സി.പി.എം. എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ശത്രുതയുള്ള പോലീസുകാര്‍ അനവധി ഉണ്ടാകാം. പണ്ട് സമരങ്ങളില്‍ തല്ലി പതം വരുത്തിയവര്‍, അസ്ഥാനത്ത് ലാത്തി കയറ്റിയവര്‍ മുതല്‍ ഇപ്പോ ടി.പി.വധത്തില്‍ ഇടപെട്ടവര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഏമാന്മാരോടൊക്കെ സി.പി.എമ്മിന് ശത്രുത തോന്നാം. എന്നല്ല തോന്നണം. ഷൌക്കത്തലിയേയും അനൂപ് ജോണ്‍ കുരുവിളയേയും ജോസി ചെറിയാനെയുമൊക്കെ കുനിച്ചു നിര്‍ത്തി ഇടിക്കുന്ന സ്വപ്നം ചില സഖാക്കളെങ്കിലും കാണാതിരുന്നിട്ടില്ല.
ഈ പോലീസുകാരോട് പക പോക്കാന്‍ സഖാക്കള്‍ എന്ത് ചെയ്യണം. ഒന്നുകില്‍ അഞ്ച് വര്‍ഷം കാത്തിരിക്കണം. അല്ലെങ്കില്‍ ക്വട്ടേഷന്‍ ടീമിനെ വച്ച് അടിക്കണം. രണ്ടാമത് പറഞ്ഞത് വല്ലാത്ത റിസ്കാണ്. കൊടി സുനിയൊക്കെ അകത്താണ്. പോലീസിനെ തല്ലാനൊന്നും പുതിയ പിള്ളേര്‍ ക്വട്ടേഷന്‍ എടുക്കില്ല. അതത്ര സുഖമുള്ള ഇടപാടല്ല. പ്രത്യേകിച്ച് സി.പി.എമ്മിന്റെ ക്വട്ടേഷനാകുമ്പോള്‍...
പിന്നുള്ളത് മാധ്യമങ്ങളെ ഉപയോഗിക്കുക എന്നതാണ്. സി.പി.എമ്മിന് ഉപയോഗിക്കാന്‍ ഈ പരശുകേരളത്തില്‍ ആകെ രണ്ട് മാധ്യമങ്ങളേയുള്ളൂ. ഒന്ന് ദേശാഭിമാനി, മറ്റേത് കൈരളി..പകതീര്‍ക്കേണ്ട സാറിന്റെ ഒരു അവിഹിത ബന്ധമോ ( അതില്‍ ആര്‍ക്കും കുറവ് വരില്ലല്ലോ), അഴിമതി ഇടപാടോ, ഭാര്യയുടെ അഴിഞ്ഞാട്ടമോ ഒക്കെ കൊടുത്താല്‍ തല്‍ക്കാലം പിടിച്ച് നില്‍ക്കാം. പക്ഷേ അവിടെയും പുലിവാലുണ്ട്. ഷാജഹാന് വയറിളക്കം പോലെ വാര്‍ത്ത ചോര്‍ത്തിക്കൊടുത്ത യഥാര്‍ത്ഥ വാര്‍ത്ത കൊടുത്തിട്ടു തന്നെ മോഹന്‍ ദാസ് ജയില്‍ കയറി ഇറങ്ങുന്നു. ഉള്ളത് കൊടുത്ത് അടിമേടിച്ച സ്ഥിതിക്ക് ഇല്ലാത്തത് കൊടുക്കാന്‍ ദേശാഭിമാനിയോ കൈരളിയോ തുനിയില്ല...ആഗ്രഹമില്ലാഞ്ഞിട്ടല്ല ,കഴിയില്ല. ഭരണം കിട്ടുന്നതു വരെ പക പെട്ടില്‍ പൂട്ടി വയ്ക്കാനേ പറ്റൂ..
അപ്പോള്‍ ഒരു പത്രത്തിന് നിലവിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ ഒന്ന് കരിപുരട്ടണമെങ്കില്‍ . .സംശയമില്ല , തിരുവഞ്ചൂരിന്റെ അനുവാദം/സഹായം രഹസ്യമായി വാങ്ങിയിരിക്കണം. ഇനി തിരുവഞ്ചൂര്‍ ഇടഞ്ഞ് നില്‍ക്കുകയാണെങ്കില്‍ , മുല്ലപ്പള്ളീയെങ്കിലും പച്ചക്കൊടി കാണിച്ചിരിക്കണം. അതുമല്ലെങ്കില്‍ പി.ചിദംബരമോ , സോണിയാ ഗാന്ധിയോ പിന്തുണച്ചിരിക്കണം. (നമ്മുടെ മരമോഹന്‍ സിംഗിന് ഇക്കാര്യത്തിലൊന്നും വലിയ താല്പര്യം കാണില്ല..)
