Thursday, May 28, 2009

നമുക്ക് പ്രജാപതിയെ പുകഴ്താം

ഒരു നിരാനന്ദത്തിന്റെ ചിരി ആകാശത്തില്‍ മുഴങ്ങുന്നു.

സുഗതരേ,മാഗതരേ, അതുകൊണ്ട് അച്യുതാനന്ദ പ്രജാപതിയുടെ കീര്‍ത്തനങ്ങള്‍ നമുക്ക് ഇനിയും പാടാം.
പാണന്മാര്‍ പാടട്ടെ. വള്ളിക്കുട്ടന്മാര്‍ ഉടുക്കു കൊട്ടട്ടെ. പത്രാധിപര്‍ കീര്‍ത്തനങ്ങള്‍ രചിക്കട്ടെ.അച്യുതനന്ദകീര്‍ത്തനം വൈലോപ്പിള്ളി സംസ്ക്രിതിയില്‍ നിന്നും അനന്തന്‍ കാട്ടിലേക്ക് വ്യാപിക്കട്ടെ.


തെരെഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്, ഭരണകക്ഷികള്‍, സി.പി.എമ്മും, കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒക്കെ..........................രാജി ആവശ്യം അന്തരീക്ഷ്ത്തില്‍ മുഴങ്ങിയിട്ടുണ്ട്. ആന്റണിയുടെ , ബുദ്ധദേവിന്റെ, കരുണാനിധിയുടെ.......................ചരിത്രത്തിലാദ്യമായി രാജി ആവശ്യം നേരിടേണ്ടിവരാത്ത ഒരേ ഒരു മുഖ്യമന്ത്രി.
വേലിക്കകത്ത് ശങ്കരന്‍ മകന്‍ അച്യുതാനന്ദന്‍..................................................
ഒരു പത്രത്തിനും.................................ഒരു പ്രതിപക്ഷനേതാവിനും...................ഒരു ഉണ്ണിത്താനുപോലും അതു വേണ്ട................

എന്തൊരു ജനപ്രീതി........................എന്തൊരു സ്വീകാര്യത.............................................

കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എത്രയോ മുഖ്യമന്ത്രിമാര്‍. ഇ എം എസ് മുതല്‍ നായനാര്‍ വരെ. പി കെ വി യും അച്യുതമേനൊനും.
എത്രയോ കമ്മ്യുണിസ്റ്റ് വിരുദ്ധപത്രങ്ങള്‍. മനോരമ മുതല്‍ ദീപിക വരെമാത്രുഭൂമി മുതല്‍ ജന്മഭൂമി വരെ. ചന്ദ്രികയും സിറാജുമൊക്കെ.

എത്രയോ മുഖ്യമന്ത്രി മാരെ അവര്‍ ക്രൂശിച്ചു. എത്രയൊ സര്‍ക്കാരുകളെ അവര്‍ കരി തേച്ചു.


പക്ഷെ അച്യുതാനന്ദനെ മാത്രം ആരും വിമര്‍ശിക്കാന്‍ പാടില്ല എന്ന കല്പന ആരു പുറത്തിറക്കി.കേരളത്തിലുള്ള സകല പത്രങ്ങളും ചാനലുകളും അച്യുതാനന്ദകീര്‍ത്തനങ്ങളാല്‍ മുഖരിതംകൂടാതെ സ്വന്തം ചെലവില്‍ കാശ് നന്നായി ചെലവാക്കി "ജനശക്തി" പ്രകടിപ്പിക്കുന്നുണ്ട് അച്ചുമ്മാമന്‍.

ലോട്ടറിക്കേസില്‍ രഹസ്യതെളിവുകളുമായി വാദിക്കാന്‍ പോകുന്ന സേതുരാമയ്യര്‍..................ഈ തെളിവുകള്‍ ഇത്രയും കാലം ഒളിപ്പിച്ചു വച്ചു.............................സ്വന്തം അഡ്വ. ജനറലില്‍ നിന്നു പോലും............................



ജനാധിപത്യത്തില്‍ കാതിനിമ്പം വേറിട്ടൊരു ശബ്ദമാണ്. ഇടതുപക്ഷം ഭരിക്കവേ അതു കിട്ടുന്നത് മാത്രുഭൂമിയില്‍ നിന്നും മനോരമയില്‍ നിന്നുമാണ്. വലതുപക്ഷം ഭരിക്കുമ്പോള്‍ കേരളകൌമുദിയും ദേശാഭിമാനിയും.
ഇപ്പോള്‍ വാദ്ധ്യാന്മാരെല്ലാം ഒരേ കരിക്കുലം പഠിപ്പിക്കുന്നു. അച്യുതാന്ദവിജയത്തിന്റെ കല്ലുവഴിച്ചിട്ട.

