Sunday, July 25, 2010

ആനപ്പിണ്ടം വാരും പെണ്ണിന്റെ ചെക്കനൊരാനവാലിനുണ്ടോ പഞ്ഞമിപ്പോള്‍.....................

പിണറായി വിജയനു മേല്‍ സി.ബി.ഐ ഒരു വെളുത്ത ചായമടിച്ചു. ലാവലിന്‍ കേസില്‍ പിണറായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി യാതൊരു തെളിവും ലഭിച്ചിട്ടില്ല.

കയ്യടികളും തപ്പുവാദ്യങ്ങളും നിലച്ചു. ആരവങ്ങളൊഴിഞ്ഞു. പിന്നെപ്പിന്നെ പതിയ മര്‍മ്മരങ്ങള്‍ .............
പണം കൈപ്പറ്റിയതിന് തെളിവില്ല എന്നേ പറഞ്ഞിട്ടുള്ളൂ............കൈപ്പറ്റിയിട്ടില്ല എന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് സി.പി.എംകാര്‍ ആഹ്ലാദിക്കാന്‍ വരട്ടെ..............

അഡ്വ: രാംകുമാറും കാളീശ്വരം രാജും സന്തോഷികളുടെ വായടപ്പിച്ചു.

ഒരു കൊലക്കേസിലും പ്രതി കൊന്നിട്ടില്ല എന്ന് കോടതി പറയാറില്ല എന്നും കൊന്നതിന് തെളിവില്ല എന്നേ പറയാറുള്ളൂ എന്നതും പ്രഗത്ഭ വക്കീലന്മാര്‍ സൌകര്യ പൂര്‍വം മറന്നു.

എങ്കിലും എവിടയോ ഒരു അങ്കലാപ്പ്, ഒരു ഉള്‍ഭയം. പണം കൈപ്പറ്റിയിട്ടില്ല എങ്കില്‍ കോടതി പിണറായിയെ വെറുതേ വിട്ടുകളയുമോ.........................

 അതാ.........................ഒരു ദൈവദൂതനെ പോലെ ഒരാള്‍ പ്രത്യക്ഷപ്പെടുന്നു. ദീപക് കുമാര്‍..................

അടിമുടി കമ്മ്യൂണിസ്റ്റുകാരന്‍. പോരെങ്കില്‍ എ.കെ.ജി. സെന്റെര്‍ നില്‍ക്കുന്നത് ഇദ്ദേഹത്തിന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്‍ കൊടുത്ത സ്ഥലത്താണ്................(ഹാ.............എന്തൊരു ത്യാഗം).

കുമാറിന്റെ പത്രസമ്മേളനം നടത്തിച്ചത് മറ്റൊരു കുമാര്‍. ക്രൈം നന്ദ കുമാര്‍. പിറ്റേന്ന് മറ്റൊരു കുമാരന്റെ പത്രത്തില്‍ മുന്‍പേജില്‍ വെണ്ടക്കയായി വന്നു പിണറായി നേരിട്ട് പണം കൈപ്പറ്റിയത് കണ്ട കഥ.

പിണറായി വിശുദ്ധനായി നിന്നത് രണ്ടേ രണ്ട് ദിവസം മാത്രം. പിറ്റേ ദിവസത്തെ പത്രം നോക്കുക

ലാവ്‌‌ലിന്‍‍: കോഴപ്പണം കൈപ്പറ്റിയതിന് ദൃക്‌സാക്ഷി



കൊച്ചി, ബുധന്‍, 21 ഏപ്രില്‍ 2010( 10:12 IST )





വിവാദമായ എസ് എന്‍ സി ലാവ്‌‌ലിന്‍ ഇടപാടില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കോടികള്‍ കോഴപ്പണമായി കൈപ്പറ്റിയതിനു ദൃക്‌സാക്ഷിയുടെ അവകാശവാദം. തിരുവനന്തപുരം സ്വദേശി ദീപക് കപൂര്‍ ആണ് സി ബി ഐക്കു മൊഴി നല്കിയത്. സി ബി ഐയുടെ ചെന്നൈയിലുള്ള ഓഫീസിലെത്തി 60 പേജുള്ള വിശദീകരണം ദീപക് കുമാര്‍ നല്കുകയായിരുന്നു.






സംസ്ഥാന വൈദ്യുതമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയന്‍ ലാവ്‌‌ലിന്‍ കമ്പനിയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം സര്‍ക്കാരിനു കോടികള്‍ നഷ്ടം വന്നെന്നാണ് കേസ്. എന്നാല്‍, കഴിഞ്ഞദിവസം പ്രത്യേക കോടതിയില്‍ സത്യവാങ്മൂലം നല്കിയ സി ബി ഐ ലാവ്‌‌ലിന്‍ കേസില്‍ പിണറായി വിജയന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് തെളിവുകളില്ലെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു.






എന്നാല്‍ ഇതിനെ ഖണ്ഡിക്കുന്ന തരത്തിലാണ് ദീപക് കുമാറിന്‍റെ വെളിപ്പെടുത്തലുകള്‍. കോഴ ഇടപാടില്‍ ഇടനിലക്കാരെന്ന ആരോപണം നേരിടുന്ന ചെന്നൈയിലെ ടെക്നിക്കാലിയ കണ്‍സള്‍റ്റന്‍സിയുടെ നടത്തിപ്പുകാരായ ദിലീപ്‌ രാഹുലന്‍, നാസര്‍, ബീന ഏബ്രഹാം എന്നിവര്‍ക്കൊപ്പം ജോലി ചെയ്‌ത കാലത്താണു ലാവ്‌ലിന്‍ കോഴ ഇടപാടിനു നേരിട്ടു സാക്ഷിയായതെന്നും ദീപക് കുമാര്‍ പറയുന്നു.






ദിലീപ്‌ രാഹുലനും സംഘവും കണ്ണൂരിലെ സഹകരണ ഗസ്റ്റ്ഹൌസില്‍ എത്തി പിണറായി വിജയനു രണ്ടു കോടി രൂപ പണമായി കൈമാറുമ്പോള്‍ ദീപക്‌ കുമാര്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നതായി അതീവ ഗൗരവമുള്ള ആരോപണവും സിബിഐക്കു നല്‍കിയ കുറിപ്പിലുണ്ട്‌. നിലവില്‍ പിണറായിക്കെതിരെ തെളിവുകള്‍ ഒന്നുമില്ലാത്ത സാഹചര്യത്തിലാണ് സി ബി ഐക്ക് പുതിയ കണ്ടെത്തലുകള്‍ നടത്തേണ്ടിയിരിക്കുന്നത്. അതുകൊണ്ടു തന്നെ സി ബി ഐ ഇതിനെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിയേക്കും.






കൊച്ചി അയ്യപ്പന്‍കാവിലെ ബാങ്ക്‌ വഴിയും കൊല്ലത്തെ മറ്റൊരു ബാങ്ക്‌ വഴിയും ദിലീപ്‌ രാഹുലന്‍ കോഴപ്പണം കേരളത്തിലേക്കു കൊണ്ടുവന്നതിനുള്ള തെളിവുകള്‍ അടങ്ങുന്ന 200 പേജ്‌ വരുന്ന രേഖകളും ദീപക്‌ കുമാര്‍ സിബിഐക്കു കൈമാറി. ലാവ്‌ലിന്‍ കോഴപ്പണം കൊണ്ടു ദിലീപ്‌ രാഹുലനും സംഘവും കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണു ദുബായിലെ പസഫിക്‌ കണ്‍ട്രോള്‍സ്‌ എന്നും ദീപക്‌ ആരോപിക്കുന്നു.

അപ്പോള്‍ ലാവലിന്‍ ഇടപാടില്‍ പിണറായി കൈക്കൂലി പറ്റിയെന്ന് ഉറപ്പായി. പച്ചക്കല്ലേ നമ്മുടെ ദീപക് കുമാര്‍ സത്യം വിളിച്ചു പറഞ്ഞു കളഞ്ഞത്.

 ലാവലിന്‍ ഇടപാടിലാണ് പിണറായിക്ക് കോടികള്‍ നല്‍കിയത് എന്ന് ദീപക് തറപ്പിച്ചു പറഞ്ഞു.