ഇത് അന്നത്തെ ഒരു പോലീസ് ഏമാനെക്കുറിച്ച് അന്നത്തെ ഒരു മാധ്യമം എഴുതിയതാണ് . കാലം 1994. ഏമാന്‍ നിസ്സാരക്കാരനല്ല. ഐ.പി.എസ്.കാരനാണ്. നമ്മുടെ ജോണ്‍ കുരുവിളയെപ്പോലെ, ഐ.ജിയാണ് , നമ്മുടെ വിന്‍സെന്റ് എം പോളിനെപ്പോലെ, അന്നത്തെ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തന്‍, അന്നത്തെ പ്രധാന മന്ത്രിയുടെ ചീഫ് സെക്യൂരിറ്റി ആഫീസറുടെ സഹോദരന്‍,കുടുബത്തില്‍ രണ്ട് ഡസനോളം ഐ.പി.എസ്/ ഐ.എ.എസുകാര്‍ , ഐ.ജി.രമണ്‍ ശ്രീവാസ്തവ.
വളരെ നിസ്സാരമായി , ഒരു പൂവിറുക്കുന്ന ലാഘവത്തില്‍ , അവര്‍ എഴുതി. “ ചാരസുന്ദരി തന്റെ പ്രിയപ്പെട്ട ബ്രിഗേഡിയറെകുറിച്ച് വിവരിച്ചപ്പോള്‍ പോലീസ് ഞെട്ടി.വെളുത്ത് സുമുഖന്‍, സംസാരിക്കുമ്പോള്‍ ഇടക്കിടെ തലവെട്ടിക്കും.ചോദ്യം ചെയ്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിരണ്ട്പോയി. എത്രയോ വര്‍ഷമായി താന്‍ കാണുന്നതാണ് ഈ തലവെട്ടല്‍.വയര്‍ലെസ് സെറ്റും പിടിച്ച് ഓടിച്ചാടി നടന്ന് നിര്‍ദ്ദേശം നല്‍കുന്ന ആ മേലുദ്യോഗസ്ഥനെ ആ പോലീസുകാരന്‍ ഓര്‍ത്തുപോയി.എന്റെ ദൈവമേ ! അദ്ദേഹമാണോ ഇദ്ദേഹം “സംസ്ഥാന പോലീസിലെ ഐ.ജിയായ രമണ്‍ ശ്രീവാസ്തവയാണ് ഈ ബ്രിഗേഡിയര്‍ ശ്രീവാസ്തവ എന്ന് അന്വേഷണ സംഘം കണ്ടെത്തി “
സൂചനകളല്ല...പേര് പറഞ്ഞ് , ചിത്രം കൊടുത്ത് , കുടുംബചരിത്രം പറഞ്ഞ് നെഞ്ചുറപ്പോടെ നിവര്‍ന്ന് നിന്ന് സംസ്ഥാനത്തെ ഒര് ഐ.ജിയെ ചാരന്‍ എന്ന് വിളിച്ചു. വേശ്യാസമ്പര്‍ക്കത്തിന് സ്ഥിരമായി പോകുന്നവന്‍ എന്ന് വിളിച്ചു. എന്തൊര് ധൈര്യം ? എന്തൊര് ചങ്കുറപ്പ്....ഒരു മാധ്യമത്തിന് ഇത് എങ്ങിനെ ലഭിച്ചു....
ചാരവാര്‍ത്തകളില്‍ ആരും പിന്നിലായിരുന്നില്ല. ആര്‍ക്കും ആരെയും ഇന്ന് കുറ്റപ്പെടുത്താനും കഴിയില്ല. ഇന്ന് പിണറായി വിജയന്‍ എന്താണോ മാധ്യമങ്ങളില്‍ അതായിരുന്നു അന്ന് നമ്പിനാരായണന്‍. പക്ഷേ നമ്പിക്ക് പീഡനങ്ങള്‍ കൊടിയതായിരുന്നു എങ്കിലും കാലാവധി പരിമിതമായിരുന്നു. വെറും മൂന്ന് മാസം. 1994 നവംബറില്‍ തുടങ്ങി 1995 ജനുവരിയില്‍ അവസാനിക്കുന്നു.
