തെക്കന്‍ കേരളത്തിന്റെ തെക്കേയറ്റത്തിന് അലപം ജാതി മണം കൂടുതലുണ്ട്. അതിന് ചരിത്രപരമായ കാരണങ്ങളും ഉണ്ട്. അടിച്ചമര്‍ത്തലില്‍ നിന്നും പോരാടി ഉയിര്‍ക്കൊണ്ട ഒരു സമൂഹം അവിടുണ്ട്. നാടാന്മാര്. ഹിന്ദു നാടാരും കൃസ്ത്യന്‍ നാടാരും...ഒരു വീട്ടില്‍ തന്നെ രണ്ടും ഉണ്ട്.. നായര്‍ സവര്‍ണ്ണ മേധാവിത്തത്തിനെതിരെ പോരാടി ജയിച്ച പാരമ്പര്യമുണ്ട് നാടാര്‍മാര്‍ക്ക്. മാറുമറക്കല്‍ സമരവും ചാന്നാര്‍ ലഹളയുമൊക്കെ അവരുടെ സമര പോരാട്ടത്തിലെ പൊന്‍ തൂവലുകളാണ്. ഗാന്ധി മാര്‍ഗ്ഗമല്ല, കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സായുധസമരം തന്നെയായിരുന്നു നാടാന്മാരുടേത്. .അതു കൊണ്ട് തന്നെ കേരളത്തില്‍ കമ്മ്യൂണിസം പടര്‍ന്ന് പിടിച്ചപ്പോള്‍ നാടാന്മാര്ക്ക് അതിനോട് വലിയ ആദരവോ അത്ഭുതമോ ഒന്നും തോന്നിയില്ല. നാടാര്‍ മഹാജന സംഖ്യത്തിന്റേയും കോണ്‍ഗ്രസ്സിന്റേയും കൊടിക്കീഴില്‍ അവര്‍ ഉറച്ച് നിന്നു. രാഷ്ട്രീയത്തിലുപരി സമുദായത്തിന്റെ പേരില്‍. ഈ സമുദായ കെട്ടുറപ്പ് നല്ല നായന്മാരെ ഭയപ്പെടുത്തി. കന്യാകുമാരി എന്ന നാടാര്‍ ജില്ലയും അതില്‍ നിന്ന് ഉല്‍ഭവിക്കുന്ന 10 ലധികം നാടാര്‍ എം.എല്‍.എ.മാരും കോണ്‍ഗ്രസ്സ് നായന്മാരുടെ കരുത്തിനെ ചവുട്ടിമെതിക്കും എന്നവര്‍ തിരിച്ചറിഞ്ഞു. അത് മറികടക്കാന്‍ ഒരേ ഒരു വഴി.. കന്യാകുമാരിയെ തമിഴ്നാട്ടിന് വിട്ടു കൊടുക്കുക. അങ്ങിനെ സംസ്ഥാന വിഭജനമായി നാടാര്‍മാര്‍ തമിഴ്നാട്ടില്‍ പോയി. എന്നിട്ടും ബാക്കി വന്നു തെക്കന്‍ തിരുവിതാംകൂറില്‍ ചില മണ്ഡലങ്ങള്‍. സുന്ദരന്‍ നാടാര്‍ എന്ന ആറടി പൊക്കക്കാരന്റെ കരുത്തിനു മുന്നില്‍ കോണ്‍ഗ്രസ്സ് ഓച്ച്ഛാനിച്ചു നിന്നു. നാടാര്‍ എം.എല്‍.എ ആയി മന്ത്രിയായി. ഒറ്റക്കു നിന്നും ജയിച്ചു. രഘുചന്ദ്രബാല്‍, ശക്തന് നാടാര്‍....എക്കാലവും യുഡീഫ് മന്ത്രിസഭയില്‍ ഒരു സീറ്റ് നാടാര്‍ സമുദായത്തിനുള്ളതായിരുന്നു. ഇത്തവണത്തേതൊഴികെ. മന്ത്രിസ്ഥാനം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ശക്തന് രാജിക്കൊരുങ്ങി. സഭ പ്രതിഷേധിച്ചു. നമുക്ക് അജ്ഞാതമായ ഏതോ ഒരു ഒത്തുതീര്‍പ്പില്‍ ആ ആരവം ഒന്നടങ്ങി.
