Tuesday, August 24, 2010

അശ്വത്ഥാമാ..........കുഞ്ചര...................

അബ്ദുള്‍ നാസര്‍ മദനി ഒരു അച്ചാറാണ്. നമ്മുടെ മാധ്യമ തീന്‍ മേശകളെ അലങ്കരിക്കുന്ന സ്ഥിരം വിഭവം. ഒരേ കുപ്പിയില്‍ നിന്ന് കാലങ്ങളോളം അതിങ്ങനെ വിളംബിക്കൊണ്ടേയിരിക്കും. നാമത് തൊട്ട് നക്കിക്കൊണ്ടും.

 മദനി അകത്തായ നാള്‍ മുതല്‍ നാം പ്രതീക്ഷിച്ചതാണ് കിടിലന്‍ വെളിപ്പെടുത്തലുകള്‍.
“മദനി കുറ്റം സമ്മതിച്ചു., സ്ഫോടനത്തില്‍ പങ്കെന്ന് മദനി”, കോയമ്പത്തൂര്‍ സ്ഫോടനം തന്റെ അറിവോടെ: മദനി”

ഇപ്പോഴിതാ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബോംബ് വച്ചതിനു പിന്നിലും മദനി. ഇനി വഞ്ചിനാട് എക്സ്പ്രസ്സില്‍ ബോബ് വച്ചതും കോഴിക്കോട് ബോബ് സ്ഫോടനവും മദനിയാണ് എന്ന് തെളിയാന്‍ താമസമില്ല.

ചിന്നസാമി സ്റ്റേഡിയത്തില്‍ ബോബ് സ്ഫോടനത്തിനു പിന്നില്‍ മദനിയാണ് എന്ന് താന്‍ പറഞ്ഞു എന്ന വാര്‍ത്ത വി.എസ്.ആചാര്യ നിഷേധിച്ചു. അങ്ങിനെ താന്‍ പറഞ്ഞിട്ടില്ല എന്ന് ആചാര്യ പ്രസ്താവിച്ചു. ഒരു പക്ഷേ അയാളായിരിക്കാം അല്ലായിരിക്കാം.........അത് അന്വേഷണത്തില്‍ തെളിയും എന്നാണ് ആചാര്യ പറഞ്ഞത്. (അന്വേഷണത്തില്‍ അത് തെളിയും എന്ന് ഏത് അല്പബുദ്ധിക്കും അറിയാം)

പക്ഷേ നമ്മുടെ മാതൃഭൂമിക്ക് വെണ്ടക്കനിരത്താന്‍ ഇതു മാത്രം മതിയായിരുന്നു.

സ്റ്റേഡിയം സ്‌ഫോടനത്തിലും മഅദനിക്ക് പങ്കെന്ന് കര്‍ണാടകംPosted on: 25 Aug 2010
എന്‍.എസ്. ബിജുരാജ്‌


ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരക്കേസില്‍ പ്രതിയായി പോലീസ് കസ്റ്റഡിയിലുള്ള പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്‌ഫോടനവുമായും ബന്ധമുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ. ബാംഗ്ലൂര്‍ സ്‌പോടനപരമ്പരക്കേസിനെക്കുറിച്ച് സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നതിനിടെ മഅദനി ഇക്കാര്യം സമ്മതിച്ചതായും മന്ത്രി വെളിപ്പെടുത്തി. അതിനിടെ പരോക്ഷബന്ധമാണുള്ളതെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു.

      മന്ത്രി പിന്നീട് വിശദീകരിച്ചത് കേട്ടിട്ടാണ് മാതൃഭൂമി വാര്‍ത്ത എഴുതിയത് എന്ന് വ്യക്തം. അല്ലെങ്കില്‍ ആദ്യ പ്രസ്താവന മാത്രം കേട്ട് എഴുതിപ്പോയതാണ് എന്ന് കരുതാമായിരുന്നു.

ഇനി അടുത്ത ഒരു അച്ചാര്‍ തയ്യാറായി വരുന്നു.

   ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിക്ക് കേരളത്തില്‍ അനുയായികളുണ്ടത്രേ...........അതാരാണ് എന്ന് അടച്ച ഒരു കവറില്‍ ഇന്റലിജന്‍സ് ബ്യൂറോ എഴുതി നല്‍കിയിട്ടുണ്ട്................

അടച്ച കവറിനകത്തുള്ള ഒരു പേര് മുതുകാടിന്റെ സഹായമില്ലാതെ കരിമീന്‍ വായിച്ചു . “അബ്ദുള്‍ നാസര്‍ മദനി”
ബാക്കിയുള്ളവര്‍ ആരൊക്കെയാണ് എന്ന് നിങ്ങള്‍ ഊഹിക്കുക.

ഹെഡ് ലി ചില്ലറക്കാരനല്ല. നമ്മുടെ ഇന്റലിജെന്‍സുകാര്‍ വിമാനം പിടിച്ച് അമേരിക്കയിലെത്തി കാത്തു കിടന്ന് ചോദ്യം ചെയ്തതാണ് പുള്ളിയെ . ചോദ്യം ചെയ്യലില്‍ ആദ്യം കിട്ടിയത് തന്നെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലായിരുന്നു.
“ ഗുജറാത്തില്‍ നരേന്ദ്രമോഡി വെടിവച്ചു കൊന്ന ചെറുപ്പക്കാര്‍ എല്ലാം തന്നെ കൊടിയ ഭീകരരായിരുന്നു വെന്നും മോഡി നിരപരാധിയാണ് എന്നും ഹെഡ് ലി വെളിപ്പെടുത്തി”

എന്നിട്ടാണ് നാട്ടിലുള്ള തന്റെ സഹപ്രവര്‍ത്തകര്‍ ആരൊക്കെയാണ് എന്ന് എഴുതി നല്‍കിയത്.

ആരൊക്കെയായിരിക്കും മറ്റുള്ള മലയാളികള്‍..................................

ഓം പ്രകാശ്, ................ബിനീഷ് കോടിയേരി...........................

കാത്തിരുന്നു കാണാം......................................

10 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ഇത് മംഗളം വക ഇത് ശരിയെങ്കില്‍ അത് മദനി അല്ല ബിന്നിഷുമല്ല മറ്റാരോ ആണ്‌ അല്ലെ കരിമീനെ ?മുംബൈ ആക്രമണം: ഹെഡ്‌ലിയെ സഹായിച്ചത്‌ പ്രവാസി മലയാളി ഉന്നതന്‍
തിരുവനന്തപുരം: മുംബൈ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍മാരായ ഡേവിഡ്‌ ഹെഡ്‌ലിക്കും തഹാവൂര്‍ റാണയ്‌ക്കും ഒത്താശ ചെയ്യുകയും ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു ധനസഹായം ചെയ്യുകയും ചെയ്‌തത്‌ കേരളത്തിലെ സാമൂഹ്യ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഉന്നതനായ പ്രവാസി മലയാളിയാണെന്ന്‌ അന്വേഷണസംഘം കണ്ടെത്തി. ഇതേത്തുടര്‍ന്ന്‌ പ്രവാസി മലയാളിയെ പിടികൂടാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഇന്റര്‍പോളിന്റെ സഹായം തേടി.

karimeen/കരിമീന്‍ said...

കേരളത്തിലെ സാമൂഹ്യ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഉന്നതനായ പ്രവാസി മലയാളിയാണെന്ന്‌


അങ്ങിനെ ഒരേ ഒരാള്‍ മാത്രമേയുള്ളൂ.............

വിബിഎന്‍ said...

ഇതിലൊക്കെ വലിയ വെളിപ്പെടുത്തലുകളുമായി നമ്മുടെ യതാർത്ഥ താരം വരാനിരിക്കുന്നതേയുള്ളൂ.... പി. സി. ജോർജ്ജ്.

അപ്പോൾ നമുക്കു മനസിലാക്കാം കൂടുതൽ ‘സത്യങ്ങൾ’

Joker said...
This comment has been removed by the author.
Joker said...

ഈസ്വരാ നാനും ഒരു പ്രവാസിയാണ്, എന്റെ പേരും ആ ലിസ്റ്റില്‍ ഉണ്ടോ ആവോ.

