Friday, August 28, 2009

ഇരുപത്തിനാലില്‍ ഒന്ന്

മുത്തൂറ്റ് പോള്‍ വധക്കേസില്‍ ആകെ ഇരുപത്തി നാല് പ്രതികള്‍. ചങ്ങനാശ്ശേരിയിലെ ഇരുപത് ഗുണ്ടകള്‍. ഡ്രൈവര്‍. മനു.പിടികിട്ടാത്ത രണ്ട് ഗുണ്ടകള്‍. പുത്തെന്‍പാലം രജേഷും ഓം പ്രകാശും.
എല്ലാപേരും മലയാളികള്‍. ചെറുപ്പക്കാര്‍. ഇതില്‍ ഇരുപത്തിനാലാമന്റെ രാഷ്ട്രീയം നമുക്കറിയാം. അയാള്‍ സി.പി.എം. ഗുണ്ടയാണ്.
ബാക്കി ഇരുപത്തി മൂന്ന് പേര്‍?.. അവരുടെ രാഷ്ട്രീയം?.അവര്‍ സി.പി.എം.കാരല്ല എന്ന് പത്രങ്ങളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും മനസ്സിലായി.
കേരളം പോലൊരു സംസ്ഥാനത്തില്‍ 24/23 പേരും അരാഷ്ട്രീയക്കാരാകാന്‍ യാതൊരു സാധ്യതയുമില്ല.
കാരി സതീശന്‍ വെറും ബലിയാടാണ് എന്ന് യുവമോര്‍ച്ച നേതാവ് ചാനലുകളില്‍ പറഞ്ഞു.
അപ്പോള്‍ ഗുണ്ടയാകുന്നതില്‍ ഒരര്‍ത്ഥവുമില്ല.
ജനിക്കുന്നെങ്കില്‍ സി.പി.എം.ഗുണ്ടയായി ജനിക്കണം.
കുത്തിയവന്‍ നിരപരാധി. കുത്തിച്ചവന്‍ നിരപരാധി. ചത്തവന്റെ പിന്നാലെ കാറില്‍ വന്നു എന്ന് കരുതപ്പെടുന്നവന്‍ കൊലയാളി , കാരണം അവന്‍ സി.പി.എം. ഗുണ്ട.
19957-ല്‍ ചരിത്രത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റുകാരെ അധികാരത്തിലേറ്റിയ കേരളത്തില്‍ 24/01 ഒന്ന് എന്നത് മാത്രമാണ് സി.പി.എമ്മിന്റെ ആള്‍ ബലം എന്നത് നാണക്കേടല്ലേ?.
ഇത് പിണറായി വന്നതിന് ശേഷമുണ്ടായ കൊഴിഞ്ഞു പോക്കാണോ?.
ആവശ്യത്തിന് ഗുണ്ടകള്‍ പോലുമില്ലാത്ത സി.പി.എം.!

9 comments:

കടത്തുകാരന്‍/kadathukaaran said...

ആയിരം നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു സി പി എം ഗുണ്ടയും ശിക്ഷികപ്പെടരുത്. (വേണ്ടി വന്നാല്‍ ഞങ്ങള്‍ പോലീസ് സ്റ്റേഷനിലും ബോംബ് പൊട്ടിക്കും എന്ന് പ്രഖ്യാപിച്ചയാള്‍ അഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ നമുക്ക് കുളിരുകോരാന്‍ വേറെന്തു വേണം?)

{{ തല്‍കൊള്‍ }} said...

