Wednesday, December 8, 2010

കണ്ണൂരിലെ മായാവി

കണ്ണൂര്‍ ജില്ലയില്‍ “മായാവി” ആക്രമണം നടത്തുന്നു. നമ്മുടെ വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതാദളിന് നേരെയാണ് ഈ അജ്ഞാത ജീവിയുടെ ആക്രമണം.

ചത്തത് കീചകനാണെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ ആയിരിക്കുമല്ലോ . ഒരു മാര്‍ക്സിസ്റ്റ് ആക്രമണത്തിന്റെ സദ്യ ഉണ്ണാനായാണ് വീരഭൂമി പത്രം നോക്കിയത്. ആക്രമണ വാര്‍ത്ത അതി വിശാലമായി തന്നെ കൊടുത്തിട്ടുണ്ട്.

http://www.mathrubhumi.com/online/malayalam/news/story/663245/2010-12-08/kerala

       എന്തതിശയം ! അതിവിശാലമായ ഈ വാര്‍ത്തയിലൊരിടത്തും മാര്‍ക്സിസ്റ്റ് അക്രമികളെ കുറിച്ച് പരാമര്‍ശമേയില്ല. സി.പി.എമ്മുകാരന്‍ നോക്കി................സി.പി.എമ്മുകാരന്‍ തുപ്പി....................എന്നൊക്കെ നിരന്തരം വാര്‍ത്ത വരുന്ന പത്രത്തില്‍ ഒരു സൂചന പോലുമില്ല...........................പിണറായി വിജയന്‍ എന്ന ഭീകരനെക്കുറിച്ച് പരാമര്‍ശം പോലുമില്ല.

അക്രമത്തെകുറിച്ച് പ്രമുഖ ചിന്തകനും വിദ്യാഭ്യാസ വിചഷണനും യാത്രാ...പരിസ്ഥിതി........കൊളോണിയല്‍ വിരുദ്ധനേതാവുമായ ശ്രീ ശ്രീ വീരേന്ദ്രകുമാറിന്റെ നെടുങ്കന്‍ പ്രസ്താവനയും പത്രത്തിലുണ്ട്

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പലയിടത്തും പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. നാദാപുരത്ത് ബോംബ് നിര്‍മ്മാണശാല കണ്ടെത്തി. പാനൂരില്‍തന്നെ ഒരു എസ്.ഐ. ആക്രമിക്കപ്പെട്ടു. നാലു ദിവസം മുമ്പ് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും ആക്രമിക്കപ്പെട്ടു. രണ്ടാഴ്ചയായി ഈ മേഖലയില്‍ ഒട്ടേറെ അക്രമങ്ങള്‍ ഉണ്ടായി. ഒന്നിലും ഒരു നടപടിയും ഉണ്ടായില്ല. എം.എല്‍.എ.യ്ക്ക് എതിരായി പാനൂരിന്റെ പല ഭാഗങ്ങളിലും ഭീഷണിസ്വരമുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സമാധാനമായി ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പോലീസിനും കഴിയുന്നില്ല. അവരെ നിര്‍വീര്യമാക്കിയിരിക്കുന്നു. രണ്ടു ദിവസം പ്രചാരണം ഉണ്ടാവുമെന്നതൊഴിച്ചാല്‍ ഇത്തവണയും അക്രമികള്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നില്ല. ഒന്നിലും നടപടി ഉണ്ടാവാത്തതാണ് അക്രമികള്‍ക്ക് കൂടുതല്‍ പ്രേരണയാവുന്നത്. ഇതേപോലെയാണ് കാര്യങ്ങളെങ്കില്‍ കേരളത്തില്‍ ആര്‍ക്കെതിരെയും എപ്പോള്‍ വേണമെങ്കിലും അക്രമം ഉണ്ടാവാമെന്നും വീരേന്ദ്രകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.പാനൂരിലെ അക്രമങ്ങളെ സോഷ്യലിസ്റ്റ് ജനത സീനിയര്‍ വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ജോര്‍ജ്, സെക്രട്ടറി ജനറല്‍ കെ.കൃഷ്ണന്‍കുട്ടി, ജനറല്‍ സെക്രട്ടറി ഷേക്ക് പി. ഹാരിസ് എന്നിവര്‍ അപലപിച്ചു. അക്രമങ്ങള്‍ സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു

                         ഇത്രയൊക്കെ എഴുതിയിട്ടും അക്രമികളെക്കുറിച്ച് ഒരു സൂചനപോലും വീരേന്ദ്രകുമാറിനോ പത്രത്തിനോ കിട്ടിയിട്ടില്ല. സൂചന ഇല്ലെങ്കില്‍ പോലും ഇത് മാര്‍ക്സിസ്റ്റുകാര്‍ ചെയ്തതായിരിക്കും എന്ന് ഊഹിക്കാനുള്ള വിവേകം പോലും മാതൃഭൂമിക്ക് എങ്ങനെ നഷ്ടപ്പെട്ടു !

