Thursday, February 18, 2010

ടാറ്റയുടെ തലവിധി!

അവര്‍ സര്‍വാദരണീയരാണ്. അവരെ വിമര്‍ശിക്കുക പാടില്ല. അവര്‍ക്ക് തെറ്റുകള്‍ പറ്റാറില്ല. പറ്റിയാലും നമ്മള്‍ അത് പറക പാടില്ല. മേല്‍ കോടതികളില്‍ അപ്പീല്‍ പോകാം അതുമാത്രം.

“നിങ്ങള്‍ക്കനുകൂലമായി വിധിക്കുമ്പോള്‍ ഉന്നതമായ നീതി പീഠമെന്നും എതിരാകുമ്പോള്‍ ബൂര്‍ഷയെന്നും വിളിക്കുന്ന.......................................................” മതി സമ്മതിച്ചു.

നിങ്ങളുടെ വിമര്‍ശനം ഞാന്‍ ഉള്‍ക്കൊള്ളുന്നു. എങ്കിലും എനിക്ക് പറയാതെ വയ്യ.

വരാന്‍ പോകുന്ന എന്റെ വിധി എന്തോ ആകട്ടെ.........................

നദീജല സംരക്ഷണ നിയമം വരുന്നതിനും ദശകങ്ങള്‍ക്ക് മുന്‍പാണ് ടാറ്റ തടയണ കെട്ടിയത് എന്നും അതുകൊണ്ട് അത് പൊളിക്കണ്ട് എന്നും

നോട്ടീസ് കൊടുത്ത കളക്ടറുടെ നടപടി ശുദ്ധ പോക്രിത്തരവും ആണ് എന്ന ആ വിധി - എന്തൊരു മനോഹര വിധി

വിധിക്കുന്നെങ്കില്‍ ഇങ്ങനെ വിധിക്കണം.

ഒരു പക്ഷേ ഈ വിധിയെയാകും പണ്ടുള്ളവര്‍ തലവിധി എന്നൊക്കെ പറയുന്നത്.

ആകാശം ഇടിഞ്ഞു വീണാലും ടാറ്റ രക്ഷപെടട്ടെ....................................

16 comments:

കല്യാണിക്കുട്ടി said...

sathyam...janangalude thalavidhi thanne......
:-)

Unknown said...

പി.കെ.പ്രകാശ് മാധ്യമത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി എഴുതിയ ലേഖനത്തിലെ ചില വരികള്‍ പ്രസക്തമെന്നു തോന്നുന്നു.

((((വയനാട്ടില്‍ ആദിവാസികള് 17 ശതമാനമാണ്.എന്നാല്‍ ഒരു ശതമാനം ജൈനര്‍ ഉള്‍പെടെ ഉള്ളവര്‍ ഭൂമിയ്ടെ സിംഹഭാഗവും കയ്യടക്കി വെച്ചതിനാല്‍ ആദിവാസികള്‍ ഭൂരഹിതാര്യിതുടരുന്നു.
സംസ്ഥാനത്തെ ആദിവാസികളില്‍ 36 ശതമാനവും വയനാട്ടില്‍ ആണ്====
71 ഇല് നിയമസഭ പാസാക്കിയ നിയമത്തിലൂടെ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ എഴുപതിനായിരം ഏക്കര്‍ ഭൂമി ടാറ്റ മുറിച്ചു വിറ്റതിനെതിരെ ഉള്ള ജസ്റ്റിസ് ബാല സുബ്രമണ്യത്തിന്റെ വിധി നടപ്പാക്കിയിട്ടില്ല ====
ഇതൊന്നും തിരിച്ചറിയാതെ ആദിവാസികള്‍ എന്തുകൊണ്ട് ഭൂരഹിതരായി കഴിയുന്നു എന്ന് കോടതി 'അത്ഭുതം' കൂറ്ന്നതാണ് ആശ്ചര്യം.