സി.പി.എമ്മിന് നാടാര്‍മാര്‍ക്കിടയില്‍ വലിയ വിലയൊന്നുമില്ല.സുന്ദരന്‍ നാടാര്‍ എന്ന കരിമ്പാറക്കെട്ട് തുരന്ന് കയറാന്‍ അവര്‍ക്ക് ആയതേയില്ല. കോണ്ഗ്രസ്സുകാര് ചേരിതിരിഞ്ഞ് മത്സരിച്ചപ്പോള്‍ പോലും സി.പി.എമ്മിന്റെ ഹീബക്ക് പരാജയം തന്നെയായിരുന്നു വിധി. ഒരല്പം ചുവന്ന ചായം നാടാര്‍ മേഖലയില്‍ പുരട്ടിയത് സഖാവ് സത്യനേശന്......കോണ്‍ഗ്രസ്സിനോട് കോപിക്കുമ്പോള്‍ സ്നേഹിക്കാന്‍ നാടാര്‍മാര്‍ കണ്ടെത്തിയ പകരക്കാരന്. ചില നിര്‍ണ്ണായക ഘട്ടങ്ങളില്‍, അതായത് അത്രത്തോളം കോണ്‍ഗ്രസ്സിനെ വെറുക്കുമ്പോള്‍ മാത്രം അവര്‍ സത്യനേശനെ സ്നേഹിച്ചു.
അഭ്യാസികളാണ് നാടാന്മാര്. വൈദ്യന്മാരും. കമ്മ്യൂണിസ്റ്റ് സംഘടനാ ശക്തിയൊന്നുമവരോട് ഏല്‍ക്കില്ല. അവരോട് പിടിച്ചു നില്ക്കാന് ഗുണ്ടാശക്തി തന്നെ വേണം. സത്യനേശന് ഒരു ചെറുപ്പക്കാരനെ കണ്ടെത്തി ‘പാറശ്ശാല ശെല് വരാജ്”. ഒപ്പം സുശക്തമായ ഒരു നിരയും. എങ്കിലും സുന്ദരന്‍ നാടാരോടും സംഘത്തോടും കിടപിടിക്കാനായില്ല്. സത്യനേശന് ഇങ്ക്വിലാബ് വിളിച്ചും പഞ്ചായത്ത് ഭരിച്ചുമൊക്കെ വിശ്വസ്തനും നല്ലവനുമായ ഒരു കമ്മ്യൂണിസ്റ്റുകാരനായി ശെല് വന്‍ കഴിഞ്ഞു.
അങ്ങിനെയിരിക്കെ ദുബായില്‍ ജയിലിലുള്ള മരുമകനെ മോചിപ്പിക്കാന്‍ അബ്കാരി മണിച്ചനില്‍ നിന്നും സത്യനേശന് പണം കൈപ്പറ്റുന്നു. പാര്‍ട്ടി സത്യനേശനെ നിഷ്കരുണം പുറത്താക്കുന്നു. സുന്ദരന്‍ നാടാരെ മരണം കൊണ്ട് പോകുന്നു.........
ഇവിടെ ശെല് വരാജ് എന്ന കമ്മ്യൂണിസ്റ്റുകാരന്റെ തലവര തെളിയുന്നു. പാറശ്ശാലയിലെ എം.എല്‍.എ. ജനകീയനായിരുന്നു. ആര്‍ക്കും എപ്പോഴും ചെന്നു കാണാവുന്നവനായിരുന്നു. വിനയാന്വിതനായിരുന്നു.