അല്ലെങ്കിലും കേരളത്തില്‍ മുസ്ലിം നിലനില്പിന്റെയും മുഖ്യ ധാരയില്‍ ഇടം പിടിക്കാനും കാരണം പ്രവാസികളാണ്.പ്രവാസികളുടെ മേക്കിട്ട് കയറാനും, അവരെ ഭീകരവാദികളെ സഹായിക്കും എന്നൊക്കെ പറഞ്ഞ് കുറെ കാലമായി ചില ദേശസ്നേഹികള്‍ കാടിളക്കാന്‍ തുടങ്ങിയിട്ട്. മാപ്ലാരുടെ പണത്തിന്റെ ഹുങ്ക് ഞങ്ങള്‍ ശരിയാക്കി തരാം എന്നാണ് ചിലര്‍ ഉള്ളില്‍ പറയുന്നത്.

സാമൂഹയ മണ്ഡ്ദലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രവാസി ആദ്യം. പിന്നെ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കാത്ത പ്രവാസികള്‍ പിന്നെയും വരും. ഇപ്പോള്‍ തന്നെ എന്‍ ആര്‍ ഐ അക്കൌണ്ടുകള്‍ നിരീക്ഷിച്ചു തുടങ്ങിയിട്ട്റ്റുണ്ട്. മുമ്പ് ഹജ്ജിന് പോകുമ്പോള്‍ മുസ്ലിംഗള്‍ അവിടെ വെച്ച് ഭീകരവാദ റിക്രൂട്ടിംഗിന് വിധേയാകുന്നുണ്ടെന്ന് ഒരു ‘മേനോനോ’ മറ്റോഒ വെച്ച് താങ്ങിയിരുന്നു. എല്ലാം ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്ന് പറഞ്ഞാല്‍ ‘കല്ലേ പിളര്‍ക്കും’സംവമാണ്.

ഇനി ഹെഡ്ലി ആന്റ് പാര്‍ട്ടി ഒര്‍ കലക്ക് കലക്കും.ഏതായാലും “നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ.. പോകട്ടെ അങ്ങോട്ട്.............

thekkadavan said...

ഹെഡ്‌ലിയെ സഹായിച്ചത്‌ പ്രവാസി മലയാളി ഉന്നതന്‍...

ഇത് പിന്നെ ചോയിക്കനുണ്ട... ഒന്തന്നെ... ആ ബിനിഷ് കോടിയേരി.... മുഖ്യധാര മാധ്യമ ''ക്വട്ടേഷന്‍സംഘം''ത്തിന്റെ പുന്നാര പുത്രന്‍ ലോക പ്രശസ്തനായ മലയാളി ബിനിഷ്കോടിയേരി...ഓറെന്നെ ഇത് സംസ്സ്യില്ല .....! ബോംബയില്‍ താജ് ഹോട്ടളിന്നു ഉള്ളില്‍ കടന്നു ബോംബു പൊട്ടിച്ചതും ഹേമന്ത് കര്കരെയേ വെടി വെച്ചിട്ടതും ഒന്തന്നെ ..... ! താജ് ഹോട്ടലിന്റെ മുന്നില്‍ നിന്ന് ഏഷ്യ നെറ്റ് ,മനോരമ വിഷന്‍ ,മുനീര്‍ വിഷന്‍ വീരഭുമി എന്നിവയ്ക്ക് വേണ്ടി .....................രഘു വംശം ...!

മൂര്‍ത്തി said...

ഇനി ഇദ്ദേഹം തന്നെയാണോ ബാബറി മസ്ജിദ് പൊളിച്ചതും? ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

Rajeeve Chelanat said...

മൂന്നു ഗാന്ധിമാരുടെ വധത്തിലും മദനിക്ക് പങ്കുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്...സത്യമായിരിക്കും..

Rajeeve Chelanat said...
This comment has been removed by the author.
ഞാന്‍ എന്റെ സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുകയാണ് said...

nalla rashtreeya kaazcha...

up date cheyyuka..

bhavukangal..