Monday, September 7, 2009

മുത്തൂറ്റ് നാസര്‍ വധിക്കപ്പെട്ടാല്‍

മുത്തൂറ്റ് പോള്‍ വധിക്കപ്പെട്ടു. കൊന്നത് കാരി സതീശനാണ് എന്ന് പോലീസും അതല്ല കോടിയേരിയുടെ ഉത്തരവ് പ്രകാരം ഓം പ്രകാശാണ് എന്ന് മാത്രുഭൂമിയും മനോരമയും പറയുന്നു.
സത്യം എന്തോ ആകട്ടെ.......കൊല്ലപ്പെട്ടത് പോളിനു പകരം മുത്തുറ്റ് നാസറോ മുത്തൂറ്റ് സുബൈറോ ആയിരുന്നെങ്കില്‍ മനോരമ മാത്രുഭൂമി എന്നിവര്‍ നിരത്തുമായിരുന്ന തലക്കെട്ടുകളില്‍ ചിലത്.
1, വ്യവസായി കൊല്ലപ്പെട്ടു. അധോലോകബന്ധം കാരണമായി?
2, നാസര്‍ മയക്കുമരുന്നു ലോബിയുടെ കണ്ണി?.
3,ഓം പ്രകാശ് കടന്നത് കോയമ്പത്തൂരിലേക്ക്, നാസറിന് തീവ്രവാദ ബന്ധവും.
4,കാറിലുണ്ടായിരുന്നത് പാക്കിസ്ഥാന്‍ കള്ളനോട്ട്.
5,നടിക്ക് ദാവൂദുമായി ബന്ധം.
6,മന്ദാകിനി മുതല്‍ ലക്ഷ്മി റായ് വരെ (നടികളും അധോലോകവും)
7,അബ്ദുള്‍ നാസര്‍ മദനിക്ക് മുത്തൂറ്റ് നാസറുമായി ബന്ധം.
8,നാസറിന്റെ പൂര്‍വകാലം അന്വേഷിക്കരുതെന്ന് പോലീസിന് രഹസ്യ നിര്‍ദ്ദേശം.
9,അബ്ദുള്‍ ഹാലിമും മുത്തൂറ്റ് നാസറും ബന്ധപ്പെട്ടിരുന്നതിന് തെളിവ് ലഭിച്ചു.
10, കാറില്‍ ഉഗ്ര സ്ഫോടക വസ്തുക്കളെന്ന് അനുമാനം.

26 comments:

saju john said...

:-)

ഫസല്‍ ബിനാലി.. said...

അപ്പോള്‍ 'എസ്' ആകൃതിയിലുള്ള വാളിനെക്കുറിച്ചുള്ള പിണറായിയുടെ വാമോഴിവഴക്കം എന്തായിരിക്കും? ISS, ISI, SIMI CONGRESS(S) എല്ലാത്തിലും 'എസ്'ഉണ്ടല്ലോ...

ചാണക്യന്‍ said...

:)

Inji Pennu said...

ആഹാ, എന്താ ആ ട്വിസ്റ്റ്, ഇനി വർഗ്ഗീയതും കൂടി പറഞ്ഞുണ്ടാക്കിപ്പിക്കാനുള്ളൂ. എന്താ ബുദ്ധി.

ദേ ഇപ്പോൾ ഏഷ്യാനെറ്റ് ഇൻ‌വെസ്റ്റിഗേഷൻ പറയുന്നു കത്തി ഉണ്ടാക്കിപ്പിച്ചത് പോലീസുകാരു പറഞ്ഞിട്ടാണെന്ന്. കൊല്ലൻ നേരിട്ട് പറയുന്നു. ഇനി അതിനുള്ള ട്വിസ്റ്റ് എപ്പോൾ ഇറങ്ങും?

ശ്രദ്ധേയന്‍ | shradheyan said...

:)

ശ്രദ്ധേയന്‍ | shradheyan said...

