അബ്ദുള്ളക്കുട്ടിയെ കുറിച്ച് ഇനി ഒന്നും പറയാന്‍ പാടില്ലാത്തതാണ്..അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിനം പിണറായി വിജയന്‍ ഉപ്പിലിട്ടത് ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നു എന്നെഴുതി..നമ്മുടെ ചാനലുകളും പത്രങ്ങളും അത് ഏറ്റെടുത്തു ആഘോഷിച്ചു. വീരേന്ദ്രചാനല്‍ ഒരു നെടുങ്കന്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. ഇന്ന് അബ്ദുള്ളക്കുട്ടി അബ്ദുള്ളക്കുട്ടിയെ പറ്റി തന്നെ എന്തോ പറഞ്ഞു.കൈരളി ഒഴികെ ആര്‍ക്കും അത് വാര്‍ത്തയായില്ല..ഇനി നാളെ അതാകുകയുമില്ല....
ആര്‍ക്കും വാര്‍ത്തയല്ലാത്തതിനെകുറിച്ചല്ല ഈ കുറിപ്പ്.നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ചര്‍ച്ച ചെയ്ത ആദ്യ വിഷയത്തെ കുറിച്ചാണ്..അതായത് രാഷ്ട്രീയ പ്രതിയോഗികളെ ഉപ്പിലിടുന്നതിനെ കുറിച്ച് പിണറായി ക്ലാസ്സെടുത്തത് സംബന്ധിച്ച്....
വീക്ഷണം ലേഖനത്തില്‍ ശ്രീ.അബ്ദുള്ളക്കുട്ടി .എം.എല്‍.എ.മുന്നോട്ട് വയ്ക്കുന്നതും ഇതര മാധ്യമങ്ങള്‍ ആഘോഷിച്ചതുമായ വസ്തുതകള്‍ ഇതാണ്...
1, 2008 മാര്‍ച്ച് 05 ന് കണ്ണൂര്‍ ജില്ലയിലെ സി.പി.എം.നേതാക്കളുടെ ഒരു യോഗം ജില്ലാ കമ്മിറ്റി ആഫീസില്‍ നടന്നു.
2 മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായിരുന്നു ഈ യോഗം..
3, കണ്ണൂരില്‍ ആക്രമണത്തിന് ഇരയായവരുടെ ചിത്രങ്ങളുമായി ബി ജെ പിക്കാര്‍ പാര്‍ലമെന്റില്‍ എത്തിയകാര്യം യോഗം പിരിയുന്നതിനുമുമ്പ് സതീദേവി പറഞ്ഞു. ഈ രീതി അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.
4, അല്‍പം ആലോചിച്ചശേഷം ഗൗരവംപൂണ്ട പിണറായിയുടെ മറുപടി ഇത്തരത്തിലായിരുന്നു. സതീദേവി പറഞ്ഞതിലും കാര്യമുണ്ട്. നമ്മള്‍ ബംഗാളികളെ കണ്ടുപഠിക്കണം. ഒരുതുള്ളി ചോരപോലും പൊടിയാതെയാണ് അവരുടെ പരിപാടി. ആളെ കിഡ്‌നാപ്പ് ചെയ്യും. നല്ല ആഴത്തിലുള്ള കുഴിയില്‍ ഒരുചാക്ക് ഉപ്പുചേര്‍ത്ത് കുഴിച്ചുമൂടും. ചോരയും ചിത്രവും വാര്‍ത്തയും ലോകമറിയില്ല.
ഇത് കേട്ടയുടന്‍ പി.ജയരാജന്‍ , എം.വി.ജയരാജന്‍, ഇ.പി.ജയരാജന്‍, എന്നിവരുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കം അബ്ദുള്ളക്കുട്ടി കണ്ടു. അബ്ദുള്ളക്കുട്ടിയുടെ നാവ് വരണ്ടു പോയി..
“വല്ലാത്ത മാനസികാവസ്ഥയോടെയാണ് താന്‍ പാര്‍ട്ടി ഓഫീസില്‍നിന്ന് ഇറങ്ങിയത്. അത് 2008 മാര്‍ച്ച് അഞ്ചിനായിരുന്നു. പിന്നെ കുറച്ചുമാസംപോലും താന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നില്ല“- അബ്ദുള്ളക്കുട്ടി ലേഖനത്തില്‍ പറയുന്നു
ഇനി നമുക്ക് കാര്യത്തിലേക്ക് വരാം ...2008 മാര്‍ച്ച് 05 അന്നാണല്ലോ സംഭവം.. അന്ന് കണ്ണൂര്‍ ജില്ലയില്‍ എന്താണ് നടന്നത്..തുടര്‍ച്ചയായി് ജില്ലയില്‍ 5 സി.പി.എം.കാര്‍ വധിക്കപ്പെടുന്നു..ഒന്നില്‍ പോലും സി.പി.എം.തിരിച്ചടിക്കുന്നില്ല..കാരണം ഭരണ കക്ഷിയാണല്ലോ ? സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുക എന്നത് ഭരണ കക്ഷിയുടെ മാത്രം ഉത്തരവാദിത്ത്വം. അങ്ങിനെ 2007 നവംബര്‍ മുതല്‍ കണ്ണൂര്‍ ജില്ലയില്‍ ഒന്ന് ഒന്നായി തുടര്‍ച്ചയായി 05 സി.പി.എം.കാരെ വെട്ടിക്കൊല്ലുന്നു....
ആറാമത്തെ സി.പി.എം.കാരന്‍ ഇല്ലിക്കുന്ന് മീത്തലില്‍ പരയത്ത് വീട്ടില്‍ രഞ്ജിത്ത് കൊല്ലപ്പെട്ട ദിവസമാണ് 2008 മാര്‍ച്ച് 05. ഈ ആറാമത്തെ കൊലപാതകത്തോടെ അണകെട്ടിനിര്‍ത്തിയ രോഷം പൊട്ടിയൊഴുകി..വൈകുന്നേരം രണ്ട് ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെടുന്നു...
