Monday, January 11, 2010

കട്ടന്‍ ചായയും പരിപ്പുവടയും

എന്‍.ഗോപിനാഥന്‍ നായരായിരുന്നു അന്ന് ജനയുഗം ചീഫ് എഡിറ്റര്‍. അദ്ദേഹമാണ് അന്ന് ജനയുഗത്തിന്റെ ഡയറക്റ്റര്‍മാരിലൊരാളായ വി.എസ്.അച്യുതാനന്ദനെ ചെന്ന് കാണാന്‍ നിര്‍ദ്ദേശിച്ചത്. തിരുവനന്തപുരത്തെ ലോഡ്ജില്‍ ചെല്ലുമ്പോള്‍ പ്രാതല്‍ കഴിക്കുകയാണ് വി.എസ്.ബ്രെഡ്, പാല്‍,ഓം ലെറ്റ് എന്നിവയാണ് വിഭവങ്ങള്‍. ഓം ലെറ്റ് എന്ന സാധനം ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ കാണുന്നത്. അതായത് ആയിരത്തിതൊള്ളായിരത്തി അറുപത്തി ഒന്നില്‍. പോരാത്തതിന് കത്തിയും മുള്ളും ഉപയോഗിച്ചാണ് വി.എസ്. ഓം ലെറ്റ് കഴിക്കുന്നത്. വാരിക്കുന്തം പോലുള്ള കോലുകൊണ്ട് കുത്തിയെടുത്ത് ഓം ലെറ്റ് വായിലേക്കിടുന്ന കാഴ്ച എനിക്ക് നല്ല കൌതുകം സമ്മാനിച്ചു.

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ (മാധ്യമം പുതുവര്‍ഷപ്പതിപ്പ്)

10 comments:

പള്ളിക്കുളം.. said...

:)

suraj::സൂരജ് said...

പാടില്ല...പാടില്ല... ആള്‍ദൈവമാണ് വിമര്‍ശനം പാടില്ലാ !

Joker said...

ha ha ha, യേശുദാസന്‍ മനോരമയിലാണെങ്കില്‍ ഇത് പറയില്ല. ഇപ്പോള്‍ മനോരമയുടെ ഡയരക്ടര്‍ ബോഡില്‍ അച്ചുമാമനാണോ എന്ന് സംശയമുണ്ട്.

ജിവി/JiVi said...

:)

kaalidaasan said...

പാവം യേശുദാസനും അദ്ദേഹം പറഞ്ഞ കള്ളം തൊള്ള തൊടാതെ വിഴുങ്ങുന്നവരും.

1961 ല്‍ തിരുവനന്തപുരത്തെ ഏതു ലോഡ്ജിലാണു കത്തിയും മുള്ളും ഭക്ഷണം കഴിക്കാന്‍ നല്‍കിയിരുന്നതെന്നറിയാന്‍ ആഗ്രഹമുണ്ട്. മാദ്ധ്യമ സന്‍ഡിക്കേറ്റ് നല്‍കുന്ന വാര്‍ത്തകള്‍ സത്യമാണോ എന്നന്വേഷിക്കുന്നില്ല എന്നാണല്ലോ ഹെയിറ്റ് ക്ളബ് അംഗങ്ങളുടെ സ്ഥിരം പരാതി. ഒരു മാദ്ധ്യമ സിന്‍ഡിക്കേറ്റില്‍ ഏറ്റവും നീണ്ട കാലം എച്ചിലുനക്കിയ ഒരാള്‍ പുറത്തായപ്പോള്‍ എഴുതിയ ഒരു കള്ളം ആഘോഷിക്കുന്നത് കാണുമ്പോള്‍ ആരും മൂക്കത്തു വിരല്‍ വച്ചു പോകും.

1961ല്‍ ഒക്കെ കമ്യൂണിസ്റ്റു നേതാക്കള്‍ താമസിച്ചിരുന്ന ലോഡ്ജുകളൊക്കെ എല്ലാവര്‍ക്കും അറിയുന്നവയാണ്. ആള്‍ദൈവത്തിന്റെ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ കണ്ണിലെണ്ണയൊഴിച്ചിരിക്കുന്ന ഹെയിറ്റ് ക്ളബ് അംഗത്തിനും രോമ ഹര്‍ഷമുണ്ടാകുക സ്വാഭാവികം.
കരിമീനും മാധ്യമ സിന്‍ഡിക്കേറ്റില്‍ അംഗത്വമെടുത്തു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.

നാരായണന്‍ കുട്ടിക്ക് പഠിക്കുന്ന യേശുദാസന്‍. ആശ്രിതവല്‍സലനായ തമ്പുരാനില്‍ നിന്നും എല്ലിന്‍ കഷണങ്ങള്‍ വീണു കിട്ടിയാലോ. കിട്ടിയാല്‍ ഒരാന പോയല്‍ ഒരു വാക്ക്.

ശിവരാമകൃഷ് said...