പാല്പായസമായാലും നിത്യേനയായാല്‍ ചെടിക്കില്ലേ.



ഗുണവാനോടു ചേര്‍ന്നീടില്‍ വലുപ്പം വരുമല്പനും എന്നു കവി പാടിയത് അച്യുതാനന്ദ പരിവാരത്തെ ഓര്‍ത്താകണം.
കാഞ്ഞിരപ്പള്ളി തെരെഞ്ഞെടുപ്പ് ഓര്‍മ്മയുണ്ടോ.

" ലവന്‍ എങ്ങിനെ ലിസ്റ്റില്‍ കടന്നു കൂടി എന്നന്വേഷിക്കണമെന്ന് " ജാഥ നടത്തി സീറ്റ് തരാക്കിയ ആദ്യ പത്ര സമ്മേളനത്തില്‍ നാണ്വാര് കാച്ചി.

ലവന്‍ എന്നാല്‍ അല്‍ ഫോണ്‍സ് കണ്ണന്താനം.അന്വേഷണാം നടന്നില്ല എങ്കിലും നാണ്വാര് വെറുതേയിരുന്നില്ല. ല്വനെ തോല്പിക്കാന്‍ ആവുന്നതൊക്കെ ചെയ്തു. പി.ജെ.ജോസഫ് എന്നൊരു വിശ്വസ്തന്‍ കൂട്ടിനുണ്ടായിരുന്നു. അച്യുതാനന്ദനും ഔസേപ്പച്ചനും കൂടി കാഞ്ഞിരപ്പള്ളിയില്‍ മൂന്നാമതൊരു യുദ്ധമുഖം തുറന്നു. ആദര്‍ശ്വ ദ്വന്ദമായി അച്യുതാനന്ദനേയും ഔസേപ്പച്ചനേയും നമ്മള്‍ കൊണ്ടാടി. ഭരണത്തില്‍ അച്യുതാനന്ദന്റെ വലം കൈയ്യായിരുന്നു ഔസേപ്പച്ചന്‍.


നാല്പത് ഡിഗ്രീ ചരിഞ്ഞു പറക്കുന്ന വിമാനത്തില്‍ 25% ഒടിഞ്ഞ കയ്യാലെ 55 വര്‍ഷം പഴക്കമുള്ള മാറിടത്തെ ഏത് വെലോസിറ്റിയില്‍ തൊടാം എന്ന് ട്രിഗണോമിട്രിക്ക് ശ്രമിച്ച് അച്ചായന്‍ നാറി.പൊന്നു കായ്കുന്ന മരമായാലും പെണ്ണിനെ പിടിച്ചാല്‍ പുറത്ത് എന്നാണല്ലോ.

ഔസേപ്പച്ചന്‍ പുറത്ത്, തീര്‍ന്നില്ല....................... പാണന്മാര്‍ മാധ്യമങ്ങളിലൂടെ പാടി.

"പിണറായിയുടെ വലം കൈ ആയ കൈ ഒടിഞ്ഞ ജോസഫിനെ അച്യുതാനന്ദന്‍ പുറത്താക്കി.

പിടിക്കുന്നതുവരെ അച്യുതാനന്ദന്‍പിടിച്ചപ്പോള്‍ പിണറായി.

മന്ത്രിസഭയിലുണ്ട് മന്ത്രിമാര്‍, നിഷ്കളങ്കര്‍, നിഷ്കാമകര്‍മര്‍.


ഗുരുദാസന്‍,ശര്‍മ,വിജയകുമാര്‍.
നമ്മളാരെങ്കിലും കേട്ടിട്ടുണ്ടോ ഇവരുടെ വകുപ്പുകളെ കുറിച്ച്. അവിടത്തെ കെടുകാര്യസ്ഥതകളെ കുറിച്ച്.

തോഴരേ മിണ്ടരുതേ, അവര്‍ അദ്ദേഹത്തിന്റെ പൊരാളികളത്രേ.