ഭൂരഹിതര്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയില്‍ പ്രവേശിക്കുന്നത് നിയമവാഴ്ച ഇല്ലാതാക്കുമെന്ന് പറയുന്ന കോടതി തന്നെ ചിലര്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുടെ അധിപരായിരിക്കയും ആദിവാസികള്‍ക്ക് പത്തുസെന്റു ഭൂമി പോലും ഇല്ലായെന്ന് വിലപിക്കയും ചെയ്യുന്നു==))))

അങ്കിള്‍ said...

ജസ്റ്റിസ് ബാലസുബ്രമണ്യന്റെ 1971 ലെ വിധി നടപ്പാക്കേണ്ടത് റ്റാറ്റയാണോ.

അതിതുവരെ നടപ്പാക്കാതെ ആദിവാസികളെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന മാറി മാറി വന്ന സർക്കാരിനെ അങ്ങേയറ്റം കളിയാക്കി കൊണ്ടുള്ളതാണു കോടതിയുടെ ഈ പരാമർശങ്ങൾ.

നാട്ടുകാരന്‍ said...

ഇവിടെ നിയമം നടപ്പാക്കാനുള്ള അധികാരം സര്‍ക്കാരിനല്ലേ? കോടതിക്കല്ലല്ലോ? ടാറ്റാക്ക് നീതിവേണമെങ്കില്‍ എവിടെപ്പോകണം? സര്‍ക്കാരിലോ അതോ കോടതിയിലോ? ഇവിടെ അഴിമതിക്കാരായ പാര്‍ട്ടിക്കാരും അവരുടെസ്വന്തമായ സര്‍ക്കാരുമാണോ നീതി നടത്തുന്നത് അതോ കുറച്ചെങ്കിലും നിക്ഷ്പക്ഷമായ കോടതിയോ? കോടതി ശരിയല്ലെങ്കില്‍ ഇവര്‍ കോടതികള്‍ തന്നെ നിറുത്തലാക്കട്ടേ !

പിന്നെ ഇപ്പോള്‍ ടാറ്റായുടെ തടയണ മാത്രമാണല്ലോ മൂന്നാറ്റിലെ കൈയേറ്റം ! അതു പൊളിച്ചാല്‍ എല്ലാ കൈയേറ്റവും തീരും !

ഇങ്ങനെയുള്ള ചില വിധികള്‍ കാണുമ്പോള്‍ കോടതികളോട് ബഹുമാനം കൂടുന്നു. അല്ലെങ്കില്‍ കൈയ്യൂക്കുള്ളവനു എന്തുമാകാം എന്നാവില്ലേ?

karimeen/കരിമീന്‍ said...

അങ്കിളും നാട്ടുകാരനും എഴുതിയതിനോട് വിയോജിക്കുന്നില്ല. ടാറ്റയുടെ തടയണ പൊളിച്ചതുകൊണ്ട് പ്രശ്നമെല്ലാം അവസാനിക്കുകയുമില്ല. എന്നാല്‍ എല്ലാ ദൃശ്യമാധ്യമങ്ങളിലും കണ്ട് മാസങ്ങളുടെ പഴക്കം മാത്രമുള്ള ആ തടയണകള്‍ ദശകങ്ങള്‍ പഴക്കമുള്ളതാണ് എന്ന് കണ്ടെത്തിയ ആ ജ്ഞാനദൃഷ്ടിയുണ്ടല്ലോ. അതിനോട് എത്രയൊക്കെ ശ്രമിച്ചിട്ടും ബഹുമാനം തോന്നാന്‍ സാധിക്കുന്നില്ല.

karimeen/കരിമീന്‍ said...

