Tuesday, June 16, 2009
ഒരു ഗൈഡിന്റെ ഭാഷാ പ്രശ്നങ്ങള്‍
ഞങ്ങള്‍ക്കിടയില്‍ വിവരം ഉള്ള ഏക വ്യക്തി എന്ന നിലയിലാണ് ഷിബുവിന് ദിവാകരേട്ടന് ലോഡ്ജില്‍ ജോലി കൊടുത്തത്.
ജോലി എന്ത് എന്നുള്ളതിന് ഷിബു തന്ന മറുപടി “ റിസപ്ഷണലിസ്റ്റ്” എന്നായിരുന്നു.
എന്തായാലും ടൂറിസ്റ്റ് കേന്ദ്രത്തില്‍ ലോഡ്ജില്‍ ഷിബു ജോലിയില്‍ പ്രവേശിച്ചു.
വൈകുന്നേരം ഞങ്ങള്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്നു. ഞങ്ങള്‍ക്കുള്ള മസാല്‍ ഷിബു വിളമ്പുന്നു.
“ഇന്നൊരു മദാമ്മ വന്നിരുന്നു. വന്ന പാടെ എന്നെ കെട്ടിപ്പിടിചൊരുമ്മ”
എന്നിട്ട്? എന്നിട്ട്?
ഞങ്ങള്‍ ആര്‍ത്തിയോടെ വാ പൊളിച്ചിരിക്കുന്നു
ശ്ശെ! അതൊക്കെ പറയാന്‍ കൊള്ളില്ലടേ.................
അങിനെയല്ലളിയാ...............നീ പറ.....................
ശ്ശെ....................പിന്നെപ്പറയാമടേ..................
അടുത്ത ദിവസം
അളിയന്മാരേ ഇന്നലെ വൈകിട്ട് ഞാന്‍ കൌണ്ടറില്‍ നില്ക്കുമ്പോള് മുറിയില്‍ നിന്നും ഒരു മദാമ്മയുടെ ഫോണ്‍. “ഷിബൂ , ബ്രിങ്ങ് മി എ സോപ്പ്”.
“അളിയാ ഞാന്‍ സോപ്പുമായി ചെല്ലുമ്പോള്‍ മദാമ്മ കുളിമുറിയില്‍.........................‘ ഷിബു നിര്‍ത്തി
‘പറ അളിയാ’ ഏഴ് എട്ട് വായകള്‍ തുറന്നടിഞ്ഞു.
“ഓ അതൊക്കെ പറഞ്ഞാല്‍ ശരിയാവൂല്ലടെ..............”
അങ്ങിനെയിരിക്കെ ഷിബു വിന്റെ ഇംഗ്ലീഷ് നേരിട്ട് കേള്‍ക്കാന്‍ ഞങ്ങളില്‍ ഒരാള്‍ക്ക് ഭാഗ്യമുണ്ടായി.
സംഭവമിങ്ങനെ
രാത്രി 10.30. മുറിക്കകത്തെ അസഹ്യമായ ചൂട് സഹിക്കാതെ ഒരു സയിപ്പ് രാത്രി കടപ്പുറത്തേക്കു പോകുവാന്‍ പുറത്തിറങ്ങി. ഷിബുവായിരുന്നു കൌണ്ടറില്‍
ഒരു സായിപ്പ് രാത്രി പുറത്തേക്കിറങ്ങി പോകുക, അതും ദൈവത്തിന്റെ സ്വന്തം നാട്ടില്‍. ഷിബു വിന്
അപകടം മണത്തു. സായിപ്പിനെ തടഞ്ഞേ പറ്റൂ.
ഷിബു പറഞ്ഞു.” സര്.നൊ, നൊ. നൈറ്റ്. നൊ നൊ”
സായിപ്പ് മിണ്ടിയില്ല. സായിപ്പിന് രാത്രിയെ പേടിയില്ല എന്നു മനസ്സിലായി.
ഇനി അടുത്ത മാര്‍ഗ്ഗം. പാമ്പാണ്.
സായിപ്പിന് പാമ്പിനെ പേടിയാണ്.
ഷിബു സായിപ്പിനോടു പറഞ്ഞു.” സായിപ്പേ,! നൊ നൊ ......നൈറ്റ് വാക്കിങ് ബികാസ് സ്നേക്സ് ആര് വാക്കിംഗ്.”
സായിപ്പ് തിരിച്ചു കയറീ.
Subscribe to:
Post Comments (Atom)
1 comment:
അതാ പറയുന്നത് ..............ഇംഗ്ലീഷ് ഭാഷ വെറും സിമ്പിളല്ലേ............:)
Post a Comment