സാമ്പത്തിക ശാസ്ത്രം എന്നത് ഒരു
പിണ്ണാക്കാണ്. കട്ടിയായും കുതിര്‍ത്തും കുഴമ്പാക്കിയും ഒക്കെ അത് തിന്നാം
.പുറത്ത് തേച്ച് കുളിക്കാം.ഒരേ സിദ്ധാന്തങ്ങള്‍ ഒരേ സംഖ്യകളാല്‍ പലര്‍ക്ക്
പലരീതിയില്‍ വ്യാഖ്യാനിക്കാം.
മന്‍ മോഹന്‍സിംഗിനും അമാര്‍ത്യസെനിനും ഒരേ കണ്ണാടിയിലൂടെ രണ്ട് കാഴ്ചകള്‍ കാണാം.
സാമ്പത്തികശാസ്ത്രത്തിന് ഒരു കുഴപ്പമുണ്ട്. അത് സങ്കല്പങ്ങളില്‍ അടിസ്ഥാനമാക്കിയുള്ളതാണ്. തേങ്ങയുടെ വിലയെക്കുറിച്ച് സിദ്ധാന്തം അവതരിപ്പിക്കണം എങ്കില്‍ മാങ്ങയുടെ വില മാറുന്നില്ല എന്ന് സങ്കല്പിക്കണം. ചക്കയുടെ വിലയെക്കുറിച്ചാണ് എങ്കില്‍ പ്ലാവുകളുടെ എണ്ണത്തില്‍ മാറ്റമില്ല എന്ന് അനുമാനിക്കണം....
ഇവിടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വന്‍ മാറ്റത്തിന് വഴിതെളിച്ച് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കൊണ്ടുവരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. ഇതില്ലാതെ നിലനില്‍പ്പില്ല എന്ന് ഊച്ചാണ്ടി (ഉമ്മന്‍ ചാണ്ടി) പറയുന്നു. സര്‍ക്കാരിന് ഇപ്പോള്‍ ഇതുകൊണ്ട് നേട്ടമില്ല.ഭാവിയില്‍ ഉണ്ടായേക്കും. ജീവനക്കാര്‍ക്ക് ഒരു നേട്ടവുമില്ല എന്ന് ജീവനക്കാര്‍. നിങ്ങള്‍ വിഷമിക്കേണ്ട . നിങ്ങള്‍ക്ക് അത് ഏര്‍പ്പെടുത്തില്ല. ഇനി സര്‍വീസില്‍ കയറുന്നവന് മാത്രമേ ഇത് ബാധകമുള്ളൂ എന്നും ഊച്ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. ഊച്ചാണ്ടിയെപ്പോലും അതിശയിപ്പിച്ച് അതല്ല ജിവനക്കാരന് ഇതു കൊണ്ട് മഹാ നേട്ടമാണ് എന്ന് പ്രചരിപ്പിച്ച് ചില ഡോക്ടര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ മഹാ നേട്ടത്തില്‍ നിന്ന് നിലവിലുള്ള ജീവനക്കാരെ ഒഴിച്ചു നിര്‍ത്തുന്നതിന് അവരും കാരണമൊന്നും നിരത്തുന്നില്ല...
ഏതായാലും 2013 ഏപ്രില്‍ 01 വിഡ്ഡിദിനത്തില്‍ സര്‍വീസില്‍ കയറുന്ന ഒരുത്തന്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഇര/ഗുണഭോക്താവ് ആകും. കാലക്രമേണ നിലവിലുള്ളവനും അടുത്തൂണ്‍ പറ്റിക്കഴിഞ്ഞവനും ഒക്കെ ഇതിലേക്ക് വലിച്ചിടപ്പെടും എന്നത് ചരിത്രത്തിന്റെ അനിവാര്യതയത്രേ......
നമുക്ക് മണ്ടന്‍ കെണേശന്‍ എന്ന ഒരുവനെ പരിചയപ്പെടാം.. ..മ.ക (ചുരുക്കെഴുത്ത്) തിരോന്തരം ബ്രില്ല്യന്‍സ് കോളേജില്‍ പഠിച്ച് പി.എസ്.സി.ടെസ്റ്റ് എഴുതി 2013 ഏപ്രില്‍ ഒന്നിന് സര്‍വീസില്‍ കയറുന്നു.ഗ്രാമവികസന വകുപ്പില്‍ എല്‍.ഡി.ക്ലാര്‍ക്ക്. അടിസ്ഥാനശമ്പളം 9940/- രൂപ. വയസ്സ് 30
ഇനി ചില സങ്കല്പങ്ങളാണ്. ഒന്ന് മ.ക.ക്ക് വര്‍ഷം തോറും ഇങ്ക്രിമെന്റ് കിട്ടുന്നു, 2, മ.ക 60 വയസ്സുവരെ സര്‍വീസില്‍ തുടരുന്നു (കള്ളൂ കുടിച്ച് മരിക്കുന്നില്ല).3, പത്ത് വര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്കരിക്കപ്പെടുന്നു. 4, പെന്‍ഷനായിട്ടും മ.ക.പിന്നെയും 25 കൊല്ലം കൂടി ജീവിക്കുന്നു..