പിന്നെ മൂന്നാറിലെ കയ്യേറ്റം. വസ്തുനിഷ്ഠമായ ഒരു ലേഖനം പി.കെ.പ്രകാശ് മാധ്യമത്തില്‍ എഴുതിയിട്ടുണ്ട്. അതിന്റെ ചുരുക്കം ഇങ്ങനെ -- മൂന്നാറില്‍ സര്‍ക്കാരിനും ടാറ്റക്കും മാത്രമേ ഭൂമിയുള്ളൂ..... സര്‍ക്കാര്‍ ഭൂമി ടാറ്റ കയ്യേറുകയും മറിച്ചു വില്‍ക്കുകയുമാണ് ചെയ്യുന്നത്. നമ്മളെല്ലാം ഇപ്പോള്‍ പുലഭ്യം പറയുന്ന ഈ റിസോര്‍ട്ട് കാരും രാഷ്ട്രീയക്കാരുമൊക്കെ ടാറ്റ കയ്യേറിയ ഈ ഭൂമി വിലക്കോ അല്ലെങ്കില്‍ ഉപകാര സ്മരണയായോ കൈപ്പറ്റിയതാണ്. അതായത് കയ്യേറ്റക്കാര്‍ കൈവശം വച്ചിരിക്കുന്നത് അവര്‍ കയ്യേറിയ ഭൂമിയല്ല എന്ന് സാരം. ഓരോ ഒഴിപ്പിക്കല്‍ നടപടിയുമെത്തുമ്പോള്‍ അത് രാഷ്ട്രീയക്കാരുടെ ഭൂമിയിലേക്ക് തിരിയുമെന്നും അത് വിവാദമാകുമ്പോല്‍ ടാറ്റ രക്ഷപെടും എന്ന് പ്രകാശ് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നത് അതുപോലെ സംഭവിച്ചിരിക്കുന്നു. അന്ന് പാര്‍ട്ടി ഓഫീസായിരുന്നെങ്കില്‍ ഇന്ന് ആല്‍ബിനിലേക്കെത്തിയിരിക്കുന്നു. അന്‍പതിനായിരം ഏക്കര്‍ കയ്യേറിയവനേക്കാള്‍ അന്‍പതേക്കര്‍ കയ്യേറിയവന്‍ കുറ്റവാളിയാകുന്നതും അവിടെയാണ്.

അങ്കിള്‍ said...

പ്രീയ കരിമീൻ,

ഞാനൊരു കമ്മ്യൂണിസ്റ്റ് കാരനല്ലാത്തതു കൊണ്ടാകാം, ദശകങ്ങൾക്ക് മുമ്പ് അവിടെ പണിതിരുന്ന തടയിണയുടെ അവശിഷ്ഠങ്ങൾ കണ്ടതും, അവിടുത്തെ തൊഴിലാളികളുടെ കൂടി ആവശ്യപ്രകാരമാണു റ്റാറ്റാ ആ തടയിണ പുതുക്കി പണിത് കൊടുത്തതെന്ന വാർത്ത ശ്രദ്ധിച്ചതും. ആ തടയിണ പണിതത് ജലനിയമം കൊണ്ടു വന്നതിനു ശേഷമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിയാത്ത പബ്ലിക് പ്രോസിക്യൂട്ടറെ ഇനിയും തുടരാൻ അനുവദിക്കണോ.

5000 ഏക്കറുമായി താരത‌മ്യം ചെയ്യുമ്പോൾ 50 ഏക്കർ നിസ്സാരം. പക്ഷേ ആ 50 ഏക്കർ കൈയ്യേറിയിരിക്കുന്നത് ആരെന്നറിയുമ്പോഴാണു, സംഗതിയുടെ ആഴം കൂടുന്നത്. അതു കൊണ്ടല്ലേ ആ ചെറിയ കൈയ്യേറ്റത്തിനെ അവഗണിച്ച് റ്റാറ്റയെ ഇറക്കി വിടാൻ മടികാണിക്കുന്നത്.

ഇന്നു ഉച്ചവാർത്തയിൽ സി.പി.എം നേതാവ് എം.എം.മണി പറഞ്ഞ് വച്ചതെന്തെന്നോ. കോടതിൽ കൊടുത്ത സത്യവാംഗ്മൂലം പാർട്ടി പരിഗണനയിൽ വരില്ലെന്നു. സ്വന്തം സഹോദരനെ ഇങ്ങനെയല്ലേ രക്ഷിക്കാൻ കഴിയൂ. ഇങ്ങനെയുള്ള രണ്ടു മൂന്നു പേർ മതി പാർട്ടിയെ ഏതറ്റവും കൊണ്ടെത്തിക്കും.