പിറ്റേ ദിവസം നമ്മുടെ പി.സി.ജോര്‍ജ്ജ് എത്തുന്നു. വാര്‍ത്ത കാണുക.............................

കോട്ടയം: ലാവ്‌ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ േപണം കൈപ്പറ്റയിട്ടില്ലെന്ന് സിബിഐ കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ. രണ്ടുകോടിരൂപ പണമായി കൈക്കൂലി വാങ്ങിയതിനു തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്താണ് ഈ ഇടപാടു നടന്നതെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ പിണറായിയുടെ അഴിമതി ഉറപ്പിച്ചു. വീണ്ടും പിണറായിക്ക് കറുത്ത കുപ്പായം.

ഒരു മാസം കഴിഞ്ഞപ്പോള്‍ ആരോപണം ഒന്നു ദിശ മാറി.

മാധ്യമം പത്രം കാണുക..........................

ലാവലിന്: പണം കൈമാറ്റത്തിന് ദൃക്സാക്ഷിയെന്ന് ദീപക് കുമാര്



Wednesday, May 12, 2010


ചെന്നൈ: മലബാര് കാന്സര് ഇന്സ്റ്റിറ്റ്യൂട്ടിന് ലഭിക്കേണ്ട പണം ദിലീപ് രാഹുലന് കൈമാറിയത് തന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന് ലാവലിന് കേസിലെ പ്രധാന സാക്ഷി ദീപക് കുമാര് സി.ബി.ഐക്ക് മൊഴി നല്കി. സി.പി.എം സംസ്ഥാന ജനറല് സെക്രട്ടറി പിണറായി വിജയന് പ്രതിയായ ലാവലിന് കേസില് കൂടുതല് രേഖകള് ദീപക് കുമാര് സി.ബി.ഐക്ക് കൈമാറിയിരുന്നു. ഇതിനെ തുടര്ന്നാണ് സി.ബി.ഐ ദീപക്കിന്റെ മൊഴിയെടുത്തത്.






എസ്.എന്.സി ലാവലിനും വൈദ്യുതി ബോര്ഡുമായുണ്ടാക്കിയ കരാറിന്റെ അണിയറയില് പ്രവര്ത്തിക്കുന്ന മുഖ്യ വ്യക്തിയാണെന്ന് ആരോപിക്കപ്പെടുന്ന ദിലീപ് രാഹുലിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപക് കുമാര്. തിരുവനന്തപുരം സ്വദേശിയും ചെന്നൈയില് വ്യവസായിയുമാണ് ദീപക്. രാഹുലിനോടൊപ്പം പിണറായി വിജയനെ പലതവണ കണ്ടിട്ടുണ്ടെന്നും സി.ബി.ഐയോട് ഇദ്ദേഹം പറഞ്ഞതായാണറിയുന്നത്.


ഇതുമായി ബന്ധപ്പെട്ട് 200 പേജുള്ള രേഖകളാണ് സി.ബി.ഐക്ക് കൈമാറിയിട്ടുള്ളത്.






കഴിഞ്ഞയാഴ്ച ചെന്നൈ, മധുര വയലിലുള്ള ദീപക്കിന്റെ ഫാക്ടറിക്കെതിരെ ഒരു സംഘമാളുകള് അക്രമം അഴിച്ചുവിട്ടിരുന്നു. അടച്ചിട്ട ഫര്ണിച്ചര് ഫാക്ടറിയുടെ മുന്വാതിലും ജനലുകളും അക്രമികള് അടിച്ചുതകര്ത്തു. ഫാക്ടറിക്കകത്തുള്ള വസ്തുക്കള് കൊള്ളയടിച്ചിട്ടുണ്ട്. ഇതിനെതിരെ ദീപക് പൊലീസില് പരാതി നല്കി.

ആദ്യ ആരോപണത്തില്‍ നിന്നും അല്പം കൂടി വ്യക്തത ഇതിനുണ്ട്. ആദ്യത്തേത് ലാവലിന്‍ കരാറിനായി കമ്പനി കൈക്കുലി നല്‍കി എന്നായിരുന്നു എങ്കില്‍ ഇത് അതല്ല. കരാറൊക്കെ നിലവില്‍ വന്നിട്ട് ക്യാന്‍സര്‍ സെന്ററിന് കൊടുക്കാനുള്ള തുക പിണറായി കൈപ്പറ്റി എന്നാണ്.

കരാര്‍ നടപ്പാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനേക്കാള്‍ നീചമല്ലേ പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് കൊണ്ടു വന്ന പണം കൈപ്പറ്റുക എന്നത്.....................

പിണറായി അഴിമതിക്കാരനല്ല....................നീചനുമാണ്...............................

സംഭവം അങ്ങിനെ കത്തി നില്‍ക്കവേ.........................ഇതാ................ദീപക് കുമാറിന്റെ യഥാര്‍ത്ഥ പിതാവ് പ്രത്യക്ഷപ്പെടുന്നു............................................ മറ്റാരുമല്ല. നമ്മുടെ വീരേന്ദ്രകുമാര്‍...................( കുമാര്‍ എന്ന് വിളിപ്പേരുള്ള എല്ലാപേരും ശത്രുക്കളായത് എങ്ങിനെ എന്ന് പിണറായി ഒന്ന് അന്വേഷിക്കേണ്ടതാണ്...................നന്ദകുമാര്‍, രാംകുമാര്‍ (വക്കീലും ജഡ്ജിയും)...വീരേന്ദ്രകുമാര്‍.........ഇതാ..........ദീപക് കുമാര്‍..................)

മാസങ്ങള്‍ക്ക് ശേഷം ഇതാ മാതൃഭൂമിയുടെ വാര്‍ത്ത, അതും ഒരു കാരണവുമില്ലാതെ....................



പിണറായിക്ക് ആദ്യം പണം കൈമാറിയത് 1996 ലെന്ന് ദീപക്


Posted on: 25 Jul 2010


ചെന്നൈ: ലാവലിന്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള സി.പി.എം. കേരളഘടകം സെക്രട്ടറി പിണറായി വിജയന് തന്റെ സാന്നിധ്യത്തില്‍ ദിലീപ് രാഹുലന്‍ ആദ്യം പണം കൈമാറിയത് 1996 മെയ് മാസത്തിലായിരുന്നെന്ന് തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ സി.ബി.ഐ.ക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയതായി അറിയുന്നു. കണ്ണൂര്‍ ജില്ലയില്‍ പിണറായി വിജയന്റെ വീട്ടിലെത്തിയാണ് പണം നല്‍കിയതെന്നും കോഴിക്കോട്ട് ഒരു പ്രമുഖ സ്റ്റാര്‍ ഹോട്ടലിലാണ് തലേന്നുരാത്രി തങ്ങിയതെന്നും ദീപക്കിന്റെ മൊഴിയിലുണ്ട്.




തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കോഴിക്കോട്ടെത്തിയ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ അന്ന് ഇതേ ഹോട്ടലിലുണ്ടായിരുന്നുവെന്നും ഗൗഡയെ പരിചയമുള്ള ദിലീപ് രാഹുലന്‍ ഗൗഡയുടെ മുറിയില്‍പ്പോയി അദ്ദേഹത്തെ കാണുകയുണ്ടായെന്നും ദീപക് സി.ബി.ഐ. ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിയെന്നനിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയുള്ളതിനാല്‍ ഗൗഡയുടെ യാത്രയും താമസവുമൊക്കെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കും. 1996-ല്‍ ഗൗഡ കോഴിക്കോട്ടെ ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകള്‍ പരിശോധിച്ചാല്‍ തങ്ങളുടെ യാത്രയുടെയും താമസത്തിന്റെയും സാഹചര്യത്തെളിവുകള്‍ ലഭ്യമാകുമെന്നാണ് ദീപക് പറയുന്നത്.