ഇന്ന് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പത്രസമ്മേളനത്തില്‍ പോലും മാതൃഭൂമി ലേഖകന്‍ തങ്ങളുടെ നേതാവിന്റെ പാര്‍ട്ടിക്കെതിരെ നടക്കുന്ന ഈ അക്രമത്തെ പറ്റി ഒരു ചോദ്യം പോലും ഉന്നയിച്ചില്ല.

സുഗതരേ............മാഗതരേ.................ഇതല്ലേ യഥാര്‍ത്ഥ ഗാന്ധി.......................ഇതല്ലേ ആത്മ സംയമനം

3 comments:

suraj::സൂരജ് said...

നാലുദിവസമൊന്ന് കഴിഞ്ഞോട്ടെ, എഡിറ്റ് പേജിൽ സാംസ്കാരികനായകൾ ഫോട്ടോ സഹിതം പെട്ടിക്കോളങ്ങളിൽ നിന്ന് ഓരിയിടും.

കാവലാന്‍ said...

ദേ വിപ്ലവം തല്ലിത്തകര്‍ത്തുവരുന്നു! മാതൃഭൂമി വാര്‍ത്ത ചിത്രസഹിതമാണ് അവര്‍ മുക്കുമെന്ന് തോന്നുന്നതുകൊണ്ട് മുഴുവന്‍ പേസ്റ്റുന്നു.
________________________________


വോട്ടര്‍പട്ടികയെച്ചൊല്ലി തര്‍ക്കം ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ സി.പി.എമ്മുകാര്‍ തല്ലി

Posted on: 08 Dec 2010


തിരുവനന്തപുരം: കടകംപള്ളിയില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നാലു ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ രാജ്കുമാര്‍, രാമചന്ദ്രന്‍, രാജേന്ദ്രന്‍, വേണുഗോപാല്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.35നാണ് സംഭവം. കടകംപള്ളി വില്ലേജ് ഓഫീസിനു സമീപത്തുള്ള ഹാളില്‍ വെച്ചായിരുന്നു വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍ നടന്നത്. ആവശ്യമായ രേഖകളില്ലാതെ വന്നവരുടെ പേരു ചേര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചത് മര്‍ദനത്തില്‍ കലാശിച്ചു. സി.പി.എമ്മിന്റെ രണ്ടും സി.പി.ഐയുടെ ഒന്നും കൗണ്‍സിലര്‍മാര്‍ ഇതിനു നേതൃത്വം നല്‍കി. അടി കൊണ്ട നാലു ഡെപ്യൂട്ടി തഹസില്‍ദാര്‍മാരില്‍ രണ്ടു പേര്‍ സി.പി.എമ്മിന്റെ പോഷക സംഘടനയായ എന്‍.ജി.ഒ. യൂണിയന്‍ പ്രവര്‍ത്തകരാണ്. ഒരാള്‍ക്ക് സി.പി.ഐ. സംഘടനയായ ജോയിന്റ് കൗണ്‍സിലിലാണ് അംഗത്വം. കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍.ജി.ഒ. അസോസിയേഷന്‍കാരനായ ഒരാള്‍ മാത്രമാണുണ്ടായിരുന്നത്.

വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന ദിവസമായതിനാല്‍ സാമാന്യം നല്ല തിരക്കായിരുന്നു. വോട്ടറാകണമെങ്കില്‍ താമസസ്ഥലവും പ്രായവും തെളിയിക്കുന്നതിന് റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളിലേതെങ്കിലും നിര്‍ബന്ധമാണ്. എന്നാല്‍ സി.പി.എം. പ്രവര്‍ത്തകരില്‍ ചിലര്‍ വില്ലേജ് ഓഫീസറുടെ കൈയില്‍ നിന്നു വാങ്ങിയ റസിഡന്‍സി സര്‍ട്ടിഫിക്കറ്റുമായാണ് എത്തിയത്. വില്ലേജ് ഓഫീസറെ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചതാണെന്നു പറയപ്പെടുന്നു.

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്ന ദിവസം റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലര്‍ നിലവിലുണ്ട്. ഒരു ദിവസം ലഭിക്കുന്ന റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് അന്നേ ദിവസം തന്നെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന ചട്ടവുമുണ്ട്. മാത്രമല്ല വില്ലേജ് ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളില്‍ സീലോ അപേക്ഷാ നമ്പറോ ഉണ്ടായിരുന്നില്ലെന്നും പറയപ്പെടുന്നു. ഇതേത്തുടര്‍ന്നാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ ബന്ധപ്പെട്ടവരുടെ പേര് ചേര്‍ക്കാന്‍ വിസമ്മതിച്ചത്.

