ഇതാ അയാള്‍ വീണ്ടും. അതും അഴിക്കോടിനെതിരെ
ഇനി പത്രങ്ങള്‍ അതേറ്റെടുക്കും.
അഴിക്കോടിന്റെ ജീവിതം കട്ടപ്പൊക.
കാലഘടികാരത്തെ എട്ടു കൊല്ലം പിന്നിലേക്കു നയിക്കുക. അന്ന് പത്രങ്ങളില്‍ നിറഞ്ഞുനില് ക്കുന്നൊരു അച്യുതാനന്ദനുണ്ട്.
അത് ഇന്നത്തെ ആള് ദൈവമല്ലാ.
"കണ്ണൂരില്‍ താപനിലയം നടപ്പിലാക്കാന്‍ അച്യുതാനന്ദന് എന്നോട് അഞ്ചു കോടി ആവശ്യപ്പെട്ടു"- കെ പി പി നമ്പ്യാര്‍ ചാനലുകളില്‍ പൊട്ടിക്കരഞ്ഞു. അത് നമുക്ക് മറക്കാം
ഹരിപ്പാട്ട് മദ്യമാഫിയ ചവുട്ടിക്കൊന്ന യുവാവിന്റെ വീട്ടില്‍ ചെന്നു മരിച്ചയാളെ അപഹസിച്ച അച്യുതാനന്ദനെ മറക്കാം
ആലപ്പുഴയിലെ മദ്യമാഫിയക്കും മണല്‍ മാഫിയക്കും ചൂട്ടുപിടിക്കുന്ന അച്യുതാനന്ദന് എന്ന് നിങ്ങല്‍ ആരോപിച്ചത് ഞങ്ങള്‍ മറക്കാം
പാവപ്പെട്ട കര്‍ഷകന്റെ തെങ്ങും വാഴയും കമുങ്ങും വെട്ടിനശിപ്പിച്ചിട്ട് യുദ്ധം ജയിച്ച് യോദ്ധാവിനെപ്പോലെ അട്ടഹസിച്ച അച്യുതാനന്ദന്റെ ചാനല്‍ കാഴ്ചകള്‍ നമുക്കു മറക്കാം.
ശിവഗിരി മഹാസമാധി പിടിച്ചടക്കി വെള്ളാപ്പള്ളിക്കു കാഴ്ചവച്ച പഴയ ശാശ്വതീകാനന്ദാനാളുകള്‍ നമുക്ക് മറക്കാം.
കേരളം മുഴുവന്‍ എസ് എഫ് ഐ വിദ്യാഭ്യാസ ബന്ദ് നടത്തുമ്പോള്‍ കൊല്ലം റ്റി.കെ.എമ്മില്‍ പരീക്ഷ എഴുതിയ ഏക വിദ്യാര്‍ത്ഥി അരുണ്‍കുമാറായിരുന്നു എന്ന വാര്‍ത്ത ഞങ്ങള്‍ക്ക് പറഞ്ഞുതന്നത് നിങ്ങള്‍ പത്രലോകമാണ്.
ഞങ്ങള്‍ എസ് എഫ് ഐ ക്കാര് പഠനം കഴിഞ്ഞ് എം പ്ലോയ്മെന്റ് എക്സ്ചേഞ്ചിന് മുന്നില്‍ ക്യൂ നില്ക്കുമ്പോള് അതേ അരുണ്‍ കുമാറ് കയറ് ഫെഡിന്റെ എം ഡി യായതും ഞങ്ങള്‍ കണ്ടു.
അനധിക്രിത നിയമനങ്ങള്‍ക്കെതിരെ കളക്റ്ററേറ്റും ഡി.എം.ഓ ആഫീസും പിക്കറ്റു ചെയ്ത ഞങ്ങള്‍ കയര്‍ഫെഡിലെ നിയമനങ്ങള്‍ കണ്ടില്ല എന്നു നടിച്ചു.
ദാവൂദ് ഇബ്രാഹിമിന്റേത് എന്നു നിങ്ങള്‍ വിശെഷിപ്പിച്ച ഈസ്റ്റ്-വെസ്റ്റ് എയര്‍ലൈന്‍സിന്റെ എം ഡി വെടിയേറ്റ് മരിച്ചപ്പോള്‍ അച്യുതാനന്ദന് മാത്രം മരണവീട് സന്ദര്‍ശിച്ചത് നിങ്ങള്‍ക്ക് ദുരൂഹതയായിരുന്നു.