ഇഞ്ചിപെണ്ണെ: ഇതൊക്കെ ചുറ്റിലും നടക്കുന്നത് തന്നെയാ... സത്യത്തിനു നേരെ കണ്ണടച്ചിട്ട്‌ കാര്യമില്ലല്ലോ? ഇന്നത്തെ പത്രം വായിച്ചോ ഇഞ്ചിപെണ്ണ്? പ്രാണേഷ് കുമാര്‍ എന്ന ജാവേദിനെ ഗുജറാത്ത്‌ പോലീസ്‌ വ്യാജ ഏറ്റുമുട്ടലില്‍ ആയിരുന്നു വധിച്ചത് എന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ഓര്‍മ്മയുണ്ടോ അന്നൊക്കെ നമ്മുടെ മുത്തശ്ശി പത്രങ്ങള്‍ നിരത്തിയ വെണ്ടയ്ക്ക എന്തൊക്കെ ആയിരുന്നുവെന്ന്? ലഷ്കര്‍ ബന്ധമുള്ള ഉഗ്രഭീകരര് ആരുന്നു പാവം നാലു പേരും എന്ന പോലീസ്‌ ഭാഷ്യം അപ്പടി വിഴുങ്ങുകയായിരുന്നില്ലേ അവര്‍?

Inji Pennu said...

അപ്പോ പോലീസുകാരിൽ കള്ളന്മാരുണ്ടാവും അല്ലേ? ഭരണാധികാരികളുടെ ഒത്താശയോടെ? ഭരണാധികാരികളിലും അഴിമതിവീരന്മാരും ഗുണ്ടാപരിരക്ഷകരും ഉണ്ടാവുമല്ലേ? അതോ അതൊക്കെ ഗുജറാത്തിൽ മാത്രമേ ഉണ്ടാവുകയുള്ളൂ?

അല്ലാതെ മാധ്യമങ്ങൾ അല്ലല്ലോ അല്ലേ ആദ്യത്തെ തെറ്റുകാർ? അതൊക്കെ തന്നെ ഞാനും പറഞ്ഞത്.

karimeen/കരിമീന്‍ said...

മാധ്യമങ്ങള്‍ എങ്ങിനെ തെറ്റുകാരല്ലാതാകും.
പ്രാണേശ് കുമാറിന്റെ കാര്യത്തില്‍ പോലീസ് പറഞ്ഞത് വേദവാക്യം
കാരി സതീശന്റെ കാര്യത്തില്‍ പച്ചക്കള്ളം.
കാരണം കൊല്ലപ്പെട്ടവന്റെ വര്‍ഗ്ഗം തന്നെ

ശ്രദ്ധേയന്‍ | shradheyan said...

ഉണ്ടാവും എന്നല്ല ഇഞ്ചിപെണ്ണേ.. ഉണ്ട്. എത്രയോ എത്രയോ കൂടുതല്‍. ഗുജറാത്തില്‍ മാത്രമല്ല; ഇങ്ങു നമ്മുടെ കൊച്ചു കേരളത്തിലും. പലപ്പോഴും ചത്തത്‌ ഭീമനാകുമ്പോള്‍ കൊന്നത് കീചകനെന്നു വിധി എഴുതപ്പെടുന്നു. തെറ്റ് ചെയ്യുന്നവര്‍ക്ക്‌ ഗ്രേഡ് നിര്‍ണയിച്ചത് കൊണ്ടു തെറ്റ് തെറ്റല്ലാതാവുന്നില്ലല്ലോ..?

ആവര്‍ത്തിക്കപ്പെടുന്നത് ഇതാണ്;

കഥ: പോലീസ്, ഭരണകൂടം.

തിരക്കഥ, സംവിധാനം, വിതരണം: മാധ്യമങ്ങള്‍

ഓഫ്‌: ഓണം അടിച്ചു പൊളിച്ചു ല്ലേ?

Inji Pennu said...

കാരി സതീശിന്റെ അമ്മ അപ്പോളിനി മാധ്യമങ്ങളെപ്പോലെ വർഗ്ഗിയതയുടെ ആളാണോ പോലും? ഹർജി ഫയൽ ചെയ്തിട്ടുണ്ടല്ലോ?

karimeen/കരിമീന്‍ said...

അത് തള്ളിപ്പോയി ഇഞി

Inji Pennu said...

ചോദ്യം ഹർജി തള്ളിയോ അല്ലയോ എന്നായിരുന്നില്ല. ചോദ്യം കാരി സതീശിന്റെ അമ്മയെ വീശ്വസിക്കണോ വേണ്ടയോ എന്നാണ്? അതോ അവർക്കും എന്തെങ്കിലും അജണ്ടയുണ്ടോ എന്ന്?

