. . പരമ ശുദ്ധനും സത്യസന്ധനുമായിരുന്നു ഈ കാക്ക. . കാക്കകളുടെ രാജ്യത്ത് തെരെഞ്ഞെടുപ്പ് വന്നപ്പോള്‍ ഈ കാക്ക പറഞ്ഞു “ഞാന്‍ ഒന്നിനുമില്ല”. . മറ്റുള്ള കാക്കകള്‍ സ്ഥാനങ്ങള്‍ക്കായി തമ്മിലടിച്ചു. അവര്‍ക്ക് യോജിപ്പിലെത്താന്‍ കഴിയാതെ വന്നു. അവര്‍ പറഞ്ഞു. “ഏകാദശി നോറ്റ കാക്ക നേതാവാകട്ടെ”. . കാക്കയാകട്ടെ മനസ്സില്ലാ മനസ്സോടെ അത് സമ്മതിച്ചു. . കാക്കകളുടെ കേന്ദ്രത്തിലേക്ക് ഒഴിവ് വന്നപ്പോഴും രാജ്യസഭാ സീറ്റ് ഒഴിവു വന്നപ്പോഴും ഈ കാക്ക പറഞ്ഞു “ ഞാനൊന്നിനുമില്ല.”. . അപ്പോഴൊക്കെ മറ്റൂ കാക്കകള്‍ ഈ കാക്കയെ നേതാവായി തെരെഞ്ഞെടുത്തു. . മനസ്സില്ലാ മനസ്സോടെ അപ്പോഴൊക്കെ കാക്ക അത് സമ്മതിച്ചു. . . ഇതെല്ലാം കണ്ടു കൊണ്ട് മറ്റൊരു കാക്ക മരത്തിലിരുപ്പുണ്ടായിരുന്നു. . കാക്കകളുടെ സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് വന്നപ്പോള്‍ ഈ കാക്ക പറഞ്ഞു. . “ ഞാനില്ല ! മത്സരിക്കാന്‍ ഞാനില്ല” ഇപ്പോ വിളി വരും എന്ന് കാക്ക മനസ്സില്‍ കുറിച്ചു. . മറ്റു കാക്കകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു “ വലിയ ഉപകാരം” . കാക്കപ്പിസി പ്രസിഡന്റെ സ്ഥാനത്തിന് അടി നടന്നപ്പോഴും ഈ കാക്ക പറഞ്ഞു . “ ഞാനില്ല” എന്നിട്ട് കാക്ക പിന്‍ വിളിക്കായി കാത്തു നിന്നു. . അപ്പോഴും മറ്റു കാക്കകള്‍ പറഞ്ഞു “വലിയ ഉപകാരം!” . . ഏകാദശി നോറ്റ കാക്കയും താനും തമ്മില്‍ എന്താ വ്യത്യാസമെന്നു ഈ കാക്കക്ക് മനസ്സിലായതേ ഇല്ല. .
Monday, May 16, 2011
Friday, May 13, 2011
Sunday, May 8, 2011
വേലിക്കകത്ത് ശങ്കരന്‍ ബ്രിട്ടാസ്
തെരെഞ്ഞെടുപ്പില്‍ ജയിക്കുന്നത് യു.ഡി.എഫാകട്ടെ , കേരളം ഭരിക്കുവാന്‍ സത്യസ്ന്ധനും ആദര്‍ശധീരനും അഴിമതിക്കെതിരെ പടപൊരുതുന്ന ഒരാളുമായിരിക്കണം എന്ന് സോണിയ രാജീവ് തീരുമാനിച്ചാല്‍!. അതു കൊണ്ട് തന്നെ അച്യുതാനന്ദനോട് ആ സ്ഥാനം ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചാല്‍. അദ്ദേഹം അത് സ്വീകരിക്കുമോ ?. . വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനും ജോണ്‍ ബ്രിട്ടാസും തമ്മിലൂള്ള വ്യത്യാസം അന്ന് കണ്ടു പിടിക്കാം.
Friday, May 6, 2011
മദനി എന്തിന് പുറത്തിറങ്ങണം!.