കൊല്ലം എസ് എന്‍ കോളേജ് തകര്‍ത്തപ്പോഴും ശ്രീനാരായണ പ്രതിമകള്‍ ആക്രമിക്കപ്പെട്ടപ്പോഴും നിങ്ങളുടെ കൈകള്‍ നീണ്ടത് അച്യുതാനന്ദനെതിരെ ആയിരുന്നു.
ചരിത്രത്തിന്റെ ഏത് ദശാസന്ധിയിലാണ് അച്യുതാനന്ദന് ആള് ദൈവമാകുന്നത്?.
തനിക്കനുകൂലമായ വാര്‍ത്തകളും ചിത്രങ്ങളും വായിച്ച് ആസ്വദിക്കുന്ന വിപ്ലവകാരി. തന്നെ എതിര്‍ക്കുന്നവരുടെ ജീവിതം തന്നെ കരിതേച്ചുകളയുന്നൊരു മനുഷ്യസ്നേഹി.
കേരളം കണ്ട ഏറ്റവും ഭീകരമായ ഒരു പെണ് വാണിഭക്കേസില്‍ ഒരു വി.ഐ.പി.യെ തിരുകിക്കയറ്റി തന്റെ സഹപ്രവര്‍ത്തകരെ പ്രതിയാക്കാന്‍ നോക്കിയ നീതിശാലി.
രാഷ്ട്രീയത്തില്‍ ഒരാല് സത്യസന്ധനാകുന്നത് അയാളുടെ നന്മയാലല്ല. മറ്റുള്ളവര്‍ എല്ലാം കള്ളന്മാരാകുമ്പോഴാണ്‍. കോണ്‍ഗ്രസ്സില്‍ എല്ലാപേരെയും കള്ളന്മാരാക്കി ആന്റണി അത് നേടി.
അതേ മന്തിന്റെ മണ്ഡലത്തില്‍ നിന്നും മറ്റൊരു വിശുദ്ധന് ആള്‍ദൈവം ഉയിര്‍ക്കുന്നു.
ഇദ്ദേഹം ഹരിശ്ചന്ദ്രനാകുന്നതിന്റെ ഫോര്‍മുല ഇങ്ങനെ
പിണറായി - ലാവ് ലിന് പ്രതി
കോടിയേരി - പെണ് വാണിഭം,വ്യാജ സി.ഡി, ഇപ്പോള്‍ ടോട്ടല്‍ ഫോര്‍ യു
ബേബി - പെണ് വാണിഭം, സ്വരലയ
ഐസക് - ചാരന്
ശ്രീമതി - ചിക്കുന്‍ ഗുനിയ, ടോട്ടല്‍ ഫോര്‍ യു
സുധാകരന് - വിടുവായന്
അവശേഷിക്കുന്നത് പാലൊളി മാത്രം. ഒരുനാള്‍ ജനശക്തി എഴുതും തദ്ദേശ സ്വയംഭരണ വകുപ്പിലെ അഴിമതികള്‍.
അതോടെ രാഷ്ട്രീയ സത്യസന്ധതാടീമിന്റെ ഏക ബാറ്റ്സ് മാന്‍ അച്യുതാനന്ദനാകും.
പണ്ട് ഇ എം എസ് ഇങ്ങനെ എഴുതി " സഖാക്കളെ എന്നെ പുകഴ്ത്തി മനോരമ എന്തെങ്കിലും എഴുതിയാല്‍ പ്രിയ സഖാക്കളെ നിങ്ങള്‍ കരുതിക്കൊള്ളൂ എനിക്കെന്തോ തെറ്റു പിണഞ്ഞെന്നു".
പാവം നമ്പൂതിരി!. അച്യുതാനന്ദന്റെ ബുദ്ധിയില്ലല്ലോ നമ്പൂതിരിക്കു,. അതുണ്ടായിരുന്നെങ്കില്‍ പാവം ശ്രീധരന് ഒരു അരുണ്‍കുമാറെങ്കിലും ആകാമായിരുന്നു.