വിഴിഞ്ഞം തുറമുഖം വന്നില്ലങ്കിലും നമ്മള്‍ പത്രത്തിലെഴുതരുത്. മദ്യനയം സമ്പൂര്‍ണ വിജയമെന്നെ ചൊല്ലാവൂ.നമുക്ക് കരീമിനെ കരിതേക്കാം, സുധാകരനെ തെറി പറയാം.ശ്രീമതിയുടെ സാരിയെക്കുറിച്ച് സംസാരിക്കാം.


പക്ഷെ ഫാരിസ് അബുബേക്കറെ എന്തു ചെയ്യും?. അവന്‍ ദീപിക വിലക്കു വാങ്ങി നമ്മെ അധിക്ഷേപിക്കുന്നു.പ്രജാപതിയെ പുകഴ്തിപ്പാടാത്തവന്‍ ധര്‍മ്മപുരിക്കു പുറത്തു പോകട്ടെ.പ്രജാപതി സാമന്തന്‍ കയ്യേറ്റഭുപതിയെ വിളിക്കുന്നു.നായനാര്‍ ഫുട്ബാളിന് ഫാരിസ് അബുബേക്കര്‍ എന്ന അന്താരാഷ്ട്ര ഭീകരന്‍ 60 ലക്ഷം നല്‍കി.(ഒരുമിച്ചിരുന്ന് ആലോ‍ചിച്ചെടുത്ത തീരുമാനമായതിനാല്‍ പ്രജാപതിക്ക് സംഭവം നല്ല ഓര്‍മയുണ്ടായിരുന്നു.)പത്രത്തില്‍ സൂപ്പര്‍ ലീഡ്. ഒപ്പം കുറച്ച് ടച്ചിങ്സും. അജ്ഞാതനാണ് , ഭീകരനാണ്,ഒറ്റക്കണ്ണനാണ്.ഒരു പക്ഷെ ഇങ്ങനെ ഒരാള്‍ ഇല്ല.സിനിമയുടെ അന്ത്യത്തില്‍ ഫാരിസ് എന്ന വില്ലന്റെ മുഖം സ്ക്രീനിന് നേരെ തിരിയുമ്പോള്‍ അത് പിണറായി വിജയന്‍ തന്നെയാണ് എന്നു കണ്ട് ജനം ഞെട്ടുന്നു.

പക്ഷേ ഇവിടെ മമ്മൂട്ടി കഥ പറ്റിച്ചു. മൂന്നാറില്‍ തന്റെ ചിറിക്കിട്ടു കുത്തിയതിന് മെഗാസ്റ്റാര്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഫാരിസ് കൈരളിയില്‍അഭിമുഖം വരുന്നതിന് തലേന്ന് അച്യുതാനന്ദന്‍ വിളറി പൂണ്ടു. കാരാട്ടിന് കമ്പിയടിച്ചു. കൈരളിയുടെ ഷെയറുകള്‍ പിന്‍ വലിക്കുമെന്ന് ഭീഷണിപ്പെടുത്തി.


താനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാള്‍ , പാരീസൊ ,ലണ്ടനോ എന്നു പോലും തനിക്കറിയാത്ത ഒരാള്‍ , പത്രസമ്മേളനം നടത്തുമ്പോള്‍ പ്രജാപതി കോപിച്ചതെന്തിനേ.കാരണം കൈരളിയായതിനാലാണ്. ഇന്ത്യവിഷനോ മനോരമയോ പോലും തനിക്കെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കും എന്ന്‍ അച്യുതാനന്ദനറിയാം.

വി എസി ന് ആരെയും വിമര്‍ശിക്കാം,തെറിപറയാം, വെറുക്കപ്പെട്ടവനാക്കാം, പട്ടിയാക്കാം,കുരങ്ങനാക്കാംഒരു കണ്ടീഷന്‍ മാത്രം, ആരും തിരിച്ചു പറയരുത്.

