പത്രം ഏജന്റെ സമരം ടി.പി.വധത്തിന് മുന്നോടി............
മൂന്ന് മാസത്തിന് മുന്‍പ് ആരംഭിച്ച പത്രം ഏജന്റെ സമരം ടി.പി.വധം ലക്ഷ്യമിട്ടുള്ളതായിരുന്നു എന്ന് തെളിയുന്നു. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം വാര്‍ത്തയാകാതിരിക്കാനും പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ആ സമരം. സമരം ശക്തിപ്പെട്ട നാളുകളില്‍ തന്നെ ചന്ദ്രശേഖരനെ വധിക്കുവാനായിരുന്നു പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആ വധശ്രമം പാളുകയുണ്ടായി. അടുത്ത വധശ്രമം വരെ സമരം നീട്ടാന്‍ ശക്തമായ ശ്രമം ഉണ്ടായെങ്കിലും പൊതുജനം തിരിച്ചടിച്ചതിനാല്‍ സമരം പരാജയപ്പെടുകയാണുണ്ടായത്.
പ്രമുഖ പത്രമാധ്യമങ്ങളെ മുഴുവന്‍ സമരത്തില്‍ ഉള്‍പ്പെടുത്തുകയും പാര്‍ട്ടി പത്രങ്ങളെ ഒഴിവാക്കുകയും ചെയ്ത നടപടി അന്നേ സംശയമുളവാക്കിയിരുന്നു. ചന്ദ്രശേഖരനെപ്പോലൊരാളെ കൊലപ്പെടുത്തുമ്പോള്‍ പ്രമുഖ മാധ്യമങ്ങള്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും പൊതുജനാഭിപ്രായം കൊലക്കെതിരായി ആഞ്ഞടിക്കുമെന്നും ഇവര്‍ കണക്കുകൂട്ടിയിരുന്നു. ഇതൊഴിവാക്കാനാണ് പത്ര വിതരണം തടസ്സപ്പെടുത്തുന്ന സമര പരിപാടികള്‍ ആരംഭിച്ചത്. കേബിള്‍ ടി.വി. കണക്ഷനുകള്‍ പരിമിതമാണ് എന്നും ഇതില്‍ തന്നെ വാര്‍ത്താ ചാനലുകള്‍ സാമാന്യ ജനം അത്രക്ക് ശ്രദ്ധിക്കുകയില്ല എന്നും കണക്കുകൂട്ടിയാണ് പത്രങ്ങളെ ഉപരോധിച്ചത്.
( ഇത്രയേ എനിക്ക് എഴുതാനാകൂ.....ബാക്കി മാതൃഭൂമിയുടേയോ മനോരമയുടേയോ ലേഖകന്മാര്‍ എഴുതുന്നതായിരിക്കും. ഞാന്‍ എഴുതിപ്പോയി എന്നതുകൊണ്ട് അവര്‍ എഴുതുന്നില്ല എങ്കില്‍ മംഗളത്തിലെങ്കിലും ബാക്കി പ്രതീക്ഷിക്കുന്നു.)