Thursday, April 28, 2011

നായരേ ഭവാന്‍ തന്നെ ശുദ്ധരില്‍ ശുദ്ധന്‍

കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ജാതിയുണ്ടോ......................                                             എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തിന് ഒരു രാഷ്ട്രീയമുണ്ട്. ഇടതു വലതു ബിജെപി പക്ഷത്തുനില്‍ക്കുന്ന മുഴുവന്‍ ജനങ്ങളും ഈ സമരത്തെ അനുകൂലിക്കുന്നവരാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ യു.ഡി.എഫിന് നേരിട്ട് സമരത്തെ പിന്തുണക്കാനാകുന്നില്ല എങ്കിലും അവരുടേതായ നിലകളില്‍ നിവേദനം നല്‍കിയും പ്രതികരിച്ചും യു.ഡി.എഫും സമരത്തെ പിന്തുണക്കുന്നുണ്ട്.                                                                                                                                                                                       .                                                   ഇപ്പോഴിതാ ഒരു സംഘടന കേരളത്തില്‍ നടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തെ മുഴുവന്‍ അപലപിച്ച് രംഗത്തിറങ്ങിയിരിക്കുന്നു. അത് മറ്റാരുമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ തണലില്‍ ഉണ്ടൂം ഉറങ്ങിയും കിട്ടേണ്ടത് മുഴുവന്‍ വാങ്ങിക്കൂട്ടൂകയും ചെയ്ത എന്‍.എസ്.എസ്സാണ്.  അവരുടെ പ്രസ്താവന “ കേരളത്തില്‍ ചില ജില്ലകളില്‍ ഉണ്ടാക്കിയിട്ടുള്ള കെടുതികള്‍ക്ക് പരിഹാരം കാണുന്നതിന് പകരം ചിലരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പൊറാട്ട് നാടകമാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്”                                                                                                                 ..                                                                                                                                                                        .                      “എന്‍ഡോസല്‍ഫാന്റെ വിതരണവും ഉപയോഗവും തടയുന്ന കാര്യത്തില്‍ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ് എന്നും യോഗം ചൂണ്ടിക്കാട്ടി”                                                                                                                                                     .                                                                                                                                                                   .                                  കൃസ്തീയ സഭകളും വെള്ളാപ്പള്ളിയുമൊക്കെ നായരെ കണ്ട് പഠിക്കണം. മാറുന്നെങ്കില്‍ ഇങ്ങനെ മാറണം.    

Thursday, April 21, 2011

.ശ്രീ.........................അലഭ്യ ലഭ്യ ശ്രീ.......................