സന്തോഷ് said...

ഏതൊരു പ്രതിയുടെയും അമ്മ പറയുന്നതു തന്നയല്ലേ അത്?

Inji Pennu said...

ശരിയാണ്,ഏതൊരു പ്രതിയുടേയും (കാരി സതീശൻ) അമ്മയോ, ഏതൊരു നീതി നിഷേധിക്കപ്പെട്ട അച്ഛനോ (അഭയ) ചെയ്യുന്നതാണീ ഹർജി, സി.ബി.ഐ അന്വേഷണം എന്നൊക്കെയുള്ളത്. അവർക്കതല്ലേ പറ്റുള്ളൂ.

എന്തോ എനിക്ക് ഇവരെയൊക്കെ വിശ്വസിക്കാനേ തോന്നാറുള്ളൂ. മറിച്ച് തോന്നുന്നത് ഓരോരുത്തരുടെ ഇഷ്ടം.

Unknown said...

എനിക്കും അങ്ങനെ തന്നെ, കണിച്ചു കുളങ്ങര കേസിലെ പാവം ബിനീഷ്‌ ന്‍റെ അമ്മ,സജിത്തിന്റെ അമ്മ ഓര്‍ക്കുമ്പോ കണ്ണ് കിണറാവുന്നു.
ആ അമ്മമാരെയും വേദനിപ്പിച്ചു കോടിയേരി,ചാണ്ടി ഹൃദയാലു ആണ്, കാണിച്ചുകുളങ്ങര കേസില്‍ ഭരണം ഒഴിയും വരെ അവരെ തൊട്ടോ, ഫീകരന്‍ കോടിയേരി വന്നു അവരെ പൊക്കി..പാവം അമ്മമാര്‍, ഫാര്യമാര്‍.. അവരെന്താ അഭയായുടെ അമ്മെ പോലെ അല്ലെ!!!

karimeen/കരിമീന്‍ said...

കാരി സതീശന്റെ അമ്മയെ വിശ്വസിക്കണോ വേണ്ടയോ എന്ന ഇഞ്ചിയുടെ ചോദ്യം ന്യായം.
ഒരു മറു ചോദ്യം ചോദിക്കട്ടെ ഇഞ്ചി. അമ്മയെ വിശ്യസിക്കണോ അതോ കാരിയെ വിശ്വസിക്കണോ....
അമ്മ കൊടുത്ത ഹര്‍ജിയിലെ വാദം. എന്റെ മകന്‍ നിരപരാധിയാണ്.15 ലക്ഷം രൂപക്ക് അവന്‍ കുറ്റം ഏറ്റതാണ്. എനിക്ക് അര്‍ബുദ ചികിത്സക്കാണ് അവന്‍ അത് സമ്മതിച്ചത്. പോള്‍ കൊല്ലപ്പെടും മുന്‍പു തന്നെ കരാര്‍ പറഞ്ഞുറപ്പിച്ചിരുന്നു. കൊലപാതകത്തില്‍ ആഭ്യന്തരമന്ത്രിയുടെ മകന് പങ്കുണ്ട്.അതിനാല്‍ കേസ് സി.ബി.ഐ .അന്വേഷിക്കണം.
കാരി സതീശന്റെ വക്കീലിന്റെ ജാമ്യാപേക്ഷയിലെ വാദം:-
ബൈക്കിനെ ഇടിച്ചിട്ടുപോയ വാഹനത്തെ പിന്തുടര്‍ന്ന കാരി സതീശനെ വാഹനത്തിന്റെ പിന്നിലിരുന്ന ആള്‍ വാളുകൊണ്ട് വെട്ടി.അതില്‍ കാരിയുടെ കൈക്ക് മുറിവ് പറ്റി.20 തുന്നലുണ്ട്. ഇതില്‍ പ്രകോപിതനായ കാരി വെട്ടിയ ആളെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്പിച്ചു. പരിക്കേറ്റ ആള്‍(മനു) ഓടി മറഞ്ഞു. ഡ്രൈവിങ് സീറ്റിലിരുന്ന ആളിനെ പിടിച്ചിറക്കിയപ്പോഴേക്കും അയാള്‍ മരിച്ചിരുന്നു. നേരത്തേ തന്നെ വാഹനത്തിലുണ്ടായിരുന്ന ആള്‍ അയാളെ കൊന്നിരുന്നു. സതീശന്‍ കത്തി ഉപയോഗിച്ചിട്ടില്ല,കല്ലു മാത്രമാണ് ഉപയോഗിച്ചത്.