കേരള സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള റബ്‌കോയുമായിച്ചേര്‍ന്ന് റബര്‍വുഡ് ബിസിനസ്സ് നടത്തണമെന്ന ലക്ഷ്യത്തോടെയാണ് 1996-ല്‍ ദിലീപ് രാഹുലന്‍ സി.പി.എം. നേതാവ് പിണറായി വിജയനുമായി ബന്ധപ്പെട്ടതെന്ന് ദീപക്കിന്റെ മൊഴിയിലുണ്ട്. ഇതിനായാണ് ഇന്ത്യയില്‍ത്തന്നെ റബര്‍വുഡ് ബിസിനസ്സില്‍ മുന്‍നിരക്കാരനായ ദീപക്കുമാറിന്റെ സഹായം ദിലീപ് തേടിയത്. 1996-ലെ തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ സി.പി.എം. അധികാരത്തിലെത്തുമെന്നും സഹകരണ വകുപ്പ് പിണറായി വിജയന് ലഭിച്ചേക്കുമെന്നുമുള്ള വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപ് രാഹുലന്‍ പിണറായി വിജയനുമായി സൗഹൃദത്തിലേര്‍പ്പെട്ടതെന്നും ദീപക് പറയുന്നു.




രണ്ട് ബാഗുകളിലായാണ് പണം കൊണ്ടുപോയതെന്നും എന്നാല്‍, അവയില്‍ എത്ര പണമുണ്ടായിരുന്നുവെന്ന് കൃത്യമായി അറിയില്ലെന്നും ദീപക്കിന്റെ മൊഴിയിലുണ്ട്. തിരിച്ചുവരുമ്പോള്‍ ദിലീപ് രാഹുലന്‍ അടുത്തൊരു 'സുഹൃത്തി'നെ ഫോണില്‍വിളിച്ച് 'രണ്ടു രൂപ' കൊടുത്തുവെന്നുപറഞ്ഞത് താന്‍ കേട്ടുവെന്നും ദീപക് സി.ബി.ഐ. ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.




റബ്‌കോയ്ക്ക് റബര്‍വുഡ് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ദീപക്കാണ് തയ്യാറാക്കിയത്. 20 കോടി രൂപ മൊത്തം പദ്ധതിച്ചെലവ് വരുമെന്നായിരുന്നു ദീപക്കിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 1996-ല്‍ സി.പി.എം. അധികാരത്തിലെത്തിയതിനു ശേഷം റബ്‌കോ ഈ പദ്ധതിയുമായി മുന്നോട്ടുപോയി.




എന്നാല്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയ തന്നെ ഒഴിവാക്കി ദിലീപ് രാഹുലന്‍ ഈ ബിസിനസ് ഇടപാടില്‍നേരിട്ടിടപെടുകയായിരുന്നെന്നും പദ്ധതിച്ചെലവ് 80 കോടി രൂപയയോളം വര്‍ധിപ്പിച്ച് വന്‍ തുക തട്ടിയെടുത്തതായും ദീപക് തന്റെ മൊഴിയില്‍ ആരോപിക്കുന്നു. മലേഷ്യ ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി ചേര്‍ന്നാണ് റബ്‌കോ റബര്‍വുഡ് ബിസിനസ് തുടങ്ങിയത്. ഈ കമ്പനിയുമായി ദലീപ് രാഹുലന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ദീപക്കിന്റെ മൊഴിയിലുണ്ട്.




റബര്‍വുഡ്ബിസിനസ്സില്‍ തുടങ്ങിയ ബന്ധമാണ് ദിലീപ്‌രാഹുലന്‍ എസ്.എന്‍.സി. ലാവലിനുമായി കെ.എസ്.ഇ.ബി.യെക്കൊണ്ട് കരാറില്‍ ഏര്‍പ്പെടുന്നതിന് പ്രയോജനപ്പെടുത്തിയതെന്ന് ദീപക് പറയുന്നു. ഇന്ത്യയില്‍ ബിസിനസ്‌നടത്തുന്നതിന് എസ്.എന്‍.സി. ലാവലിനും ദിലീപ് രാഹുലന്റെ ഓസ്‌ട്രേലിയന്‍ കമ്പനിയായ പസഫിക്‌വേവ്‌സും തമ്മില്‍ കരാറുണ്ടായിരുന്നുവെന്നും ഇതിന്റെ മറവിലാണ് ദിലീപ്‌രാഹുലന്‍ എസ്.എന്‍.സി. ലാവലിനുവേണ്ടി കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ടതെന്നും ദീപക് ചൂണ്ടിക്കാട്ടുന്നു.




എസ്.എന്‍.സി. ലാവലിന്റെ ബിസിനസ് ഡെവലപ്‌മെന്‍റ് ഡയറക്ടര്‍ എന്ന പേരിലുള്ള ബിസിനസ് കാര്‍ഡാണ് ഈ കാലയളവില്‍ ദിലീപ്‌രാഹുലന്‍ കൊണ്ടുനടന്നിരുന്നതെന്നും ദീപക് സി.ബി.ഐ. ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ എസ്.എന്‍.സി. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള പണമിടപാടുകളുടെ വിശദാംശങ്ങള്‍ തേടി സി.ബി.ഐ. സംഘം കൊച്ചിയിലും പരിസരങ്ങളിലുമുള്ള വിവിധ ബാങ്കുകളില്‍ പരിശോധന നടത്തിയതായി അറിയുന്നു. ദീപക്കുമാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. സംഘം ഒരു പ്രമുഖ ദേശസാല്‍കൃത ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.

ഇതാ................കഥ അപ്പാടെ മാറി മറിയുന്നു. ലാവലിന്‍ ഇടപാടിലല്ല പിണറായി കൈക്കൂലി പറ്റിയത്. മറിച്ച് റബ്കോ ഇടപാടിലായിരുന്നു. തുക കൈപ്പറ്റുമ്പോള്‍ പിണറായി മന്ത്രിയേ ആയിരുന്നില്ല. പിണറായിയുടെ പാര്‍ട്ടി ജയിക്കുമെന്നും പിണറായി മന്ത്രിയാകുമെന്നും സഹകരണ വകുപ്പുതന്നെ കിട്ടും എന്നും മുന്‍ കൂട്ടി ഗണിച്ച് ഇവര്‍ പിണറായിക്ക് പണം കൊടുക്കുകയായിരുന്നു.

എന്തോര്........പാവങ്ങള്‍..........................

മന്ത്രിയല്ലാതിരുന്നതിനാല്‍ ഈ കൈക്കൂലി അധികാര ദുര്‍വിനിയോഗത്തില്‍ വരുമോ........................

മാതൃഭൂമി എന്തിന് ഇപ്പോള്‍ ഇങ്ങനെ തിരിഞ്ഞു?.

ദീപക് കുമാറ് കണ്ണൂരില്‍ ഈ പറഞ്ഞ ദിവസം താമസിച്ചതിന് മാതൃഭൂമിയുടെ കയ്യില്‍ തെളിവുണ്ട്. കാരണം അന്ന് ദേവഗൌഡ അവിടെ താമസിച്ചിട്ടുണ്ട്................

നാളെ ഈ ഗസ്റ്റ് ഹൌസിന്റെ ആ ദിവസത്തെ രജിസ്റ്ററിന്റെ പകര്‍പ്പ് മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെടും ഒപ്പം ഇങ്ങനെ ഒരു ലീഡും.

“ ദീപക്കിന്റെ ആരോപണം ശരി. ഗസ്റ്റ് ഹൌസ് രേഖകള്‍ തെളിവ്”

പിണറായി രണ്ട് കോടി രൂപ കൈക്കൂലി വാങ്ങി എന്ന് തെളിയിക്കാന്‍ ഈ രേഖ ധാരാളം.!

                അപ്പോഴും ഒരു സംശയം .....................ലാവലിന്‍ കേസില്‍ നിന്ന് പിണറായിയെ ഒഴിവാക്കുന്നോ മാതൃഭൂമി...............ഇത് റബ്കോ അഴിമതി കേസല്ലേ..................ഇത് നടക്കുമ്പോള്‍ പിണറായി ക്യാനഡക്ക് പോയിട്ട് പോലുമില്ല. ( തെരെഞ്ഞെടുപ്പ് പോലും കഴിഞ്ഞിട്ടില്ല.........................)

ക്ഷമിക്കുക കൂട്ടരേ......................ആവേശത്തില്‍ മാതൃഭൂമിക്ക് ഒരബദ്ധം പറ്റിപ്പോയതാണ്.  നാളെ പുതിയ കഥകള്‍ വരും.