അലഭ്യ ലഭ്യശ്രീ എന്നൊരു യോഗമുണ്ടോ...............ഉണ്ടെന്ന് ശ്രീനിവാസന്‍ ഒരു സിനിമയില്‍ നമ്മെ കാണിച്ച് തരുന്നുണ്ട്. ഈ യോഗമുള്ളവന്‍ ഇരിക്കുന്നിടം അഭിവൃദ്ധിപ്പെടുമത്രേ.......വച്ചെടി വച്ചെടി കയറ്റം. എന്നാല്‍ ഇയാള്‍ക്കോ ഇയാളുടെ കുടുംബത്തിനോ ഈ യോഗം കൊണ്ട് ഒരു പ്രയോജനവുമില്ല. സ്വന്തം വീട്ടില്‍ ഇരുന്നാല്‍ ഈ യോഗം പ്രവര്‍ത്തിക്കുകയില്ല.                                         അതിനാല്‍ ഈ യോഗമുള്ള ഒരുവനെ തട്ടി കൊണ്ട് പോകാന്‍ വിവിധ ഗ്രൂപ്പുകള്‍ നടത്തുന്ന കളികളാണ്  സിനിമയുടെ വിഷയം.                                                                                                                                      .                                                                                                                                                                             .                              ഈ യോഗത്തെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കാന്‍ കാര്യം നമ്മുടെ ശ്രീശാന്താണ്. ആശാന്   .അലഭ്യലഭ്യശ്രീ ഉണ്ടോ എന്ന് സംശയം. ഇല്ലെങ്കില്‍ ഒന്നുമില്ലാതെ കിടന്ന കൊച്ചി ടസ്കേര്‍സ് ഇങ്ങനെ കുതിച്ചു പായാന്‍ വല്ല കാരണവും ഉണ്ടോ..................എന്നാല്‍ ശ്രീശാന്ത് എന്ന വ്യക്തിയാകട്ടെ കളിക്കാരന്‍ എന്ന നിലയില്‍ യാതൊരു പ്രയോജനവും ടീമിന് ചെയ്യുന്നില്ല താനും.                                      .                                                                                                                                                                            .                                   ഇന്‍ഡ്യയുടെ ആദ്യ ടൊന്റി- ടൊന്റി വിജയത്തിലും ഈ അലഭ്യ ലഭ്യ ശ്രീ ഉണ്ടായിരുന്നു. പഞ്ചാബ് കിങ്സിന്റെ ഐ.പി.എല്ലിലെ കുതിപ്പിലും അലഭ്യ ലഭ്യ ശ്രീ................ പിന്നെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലും ഇതാ  അലഭ്യ ലഭ്യ ശ്രീ...............ഒരു ബോളിന്റേയോ ബാറ്റിന്റേയോ പ്രയോജനമില്ലാതെ സാന്നിദ്ധ്യം കൊണ്ട് മാത്രം ഇന്‍ഡ്യയെ വിജയിപ്പിച്ച അലഭ്യ ലഭ്യ ശ്രീ................................                                                                                                                               .                                   വിശ്വാസങ്ങളുടെയും ആചാരങ്ങളുടേയും ഈ നാട്ടില്‍ നമ്മുടെ അലഭ്യ ലഭ്യ ശ്രീ ഇന്‍ഡ്യന്‍ ടീമിലെ സ്ഥിരം അംഗമാകുമോ.............................                                                                   

Tuesday, April 19, 2011

ഉപുല്‍ തരംഗ വന്നാല്‍ പൊട്ടൂ അമ്മന്‍.

അപ്പോ തിരോന്തരം ജില്ല...............അതല്ലേ ............നീ ചോദിച്ചത്................                                                      

അതെ

 ഡാ.......അളിയാ......തിരോന്തരം മുഴുവന്‍ യു.ഡി.എഫ്. തൂത്തുവാരുമെന്നല്ലേ നമ്മുടെ വിവരോള്ള മാധ്യമ അണ്ണന്മാര് എഴുതിയേക്കണത്............ 

എന്നാലും അണ്ണാ...........അണ്ണന്റെ വിലയേറിയ ഒരഭിപ്രായം കൂടി.........
 ഊതല്ലേ........പൊന്നു മോനെ.......വിവരോല്ലാത്ത എന്റെ തന്നെ വെലയേറിയ അഭിപ്രായം.......പതിമൂന്നാന്തി അറിഞ്ഞാപ്പോരെ പയലേ നെനക്ക്............
 അതല്ലണ്ണാ.....ഒരു രസം , അണ്ണന്‍ ദാ.......ഒന്നു പിടി......ഇനി പറ ....ആരു ജയിക്കും......