ബ്രിട്ടാസിനെ ബ്രൂട്ടസ്സാക്കി.മുകുന്ദന്‍ ഏഴാം കൂലിയായി.മാധവന്‍ കുട്ടി എക്സ്പ്രസ്സിനു വെളിയിലായി.( അതിനെന്ത് പിണറായിക്ക് അതോടെ ഉറച്ച ഒരു അനുയായിയെ കിട്ടി.).
അച്യുതനന്ദനെ ദീപിക തൊട്ടപ്പോള്‍ നമ്മള്‍ സടകുട്ഞ്ഞെഴുനേറ്റു.
ഫാരിസിനെ അര്‍ശസ് കഴിഞ്ഞാല്‍ ഏറ്റവും വെറുക്കപ്പെട്ട ഒന്നാക്കി. പത്രത്തിന്റെ ഉടമാവകാശത്തെ കുറിച്ച് നമ്മള്‍ നെടുങ്കന്‍ ലേഖനങ്ങള്‍ എഴുതി. ചാനലുകളില്‍ ദീര്‍ഘദൂര ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ഒടുവില്‍ ദീപിക ഇട്ടെറിഞ്ഞ് ഫാരിസ് ഓടി. മദ്രാസിലേക്കൊ,സിംഗപൂരിലേക്കൊ.
യുദ്ധം ജയിച്ച് നമ്മള്‍ ആര്‍ത്തുവിളിച്ചു. റൂപ്പര്‍ട്ട് മറ്ഡോക്ക് വന്നതോ ഏഷ്യാനെറ്റ് വാങ്ങിയതോ നമുക്ക് വിഷയമല്ല. റൂപ്പര്‍ട്ട് മര്‍ഡോക്ക് അച്യുതാനന്‍ന്ദന്റെ ശത്രു ആകാത്തിടത്തോളം കാലം അച്യുതാനന്ദ പ്രതിരോധ സമിതിക്ക് അല്ല അധിനിവേശപ്രതിരോധ സമിതിക്ക് അതിലെന്തു കാര്യം.


കോടികളുടെ അഴിമതി ആരോപണ വിധേയരായവരെ പാര്‍ട്ടിക്കു പുറത്താക്കണമെന്നു വി.എസ്.

അഴിമതിക്കെതിരായ പോരാട്ടം താന്‍ തുടരുമെന്നും മുഖ്യമന്ത്രി.
നല്ല
കാര്യംപത്രങ്ങളില്‍ സൂപ്പര്‍ ലീഡ്.
അച്യുതാനന്ദന് മുന്‍പ് ഒരു സി പി എം കാരന്‍ ആ കസേരയില്‍ ഇരുന്നിട്ടുണ്ട്. ഏറനാടിന്റെ നിഷ്കളങ്കതയുമായി ഒരു കണ്ണൂര്‍ കാരണവര്‍. നായനാര്‍.
അന്ന് മുഖ്യമന്ത്രിക്ക് ഇതു പോലൊരു പ്രസ്താവന നടത്താന്‍ കഴിയുമായിരുന്നോ.

സി.പി.എമില്‍ കോടികളുടെ അഴിമതി ആരോപണം ആദ്യം ഉന്നയിക്കപ്പെടുന്നത് ജയരാജനെതിരയൊ പിണറായിക്കെതിരെയോ അല്ല.
തോഴരേ സി.പി.എമ്മിന്റെ ആദ്യത്തെ കോടിപതി സര്‍വശക്തനായ സഖാവ് വി. എസ്. അച്യുതനന്ദനാണ്‍.
അതുന്നയിച്ചത് ഒരു ചെന്നിത്തലയോ ഒരു ഹക്കിമോ അല്ല. അത് സര്‍വാദരണീയനായ കെ.പി.പി.നമ്പ്യാരാണ്‍. അതും ചാനലുകളില്‍ പൊട്ടിക്കരഞ്ഞുകൊണ്ട്.
‘കണ്ണൂരില്‍ താപനിലയം സ്ഥാപിക്കാന്‍ അച്യുതനന്ദന്‍ എന്നോട് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടു."
ഇത്തരത്തിലുള്ള അഴിമതിക്കാരെ പുറത്താക്കണം എന്ന് അന്ന് സഖാവ് ഇ.കെ.നായനാര്‍ പ്രസ്താവന പുറപ്പെടുവിപ്പിച്ചില്ല. എന്തുകൊണ്ട്?.
തോഴരേ
നായനാര്‍ കമ്മ്യൂണിസ്റ്റായിരുന്നു.
അച്യുതാനന്ദന്‍ അതല്ലായിരുന്നു.
തോഴരേ മറക്കാമോ നിങ്ങള്‍ക്കാകാഴ്ച. വി.എസ്. സര്‍വാധിപതിയായി എകെജി സെന്ററില്‍ വാണരുളുന്ന കാലം. അന്നത്തെ മുഖ്യമന്ത്രി നമ്മുടെ പാവം ഇകെ.നായനാര്‍ സെക്രട്ടേറിയേറ്റില്‍ നിന്നും ഓരൊ ഫയലുമായി എ.കെ.ജി.സെന്ററിന്റെ പടികയറുന്ന കാഴ്ച.- അന്ന് ചാനലുകളില്ലായിരുന്നു.- എത്രയോ പത്രങ്ങളില്‍ വന്നിരുന്നു. ആന്റണിയും മനോരമയും പറഞ്ഞു. സമാന്തര സെക്രട്ടറിയേറ്റ്. ഇന്നത്തെ മുഖ്യമന്ത്രിയോട് ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി ഒരു ഫയല്‍ ആവശ്യപ്പെട്ടാല്‍ തോഴരേ നിങ്ങള്‍ വെറുതെയിരിക്കുമോ?.
പാവം നായനാര്‍. അദ്ദേഹം ശുദ്ധനായിരുന്നു.
അച്യുതാനന്ദന്‍ ഒരിക്കലും അതല്ലായിരുന്നു.

