Monday, June 7, 2010

നിങ്ങള്‍ ഒരു ചെത്തുകാരന്റെ മകനാണ്.

ഒടുവില്‍ വീരേന്ദ്രകുമാര്‍ ഒരു സത്യം മനസ്സിലാക്കി. പിണറായി വിജയന്‍ ഒരു മനുഷ്യനാണ്, വെറും മനുഷ്യന്‍. സ്വന്തം പ്രസിദ്ധീകരണത്തില്‍ അദ്ദേഹം അത് തുറന്ന് പറഞ്ഞിരിക്കുന്നു. സാമ്രാജ്യങ്ങള്‍ കീഴക്കി റോമാ ചക്രവര്‍ത്തിയെ പോലെ മുന്നോട്ട് പോകുന്ന പിണറായി വിജയന്‍ ഒന്നു തിരിഞ്ഞു നോക്കിയാല്‍ താന്‍ ഒരു വെറും മനുഷ്യനാണ് എന്ന് തിരിച്ചറിയും എന്നാണ് വീരേന്ദ്രകുമാറിന്റെ ഉപദേശം. അദ്ദേഹത്തെ കുറ്റം പറയാനാകില്ല. ഇതൊരു നല്ല ഉപദേശമാണ് അനുസരിച്ചാല്‍ പിണറായിക്ക് നല്ലതുതന്നെയാണ്.
പക്ഷേ ഇതല്ല ഇവിടത്തെ പ്രശ്നം. ഈ തലക്കെട്ട് പണ്ടൊരു പത്രത്തില്‍ വായിച്ച പോലെ തോന്നുന്നു. തലക്കെട്ട് അടിച്ചു മാറ്റുന്നതില്‍ വീരേന്ദ്രകുമാറിനെ അഴിക്കോട് മാഷ് ഒന്നു കുടഞ്ഞു വിട്ടതാണ്. ഗുരുവിന്റെ ദു:ഖമാണ്, രാമന്റെ ദു:ഖം ആയതെന്നായിരുന്നു അതിയാന്റെ പരിഭവം. ഏതായാലും അതോടെ അഴിക്കോടിന്റെ പഴയ പ്രേമലേഖനങ്ങളും കാമുകിയും ഒക്കെ പുറത്തു വന്നു. അന്ന് അഴിക്കോട് പറഞ്ഞിരിക്കണം, “ വീരാ.........ഞാനും ഒരു മനുഷ്യനാണ് വെറും മനുഷ്യന്‍”


സി.പി.എമ്മിലെ ഗ്രൂപ്പു വഴക്കില്‍ വീരന്‍ മീന്‍ പിടിക്കുന്ന കാലം. ലാവ ലിന്‍ കേസും മമ്മൂട്ടിയുടെ മൂന്നാറിലെ ഭൂമിയും ,വൃക്ക തട്ടിപ്പുകാരന്‍ ഫാരിസ് അബൂബേക്കറുമൊക്കെയായി പിണറായി വിജയന്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കാലം. ഒരിക്കല്‍ സഹികെട്ട് പിണറായി വിജയന്‍, കേരളാ ഹൌസില്‍ വച്ചാണ് എന്ന് തോന്നുന്നു. , പത്രക്കാരോട് ചോദിച്ചു, “ എന്നെക്കുറിച്ച് എന്തെല്ലാം നിങ്ങള്‍ എഴുതി, ഇനി പെണ്‍ വാണിഭം അത് മാത്രമല്ലേ ബാക്കിയുള്ളൂ, അതും എഴുത് പിണറായി വിജയന്‍ പെണ്‍ വാണിഭം നടത്തി എന്ന്, ഒന്നോര്‍ക്കുക ഞാനും ഒരു മനുഷ്യനാണ്”.
അപ്പോള്‍ പിണറായി മനുഷ്യനാണ് എന്ന് അദ്ദേഹത്തിന് ഓര്‍മ്മയുണ്ട്. അതാണല്ലോ ഒരു നിമിഷം പത്രക്കാര്‍ക്ക് മുന്നില്‍ നിലവിട്ട് പിണറായി തുറന്നടിച്ചത്. അതേ വാചകം വീരേന്ദ്രകുമാര്‍ പിണറായിയെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു. ഈ പുതിയ ഓര്‍മ്മപ്പെടുത്തലിന്റെ അര്‍ത്ഥം എന്താണ്.
ഒരു പക്ഷേ അതിതായിരിക്കും.” പിണറായി , നിങ്ങള്‍ ഒരു ചെത്തുകാരന്റെ മകനാണ്, ഞാന്‍ ഒരു കൌണ്ടറുടേയും”. അതായത് നിങ്ങള്‍ വെറും മനുഷ്യനാണ്, ഞാനാകട്ടെ അല്പം കൂടിയമനുഷ്യനും.”

സോഷ്യലിസ്റ്റായാലും കമ്മ്യൂണിസ്റ്റായാലും സ്വത്വം പുറത്താകുന്നത് ഇങ്ങനെയാണ്.

6 comments:

saju john said...

:-))

Jyothis Narayanan said...

മാതൃഭൂമിയെ കൊണ്ട് ശെരിക്കും പ്രയൊചനം കിട്ടിയതെ പിണറായി വിജയന്‍ ആണ്. മുമ്പ് മാധിമ syndicate ഉണ്ട് എന്നെ പറഞ്ഞു വിശ്വസിക്കാന്‍ ബുധിമുട്ടായിരിന്നു. ഇപ്പോള്‍ മാതൃഭൂമി വയികുന്നവര്‍ക്കെ അത് പറയാതെ തന്നെ മനസ്സിലാകും .

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മാതൃഭൂമിയുടെ തനിനിറം ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ വെളിവായിക്കൊണ്ടിരിക്കുന്നു

Nileenam said...

:)

Jyothis Narayanan said...

Today I found two impartial posts about Malayalam media

http://tvmrising.blogspot.com/2010/06/shame-on-media.html

http://www.jocalling.com/2010/06/whats-anti-about-anti-communists/

Joker said...

കേരളത്തിലെ സവര്‍ണ, സംഘപരിവാര്‍ മുഖപത്രമായ നായര്‍ ഭൂമിയുടെ തനി കൊണം
എന്നോ തിരിച്ചറിഞ്ഞപ്പോഴും മാത്യഭൂമിയെ മാറോടണച്ചവരില്‍ ഇടത് പക്ഷവും ഉണ്ടായിരുന്നു (സവര്‍ണ പക്ഷം). ഇപ്പോള്‍ വീരന്‍ പുറ്രത്തായപ്പോള്‍ മാത്യഭൂമി ചതുര്‍ത്തിയായി എന്ന് മാത്രം.