ഇന്നാ..........പിടിച്ചോ.........മോനെ........എല്ലാവന്മാരക്കും അറിയാവുന്ന പോലെ നിന്റെ പാര്‍ട്ടിക്ക് രണ്ട് സീറ്റ് പണ്ടേ ഒറപ്പാണേ..................ആറ്റിങ്ങലും ചെറയങ്കീഴും......അത് അങ്ങിനെയല്ലിയോ വെട്ടിമുറിച്ചു വച്ചേക്കണെ. ഇനി കോലിയക്കോടിനെ പിടിച്ച് നിര്‍ത്തിയപ്പോഴെ പകുതി ജയിച്ച വാമനപുരം മോഹന ചന്ദ്രന്‍ വന്നതോടെ നിങ്ങക്ക് കിട്ടി. അപ്പം മൂന്നായേ.................
 അണ്ണാ..........ഇതു മൂന്നും ഒറപ്പാ...................ബാക്കിയാണ് സംശയം...........
 ശംശയം തീര്‍ത്തു തരാം...........നീ ഒഴി................പെണ്ണുമ്പിള്ളേ കേറി പിടിച്ചവന്റെ പെണ്ണുമ്പിള്ള നിന്ന സ്ഥലമില്ലേ........ഏതാടാ.............അത്...
 അണ്ണാ.................കോവളം...........അത് യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാ..............കഴിഞ്ഞ തരംഗത്തിലും വീഴാത്തതാ....................
 തരംഗം......ഫൂ..........എടാ.............മുക്കാല്‍ പങ്ക് നാടാന്മാരും നീലന്റെ ഭാര്യയായതിനാല്‍ ജമീലക്ക് കുത്തി. ഒള്ള ഈഴോന്മാരൊക്കെ പ്രകാശത്തിന്റെ മോക്ക് കുത്തി. നാടാനും ഈഴവനും കുത്തിയാ അത് മതി ജമീല പ്രകാശത്തിന് കോവളത്ത് ജയിക്കാന്‍. നീ ഒറപ്പിച്ചോ നിന്റെ നാലാമത്തെ സീറ്റ് കോവളം.
 അണ്ണാ.........പരമാവധി നാലു സീറ്റ് കിട്ടും അല്ലേ.........................
 എടാ..........കെഴങ്ങാ.........നിക്കടാ..........അടുത്തത് നേമം.................അതു കൂടി പിടിച്ചോ.................
 അണ്ണാ............രാജേട്ടന്‍ ജയിക്കാന്‍ പോകുന്ന മണ്ഡലം...................
 അങ്ങേര് കേന്ദ്ര മന്ത്രിയായിരുന്നിട്ട് ജയിച്ചില്ല.............പിന്നാ............വെറുമൊരു പ്രതി പക്ഷ എ.എല്‍.എ, എടാ..നേമം എം.എല്‍.എ.ആ കണ്ടാ പേടിയാവുന്ന താടിക്കാരന്‍ തന്നെ..........
 ശിവങ്കുട്ടിയോ.......
 അതേന്നേ........അതു തന്നെ...........നിന്റെ ഒരു എം.എല്‍.എ. എനിക്കു ഈ മണ്ഡലം വേണ്ടേ.....ഞാനിവിടെ നിന്നാ തോക്കുവേ.............എന്ന് വിളിച്ചോണ്ട് ഓടിയത് ഓര്‍മ്മയുണ്ടോടാ....................... 