നാട്ടുകാരന്‍ said...

കരിമീന്‍,

തടയണ പുതിയതായി പണിതതല്ല....പഴയത് പുതുക്കിപ്പണിതതാണ് എന്നാണ് ടാറ്റയുടെ വാദം. റ്റി.വി കണ്ട് വിധിപറയുന്ന നമ്മേക്കാള്‍ കോടതിക്കു വിവരമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതിനാല്‍ അതിന്റെ ശരിതെറ്റുകളേക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല.

കുറ്റം ടാറ്റാ ചെയ്താലും ലംബോദരന്‍ ചെയ്താലും കുറ്റം തന്നെയാണ്. അല്ലാതെ മണിയാശാന്‍ പറയുന്നതുപോലെ ആരുപറഞ്ഞാലും സമ്മതിക്കില്ല പാര്‍ട്ടി തന്നെപറയണം എന്നു കോടതിക്ക് പറയാന്‍ പറ്റില്ലല്ലോ. ഇവിടെ അന്വേഷണം നടത്ത്ഏണ്ടത് സര്‍ക്കാരാണ് അതനുസരിച്ച് കോടതി വിധിപറയും. ടാറ്റായുടെ കാര്യത്തില്‍ കോടതി അവര്‍ക്കനുകൂലമാണെങ്കില്‍ അതു തീര്‍ച്ചയായും സര്‍ക്കാരിന്റെ വീഴ്ച്ച തന്നെയാണ്. അല്ലെങ്കില്‍ അപ്പീല്‍ പോയി അനുകൂലവിധി സ്മ്പാദിക്കണം. അല്ലാതെ തെരുവില്‍ പറയുകയല്ല. ജനത്തിനു ആരാണ് ഇവിടെ കളിക്കുന്നത് എന്നു നന്നായി മനസ്സിലാകുന്നുണ്ട്. പിന്നെ പ്രതികരിക്കാത്ത നപുംസകങ്ങളായിരിക്കുന്നതാണ്. അതാണല്ലോ എല്ലാവര്‍ക്കും ആവശ്യം.

ഞാനൊന്നു ചോദിക്കട്ടേ, ഉത്തരം പറയുമല്ലോ....

ടാറ്റാക്ക് ഭരണകൂടത്തിന്റെ തെറ്റായ (അവര്‍ തെറ്റെന്നു വിചാരിക്കുന്ന) നടപടികള്‍ക്കെതിരേ നീതി വേണമെങ്കില്‍ അവര്‍ എന്തുചെയ്യണം?

നാട്ടുകാരന്‍ said...

കരിമീന്‍,

“നമ്മളെല്ലാം ഇപ്പോള്‍ പുലഭ്യം പറയുന്ന ഈ റിസോര്‍ട്ട് കാരും രാഷ്ട്രീയക്കാരുമൊക്കെ ടാറ്റ കയ്യേറിയ ഈ ഭൂമി വിലക്കോ അല്ലെങ്കില്‍ ഉപകാര സ്മരണയായോ കൈപ്പറ്റിയതാണ്. അതായത് കയ്യേറ്റക്കാര്‍ കൈവശം വച്ചിരിക്കുന്നത് അവര്‍ കയ്യേറിയ ഭൂമിയല്ല എന്ന് സാരം.“

എല്ലാം അങ്ങനെയൊന്നുമല്ല കരിമീനേ........ അങ്ങനെ വാങ്ങിയത് കുറച്ചേയുള്ളൂ.....ബാക്കി എല്ലാം സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതു തന്നെ. കൂടുതലും വന്‍ കൈയ്യേറ്റങ്ങള്‍ !
പിന്നെ പി.കെ.പ്രകാശ് മാധ്യമത്തില്‍ എഴുതിയത് മാത്രമാണ് സത്യം എന്നാണോ കരുതുന്നത്?

