Thursday, May 20, 2010

സ്വയം വിലയിരുത്തല്‍

സ്വന്തം മന്ത്രിസഭയെക്കുറിച്ച് വി.എസിന് പറയാനുള്ളത് അദ്ദേഹം സി.ആര്‍. നീലകണ്ഠന്‍ എന്ന തൂലികാ നാമത്തില്‍ മാതൃഭൂമിയില്‍ എഴുതിയിരിക്കുന്നു
http://www.mathrubhumi.com/online/malayalam/news/story/317748/2010-05-20/കേരള

സ്വന്തം മന്ത്രിമാരില്‍ വി.എസ്.ഏറ്റവും വെറുക്കുന്നത് തോമസ് ഐസക്കിനെയാണ് എന്ന് ഈ വരികളില്‍ നിന്ന് മനസ്സിലാക്കാം
ധനകാര്യം: എല്ലാ വകുപ്പുകളുടെയും മേല്‍ കടിഞ്ഞാണിടുന്ന സൂപ്പര്‍ മുഖ്യമന്ത്രിയാണിദ്ദേഹം. ആഗോളമൂലധന താത്പര്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഇദ്ദേഹത്തെ ഏല്പിച്ചിരിക്കുന്നു. എ.ഡി.ബി. വായ്പ മുതല്‍ കിനാലൂര്‍ പാത വരെ നീണ്ടുകിടക്കുന്നു അതിന്റെ ചരിത്രരേഖകള്‍. അഴിമതി രഹിത വാളയാര്‍ പോലുള്ള പ്രഖ്യാപനങ്ങളുടെ കാപട്യം ആ വഴി ഒരിക്കല്‍ കടന്നുപോയവര്‍ക്ക് ബോധ്യപ്പെടും. അതിസമ്പന്നര്‍ക്കുവേണ്ടി എന്തും ചെയ്യും. ദരിദ്രരോട് അകമേ പുച്ഛം. എന്നാല്‍ അവര്‍ക്കു വേണ്ടി വാചകമടിക്കും. ഗ്രീന്‍ ബജറ്റെന്നു പ്രഖ്യാപിക്കും. നെല്‍പ്പാടം നികത്തുന്നതിന്റെ പിഴയും ഡാമിലെ മണല്‍ വാരിയതിന്റെ വിലയും ബജറ്റിലെ പ്രധാന വരുമാനമാര്‍ഗമായിക്കാണും. നെല്‍പ്പാടം നികത്തി ചെരുപ്പുകമ്പനിക്കു നാലുവരിപ്പാതയുണ്ടാക്കുന്നതിനെ ശക്തമായി ന്യായീകരിക്കും. ഏറ്റവുമൊടുവില്‍ കിനാലൂരിലെ ഹിതപരിശോധനയെക്കുറിച്ചദ്ദേഹം പറയുന്നു. ഒരൊറ്റ ചോദ്യം: ''ഈ മന്ത്രിയേയും മന്ത്രിസഭയെയും പറ്റി ഒരു ഹിതപരിശോധന നടത്തി 30 ശതമാനം പേരെയെങ്കിലും അംഗീകരിപ്പിക്കാമെന്ന വിശ്വാസം മന്ത്രിക്കുണ്ടോ?''

തോമസ്സ് ഐസക്കിനെപറ്റി ജനങ്ങള്‍ നല്ലത് പറയുന്നത് മുഖ്യന് പിടിക്കുന്നതേയില്ല എന്ന് ഈ വാചകങ്ങള്‍ തെളിയിക്കുന്നു. എവിടെയോ ഒരു ലാവലിന്‍ ഐസക്കിന് ഒരുങ്ങുന്നു. ആറ് വര്‍ഷം കഴിഞ്ഞുള്ള നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഐസക്കിനെ കുറിച്ച് സി.ആര്‍ നീലകണ്ഠന്‍ എന്ന പേരില്‍ അച്യുതാനന്ദന്‍ പുസ്തകം എഴുതിയേക്കും.

2 comments:

Anonymous said...

ഇതുകൊണ്ടാണോ സഖാക്കള്‍ 'അച്ചുതാനന്ദനെ' ഇങ്ങനെ കൈകാര്യം ചെയ്തത്?നീലകണ്ഠനിലാധാരാ പാലേരിയില്‍ വേണ്ടിക്കളി

കിരണ്‍ തോമസ് തോമ്പില്‍ said...

മുഖ്യമന്ത്രിയുടെ പദ്ധതി' ആയതിനാല്‍ സ്മാര്‍ട്ട് സിറ്റി പരമാവധി തകര്‍ക്കാന്‍ ശ്രമിക്കുന്നു. '

സ്മാര്‍ട്റ്റ് സിറ്റി അനര്‍ഹമായി കരാര്‍ വിരുദ്ധമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നു എന്നാണ്‌ വി.എസും ശര്‍മ്മയും പറയുന്നത്. മാത്രവുമല്ല അവര്‍ സാമ്പത്തിക മാന്ദ്യത്തിലാണ്‌ എന്ന് വി.എസ് ആണയിടുന്നു. അപ്പോള്‍ അവരെ സാമ്പത്തിക മാന്ദ്യത്തിലാക്കിയത് സി.പി.എമിലെ വി.എസ് വിരുദ്ധരാണ്‌ എന്നല്ലെ സി.ആര്‍ പറഞ്ഞു വരുന്നത്. സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി ഇത്രക്ക് കണ്ണീരിലൊപ്പിക്കാന്‍ മാത്രം എന്നാണ്‌ സ്മാര്‍ട്ട് സിറ്റി സി.ആറിന്‌ പ്രിയങ്കരമയത് എന്ന് ഇവിടെ വായിക്കുക
http://kiranthompil.blogspot.com/2009/07/blog-post_28.html