Monday, December 26, 2011

കാലു മുറിച്ചൂ കളഞ്ഞു ഞാന്‍ എന്നിട്ടുമാക്കാലിലെ ചെളി പോയതില്ല.

                 ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ യാതൊരു സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ല എന്ന് സി.ബി.ഐ., കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.ഔദ്യോഗിക സി.പി.എം. വിഭാഗങ്ങള്‍ ആഹ്ലാദത്തിലാണ്. പിണറായി കുറ്റവിമുകതനായി എന്ന മട്ടിലാണ് അവരുടെ ആഹ്ലാദ പ്രകടനങ്ങള്‍. എന്നാല്‍ ഈ കുറ്റവിമുക്തി (!) കൊണ്ട് പിണറായി വിജയനോ പാര്‍ട്ടിയോ എന്തെങ്കിലും നേടുന്നുണ്ടോ...


ഒരു തീവണ്ടിയില്‍ കേട്ടത്..................അതായത് പൊതുജനാഭിപ്രായം...................
*******************************************************
             " കോടികള്‍ കയ്യിലില്ലേ ............സി.ബി.ഐയെ വിലക്കെടുക്കാനാണോ പിണറായിക്ക് പാട് “.
"അല്ലന്നേ.................ഇതാ......കാരാട്ട് സോണിയയെ മണിയടിച്ച് ഒപ്പിച്ചതാണ്”. 


“ ആ മമ്മൂട്ടിയുടെ മോന്റെ കല്യാണമായിരുന്നു.പിണറായി ആയിരുന്നു സംഘാടകന്‍”.


“അതുപിന്നങ്ങനല്ലാതെ വരുമോ...........യഥാര്‍ത്ഥത്തില്‍ ഈ മമ്മൂട്ടി കളിക്കുന്ന പണമൊക്കെ പിണറായിയുടെ ബിനാമി കാശല്ലേ..............”


“ തന്നേ ! തള്ളേ....അവന്റെ സിംഗപ്പൂരിലെ ബിസിനസ്സൊക്കെ മമ്മൂട്ടിയായിരിക്കും നോക്കണെ അല്ലേ “.


“ പോടാ...........സിംഗപ്പൂരിലെ ബിസിനസ്സ് നോക്കണത് മമ്മൂട്ടിയല്ല, വേറൊരുത്തനാ................ഇല്ല കിഡ്നിയൊക്കെ മോട്ടിക്കുന്ന ഒരുത്തനുണ്ടല്ലോ അവനാ....................”


“ ഓ................ഫാരിസ് അബ്ദു റഹ്മാന്‍” 


“ അവനെ അച്യുതാനന്ദൻ ഒരിക്കെ പിടിച്ച് ജയിലിലിടാൻ പോയതാ........ഇവനാ രക്ഷിച്ചത്” 


"അങ്ങേരെ അഞ്ച് കൊല്ലം നേരെ ചൊവ്വെ ഭരിക്കാന്‍ എവന്‍ സമ്മതിച്ചില്ലല്ലോ.......സമ്മതിച്ചിരുന്നെങ്കീ  അങ്ങേര് എല്ലാവനേം പിടിച്ച് അകത്താക്കിയേനെ.......”


“അങ്ങേരെ ഇപ്പഴെങ്കിലും പി.ബീ എടുക്ക്വോ” 


“ എവിടെ എടുക്കാന്‍, എവന്മാര് മൊത്തം കള്ളന്മാരല്ലീ” 


“ അങ്ങേർ വീണ്ടും മുഖ്യമന്ത്രി ആവാതിരിക്കാൻ എവന്മാര് മനപ്പൂര്‍വം നാല് സീറ്റി തോപ്പിച്ചതാ.....”