അച്യുതാനന്ദനും വിജയനും കാരാട്ടും ചേര്‍ന്ന് പോളിറ്റ് ബ്യൂറോ കൂടുന്നു. എ.ഡി.ബി.കരാര്‍ അംഗീകരിക്കുന്നു. സംസ്ഥാനത്ത് പാര്‍ട്ടി സെക്രെട്ടറിയേറ്റ് കൂടുന്നു. എ.ഡി.ബി.കരാര്‍ അംഗീകരിക്കുന്നു. വകുപ്പു മന്ത്രി പാലോളി കരാറ് ഒപ്പിടുന്നു. മുഖ്യമന്ത്രി പ്രസ്താവിക്കുന്നു." ഞാന്‍ അറിഞ്ഞിട്ടില്ല. " പാണന്മാര്‍ ഏറ്റു വിളിക്കുന്നു." പ്രജാപതി അറിഞ്ഞിട്ടില്ല." ശരിയാണ്‍, മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല. പക്ഷേ അച്യുതാനന്ദന്‍ അറിഞ്ഞില്ലേ., പോളിറ്റ് ബ്യൂറോയില്‍ ,കേന്ദ്രകമ്മിറ്റിയില്‍,സംസ്ഥാന സെക്രട്ടറിയേറ്റില്‍ .അച്യുതാനന്ദന്‍ വേറേ മുഖ്യമന്ത്രി വേറേയെന്ന് പാണന്മാര്‍. അവര്‍ പ്രജാപതിയുടെ കണ്ടിയെ പുകഴ്തുന്നു.