നല്ല നല്ല കിടിലന്‍ വെളിപ്പെടുത്തലുകള്‍

ആനപ്പിണ്ടം വാരും പെണ്ണിന്റെ ചെക്കനൊരാനവാലിനുണ്ടോ പഞ്ഞമിപ്പോള്‍.....................

പക്ഷേ നമ്മുടെ സി.ബി.ഐക്ക് ഈ തെളിവ് മതിയാകും ................വരദാചാരി പറഞ്ഞ സത്യം കുറ്റപത്രത്തില്‍ എഴുതിയവര്‍ക്ക് ദീപക്കിനോട് എന്തിന് അപ്രിയം...............

25 comments:

വി ബി എന്‍ said...
This comment has been removed by the author.
വി ബി എന്‍ said...

പിണറായിയെ ക്രൂശിക്കാനുള്ള ആക്രാന്തത്തില്‍ എന്താണ് പറഞ്ഞത് എന്നും പറയുന്നത് എന്നും യാതൊരു ബോധവുമില്ലാത്ത, ജെനുസ് വ്യക്തമാല്ലതതവരുടെ മക്കള്‍ക്ക് പിതൃശൂന്യ വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ യാതൊരു ഉളുപ്പും ഇല്ലാത്തതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു. എല്ലാ ഇലക്ഷന്‍ ആകുമ്പോഴും ലാവ്ലിന്‍ കുത്തി പോക്കേണ്ടത് മറ്റേ ഒന്ന് + ഒന്ന് കെട്ടവന്മാരെ ജയിപ്പിക്കാന്‍ വേണ്ടിയാണെന്ന് ആര്‍ക്കാനറിയാത്തത്.

ജനശക്തി said...

ലാവ്ലിന്‍ വാടകസാക്ഷിയുമായി മാതൃഭൂമി വീണ്ടും

Unknown said...

April 21 Mathrubhoomi ///ദിലീപ്‌ രാഹുലനും സംഘവും "കണ്ണൂരിലെ സഹകരണ ഗസ്റ്റ്ഹൌസില"്‍ എത്തി പിണറായി വിജയനു രണ്ടു കോടി രൂപ പണമായി കൈമാറുമ്പോള്‍ ദീപക്‌ കുമാര്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നതായി അതീവ ഗൗരവമുള്ള ആരോപണവും സിബിഐക്കു നല്‍കിയ കുറിപ്പിലുണ്ട്‌///

July 25 Mathrubhoomi///കണ്ണൂര്‍ ജില്ലയില്‍ "പിണറായി വിജയന്റെ വീട്ടിലെത്തിയാണ"് പണം നല്‍കിയതെന്നും കോഴിക്കോട്ട് ഒരു പ്രമുഖ സ്റ്റാര്‍ ഹോട്ടലിലാണ് തലേന്നുരാത്രി തങ്ങിയതെന്നും ദീപക്കിന്റെ മൊഴിയിലു//

മുകളില്‍ കരിമീന്‍ തന്നെ കൊടുത്ത ഏപ്രില്‍ 21 മാതൃഭൂമിവാര്‍ത്ത കാണുക."കണ്ണൂര്‍ ഗസ്റ്റ് ഹൌസില്‍" വച്ചാണ് പണം കൈമാറിയത്. പിന്നെ ആണ് അതിന്റെ അക്കിടി മനസ്സിലായത്‌.അന്ന് അവിടെ ആരൊക്കെ വന്നു എന്നോതൊക്കെ ഒരുപക്ഷെ ഗസ്റ്റ്ഹൌസില്‍ റിക്കോര്ഡ് കാണും.ആരോപണം പാളും.
ഇനി ജൂലൈ 25 മാതൃഭൂമി റിപ്പോര്‍ട്ട് നോക്കുക "പിണറായിയുടെ വീട്ടില്‍ വെച്ചാണ് പണം കൊടുത്തത്". വീട്ടില്‍ നമ്മളാരും എന്ട്രിലോഗ് വച്ചു ഒപ്പിടുവിച്ചല്ലല്ലോ ആളുകളെ സ്വീകരിക്കുന്നത്. അപ്പൊ ഗസ്റ്റ് ഹൌസിനെക്കാള്‍ "സുരക്ഷിതം" വീട് തന്നെ.അങ്ങനെ രണ്ടുമാസം കൊണ്ട് കോഴ കൊടുത്ത ഇടം പുതിയ തിരക്കഥയില്‍ മാതൃഭൂമി തിരുത്തുന്നു. ഒരു സംശയം, ഈ വീരഭൂമിക്കാരന്‍ കരുതുന്നത് ജനം ഇത്രമാത്രം കോവര്‍ കഴുതകള്‍ എന്നാണോ.

മാതൃഭൂമി പോലുള്ള പത്രങ്ങള് പോലും അന്യസംസ്ഥാന ഭൂസ്വാമിമാരും മാഫിയകളും വെട്ടിപ്പിടിച്ചാല്‍ സംഭവിക്കുന്നതെ ഇവിടെയും സംഭവിച്ചുള്ളൂ.മനോരമക്ക് മുകളില്‍ മാതൃഭൂമിക്ക് ഉണ്ടായിരുന്ന ഒരു വിശ്വാസ്യത(ഒരുതരം ക്ലീഷേ എങ്കിലും) ദേശീയ പ്രസ്ഥാന നേതാക്കളുടെ ആഭിമുഖ്യത്തില്‍ അത് കെട്ടിപ്പടുത്തത് കൊണ്ടാണ്.പിതൃശൂന്യമല്ല,പിതൃക്കള്‍ ആരെന്നറിയാതെ അധികമായാലുള്ള പത്ര പ്രവര്‍ത്തനിത്തിന്റെ ഉദാഹരണം മാത്രമാണ് പുതിയ ലാവലിന്‍ വാര്‍ത്ത.

manoj pm said...

ഇതുവരെ പുറപ്പെട്ടില്ലേ എന്ന ചോദ്യത്തിന് വേണമെങ്കില്‍ അരമണിക്കൂര്‍മുമ്പേ പുറപ്പെടാമെന്ന് മറുപടി പറയുന്ന ഒരു ചലച്ചിത്രരംഗമുണ്ട്. അങ്ങനെ അരമണിക്കൂര്‍മുമ്പേ പുറപ്പെടാന്‍ നമ്മുടെ വീരേന്ദ്രകുമാരന്‍ പുതിയൊരു കുമാരനുമായി രംഗത്തിറങ്ങിയിരിക്കുന്നു. ദീപക് കുമാരന്‍.

ലാവ്ലിന്‍ കേസിന്റെ കാര്യം ഇപ്പോള്‍ തലയ്ക്ക് സ്ഥിരതയുള്ള ആരും മിണ്ടാറില്ല. കുറെ കാലം മുങ്ങിത്തപ്പിനോക്കിയിട്ടും ആഗ്രഹിച്ചപോലെ ഒന്നും കിട്ടിയില്ല. മാത്രമല്ല, ഒടുവില്‍ സിബിഐ കോടതിയില്‍, പിണറായി വിജയന്‍ പണം വാങ്ങിയെന്നത് അടിസ്ഥാനത്തിന്റെ തരിമ്പുപോലുമില്ലാത്ത ആരോപണമാണെന്ന് സത്യവാങ്മൂലത്തിലൂടെ തെളിയിക്കുകയും ചെയ്തു. സാധാരണ മാനസികാവസ്ഥയും മാന്യതയുമുള്ളവര്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കും. കുമാരന്മാര്‍ക്ക് അങ്ങനെ പറ്റുമോ? ഉടനെ വരുത്തി ഒരു വാടകക്കുമാരനെ.