ശെല്‍ വരാജ് നെയ്യാറ്റിങ്കര വേണ്ടാ.......എന്ന് പറഞ്ഞതാണോ അണ്ണന്‍ ഉദ്ദേശ്ശിച്ചത്........
അതു തന്നെ അവന് ഒരു പ്രതീക്ഷയുമില്ലെങ്കിലും നീ നോക്കിക്കോ ആളുകള്‍ അവനെ തന്നെ ജയിപ്പിക്കും.
അണ്ണാ..........ആറായി...........എനിക്ക് സഹിക്കാന്‍ വയ്യ.............
ആറ് കിട്ടിയപ്പോ നീ കെടന്ന് ചാടിയാലോ..ചെറുക്കാ..........വര്‍ക്കലയും കഴക്കൂട്ടവും കൂടി കിട്ടുമ്പോഴോ.......
വര്‍ക്കലയോ..........വെറുതേ വെള്ളമടിച്ച് പോഴത്തരം പറയാതെ അണ്ണാ.........കഴിഞ്ഞ തരംഗത്തില്‍ പോലും പിടിച്ചു നിന്നതാ വര്‍ക്കല കഹാര്‍. അവിടെ മറിച്ചിടുക അസാധ്യം.
ഡാ.........വിവരദോഷീ..............കല്ല്യാണം കഴിക്കാത്ത ഒരു മേത്തച്ചെറുക്കനും കൊച്ചു പിള്ളേരുള്ള ഒരുത്തനും തമ്മി മത്സരിച്ചാ ആര്‍ക്ക് വോട്ട് ചെയ്യൂന്ന് വീട്ടിപ്പോയി നിന്റെ കെട്ടിയോളോട് ചോദിക്കെടാ.......
അണ്ണാ.........അപ്പം വര്‍ക്കലയും..............
അതേടാ..........കൊച്ചു പെമ്പിള്ളേരുടെ വോട്ട് കൊണ്ട് റഹീം ജയിക്കും. രണ്ടായിരം വോട്ടിന്.........    
 അപ്പോ...എട്ട് സീറ്റ് ................                            
 അതേടാ.............എട്ട് സീറ്റ് ..............പക്ഷേ നീ അധികം നെഗളിക്കണ്ടാ............... ഉപുല്‍ തരംഗ വന്നാല്‍ പൊട്ടു അമ്മന്‍.
 അതെന്തരണ്ണാ......................      
 എടാ.........സിമ്പിള്‍ “ യുഡീഫ് തരംഗം വന്നാ...............പൊട്ടി നമ്മള്‍”

Friday, April 8, 2011

രണ്ട് പീഡനങ്ങള്‍ , പീഡകരും

“ആരാളിവള്‍ തന്നധരം പേയം” എന്ന് അന്ന് കാട്ടാളന് തോന്നി. മരണത്തില്‍ നിന്ന് രക്ഷിച്ചതിനാല്‍ പേയി താന്‍ തന്നെ ആയിക്കോട്ടെ എന്ന് ദമയന്തി നിനക്കുമെന്ന് കാട്ടാളനും തോന്നി. ആ തോന്നല്‍ ദമയന്തിക്കില്ലാത്തതിനാല്‍ കാട്ടാളന്‍ യമപുരി പൂകി.
  ചരിത്രത്തിലെ ആദ്യ പീഡന ശ്രമം അങ്ങിനെ അവസാനിച്ചു.........

ഇപ്പൊ പത്രങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് രണ്ട് പീഡനങ്ങളാണ്. നമ്പര്‍ ഒന്ന്. പി.ശശിയുടെ പീഡനം.
 രണ്ട്, അച്യുതാനന്ദന്‍ ലതികാ സുഭാഷിനെ പീഡിപ്പിച്ച സംഭവം. രണ്ടാം സംഭവം വന്നതോടെ ആദ്യസംഭവം ഒന്ന് താണോ എന്ന് സംശയം. വിഷമിക്കേണ്ട വീരേന്ദ്രകുമാര്‍ ആളെ വിട്ടിട്ടുണ്ട്. ആദ്യസംഭവം വീണ്ടും ജീവന്‍ വക്കും.
  
കണ്ണൂരിലെ രണ്ട് പീഡനങ്ങളെകുറിച്ചാണ് ഈ പോസ്റ്റ്, അതിനെകുറിച്ച് മാത്രം.

*************************************************
ഒന്ന്........... സി.പി.എം.ജില്ലാ സെക്രട്ടറി തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി എന്ന് ഒരു ഡി.വൈ.എഫ്.ഐ.നേതാവ് , സംസ്ഥാനസെക്രട്ടറി പിണറായി വിജയന് പരാതി നല്‍കുന്നു. പിണറായി വിജയന്‍ ആ പരാതി സംസ്ഥാന കമ്മിറ്റിക്ക് നല്‍കുന്നു. കമ്മിറ്റി പരാതി അന്വേഷിക്കാന്‍ സമിതിയെ വക്കുന്നു. അതിനു മുമ്പേ തന്നെ ശശിയോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെടുന്നു. അന്വേഷണകമ്മീഷന്‍ ശശിയെ കുറ്റക്കാരന്‍ എന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുന്നു. ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്തുന്നു......................................

