Wednesday, July 11, 2012

എന്റെ വായില്‍ പല്ലുകളേ ഇല്ല..........

അതാണ് ആണത്തം. ഇരട്ടച്ചങ്കുള്ളവന്റെ ധൈര്യം. ആടുതോമക്ക് അതുണ്ടായിരുന്നു. മംഗലശ്ശേരി നീലകണ്ഠനും. അത് കഥാപാത്രങ്ങളില്‍ മാത്രം. വസ്തുതകളുടെ ലോകത്ത് ഇതാ ഒരു ഷാജു മോന്‍. ഷാജുമോന്‍ മാത്രം..


ചോര ചിന്തിയ ദ്വീപ് നീന്തിക്കയറിയ അനിതയോ, സ്വിസ് അക്കൌണ്ടുകളില്‍ മുങ്ങിയിറങ്ങിയ ചിത്രയോ,  അഹിത സത്യങ്ങള്‍ വിളിച്ച് പറയുന്ന അരുന്ധതിയോ......എല്ലാം നിഷ്പ്രഭമാക്കി ഇതാ ഒരു ഉദയ താരകം. ഷാജുമോന്‍......
ചോരകൊണ്ട് നീരാടുന്ന ചുവപ്പ് കാളക്ക് മൂക്കുകയറിടാന്‍ ആണൊരുത്തന്‍ അവതരിച്ചിരിക്കുന്നു.എന്തേ നാളിതുവരെ ആണായിപ്പിറന്നവരാരും ചിതം ചോദിച്ചില്ല.
നനമുണ്ട് വീശിയെറിഞ്ഞ് ജോനകപ്പടയെ വിറപ്പിച്ച പെണ്ണോരുത്തിക്ക് നേരാങ്ങള......
മുറിച്ചുരികയല്ല ആസനമാണ് ആയുധം. അത് പൊക്കിക്കാട്ടും. മാനഭയമുള്ളവന്‍ ഓടും. കണ്ണുപൊത്തും. 
സി.പി.എം.ചെറ്റകള്‍ ആസനത്തില്‍ കല്ലെറിയുന്നു. ഷാജുമോന്റെ ആസനവും മുഖവും അവര്‍ക്ക് ഒരു പോലെ തോന്നുന്നു. ദൃഷ്ടി ദോഷം.

 നായയുടെ മാനിഫെസ്റ്റോ ഷാജുമോന്‍ വെളിവാക്കുന്നു.
വായില്‍ എല്ല് സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാകില്ല.താന്‍ എപ്പോഴും കുരയ്ക്കുന്നുണ്ട്. അതിനാല്‍ ഞാന്‍ വായില്‍ എല്ല് സൂക്ഷിക്കുന്നില്ല എന്ന് വ്യംഗ്യം.
പക്ഷേ എപ്പൊഴും കുരയ്ക്കുന്നത് നല്ല നായയുടെ ലക്ഷണവുമല്ല.. പേയ് നായയുടെ ലക്ഷണം അതാണ് താനും.

 ഒരു നായ ആരോടും ശത്രുത സൂക്ഷിക്കുന്നില്ല. തീറ്റ തരുന്നവന്റെ ശത്രു തന്നെ നായയുടേയും ശത്രു.
അവനു വേണ്ടി കുരയ്ക്കുന്നു. അവനു വേണ്ടി കടിക്കുന്നു....
“നൂറ് കേന്ദ്രങ്ങളിലെങ്കിലും ഷാജുമോനെ കൈകാര്യം ചെയ്യാന്‍ സഖാക്കള്‍ എത്തിയിരുന്നു.ഒറ്റക്ക് പുറത്തിറങ്ങരുത് എന്ന് സ്പെഷ്യന്‍ ബ്രാഞ്ചിന്റെ മുന്നറിയിപ്പ് ഇപ്പോഴും നിലനില്‍ക്കുന്നു”


  മോങ്ങാനിരിക്കുകയാണ്. ഇനി തേങ്ങ വീണ് കിട്ടിയാല്‍ മതി. തലയിലല്ല , പര്യമ്പ്രത്തായാലും മതി. ഇനി ഈ  ജീവിതം സി.പി.എമ്മിന്റെ അക്കൌണ്ടില്‍ ഭദ്രം. അത് കാത്ത് സൂക്ഷിക്കേണ്ടത് അവരുടെ ബാധ്യത.


“ ഏത് വാര്‍ത്തയാണ് വ്യാജം...സംശയിക്കപ്പെടുന്നു എന്ന് ഞാനടക്കമുള്ളവര്‍ പറഞ്ഞവരെയൊക്കെ അറസ്റ്റ് ചെയ്തില്ലേ”
“ഞാനടക്കം !“ അപ്പോള്‍ അവര്‍ ഒരുപാട് പേരുണ്ട്. പക്ഷേ അവരാരും എത്തിയില്ല, വായിലെ എല്ലിന്റെ കണക്കുമായി. തന്റെ ചാരിത്ര്യം അവരാരും പ്രസംഗിക്കുന്നുമില്ല...അപ്പോള്‍ ഷാജുമോന്റെ എല്ലില്‍ എന്തോ പിശക്
അടിയന്തിരാവസ്ഥ ഭൂതകാലമല്ല..... ഇലയില്‍ മുള്ളിയ  സമര പാരമ്പര്യം..... 

റിസോര്‍ട്ടില്‍ ന്യൂസ് എഡിറ്റര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുമ്പോള്‍, റഷ്യന്‍ നര്‍ത്തകികള്‍ ഷോ കഴിഞ്ഞ് തളര്‍ന്ന് തുഴയുമ്പോള്‍ ഷാജുമോന്‍ കുരയ്ക്കുകതന്നെയായിരിക്കും. ഷാജുവിന്റെ  വായില്‍ എല്ലുകളില്ല...കാരണം നിങ്ങളുടെ ശ്രദ്ധ ആ കുരയിലൂടെ അയാള്‍ക്ക് തിരിച്ച് വിടേണ്ടതുണ്ട്.


( “എന്റെ വായില്‍ പല്ലുകളേയില്ല..........” തോമാച്ചന്‍ പറഞ്ഞു ..” അല്ലേലും അതങ്ങിനാ....ഊത്തുകാരന് പല്ല് കാണില്ല)

3 comments:

ajith said...

പല്ലില്ല അല്ലേ...

Sujith kadakkal said...

ഈ ലോകത്തില്‍ ആരുംതന്നെ "പല്ല് " ഉള്ളവരായി ജനിക്കുന്നില്ല ! സാഹചര്യം ആണ് അവനെ പല്ല് ഉള്ളവനും ഇല്ലാത്തവനും ആക്കുന്നത് ! ചിലര്‍ ഊത്തുകാരന്‍ ആകാന്‍വേണ്ടി പല്ല് കളയുന്നു .മറ്റുചിലര്‍ ഊതുകാരന്റെ ആസനത്തില്‍ ഊതാന്‍ വേണ്ടി പല്ല് കളയുന്നു ! അത്രേ ഉള്ളൂ .....!xD ലാല്‍സലാം

Anonymous said...

സത്യം കേട്ടു ഹാലിളകി ഇങ്ങനെ കുരച്ചിട്ടു കാര്യമില്ല.. നാട്ടുകാര്‍ എല്ലാവരും മണ്ടന്മാരാണെന്നു വിചാരിക്കരുത്.