അത്തരക്കാര്‍ക്ക് ഇന്നതേ പറയാവൂ എന്നില്ല. ഇപ്പോള്‍ പറയുന്നു, റബ്കോ എന്ന സ്ഥാപനം ജനിക്കുന്നതിനും പിണറായി മന്ത്രിയാകുന്നതിനും മുമ്പ് റബ്കോയുമായി താന്‍ പ്രൊജക്ട് പങ്കുവച്ചുവെന്ന്. സ്നേഹം പങ്കിടുന്നതുപോലെ ഒരു പ്രൊജക്ട് പങ്കിടല്‍. അങ്ങനെയുള്ള പങ്കിടലിന്റെ തത്സമയ ദൃശ്യങ്ങളുമായി വീരേന്ദ്രകുമാറിന്റെ കങ്കാണിമാരുടെ അസമയത്തെ അഴിഞ്ഞാട്ടം. ഒരു കുമാരന്‍ മുങ്ങിയതിന്റെ കുറവുതീര്‍ക്കാന്‍ മറ്റൊരു കുമാരന്‍ വരുമ്പോള്‍ എല്ലാ കുമാരന്മാര്‍ക്കും സന്തോഷം.

ഇടിമുഴക്കം said...

കൌമാരം വിട്ടുമാറിയിട്ടില്ലാത്ത ഈ ദിലീപകുമാരൻ ബ്രേവേന്ദ്രകുമാരന്റെ ആരാ? ഇതുവരെ എവിടെ ആയിരുന്നു? എന്തു കൊണ്ട് 15 കൊല്ലം മുൻപ് നടന്നു എന്ന് പറയുന്ന ഈ സംഭവം ഇതു വരെ മൂടി വെച്ചു? ഈ പറഞ്ഞ സംഭവം നടന്നു എന്ന് പറയുന്ന കാലത്തിനു ശേഷം രണ്ട് തവണ യു ഡി എഫ് ഭരിച്ചതാണല്ലൊ? എന്തു കൊണ്ട് അന്നൊന്നും ഇത് പുറത്ത് കൊണ്ട് വന്നില്ല?

വായ തുറന്നാൽ തൊട്ടിത്തരം മാത്രം പറഞ്ഞ് നടക്കുന്ന ബ്രേവേന്ദ്രകുമാരനു അടുത്ത തെരഞ്ഞെടുപ്പിൽ കോങ്രസ്സുകാർ സീറ്റ് കൊടുക്കാതിരുന്നാലൊ എന്ന് ഭയന്ന് തന്റെ സ്വാമിയായ ചെന്നിയെ പ്രീതിപ്പെടുത്താൻ ഏതറ്റം വരേയും പോകും. കുതികാൽ വെട്ടും കലാപം ഉണ്ടാക്കും വേണ്ടി വന്നാൽ കൂട്ടിക്കൊടുക്കും. കട്ടും കയ്യേറിയും ധാരാളം കാശ് ഉണ്ടാക്കിയിട്ടുണ്ടല്ലൊ അപ്പനും മോനും.

കിരണ്‍ തോമസ് തോമ്പില്‍ said...

മനോരമയും മംഗളവും ഈ വാര്‍ത്ത കൊടുത്തില്ല എന്നിടത്താണ്‌ ഇതിന്റെ ആന്റിക്ലൈമാക്സ്. ക്രൈം നന്ദകുമാരന്റെ എല്ലാ തറവാര്‍ത്തകളും പ്രസിദ്ധീകരിച്ചത് മംഗളം ദിനപത്രമാണ്‌ . ഇതിനെ ഉദാകരിച്ച് മഹാനായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം റോയീ കോളം പോലും എഴുതിയിട്ടുണ്ട്. പക്ഷെ ഈ വര്‍ത്ത മംഗളം പോലും കൊടുക്കാന്‍ അറയ്ക്കുന്നു. വീരേന്ദ്രകുമാര്‍ നിണാല്‍ വാഴട്ടെ

വിജി പിണറായി said...

ഇവിടെ ഇട്ട കമന്റ് തന്നെ ഇവിടെയും ഇടുന്നു:

'1996-ലെ തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ സി.പി.എം. അധികാരത്തിലെത്തുമെന്നും സഹകരണ വകുപ്പ് പിണറായി വിജയന് ലഭിച്ചേക്കുമെന്നുമുള്ള വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപ് രാഹുലന്‍ പിണറായി വിജയനുമായി സൗഹൃദത്തിലേര്‍പ്പെട്ടതെന്നും ദീപക് പറയുന്നു.'

(‘മാതൃഭൂമി’ വാര്‍ത്തയില്‍ നിന്ന്)

ഒരു വാചകം വിട്ടുപോയതാണേ... 1996-ല്‍ ‘കേരളത്തില്‍ സി.പി.എം. അധികാരത്തിലെത്തുമെന്നും സഹകരണ വകുപ്പ് പിണറായി വിജയന് ലഭിച്ചേക്കുമെ’ന്നും മാത്രമല്ല, 1997-ല്‍ റബറിന് വില ഇടിയുമെന്നും റബര്‍ കര്‍ഷകര്‍ പ്രതിസന്ധി നേരിടുമെന്നും ആ സാഹചര്യത്തില്‍ ‘റബ്‌കോ’ എന്ന ഒരു സ്ഥാപനം വിജയന്റെ സഹകരണവകുപ്പ് ആരംഭിക്കുമെന്നും അവരുടെ ആദ്യ പ്രോജക്‍റ്റ് റബ്‌വുഡ് പദ്ധതി ആയിരിക്കുമെന്നും കൂടി മുന്‍‌കൂട്ടി ഗണിച്ചാണ് രാഹുലനങ്കിള്‍ വിജയനെ വല വീശിയത്...

------------------------

ഏപ്രിലിലെ വാര്‍ത്ത പ്രകാരം ഗസ്റ്റ് ഹൌസില്‍ നടന്ന പണം കൈമാറ്റം ജൂലൈ ആയപ്പോഴേക്കും വീട്ടിലെത്തി... (നടന്ന് പോയതാവും, അതാ 3 മാസം!) ഇനി ദേവഗൌഡ കോഴിക്കോട്ട് വന്നതിന്റെ അടുത്ത ദിവസം വിജയന്‍ കണ്ണൂര്‍ ജില്ലയിലേ ഇല്ലായിരുന്നു എന്നെങ്ങാനും തെളിഞ്ഞാലോ? സാരമില്ല, പഞ്ചായത്ത് - മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. സപ്തംബര്‍ 20-ന് നമുക്ക് വീണ്ടും മാറ്റിപ്പറയാമെന്നേ... വിജയന്‍ കണ്ണൂരില്‍ ഉണ്ടായിരുന്ന ദിവസങ്ങള്‍ കണ്ടുപിടിച്ച് അതില്‍ ഏതെങ്കിലുമൊരു ദിവസമാണെന്ന് പറഞ്ഞാല്‍ പോരേ?

വിജി പിണറായി said...
This comment has been removed by the author.
വിജി പിണറായി said...
This comment has been removed by the author.
വിജി പിണറായി said...
This comment has been removed by the author.
പാഞ്ഞിരപാടം............ said...

സഹാക്കന്മാര്‍ പത്രവാര്‍ത്ത ഒന്നുകൂടി വായിച്ച് നോക്കണം, പ്ലീസ് !!

പത്രവാര്‍ത്ത.
"ലാവലിന്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള സി.പി.എം. കേരളഘടകം സെക്രട്ടറി പിണറായി വിജയന് തന്റെ സാന്നിധ്യത്തില്‍ ദിലീപ് രാഹുലന്‍ ആദ്യം പണം കൈമാറിയത് 1996 മെയ് മാസത്തിലായിരുന്നെന്ന് തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ സി.ബി.ഐ.ക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയതായി അറിയുന്നു."