ഞാന്‍ ഇടുക്കി ജില്ലക്കാരനും അല്പം പരിചയം മൂന്നാറിനേക്കുറിച്ചുള്ളയാളുമാണ്. അതിനാല്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതു മാത്രം വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇതു പുറത്തുകൊണ്ടുവന്നു എന്നവകാശപ്പെടുന്ന മാദ്യമങ്ങള്‍പോലും മുക്കുന്ന കൈയ്യേറ്റ വാര്‍ത്തകള്‍ എത്രയെന്നറിയാമോ? മൂന്നാറ്റില്‍ എല്ലാവര്‍ക്കും ഓരോ അജണ്ടകളാണ്. അതിനല്പമെങ്കിലും തടസ്സം കോടതിമാത്രമാണ് !

karimeen/കരിമീന്‍ said...

ഞാന്‍ ഇടുക്കി ജില്ലക്കാരനും അല്പം പരിചയം മൂന്നാറിനേക്കുറിച്ചുള്ളയാളുമാണ്. അതിനാല്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതു മാത്രം വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്- നാട്ടുകാരന്‍ ......ഞാന്‍ ഇടുക്കി ജില്ലക്കാരനല്ലാത്തതിനാലും മാധ്യമങ്ങള്‍ (അല്പം നിഷ്പഷമെന്നു തോന്നിയ മാധ്യമവും ഇന്ത്യാവിഷനും) പറഞ്ഞ അറിവും വായിച്ചറിവും മാത്രമുള്ളതിനാലും അങ്കിളും നാട്ടുകാരനും തന്ന അറിവുകളോട് തര്‍ക്കിക്കുന്നില്ല. ടാറ്റക്ക് കോടതിയില്‍ പോകാനോ വിധി സമ്പാദിക്കാനോ യാതൊരു തടസ്സവുമില്ല. പക്ഷേ ടാറ്റ, കൊക്കൊ കോള, സ്വാശ്രയ മാനേജമെന്റ് ഇവരൊക്കെ ഏതെങ്കിലും ഒരു കേസെങ്കിലും(അത് എത്ര നിസ്സാരമായ ഒന്നാണെങ്കിലും) കേരള ഹൈക്കോടതിയില്‍ തോല്‍ക്കുന്നത് കണ്ടിട്ട് മരിക്കണം എന്ന് ആഗ്രഹമുള്ള ഒരു സാധാരണക്കാരന്‍ ആയതിനാല്‍ ഇനി ഞാന്‍ എങ്ങിനെ മരിക്കും എന്ന് ചിന്തിച്ചിരിക്കുകയാണ്.

നാട്ടുകാരന്‍ said...

"ടാറ്റ, കൊക്കൊ കോള, സ്വാശ്രയ മാനേജമെന്റ് ഇവരൊക്കെ ഏതെങ്കിലും ഒരു കേസെങ്കിലും(അത് എത്ര നിസ്സാരമായ ഒന്നാണെങ്കിലും) കേരള ഹൈക്കോടതിയില്‍ തോല്‍ക്കുന്നത് കണ്ടിട്ട് മരിക്കണം എന്ന് ആഗ്രഹമുള്ള ഒരു സാധാരണക്കാരന്‍"

ഇനി മരിക്കണമെങ്കില്‍ ഒറ്റ വഴിയേ ഉള്ളൂ.... നമ്മുടെ സര്‍ക്കാര്‍ ജയിക്കാന്‍ തീരുമാനിക്കണം ! അതിനിവരെല്ലാം പുറത്തു വാചകമടിക്കുന്നതുപോലെയല്ലല്ലോ.....തോല്‍ക്കാന്‍ അഡ്വന്‍സ് മേടിച്ചല്ലേ കോടതിയില്‍ ചെല്ലുന്നത്!

കരിമീനേ,

അവര്‍ തോല്‍ക്കുന്നതു കാണണം എന്നത് ഒരു അപകര്‍ഷതാബോധത്തിന്റെ ഭാഗമാണ്. അങ്ങനെയല്ലാതെ സത്യം ജയിക്കണം എന്നു വിചാരിക്കൂ....ഒരിക്കലും മുന്വിധി നല്ലതല്ല....കുറഞ്ഞപക്ഷം നിയമത്തിന്റെ മുന്‍പിലെങ്കിലും !