9 comments:
സഖാവ് പിണരായി ഭക്താ,
അച്യുതാനന്ദന് ആള്‍ദൈവമായ ചരിത്രം തിരയുമ്പോള്‍ തന്നെ അഴിക്കോടെങ്ങിനെ സഖാവായി എന്ന ചരിത്രം കൂടി ചികഞ്ഞു നോക്കൂ. കോട്ടയത്തെ സിറിയക് തോമസും മറ്റു ചില വൈസ് ചാന്‍സലര്‍ കൊതിയന്മാരും കൂടി, കൊതി മൂത്ത് ധാര്‍മ്മികരോഷം മൂത്തപ്പോഴാണ് അഴീക്കോട് മാഷ് കോളേജില്‍ നിന്നും കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ നിന്നും മാറി പൊതുവേദിയിലെ പ്രാസംഗികനായി തിളങ്ങുന്നത്. ധാര്‍മ്മികരോഷം മുറ്റി നിന്ന് ആ വാക്കുകളും, അതിന്റെ ആവശ്യകതയും മനസ്സിലാക്കിയ മലയാളിയിലെ ചില ഇടത്തരക്കാന്‍ മൂപ്പര്‍ക്കൊപ്പം കൂടി 'നവഭാരതവേദി' കെട്ടിപ്പൊക്കി..... പിന്നെ... അതിന്റെ ചരിത്രങ്ങളും വിശദാംശങ്ങളും എങ്ങിനെ മൂപ്പര് ഇടതുപക്ഷത്തേക്ക് "ചരിഞ്ഞു" എന്നൊക്കെയുള്ള കഥകള്‍ ഈ 'തല്ലുകൊള്ളി'ക്കുപോലും വ്യക്തമായി അറിയാം അക്കഥകളൊക്കെ പിന്നെ വിശദമായി പിന്നീട്.
അച്യുതാനന്ദനെക്കുറിച്ച് താങ്കള്‍ പറയുന്ന പഴങ്കഥകളെയൊക്കെ ന്യായീകരിക്കാന്‍ ഏറെ സമയും പണവും ഊര്‍ജ്ജവും ദേശാഭിമാനിയുടെ പത്രക്കടലാസും ചിലവഴിച്ചത് ആരാണാവോ, ഇപ്പോള്‍ ഇതൊക്കെ വിളിച്ചു പറയില്ലായില്ലായിരുന്നു, മൂപ്പര് പുഞ്ചമടക്കി, വിധേയനായി, വിനയ തമ്പുരാനായി പിണറായിയും കൂട്ടരും കാട്ടിക്കൂട്ടുന്ന സകല നെറികേടുകള്‍ക്കും മുമ്പില്‍ നിശ്ലബ്ദനായാല്. ഭൂമാഫിയകള്‍ക്ക് കൂഴലൂത്തു നടത്തിയാല്‍, ഭൂമി കയ്യേറിയവനെ, വനം കയ്യേറിയവനെ, പെണ്ണിനെ കയ്യേറുന്നവനെ വെറുതെ വി്ട്ടാല്.......
അച്യൂതാനന്ദനെ വിമര്‍ശിക്കാം. അതില്‍ ശരികളുണ്ടെങ്കില്‍. എന്നാല്‍ ഇവിടെ ഈ വിമര്‍ശനത്തിലൂടെ ആരെയാണ് ന്യായീകരിക്കുന്നത് ? ച്്്ഛെ..... മോശം .
ലജ്ജയില്ലെ മനുഷ്യാ ഇങ്ങിനെ വിളിച്ചു കൂവാന്‍ ?
താഴെക്കൊടുത്തവയില്‍ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ ചൂണ്ടിക്കാണിക്കുക
വീണ്ടും അതേ ഫോര്‍മുല
അച്യുതാനന്ദനെ വിമര്ശിക്കുന്നവന് = പിണറായി ഭക്തന്
പണ്ട് ബുഷ് ചോദിച്ച പോലെ നിങ്ങള്‍ എന്നോടൊപ്പമോ അതോ ഇസ്ലാമിക ഭീകരതക്കൊപ്പമോ
ഇതിനിടയില്‍ ഒരു ചോയ്സ് ഇല്ല
ഉമ്മന്‍ ചാണ്ടിക്കു പോലും.