കുറേ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വളരെ ലളിതം..
(a)പിണറായിക്ക് ആദ്യമായി ദിലീപ് രാഹുലന്‍ പണം കൈമാറിയത് 1996 മെയ് മാസത്തിലായിരുന്നു.എന്നൊച്ചാല്‍..???.. പിണറായി ഒരു ഒന്നോന്നര അഴിമതി വീരന്‍ തന്നേ ‍, പിന്നേം പല തവണ പണം കൈപ്പറ്റി, അതില്‍ ഒരെണ്ണം ലാവിന്‍. എന്തേ, സമ്മതിച്ചോ?
(b) ലാവ്ലിന്‍ ചേട്ടന് ‍പല തവണ പണം കൈപ്പറ്റി,ഒരുതവണ വീട്ടില്‍, മറ്റേ തവണ ഗസ്റ്റ് ഹൌസില്‍. അല്ലാതെ ഏപ്രിലിലെ വാര്‍ത്ത പ്രകാരം ഗസ്റ്റ് ഹൌസില്‍ പണ കൈമാറ്റം.. ജൂലൈ ആയപ്പോഴേക്കും വീട്ടിലെത്തിയതൊന്നും അല്ലാട്ടൊ. പിണറായി, ലാ‍വ്ലിന്‍ എന്ന് കേട്ടാല്‍ ചാടി വീണൊളും ലാവ്ലിന്‍ സഹാവിനെ രക്ഷിക്കാന്‍,കഷ്ടം !!
(c) ഇത് റബ്കോ അഴിമതി കേസണൊ? തീര്‍ച്ചയായും ആണു. ഇതു റബ്കൊ അഴിമതി തന്നെ. ഇതു കേസു "വേ" , മറ്റേ ലാവ്ലിന്‍ "റേ". പോരെ? എന്നാലും ലാവ്ലിന്‍ വിജയന്‍ ഒരു ഒന്നൊന്നര ആള്‍ തന്നെ.1996-ല്‍ കേരളത്തില്‍ സി.പി.എം. അധികാരത്തിലെത്തുമെന്നുംകണ്ട് എത്രയാ വാങ്ങികൂട്ടീത്?
(d) 1996-ല്‍ കേരളത്തില്‍ സി.പി.എം. അധികാരത്തിലെത്തുമെന്നും സഹകരണ വകുപ്പ് പിണറായി വിജയന് ലഭിച്ചേക്കുമെന്നും ഉറപ്പായിരുന്നില്ലേ, അതല്ലേ ബിസിനസ്സ് മാഗ്നറ്റുകള്‍ അന്നേ പിണറായിയെ പൊതിഞ്ഞതു,അതു അദ്ധേഹം ശരിക്കും മുതലാക്കി.എന്നിട്ടിപ്പൊ കരഞ്ഞിട്ട് കാര്യമുണ്ടൊ?

വിജി പിണറായി said...

പാഞ്ഞിരപാടം: 'കുറേ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വളരെ ലളിതം...'

പാടം മാഷേ... ‘കുറേ ചോദ്യങ്ങള്‍’ക്ക് ഉത്തരങ്ങളുമായി വന്ന താങ്കള്‍ക്ക് പ്രധാന ചോദ്യം വനപ്പോള്‍ തിമിരം പിടിപെട്ടോ? 1996-ല്‍ ആരുടെയും സ്വപ്നങ്ങളില്‍ പോലും നിലവിലില്ലായിരുന്ന റബ്‌കോ നിലവില്‍ വരുന്നതിനും ഒന്നരക്കൊല്ലം മുന്‍പേ ‘ഇല്ലാത്ത കമ്പനിയുമായി വല്ലാത്ത ബിസിനസ്’ തുടങ്ങാന്‍ പണമിറക്കിയ രാഹുലന്‍ + കുമാരന്‍മാരുടെ കാര്യത്തില്‍ ഉത്തരം ലളിതമല്ലല്ലോ അല്ലേ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വിജി എന്താ ഈ പറയുന്നത്..അങ്ങനെ പ്രധാന ചോദ്യത്തിനു ഉത്തരം പറയാന്‍ പാഞ്ഞിരപ്പാടം എന്താ കോടതിയില്‍ നില്‍ക്കുവാണോ? വേണെല്‍ പറയുന്നത് കേട്ടു കൊള്ളണം.....1996 ല്‍ തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ വിജയന്‍ ഇലക്ഷനു മത്സരിക്കുമെന്നും, ജയിക്കുമെന്നും,മന്ത്രി അതും സഹകരണ വകുപ്പില്‍ തന്നെ ആകുമെന്നു, പിന്നീട് റബര്‍ വില കുറയുന്നതു മൂലം റബ്‌കോ തുടങ്ങുമെന്നു ഒക്കെ ഈ ദിലീപിനും ദീപക്കിനു അറിയാമായിരുന്നു.....ഹോ ഇത്ര പഞ്ച പാവങ്ങള്‍ ആയിപ്പോയല്ലോ അവര്‍ !!!! സത്യസന്ധന്മാര്‍....

Jyothis Narayanan said...

@പഞ്ഞിരിപടം .... 1996 മെയ്‌ മാസത്തില്‍, LDF ജയിക്കും എന്നും , പിണറായി സഹകരണ വകുപ്പ് മന്ത്രിയക്കും (വ്യവസായ വകുപ് അല്ല) എന്നും റബ്കോ ഉണ്ടാക്കും എന്നും, കരുതി രണ്ടു കോടി പിണറായിക്കെ കൊടുകുന്നത് കണ്ടു എന്ന് 2010 ഒരാള്‍ വന്നു പറയുന്നു എന്ന് പറഞ്ഞു നിങ്ങള്‍ സന്തോഷികുന്നത് കാണുമ്പോള്‍ , ഇത്രയുംകാലം ഉണ്ടായിരിന്ന ലാവ്‌ലിന്‍ കഥകള്‍ ഒക്കെ തീര്നതുകൊണ്ടാന്നോ എന്നെ സാമാന്യം ലോജികലോടുകൂടി ചിന്തികുന്നവര്‍ക്ക് തോന്നില്ലേ ?താങ്കള്‍ക്കെ തോന്നാത്തത് അങ്ങനെ ചിന്തിക്കാന്‍ കഴിയാത്തത് കൊണ്ടാന്നോ അതോ മനപൂര്‍വം വേണ്ടെന്നേ വച്ചതന്നോ?

വിജി പിണറായി said...

1996-മെയ് മാസത്തില്‍ നടന്നു എന്ന് പറയുന്ന കുറ്റകൃത്യം കൃത്യം പതിനാലു കൊല്ലം ‘മൂടി വെച്ചതിന്റെ’ ‘ഗുട്ടന്‍സ്’ കൂടി ‘ലളിത’മായി പറഞ്ഞു തന്നാല്‍ വളരെ ഉപകാരമായേനേ! കുറ്റകൃത്യത്തിന്റെ തെളിവ് അറിഞ്ഞുകൊണ്ട് മറച്ചുവെക്കുന്നതും കുറ്റകരമാണെന്ന് കുമാരന് അറിയാഞ്ഞതാവും അല്ലേ?

പാഞ്ഞിരപാടം............ said...

അയ്യൊ, പ്രധാന ചോദ്യം ഇതാണു എന്നു തരം തിരിച്ചു പോസ്റ്റില്‍ ഇട്ടിരുന്നില്ല അതാ... ക്ഷമി...
പിണറായി അഴിമതി കാണിച്ചില്ല എന്ന തിമിരം ഉണ്ടെല്‍ വാര്‍ത്ത വായിച്ചാല്‍ ഒരു കുമാര സംഭവവും കാണില്ലാ,മനസ്സിലാവില്ല.ലാവ്ലിന്‍ സഖാവ് പണം കൈപറ്റി എന്ന നിലയില്‍ വാര്‍ത്ത വായിക്കുന്നവര്‍ക്കും വിശ്വസിക്കുന്നവര്‍ക്കും പ്രധാന ചോദ്യത്തിനു ഉത്തരം റെഡിയല്ലേ... 2കോടി, (20 കോടി രൂപ മൊത്തം പദ്ധതിച്ചെലവ് കണക്കാക്കിയിട്ട് അതിന്റെ 10%) കൈക്കൂലി വാങ്ങിയവനുണ്ടൊ 1996നും ഒന്നരക്കൊല്ലം മുന്‍പേ ‘ഇല്ലാത്ത കമ്പനിയുമായി വല്ലാത്ത ബിസിനസ്’ തുടങ്ങാന്‍?
റബ്‌കോ വരാന്‍ എന്തിനാമാഷേ റബര്‍ വില കുറയുന്നതു? വിലകുറഞ്ഞില്ലേല്‍ റബര്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും കണ്ണീരൊപ്പാന്‍ റബ്‌കോ തുടങ്ങിയെന്ന് സഖാവിനു പറയാമായിരുന്നു. 1996 ലെ 2 കോടി എന്നൊക്കെ പറഞ്ഞാല്‍ എത്രയാ എന്റെ ചെഗുവേര പുണ്യാളാ......