അഞ്ച് വര്‍ഷം പൂര്‍ത്തിയായി. അടുത്ത ടേമില്‍ പാറശ്ശാല നിന്നാല്‍ പുഷ്പം പോലെ ജയിക്കും. മറ്റൊരു എതിരാളി പാര്‍ട്ടിയില്‍ ഇല്ലാത്തിടത്തോളം കാലം സീറ്റിന്റെ കാര്യത്തില്‍ സംശയമേയില്ല.
അപ്പോഴതാ വരുന്നു....ഫ്യൂഡല്‍ പ്രഭു. ..ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ....ആനാവൂര്‍ നാഗ്ഗപ്പന്‍......സംസ്ഥാന കമ്മിറ്റി അംഗം. ...തലക്ക് അടിയേറ്റു പോയി ശെല് വരാജിന്. ...അന്ന് രാഷ്ട്രീയം ഉപേക്ഷിച്ചാലോ എന്ന് തീരുമാനിച്ചതാണ്.. നാടാര്‍ സമുദായത്തെ പിണക്കിയാല്‍ ഫലം സി.പി.എമ്മിനറിയാം.....അതു കൊണ്ട് നെയ്യാറ്റിങ്കര സീറ്റ് കൊടുത്തു. ....പാറശ്ശാല നിന്നും നാടാന്മാര് കൂട്ടത്തോടെ നെയ്യാറ്റിങ്കരയില്‍ എത്തി...എല്‍.എം.എസ് ആസ്ഥാനത്തുനിന്നും വാറോല നെയ്യാറ്റില്ങ്കരക്ക് പറന്നു. ...കോണ്‍ഗ്രസ്സ് കോട്ടയില്‍ തീപ്പൊരി പാറി.
ഇവിടെ ഒരു പുതിയ ദൈവം അവതരിക്കുന്നു. “വിഷ്ണുപുരം ചന്ദ്രശേഖരന്”. ഒരു കല്യാണ ബ്രോക്കര്‍ എന്ന നിലയില്‍ നിന്നും കോടിപതിയിലേക്ക് നിമിഷങ്ങള്‍ കൊണ്ട് വളര്‍ന്നെത്തിയ നേതാവ്. ഹിന്ദു നാടാര്‍ സമുദായ നേതാവ്. കൊടിയ തീവ്രവാദി. ആര്.എസ്.എസ്.ലൈന്‍. യു.ഡി.എഫിന്റെ തോഴന്. കെ.പി.സി.സിയുടെ മുഴുവന്‍ പ്രലോഭനങ്ങളും തട്ടിത്തെറിപ്പിച്ച് ചന്ദശേഖരന് , ശെല് വരാജിനെ പിന്തുണച്ചു.
ശെല് വരാജ് ജയിച്ചു. ഒരു ഫ്യൂഡല്‍ നായര്‍ക്ക് സീറ്റ് അടിയറ വക്കേണ്ടി വരിക. ഒടുവില്‍ സ്വന്തം സമുദായ സംഘടന കൈമെയ് മറന്ന് സഹായിച്ചത് കൊണ്ട് തെരെഞ്ഞെടുപ്പില്‍ ജയിക്കേണ്ടി വരിക. മനസ്സില്‍ ചുവപ്പുരാശി മായാന്‍ ഇത് ധാരാളം. പാറശ്ശാല മണ്ഡലത്തിലെ നാടാര്‍ വോട്ടുകള്‍ എ.റ്റി.ജോര്‍ജ്ജിലേക്ക് മറിഞ്ഞതിലെ അന്വേഷണം കൂടിയായപ്പോള്‍ ശെല്‍വരാജിന്റെ പരിണാമം പൂര്‍ത്തിയായി.