ഓര്‍ക്കുന്നുണ്ടോ പഴയ അചുതാനന്ദനെ.
പിണറായിയും ബേബിയും കൂടി പൊന്നുകെട്ടി എഴുന്നള്ളിച്ച ആ വിഗ്രഹത്തില്‍ കരിപുരട്ടി നമുക്ക് കാഴ്ച വച്ചത് തോഴരേ നിങ്ങളായിരുന്നു.
ലണ്ടനില്‍ പഞ്ചനക്ഷത്ര ആശുപത്രിയില്‍ കോട്ടും സൂട്ടുമിട്ട് കിടന്ന പഴയ സഖാവിനെ ഓര്‍മയുണ്ടോ. " ഇവിടത്തെ തുക്കടാ ആശുപത്രിയില്‍ കിടന്ന് നശിക്കാനുള്ളതാണോ എന്റെ ജീവന്‍" എന്ന് ആ തൊഴിലാളി നേതാവ് ചോദിച്ചത് ജനങ്ങള്‍ക്ക് എത്തിച്ചു കൊടുത്തത് തോഴരേ നിങ്ങളായിരുന്നു.
പഞ്ചനക്ഷത്രനായ അച്യുതനന്ദന്റെ ചിത്രവും മലമൂത്രത്തില്‍ അഭിഷിക്തനായ ഒന്‍പതാം വാര്‍ഡിലെ വ്രുദ്ധന്റെ ചിത്രവും ഒരുമിച്ച് അച്ചടിച്ചാണ്‍ എ.കെ.ആന്റണി തെരെഞ്ഞെടുപ്പില്‍ വിജയം കൊയ്തത്.
അച്യുതനന്ദന്റെ ലണ്ടനിലെ ചികിത്സ സര്‍ക്കാര്‍ ചെലവിലല്ല, പാര്‍ട്ടിയാണ് ചെലവ് വഹിച്ചത് എന്ന് അന്നത്തെ വിശ്വസ്തന്‍ പിണറായി നാടുനീളെ പ്രസംഗിച്ചിട്ടും തോഴരേ നിങ്ങള്‍ക്ക് ത്രുപ്തി വന്നില്ല.
കേരള സര്‍വകലാശാലയില്‍ പി.എച്ച്.ഡി ക്കു പഠിക്കാന്‍ അച്യുതാനന്ദപുത്രന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി എന്ന് കെ.എസ്.യു.
പഠിക്കാനാണ്‍, തൊഴിലിനല്ല. അതില്‍ പതിരില്ല. ഏകലവ്യന്റെ പിന്മുറക്കാരല്ലെ നമ്മള്‍. ദീപിക മാത്രം വാര്‍ത്ത അച്ചടിച്ചു. മറ്റുള്ളവര്‍ കണ്ണടച്ചു.
തോഴരേ അത് പിണറയിയുടെ മകനായിരുന്നെങ്കിലോ?.
ഞാനൊരു ബാലനശക്തനെന്നാകിലും
മാനിയാമെന്നുടെ താതനെയോര്‍ക്ക നീ
പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ഷാജഹാനെന്നു പിണറായി.
പാവം പിണറായിക്കുമറിയാം ഷാജഹാന്‍ പോസ്റ്റുമാന്‍ മാത്രമാണെന്നു. കത്ത് കൊണ്ടു കൊടുക്കുന്നവനെ തെറി വിളിക്കുന്നത്, കത്തെഴുതുന്നവനെ തെറിവിളിക്കാന്‍ കഴിവില്ലാത്തതിനാലാണ്‍.
കേരളത്തിലെ മാധ്യമസിന്‍ഡിക്കേറ്റിന്റെ തലവന്‍ അച്യുതാനന്ദന്‍ മാത്രമാണ്‍. ആ ശിരസ്സില്‍ നിന്നുള്ള ഉത്തരവുകള്‍ മാത്രമാണ്‍ ,തോഴരേ പാണന്മാര്‍ അനുസരിക്കുന്നത്.
മാധ്യമങ്ങളെ വിരല്‍ത്തുമ്പില്‍ നിര്‍ത്താന്‍ ഇ.എം.എസ്സിന്‍ കഴിഞ്ഞില്ല. അച്യുതമേനോന്‍ കഴിഞ്ഞില്ല. നായനാര്‍ക്കും കഴിഞ്ഞില്ല.
പക്ഷേ അച്യുതനന്ദന്‍ പറയുന്നിടത്ത് മാധ്യമങ്ങള്‍ അച്ചു നിരത്തുന്നു. കാരണം
തോഴരേ അവര്‍ കമ്മ്യൂണിസ്റ്റായിരുന്നു.
അച്യുതാനന്ദന്‍ എന്നേ അതല്ലാതായിരിക്കുന്നു.
പാര്‍ട്ടി വിട്ടുപോയാല്‍ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല എന്ന ഇ.എം.എസ്സിന്റെ വാക്യം അച്യുതാനന്ദന്‍ നല്ല ഓര്‍മയുണ്ട്.
അതിനാല്‍ അച്യുതാനന്ദന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ശരീരം സി.പി.എമ്മില്‍ ഉപേക്ഷിച്ചു പോന്നു. പോളിറ്റ് ബ്യുറോ മുതല്‍ സ്റ്റേറ്റ് കമ്മിറ്റി വരെ പങ്കെടുക്കുന്നത് ഒരു പാര്‍ട്ടിവിരുദ്ധന്റെ ശരീരമാണ്‍.
അതുകൊണ്ട് പാര്‍ട്ടി ഒരിക്കലും അച്യുതാനന്ദനെ പുറത്താക്കാതിരിക്കാന്‍ നമുക്ക് കവിതകള്‍ പാടാം. കീര്‍ത്തനങ്ങള്‍ രചിക്കാം. ഇത് സി.പി.എം. എന്ന പിശാചിനെ തറക്കാനുള്ള ആണിയാണ്‍. ശക്തിയായി അതിനെ അടിച്ചു താഴ്തുക. അത് പൊടിഞ്ഞ് ധൂളികളായി വായുവില്‍ വിലയം പ്രാപിക്കട്ടേ.!
പിശാചിനെ തറച്ച ശേഷം ആണിയുടെ വഴി എങ്ങോട്ടാണ്‍?. അതെന്തിന്‍ നമ്മളറിയണം. നമുക്ക് ചാനലുകളുണ്ടല്ലോ, അവിടെ ചര്‍ച്ച ചെയ്ത് ജീവിക്കാം.