പാഞ്ഞിരപാടം............ said...

കുറ്റകൃത്യം കൃത്യം പതിനാലു കൊല്ലം ‘മൂടി വെച്ചതിന്റെ’ ‘ഗുട്ടന്‍സ്’ കൂടി ‘ലളിത’മായി പറഞ്ഞാല്‍.....

പത്രവാര്‍ത്ത:
"കോഴ ഇടപാടില്‍ ഇടനിലക്കാരെന്ന ആരോപണം നേരിടുന്ന ചെന്നൈയിലെ ടെക്നിക്കാലിയ കണ്‍സള്‍റ്റന്‍സിയുടെ നടത്തിപ്പുകാരായ ദിലീപ്‌ രാഹുലന്‍, നാസര്‍, ബീന ഏബ്രഹാം എന്നിവര്‍ക്കൊപ്പം ജോലി ചെയ്‌ത കാലത്താണു ലാവ്‌ലിന്‍ കോഴ ഇടപാടിനു നേരിട്ടു സാക്ഷിയായതെന്നും ദീപക് കുമാര്‍ പറയുന്നു."

വാര്‍ത്ത തുടരുന്നു-
"തിരുവനന്തപുരം സ്വദേശിയും ചെന്നൈയില് വ്യവസായിയുമാണ് ദീപക്. രാഹുലിനോടൊപ്പം പിണറായി വിജയനെ പലതവണ കണ്ടിട്ടുണ്ടെന്നും സി.ബി.ഐയോട് ഇദ്ദേഹം പറഞ്ഞതായാണറിയുന്നത്.എസ്.എന്.സി ലാവലിനും വൈദ്യുതി ബോര്ഡുമായുണ്ടാക്കിയ കരാറിന്റെ അണിയറയില് പ്രവര്ത്തിക്കുന്ന മുഖ്യ വ്യക്തിയാണെന്ന് ആരോപിക്കപ്പെടുന്ന ദിലീപ് രാഹുലിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപക് കുമാര്."

അപ്പോ കുറേ നാള്‍ കൂട്ടുകാരായിരുന്നവര്‍ക്കു ഇത്പോലെ പലതും അറിയാമായിരുന്നിരിക്കണം.പലതും ചെയ്തിട്ടുണ്ടാവണം.ഇപ്പൊ ഒന്നുടക്കിയപ്പോള്‍ എല്ലാം വെളിയില്‍ ചാടിയിട്ടുണ്ടാവണം.അപ്പോള്‍ അതായിരിക്കാം കാരണം.അല്ലേല്‍ നമ്മുടെ പഴയ വീരേന്ദ്രകുമാറിനോടും,ജോസഫിനോടും പിന്നെ പീ സീ ജ്യൊര്‍ജ്ജിനോടും ചോദിച്ചാല്‍ അറിയാം...പിണറായിയുടെ കൂടെ നടന്നതിന്റെ ഗുണകണങ്ങള്‍.

ജിവി/JiVi said...

പാഞ്ഞിരപാടം നേരിട്ട് ചോദിച്ചുനോക്ക്, പക്ഷെ, അവരുടെ വായില്നിന്നും എന്തെങ്കിലും വീണുകിട്ടാന്‍ വളരെ പണിപ്പെടേണ്ടിവരും. പിണറായിയുടെ കൂട്ട് വിട്ടിട്ടും പിണറായിയോടുള്ള കൂറ് ഇപ്പൊഴും കൊണ്ടുനടക്കുന്നവരല്ലേ?

വിജി പിണറായി said...

'സഖാവ് പണം കൈപറ്റി എന്ന നിലയില്‍ വാര്‍ത്ത വായിക്കുന്നവര്‍ക്കും വിശ്വസിക്കുന്നവര്‍ക്കും പ്രധാന ചോദ്യത്തിനു ഉത്തരം റെഡിയല്ലേ... 2കോടി, (20 കോടി രൂപ മൊത്തം പദ്ധതിച്ചെലവ് കണക്കാക്കിയിട്ട് അതിന്റെ 10%) കൈക്കൂലി വാങ്ങിയവനുണ്ടൊ 1996നും ഒന്നരക്കൊല്ലം മുന്‍പേ ‘ഇല്ലാത്ത കമ്പനിയുമായി വല്ലാത്ത ബിസിനസ്’ തുടങ്ങാന്‍?'

ഇവിടെ എന്തോ വിട്ടുപോയിട്ടുണ്ടെന്നു തോന്നുന്നു. അതിരിക്കട്ടെ. താങ്കളുടെ ഉപദേശം (‘പത്രവാര്‍ത്ത ഒന്നുകൂടി വായിച്ചു നോക്കണം’) അനുസരിച്ച് വായിച്ചപ്പോള്‍ കണ്ടത്: ‘കേരള സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള റബ്‌കോയുമായിച്ചേര്‍ന്ന് റബര്‍വുഡ് ബിസിനസ്സ് നടത്തണമെന്ന ലക്ഷ്യത്തോടെയാണ് 1996-ല്‍ ദിലീപ് രാഹുലന്‍ സി.പി.എം. നേതാവ് പിണറായി വിജയനുമായി ബന്ധപ്പെട്ടതെന്ന് ദീപക്കിന്റെ മൊഴിയിലുണ്ട്.’ (ഖണ്ഡിക 3) ഇപ്പറഞ്ഞതിന്റെ ലളിതമായ അര്‍ഥം 1996-ല്‍ ദിലീപ് രാഹുലന്‍ വിജയനുമായി ബന്ധപ്പെട്ടത് ‘കേരള സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള റബ്‌കോയുമായിച്ചേര്‍ന്ന് റബര്‍വുഡ് ബിസിനസ്സ് നടത്താ’നാണെന്നാണ് എനിക്കു മനസ്സിലായത്. അല്ലാതെ ‘സംസ്ഥാന സര്‍ക്കാരിനു കീഴില്‍ (1997-ല്‍) സ്ഥാപിക്കാന്‍ പോകുന്ന റബ്‌കോ’യുമായി ചെര്‍ന്ന് ബിസിനസ് നടത്താനല്ല!

അതു കഴിഞ്ഞ് അഞ്ചാം ഖണ്ഡികയില്‍:
റബ്‌കോയ്ക്ക് റബര്‍വുഡ് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ദീപക്കാണ് തയ്യാറാക്കിയത്. 20 കോടി രൂപ മൊത്തം പദ്ധതിച്ചെലവ് വരുമെന്നായിരുന്നു ദീപക്കിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 1996-ല്‍ സി.പി.എം. അധികാരത്തിലെത്തിയതിനു ശേഷം റബ്‌കോ ഈ പദ്ധതിയുമായി മുന്നോട്ടുപോയി.

‘1996-ല്‍ സി പി എം അധികാരത്തിലെത്തിയതിനു ശേഷം റബ്‌കോ ഈ പദ്ധതിയുമായി മുന്നോട്ട് പോയി’ എന്നു പറഞ്ഞാല്‍ 96-ല്‍‍ സി പി എം അധികാരത്തിലെത്തുന്നതിനു മുന്പേ റബ്‌കോയ്ക്ക് ഈ പദ്ധതി ഉണ്ടായിരുന്നു എന്നും സി പി എം വന്നതിനു ശേഷം അത് മുന്നോട്ട് കൊണ്ടുപോയി എന്നും അല്ലേ? 97-ലാണ് റ്ബ‌കോ സ്ഥാപിതമായതെന്നിരിക്കേ റബര്‍ വുഡ് പദ്ധതിക്ക് ദീപക്കണ്ണന്‍ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഏത് ‘കോ’യ്ക്കു വേണ്ടിയാണ്? (ഉത്തരം വളരെ ലളിതമാണ് മാഷേ...‘എക്‍സ്‌ക്ലൂസീവ്’ പടച്ചു വിടാനുള്ള ബദ്ധപ്പാടില്‍ ‘റബ്‌കോ’ തൂടങ്ങിയത് 97-ലാണെന്ന് ‘വീരവിരാടകുമാരവിഭു’വും കൂട്ടരും ഓര്‍ത്തില്ല!)

