ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി. ഒരു സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നത് വലിയ കാര്യമൊന്നുമല്ലെങ്കിലും അത് മഹത്തായ ഒരു കാര്യമാണെന്ന് നമ്മുടെ രണ്ട് പ്രമുഖ പത്രങ്ങള്‍ ആഘോഷിക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായി 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൌജന്യ ചികിത്സ ഏര്‍പ്പെടുത്തിക്കൊണ്ട് രണ്ടാം വര്‍ഷം ആഘോഷിക്കുന്ന ചാണ്ടി സര്‍ക്കാരിനെ എത്ര പുകഴ്തിയിട്ടും ഈ പത്രങ്ങള്‍ക്ക് തൃപ്തിയാകുന്നുമില്ല
.
തിരുവനന്തപുരം: പതിനെട്ട് വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ
ചികിത്സ ലഭ്യമാക്കുന്ന 'ആരോഗ്യ കിരണം' പദ്ധതിക്ക് തുടക്കം കുറിച്ച്
യു.ഡി.എഫ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്. കേരള സര്‍വകലാശാലാ സെനറ്റ്
ഹാളില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കും
ആരോഗ്യ കിരണം പദ്ധതിക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടക്കം കുറിച്ചു.
കോക്ലിയര്‍ ഇംപ്ലാന്‍േറഷനിലൂടെ കേള്‍വിശക്തി തിരിച്ചുകിട്ടിയ പേരൂര്‍ക്കട
സ്വദേശിനിയായ അനസൂയ എന്ന ബാലികയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രി നിലവിളക്ക്
തെളിച്ചത്. ചടങ്ങിന് മുന്നോടിയായി പ്രാര്‍ത്ഥനാഗാനം ആലപിക്കാനും അനസൂയ
എത്തിയിരുന്നു.(Published on 18 May 2013..മാതൃഭൂമി)
മനോരമ കുറച്ചു കൂടി പൊലിപ്പിക്കുന്നുണ്ട്....നല്ല കാര്യം...ഒരു സര്‍ക്കാര്‍ നല്ലത് ചെയ്താല്‍ അത് എഴുതണ്ടേ ? അല്ലെങ്കിലും തങ്ങളുടെ പിന്തുണയില്‍ മാത്രം നിലനില്‍ക്കുന്ന സര്‍ക്കാര്‍ ആകുമ്പോള്‍
എങ്കിലും ഒരു പഴയ വാര്‍ത്ത കൂടി കാണുക.....
താലോലം പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ri, (19 Mar 2010 02:00:16 +0000- തേജസ്)
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൌജന്യ ചികിത്സ ലഭ്യമാക്കുന്ന സര്‍ക്കാരിന്റെ താലോലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മെഡിക്കല്‍ കോളേജ് ഓള്‍ഡ് ആഡിറ്റോറിയത്തില്‍ മുഖ്യമന്തി ശ്രീ.വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിച്ചു. അര്‍ബുദം , ഹൃദ്രോഗം, വൃക്കരോഗം എന്നിവയടക്കമുള്ള കടുത്ത രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ട കുട്ടികളുടെ ശസ്ത്രക്രിയാ ചെലവ് പൂര്‍ണ്ണമായും ഏറ്റെടുക്കുന്മെന്ന് മുഖ്യമന്തി പറഞ്ഞു. .................പ്രതിപക്ഷ നേതാവ് , ഉമ്മഞ്ചാണ്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു..................
ഇതാണ് സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ കൊണ്ട് വരുന്ന പദ്ധതി എന്ന് മാതൃഭൂമി എന്ന് പുകഴ്തിയത്....
എല്‍.ഡി.എഫ്.സര്‍ക്കാര്‍ കൊണ്ട് വന്നത് “ താലോലം” പദ്ധതിയാണ് . യു.ഡി.എഫിന്റേത് “ ആരോഗ്യകിരണവും”. താലോലം പരിഷ്കരിച്ചതാണ് ആരോഗ്യകിരണമെങ്കില്‍ അത് വാര്‍ത്തയില്‍ വരാത്തതെന്തേ ?
കേരള നിയമ സഭയില്‍ മന്ത്രി ..മുനീറിനോട് ശ്രീമതി.കെ.കെ.ലതിക , ഫെബ്രുവരി 2012 ന് താലോലം പദ്ധതിയെ പറ്റി ( എല്‍.ഡി.എഫ്. നടപ്പിലാക്കിയ താലോലം പദ്ധതിയെ പറ്റി തന്നെ) ചോദിക്കുന്നു..
നിയമസഭ
അതില്‍ ഇങ്ങനെ പറയുന്നു “ മെഡിക്കല്‍ റി.ഇംബേഴ്സ്മെന്റ് ലഭിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല....മറ്റെല്ലാവര്‍ക്കും ലഭിക്കും “
ആരോഗ്യ കിരണം പദ്ധതിയുടെ മെച്ചത്തെ പറ്റി മനോരമ വാചാലമാകുന്നു ..“ രക്ഷിതാക്കള്‍ സര്‍ക്കാര്‍ ജീവനക്കാരോ പെന്‍ഷന്‍ വാങ്ങുന്നവരോ ആദായ നികുതി അടക്കുന്നവരോ ആയവര്‍ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാക്കുക”......
അത് ഞമ്മളാ.......എന്ന ബഷീര്‍ കഥാപാത്രത്തിന് പത്രങ്ങള്‍ ശരി മൂളുന്ന ഒരു കാലം കടുത്ത ഭ്രാന്തിനിടയില്‍ പോലും ബഷീര്‍ നിനച്ചിട്ടുണ്ടാവില്ല...........
.
പതിനെട്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