ഇനി കാര്യത്തിലേക്ക് കടക്കാം . മ.ക.ജോലിയില്‍ കയറുന്ന ദിവസം പി.സി.ജോര്‍ജ്ജ് പറഞ്ഞതിനാല്‍ പങ്കാളിത്ത പെന്‍ഷന്‍ വേണ്ട എന്ന് ചാണ്ടി തീരുമാനിക്കുന്നു (നടക്കാത്ത സങ്കല്പം)
1, മ.ക ക്ക് 2013 ഏപ്രില്‍ മാസം 9940/- + 3777/- = 13717/-രൂപ ശ്രീപദ്മനാഭന്റെ ചക്രം കയ്യില്‍ കിട്ടും.
എല്ലാ മാസവും മക ഇതേ കണക്കില്‍ ശമ്പളം വാങ്ങിക്കൊണ്ടിരുന്നാല്‍ (നമ്മുടെ സങ്കല്പങ്ങളുടെ അടിസ്ഥാനത്തില്‍) മ.ക.ക്ക് തന്റെ 60ആം വയസ്സില്‍ പെന്‍ഷന്‍ ആകുന്ന ദിവസം ,അതായത് 2043 ഏപ്രില്‍ മാസത്തില്‍ (അല്ലെങ്കില്‍ മറ്റേതെങ്കിലും) സര്‍ക്കാരില്‍ നിന്ന് ആകെ കിട്ടുന്ന ശമ്പളം = 14719811/- രൂപ.( ഒരു കോടി നാല്പത്തി ഏഴ് ലക്ഷം).....
2, പെന്‍ഷന്‍ ആകുന്ന മാസത്തില്‍ മ.കയുടെ അടിസ്ഥാനശമ്പളം = 58000/- രൂപ.
3,നിലവിലുള്ള അവസ്ഥയില്‍ മകക്ക് മാസം കിട്ടുന്ന പെന്‍ഷന്‍ - 29000/- രൂപ
4,മക. 85 വയസ്സുവരെ ജീവിച്ചിരുന്നാല്‍ മ.ക.ക്ക് കിട്ടുന്ന പെന്‍ഷന്‍- 8702250/- (കാലാ കാലങ്ങളിലെ വര്‍ധനവ് ഇല്ലാതെ)
5, മ.ക.ക്ക് 60 ആം വയസ്സില്‍ കിട്ടുന്ന ഗ്രാറ്റുവിറ്റി - 870000/- (അന്ന് പരിധിയില്ല എന്ന് സങ്കല്പം)
അങ്ങിനെ ആകെ മരണദിവസം രാവിലെ വരെ മ.ക.കൈപറ്റുന്ന സര്‍ക്കാര്‍ തുക - 24292061/- (രണ്ട് കോടി നാല്പത്തി രണ്ട് ലക്ഷം)
ഇനി യാഥാര്‍ത്ഥ്യത്തിലേക്ക് . മക ഊച്ചാണ്ടിയുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതില്‍ ഏപ്രില്‍ ഒന്നിന് ആദരിക്കപ്പെടുന്നു. മകയുടെ ശമ്പളത്തില്‍ നിന്നും 10 % ഊച്ചാണ്ടി പിടിച്ചെടുക്കുന്നു. ബാക്കി സങ്കല്പങ്ങള്‍ എല്ലാം പഴയതുപോലെ
1, മ.ക.ക്ക് 2013 ഏപ്രിലില്‍ കിട്ടുന്ന ശമ്പളം = 12345/- തന്റെ 60ആം വയസ്സില്‍ പെന്‍ഷന്‍ ആകുന്ന ദിനം വരെ മ.ക.ക്ക് കിട്ടുന്ന ശമ്പളം =13247830/- (ഒരു കോടി മുപ്പത്തി രണ്ട് ലക്ഷം)
2, മ.ക. തന്റെ ജീവിതകാലത്ത് പെന്‍ഷന് വേണ്ടി നിക്ഷേപിക്കുന്ന തുക = 1471000/-
3, അതേ തുക സര്‍ക്കാരും നിക്ഷേപിക്കുമ്പോള്‍ ആകെ പെന്‍ഷന്‍ ഫണ്ട് തുക = 2942000/- ( ഇതിനോടൊപ്പം ലാഭം/കൂട്ടുപലിശ എന്നൊക്കെ ഉണ്ടാകും എന്ന് അനുകൂലികള്‍ പറയുന്നു,അതിനെ കുറിച്ച് സങ്കല്പത്തില്‍ പോലും ഒന്നും കാണുന്നില്ല)
4, ഈ തുകയുടെ 60 % പെന്‍ഷന്‍ ആകുന്ന അന്ന് മ.കക്ക് സര്‍ക്കാര്‍ കൊടുക്കും (എന്ന് ഇപ്പോള്‍ പറയുന്നു) = 1765200/- മ.ക.ക്ക് 2043 ഏപ്രിലില്‍ കിട്ടും
5, ബാക്കി തുക 1176800 സര്‍ക്കാര്‍ മ.ക.ക്ക് വേണ്ടി ഏതെങ്കിലും ബോണ്ടില്‍ ബുദ്ധി പൂര്‍വം നിക്ഷേപിക്കും.