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് യോജിപ്പിലെത്താനായില്ല. അതു കൊണ്ട് തന്നെ കേസ് പുതിയൊരു ബഞ്ചിന് വിട്ടു. ഈ ബഞ്ച് എങ്കിലും മദനിക്ക് ജാമ്യം നിഷേധിക്കുന്ന കാര്യത്തില്‍ യോജിപ്പിലെത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം. . മദ്നി രോഗിയും അവശനും ഒരു കാലില്ലാത്തവനും ആണ് എന്നും ഇയാള്‍ക്ക് എതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് ഒന്നും തെളിവുകള്‍ ഇല്ല എന്നും ജസ്റ്റിസ് കട്ജു കണ്ടെത്തി. എന്നാല്‍ പോലീസ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ മതിയായ തെളിവാണെന്നും വികലാംഗനാണ് എന്നത് ഒരു ആനുകുല്യം അല്ല എന്നും ജസ്റ്റിസ് മിശ്രയും പ്രസ്താവിച്ചു. ഇരുവരും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ കേസ് മറ്റൊരു ബഞ്ചിന് കൈ മാറുകയായിരുന്നു. . മദനിക്കേസിന്റെ വാദങ്ങളുടെ ശരിതെറ്റുകള്‍ക്കല്ല ഈ പോസ്റ്റ്. ഈ വാദത്തിനിടെ മദനിക്ക് ബംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ജാമ്യം അനുവദിക്കാവുന്നതാണ് എന്ന് ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടപ്പോള്‍ കര്‍ണ്ണാടക പോലീസ് ഒരു പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. ആ സത്യ വാങ്മൂലത്തിന്റെ ചുരുക്കം ഇതാണ് .” ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ മാത്രമല്ല, ഗുജറാത്തില്‍ നടന്ന വിവിധ സ്ഫോടനങ്ങള്‍ക്ക് പിന്നിലും മദനിയാണ്” . . ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് മദനി ജാമ്യം അര്‍ഹിക്കുന്ന ആളല്ല എന്ന് ജസ്റ്റിസ് മിശ്ര കണ്ടെത്തിയത്. . അപ്പോള്‍ ബംഗ്ലൂര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ മാത്രമല്ല, ഗുജറാത്തില്‍ സൂറത്തില്‍ ഉള്‍പ്പെടെ നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നിലും മദനിയാണ് എന്ന് തെളിഞ്ഞിരിക്കുന്നു. . . ഒരു കേസില്‍ കുറ്റവാളിയെ കണ്ടെത്തുക എന്നതിന്റെ ലളിതമായ അര്‍ത്ഥം ഈ കേസില്‍ മറ്റുള്ളവരെല്ലാം കുറ്റവിമുക്തരാക്കപ്പെടുന്നു എന്നതാണ്. അതായത് ഗുജറാത്തില്‍ നടന്ന സ്ഫോടങ്ങളില്‍ ഇതെഴുതുന്ന ഞാനോ വായിക്കുന്ന നിങ്ങളൊ പ്രതികളാക്കപ്പെടുകയില്ല എന്ന് ബാംഗ്ലൂര്‍ പോലിസ് ഉറപ്പ് തന്നിരിക്കുന്നു. ആ കേസിലെ യഥാര്‍ത്ഥ കുറ്റവാളിയെ പോലീസ് കണ്ടെത്തിയിരിക്കുന്നു. അതാണ് അബ്ദുല്‍ നാസര്‍ മദനി. . ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനിക്കെതിരെ വ്യാജതെളിവുകള്‍ സൃഷ്ടിച്ചതിനെ പറ്റിയും വ്യാജ ഗൂഡാലോചന സിദ്ധാന്തത്തെപറ്റിയും നിരവധി തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. അത് വീണ്ടും പരാമര്‍ശിക്കുന്നില്ല. . പക്ഷെ വ്യാജതെളിവുകള്‍ സൃഷ്ടിച്ച് ഒരു കേസ് അവസാനിപ്പിക്കുമ്പോള്‍ ജയിക്കുന്നതാരാണ്?. കേസ് അന്വേഷിക്കുന്ന പോലീസോ..?. ആര്‍ത്ത് വിളിക്കുന്ന മാധ്യമങ്ങളോ ?. ആവേശത്തോടെ വിധി പ്രസ്താവിച്ച് പബ്ലിസിറ്റിക്കായി തിരക്ക് കൂട്ടുന്ന ജഡ്ജിമാരോ ?............. . . ഇവരെല്ലാം ജയിക്കുന്നുണ്ടാകും. പക്ഷേ യഥാര്‍ത്ഥ ജയം അവന്റേതാണ്. ആ യഥാര്‍ത്ഥ കുറ്റവാളിയുടെ, ഇനി അവനു നേര്‍ക്ക് ആരുടേയും കണ്ണുകള്‍ നീളില്ല. ആരും അവനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തില്ല. അവനിനിയും ബോംബുണ്ടാക്കാം , അത് പൊട്ടിക്കാം, നിരപരാധികളുടെ ജീവനെടുക്കാം. അവനൊരിക്കലും ശിക്ഷിക്കപ്പെടില്ല, അവന്റെ കുറ്റം മദനി ഏറ്റെടുത്തുകൊള്ളും. . ഒരു കുറ്റവാളി ജയിലിലാകുമ്പോള്‍ സാധാരണ ജനത്തിന് ആശ്വസിക്കാം , ഇനി ആ കുറ്റം നടക്കില്ലല്ലോ.....ജയിലിലായത് യഥാര്‍ത്ഥ കുറ്റവാളി അല്ലെങ്കില്‍. അയാളിപ്പോഴും നമുക്കിടയില്‍ ഉണ്ടെങ്കില്‍ ?. അപ്പോള്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മദനി നമുക്കല്ലേ യഥാര്‍ത്ഥ ഭീഷണി. . മദനി ഒരു പക്ഷേ ഭരണ കൂടത്തിന്റെ ഇരയാവാം. എന്നാല്‍ ആ ജീവിതം ഏറെ വിലമതിക്കുന്ന ഒന്നല്ല. നിരവധി നിരപരാധികള്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നുണ്ട്. ഒരു പക്ഷേ എത്രയോ നിരപരാധികള്‍ തൂക്കിലേറ്റപ്പെട്ടിട്ടുണ്ടാകും. അവരുടെ ജീവനേക്കാള്‍ ഒട്ടും വിലയേറിയതല്ല മദനിയുടെ ജീവനും. പക്ഷേ മദനി എന്ന ഒരാളുടെ ജീവന്‍ നിലനില്‍ക്കുന്നിടത്തോളം കാലം, വന്നതും വരാന്‍ പോകുന്നതുമായ കുറ്റകൃത്യങ്ങള്‍ എല്ലാം അയാളില്‍ കെട്ടിവക്കുന്നിടത്തോളം കാലം നിരവധി ജനങ്ങളുടെ ജീവിതം അപകടത്തിലാണ്. കാരണം അവര്‍ക്കിടയില്‍ അയാളുണ്ട് ആ കുറ്റവാളി. തന്റെ കുറ്റകൃത്യങ്ങള്‍ മറ്റൊരാള്‍ക്ക് കെട്ടിവക്കുന്നത് കണ്ട് അയാള്‍ ചിരിക്കുകയാണ്. . അതു കൊണ്ട് തന്നെ നാസര്‍ മദനിക്ക് ജാമ്യം അനുവദിക്കുക എന്നത്, മദനി പുറത്തിറങ്ങുക എന്നത് , ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി തന്നെയാണ്, അത് സംഘപരിവാര്‍ ഉദ്ദേശ്ശിക്കുന്ന അര്‍ത്ഥത്തിലല്ല എങ്കിലും. പുറത്തുള്ള മദനിക്കായി ഇനിയും സ്ഫോടനങ്ങള്‍ കാത്തിരിപ്പുണ്ടാകാം. . അതിനാല്‍ മദനി അകത്ത് കിടക്കട്ടെ മരിക്കുവോളം.