അല്ലെങ്കില്‍ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം

Monday, May 25, 2009

ഒരു വലിയ പ്രശ്നം

ബ്ലോഗിലേക്കായി സേവ് ചെയ്ത ഡ്രാഫ്റ്റ് മാറ്റര്‍ എഡിറ്റ് ചെയ്യാന്‍ ഓപ്പണ്‍ ആകുവാന്‍ വളരെ താമസിക്കുകയോ ചിലപ്പോള്‍ ഓപ്പണ്‍ ആകാതിരിക്കുകയോ ചെയ്യുന്നു.

അറിവുള്ള മഹാജനങ്ങള്‍ അടിയനില്‍ കനിവുണ്ടായി സഹായിക്കാന്‍ അപേക്ഷ.

Thursday, May 21, 2009

നടി അപമാനിക്കപ്പെടുമ്പോള്‍

പ്രശസ്ത സിനിമാ താരം ശ്രിയ അപമാനിക്കപ്പെട്ടു. തമിഴ്നാട്ടില്‍ ഒരു ദേവീ സന്നിധിയില്‍ തൊഴുതു നില്‍ക്കുമ്പോള്‍ ഒരു യുവാവ് പിന്നില്‍ നിന്നും അപമാനിക്കുകയായിരുന്നു. വെട്ടിത്തിരിഞ്ഞ ശ്രിയ അയാള്‍ക്ക് മുഖമടച്ച് ഒന്നു കൊടുത്തു. ശ്രിയയുടെ അംഗരക്ഷകര്‍ അയാളെ ചതച്ച് ഇഞ്ചപ്പരുവമാക്കി. ക്ഷേത്രത്തിലെ തൂപ്പുകാരനായിരുന്നു അയാള്‍. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുകയാണന്നും അതിനെതിരെ ശക്തിയായി പ്രതികരിക്കണമെന്നും ശ്രിയ അഭിപ്രായപ്പെട്ടു.
മംഗളം ദിനപത്രം
ശ്രിയ തമിഴ് നാട്ടിലെ പ്രശസ്ത സിനിമാ നടിയാണ്. ശിവാജി യുടെ വിജയം ശ്രിയയെ സൂപ്പര്‍ താരപദവിയിലെത്തിച്ചിട്ടുണ്ട്. മനോഹാരിത തുളുമ്പുന്ന വേഷങ്ങളില്‍ സിനിമാ പോസ്റ്ററുകളില്‍ ശ്രിയ നിറഞ്ഞു നില്‍ക്കുന്നു.
താരാരാധന കടുത്തവരാണ് തമിഴര്‍. പ്രിയ നടിമാര്‍ക്ക് ക്ഷേത്രങ്ങള്‍ ഉണ്ടാക്കി വരെ അവര്‍ ആരാധന പ്രകടിപ്പിക്കുന്നു. അഭിനയിക്കപ്പെടുന്ന കഥാപാത്രത്തില്‍ നിന്നും വ്യതിരിക്തമായ ഒരു വ്യക്തിത്വം താരത്തിനു കല്പിക്കുന്നില്ല പ്രേക്ഷകന്‍. ഖുഷ്ബുവും കെ.ആര്‍.വിജയയും അമ്മ ദൈവങ്ങളായതും ദീപിക ചിക്ലിയ വാല്‍മീകി സീതയെ അധികരിച്ചതുമൊക്കെ ഉദാഹരണങ്ങള്‍.
പക്ഷെ ഇവിടെ ഒരു നടി അപമാനിക്കപ്പെട്ടു. അതും ദേവി സന്നിധിയില്‍ വച്ച്. സുശക്തരായ ബോഡി ഗാര്‍ഡുമാരുടെ അകമ്പടിക്കിടയിലാണ് പീഡനം നടന്നത്.
ശ്രിയ എന്ന നടി എന്താണ് തിയേറ്ററില്‍ പ്രേക്ഷകന് നല്‍കുന്നത്?.