"അല്ലാതെ പിന്നേ..............കൂത്തുപറമ്പിലെങ്ങാനും സി.പി.എം.തോക്ക്വോ...........”:


“ ഈ പിണറായിയെങ്ങാനും മുഖ്യമന്തിയായാ കേരളം വിറ്റ് തിന്നും”


“ എവന്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ട് പോകുമ്പോള്‍ അവന്റെ എ.സി.കാറ് ഡ്രൈവര്‍ ഓടിച്ച് കോഴിക്കോട്ട് കൊണ്ട് ചെല്ലും. അവന്‍ എ.സി.കാറിലേ സഞ്ചരിക്കൂ......”


“തിരോന്തരത്തെ കിംസ് ആശൂത്രിയില്ലേ.....അതിന്റെ മോളിലത്തെ എ.സി.മുറിയില്ലേ....അത് എവന് വേണ്ടി മാത്രം ബുക്ക് ചെയ്തിരിക്കുകയാ...............ഞാന്‍ എന്റെ കണ്ണു കൊണ്ട് കണ്ടതാ.........”


" എന്തിന് ..........നമ്മുടെ വാസുദേവന്‍ സാറില്ലേ......പാര്‍ട്ടി മെമ്പറാ............അങ്ങേരുടെ ഭാര്യക്ക് ഇങ്ങോട്ട് ട്രാന്‍സ്ഫറിന് പിണറായിയെ ചെന്ന് കണ്ട്, ഒരു ലക്ഷം രൂപയാ....കൈക്കൂലി ചോദിച്ചേ.....”


“ എവന്‍ ഈ പണമെല്ലം എവിടെ കൂട്ടി വയ്ക്കണ്”.


“ എ.കെ.ജിയുടേയും.ഇ.എമ്മിന്റേയും ഒക്കെ പാര്‍ട്ടീല്‍ ഇങ്ങനെ ഒരുത്തന്‍ വന്നു പെട്ടല്ലോ..........”


*********************************


                  ഒരു സംഘം സി.പി.എം.സഹയാത്രികര്‍ നടത്തിയ സംഭാഷണമാണിത്. പിണറായി വിജയന്‍ എന്ന നേതാവ് എന്തു മാത്രം അപനിര്‍മ്മിക്കപ്പെട്ടു എന്ന് ഇതില്‍ നിന്നും വെളിവാകും. ഒരു കോടതി വിധിക്കും അദ്ദേഹത്തെ ഇതില്‍ നിന്ന് മോചിപ്പിക്കാനാകില്ല. 


               അതു തന്നെയായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ, എന്തിന് വളച്ചു കെട്ടി പറയണം, അച്യുതാനന്ദന്റെ ലക്ഷ്യം.!

11 comments:

Anonymous said...

പ്രത്യകിച് രാഷ്ട്രീയം ഒന്നുംഇല്ലാത്ത മധ്യവര്ഗ്ഗക്കാരനായ എന്റെ ഒരു സുഹ്ര്ത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അവന്‍ പറഞ്ഞ ഒരു കാര്യം ഓര്‍മ്മവരികയാണ്‌.. ''അവന്റെ ഭാര്യ ടി. വി പരിപാടികള്‍ കാണുന്നതിനിടയില്‍ പിണറായി വിജയന്‍റെ മുഖം എങ്ങാനുംവന്നാല്‍ ഉടന്‍ ചാടി എണീറ്റ് ചാനല്‍ മാറ്റുകയോ ടി വി ഓഫ്ഫ് ആക്കുകയോചെയ്യും എന്ന്'', കാരണം എന്തെന്ന് ചോദിച്ചപ്പോള്‍ പറയുകയാണ് ... പെരുംകള്ളനായ,വൃത്തികെട്ട ഈ ജീവിയെ കാണുമ്പൊള്‍ അരിശംവരുന്നു എന്നതിനാല്‍.

Anonymous said...

