മാതാ
അമൃതാനന്ദമയിയുടെ വാക്കുകൾ
- ഈശ്വരനുണ്ടോ എന്ന് നമുക്ക് സംശയിക്കാം. പക്ഷെ കഷ്‌ടപ്പാടും വേദനയും
ഉണ്ടെന്നതിൽ സംശയത്തിനവകാശമില്ല. ദു:ഖിക്കുന്നവരോട് കാരുണ്യം കാട്ടുമ്പോൾ തന്നെ
ഈശ്വരവിശ്വാസമാണ് നാം പ്രകടിപ്പിക്കുന്നത്
മറ്റുള്ളവരോട് കാരുണ്യം കാണിക്കാത്ത പ്രാർഥന കഴുകാത്ത പാത്രത്തിൽ പാലൊഴിക്കുന്നതു പോലെയാണ്
ദേഷ്യം രണ്ടുവശവും മൂർച്ചയുള്ള കത്തിപോലെയാണ്: ലക്ഷ്യമാക്കുന്നവനും പിടിക്കുന്നവനും
അപകടം ഉണ്ടാകും
ശാന്തിയും സമാധാനവും അവനവന്റെ മനസ്സിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അല്ലാതെ
ബാഹ്യവസ്തുക്കളെയോ സാഹചര്യങ്ങളെയോ അല്ല. മനോജയമാണ് സന്തോഷത്തിന്റെ അടിസ്ഥാനം
മക്കളേ, സ്നേഹവും വിവേകവും ഈശ്വരൻ നമുക്കു തന്നിരിക്കുന്ന വരദാനമാണ്. ഇവ രണ്ടും
വേണ്ടപോലെ ഉപയോഗിച്ചാൽ നമുക്കു ഈശ്വരനെ കണ്ടെത്താം
മക്കളെ, ഈ രീതിയില്‍ വെറുപ്പും വിദ്വേഷവും കൂടാതെ പ്രതികരിക്കുവാനാണ് നിങ്ങള്‍
പഠിക്കേണ്ടത്. ഇത്തരം ഒരു മനോഭാവം മക്കള്‍ വളര്‍ത്തിയെടുക്കണം. ചില ആളുകള്‍
മറ്റുള്ളവരോട് ക്ഷമിക്കുമെങ്കിലും ഉള്ളില്‍ പക സൂക്ഷിക്കും. അത് വലിയ
അപകടങ്ങള്‍ക്ക് കാരണമാവും. ഉള്ളില്‍ പകയും വിദ്വേഷവും വെക്കാതെ ക്ഷമിക്കാന്‍
പഠിക്കണം. അപ്പോള്‍ മനഃശാന്തി കൈവരും. മക്കള്‍ക്ക് നന്മ ഉണ്ടാവട്ടെ.
നമ്മള്‍ ഒരാള്‍ക്കൂട്ടത്തില്‍ നില്ക്കുമ്പോള്‍ എവിടെ നിന്നോ ഒരു കല്ല് നമ്മുടെ
ദേഹത്തു വീണു എന്നുകരുതുക. ആ കല്ലുവീണ് നമ്മുടെ ദേഹം മുറിഞ്ഞു. കല്ലെടുത്തെറിഞ്ഞ
ആളെ കണ്ടുപിടിക്കാന്‍ പോകുന്നതിനു മുന്‍പ് ആ മുറിവു കഴുകി മരുന്നു വെക്കാന്‍
നമ്മള്‍ നമ്മള്‍ തയ്യാറാകണം. അല്ലെങ്കിലോ? തിരക്കിനിടയിലൂടെ ഓടി ആളെ
കണ്ടുപിടിക്കുന്നതിനിടയില്‍, ആ മുറിവില്‍ പൊടിയും മറ്റും കയറി അതുണങ്ങാന്‍ കാലതാമസം
വരും. അഥവാ, ആളെ കണ്ടുപിടിച്ച് ശകാരം കഴിയുമ്പോഴേക്കും അറിയുക, വേറെയാരെങ്കിലും
എറിഞ്ഞതോ അതല്ലെങ്കില്‍ കൈപ്പിഴമൂലം വന്ന് വീണതോ ആണ് ആ കല്ലെന്ന്. ഇത്രയൊക്കെ
കഷ്ടപ്പെട്ട് ആളെ കണ്ടെത്തി അടികൊടുത്താലും നമ്മുടെ മുറിവിന്റെ വേദന
കുടുന്നതല്ലാതെ കുറയുന്നില്ല. ദേഷ്യം നമ്മുടെ മനസ്സിന്റെ വ്രണം പോലെയാണ്. ആദ്യം
അതുണക്കാനാണ് നോക്കേണ്ടത്. അതിനാല്‍ ഈ സമയം മനസ്സില്‍ വരുന്ന ചിന്തകളെ സാക്ഷീ
ഭാവത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കണം. ചിന്തകളുടെ പിന്നാലെ പോയാല്‍ അവ വാക്കായും
പ്രവൃത്തിയായും പിളരും. നമ്മെ കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്യും. കോപത്തിനു
പാത്രമാകുന്നവനേക്കാള്‍ ദോഷം സംഭവിക്കുന്നതു
കോപിക്കുന്നവനുതന്നെയാണ്.
1 comment:
ഏട്ടിലെ പശു പുല്ലുതിന്നുകയില്ല
Post a Comment