ഇതിനര്‍ഥം ഞാന്‍ അവരുടെപക്ഷത്താണെന്നൊന്നുമല്ല. ഞാന്‍ നീതിയുടെ പക്ഷത്താണ്. അതു ടാറ്റായാണെങ്കിലും സര്‍ക്കാരാണെങ്കിലും. അതുകൊണ്ട് തന്നെ ശരി തെറ്റുകള്‍ നോക്കാതെ തന്നെ അവസാനത്തെ കോടതിവിധിയെ അംഗീകരിക്കുകയും ചെയ്യുന്നു.

karimeen/കരിമീന്‍ said...

കരിമീനേ,

അവര്‍ തോല്‍ക്കുന്നതു കാണണം എന്നത് ഒരു അപകര്‍ഷതാബോധത്തിന്റെ ഭാഗമാണ്. അങ്ങനെയല്ലാതെ സത്യം ജയിക്കണം എന്നു വിചാരിക്കൂ....ഒരിക്കലും മുന്വിധി നല്ലതല്ല....കുറഞ്ഞപക്ഷം നിയമത്തിന്റെ മുന്‍പിലെങ്കിലും !
ഇവിടെയാണ് നാട്ടുകാരനും ഞാനും തമ്മിലുള്ള വ്യത്യാസം. സത്യത്തിനു വേണ്ടി നീണ്ട ഏഴ് കൊല്ലം കേസു പറഞ്ഞ് ഒടുവില്‍ ഒരു ബഹുമാന്യ ദേഹത്തിന് പച്ച നോട്ടുകള്‍ എണ്ണിക്കൊടുത്ത് വിധി സമ്പാദിക്കേണ്ടിവന്ന അനുഭവം നാട്ടുകാരനില്ലാത്തിടത്തോളം കാലം അദ്ദേഹത്തിന് നീതിപീഠത്തെ ബഹുമാനിക്കാം. എനിക്ക് അത്രത്തോളം അത് ദഹിക്കില്ല.

നാട്ടുകാരന്‍ said...

കരിമീനിന്റെ ആ അനുഭവത്തില്‍ ഞാന്‍ ഖേദിക്കുന്നു. ശരിയാണ് , നിയമവ്യവസ്ഥയിലും ഇപ്പോള്‍ ധാരാളം അഴിമതിയുണ്ട്. എങ്കിലും നിലവിലുള്ള വ്യവസ്ഥയില്‍ ഏറ്റവും ഭേദം എന്നു കരുതുന്നതുകൊണ്ടാണ് അതിനെ പിന്താങ്ങുന്നത്. ഇതെന്റെ മാത്രമല്ല ഭൂരിപക്ഷം ആളുകളുടേയും ചിന്താഗതിയാണ്. അല്ലാതെ അവിടെ അഴിമതിയില്ല എന്നവിചാരം കൊണ്ടൊന്നുമല്ല.

ഈ അത്താണിയും നഷ്ടപ്പെട്ടാല്‍ പിന്നെ പ്രബലരായ ആളുകളുടെ പീഡനത്തില്‍ നിന്നും രക്ഷപെടാന്‍ ഏതാണൊരഭയസ്ഥാനം? രാഷ്ട്രീയക്കാര്‍ക്ക് ഇപ്പോള്‍ കോടതികളേപ്പോലും ഭയമില്ല. പിന്നെന്തു ചെയ്യും? അവിടേയും നല്ലവരുണ്ടാവില്ലേ കുറച്ചെങ്കിലും?

Unknown said...