ശ്രീവാസ്തവയുടെ പീഡനകാലം അതിലും കുറവായിരുന്നു. കാരണം ബ്രിഗേഡിയര്‍ ചാരത്തിലേക്ക് കടക്കുന്നത് അല്പം വൈകിയാണ്. ഡിസംബറായി. ബ്രിഗേഡിയര്‍ ചാരത്തിലേക്ക് വന്നതോടേ ചാരം സി.ബി.ഐക്ക് പോകുകയും അവിടെ ഭസ്മമാകുകയും ചെയ്തു.
സംഭവബഹുലമായിരുന്നു ചാരകാലഘട്ടം. കൂത്തുപറമ്പ് വെടിവയ്പ്, ഉമ്മഞ്ചാണ്ടിയുടെ രാജി, കെ.പി.വിശ്വനാഥന്റെ രാജി. കരുണാകരന്‍ കൈലിമാറ്റണം എന്ന മുറവിളി, സി.പി.എമ്മിന്റെ കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസ്സ്. കുറഞ്ഞ വോട്ടില്‍ വി.എസിന്റെ രക്ഷപെടല്‍...............................ഇങ്ങനെ ചാരത്തിന് മുന്‍പും പിന്‍പും സംഭവബഹുലം.
ചാരക്കേസ് വന്നത് കരുണാകരന്റെ അധികാരം തെറിപ്പിക്കാനാണ് എന്ന് ഇന്ന് മകന്‍ പറയുന്നതിന് രേഖകളുടെ യാതൊരു പിന്‍ബലവുമില്ല. ഉമ്മന്‍ ചാണ്ടിയും സുധീരനും കരുണാകരനെ അപനിര്‍മ്മിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. രാജി മുറവിളി ഭരണകക്ഷിയില്‍ നിന്ന് അലറിക്കേട്ടുകൊണ്ടേയിരുന്നു. പിന്തുണയെല്ലാം നഷ്ടപ്പെട്ട് എം.വി.രാഘവന്റേയും ബാലകൃഷ്ണപിള്ളയുടേയും മാത്രം പിന്തുണയില്‍ ആടി നിന്ന കരുണാകരന്‍ പുറത്തേക്കുള്ള പാതയില്‍ തന്നെ ആയിരുന്നു.
ഈ ഊഞ്ഞാലാട്ടത്തിനിടയിലാണ് ചാരവനിത മറിയം റഷീദ പിടിയിലാകുന്നത്. ഗോസിപ്പുകള്‍ പടച്ചുവിടുന്ന തനിനിറത്തിന്റേയും പ്രതിപക്ഷ പത്രമായ ദേശാഭിമാനിയുടേയും ലേഖകന്മാര്‍ക്ക് ഒരു പോലീസ് കേന്ദ്രത്തില്‍ നിന്ന് കിട്ടിയ എക്സ്ക്ലൂസീവ്. അവര്‍ അത് വൃത്തിയായി കൊടുത്തു, വിസാചട്ടങ്ങള്‍ ലംഘിച്ച ഒരു വിദേശ വനിതയുടെ അറസ്റ്റ് എന്ന മട്ടില്‍..
പിന്നെ കളികള്‍ മാറുകയാണ്. മറിയം റഷീദ ചാരവനിതയാകുന്നു. കൂട്ടുകാരി ഫൌസിയ ബാംഗ്ലൂരില്‍ അപ്രത്യക്ഷയാകുന്നു. ചന്ദ്രശേഖരന്‍ എന്ന ഗ്ലാസ്നോസ് റഷ്യന്‍ കമ്പനി ഉടമ പ്രത്യക്ഷപ്പെടുന്നു. അതിലൂടെ ശശികുമാറിലേക്ക് , പിന്നെ നമ്പി നാരായണനിലേക്ക്.....ചാരം കൊടികുത്തിവാഴുന്നു. ചാര പരമ്പരകള്‍ പിറക്കുന്നു, പ്രത്യേക ലേഖകന്മാര്‍ മാലിക്ക് പറക്കുന്നു..
ഇവിടെ ശൈലിമാറ്റം വിസ്മരിക്കപ്പെട്ടു. ഗ്രൂപ്പ് വഴക്കുകള്‍ പിന്നാമ്പുറങ്ങളില്‍ ഒതുക്കപ്പെട്ടു.ഉമ്മന്‍ ചാണ്ടിയും സുധീരനും പത്രങ്ങളിലെ പെട്ടിക്കോളം വാര്‍ത്തകളായി. ആ അജ്ഞാത പോലീസ് കേന്ദ്രത്തില്‍ നിന്ന് ചോര്‍ത്തിക്കിട്ടിയ വാര്‍ത്തകളില്‍ കരുണാകര ഭരണം അരക്കിട്ടുറച്ചു. ലീഗും മാണിയും ഒക്കെ കവാത്ത് മറഞ്ഞു. കക്ഷത്തിലിരുന്നത് കളഞ്ഞിട്ടിരുന്ന അന്തോണീസ് പുണ്യാളനെ ജനം മറന്നു. ഇനി മുരളിക്ക് ചിന്തിക്കാം ആരാണ് ചാരക്കേസ് സൃഷ്ടിച്ചത് എന്ന്..