ഈ ഫൂമികയ്യേറ്റംന്നുച്ചാ ചുരുക്കം ചില യശ്മാനന്മാര്‍ക്ക് ജന്മാവകാശമാണ്.അവര്‍ കയ്യേറിയാല്‍ 'തല്ലു കൊള്ളൂല്ല'
വീരന് വയനാട്ടില്‍ ഹെക്ടര്‍ കണക്കിന് കയ്യേറി.കലക്ടര്‍ പറഞ്ഞു കയ്യേറ്റമോഴിപ്പിക്കാന്,എവിടെ, ആദര്ശപുമാന് ഉള്ളം കയ്യിലല്ലേ.ഒഴിയുമോ.
ക്രൈമന്റെ വക്കീല്‍ രാമകുമാരന്,ലാവലിന്‍ കേസ് ആദ്യം ഘോരഘോരം വാദിച്ച ടിയാന് തന്നെ,മുന്നാറില്‍ ടിയാന്റെ,റിസോര്‍ട്ട് പോളിയുമെന്നായപ്പോ 'പൂച്ചകള്‍' തന്ത്രപൂര്‍വ്വം പിന്മാറി അല്ല ,മാറ്റി. രാമകുമാരന് കൊടതീല്‍ പോയി. പുഷ്പം പോലെ ഊറി വന്നു. ശുഭം munnaar ഒപരേഷന് ഫിനിഷ്.കൂട്ടത്തില്‍ പറയട്ടെ, രാമകുമാരന് അക്കാലത്ത് ടീവീല് പ്രത്യക്ഷപ്പെട്ടു പിണറായി സ്തുതി വിളംബിരുന്നു.അടിയന്തരാവസ്ഥക്കാലത്തെ പിണറായി നേരിട്ട 'പീഡനം'.ഇപ്പൊ വീണ്ടും ഗിയര്‍ മാറ്റി, മാതൃഭൂമില് 'അഴിമതി'വിരുദ്ധ ലേഖനം.
തല്ലുകൊള്ളികള്‍ 'കയ്യേറ്റ' കഥകള്‍ ഇനിയുമിനിയുമുറക്കെ എഴുതട്ടെ. ഇതൊക്കെ പറഞ്ഞാ കൊയപ്പായി.പിണറായി ഫക്തന്‍. ഫക്തന്‍.തന്നെ, തന്നെ.
കരിമീനെ, അങ്ങിനെയല്ലെ കമ്മ്യൂണിസ്റ്റ് പഠന രീതി ഒന്നുകില്‍ വെളുപ്പ് അല്ലെങ്കില്‍ കറുപ്പു. (നിഷ്പക്ഷത എന്നൊന്നില്ലെന്ന് സൗകര്യപൂര്‍വ്വം നമുക്കു പറയാം.)
ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതെന്തിന്, സത്യമതാണല്ലൊ.
പാര്‍ട്ടി ഭക്തി എന്നാല്‍, നേതൃത്വ ഭക്തി എന്നു തന്നെ,. അങ്ങിനെയാണല്ലൊ ചുമരുകളില്‍ സ്റ്റാലിനും ഇടം പിടിച്ചത്.
പാത്തുമ്മേടെ.. ടെ, വാക്കിലൊക്കെ "ഫാ" കൂട്ടിയാല്‍ കളവൊക്കെ സത്യമാവുമോ, പരിഹാസം വസ്തുതകളെ ഇല്ലാതാക്കുന്നില്ലല്ലൊ.
നോ കമന്റ്... :)
ഭൂമാഫിയകള്‍ക്ക് കൂഴലൂത്തു നടത്തിയാല്‍, ഭൂമി കയ്യേറിയവനെ, വനം കയ്യേറിയവനെ, പെണ്ണിനെ കയ്യേറുന്നവനെ വെറുതെ വി്ട്ടാല്....... തല്ലുകൊള്ളി
താങ്കള്‍ എഴുതിയത് പൂര്‍ണമായും ശരിയാണ്. പക്ഷേ അച്യുതാനന്ദന് ജനിച്ചത് 2001-ല്‍ അല്ല എന്നാണ് എന്റെ ഓര്‍മ്മ. അങ്ങിനെയാണെങ്കില്‍ അദ്ദേഹത്തിന് 85 വയസ്സാകുമായിരുന്നില്ല.
ഒരു പക്ഷേ 2001-ല്‍ ആയിരിക്കാം അദ്ദേഹത്തിന് ജ്ഞാനോദയം ഉണ്ടായത്.
Post a Comment