"നിയമവ്യവസ്ഥയിലും ഇപ്പോള്‍ ധാരാളം അഴിമതിയുണ്ട്" ഭാഗ്യം അവിടെ വരെ എങ്കിലും എത്തി.
ഏതാണ്ട് ഒരേ സമയം തന്നെ,പലപ്പോഴും ഒരേ കോടതിയില്‍ നിന്ന്,തികച്ചും വ്യത്യസ്ത ധ്രുവങ്ങിളില്‍ നില്‍ക്കുന്ന എത്ര വിധികള്‍ വന്നു.
അഭയകേസില്‍ ഹൈക്കോടതിയില്‍ ജസ്റ്റിസ് ഹേമയുടെെയും പിന്നെ അതിനെ ഖണ്ടിച്ച്ചുകൊണ്ട് വളരെ പെട്ടെന്ന് തോട്ടത്തില്‍ രാധാകൃഷ്ണനും വിധി/തീര്‍പ്/കമെന്റു പുറപ്പെടുവിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പോലും അതിലേക്കു വലിച്ചിഴക്കപ്പെട്ടു.
ദല്‍ഹി ഹൈക്കോടതി സുപ്രീം കോടതി ന്യായാധിപരോടു സ്വത്ത് വെളിപ്പെടുത്താന്‍ പറയുന്നു. പറ്റില്ലാന്നു സുപ്രീം കോടതി ന്യായാധിപര്‍.
ഇപ്പൊ അടുത്ത കാലത്ത് കേരള ഹൈക്കോടതിയില്‍ ഏറ്റവും അധികം സ്വത്ത് ഉള്ളതായി പ്രഖ്യാപിക്കപ്പെട്ട ന്യായാധിപന്‍ രാജിവെച്ചു പോയി- സുപ്രീം കോടതിയില്‍ വക്കീലായി ജനത്തെ സേവികാന്‍ !!
ജാതി നോക്കാതെ പ്രണയിക്കുന്നത്‌ തെറ്റെന്ന രീതിയില്‍ സുപ്രീം കോടതിയില്‍ ഈ അടുത്തു വിധി വന്നല്ലോ.
മൂന്നാറില്‍ തന്നെ ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ കയ്യേറ്റത്തിനെതിരെ നോട്ടിസ് കൊടുത്തത് കോടതി സ്റ്റേ ചെയ്ത അടുത്ത ദിവസങ്ങളില്‍ ആണ് കയ്യേറ്റം ഒഴിപ്പിക്കാതിരിക്കുന്നതിനെതിരെ കോടതി നിരീക്ഷണം.വയനാട് പിന്നെ ഈ കേരളത്തിലുമല്ല,അവിടെ ആദിവാസികളുമില്ല.ഹൈക്കോടതി ഒഴിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട വയനാട്ടിലെ സ്ഥലത്തിനു സബ് കോടതിയില്‍ നിന്ന് സ്റ്റേ. എപ്പടി. ആ പേര് പറഞ്ഞു ഉദ്യോഗസ്ഥരു പമ്മി നടന്നു.
ഗോള്‍ഫ് ക്ലബ്ബു കയ്യേറ്റം (അത്തിനു കയ്യേറ്റം എന്ന് പറയില്ല,വലിയോന്മാര്ടെ വിഹാര രംഗമല്ലേ),അതിന്റെ സ്റ്റാറ്റസ് എന്തായി. അത് സര്‍ക്കാര്‍ സ്ഥലമെന്നു കോടതി വിധി പറഞ്ഞു.അടുത്ത ദിവസം തന്നെ സ്റ്റേ വാങ്ങി വെച്ചു.
ഉണ്ണികൃഷ്ണന്‍ കേസില്‍ വിധി പ്രകാരം വിദ്യാഭ്യാസം കച്ചവടമല്ല.സര്‍ക്കാരിന് സ്വകാര്യ/സ്വാശ്രയ നിയന്ത്രണം ആകാം.
എന്നാല്‍ അത് കഴിഞു വിധി വരുന്നു..വ്യാപാരം നടത്താനുള്ള അവകാശം മൌലികാവകാശമാണ്. അതുകൊണ്ട് സ്വകാര്യ മേഖലയില്‍ സാമൂഹ്യ നിയന്ത്രണം ജനാധിപത്യ വിരുദ്ധം.
പ്രമാണിമാര്‍ക്ക് വേണ്ടി വെള്ളിയാഴ്ച വിധി വന്നതിനു ശേഷം,തിങ്കളാഴ്ച വരെ കാക്കാതെ ശനിയാഴ്ച വീട്ടില്‍ വെച്ചു കേസ് കേട്ട് വിധി പറഞ്ഞ ചരിത്രവും നമ്മുടെ ഉന്നത നീതിപീടങ്ങള്‍ക്ക് ഉണ്ട്.
നാട്ടുകാരാ നമ്മളും ഈ നാട്ടിലൊക്കെ തന്നെ.
കോടതിക്ക് പറയാമല്ലോ,ഇത്ര ദിവസത്തിനുള്ളില്‍ /മാസത്തിനുള്ളില് സര്‍ക്കാര്‍ ടാറ്റയുടെ ഭൂമി57000 ഏക്കര്‍ കോടതി നിയമിക്കുന്ന സര്‍വേ ടീമിനെ കൊണ്ട് മാര്‍ക്ക് അപ്പ്‌ ചെയ്യുക.ടാറ്റ മുറിച്ചു വിറ്റ മൊത്തം സ്ഥലം (റിസോര്‍ട്ട് കാര്‍ക്കും സ്വകാര്യക്കാര്‍ക്കും)അങ്ങനെ വ്യക്തമാവുകയും ചെയ്യും.സര്കാരിനു അവകാശപ്പെട്ടത് പിടിച്ചെടുക്കുക.ഇവിടെ സര്‍ക്കാര്‍ (ഏത് സര്‍ക്കാര്‍ ആവട്ടെ)എന്തെങ്കിലും ആക്ഷന്‍ എടുത്താല്‍ മുട്ടിനു മുട്ടിനു കോടതിയില്‍ പോയി അത് പട്ടി തിന്നുകയുമില്ല, ആരെയും അടുപ്പിക്കയുമില്ല എന്ന ലവലില്‍ കാര്യങ്ങള്‍ മാറ്റി തീര്‍ക്കുന്നു. കളിക്കാന്‍ അറിയുന്നവര്‍ ഇതിനിടയില്‍ കളിക്കുന്നു.
രാഷ്ട്രീയക്കാരെക്കാള്‍ , ബ്യൂരോക്രട്ടുകളെക്കാള് (അവര് ഏറ്റവും ചുരുങ്ങിയത് പരസ്യ monitoringനു എങ്കിലും വിധേയമാവുന്നുണ്ടല്ലോ) ജീര്ണിച്ച്ച അവസ്ഥയില്‍ ആണ് മാധ്യമ / ജുഡിഷ്യല്‍ സ്ഥാപനങ്ങള്‍ നമ്മുടെ മഹാരാജ്യത്ത്.