സംഗതി ഇങ്ങനെ ഉദ്ദേശ്ശിച്ച മാര്‍ഗ്ഗത്തിലൂടെ നീളുമ്പോഴാണ് കുട്ടയില്‍ പുതിയൊരു പാമ്പിനെ പുറത്ത് നിന്ന് കൊണ്ടിടുന്നത്. രമണ്‍ ശ്രീവാസ്തവ.....പാമ്പാട്ടി ഞെട്ടി. കളികള്‍ പാളി. പാമ്പ് പത്തി ചീറ്റിയാടി. ചാരക്കേസ് കരുണാകരനെതിരായ കേസായി.
അതുവരെ കേരളാപോലീസ് സുഗമായി കേസ്സന്വേഷിക്കുമെന്നും ഏത് ഉന്നതനേയും കയ്യാമം വയ്ക്കും എന്നും പ്രസ്താവിച്ചിരുന്ന അത് നടപ്പിലാക്കികൊണ്ടിരുന്ന മുഖ്യമന്ത്രി ഒറ്റയടിക്ക് പ്രസ്താവിച്ചു ശ്രീവാസ്തവ ഈ കേസില്‍ ഇല്ല. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു, അദ്ദേഹത്തിന്റെ ചാരക്കേസില്‍ ശ്രീവാസ്തവ ഇല്ലായിരുന്നു.
ശ്രീവാസ്തവക്കെതിരെ ആഘോഷിച്ചത് രണ്ട് മാധ്യമങ്ങളായിരുന്നു. ഒന്ന് മലയാള മനോരമ, രണ്ട് കലാകൌമുദി.....ഒന്ന് അന്തോണീസ് പുണ്യാളന്റെ സ്വന്തം പത്രം. മറ്റേത് ശ്രീനാരായണ ഗുരുവിനേക്കാള്‍ പുണ്യാളനോട് വിധേയത്തം പുലര്‍ത്തിയ ( ശിവഗിരിയില്‍ പോലീസ് കയറുന്നതിന്റെ തലേന്ന് വരെ) കലാകൌമുദി.....കരുണാകരന്റെ അണ്ണാക്കിലേക്ക് പാര കുത്തിയിറക്കിയത് ഇവരായിരുന്നു. എം.എം.സുബൈര്‍ എഴുതിയ കഥകള്‍ ഓര്‍ക്കുക. ചീഫ് മിനിസ്റ്ററുടെ അറിവിലേക്ക് കെ.ബാലചന്ദ്രന്‍ എഴുതിയ തുറന്ന ലേഖനം വായിക്കുക.
1994 ഡിസംബര്‍ 7ആം തിയതി മന്ത്രി സഭായോഗം കഴിഞ്ഞ് കരുണാകരന്‍ പറഞ്ഞു “ ചാരക്കേസ് മാധ്യമ സൃഷ്ടിയാണ് “ എന്തു ഫലം ഈ പ്രസ്താവനക്ക് മാധ്യമങ്ങള്‍ കൊടുത്ത വിശദീകരണത്തോടെ ജനത്തിന്റെ മുന്നില്‍ കരുണാകരന്‍ ചാരനായി.
ഇന്ന് സ്വന്തം പിതാവിന് മോക്ഷപ്രാപ്തിക്കായി ഒരു മകന്‍ കേഴുന്നു , ആരാണ് ചാരക്കേസിന് പിന്നില്‍ ?. പ്രിയ മുരളീ കളമറിഞ്ഞ് കളിച്ച് കരുണാകരന്റെ കളി തന്നെയായിരുന്നു ചാരക്കേസ്. അതിലേക്ക് ശ്രീവാസ്തവ എന്ന സെല്‍ഫ് ഗോളടിച്ചു കയറ്റിയ ആ കളിക്കാരനെ , അതാണ് കണ്ടെത്തേണ്ടത്.....അതൊരിക്കലും കഴിയില്ല ,മുരളീ....ആ മോക്ഷപ്രാപ്തി കരുണാകരന് കിട്ടില്ല..ഒരു പക്ഷേ ഈച്ചരവാര്യരുടെ ശാപമാകാം................