Tuesday, December 28, 2010

സംഭാവന

അപ്പൂപ്പാ............അപ്പൂപ്പാ.................കെ.കരുണാകരന്‍ എന്നൊരാള്‍ കേരളം ഭരിച്ചിരുന്നോ?

അതെ മോനെ..................

അയാളെന്താ അപ്പൂപ്പാ നമുക്കുവേണ്ടി ചെയ്തേ........................

മോനെ നിന്റെഅപ്പന്‍ വന്നിറങ്ങുന്ന എയര്‍പോര്‍ട്ട്, ഗോശ്രീ പാലം ഇതൊക്കെ അദ്ദേഹം തന്നതാ.................

തന്നെയോ..................അപ്പോ അപ്പൂപ്പാ.................നായനാര്‍ എന്നൊരാള്‍ കേരളം ഭരിച്ചില്ലേ..................അദ്ദേഹം എന്താ നമുക്ക് ചെയ്തേ.............................

മോനേ................നിന്റമ്മ പണിയെടുക്കുന്ന ടെക്നോപാര്‍ക്കില്ലേ അത് ആ അപ്പൂപ്പന്‍ തന്നതാ.....................

അപ്പൂപ്പാ..............അപ്പൂപ്പാ..................അച്യുതാനന്ദന്‍ എന്നൊരു മാമന്‍ കേരളം ഭരിച്ചില്ലേ..............ആ മാമന്‍ എന്താ നമുക്ക് ചെയ്തു തന്നേ...................

അതിപ്പോ.................................മോന്‍ വേറേ ജോലിനോക്ക്............അപ്പൂപ്പന് തീരെ സമയമില്ല................

പറ..............അപ്പൂപ്പാ.................ആ മാമന്‍ എന്താ നമുക്ക് ചെയ്തു തന്നേ.........................

മോനേ.....................അവിടെ ഒരു തടിയന്‍ നില്‍കുന്നതുകണ്ടോ....................അതാണ് കെ.എം.ഷാജഹാന്‍. മോനെ.................അവിടെ ഒരു മെലിഞ്ഞവന്‍ നില്‍ക്കുന്നത് കണ്ടോ.........................അതാണ് സി.ആര്‍.നീലകണ്ഠന്‍. ഇവയാണ് അച്യുതാനന്ദന്റെ സംഭാവന.

അല്ല...............അപ്പൂപ്പാ....................ഇവരെക്കൊണ്ട് കേരളത്തിന് എന്താ പ്രയോജനം.?

അത് അവരോട് ചോദിക്ക്.................അല്ലെങ്കില്‍ പത്രക്കാരോട് ചോദിക്ക്...................ഏതായാലും അഞ്ച് കൊല്ലത്തെ അദ്ദേഹത്തിന്റെ ഭരണത്തിന്റെ സംഭാവന ഇതു മാത്രം.

1 comment:

dileep kumar said...

അതെ,വളരെ വളരെ ശരിയാണ്...! ഇടതുപക്ഷം ജനങ്ങള്‍ക്കിടയില്‍ എന്തെങ്കിലുമൊക്കെ തെറ്റിധാരനക്ക് വിധേയമാനെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഈ ""ഇഗോയിസ്റ്റ്"" നേതാവിന്റെ കയ്യിലിരിപ്പുകൊണ്ടു തന്നെയാണെന്ന് ചരിത്രം വയികിയനെങ്കിലും സാക്ഷിയപ്പെടുതും..

നിരവധി പ്രവര്‍ത്തകരുടെ ചോരയില്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനം പ്രതിസന്ധിയില്‍പ്പെടുമ്പോള്‍ മിണ്ടാതെ ഇരിക്കുകയും എതിരാളികള്‍ക്ക് പാര്‍ട്ടിയെ ഒറ്റികൊടുക്കുകയും ചെയ്യുന്ന വര്‍ഗ വഞ്ചകന്‍... തനിക്കുശേഷം പ്രളയമെന്നു കരുതി ഇരുന്നിടം തോണ്ടുന്ന വിപ്ലവകാരി.! തന്റെ മന്ത്രി സഭയിലെ മന്ത്രിമാരെല്ലാം നാടിന്നു വേണ്ടി അക്ഷീണം പണിയെടുക്കുമ്പോള്‍, ഇതെങ്ങെനെ പോളിച്ചടുക്കാം എന്ന് തലപുകഞ്ഞു സ്വന്തം മാധ്യമ കുഞ്ഞാടുകളുടെ കൂടെ തന്ത്രങ്ങള്‍ മെനയുന്ന ഹിറ്റ്ലര്‍...!

ഒരു തിരഞ്ഞെടുപ്പിലും മനസ്സുതുറന്നു പാര്‍ട്ടിക്കുവേണ്ടി വോട്ടു ചോദിക്കാത്ത കശ്മലന്‍ ..

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് അതിന്റെ ചരിത്രത്തില്‍ പറ്റിയ ഏറ്റവും ഭീമമായ തെറ്റു,അതുതന്ന്യാണ് ഈ മുക്കിയമന്ത്രി..!

അതെ,ഇങ്ങനെയും കൂടി ഈ ആനന്ദന്‍ അറിയപ്പെടും തീര്‍ച്ച..!