ഇഞ്ചി ആരെ വിശ്വസിക്കുന്നു അമ്മയേയോ മകനേയോ.......
ഇനി അമ്മ ഹര്‍ജി കൊടുത്തതിന്റെ പിന്നാമ്പുറം കൂടി.അമ്മക്കായി ഹര്‍ജി കൊടുത്തത് കോണ്‍ഗ്രസ്സ് നേതാവായ രാജു പുഴങ്കര. അതായത് രമേശ് ചെന്നിത്തല “നേരിട്ട്“ ജോലി ഒപ്പിച്ചു കൊടുത്ത യുവതിയുടെ ഭര്‍ത്താവ്.
വിശ്വാസങ്ങള്‍ നീണാള്‍ വാഴട്ടെ..........

ജനശക്തി said...

സ്വസ്തികയുടെ കമന്റ് കൊള്ളാം. ഏതമ്മയും അങ്ങിനെയേ പറയൂ എന്ന് കോടതി പറഞ്ഞെന്ന് ദേശാഭിമാനി. ഇനി കോടതിയെയും വിശ്വസിക്കില്ലേ?

അല്ലെങ്കില്‍ ഇനി മുതല്‍ അന്വേഷണമൊന്നും വേണ്ട. പ്രതികളുടെ അമ്മമാരെ വിളിക്കുക. ചോദിക്കുക. അമ്മ മകന്‍/മകള്‍ നിരപരാധി എന്ന് പറഞ്ഞാല്‍ കേസ് ക്ലോസ് ചെയ്യുക. അമ്മയുടെ കണ്ണീരിന്റെ പുറത്തെ കണ്ണീരുകാണുമ്പോള്‍, കോണ്‍ഗ്രസുകാരന്‍ മരിച്ചാല്‍ മാത്രം കവിത വരുന്ന ചിലരെ ഓര്‍മ്മ വരുന്നു.“ ഈ അമ്മയുടെ കണ്ണീര്‍ എന്ന് തോരും” എന്ന മുന്‍പേജ് കളര്‍ ന്യൂസും. ഇടതുപക്ഷക്കാരന്‍ ചത്താല്‍..സമാധാനം എണ്ണം കുറഞ്ഞല്ലോ.

കണ്ണീരില്‍ രാഷ്ടീയം ഇല്ലല്ലേ?

ഷാനവാസ്‌ ഇലിപ്പക്കുളം said...

മുത്തൂറ്റ്‌ നാസര്‍ വധിക്കപ്പെട്ടാല്‍ എന്ന ചോദ്യത്തിന്‌ അതിശയോക്തിയില്ല! ഇവിടെ ഇങ്ങ്‌ കേരളത്തില്‍ തിരുവനന്തപുരത്തുതന്നെയല്ലേ ഒരാഴ്ചമുന്‍പ്‌ ഒരു 'കബീറി'നെ വിമാനം തിരികെവിളിച്ച്‌ തീവ്രവാദ ബന്ധം സംശയിച്ച്‌ കസ്റ്റഡിയിലെടുത്തതും മൂന്നു ദിവസം കസ്റ്റഡിയില്‍ വെച്ച്‌ 'ചോദ്യം ചെയ്തു' കഴിഞ്ഞപ്പോള്‍ അത്‌ ഉദ്ദേശിച്ച ആളല്ലെന്നു മനസ്സിലാക്കി വിട്ടയച്ചതും? അറസ്റ്റ്‌ വാര്‍ത്ത മനോരമയുടെ ഒന്നാം പേജിലെ ആദ്യതലക്കെട്ടായിരുന്നെങ്കില്‍ അയാളെ വിട്ടയച്ച വാര്‍ത്ത ഏഴാം പേജില്‍ അവസാനം ഒരു ചെറുകോളത്തില്‍ ഒതുങ്ങിയതെങ്ങനെ?