Wednesday, May 4, 2011
ഒസാമയുടെ പിന്‍ ഗാമി
ഒസാമ ബിന്‍ ലാദന്റെ കൊലപാതകത്തിനു ശേഷം അല്‍ ഖ്വോയ്തക്ക് പുതിയ തലവനെ നിയമിക്കുന്നതിനെ കുറിച്ച് അമേരിക്ക ചര്‍ച്ച തുടങ്ങി. അല്‍ സവാഹിരിയെ ഈ സ്ഥാനത്തേക്ക് അവരോധിക്കുന്നതിനെകുറിച്ച് സി.ഐ.എ ക്ക് വലിയ യോജിപ്പില്ല. പ്രായാധിക്യമാണ് അവര്‍ ഇദ്ദേഹത്തില്‍ കാണുന്ന ന്യൂനത. ഒസാമ ബിന്‍ ലാദന്റെ പത്തു വര്‍ഷ്ഷത്തെ പ്രവര്‍ത്തനവുമായി തട്ടിച്ചു നോക്കുമ്പോള്‍ സവാഹിരി ഒട്ടൂം യോജിച്ച ആളല്ല എന്ന് അമേരിക്ക കരുതുന്നു. ബിന്‍ ലാദനാകട്ടെ എല്ലാ സ്ഥോടനങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും തികഞ്ഞ ഉത്തര വാദിത്ത്വത്തോട് കൂടി തന്നെ ഏറ്റെടുത്തിരുന്നു. ഇരട്ട ഗോപുരങ്ങളുടെ തകര്‍ച്ചയിലും സ്റ്റോക് ഹോം , ഇന്‍ഡോനേഷ്യ സ്ഫോടനങ്ങളും സംശയത്തിന്റെ കണികപോലും അവശേഷിപ്പിക്കാതെ ലാദന്‍ ഏറ്റെടുക്കുകയുണ്ടായി. . എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇനി നടക്കാന്‍ പോകുന്ന സ്ഫോടനങ്ങള്‍ സംശയരഹിതമായി ഏറ്റെടുക്കാന്‍ സവാഹിരിക്ക് കഴിയില്ലത്രേ. അല്‍ ഖ്യൊയ്ദ തന്നെയാണോ ഈ സ്ഫോടങ്ങള്‍ നടത്തുന്നത് എന്ന സംശയമോ മറ്റോ ജനങ്ങള്‍ക്ക് തോന്നിയാല്‍ അത് അമേരിക്കക്ക് ദോഷമായി ഭവിക്കും. അതു കൊണ്ട് കുറച്ചു കൂടി ചെറുപ്പമായ ഇറാന്‍ സ്വദേശിയേയോ മറ്റോ തലവനാക്കാം എന്നാണ് അമേരിക്ക ചിന്തിക്കുന്നത്. .. “ ജയിലില്‍ അല്ലായിരുന്നു എങ്കില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ പേര് നിര്‍ദ്ദേശ്ശിക്കാമായിരുന്നു എന്ന് കര്‍ണാടക സര്‍ക്കാര്‍”
Sunday, May 1, 2011
അഗ്നി പരീക്ഷ!
“ നായര്‍ സര്‍വീസ് സൊസൈറ്റി എന്ന എന്‍.എസ്സ്.എസ്സ്”. തീയില്‍ കുരുത്ത പടനായന്മാരുടെ പ്രസ്ഥാനം. വീര കേസരി മന്നത്ത് പത്മനാഭന്‍ പിടിയരിയും കെട്ടൂതാലിയും വരെ സംഭാവനയായി പിരിച്ച് രൂപീകരിച്ച പ്രസ്ഥാനം. മന്നത്തിന്റെ പടക്കുതിര സെക്രട്ടറിയേറ്റിന്റെ പടികടന്നപ്പോള്‍ കാരിരിമ്പില്‍ തീര്‍ത്ത കമ്മ്യൂണിസ്റ്റുകള്‍ വരെ ഒലിച്ചു പോയത് ചരിത്രം. . . ആ മഹാപ്രസ്ഥാനം അതിന്റെ ചരിത്രത്തില്‍ ആദ്യമായി അഗ്നി പരീക്ഷ നേരിടുന്നു. അക്ഷരാര്‍ത്ഥത്തിലുള്ള അഗ്നി പരീക്ഷ. മന്നത്ത് പത്മനാഭനോ, കിടങ്ങൂര്‍ ഗോപാലപിള്ളക്കോ നേരിടേണ്ടി വരാതിരുന്ന ആ പരീക്ഷ ഇന്നത്തെ എന്‍.