Friday, October 18, 2013
Thursday, October 10, 2013
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം........
ചില വാര്‍ത്തകള്‍ വായിക്കുന്നത് എന്ത് ആവേശത്തോടെയായിരിക്കും...............വി.എസ്.അച്യുതാനന്ദന്റെ ഈ വാര്‍ത്ത ഡൂള്‍ ന്യൂസില്‍ വായിച്ച് ഞാന്‍ കോരിത്തരിച്ചു...വാര്‍ത്ത ഇതാണ് .....
പാര്‍ട്ടിയുടെ നയവ്യതിയാനങ്ങള് ചൂണ്ടിക്കാട്ടുന്നതിന്റെ പേരിലാണ് തന്നെ ക്രൂശിക്കുന്നതെന്ന് വി.എസ്.വ്യക്തമാക്കി.നയ വ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ നേതൃത്വം സംഘടനാപരമായ നടപടി എടുക്കുന്നു.പ്രത്യയശാസ്ത്ര പ്രശനം ഉന്നയിക്കുന്നവരെ വെട്ടിപ്പുറത്താക്കുന്നു.ഇത്തരക്കാരോട് നേതൃത്വത്തിന് വൈരാഗ്യ ബുദ്ധിയാണ് ................
ഡൂള്‍ ന്യൂസിന്റെ പൂര്‍ണ്ണ രൂപം ഇവിടെ
http://www.doolnews.com/vs-reply-to-pb-commission-malayalam-432.html
വി.എസ്.അച്യുതാനന്ദന് ഹല്ലേലുയ പാടുന്ന , വി.എസ്.ഫാന്‍സ് നേതാവായ ശ്രീ.ജയചന്ദ്രന് നായരുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ സമകാലിക മലയാളം പഴയതൊന്ന് കൈയ്യില്‍ കിട്ടി.
ദാ കിടക്കുന്നു കിടിലന്‍ ഒരു റിപ്പോര്‍ട്ട്
ഇങ്ങനെ വായിക്കാം.......” പാര്‍ട്ടി സംസ്ഥാന കമിറ്റിയില്‍ വി.എസ്,അച്യുതാനന്ദനെ അനുകൂലിക്കുന്നവര്‍ വന്‍ ഭൂരിപക്ഷം നേടിക്കഴിഞ്ഞപ്പോള്‍ തന്നെ സി.ഐ.ടിയു പക്ഷത്തെ പ്രമുഖര്‍ പുറത്താക്കപെടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.................................
മുഖ്യമന്ത്രി നായനാരെ ലക്ഷ്യം വച്ചുള്ള നീക്കങ്ങള്‍ ശക്തിപ്പെടുന്നതും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. മുല്ലപെരിയാര്‍ വിഷയത്തില്‍ നായനാര്‍ക്കെതിരെ ആരോപണമുന്നയിച്ച് ജലവിഭവ വകുപ്പ് മുഖ്യമന്ത്രിയില്‍ നിന്ന് മാറ്റി പിണറായി വിജയനെ ഏല്‍പ്പിക്കാന്‍ ഒരു വിഭാഗം നടത്തിയ നീക്കം പരാജയപ്പെട്ടു.മുഖ്യമന്ത്രിയുടെ വകുപ്പ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച പിണറായി വിജയന്റെ പക്വതയാര്‍ന്ന സമീപനമാണ് അനിവാര്യമായിരുന്ന നാണക്കേടില്‍ നിന്ന് ഇടതുമുന്നണിയെ രക്ഷിച്ചത്......................
ഈ ചരിത്രം ആവര്‍ത്തിക്കും ............പ്രഹസനമായിട്ടും എന്നൊക്കെ പറയുന്നത് ഇതായിരിക്കും അല്ലേ ?
Subscribe to:
Posts (Atom)