വിജി പിണറായി said...
This comment has been removed by the author.
വിജി പിണറായി said...
This comment has been removed by the author.
പാഞ്ഞിരപാടം............ said...

സഹകരണ വകുപ്പിന്‍ കീഴില്‍ റബര്‍വുഡ് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പ്രോജക്ട് ആയിക്കൂടെ പിണറായിക്കു സമര്‍പ്പിച്ചത്? അതിനുള്ള സഹായസഹകരണമായിക്കൂടെ പിണറായി വാഗ്ദാനം ചെയ്തതു? അതിപ്പോ റബ്കൊ തന്നെ ചെയ്യണം എന്നു ദിലീപ് രാഹുലന്‍ പിണറായിയൊട് ആവശ്യപ്പെട്ടെന്നു ഈ വാര്‍ത്തയില്‍ ഉണ്ടൊ? സര്‍ക്കാറിനു കീഴിലുള്ള ഒരു സ്താപനം ഈ പദ്ധതി തുടങ്ങിയിരുന്നെങ്കില്‍ എന്നായിക്കൂടെ അവര്‍ ഉദ്ധേശിച്ചിട്ടുണ്ടാവുക?

വാര്‍ത്ത തുടരുന്നു :
"എന്നാല്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയ തന്നെ ഒഴിവാക്കി ദിലീപ് രാഹുലന്‍ ഈ ബിസിനസ് ഇടപാടില്‍നേരിട്ടിടപെടുകയായിരുന്നെന്നും പദ്ധതിച്ചെലവ് 80 കോടി രൂപയയോളം വര്‍ധിപ്പിച്ച് വന്‍ തുക തട്ടിയെടുത്തതായും ദീപക് തന്റെ മൊഴിയില്‍ ആരോപിക്കുന്നു. മലേഷ്യ ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി ചേര്‍ന്നാണ് റബ്‌കോ റബര്‍വുഡ് ബിസിനസ് തുടങ്ങിയത്. ഈ കമ്പനിയുമായി ദലീപ് രാഹുലന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ദീപക്കിന്റെ മൊഴിയിലുണ്ട്"
അപ്പൊ റബ്കൊ ഈ ബിസിനെസ്സ്തന്നെ പിന്നീട് തുടങ്ങി എന്നതു നൂറു തരം,അതും പിണറായിയുടെ കാലത്ത്. എന്നാപിന്നെ സീ ബി ഐ ക്കു ഇതു മാത്രം അന്വേഷിച്ചാല്‍ പോരേ? ഈ ആരൊപണം പുല്ലു പോലെ തെളിയിക്കാന്‍ പറ്റുമല്ലൊ. റബ്കൊ തുടങ്ങിയത് 1996ല്‍ ആണൊ 1997ല്‍ അല്ലേ എന്നുള്ളതെല്ലം അപ്രസക്തം!
സാധ്യതയാണു !!

നിങ്ങള്‍ സഖാക്കള്‍ എല്ലാരും ഈ വാര്‍ത്തതന്നെ തട്ടിപ്പണെന്നു പറഞ്ഞത്കൊണ്ട് ഇവിടെ എഴുതിയെന്ന് മാത്രം.എക്‍സ്‌ക്ലൂസീവ്’ പടച്ചു വിടാനുള്ള ബദ്ധപ്പാടില്‍ ‘റബ്‌കോ’ തൂടങ്ങിയത് എന്നാണെന്ന് ആരൊപണം ഉന്നയിച്ചവര്‍ ഓര്‍ത്തില്ലാ എന്നൊക്കെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ വളരെ പ്രയാസം. അബ്ദുള്ളെകുട്ടിയുടെ കൂടെ ഒരു പെണ്ണിനെ കണ്ടെന്നു പറഞ്ഞ കൈരളിയിലെ പിണറായി വിശസ്തര്‍ പോലും ചെയ്യില്ല ഇതു പോലൊരു മണ്ടത്തരം.



'സഖാവ് പണം കൈപറ്റി എന്ന നിലയില്‍ വാര്‍ത്ത വായിക്കുന്നവര്‍ക്കും വിശ്വസിക്കുന്നവര്‍ക്കും പ്രധാന ചോദ്യത്തിനു ഉത്തരം റെഡിയല്ലേ... 2കോടി, കൈക്കൂലി വാങ്ങിയവനുണ്ടൊ 1996നും ഒന്നരക്കൊല്ലം മുന്‍പേ ‘ഇല്ലാത്ത കമ്പനിയുമായി വല്ലാത്ത ബിസിനസ്’ തുടങ്ങാന്‍ പ്രയാസം?' ഇതായിരുന്നു ഉദ്ധേശിച്ചത്.

വിജി പിണറായി said...

'സഹകരണ വകുപ്പിന്‍ കീഴില്‍ റബര്‍വുഡ് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പ്രോജക്ട് ആയിക്കൂടെ പിണറായിക്കു സമര്‍പ്പിച്ചത്? അതിനുള്ള സഹായസഹകരണമായിക്കൂടെ പിണറായി വാഗ്ദാനം ചെയ്തതു? അതിപ്പോ റബ്കൊ തന്നെ ചെയ്യണം എന്നു ദിലീപ് രാഹുലന്‍ പിണറായിയൊട് ആവശ്യപ്പെട്ടെന്നു ഈ വാര്‍ത്തയില്‍ ഉണ്ടൊ? സര്‍ക്കാറിനു കീഴിലുള്ള ഒരു സ്താപനം ഈ പദ്ധതി തുടങ്ങിയിരുന്നെങ്കില്‍ എന്നായിക്കൂടെ അവര്‍ ഉദ്ധേശിച്ചിട്ടുണ്ടാവുക?'

‘പിണറായിക്ക് പ്രോജക്‍റ്റ് സമര്‍പ്പിച്ചു’ എന്ന് വാര്‍ത്തയില്‍ പറഞ്ഞിട്ടുണ്ടോ? അതിന് പിണറായി എന്തെങ്കിലും ‘വാഗ്‌ദാനം ചെയ്തു’ എന്നും വാര്‍ത്തയില് ഉണ്ടോ? വാര്‍ത്തയില്‍ പക്ഷെ ഇതുണ്ട്: ‘റബ്‌കോയ്ക്ക് റബര്‍വുഡ് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ദീപക്കാണ് തയ്യാറാക്കിയത്.’ ‘റബ്‌കോയ്ക്ക്’ എന്നു തന്നെയാണ് അല്ലാതെ ‘സര്‍ക്കാറിനു കീഴിലുള്ള ഒരു സ്താപന’ത്തിന് എന്നല്ല!

'റബ്കൊ ഈ ബിസിനെസ്സ്തന്നെ പിന്നീട് തുടങ്ങി എന്നതു നൂറു തരം,അതും പിണറായിയുടെ കാലത്ത്.' ‘പിണറായിയുടെ ജീവിത കാലത്ത്’ എന്നല്ല ഉദ്ദേശിച്ചതെങ്കില്‍ ഇത് മറ്റൊരു ‘ചെറിയ’ മണ്ടത്തരം! റബ്‌കോ റബ്‌വുഡ് പദ്ധതി തുടങ്ങിയത് 2000 - 01-ലാണ് - എന്നു വെച്ചാല്‍ വിജയന്‍ മന്ത്രിയല്ലാതായതിനു ശേഷം 2 കൊല്ലത്തോളം കഴിഞ്ഞ്.

അനിയന്‍കുട്ടി | aniyankutti said...

മി.പാടം.. ഊഹാപോഹങ്ങള്‍ കൊട്ടിഘോഷിക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ, ഒരു പാട് പിശകുകളും കണക്കിലെ തെറ്റുകളും വസ്തുതാപരമായ മണ്ടത്തരങ്ങള്‌ുമുള്ള വെറുമൊരു തറ വാര്‍ത്തയെ എങ്ങനെ ന്യായീകരിക്കാനും അതിലെ തെറ്റുകളെ തെറ്റുകളെന്നറിഞ്ഞിട്ടും "അങ്ങനെയായിക്കൂടെ ഇങ്ങനെയായിക്കൂടെ" എന്നൊക്കെ പറയാനും തോന്നുന്നു?