ഇനി ഒരു വിളിമാത്രമേ വേണ്ടിയിരുന്നുള്ളൂ......അതും വന്നു തക്ക സമയത്ത്. വിഷ്ണുപുരം ചന്ദ്രശേഖനുണ്ടായിരുന്നു കൂടെ, ഉമ്മന്‍ ചാണ്ടിയെക്കാണാന്‍.......
ഒരു എം.എല്‍.എ , കോടികളുടെ ഭരണാനുമതി അവിഹിതമായി നേടി എടുക്കുമ്പോഴും അയാള്‍ സമുദായ സംഘടനാ നേതാക്കളുമായി അവിഹിത ബന്ധം പുലര്‍ത്തൂമ്പോഴും മൂക്കിനുതാഴെ ഒരു ജില്ലാ നേതൃത്വം അതൊന്നും അറിയാതെ ഉറങ്ങി.
ശെല് വരാജിനെ അടിക്കാനോ, കുത്താനോ ഒന്നും സി.പി.എമ്മിനാകില്ല....കാരണം നാടാര്‍ വികാരമാണ്. അത് ഇളകിയാല്‍ തലസ്ഥാന നഗരിയില്‍ പിണറായിക്ക് പോലും ഇറങ്ങി നടക്കാനാകില്ല. പക്ഷേ ശെല് വനെ ഓര്‍ത്ത് അവര്‍ക്ക് അധികം ദുഖിക്കേണ്ടി വരില്ല. യു.ഡി.എഫിലേക്ക് മറ്റൊരു നാടാര്‍ കടന്ന് കയറി വളരാതിര്‍ക്കാന്‍ അതില്‍ കോട്ട കെട്ടുന്ന പോരാളികള്‍ ആവോളമുണ്ട്. ശെല് വന്റെ രാഷ്ട്രീയ ആയുസ്സ് വെറും അഞ്ച് കൊല്ലം മാത്രം..........
ഇനി നെയ്യാറ്റിങ്കര ഉപതെരെഞ്ഞെടുപ്പ്.... പിണറായിക്ക് ബുദ്ധി ഉണ്ടോ......എങ്കില്‍ രാഷ്ട്രിയ കുതിരക്കച്ചവടത്തിനെതിരെ ആദര്‍ശ ശുദ്ധിക്കായി സഖാവ് വി.എസ്.അചുതാനന്ദനെ മത്സരിപ്പിക്ക്....മലമ്പുഴയെ ഓര്‍ത്ത് പേടിക്കണ്ട, അത് ആര് മത്സരിച്ചാലും സി.പി.എമ്മിന് കിട്ടും........
എല്ലാം പൊളപ്പന്‍ തന്നെ അല്ലേ അണ്ണാ................................

9 comments:
വേറിട്ട ചിന്തകള്‍ , നന്നായിരിക്കുന്നു, ആനാവൂര്‍ നാഗപ്പനെക്കാളും കടകം പള്ളിയെ കാളും ജനകീയനും എപ്പോള്‍ വേണമെങ്കിലും കേറി ചെല്ലാന്‍ പാകത്തില്‍ വാതില്‍ തുറന്നിട്ടിരിക്കുന്ന ആളുമാണ് ശെല്‍വ രാജന് , ഒരു ബദല്‍ സ്ഥാനാര്‍ഥി സീ പീ എമിന് എളുപ്പമല്ല , ഇതുവച്ച് പാര്‍ടി ക്കകത്ത് വീ എസ് പിണറായിക്ക് പണി കൊടുക്കും , കൊണ്ഗ്രസിന്റെ കുത്തക മണ്ഡലം തമ്പാനൂര്‍ രവിയെ തോല്‍പ്പിച്ചു പിടിച്ചടക്കിയ ശെല്‍വ രാജന് നിസ്സാരനല്ല
>>ഇനി നെയ്യാറ്റിങ്കര ഉപതെരെഞ്ഞെടുപ്പ്.... പിണറായിക്ക് ബുദ്ധി ഉണ്ടോ......എങ്കില്‍ രാഷ്ട്രിയ കുതിരക്കച്ചവടത്തിനെതിരെ ആദര്‍ശ ശുദ്ധിക്കായി സഖാവ് വി.എസ്.അചുതാനന്ദനെ മത്സരിപ്പിക്ക്....മലമ്പുഴയെ ഓര്‍ത്ത് പേടിക്കണ്ട, അത് ആര് മത്സരിച്ചാലും സി.പി.എമ്മിന് കിട്ടും........<<<
മുകളില്‍ പറഞ്ഞതൊക്കെ മനസിലായി. ഇതുമാത്രം അത്രക്കങ്ങ് ദഹിക്കുന്നില്ല. ആദര്‍ശ ശുദ്ധിയുള്ള മറ്റാരും സി പി എം എന്ന പാര്‍ട്ടിയില്‍ ഇല്ലേ?
