Thursday, September 10, 2009

പന്നിപ്പനി വീണ്ടും

കേരളത്തില്‍ പന്നിപ്പനി വീണ്ടും പടരുന്നു.

പി.കെ.ശ്രീമതി എന്ന ആരോഗ്യമന്ത്രിയുടെ പിടിപ്പുകേടുമൂലം കേരളത്തില്‍ പടര്‍ന്നു പിടിച്ചിരുന്ന പന്നിപ്പനി കഴിഞ്ഞ രണ്ടാഴ്ചയായി നിശേഷം വിട്ടുമാറിയിരുന്നു.

ഓം പ്രകാശ് , പുത്തന്‍ പാലം രാജേഷ് എന്നീ വക്സിനുകളുടെ സമര്‍ത്ഥമായ ഉപയോഗം മൂലമാണ് രണ്ടാഴ്ച് കേരളത്തില്‍ പന്നിപ്പനി നിശേഷം വിട്ടുമാറിയത്. ഈ രണ്ടാഴ്ച കേരളത്തിലെ ഒരു മാധ്യമവും ഒരു പന്നിപ്പനി കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എന്നാല്‍ ഇന്നലെ ഈ രണ്ട് വാക്സിനുകളും പൂജപ്പുര ജയിലായതോടെ പന്നിപ്പനി വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ്, ഇന്‍ഡ്യാവിഷ്യന്‍........എന്നീ ചാനലുകളില്‍ ഇന്നു മുതല്‍ പന്നിപ്പനി റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്.

4 comments:

ജിവി/JiVi said...

ഹ ഹ! രാഷ്ട്രീയമായി സി പി എംനെ ആക്രമിക്കാന്‍ ഏത് വാര്‍ത്തക്കാണോ കൂടുതല്‍ സാധ്യത എന്നതിനെ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഈ ഏര്‍പ്പാടിനെ ഇതിലും നന്നായി കളിയാക്കാനാവില്ല!

Shajihan said...

pannippaniyum muthoot kolapathakavum abdul nasar madaniyude kuthanthramanu. madaniyude theevravada bandangaleppatiyulla varthakalil ninnu janashradda vazhithirchu vidanulla velayanu. ithil pinarayi vijayanu pankundo ennu samsayikkam.

Areekkodan | അരീക്കോടന്‍ said...

Ha ha haa...that is media!!!!

Unknown said...

ഓം പ്രകാശ് , പുത്തന്‍ പാലം രാജേഷ് എന്നീ വക്സിനുകളുടെ സമര്‍ത്ഥമായ ഉപയോഗം മൂലമാണ് രണ്ടാഴ്ച് കേരളത്തില്‍ പന്നിപ്പനി നിശേഷം വിട്ടുമാറിയത്
കരിമീനെ അതുകൊള്ളാം