ കരിമീന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.............ഇന്നു വരും നാളെ വരും എന്ന് കരുതി കണ്ണിലെണ്ണ ഒഴിച്ചത് പാഴായി പോകുമോ.............

ഒന്നാമന്‍ ലവന്‍ തന്നെ.....................നമ്മുടെ ലാവലിന്‍..................................ലാവലിനില്ലാതെ നമ്മക്കെന്താഘോഷം!..................

എത്രയെത്ര തെരെഞ്ഞെടുപ്പുകള്‍ നമ്മള്‍ ഈ കൊണ്ടാട്ടം കൊണ്ടു മാത്രം കഴിച്ചു കൂട്ടി. ...............ഇപ്പോഴിതാ......................ലാവലിന്‍ ഇല്ലാത്ത തെരെഞ്ഞെടുപ്പ് . ചുക്കില്ലാത്ത കഷായം പോലെ.......................

മാതൃഭൂമിയിലായിരുന്നു, വാര്‍ത്ത വരേണ്ടിയിരുന്നത്.

അതിങ്ങനെയായിരിക്കണം
“ എസ്.എന്‍.സി.ലാവലിന്‍ ..........നിര്‍ണ്ണായക തെളിവുകള്‍ സി.ബി.ഐ പരിശോധിക്കുന്നു”

                         എസ്.എന്‍.സി.ലാവലിനില്‍ നിന്ന് പിണറായി വിജയന്‍ പണം കൈപറ്റി എന്നത് സംബന്ധിച്ച് ലഭിച്ച നിര്‍ണ്ണായക തെളിവുകള്‍ സി.ബി.ഐ.പരിശോധിക്കുന്നു ................................................................
               
                    വാര്‍ത്ത ഇങ്ങനെ തുടരും . അവസാന വരിയില്‍ മാത്രം നമുക്ക് വായിക്കാം. ക്രൈം പത്രാധിപര്‍ നന്ദകുമാറാണ് ഈ തെളിവുകള്‍ സി.ബി.ഐക്ക് കൈമാറിയത്.

പിറ്റേന്ന് മുതല്‍ ഹരികുമാര്‍ തുടരന്‍ എഴുതിത്തുടങ്ങും. ...............വീരന്‍ പ്രസ്താവന തുടങ്ങും. മംഗളം ലേഖനപരമ്പര തുടങ്ങും. ജനശക്തി പ്രത്യേക പതിപ്പിറക്കും. അഡ്വ.രാംകുമാര്‍, കാളിശ്വരം രാജ്, എന്നിവര്‍ ഇന്ത്യാവിഷനിലും ഏഷ്യാനെറ്റിലും നിറഞ്ഞ നില്‍ക്കും.....................................

                 എത്രയോ കാലമായി കാണുന്ന ഈ കാഴ്ച എന്തേ ഇല്ലാതെ പോയി, ഇപ്പോള്‍.........................................

അടുത്തത് നീതിയുടെ കുപ്പായമണിഞ്ഞ മറ്റൊരു കുമാരനാണ്. എല്ലാ തെരെഞ്ഞെടുപ്പുകള്‍ക്കും തൊട്ട് മുന്നേ ടിയാന് തോന്നും സംസ്ഥാന ഭരണം കുളമാണ് എന്ന്. ബീഹാറിനേക്കാള്‍ അഫ്ഗാനിസ്ഥാനേക്കാള്‍ ഇവിടെ കഷ്ടമാണ് എന്ന് പ്രസ്താവിക്കും.
സംഭവം വാഴക്കുല മോഷ്ടിച്ച കേസോ,  അയല്‍ക്കാരന്റെ പറമ്പില്‍ മൂത്രിച്ചതോ ഒക്കെയാവാം. കേസെന്തോ ആകട്ടെ............പ്രതിയാരോ ആകട്ടെ................സമയമാണ് പ്രധാനം
.........................തെരെഞ്ഞെടുപ്പാണോ....................കറുത്ത കുപ്പായത്തില്‍ നിന്ന് നെടുങ്കന്‍ വിധി ഒറപ്പ്....................................

           അപ്പീല്‍ പോയി വിധി മടക്കി വാങ്ങിവരുമ്പോഴേക്കും ശിവന്‍ മഠത്തില്‍ ചാനലുകളില്‍ ആവോളം ശര്‍ദ്ദിച്ചുകഴിഞ്ഞിരിക്കും. വീരകുമാരന്‍ എത്രയോ അച്ചടിമഷി ചെലവാക്കികഴിഞ്ഞിരിക്കും............................................

                             ഇപ്പോഴിതാ....................ഇതൊന്നുമില്ലാത്ത തെരെഞ്ഞെടുപ്പ്......................ഇതെങ്ങിനെ സാധ്യം.........................

ഇനിയും സമയമുണ്ട് ദാസാ..............എന്നാണോ...............ച്ഛെ..........വെറും ഒരാഴചയല്ലേ ബാക്കിയുള്ളൂ......................അതുമതിയാകുമോ..............................

............................................................................................................................................
 പതിവായി തന്നെ തല്ലുന്ന കുടിയനായ ഭര്‍ത്താവ് ഒരു ദിനം തല്ലാഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞത്രേ.............................