വര്‍ഗ്ഗ വഞ്ചകന്, ഒറ്റുകാരന്, ചതിയന്‍, ക്യാപിറ്റല്‍ പണീഷ്മെന്റ് നല്കി ആദരിക്കേണ്ടവന്‍ എന്നൊക്കെയുള്ള പട്ടങ്ങള്‍ ചാര്‍ത്തിക്കൊടുത്ത അച്യുതാനന്ദന് തന്നെ വേണം ആദര്‍ശ ശുദ്ധിയുടെ പ്രതീകമായിട്ട്.
"ഉഷ്ണം ഉഷ്ണേന ശാന്തി" എന്നു പറഞ്ഞതുപോലെ, ഒരു "വര്‍ഗ്ഗ വഞ്ചക"നെ നേരിടാന്‍ മറ്റൊരു "വര്‍ഗ്ഗ വഞ്ചക"നെ നിയോഗിക്കാം അല്ലേ?
ആദര്‍ശ ശുദ്ടി അരകിട്ടുരപ്പിക്കാന് നിരവധി ത്യഗങ്ങള്‍ സഹിച് മക്കാവു ദ്യുപിലും ,ഗോള്‍ഫ് ക്ലബ്ബിലും ,ശബരിമലയില്‍ (ഇരുമുടി കെട്ടും കെട്ടി എല്ലാമാസവും ),ആറന്മുള നിര്‍ദ്ടിഷ്ട്ട എയര്പോട്റ്റ് ഭൂമിയിലും , ഷാജഹനുനുമായി കൂടി സംഗീതകച്ചേരികള്‍ നടത്തിയും ആനന്ദ ലബ്ധിയില്‍ ആറാടി, ഐ എച് ആ ഡി അടീഷണല്‍ ഡയരക്ടര്‍ ,ഐ സി ടി ഡയരക്ടര്‍ എന്നി സ്ഥാനങ്ങള്‍ യോഗ്യത ഇല്ലാതെ അലങ്കരിച്ചും ഇങ്ങനെ രാഷ്ട്രത്തെ സേവിച്ചു പറന്നു നടക്കാന്‍ , കണ്ണേ കരളേ , തേനെ ,പാലേ മട്ടില്‍ ലാളിച്ചും കൊഞ്ചിച്ചും വളര്‍ത്തി കൊണ്ടിരിക്കുന്ന ജനനായക സന്താനങ്ങള്‍ ! അംബാനി കുടുംബത്തിന്റെ ദല്ലാള്‍ ടി ജി നന്ദകുമാര്‍ (വെറുക്കപെടെണ്ടാവനല്ലാത്ത!) എന്ന വ്യാവസായിക ലോബിയിസ്റ്റ്നെ വലംകയ്യായി കൊണ്ട് നടക്കുന്ന ആദര്‍ശ ശുദ്ടിയുടെ ആള് രൂപം !
