സി.പി.എം.നേതൃത്വത്തിന് അഭിമാനിക്കാം, അണികള്‍ക്ക് ആശ്വസിക്കാം,അവരുടെ നേതാവ് കുറ്റവിമുക്തനായിരിക്കുന്നു. പക്ഷേ ആഹ്ലാദത്തിനും ആശ്വാസത്തിനും ഇടയില്‍ പൊതുജനം ചോദിക്കുന്നു.അവരുടെ നികുതിപ്പണത്തില്‍ നിന്നുള്ള ആ 440 കോടി എവിടെപ്പോയി?.പന്നിയാര്‍ ചെങ്കുളം പള്ളിവാസല്‍ കരാറിനായി എസ്.എന്‍.സി.ലാവലിന്‍ കമ്പനിക്ക് കൊടുത്ത തുക മുഴുവന്‍ പാഴായിപ്പോയി എന്ന് കണ്ടെത്തിയത് ഭാരതത്തിന്റെ കണ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലാണ്. ആ കണ്ടെത്തല്‍ ഇന്നും തിരുത്തപ്പെടാതെ നില്‍ക്കുന്നു.ആരാണ് അതിന് ഉത്തരവാദി.ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തനാക്കപ്പെടുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധി.
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കനേഡിയന്‍ സര്‍ക്കാര്‍ പിരിച്ച് നല്‍കാം എന്ന് ഏറ്റ കോടികളില്‍ എത്ര കോടി പിരിഞ്ഞ് കിട്ടി? ബാക്കി എന്തുകൊണ്ട് കിട്ടിയില്ല, എന്തുകൊണ്ട് കരാറുണ്ടാക്കിയില്ല ഈ ചോദ്യങ്ങള്‍ക്കൊന്നും പൊതുജനങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല...ഈ കോടതി വിധി ആ ചോദ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.പിണറായി വിജയന്‍ അല്ലെങ്കില്‍ മറ്റാരാണ് ഇതിനുത്തരവാദി ? അതാണ് ഇനി കണ്ടെത്തേണ്ടത്. ഇന്നത്തെ കോടതിവിധി ആ ചോദ്യങ്ങളിലേക്ക് വെളിച്ചം വീശേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.
സ്തുത്യര്‍ഹമായ അന്വേഷണമാണ് ഈ കേസിന്റെ ആദ്യഘട്ടത്തില്‍ സി.ബി.ഐ.നടത്തിയത്.പ്രതികളെ ചോദ്യം ചെയ്യാനും രേഖകള്‍ കണ്ടെടുക്കാനും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനും എല്ലാം അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ആ ടീം ശുഷ്കാന്തി കാട്ടിയിരുന്നു.കുറ്റപത്രം സമര്‍പ്പിക്കുന്നതിലും പ്രതികളെ കണ്ടെത്തുന്നതിലും ഒക്കെ ശ്ലാഘനീയമായ പ്രവര്‍ത്തനം ആണ് അവര്‍ കാഴ്ച വച്ചത്..എന്നാല്‍ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതോടെ അന്വേഷണം മന്ദഗതിയിലാകുകയായിരുന്നു.എസ്.എന്‍.സി.ലാവലിന്‍ കമ്പനിയുടെ തലവന് നോട്ടീസയക്കാനോ , കോടതിയില്‍ ഹാജറാക്കിക്കുവാനോ , പുതിയ ടീം അമാന്തം കാട്ടി എന്ന് തോന്നലുളവാക്കി. കേന്ദ്രത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യമാണ് അന്വേഷണം ഈ രീതിയില്‍ വഴിതിരിയാന്‍ കാരണം എന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.സി.ബി.ഐ.അന്വേഷണത്തേയും അന്വേഷണ ഉദ്യോഗസ്ഥരേയും നിരന്തരം വിമര്‍ശിച്ചിരുന്ന സി.പി.എം.ഈ പുതിയ അന്വേഷണ സംഘത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല എന്നതും വസ്തുതയാണ്..
ലാവലിന്‍ കേസിന്റെ ഈ വഴിത്തിരിവോടെ ജനം ഉറ്റുനോക്കുന്നത് വി.എസ്.അച്യുതാനന്ദനിലേക്കാണ്..അഴിമതിക്കെതിരായി മുഖം നോക്കാതെ പോരാടിയ വി.എസ്.ആണ് ലാവലിന്‍ കേസിനെ ജനകീയമാക്കിയത് എന്നത് ഒരു വസ്തുതയാണ്..സി.എ.ജിയുടെ റിപ്പോര്‍ട്ട് ആണ് ശരി എന്ന് താന്‍ വിശ്വസിക്കുന്നു എന്ന് വി.എസ്.പ്രസ്താവിച്ചത് അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്ന് അദ്ദേഹം വിശ്വസിക്കുന്നതിന്റെ സൂചനയാണ്........
( ബാക്കി മാതൃഭൂമിയിലെ .ജോണിയോ ആര്‍.കെ.ഹരികുമാറോ എഴുതും എന്ന് വിശ്വസിക്കുന്നു..എനിക്ക് ഇത്രയേ ഒക്കൂ..)

2 comments:
ലാവലിന്‍ എങ്ങനെയെങ്കിലും ഒന്ന് അവസാനിച്ച് കിട്ടട്ടെ.
വിശുദ്ധനുമായി ജീവിതം തള്ളി നീക്കുന്നു. എല്ലാപേരെയും പോലെ...
yet another unsolvable case :)
Post a Comment