കേരളത്തിലെ നിഷ്പക്ഷ(!)ചാനലുകളും പത്രങ്ങളും,ജനനായകന്‍ അച്ചുമാമനും ,പ്രൊഫ്‌:എംഎന്‍ വിജയനും അദ്ദേഹത്തിന്റെ ഫാന്‍സ്‌ അസോസിയേഷനും ബഹുമാനപ്പെട്ട പത്രക്കാരന്‍ ക്രൈം നന്ദകുമാരനും,വീരേന്ദ്ര കുമാറും ,പി സി ജോര്‍ജ്ജും ഒക്കെ ചേര്‍ന്ന ഒരു ശക്തമായ ടീം അഹോരാത്രം പണിയെടുത് അപനിര്മിച് എടുത്തതാണ് പിണറായി വിജയന്റെ ഇന്ന്കാണുന്ന ചിത്രം !!
ബന്ധുവിനെയുംശത്രുവിനെയും തിരിച്ചറിയാനും പ്രതിരോധിക്കാനുംകഴിയാത്ത സന്നിഗ്ദാവസ്ഥ! ചരിത്രം ഇവര്‍ക്കൊന്നും മാപ്പ് കൊടുക്കില്ല തീര്‍ച്ച ....

Anonymous said...

കേരളത്തിലെ സാധാരണ ജ്നങ്ങള്‍ക്കുവേണ്ടി ജനപക്ഷത്ത് നിന്ന് സംസാരിക്കാനും ഫലപ്രദമായി ഇടപെടാനും ഒരിക്കലും ഈ പറയുന്ന പരിശുദ്ധ പിണറായിയേ കണ്ടിട്ടില്ല. ധാര്‍ഷ്ഠ്യം നിറഞ്ഞ വാക്കുകളല്ലാതെ മറ്റൊന്നും അയാളുടെ പ്രസംഗങ്ങളില്‍ കേട്ടിട്ടുമില്ല. യാതൊരു ജനകീയ സമരംഗത്തും മുന്‍ നിരയില്‍ കണ്ടിട്ടുമില്ല.അതേസമയം കുഞ്ഞാലിക്കുട്ടി, ബാലകൃഷ്ണപിള്ള, പീ ശശി തുടങ്ങിയവരുമായി മികച്ച സഹവര്‍ത്തിത്വം കാത്തു സൂക്ഷിക്കുകയും ജനകീയ നേതാക്കളായ ഉമ്മന്‍ ചാണ്ടി, വീരേന്ദ്രകുമാര്‍, അച്യുതാനന്ദന്‍, മാണിസാര്‍ തുടങ്ങിയവര്‍ക്കെതിരേ പടയൊരുക്കുകയും സ്വന്തം പാര്‍ട്ടി ഭരിക്കുന്ന അവസരത്തില്‍ പോലും അകാരണമായി കൃസ്ത്യന്‍ സമുദായ പ്രമാണികളെ പ്രകോപിപ്പിച്ച് ഭരണത്തിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുവാനും പൊതു സമൂഹത്തില്‍ ഇടതുപക്ഷക്കാരെ അനഭിമതരാക്കാനും സാധിച്ചു എന്നതിനപ്പുറം എന്ത് നേതൃഗുണമാണ് ദന്തഗോപുരങ്ങളില്‍ വസിക്കുന്ന ഈ ക്മ്യൂണിസ്റ്റ് നേതാവിനുള്ളത്,ചരിത്രം ഇയാളെ കേരളത്തിലെ സീപിയെമ്മിന്റെ ഗോര്‍ബച്ചേവായി അടയാളപ്പെടുത്തും.

മുക്കുവന്‍ said...

the last anony... you said it.

Anonymous said...

ജനകീയ നേതാക്കളായ ഉമ്മന്‍ ചാണ്ടി, വീരേന്ദ്രകുമാര്‍, അച്യുതാനന്ദന്‍, മാണിസാര്‍ തുടങ്ങിയവര്‍ക്കെതിരേ പടയൊരുക്കുകയും.....
----------
ഹ ഹ കലക്കി,നീയാണ് മോനെ,യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ്‌ ചിന്തകന്‍ ...സൈദ്ദാന്തികന്‍ ...വ്ലാദമിര്‍ ഇല്ലയ്നോവിച് ലെനിന്‍ .... !! you said it.!

Anonymous said...