...അന്നേ ദിവസം ഒരു സമാധാന ചര്‍ച്ചയും കണ്ണുരില്‍ നടന്നില്ല..മുഖ്യമന്ത്രി തിരുവനന്തപുരത്ത് തന്നെയുണ്ട്. .മാര്‍ച്ച് 05 ന് വൈകിട്ട് കൊലപാതക പരമ്പര നടക്കും എന്നറിഞ്ഞ് നേരത്തേ മുഖ്യമന്ത്രി ഒരു യോഗവും വിളിച്ചിട്ടില്ല..ആരും അതില്‍ പങ്കെടുത്തിട്ടുമില്ല ........പക്ഷേ അബ്ദുള്ളക്കുട്ടി പങ്കെടുത്തു !!!
ഈ യോഗത്തിന് മുന്നോടിയായി നടന്ന പാര്‍ട്ടി യോഗത്തിലാണ് സതീദേവി പിണറായിയോട് പറയുന്നത് മാര്‍ക്സിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുമായി ബി.ജെ.പിക്കാര്‍ പാര്‍ലമെന്റില്‍ വന്നത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി എന്ന്....അതായത് ആറ് മാസത്തിനിടയില്‍ കണ്ണൂരില്‍ ആദ്യമായി കൊല്ലപ്പെടുന്ന ആര്‍.എസ്.എസുകാരന്‍ , മടപ്പുര സത്യന്‍ , കൊല്ലപ്പെടുന്നത് മാര്‍ച്ച് 05 ന് വൈകിട്ട്..ഈ കൊല്ലപ്പെട്ട ചിത്രങ്ങളുമായി ബി.ജെ.പിക്കാര്‍ ലോകസഭയിലെത്തുന്നു എന്ന് സതീദേവി പരാതി പറഞ്ഞത് മാര്‍ച്ച് 05 ന് രാവിലെ...
. മാര്‍ച്ച് 06 നും കണ്ണൂരില്‍ സമാധാന സമ്മേളനം നടന്നില്ല...മാര്‍ച്ച് 07 നും നടന്നില്ല........മാര്‍ച്ച് 08 ന് സി.പി.എം.പ്രവര്‍ത്തകനായ അനീഷ് കൊല്ലപ്പെട്ടു...ഉടന്‍ തിരിച്ചടിയും സുരേഷ് ബാബു കൊല്ലപ്പെടുന്നു....കൊലപാതകം അഞ്ച് ആയി...ഉടന്‍ പത്രങ്ങള്‍ ഇടപെടുന്നു..സര്‍ക്കാര്‍ ഇടപെടുന്നു..സിനിമ സാമൂഹിക പ്രവര്‍ത്തകര്‍ എത്തുന്നു..സമാധാന യോഗം വിളിക്കാന്‍ തീരുമാനിക്കുന്നു..യോഗതിയതി മാര്‍ച്ച് 09...അന്നേ ദിവസം പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ഉപവാസമിരിക്കുന്നു......
പിന്നെങ്ങിനെ മാര്‍ച്ച് 05 ന് സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പിണറായി വിജയന്‍ യോഗം വിളിക്കുന്നത്...അബ്ദുള്ളക്കുട്ടിക്ക് പറയാം..തെറ്റു പറ്റി മാര്‍ച്ച് 06 നാണ്...അവിടെയും രക്ഷയില്ല..അന്ന് എസ്.എഫ്.ഐ.സംസ്ഥാന സമ്മേളനം ..തിരുവനന്തപുരത്ത് , ഉദ്ഘാടനം പിണറായി...
അല്ല തെറ്റിപ്പോയി മാര്‍ച്ച് 07 ആക്കിയാലോ ? അതും രക്ഷയില്ല അന്ന് ഹൈക്കോടതി ബഞ്ചിനായുള്ള ധര്‍ണ്ണ തിരുവനന്തപുരത്ത് .ഉദ്ഘാടനം ഇ.പി.ജയരാജന്‍..തിരുവനന്തപുരത്തിരുന്ന് കണ്ണ് തിളങ്ങാനാകില്ലല്ലോ ? സംഭവം വീഡിയോ കോണ്‍ഫറന്‍സ്സ് അല്ലല്ലോ ?
നമ്മുക്കൊരു കാര്യം ചെയ്യാം മുഖ്യമന്ത്രി സമാധാന യോഗം വിളിച്ചതിന്റെ തൊട്ട് മുന്‍പേ ആക്കിയാലോ ? മാര്‍ച്ച് 08 ..അതും രക്ഷയില്ല..കേന്ദ്രകമ്മിറ്റി ഡല്‍ഹിയില്‍ ..ഇവിടുള്ളവരെല്ലാം അങ്ങോട്ട് പോയി....അപ്പൊ പിന്നെ അബ്ദുള്ളക്കുട്ടി കണ്ടത്..അബ്ദുള്ളക്കുട്ടി കേട്ടത് ? ........സാരമില്ല രോഗം ഒരു കുറ്റമല്ല.........അത് സഹതാപം അര്‍ഹിക്കുന്ന ഒന്ന് മാത്രം...പക്ഷേ അതെടുത്ത് ഒന്‍പത് മണിക്ക് ചര്‍ച്ച ചെയ്യുന്നവന്റെ രോഗമോ ? അത് നിങ്ങള്‍ തീരുമാനിക്കുക...

1 comment:
എല്ലാം കണക്കുകള്‍
5=2
3=4
2=2
5=1
1=4
ഗ്രേറ്റ്!!!
Post a Comment