രണ്ടുവര്‍ഷം മുന്‍പ്‌ ഇതുപോലെ ഒരു റമദാന്‍ നോമ്പുകാലത്ത്‌ തിരുവനന്തപുരത്തുതന്നെ നിരപരാധിയായ ഒരു ഫയര്‍ എഞ്ചിനിയറിംഗ്‌ വിദ്യാര്‍ത്ഥിയേയും അവന്റെ പിതാവിനേയും ഒരു ലെറ്റര്‍ബോംബിന്റെ പേരില്‍ ഒരാഴ്ചക്കാലം അകത്തിട്ട്‌ 'ചോദ്യംചെയ്ത്‌' രസിച്ചിട്ട്‌ പിന്നെ അതിന്റെ യതാര്‍ഥകുറ്റവാളിയെ കിട്ടിയപ്പോള്‍ അയാള്‍ മനോരോഗിയായിമാറിയതും കേരളത്തില്‍ തന്നെയാണ്‌ ഗുജറാത്തിലല്ല!

മയക്കുമരുന്നുകേസില്‍ പെട്ട്‌ അകത്തുപോയ യുവ വ്യവസായപ്രമുഖന്‍ കേരളം ഭയക്കുന്ന ഗൂണ്ടാ തലവന്മാരുമായിറിസോര്‍ട്ടുകളില്‍ അര്‍മാദിച്ചിട്ട്‌ പോയവഴി കൊല്ലപ്പെട്ടവാര്‍ത്തയില്‍ മനോരമ 'വാര്‍ത്താപ്രാധാന്യവും, സാമൂഹിക പ്രതിബദ്ധതയും' മാത്രമേകാണുന്നുള്ളൂ! അതിശയം തന്നെ! :)

Inji Pennu said...

കരിമീനെ
ഇതിൽ എങ്ങിനെയാണ് അമ്മയെ വിശ്വസിക്കാണോ കാരി സതീശന്റെ വക്കീലിനെ വിശ്വസിക്കണോ എന്ന് കമ്പാരിസൺ പോലുമില്ലല്ലോ? അമ്മ പറയുന്നതും വക്കീൽ പറയുന്നതും കോണ്ട്രഡിക്റ്ററി അല്ലല്ലോ? കാരി സതീശ് ഞാൻ കൊന്നു എന്ന് പറഞ്ഞാലും അത് തെളിയണ്ടേ? കൊല്ലന്റെ കാര്യം വെച്ച് കാരി സതീശന്റെ അമ്മ പറയുന്നത് സത്യമാണെന്നല്ലേ കൂടുതൽ വാർത്തകൾ വരുമ്പോൾ അറിയുന്നത്?

അല്ല, കൊല്ലന്റെ കാര്യം സത്യമാണെന്ന് തെളിയും, കാരി സതീശിനു പൈസയും കിട്ടും ജയിലും കിട്ടില്ല, അങ്ങിനെ എല്ലാവരും രക്ഷപ്പെടുന്ന ഈ കളി കണ്ടോണ്ടിരിക്കുമ്പൊ, പെട്ടെന്ന് കോൺ‌ഗ്രസ്സുകാരൻ ജോലി മേടിച്ചു കൊടുത്തു എന്നൊക്കെ പറഞ്ഞ് രസം കളയല്ലേ. ആ പറയുന്നതിനു ഓം‌പ്രകാശ് എസ്.എഫ്.ഐ ആയിരുന്നു എന്ന്തിന്റേയും ബിനീഷിന്റെ സുഹൃത്ത് എന്നതിന്റേയും ഒക്കെ വലിപ്പം പോലുമില്ല്ല.

Calvin H said...

Everybody is coming with their own theories that's all whats happening...

karimeen/കരിമീന്‍ said...

കാരി പറഞ്ഞതും അമ്മ പറഞ്ഞതും കോണ്ട്രഡിക്റ്ററി അല്ല എന്ന് ഇഞ്ചി.

ഞാനെന്തു പറയാന്‍!

രാജു പുഴങ്കര ആരാണ് എന്നതും ഇഞ്ചിക്ക് തമാശ

ഒരു തമാശ കൂടി പറയാം ഇഞ്ചി.