ഹ ഹ മമ്മൂട്ടിയുടെ മകന്‍റെ കല്യാണവും പിണറായി സഖാവിന്‍റെ തലയില്‍ ഇട്ടോ ? ഒരു അശ്ലീല കുമാറും വീരനും പിന്നെ ഒരു വി എസ് പുണ്യാളനും അങ്ങേരുടെ ഫാന്‍സ് ഗുണ്ടകളും ചേര്‍ന്ന് കളിച്ച നാറിയ കളി

Anonymous said...

ഗ്രൂപ് കളിയില്‍ പിണറായിക്കും വ്യക്തമായ പങ്കുണ്ട്. ഈ അച്ചുതനന്ദന്‍ കഴിഞ്ഞ കാലങ്ങളില്‍ നേതൃത്വം കൊടുത്ത ജനകീയ സമരങ്ങളെ പിണറായി അങ്ങ് പിന്തുണച്ചിരുന്നുവെങ്ങില്‍ ആകാശം ഇടിഞ്ഞു വീഴുമായിരുന്നോ. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നാമാവശേഷമായി പോകുമായിരുന്നോ?

സജീവ് കടവനാട് said...

ട്രെയിനിൽ കേട്ടതും കമന്റിൽ കേട്ടതും :)

Anonymous said...

പിണറായി വിജയന്‍ എന്ന പാര്‍ട്ടി സെക്രട്ടറിയും ,അതിന്റെ നേതാക്കളും പ്രവര്‍ത്തകരും എല്ലാം ഒറ്റകെട്ടായി നിന്ന് കമ്മ്യൂണിസ്റ്റ്‌ വിരുദ്ട മാധ്യമ കൂട്ടുകെട്ട്നെതിരെയും ,ജാതിമത വര്‍ഗീയ ശക്തികള്‍ക്കെതിരെയും ,വലതുപക്ഷ രാഷ്ട്രീയതിനുമെതിരായി ഒറ്റക്കെട്ടായി നാട് മുഴുവന്‍ ഓടി നടന്നു പട പൊരുതുകയും പ്രതിരോധ പ്രവര്‍ത്തങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ , ഞാന്‍ മാത്രമാണ് ശരി എന്നും എനിക്ക് ശേഷം പ്രളയം എന്നും തീരുമാനിച്ചു കൊണ്ട് ,വലതുപക്ഷ മാധ്യമങ്ങളെയും പാര്‍ട്ടി വിരുദ്ദരെയും പി സി ജോര്‍ജ്ജ് ,ക്രൈം നന്ദകുമാര്‍ ,ബര്‍ലിന്‍ നായര്‍ തുടങ്ങിയവരെ കൂട്ട് പിടിച്ചു നിരന്തരം പാര്‍ട്ടിക്കെതിരെ പുലയാട്ടുകള്‍ വിളിച്ചു പറയുകയും പാര്‍ട്ടിയുടെ വളര്‍ച്ചയെ തന്നെ ഇല്ലാതാക്കാന്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച കക്ഷിയാണ് ..ശ്രീമാന്‍ അച്ചു മാമന്‍ എന്നത് മനസ്സില്ലാക്കാന്‍ പാഴൂര്‍ പടിവരെയൊന്നും പോകേണ്ട .
ഒരു കോണ്‍ഗ്രസ്‌ /വലതുപക്ഷ പാര്‍ട്ടി നേതാവില്‍ മാത്രം കാണുന്ന എല്ലാ ചെപ്പടി വിദ്യകളും ,കുറുക്കുവഴികളും ,എളുപ്പം പേരെടുക്കല്‍ വിദ്യകളും , കുറുക്കന്റെ കൌശലവും എടുത്തു പ്രയോഗിക്കുകയും അതിലൂടെ ജനനായകന്‍ എന്ന 'പയ്ന്കിളി നേത്രുത്വ ' പരിവേഷത്തിലേക്ക് അടിവെച്ചു കയറുവാനും ആണ് 'മ' പത്രങ്ങളുടെ/ ചാനലുകളുടെ സഹായത്തോടെ ഒരു വ്യഴ വട്ടക്കാലത്തില്‍ അധികം ഇദ്ദേഹം ശ്രമിച്ചത് . മരോഡോക്കിന്റെ ഏഷ്യ നെറ്റും ,ഗോയന്കയുടെ മലയാളം വാരികയും, കണ്ടത്തില്‍ കുടുമ്പത്തിന്റെ മനോരമയും തീവ്ര ഇടതുപക്ഷമായി മാര്‍ക്സിസം പഠിപ്പിക്കാന്‍ ഇറങ്ങുന്ന വസന്ത കാലം ഇതിന്റെ ചിലവില്‍ നാം കണ്ടു !
സഹ പ്രവര്‍ത്തകരെ പോലും നിഷ്ക്കരുണം കടന്നക്രമിച്ചുകൊണ്ടു കടന്നു പോയ ഈ തേരോട്ടത്തില്‍ സ്വന്തം മക്കളുടെ പുരോഗതിക്കും വളര്‍ച്ചക്കും വേണ്ടി ആവുന്നതെല്ലാം ചെയ്തു ഈ അച്ഛന്‍ !. കയര്‍ ഫെഡും, ഐ എച് ആര്‍ ഡി യും ,ഓണ്‍ ലൈന്‍ ലോട്ടറി ഏജന്‍സിയും ,ഗോള്‍ഫ് ക്ലബും ,വെള്ളമടിയും ,മക്കാവു ദിയുപും... അങ്ങിനെ പലതും ...
പിണറായിയുടെ മകന്‍ വിവേകിന്റെ എസ എസ് എല്‍ സി ബുക്കിന്റെ പേജുകള്‍ പോലും അച്ചടിച്ച്‌ പ്രസിദ്ദികരിച്ച നിഷ്പക്ഷ മാധ്യമങ്ങള്‍ ഇതൊന്നും കണ്ടില്ലെന്നുനടിച്ചു ....മഞ്ഞ പത്രക്കാരന്‍ ക്രൈം നന്ദകുമാര്‍ സാംസ്‌കാരിക നായകനും അച്ചുമാമന്‍ ജനനായകനും ആയി തകര്‍ത്താടിയ ഒരു കാലത്തിന്റെ സംഭാവനകള്‍ എണ്ണിയാലും എഴുതിയാലും തീരില്ല !