എസ്.എസ്. നേതൃത്വത്തെ പിടിച്ച് കുലുക്കുന്നു. . . പടനായന്മാര്‍ മൂന്നാണ്. ഗജകേസരി. പി.കെ.നാരായണപ്പണിക്കര്‍. ശുദ്ധന്‍, പരമസ്വാത്തികന്‍. നന്നായി ചിരിക്കും , നന്നായി സംസാരിക്കും. മനസ്സു പോലെ തൂവെള്ള വസ്ത്രം മാത്രം. അദ്ദേഹമാണ് എന്‍.എസ്.എസിന്റെ ബാന്‍ കി മൂണ്‍. വാഹനം വെള്ള ഒക്റ്റോവിയ . . അടുത്തത് പ്രസിഡന്റെ . സര്‍വ്വശ്രീ പി.വി.നീലകണ്ഠ പിള്ള. ആയിരം പൂര്‍ണ്ണ ചന്ദ്രന്മാര്‍ പിള്ളയെക്കണ്ട് കൊഴിഞ്ഞു വീണിട്ടുണ്ട്. ആറ്റിങ്ങല്‍ പാലസ് റോഡില്‍ നിന്നും മാസത്തില്‍ ഒരു ദിനം ചങ്ങനാശ്ശേരിക്ക് വെളുത്ത ഇന്നോവ ഓടും. ആറ്റിങ്ങല്‍ കരയോഗ നായന്മാര്‍ക്ക് പിള്ളയെ കണ്ണെടുത്താ കണ്ടുകൂട. പിള്ളക്ക് അവരെയും കണ്ടു കൂടാ.........തൊണ്ണൂറ് കഴിഞ്ഞതിനാല്‍ കാഴ്ച കുറവാണ്. .. അടുത്തതാണ് മഹാരാജശ്രീ സുകുമാരന്‍ നായര്‍. ഭരണ പ്രതിപക്ഷ നേതാക്കളെ വരച്ച വരയില്‍ നിര്‍ത്തി ഏത്തമിടിക്കുന്ന മഹാപ്രതിഭ. വെടിക്കല, ചന്ദനക്കുറി. ചിരിക്കാത്ത മുഖം. കൃത്യം പത്ത് പത്തിന് വെള്ള ഇന്നോവ സ്വയം ഓടിച്ച് വന്ന് ചങ്ങനാശ്ശേരി ആസ്ഥാന അതിഥി മന്ദിരത്തിന്റെ തിണ്ണയിലേക്ക് ഇരമ്പി പാഞ്ഞ് നിര്‍ത്തും. അപ്പോള്‍ കാറ്റ് നിലക്കും, കുരുവി പാട്ട് നിര്‍ത്തും, നിശബ്ദത ചിറകുവിരിച്ചാടും. അദ്ദേഹമാണ് അസിസ്റ്റന്റ് സെക്രട്ടറി. . . ആദ്യ രണ്ടും സ്വാത്തിക നായന്മാരാണ്. അവസാനത്തേത് തന്നെയാണ് അവസാനത്തേത്. ആ ആജ്ഞകളിലാണ് പ്രസ്ഥാനം ചലിക്കുന്നത്. ഭരണം ചലിക്കുന്നത് കേരളം ചലിക്കുന്നത്. രമേശേ..........എന്ന് ഒന്നമര്‍ത്തി വിളിച്ചാല്‍ “എന്റെ മണിച്ചേട്ടാ “ എന്ന് വിളിച്ച് ചെന്നിത്തല ഓടിയെത്തും. വെള്ളാപ്പള്ളിക്ക് കാണിക്ക വച്ച ദേവസ്വം ബില്ല് പിണറായി രണ്ടായി വലിച്ചു കീറും. . എന്‍.എസ്സ്.എസ്സില്‍ പ്യൂണായിക്കേറിയ സുകുമാരന്‍ മണിയടിച്ചൂം കാലുനക്കിയുമാണ് ഈ പദവിവരെ എത്തിയത് എന്ന് നമ്മുടെ ജി.