ഇതൊന്നും കണ്ടില്ല ,കേട്ടില്ല മട്ടില്‍ ,പിണറായിയെയും ,കോടിയേരിയെയും,ശ്രീമതിയേയും,ജയരാജെനെയും കഴുവില്‍ ഏറ്റാന്‍ അപസര്‍പ്പക കഥകള്‍ മെനഞ്ഞ കൂലി ദാസന്മാര് 'യഥാര്‍ത്ഥ വിപ്ലവം ഒണ്ടാക്കല് ഉപന്യാസം പടക്കല്‍' നിര്‍ത്തി നാടുവിട്ടതും ചരിത്ര നിയോഗം !
nice one
പിണറായി കളിച്ച കളി കാലം കാത്തിരുന്നേ കാണൂ. ഗവണ്മെന്റിനെ മറിച്ചിടില്ല എന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞത് വീരന് അവിടന്നു വിട്ട് പോന്നിട്ട് പ്രയോജനമൊന്നുമില്ലെന്ന് ഓര്‍മ്മിപ്പിക്കാനായിരുന്നു.പിറവമെങ്ങാനും കൈപ്പിടിയില്‍ വരികയും വീരന് കടകം മറിയുകയും ചെയ്താല്‍ സംഗതിക്കിടയില് വീണ്ടുമൊരു വീയെസ് രംഗം കൂടി സഹിക്കേണ്ടിവന്നാലോ എന്ന് ശങ്കിച്ച് ചിലപ്പോള്‍ ശെല്‍വരാജന്റെ അവിഹിത ഇടപാടുകള്‍ പാര്‍ട്ടിക്ക് കാണാന്‍ കഴിഞ്ഞിരിക്കില്ല, അതിപ്പം വലിയ തെറ്റൊന്നുമല്ല.കോണാത്തില് കിടന്ന പാമ്പിനെ ഒഴിവാക്കിയവന് പിന്നെയും സര്‍പ്പയജ്ഞത്തിനു തുനിയുമോ?
ജാതി മുതലാളിമാര്‍ ജാഗ്രതൈ : അപകടം തൊട്ടടുത്ത്..!!!!!
എന്താണപകടം എന്നല്ലേ..?കേട്ടോളൂ....ഇന്ന് വരെ കേരള രാഷ്ട്രീയത്തിലെ ജാതി വോട്ട് കച്ചവടത്തിന്റെ അപ്പോസ്തലന്മാര് ഇവര്‍ രണ്ടുപേരുമായിരുന്നു.ഇതാ ഒരു മൂന്നാമന്...‘’വിഷ്ണുപുരം.....ശേഖരന്..!!”.
മേല്പടിയാന്മാരെ പോലെ എല്ലാ പശ്ചാത്തലവും ഉണ്ട്.അയ്യാവഴിയുടെ ആശീര്‍വാദവും ഉണ്ട്.കാമരാജിന്റെയും നേശമണിയുടെയും നേരവകാസി..
കുറെ നാളായി കേരള-തമിഴ്നാട് രാഷ്ട്രീയത്തില്‍ കടവിറങ്ങുന്നു.ഇതുവരെ പച്ച തപ്പിയിരുന്നില്ല.നടെശ ഗുരുവും സുകുമാര സ്വാമികളും നിറഞ്ഞുനിന്ന കേരള രാഷ്ട്രീയത്തില്‍ വൈകുണ്ട സ്വാമിക്ക് അധികം ശോഭിക്കാന്ആയില്ല.ആനയെ ആലിംഗനം ചെയ്തു “ബഹന്‍ജി മായാവതിയെ”തിരുവനന്തപുരതിറക്കി കളിച്ചു നോക്കി.ഇടയ്ക്കു സ;വി എസ്സിനെ കരിംകോടി കാട്ടി സഖാക്കളുടെ ആരോഗ്യം പരീക്ഷിച്ചത് ഒരു വേദനിക്കുന്ന അനുഭവമായി.പിന്നെ അദ്വാനിജിയെ കൊണ്ടുവന്നു അയ്യാവഴിയുടെ ആണ്ടുബലി ആഘോഷിച്ചു.ഉധിഷ്ട കാര്യത്തിന് ഉപകാരമായി നേമത്ത് രാജേട്ടന് താമര വിരിയിക്കാന്‍ ശ്രമിച്ചു നോക്കി.ഒന്നും എങ്ങും എത്തിയില്ല.