         ഇതില്‍ ഒരുപാട് സംശയങ്ങളുണ്ട് നമ്മുടെ മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും, ആദ്യത്തേത് ഇതാണ് , ഒരു പീഡന പരാതി പാര്‍ട്ടി സെക്രട്ടറിക്ക് കിട്ടിയാല്‍ അത് പാര്‍ട്ടിയാണോ അന്വേഷിക്കേണ്ടത് ?. അത് പോലീസിനെ ഏല്പീക്കണ്ടേ......ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്തിയാല്‍ മതിയോ, പുറത്താക്കണ്ടേ..........................
              ന്യായമായ സംശയങ്ങള്‍........................അതു കൊണ്ട് തന്നെ ഇത്തരം പീഡന ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാതൃകാപരമായ നടപടികള്‍ ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടോ എന്ന് കരിമീന്‍ അന്വേഷിച്ചു. ഉത്തരം കിട്ടി.................ആദര്‍ശധീരരായ കോണ്‍ഗ്രസ്സുകാര്‍ കാട്ടിയ ആ ഉദാത്ത മാതൃക. അതു കണ്ട് കരിമീന്റെ കണ്ണ് നിറഞ്ഞു പോയി. ഈ സി.പി.എം എന്താണ് ശശിക്കേസില്‍ ഈ മാതൃക പിന്തുടരാത്തത്................................

*********************
രണ്ടാം പീഡനക്കേസ്- മാതൃകാ നടപടിയുണ്ടായത്...........
 അദ്ധ്യാപികയായി ജോലി ലഭിക്കാന്‍ ശുപാര്‍ശ ചെയ്യണം എന്ന് ആവശ്യപ്പെട്ട് അന്നത്തെ കണ്ണൂര്‍ കോണ്‍ഗ്രസ്സ് നേതാവും സര്‍വോപരി സംസ്ഥാന മന്ത്രിയുമായ ഒരാളെ സമീപിച്ച തന്റെ സഹോദരിയെ അയാള്‍ പീഡിപ്പിച്ചു എന്നും അതിനു ശേഷം സഹോദരിയെ മദ്രാസ്സിലേക്ക് കടത്തി എന്നും ഭാര്യയും മക്കളുമുള്ള ഇയാള്‍ തന്റെ സഹോദരിയെ വെപ്പാട്ടിയാക്കി വച്ചിരിക്കുന്നു എന്നും കണ്ണൂരിലെ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ആദര്‍ശധീരനായ മുഖ്യമന്ത്രി എ.കെ.ആന്റണിക്ക് പരാതി നല്‍കി. ആദര്‍ശധീരനായ അദ്ദേഹം ആ പരാതി അപ്പോള്‍ തന്നെ ടി നേതാവിന് കൈമാറി. സത്യസന്ധനായ ആ കോണ്‍ഗ്രസ്സ് നേതാവാകട്ടെ അപ്പോള്‍ തന്നെ ആ പരാതി അന്വേഷിക്കുവാന്‍ ഒരു സമിതിയെ നിയോഗിച്ചു. ആ സമിതിയാകട്ടെ കണ്ണൂര്‍ നഗരത്തിലൂടെ ആട്ടോ റിക്ഷയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന പരാതിക്കാരനെ അപ്പോള്‍ തന്നെ കണ്ടു പിടിച്ച് അയാളുടെ രണ്ട് കാലുകളും അടിച്ചൊടിച്ച് പരാതി പരിഹരിക്കുകയും ചെയതു.
പിന്നെ നേതാവ് ജയിച്ച് എം.പിയായി കേന്ദ്രത്തില്‍ കഴിയുന്നു. ..............................
********************

                ഇതല്ലേ മാതൃകാ നടപടി ................