Tuesday, October 19, 2010

വിശ്വാസം അതല്ലേ എല്ലാം.................................

ഡോ: ഗോപിമണി നല്ലൊരു ശാസ്ത്രജ്ഞനാണ്. നല്ലൊരു ഹിന്ദുത്വ വാദിയുമാണ്. എല്ലാ ഹിന്ദുത്വവാദികളേയും പോലെ അമേരിക്കന്‍ ഭക്തനുമാണ്.


അദ്ദേഹം ഈ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു കത്തെഴുതിയിട്ടുണ്ട്. സംഗതി ഇതാണ് , : ബാബറി മസ്ജിദ് സോറി! ഇപ്പൊ അതില്ലല്ലോ..........രാമ മന്ദിര്‍ വിധിക്ക് ശേഷം പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പ് ആന്റിഹിന്ദുവായിപ്പോയി എന്ന്. അതായത് ആഴ്ചപ്പതിപ്പിലെ ലേഖനങ്ങളെല്ലാം ഹിന്ദുക്കള്‍ക്ക് എതിരായിപ്പോയി എന്ന്.


 “ 15 ലേഖനങ്ങളില്‍ ഒന്നു പോലും രാമജന്മഭൂമിയില്‍ ഒരു ക്ഷേത്രത്തിനു വേണ്ടി നിലകൊണ്ട ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വികാരം മാനിക്കുന്ന ഒരാളിന്റേതാകാതെ പോയത് യാദൃശ്ചികമോ?.......................”


                                   സംഭവം ശരിയാണ്. പക്ഷേ തെറ്റുമാണ്.................15-ല്‍ ഒരെണ്ണം കടുത്ത ഹിന്ദു പക്ഷപാതിയും പി.പരമേശ്വരന്റെ ശിഷ്യനും അയോദ്ധ്യയില്‍ നിന്നത് ക്ഷേത്രം തന്നെയാണ് എന്ന് ലേഖനം എഴുതുകയും ചെയ്ത എം.ജി.എസ്.നാരായണനാണ്. പക്ഷേ ആ ലക്കം മാതൃഭൂമിയില്‍ പതിവുപോലെ എം.ജി.എസ്സ്. ഉറഞ്ഞു തുള്ളിയിട്ടില്ല എന്ന് മാത്രം. അതിന് ഗോപിമണി മറ്റുള്ളവരോട് പരിഭവിച്ചിട്ട് എന്ത് കാര്യം?.


         ആഴ്ചപ്പതിപ്പ് ഇങ്ങനെ അണ്‍ ബാലന്‍സ്ഡ് ആയിപ്പോയതിന് ഒരു പരിഹാരവും ഗോപിമണി നിര്‍ദ്ദേശ്ശിക്കുന്നുണ്ട്.
“സമാദരണീയനായ പി.പരമേശ്വരന്റെ ഒരു ലേഖനമെങ്കിലും അതില്‍ ഉള്‍ക്കൊള്ളിച്ചാല്‍ സമ്മതിക്കാമായിരുന്നു.”


                  ആര്‍ക്ക് സമാദരണീയന്‍?. ആരുടെ സമാദരണീയന്‍?....................സ്റ്റീഫന്‍ ഹോക്കിങ്ങിന് പോലും വേദാന്തം പറഞ്ഞു കൊടുക്കുന്ന ഗോപിമണിക്ക് പരമേശ്വരന്‍ സമാദരണീയനായിരിക്കാം. അത് അദ്ദേഹത്തിന്റെ വിശ്വാസം...........അതിനെയും മാനിക്കുക........................വിമശിക്കാന്‍ നമുക്ക് അധികാരമില്ല.


എനിക്ക് മനസ്സിലാകാത്തത് ഗോപിമണി പ്രയോഗിച്ച ഒരു വാചകമാണ്.
“രാമജന്മഭൂമിയില്‍ ഒരു ക്ഷേത്രത്തിനു വേണ്ടി നിലകൊണ്ട ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വികാരം“


      മണ്ണാര്‍ശ്ശാലയില്‍ നേര്‍ച്ച നേര്‍ന്ന് നിലവറപ്പായസവുമായി പതിവായി എത്താറുള്ള മാധവേട്ടന്‍ പറഞ്ഞത് അവിടെ ഒരു കക്കൂസ് പണിഞ്ഞാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ നന്ന് എന്നാണ്. മാധവേട്ടന്‍ ഒരു ഹിന്ദുവാണ്.