“ തല്ലുന്നെങ്കില്‍ തല്ല് മനുഷ്യാ................എനിക്കൊന്നുറങ്ങണം......................................”

                    വീരാ...................കുമാരാ...................................തല്ലുന്നെങ്കില്‍ തല്ല്.....................ഇനി സമയമില്ല............................

10 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എന്നെ തല്ലണ്ടമ്മാവാ,, ഞാൻ നന്നാവൂല്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

കരിമീനെ ഒരു തിരുത്ത് ഇപ്പോള്‍ വെളിപ്പെടുത്തല്‍ ക്രൈം നന്ദകുമാറിന്റെതല്ല ദീപക്ക് കുമാറാണ്‌. ഒരു ജോണിയുണ്ട് ചെന്നൈ ലേഖകന്‍ അങ്ങേരാണ്‌ ദീപക്ക് കുമാറിന്റെ ലേഖകന്‍ ഈയിടെ മാതൃഭൂമി ശ്രദ്ധിച്ച് വായിക്കുന്നില്ല എന്ന് തോന്നുന്നു. നിങ്ങളൊക്കെ വായന നിര്‍ത്തിയാല്‍ എ.ബി.സി കണക്കെടുപ്പില്‍ ഇനിയും താഴേക്ക് പോരും

കിരണ്‍ തോമസ് തോമ്പില്‍ said...

tracking

Anees Hassan said...

ha ha kollam

മാണിക്യം said...

“ തല്ലുന്നെങ്കില്‍ തല്ല് മനുഷ്യാ ..........എനിക്കൊന്നുറങ്ങണം.........”

:) അതു തന്നെ! അത്രേ ഉള്ളു..!!

തെക്കടവന്‍ said...

എല്ലാ കാലത്തും എല്ലാ പരിപ്പും എളുപ്പം വേവില്ലെന്ന സത്യം കേരള മാധ്യമ സിണ്ടികാറ്റുകള്‍ മനസ്സിലാക്കി കഴിഞ്ഞു എന്നതാണ് പുതിയ പാഠങ്ങള്‍.. പിന്നെ ഇടതുപക്ഷം കൃതിയമായി ഓരോവര്തകളും പൊളിച്ചെഴുതി നാട്ടിക്കുമെന്ന ചിന്തയും ഒരുപക്ഷെ പിന്നോട്ടടിക്കു കാരണമാകും ..വ്യജ സമ്മതിയുടെ നിര്‍മ്മിതിയും പൊളിച്ചെഴുതും,അഴിച്ചു പണിയും എല്ക്കുന്നുന്ടെന്നു തന്നെയാണ് വിദഗ്ദ മതം... പിന്നെ ക്രൈം നന്ദകുമാര്‍ നിരുപാതികം മാപ്പ് പറഞ്ഞു പിന്മാരിയതും,പുതിയ പരിപ്പുകള്‍ (കള്ള്-ലോട്ടറി)ചിട്ടുകൊട്ടരം പോലെ തകര്‍ന്നു പോയതും, ക്രിസ്തവ സഭ വിവാദമാക്കി വലതുപക്ഷ പ്രിണനം നടത്താന്‍ നോക്കിയതും ജനങ്ങള്‍ തള്ളി കളഞ്ഞപ്പോള്‍ സ്ഥിതി പരിതാപകരമായി. അച്ചുവേട്ടനും വെളിയവും മറ്റും നാവില്‍ വികട സരസ്വതി വരാതെ അച്ചടക്കം പാലിച്ചു എന്നതും ആശയ ദാരിദ്ര്യത്തിന് അക്കം കൂട്ടി. ആക മൊത്തം എട്ങ്ങേരായ ഒരു രാഹു കാലമാണ് ആറ്റുകാല്‍ രാധാകൃഷ്ണന്‍ ഇത്തവണ കേരള മാധ്യമ സിണ്ടികാറ്റുകള്‍ക്ക് ഗണിച്ചു വിധിച്ചിരിക്കുന്നത്.....! ഇതി നാലാം തൂണ്‍ ചരിത സമാപ്ത ഹ.

cloth merchant said...

എന്ടിനു? ആരോട്? ഇത് എത്ര പ്രാവശ്യം? പറഞ്ഞിട്ട് എന്താ കാര്യം?
നീ മാത്രം വന്നില്ല എന്നാ വേവലാതി ഇനി വേണ്ട.
ഇന്നത്തെ മാതൃഭൂമി ന്യൂസ്‌ വായിച്ചില്ലേ?ലോട്ടറി ന്യൂസ്‌?വി.എസ പറഞ്ഞതായി പറയുന്ന കാര്യം?

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

വിഎസ് എന്ന ട്രോജന്‍ കുതിര

കിരണ്‍ തോമസ് തോമ്പില്‍ said...

അപ്പോള്‍ ഇത് ആരും കണ്ടില്ലെ?
ലാവലിന്‍ നല്‍കിയത് പഴയ ടര്‍ബൈനുകളെന്ന് ദീപക് കുമാര്‍