കള്ളമാവട്ടെ എന്ന് ആശിക്കുന്നു .പക്ഷെ തന്നെയും communist പ്രസ്ഥാനത്തെയും അപമാനിക്കുന്ന വാര്‍ത്തക്കെതിരെ എന്തുകൊണ്ട് വീയെസ് പ്രതികരിക്കുന്നില്ല. (ഔദ്യോദികര്‍ക്കെതിരെ വാര്‍ത്ത വരുമ്പോ,അല്ല പടച്ചു വിടുന്ന വാര്‍ത്തയുടെ മലവെള്ളപ്പാച്ചില്‍ വരുമ്പോള്‍,എന്തുകൊണ്ട് പ്രതികരിക്കുന്നില്ല, കേസുകൊടുക്കുന്നില്ല എന്ന ചോദ്യം സ്ഥിരം നമ്പര്‍ ആണ്.)

karimeen/കരിമീന്‍ said...

കാളിദാസന്
വി.എസിനെ അപമാനിക്കാനായി യേശുദാസന്‍ എഴുതിയ ലേഖനമല്ല അത്. എന്ന് മാത്രമല്ല ഫാരിസിന്റെ പത്രം വി.എസിനെതിരെ വാര്‍ത്തകള്‍ പടച്ച് വിടുന്നതിനെപറ്റിയും പിണറായിയെ പിന്തുണക്കുന്നതിനെപറ്റിയും യേശുദാസന്‍ എഴുതിയിട്ടുണ്ട്.അത് കൊണ്ടുതന്നെ പ്രത്യേക ഉദ്ദേശങ്ങളില്ലാത്ത ലേഖനമാണ് എന്ന് എനിക്ക് തോന്നുന്നു.

Anonymous said...

എന്റമ്മോ എന്തര് ഇത് ? ഈ യേശുദാസൻ സാറ് കോയിം മൊട്ടേം ഒന്നും കണ്ടിട്ടില്ലെ..... ഇത് പക്ഷേ അറുവത്തെന്നിലെ കോയിം മൊട്ടേം ആണല്ലോ അല്ലെ, ഒരു സംശയം കാളിദാസൻ പറഞ്ഞതുതന്നെയാ ഏതാപ്പാ ആലോഡ്ജ് ലീമെറഡിയനോ, ഹയാത്തോ അതോ കൈരളിവിലാസം ലോഡ്ജോ ?? പിന്നെ ചൈനയിലെ കമ്മ്യൂണിസ്റ്റുകൾ രണ്ട് കമ്പ് കൊണ്ട് തോണ്ടി അല്ലെ “ചാവൽ തിന്നുന്നത്” ചിലപ്പം മുതലാളിത്തം കൊണ്ട് ഒരു ഓം‌ലെറ്റ് അകത്താക്കാം എന്നും കരുതിയിട്ടുണ്ടാവാം.. പാവം അച്ചുമാമ, ഏതായാലും കരിമീനെ തിന്നാഞ്ഞത് നന്നായി...... നല്ല നീളമുള്ള മുള്ളല്ല്യോ ചിലപ്പം മാലയിട്ട് ഭിത്തിയിൽകയറും.....
എല്ലാ പോസ്റ്റും പോലെ ഇതും മനോഹരമായിരിക്കുന്നു, ആശംസകൾ.

kaalidaasan said...

കരിമീന്‍,

താങ്കള്‍ ഇത് ഇവിടെ എഴുതിയതിനു വ്യക്തമായ ഒരുദ്ദേശമുണ്ട്. അതു പോലെ യേശുദാസന്‍ 50 വര്‍ഷം മുമ്പുള്ള വി എസിന്റെ ഭക്ഷണ കാര്യം എഴുതിയതിനും വ്യക്തമായ ഉദ്ദേശമുണ്ട്. അതൊക്കെ ആര്‍ക്കും മനസിലാകും.

ആ ലോഡ്ജിന്റെ പേരും താമസിച്ച സമയവും എഴുതിയിരുന്നെങ്കില്‍ എഴുതിയതിനാധികാരികത ഉണ്ടാകുമായിരുന്നു. അതില്ലാത്തതു കൊണ്ട് ഇത് വെറും ഗോസിപ്പായി മാത്രമേ കരുതാനാകൂ.

ഫാരീസ് അബൂബേക്കര്‍ കൈരളി ചാനലിലൂടെ വരെ വി എസിനെ അധിക്ഷേപിച്ചിട്ടുണ്ട്. അതു കൊണ്ട് സ്വന്തം പത്രത്തിലൂടേ അധിക്ഷേപിക്കുന്നതില്‍ അത്ര വലിയ കാര്യമില്ല. അത് യേശുദാസന്‍ പറഞ്ഞ് മറ്റുള്ളവര്‍ അറിയേണ്ട ഗതികേടുമില്ല.

dethan said...

കരിമീന്‍,
കാളിദാസന്‍ ചോദിച്ചതു പോലെ ഏതു ലോഡ്ജിലാണ് 1961 ല്‍ കത്തിയും മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നത് എന്ന് അറിഞ്ഞാല്‍ കൊള്ളാം.അന്നത്തെ വാരിക്കുന്തം പോലുള്ള കത്തിയും മുള്ളും ഏതെങ്കിലും മ്യൂസിയത്തില്‍ കാണും? കാര്‍ട്ടൂണിസ്റ്റിന്
ഭാവനയും നര്‍മ്മവും ഒക്കെ നല്ലതാണ്.പക്ഷേ അപവാദ പ്രചരണം,എന്തുദ്ദേശത്താലായാലും നല്ലതല്ല.കരിമീന് മനസ്സില്‍ ഇത്രയും'അശുദ്ധി' ഉണ്ടെന്നു കരുതിയില്ല.
-ദത്തന്‍