ഓം പ്രകാശിന് ഫാരിസ് അബൂബേക്കറുടെ ഒരു കട്ട് ഇല്ലേ. പിന്നെ രക്ഷപ്പെട്ടതും ചെന്നയിലേക്ക്. പിണറായി കൂടെക്കൂടെ പോകുന്നതും ചെന്നയിലേക്ക്.

ഏതായാലും ഡി.വൈ.എഫ്.ഐ.മെമ്പര്‍ഷിപ് ഹാജറാക്കിയതോടെ കാരിയെ രക്ഷപ്പെടുത്താനും സി.പി.എം.ശ്രമം തുടങ്ങിയിരിക്കുന്നു.

ഒരുത്തനുണ്ടാക്കിയ ദുഷ്പ്രമാദം
പരത്തുവാനാളുകളുണ്ടസഖ്യം

മുന്‍പേ ഗമിച്ചീടിന ഗോവുതന്റെ
പിന്‍പേ ഗമിക്കും ബഹുഗോക്കളെല്ലാം

Unknown said...

this is far from a joke. the media would have behaved exactly this way, in even more rabid ways actually. why leave out kerala kaumudi, during the letter bomb hysteria that led to the torture and humiliation of a young innocent man it was kerala kaumudi that led the pack. it had also targetted all the muslim students of the homeo college, despite the pleading by the principal to leave her students alone (ironically, muslims are the second largest group of subscribers to kaumudi, after ezhavas). and indian express's srijan et al would have been out in action with their vitriolic pen. only the hindu daily would have behaved with a semblence of objectivity. how and when is our media going to gain sanity. farida

Shajihan said...

yes, you can't take it simply. it is a serious matter. islamophobia is everywhere. even in gulf countries. u ask ur gulf friends whom will be throughly checked in airport of GCCs.simply simple answer. muslim travellers. see the matters of sharuk khan. before 9/11 if a GCC citizen need not visit american embassy to get a visit visa to US. just call on telephone and give their data. embassy officials bring their visa to to their homes. After 9/11, situation changed. if u r so unlucky to get a visa ur torture begins. u will be nuded in airport, u will be X rayed dangerously and detained. if u have asset in usa it is frozen in the name of terrorism. later on these arabs stopped going west fearing these atrocities. even for treatment they are going egypt and yemen and poor countries. their asset in usa is withdrawn. this is main reason for economic recession. america was enjoying gulf money so far. you see, almost all american banks are bankrupt, all american car makers are making car toys. but japanese toyota is still enjoying.when ammerica was suffering recession, gulf countries are lavishly enjoying. yanks sleep in makeshift tent in public parks. arabs sleep in five star homes. before one year i have seen photos in yahoo, that californian roadsides were just like madras slum. on road side and parks there were lot of tents and make shift houses. it is not published in any indian media. this is the ultimate result of islamophobia. it will continue in future. manorama and mathrubhumi continue their job in exaggerating islmaophobia and maligning muslims and victimisation. to the list add Amrutha. they are targetting Malappuram and Kannur specially. when bomaby was 'attacked', amritha channel reported that those who crossed the sea in fishing boat had talked malappuram language, so terrorists must be related to malappuram.

Shajihan said...

daughter of oommen chandy is married to muthoot family member. paul's cousin. so oommen chandy is very much interested. kari satheesan will be next home minister if oommen chandy is in power next time. of course, his mother will be a judge of supreme court. (if cyriac joseph is there, no need for vilasini.)

ശിങ്കിടി മുങ്കന്‍ said...

:D
ഈ മുത്തുറ്റ് ഒക്കെ ശിങ്കിടി മുങ്ക മതക്കാരയതു നന്നായി.
കോടിയെരിയും പിണറയിം നമ്മുടെ ആള്ക്കര്‍ തന്നെ

Shajihan said...

if cbi undertakes this case, the report would be as follows: muthoot was sleeping in driver,s seat. then bineesh son of kodiyeri stabbed him from trivandrum with a long knife. kodiyeri was near by him. so they are first and second convicts. kari satheesan was not involoved in conspiracy. but no clear evidence for this. so he cannot be included in the list.