ഇതുസംബന്ധിച്ച തര്‍ക്കം നടക്കുന്നതിനിടെ എം.എ.വാഹിദ് എം.എല്‍.എ. സ്ഥലത്തെത്തി. അതുവഴി പോകുന്നതിനിടെ കാര്യങ്ങള്‍ വിലയിരുത്താന്‍ ഇറങ്ങിയ അദ്ദേഹം ഉടനെതന്നെ മടങ്ങി. എം.എല്‍.എ. പോയ ഉടനെ ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ്സിനെ സഹായിക്കുകയാണെന്ന ആരോപണവുമായി സി.പി.എം. പ്രവര്‍ത്തകര്‍ തട്ടിക്കയറി. ഇത് പിന്നീട് മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു. ആദ്യം മര്‍ദനമേറ്റ ഡെപ്യൂട്ടി തഹസില്‍ദാര്‍ കുതറിയോടി രക്ഷപ്പെട്ടു. എന്നാല്‍, മറ്റു മൂന്നു പേരെയും സി.പി.എമ്മുകാര്‍ വളഞ്ഞിട്ടു തല്ലി. ഇതോടെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നത് തടസ്സപ്പെട്ടു.

സംഭവമറിഞ്ഞ് തഹസില്‍ദാര്‍ മധു ഗംഗാധറും പോലീസും സ്ഥലത്തെത്തി. അദ്ദേഹം സുരക്ഷിതത്വം ഉറപ്പു നല്‍കിയ ശേഷമാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്ന പ്രക്രിയ മൂന്നു മണിക്കൂറിനു ശേഷം പുനരാരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായത്. പ്രശ്‌നക്കാരായ നേതാക്കളെ മുഴുവന്‍ പുറത്താക്കുകയും ചെയ്തു. ക്രമം തെറ്റിച്ച് റസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ വില്ലേജ് ഓഫീസറെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.

എന്നാല്‍, പിന്നീടും ഉദ്യോഗസ്ഥരെ ഉച്ചഭക്ഷണം കഴിക്കാന്‍ പോലും സി.പി.എം. പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. എത്ര മണിയായിരുന്നാലും പേരു ചേര്‍ക്കുന്നത് തീര്‍ത്തിട്ടുപോയാല്‍ മതിയെന്ന നിലപാടില്‍ അവര്‍ പുറത്തു കാവല്‍ നിന്നു. രാത്രി ഏറെ വൈകിയാണ് ഉദ്യോഗസ്ഥരുടെ 'തടങ്കല്‍' അവസാനിച്ചത്.

സംഭവസ്ഥലത്ത് ചെന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ക്കു മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ല. രേഖാമൂലം പരാതി ലഭിക്കണമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഒടുവില്‍ മര്‍ദനമേറ്റവര്‍ പരാതി എഴുതി നല്‍കിയ ശേഷമാണ് പോലീസ് മേല്‍നടപടി സ്വീകരിച്ചത്.

dileep said...

ഭുധാന പ്രസ്ഥാനത്തിന്റെ പ്രസ്ഥാനത്തിന്റെ കേരളത്തിലെ ശക്തനായനേതാവ്. ആചാരിയ വിനോഭാവേക്ക് കേരളത്തില്‍ ഉണ്ടായ പൊന്നോമന പുത്രന്‍. അടിയന്തരവസ്തക്കല്ത് കോണ്‍ഗ്രസിനെതിരെ പോരടിച്ചു സാക്ഷാല്‍ പിണറായിയുടെ കൂടെ ജയലില്‍ കിടന്ന വീരന്‍.
ഗാട്ടും കാണാചരടും ,
ആമസോണ്‍,ഹൈമവഭൂവുകളും കാണിച്ചുകൊടുത്ത മഹന്‍. സര്‍വോപരി പാവപ്പെട്ട ഊരളര്‍ക്കും വേണ്ടി ജീവിക്കുന്ന, അടിമകളുടെ കണ്കണ്ട ദയിവം.
സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍, സാക്ഷാല്‍ ഗൌതമ ബുദ്ദനെപോലെ മോഹങ്ങളും ആശകളും ഇല്ലാതെ വീട് വിട്ടിറങ്ങി മണ്ണിനും പ്രകൃതിക്കും വീടില്ലതവര്‍ക്കും പട്ടിണിപ്പവങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച കാഷായ സന്യാസി .
സത്യത്തിനും ധര്മതിനും വേണ്ടി നിലകൊള്ളുന പൂജനിയ ഘുരു. ലോഹിയയും ജയപ്രകാശും A K G യും മഹാത്മാ ഗാന്ധിയും മന്ടെലയും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങും ഒത്തു ചേര്‍ന്ന ഇ നൂറ്റാണ്ടിലെ തന്നെ അപൂര്‍വ പ്രതിഭാസം...
അതെ അതാണ് വിശേഷങ്ങള്‍ക്ക് മുഴുവന്‍ അതീതനായ ആചാരിയ ഗൌണ്ടാമണി ഫ്രം പുളിയാര്‍മല... ഇ അപാരതോലിക്കട്ടിയെ ഇങ്ങനെ കുറേക്കാലം സഹിക്കേണ്ടി വരും എന്നുള്ളത് മലയാളികളുടെ തലയിലെഴുത്ത് ആണ്.. സഹിക്കുക തന്നെ.