കടത്തുകാരാ, ഈ ചങ്ങാതിക്ക്‌ ദേശാഭിമാനിപോലെ (അതേ, ദേശാഭിമാനി) ലജ്ജയില്ലാത്ത ന്യായീകരണങ്ങള്‍ വിളമ്പാനേ അറിയുള്ളു, ജീവിതം മുഴുവന്‍ സത്യസന്ധതയില്ലാതെ ഇങ്ങിനെ.... ന്യായീകരണങ്ങള്‍കൊണ്ടും, കള്ളത്തരങ്ങള്‍കൊണ്ടും എത്രകാലമാണാവോ മുന്നോട്ടുപോവുക. പൊതുജനാരോഗ്യം, നീതിനിര്‍വ്വഹണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ കക്ഷിരാഷ്ട്രീയമോ അധികാരകൊതിയോ പരിഗണിക്കാതെ സമൂഹത്തിന്റെ നന്മ മാത്രം കണക്കിലെടുത്ത്‌ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ഇവര്‍ക്ക്‌ കഴിയുന്നില്ല എന്നതിനര്‍ത്ഥം കമ്മ്യൂണിസ്റ്റ്‌ എന്ന വാക്ക്‌ പുറംമോടിക്കായി ഉപയോഗിക്കുന്ന മുഖംമൂടി മാത്രമാണ്‌ എന്നതാണ്‌. ഇതുപോലുള്ള അടിസ്ഥാനപ്രശ്‌നങ്ങളില്‍ പോലും പാര്‍ട്ടിക്കെന്തു ലാഭം എന്ന കണക്കുനോക്കി നയങ്ങള്‍ പരുവപ്പെടുത്തുന്നവര്‍ ഭാവി കേരളത്തോട്‌ മാപ്പിരക്കേണ്ടിവരും. നാട്ടില്‍ വികസനം വരണമെങ്കില്‍, നാട്‌ നന്നാവണമെങ്കില്‍ നീതി നിര്‍വ്വഹണത്തിന്‌ പ്രഥമ പരിഗണന നല്‍കണം എന്നത്‌ ഈ കമ്മ്യൂണിസ്റ്റുകാരെ ആരാണാവോ പഠിപ്പിക്കുക ?

Unknown said...

കരിമീന്‍ സഖാവെ, നിങ്ങള്‍ക്കും, ലാവ്ലിന്‍പിണറായിക്കും മാത്രമേ ഇന്നു കേരളത്തില്‍ CPM - ഗുണ്ടാ കൂട്ട്കെട്ടിനെ കുറിച്ചു സംശയം തോന്നാന്‍ വഴിയുള്ളൂ!
ആരെയാണു താങ്ങള്‍ എഴുതി പറ്റിക്കാന്‍ നോക്കുന്നത്? ദേശാഭിമാനി മാത്രം വായിക്കുന്ന സഖാക്കള്‍ക്കും ഇപ്പൊ കാര്യം പിടിക്കിട്ടിയിട്ടുണ്ടാവും,
എന്നിട്ടും താങ്കള്‍?

സതീഷ്ന്റെ അമ്മ,അമ്മുമ്മമാരുടെ CPM ബന്ധം ഒന്നും കാര്യമാക്കണ്ട, ചങ്ങനാശേരി ഭാഗത്തുള്ള സകല സഖാക്കള്‍ക്കും അറിയാം ആ ക്വട്ടേഷന്‍ റ്റീം ഏതു പാര്‍ട്ടി ഗുണ്ടകള്‍ ആണെന്ന്,ഓം പ്രകാശും മത്രിപുത്രനും തമ്മിലുള്ള കുവൈറ്റ് ബന്ധവും ഇപ്പോള്‍ വെളിച്ചത്തായി.
മുത്തൂറ്റ് പോളിനു കാര്യം കാണാന്‍ ഓപ്രകാശിനേക്കാള്‍,മടത്തില്‍ രഘുവിനേക്കാള്‍ പറ്റിയ ബന്ധം വേറെ ഏതുണ്ട്?

ഏതാണാവൊ ആ സീരിയല്‍ നടി?

കെ said...

അടൂര്‍ ഭവാനിയാണെന്നാ കേട്ടത്...........

Baiju Elikkattoor said...

"അടൂര്‍ ഭവാനിയാണെന്നാ കേട്ടത്..........."

'kairali'yiloode aayirikkum kettathu.....!

karimeen/കരിമീന്‍ said...

മൈക്കിളേ .......ഇപ്പം കാര്യം ശരിയായില്ലേ. കാരി സതീശന്‍ സി.പി.എം.കാരന്‍ തന്നെ. ചങ്ങനാശ്ശേരിയിലെ എല്ലാ ഗുണ്ടകളും സി.പി.എം.കാര്‍ തന്നെ. ഇനി മാറ്റരുത്. കമ്മ്യൂണിസ്റ്റ് കോടിയേരിയുടെ പോലീസ് അറസ്റ്റുചെയ്തത് മുഴുവന്‍ സി.പി.എം.ഗുണ്ടകളെ!.ഒരു ബി.ജെ.പിക്കാരനോ കോണ്‍ഗ്രസ്സുകാരനോ ഇല്ല.
ഇതല്ലേ മൈക്കിളേ യഥാര്‍ത്ഥ നീതിനിര്‍വഹണം.