എന്നാല്‍ ശേഖരന്റെ കഴിഞ്ഞ മൂന്നു നീക്കങ്ങള്‍ ചെസ്സ് താരം ആനന്ദിനെ വെല്ലുന്നത് ആയിരുന്നു.
1.സ്വമത്വ മക്കള്‍ കക്ഷിയിലൂടെ ശരത്കുമാരിനെ തമിഴകത്തെ പുതു താരമാക്കി.രണ്ടില്‍ രണ്ടു സീറ്റും നേടി ശരത്.
2.ഈ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ചാണ്ടിചായനെയും മനോരമയെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തി “ശക്തന് നാടാരെ” ഡപ്യുട്ടി സ്പീക്കര്‍ ആക്കി.
3.സെല്വനേ പൊക്കി രാജി വെപ്പിച്ചു..
നല്ല ടൈമിംഗ്....അപാരഫിനിഷിംഗ്....കൊള്ളാം ശേഖരാ...കൊള്ളാം....
ഇപ്പോഴത്തെ നീക്കത്തിന്റെ മൈലേജ് കലക്കന്‍....അധികാരത്തില്‍ കയ്യിട്ടു വരാന്‍ കസേരയില്‍ താനിരിക്കണം എന്നില്ല.കസേര തന്റെ കൈവെള്ളയില്‍ ഇരുന്നാല്‍ മതി എന്ന നടേശ-സുകുമാര സൂക്തം ശേഖരനും പരീക്ഷിക്കുന്നു.സുന്ദരണ്ണനും,കുഞ്ഞു കൃഷ്ണേട്ടനും,നീലേട്ടനും ഒക്കെ ഉണ്ടായിരുന്നപ്പോള്‍ ഇത് നടക്കില്ലായിരുന്നു.കാരണം അവര്‍ ആണുങ്ങള് ആയിരുന്നു.ഇപ്പൊ അങ്ങനെയല്ലല്ലോ....
ചട്ടമ്പി സ്വാമിയെയും,ശ്രീ നാരായണ ഗുരുവിനെയും ട്രേഡ് മാര്‍ക്കാക്കിയ പോലെ അയ്യാവഴി നമ്മുടെ സ്വന്തം.
എല്ലാം വൈകുണ്ട സ്വാമി തുണൈ....
അയ്യാവഴി വെറ്റി വാഴ്ക... വാഴ്ക......
വാല്‍ക്കഷണം :കോവളത്ത് സ്കൂട്ടറില്‍ പോയ “ചെറുഗുണയെ” മര്‍ദിച്ചത് ആരെന്നും എന്തിനെന്നും ഇപ്പോള്‍ മനസ്സിലായോ മാലോകരെ....
പതിവ് പോലെ ചേര്‍ത്തലയില്‍ നടേശ ഗുരു പ്രാര്‍ത്ഥനയില്‍ ആണ്.
‘’“ആഴമേറും നിന്മഹസ്സാംആഴിയില് ഞങ്ങളാകവേ (ഞാനും എന്റെമോനും)
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം......”!!!!
///പിണറായി കളിച്ച കളി കാലം കാത്തിരുന്നേ കാണൂ.///
കോടിയേരി കളിച്ച കളിയോ?
മൈര് ആണ് ആകെ കൂടെ 4, 3നാടന്മാര് ഉണ്ട് ഇവിടെ അവർ ഒരു മൈരും ചെയ്യില്ല നല്ല ഈഴവരും, പുലയരും ഉണ്ട് സിപിഎംൽ നാടാൻമാർ കണ്ടം വഴി ഓടും
..
Post a Comment