6, സര്‍ക്കാര്‍ വളരെ ബുദ്ധി പൂര്‍വം നിക്ഷേപിച്ച് വര്‍ഷം 20% (!!!!)റിട്ടേണ്‍ കിട്ടുന്ന ബോണ്ടാണെങ്കില്‍ ഒരു വര്‍ഷം മകക്ക് കിട്ടുന്ന റിട്ടേണ്‍ = 235360/-.
7.അതിനെ മാസക്കണക്കിനാക്കിയാല്‍ = 19613/- രൂപ .(ഇതാണ് മ.കയുടെ പെന്‍ഷന്‍)
8, 85 വയസ്സില്‍ മരിക്കുന്നതുവരെ ഓഹരി വിപണിയില്‍ നിന്ന് മകയുടെ ബോണ്ട് 20% (!!!) നേട്ടമുണ്ടാക്കിയാല്‍ മക,ക്ക് കിട്ടുന്ന ആകെ പെന്‍ഷന്‍- 5884000/-
അങ്ങിനെ മരണദിവസം വരെ മ.ക.കൈപറ്റുന്ന സര്‍ക്കാര്‍ തുക = 20897000/-(രണ്ട് കോടി എട്ട് ലക്ഷം)
നിലവിലുള്ള പെന്‍ഷന്‍ കാരനില്‍ നിന്നും പങ്കാളിത്ത പെന്‍ഷന്‍ കാരന്‍ കൈപറ്റുന്ന തുകയിലുള്ള കുറവ് - 3300000/- (മുപ്പത്തി മൂന്ന് ലക്ഷം) .
ഇതാണ് ഒരു ജീവനക്കാരനില്‍ നിന്നും സര്‍ക്കാരിന് കിട്ടുന്ന ലാഭം ......അപ്പോള്‍ സര്‍ക്കാരിന് ലാഭം.സംശയമില്ല.
ജീവനക്കാരനും ലാഭം ,കാരണം പെന്‍ഷന്‍ ദിവസം ഒരുമിച്ച് 1700000/- (പതിനേഴ് ലക്ഷം കൈയ്യില്‍ കിട്ടും). മക്കള്‍ കാറുമായി വന്ന് വിളിച്ചു കൊണ്ട് പോകും. രണ്ട് മാസം ബഹുജോര്‍....
ഇതെല്ലാം ബോണ്ട് വന്‍ലാഭമുണ്ടാക്കിയാലുള്ള കഥ....ബോണ്ട് നഷ്ടമായാലോ ? എങ്കിലും ലാഭം ..പെട്ടന്ന് ചത്തു കിട്ടുമല്ലോ ...മരുന്ന് വാങ്ങി വിഷമിക്കേണ്ടല്ലോ?
കൂടാതെ..........
@സാധാരണ പെന്‍ഷന്‍കാരന് 2043-ഇല്‍ കിട്ടുന്ന 29000/- രൂപ കാലാകാലങ്ങളില്‍ ഉള്ള മൂല്യശോഷണത്തിന് അനുസരിച്ച് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.
#പങ്കാളിത്ത പെന്‍ഷന്‍ കാരന് 2043-ഇല്‍ കിട്ടുന്ന 19600/- രൂപ ( 20 % ലാഭം കിട്ടിയാല്‍ മാത്രം ) സ്ഥിരമായിരിക്കും .2043-ലെ 19600/- രൂപക്ക് ഒരു ഷവര്‍മ്മ വാങ്ങിക്കഴിച്ച് മരിക്കാന്‍ പറ്റുമോ ?
@സാധാരണ പെന്‍ഷന്‍ കാരന്‍ മരിച്ചുപോയാല്‍ അവന്റെ കുടുംബത്തിന് പെന്‍ഷന്‍ തുടര്‍ന്ന് കിട്ടും
# പങ്കാളിത്ത പെന്‍ഷന്‍ കാരന്‍ മരിച്ചാല്‍ അടച്ച തുക തിരിച്ച് കിട്ടുമായിരിക്കും ( അത് പറയുന്നില്ല എങ്കിലും). പക്ഷേ കുടുംബത്തിന് പെന്‍ഷന്‍ കിട്ടില്ല എന്നത് ഉറപ്പ്.
( പെന്‍ഷന്‍ ഫണ്ട് നടത്തിച്ചുകൊണ്ട് പോകുന്നതിനുള്ള വട്ടച്ചെലവ് കാശ് മ.ക.യുടെ നിക്ഷേപത്തില്‍ നിന്നു തന്നെ പിടിക്കും എന്ന വലിയൊരു ഭാഗ്യവും മ.കയെ കാത്തിരിക്കുന്നു. ഏതെങ്കിലും മാസം മ.ക ശമ്പളമില്ലാ അവധി എടുത്താലും അടവ് മുടങ്ങരുത്. അണ്ണാച്ചി പിഴപലിശ വാങ്ങും എന്നും നിയമത്തിലുണ്ട്)