കിരണ്‍ തോമസ് തോമ്പില്‍ said...

http://www.kairalitv.in/people/newscentre/follow/kerala-d.asp?id=3122

ജനശക്തി said...

പ്രതികളെ രക്ഷിക്കാന്‍ കൊടിയേരി ശ്രമിക്കുന്നു എന്നെഴുതിയ പത്രം തന്നെ കൊടിയേരി പോലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ “അവന്മാരെ(രാജേഷ്, ഓം പ്രകാശ്) ഓണം ഊട്ടരുത്” എന്ന് വിരട്ടിയതായി എഴുതുന്നു. പ്രതികളെ രക്ഷിക്കുന്നതും കൊടിയേരി(ഇത് കുറ്റകരം), പോലീസുകാരെ വെരട്ടിയിട്ട് പോലും(ഇതും കുറ്റം തന്നെ) പ്രതികളെ ഏത് വിധേനയും പിടിക്കാന്‍ ആവശ്യപ്പെടുന്നതും കൊടിയേരി.(ഇത് ഭയങ്കര കുറ്റം)

പത്ര സാഹിത്യപ്രകാരം കാറില്‍ നിന്ന് 40 ലക്ഷം രൂപ ‘കാണാതായിട്ടും‘ ധനകാര്യമന്ത്രി രാജിവെക്കണം എന്ന് ആരും ആവശ്യപ്പെടാത്തതും അദ്ദേഹത്തിനു ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കാത്തതും അതിശയകരം.

കാരി സതീശന്‍ പെണ്ണായിരുന്നെങ്കില്‍ “കാരി സി.പി.എംകാരി” എന്നൊരു തലക്കെട്ട് പ്രാസമൊപ്പിച്ച് പ്രതീക്ഷിക്കാമായിരുന്നു. “കാരി അമ്മൂമ്മ സി.പി.എം കാരി“ എന്നത് വെച്ച് തല്‍ക്കാലം അഡ്ജസ്റ്റ് ചെയ്യാം. അല്ലേ?

:)

Unknown said...

അപ്പൊ കാരി "സഹാവ്" ആണൊ കരിമീനെ? ലാവ്ലിന്‍ പിണറായി കേക്കണ്ടാ. പിടിച്ചു RSS-BJP ആക്കിക്കളയും!! :-)

കാരിയുടെ അമ്മയെം വേണ്ടാ ...കാരി അമ്മൂമ്മയേയും വേണ്ടാ.. സഖാക്കന്മാരു ഇപ്പൊ മിണ്ടുന്നില്ലല്ലൊ. CPM ബന്ധം ഒന്നു നിഷേധിക്കാനെങ്ങിലും ശ്രമിച്ചൂടെ ? പല ഭാഷകളില്‍ എഴുതിയ അഗത്വമാണെന്നു പറഞ്ഞലൊ 10 വര്‍ഷം മുന്നെ ഉള്ള രസീറ്റാണെന്നു പറഞ്ഞിട്ടൊ വല്യ നിലനില്പ്പ്പൊന്നും ഇല്ല അല്ലെ?
അപ്പോളും അമ്മയും അമ്മാമ്മയും CPM മെംബര്‍മാര്‍ തന്നെ Great,അതെങ്കിലും പറഞ്ഞല്ലൊ But ഇപ്പൊള്‍ അവര്‍ നുണയും പറയുന്നു. പാര്‍ട്ടി വരട്ടുവാദം അറിയാത്ത പാവങ്ങള്‍!!!!

കൊടിയേരി പൊട്ടിത്തെറിച്ചിട്ടെന്ത് കാര്യം എന്റെ ജന്‍ശക്തീ , "മകന്റെ അച്ചന്‍" എവിടെ വരെ പൊട്ടിത്തെറിക്കും എന്നു ഓംപ്രകാശിനറിയാം :) കൂടിയാല്‍ അങ്ങ് "മടത്തില്‍ രഘുവിന്റെ" റിസോര്‍ട്ടില്‍ വരെ.