“നേശേ ബലേതി ധര്‍മ്മം ചര..........” വ്യാസനൊരുക്കിയ സമസ്യയായിരുന്നു അത്. ധര്‍മ്മ പുത്രര്‍ക്ക് വേണ്ടിയോ അതോ നമുക്ക് വേണ്ടിയോ....ഒരു പാട് അലഞ്ഞിട്ടുണ്ട് കുട്ടിക്കൃഷ്ണമാരാര്‍ ഈ സമസ്യയിലൂടെ.ധര്‍മ്മത്തിന് ആളല്ല എന്നു വന്നാല്‍ അധര്‍മ്മം ചെയ്യാമോ.........ചെയ്യാമെന്ന് വിജയന്‍ പഠിപ്പിച്ചു. അശ്വത്ഥാമാ.....കുഞ്ജരയും ഊരുഭംഗവും ഒക്കെ ന്യായീകരിക്കപ്പെട്ടു. ധര്‍മ്മാധര്‍മ്മയുദ്ധമായിരുന്നു മഹാഭാരതം.......ആരുടേതായിരുന്നു ധര്‍മ്മം എന്നതു മാത്രം അവശേഷിക്കുന്നു.
കുരുക്ഷേത്രമല്ല നെയ്യാറ്റിങ്കര ....ശെല്‍ വരാജ് ഒരു കര്‍ണ്ണനുമല്ല. അയാള്‍ക്ക് ഒരു ഒറ്റുകാരന്റെ മുഖമുണ്ടായിരുന്നു. അത് യുയുത്സുവിന്റേതോ വിഭീഷണന്റേതോ യൂദാസിന്റേതോ ആകാം.അതു കൊണ്ടുതന്നെ ഒരു ധര്‍മ്മയുദ്ധത്തിന്റെ കേളികൊട്ട് ഉയരേണ്ടതായിരുന്നു. കള്ളച്ചൂത് കളിച്ച് വിജയിപ്പിച്ച ശകുനിമാര്‍ ഒരു വശത്ത് ഭാഗം ചോദിച്ചു പിണങ്ങുന്നു. മന്ത്രിക്ക് ജാതി അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം കിട്ടുന്നു. മാടമ്പി നായര്‍ ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ ഞാന്‍ അവിടെ ഇരുത്തിയ ഒരുത്തന്‍ എന്ന് വിളിക്കുന്നു. പി.സി.ജോര്‍ജ്ജും ആര്യാടനും രണഭൂമിയിലെ കോമരങ്ങളാകുന്നു.
അവിടെ എതിര്‍പക്ഷത്ത് നിലയുറപ്പിക്കാമായിരുന്നു സി.പി.എമ്മിന്. ജാതിയും മതവും വാളൂരി നൃത്തം ചവുട്ടുമ്പോള്‍ മാനവികത കൊതിച്ച് ജനം ദാഹിച്ചിരിക്കുകയായിരുന്നു. അവരുടെ മോഹങ്ങള്‍ ചവുട്ടി മെതിച്ചു കൊണ്ട് അതേ നാണംകെട്ട കളിയുമായി സി.പി.എം.എത്തിയിരിക്കുന്നു. ഒരു “നാടാരെ” സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നു.