നാട്ടുകാരന്‍ said...

കങ്കാരു,

ഇവിടുത്തെ നീതിപീഠങ്ങളേക്കാളും വിശ്വസിക്കാവുന്നത് രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയുമാണെന്നു കണ്ടെത്തിയ താങ്കളോട് ഞന്‍ എന്തു പറയാന്‍ ! അത്രക്കൊന്നും വലിയ ആളല്ല ഞാന്‍.

ചാർ‌വാകൻ‌ said...

03/03/10.ഇന്ന് കേരള കൌമുദി പത്രത്തിൽ‌ ടാറ്റായുടെ പരസ്യം,ഫുൾ പേജിലുണ്ട്.വായിച്ചാൽ‌ ഇത്രനീതീ മാന്മാരെയാണല്ലോ കർത്താവേ ,സർക്കാരും നാട്ടുകാരും കൂടി കോടതികയറ്റുന്നതെന്ന് തോന്നും.പാവം ടാറ്റാ.പൂഞാറ്റിലെ പട്ടിണിക്കാരായ കോവിലകം കുഞ്ഞുങ്ങൾ ഞങ്ങടെ അപ്പൂപ്പന്റെ വകയാണന്നു പറഞ്ഞ് കൈയ്യേറിയങ്കിൽ പിന്നേയുമൊരു ‘ശ്ശേലു’ണ്ടായിരുന്നു.