                  കെ.കരുണാകരന്‍, രമേശ് ചെന്നിത്തല, വയലാര്‍ രവി, ബാലകൃഷ്ണപിള്ള....................പിണറായി വിജയന്‍, അച്യുതാനന്ദന്‍, സുധാകരന്‍.................ഇവരൊക്കെ ഹിന്ദുക്കളാണ്......................ഇവര്‍ക്കാര്‍ക്കും അയോദ്ധ്യയില്‍ ക്ഷേത്രം പണിയണമെന്ന വികാരമില്ല. കമ്മ്യൂണിസ്റ്റ് വിഡ്ഡികളുടെ കേരളത്തില്‍ ഉള്ള ഇവരുടെ കണക്ക് വേണ്ട എങ്കില്‍...........തമിഴ് നാട്ടില്‍ കരുണാനിധി, സ്റ്റാലിന്‍, അവരുടെ അനുയായികള്‍,
 ഉത്തരേന്ത്യയില്‍.......................മുലായം..........ലാലു..........ഷീല ദീക്ഷിത്....................മമത...................ബുദ്ധദേവ്.................ഇവര്‍ക്കും ഇവരുടെ ഹിന്ദുക്കളായ അനുയായികള്‍ക്കും അമ്പലം വേണ്ട.
       മായാവതിക്കും കോടിക്കണക്കിന് ദളിതര്‍ക്കും ക്ഷേത്രം വേണ്ട. അപ്പോഴും ഗോപിമണി പറയുന്നു.
“രാമജന്മഭൂമിയില്‍ ഒരു ക്ഷേത്രത്തിനു വേണ്ടി നിലകൊണ്ട ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വികാരം“!.


         ഏത് ബഹുഭൂരിപക്ഷം ! ആരുടെ ബഹു ഭൂരിപക്ഷം!


             അയോദ്ധ്യക്കേസിലെ വിധിയെ നമ്മുടെ അഡ്വ: രാംകുമാര്‍ സ്വാഗതം ചെയ്തിരിക്കുന്നു. ടിയാന്റെ ഉവാച ഇങ്ങ്നെ “ ചില കപട പുരോഗമന വാദികളൊഴികെ മറ്റെല്ലാവരും വിധിയെ സ്വാഗതം ചെയ്യുന്നു”


                    എന്തൊരു സത്യം............................കപട പുരോഗമ വാദികള്‍ എന്ന് വക്കീല്‍ ഉദ്ദേശ്ശിച്ചത് ഇവിടത്തെ മാര്‍ക്സിസ്റ്റുകാരെയായിരിക്കണം.


              പക്ഷേ വക്കീല്‍ ഇത്രയൊക്കെ പുകഴ്ത്തിയിട്ടും സംഭവം ആന്റി ക്ലൈമാക്സ് ആയിരിക്കുന്നു. വിധിയെ പുകഴ്തിയവരൊക്കെ അപ്പീല്‍ പോയിരിക്കുന്നു.....................പുകഴ്ത്താതിരുന്നവരൊക്കെ വെറുതേയിരിക്കുന്നു.  സി.പി.എമ്മും വിധിയെ പുകഴ്ത്തിയിട്ട് അപ്പീല്‍ പോയിരുന്നുവെങ്കില്‍ വക്കീലിന്റെ ശകാരം കേള്‍ക്കേണ്ടിവരില്ലായിരുന്നു.


                   അഡ്വ: രാംകുമാര്‍ ഈ വിധിയെ പുകഴ്ത്തിയത് വെറുതേയല്ല. തെളിവുകളേക്കാള്‍ വിശ്വാസത്തിനാണ് പ്രാധാന്യം എന്ന് തെളിയിച്ച വിധിയാണിത്. ഈ വിധി രാംകുമാറിന് എന്ത് മാത്രം പ്രയോജനപ്പെടുമെന്നോ...........................


അദ്ദേഹം നമ്മുടെ ക്രൈം നന്ദകുമാറിന്റെ വക്കീലല്ലേ..........................................


1, നയന്‍ താരക്ക് ഗര്‍ഭമുണ്ടായിരുന്നു എന്ന് നന്ദകുമാര്‍ വിശ്വസിക്കുന്നു...............തെളിവില്ല......................