സുധാകരന്‍ വച്ചു കാച്ചി. അതിനുള്ള മറുപടി സുകുമാരന്‍ നായര്‍ വോട്ടുപെട്ടിയിലാക്കി കൊടുത്തയച്ചിട്ടുണ്ട്. പതിമൂന്നാം തിയതി സുധാകരന്‍ അത് അനുഭവിക്കും. . . എത്രയോ കാലമായി സുകുമാരന്‍ നായര്‍ അസി:സെക്രട്ടറിയായി വാഴുന്നു. ഏതൊരു മനുഷ്യനും കാണില്ലേ ഒരു പ്രൊമോഷന്റെ ആഗ്രഹമൊക്കെ. സുകുമാരന്‍ നായര്‍ക്ക് അങ്ങിനെ ഒരു ആഗ്രഹമേയില്ല എന്ന് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് പണിക്കരുചേട്ടന്റെ കീഴില്‍ രണ്ടാമനായി കഴിഞ്ഞാല്‍ മതി. സെക്രട്ടറിയോ പ്രസിഡന്റോ ആകേണ്ട. . . ഇപ്പോഴിതാ ദേഹാസ്വാസ്ഥ്യം മൂലം പണിക്കര്‍ സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. സ്വാഭാവികമായും അസി: സെക്രട്ടറി സെക്രട്ടറിയാകേണ്ടതാണ്. അതാ അവിടെ തെറ്റി !. സുകുമാരന്‍ നായര്‍ സെക്രട്ടറിയായില്ല, പകരം സെക്രട്ടറിയുടെ അധിക ചുമതല മാത്രം. . . ഇവിടെ എനിക്ക് എന്തോ മണത്തു!.ഞാന്‍ നായന്മാരുടെ ഭരണ ഘടന തപ്പിയെടുത്തു. ദാ............കിടക്കുന്നു സംഗതി .................എന്‍.എസ്സ് എസ്സിന്റെ പ്രസിഡന്റോ സെക്രട്ടറിയോ ആകണമെങ്കില്‍ എല്‍.എല്‍.ബി. വേണം........................സംഗതി സ്ട്രിക്റ്റാണ്.......പി.എസ്.എസിയേക്കാള്‍ കണിശം. ഒരു ഇളവും അനുവദനീയമല്ല...... . . അപ്പോള്‍ എല്‍.എല്‍.ബിയില്ലാത്ത ശ്രീ.സുകുമാരന്‍ നായര്‍ എങ്ങിനെ സെക്രട്ടറിയാകും. അദ്ദേഹം എന്നും ഈ അസിസ്റ്റന്റ് സെക്രട്ടറിയായി തന്നെ തുടരുമോ........................... നായന്മാരെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല എന്ന് പറയുന്നത് അതു കൊണ്ടാണ്. അങ്ങിനെ തോറ്റു മടങ്ങുന്നവരല്ല നായന്മാര്‍. . അതു കൊണ്ടാണ് ഈ പ്രായത്തില്‍ സുകുമാരന്‍ നായര്‍ (രഹസ്യമായി )എല്‍.എല്‍.ബിക്ക് പഠിക്കുന്നു എന്നൊരു കിംവദന്തി (?) പ്രചരിക്കുന്നത്. കാറില്‍, വീട്ടില്‍, ആഫീസില്‍ ഒക്കെ എല്‍.എല്‍.ബിയുടെ നോട്ടുകള്‍. പഠിക്കണം , പരീക്ഷ ജയിക്കണം. അതും അടുത്ത ഭരണ സമിതിക്ക് മുന്‍പ് വേണം. പഠിക്കാന്‍ പാഠങ്ങല്‍ അനവധി. സമയം പരിമിതം. പരീക്ഷ തോറ്റാല്‍ !. അത് ഊഹിക്കാന്‍ കൂടി വയ്യ. ഒരു എലിമിനേഷന്‍ റൌണ്ടിന്റെ പിരിമുറുക്കം അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. . . സുഗതരേ............മാഗതരേ ജയ്ത്തിനു വേണ്ടി പ്രാര്‍ത്ഥിക്കൂ................നമ്മുടെ ലക്ഷ്യം വിജയം മാത്രം.!
Subscribe to:
Posts (Atom)