പാറശ്ശാലയില്‍ 40 ശതമാനത്തിലധികം നാടാര്‍മാരാണ്. തൊട്ടുപിന്നില്‍ നായന്മാര്‍. നായന്മാര്‍ക്കുള്ള പങ്ക് പെരുന്നയില്‍കൊണ്ട് കാണിക്കവച്ചു ഒരു മാര്‍ക്സിസ്റ്റ് നായര്‍. ഇനി നാടാര്‍ക്കുള്ളതാണ്. പാളയം എല്‍.എം.എസില്‍ നിന്ന് ഒരു നാടാരെ ചൂണ്ടിക്കാട്ടിയിരിക്കുന്നു. അവന്‍ ഇനി നിങ്ങളുടെ ചിഹ്നം ചുമക്കും. അപ്പോള്‍ നായരും നാടാരും ആയി. വിജയം സുനിശ്ചിതം. ഹേ വിജയാ..............മറ്റൊരു മതവിഭാഗം പാറശ്ശാലയില്‍ താങ്കള്‍ എന്തേ കണ്ടില്ല...... കമ്മ്യൂണിസം ഒരു മതമാണെന്ന് പാടിയിട്ടില്ലേ വിരുദ്ധര്‍. അവിടെ കമ്മ്യൂണിസ്റ്റുകാരില്ലേ.........അവര്‍ ആര്‍ക്ക് വോട്ടു ചെയ്യും?. ആ പഴയ കേരളാ കോണ്‍ഗ്രസ്സുകാരനോ...അതിലും നല്ലതല്ലേ നമ്മുടെ സ്വന്തം സഖാവായിരുന്നു നമ്മുടെ ആ പഴയ “പിച്ചാത്തി ശെല്‍ വന്” വോട്ടു ചെയ്യുന്നത്.
ജാതി മതശക്തികളുടെ പിന്തുണ ഇല്ലാതെ ജയിക്കാമെങ്കില്‍ ജയിച്ചാല്‍ മതി എന്നു പറഞ്ഞ ആ വിക്കന്‍ നമ്പൂതിരിയെ ഭത്സിക്കാന്‍ അടിയുറച്ച പഴയ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ക്ക് മടിയുണ്ടായിരുന്നില്ല. ഒപ്പമുള്ള ലീഗിനെപ്പോലും ഇറക്കിവിട്ടപ്പോള്‍ ഒപ്പം നില്‍ക്കാന്‍ മറ്റൊരു വിഭാഗം പാര്‍ട്ടിക്കുണ്ടായിരുന്നു, ജനങ്ങള്‍. അതൊരു വോട്ട് ബാങ്ക് അല്ല.....അതൊരു വികാരമായിരുന്നു..
എറണാകുളത്ത് ഇതേ കളി കളിച്ചതാണ് കോണ്‍ഗ്രസ്സ്. എഡ്വോര്‍ഡ് എടേഴത്തിലൂടെ. കോണ്‍ഗ്രസ്സുകാര്‍ കേട്ടിട്ടില്ലാത്ത കോണ്‍ഗ്രസ്സുകാരന്‍. ബാലറ്റ് പേപ്പറില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് തോന്നി സെബാസ്ത്യന്‍ പോളാണ് നല്ല കോണ്‍ഗ്രസ്സുകാരന്‍ എന്ന്. നാളെ പാറശ്ശാലയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് തോന്നുമോ......
നേരിട്ട് വെട്ടിമരിച്ചാല്‍ വീട്ടേക്ക് മാനം എന്ന് യാത്രയാക്കിയ അമ്മമാര്‍....ഇന്ന് പിന്‍ വെട്ടിന് തുനിഞ്ഞിറങ്ങിയിരിക്കുന്നു , പാര്‍ട്ടി. മരിച്ചാല്‍ പച്ചോലയില്‍ കെട്ടി വലിച്ചിഴക്കുമോ....ജയിച്ചാല്‍ ആചാരവിളക്കുകൊളുത്തി ആനയിക്കുമോ..............
ചുവടുകള്‍ എവിടയോ പിഴക്കുന്നു. അക്ഷൌഹിണികളുടെ നടുവില്‍ കുരുവംശജര്‍ക്ക് നീ പകരുന്ന ഗീത , പൊളിയാകുമോ വിജയാ...........ഛേദി രാജ്യത്തെ ശിശുപാലനെപ്പോലേ ജല്പനങ്ങളുമായി ഒരു അച്യുതാനന്ദനും സ്വന്തം നേട്ടത്തിനായി മാത്രം എവിടയോ അലഞ്ഞു തിരിയുന്നു..
ഇനി നമുക്ക് സഞ്ജയനിലേക്ക് പോകാം................” കഥേ മമ കഥേ മമ കഥകള്‍ അതിസാദരം”. അവ വന്ന് കൊണ്ടേയിരിക്കും.