പിണറായി സിംഗപ്പൂരില് ബിസ്സിനസ്സ് നടത്തുന്നു എന്ന് നന്ദകുമാര് വിശ്വസിക്കുന്നു..............തെളിവില്ല



3, ഗണേശ് കുമാറിന് എയിഡ്സ് ഉണ്ടായിരുന്നു എന്ന് നന്ദകുമാര് വിശ്വസിക്കുന്നു..........തെളിവില്ല.....................


അങ്ങിനെ എന്തെല്ലാം വിശ്വാസങ്ങള്..................................ഈ വിശ്വാസങ്ങളെയൊക്കെ തെളിവായി സ്വീകരിച്ച് കോടതി വിധിച്ചിരുന്നെങ്കില്........................................................


അഡ്വ: രാംകുമാറും നന്ദകുമാറും വീരേന്ദ്രകുമാറും പിന്നെ കുറേ വിശ്വാസങ്ങളും...................................


ജയ്...............ഭാരത് മാതാ.............................

5 comments:

ബിനോയ്//HariNav said...

:)

Suraj said...

സയന്റിസ്റ്റ് ഗോപിമണി... ഹ ഹ ഹ... കേശവൻ നായരുടെ “ഭൌതികവും അതിഭൌതികവും” എന്ന ഫ്രാഡ് പുസ്തകത്തിനെ ശാസ്ത്രഗതിയിലൂടെ ചേതൻ കൃഷ്ണ (?) ചവിട്ടിപ്പിഴിഞ്ഞ് ഉണക്കാൻ വിരിച്ചപ്പോൾ കേശവന്നായരെ അടിയൻ ലച്ചിപ്പോം എന്ന് പറഞ്ഞ് ചാടി വീണ മഹാൻ തന്നല്ലേ ഈ ഗോപിമണി ? നല്ല ബെസ്റ്റ് സയന്റിസ്റ്റാ... ഒത്താൽ പ്രധാനമന്ത്രീട ശാസ്ത്ര ഉപദേഷ്ടാവാക്കണം... ഇല്ലെങ്കിൽ അടുത്ത ചന്ദ്രയാനത്തിൽ കേറ്റി വിട്ടാലും മതി...

ഗോക്രിപാദം ചേരണേ മുകുന്ദ രാമ പാഹിമാം !

ബൈ ദവേ,
ക്രൈമൻ ഇറങ്ങീട്ടുണ്ട്. ഇപ്പം ഭൂമിയിലെ ഏറ്റവും വലിയ അശരീരിയുല്പാദകനായ ദീപക് കുമാറായിട്ടാണ് ചെന്നൈന്ന് വെളിച്ചപ്പെട്ടിരിക്കുന്നത്. കെ.ഏ.ജോണിച്ചായൻ തന്നെ ഇത്തവണേം ലൌഡ് സ്പീക്കർ :))

തെക്കടവന്‍ said...

ശ്രീ ശ്രീ ശ്രീ ക്രൈം നന്ദ കുമാര്‍ അവര്‍കള്‍ ലാവ്‌ലിന്‍ കേസിലും മറ്റും നിരുപാധികം മാപ്പ് എഴുതികൊടുതെന്നും തനിക്കെതിരായ മനാഷ്ട- ന്ഷ്ട്ട പരിഹാര കേസുകള്‍ പിന്‍വലിക്കാന്‍ ത്രാണി ഉണ്ടാകണം എന്നും അപേക്ഷിച്ചതായി കേട്ടു...
സത്യമാണോ ...?

varnashramam said...

"മനസ്സില്‍ അശുദ്ധിയും പുറമേ വിശുദ്ധനുമായി ജീവിതം തള്ളി നീക്കുന്നു."

പുറത്തോട്ടു വന്നു തുടങ്ങി !!!

varnashramam said...

ശാസ്ത്രജനായ suraj !!!

ഇരുപത്തിനാല് മണിക്കുറും ബ്ലോഗില്‍ അള്ളി പിടിച്ചിരിക്കുന്ന (എന്നെപോലെ) വേലയും കൂലിയുമില്ലാത്ത ഇങ്ങേര്‍ക്ക് ലോകത്തുള്ള സകല ശാസ്ത്രകാരന്മാരും വിഡ്ഢികളാണ്.