ജഗദീശ്.എസ്സ് said...

കാശിന് വേണ്ടി എ​ന്തും ചെയ്യുന്ന ഈ അഴുമതിക്കാരായ മാധ്യമളെ കണ്ടാല്‍ ഗീബല്‍സ് പോലും നാണിച്ച് പോകും. മാധ്യമങ്ങളാണ് വിഗ്രഹങ്ങള്‍ സൃഷ്ടിക്കുന്നതും തകര്‍ക്കുന്നതുമൊക്കെ അവരാണ്. പക്ഷേ നാം അത് കേള്‍ക്കാന്‍ നില്‍ക്കണോ‍? മാധ്യമങ്ങളെ ബഹിഷ്കരിക്കുക. രാഷ്ട്രീയ നേതാക്കള്‍ അവരുടെ ചര്‍ച്ചാപിപാടികളില്‍ പങ്കെടുക്കാതിരിക്കുക. ടെലിവിഷന്‍ ഓഫ് ചെയ്യുക. ബദല്‍ ജനകീക മാധ്യമങ്ങള്‍ പ്രചരിപ്പിക്കു. ഇത് മാത്രമേ പരിഹാരമുള്ളു.

ആളാകാനുള്ള എഴുപ്പ വഴി - സിപിഎമ്മില്‍ പ്രവര്‍ത്തിക, പിന്നീട് അവരെ കുറ്റം പറയുക. നാളയുടെ വിഗ്രഹം നിങ്ങളാണ്.

noufi said...

<< കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നാമാവശേഷമായി പോകുമായിരുന്നോ? >>
ഇതെപ്പം. മനോരമ വായിച്ചിട്ട് കുറച്ചു നാളായി. :-)