സമീപ കാല സിനിമയുടെ മാറുന്ന മുഖങ്ങളിലൊന്നാണ് ശ്രിയ. ആകാര സൌഷ്ഠവത്തിന്റെ ആകെത്തുകയാണ് നടി എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം. അമാനുഷികനായ ഒരു സൂപ്പര്‍ താരത്തിന്റെ സിനിമയില്‍ നടിക്ക് കാഴ്ച വയ്ക്കാനുള്ളത് ശരീരം മാത്രം, അഭിനയമല്ലാ. നായകനില്ലാത്തതും തനിക്കുള്ളതുമായ പ്രത്യേക അവയവങ്ങളുടെ പ്രദര്‍ശന ഭംഗിയാല്‍ നടിയും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. വില്ലന്മാരില്‍ നിന്നു രക്ഷപെട്ടോടുമ്പോള്‍ , കുളിക്കുമ്പോള്‍, ന്രൂത്തം ചെയ്യുമ്പോള്‍ നടിക്ക് കാഴ്ച വയ്ക്കാനുള്ളത് വികാരഭരിതമായ മുഖമല്ല, വസ്ത്രാഞ്ചലത്തിലൂടെ വെളിപ്പെടുന്ന മായക്കാഴ്ചയുടെ അനുഭൂതിയത്രെ.
സിനിമയില്‍ നടി ഭംഗിയുള്ള ഒരു ശരീരം മാത്രമായി അപമാനിക്കപ്പെടുന്നു. രണ്ടര മണിക്കൂര്‍ നേരത്തെ വിനോദത്തിന് തിയേറ്ററില്‍ കയറുന്ന പ്രേക്ഷകന് നടിക്കു കാഴ്ചവയ്ക്കാനുള്ളത് ശരീരം മാത്രമാണ്. കണ്ഠത്തില്‍ നിന്ന് അധോഗമനവും ഊരുക്കളില്‍ നിന്ന് പുരോഗമനവും. വസ്ത്രത്തിന് ചുരുങ്ങാവുന്നതിന്റെ പരിധിയിലേക്ക് അത് ചുരുങ്ങിയെത്തും. നടി ഇവിടം കൊണ്ട് നിര്‍ത്തുന്നു. ബാക്കി അനാവരണം ചെയ്യേണ്ടത് പ്രേക്ഷക ഹ്രിദയമാണ്. ഉള്ളിലുള്ളത് സങ്കല്പിച്ചെടുക്കാന്‍ ആവശ്യത്തിലധികം ക്ലൂ കള്‍ നടി നല്‍കിക്കഴിഞ്ഞു. ഭാവനയുടെ അനന്തസാധ്യതകളില്‍ ബാക്കി അവന് അനാവരണം ചെയ്യാം. അനാവ്രുത ശരീരങ്ങള്‍ നാട്യ ശിരസ്സില്‍ ചേര്‍ത്തുവച്ച് അവന് സ്വര്‍ഗ്ഗയാത്ര നടത്താം. കാണാത്തത് കണ്ടെത്താനുള്ള മനസ്സിന്റെ വെമ്പല്‍. നേരിട്ടല്ലാത്ത തന്റെ ശരീര പ്രദര്‍ശനത്തില്‍ നടി സംത്രിപ്തയാകുന്നു. താരാരാധനയുടെ പരകോടിയത്രേ അത്.
എന്താണ് സിനിമാ ന്രുത്തരംഗം നമുക്ക് കാണിച്ചു തരുന്നത്. കാവ്യത്തിന്റെ ആത്മാവ് വക്രോക്തി യെന്നു കുന്തകന്‍. സിനിമാ ന്രുത്തരംഗത്തിന്റെ ആത്മാവും വക്രതയാണ്. നടിയുടെ ശരീര വക്രത. സ്ത്രീ ശരീരത്തിന്റെ മുന്നിലേക്കും പിന്നിലേക്കുമുള്ള സ്വാഭാവിക വക്രതകളാണ് സിനിമാ ന്രുത്ത രംഗത്തിന്റെ ആത്മാവ്. ഹേ ഈശ്വരാ നീ സ്ത്രീ ശരീരത്തിന് ഇത്ര വക്രത നല്‍കിയില്ലായിരുന്നു എങ്കില്‍ നമ്മുടെ സിനിമാ ലോകം എന്തു മാത്രം ശുഷ്കമാകുമായിരുന്നു.
വെറും ന്രുത്തരംഗത്തിലൊതുക്കി നീചഭാഷണം നടത്തുന്നോ ദുഷ്ടാ............?. സ്ത്രീ കഥയുടെ ആത്മാവാണ്, ശരീരമാണ്. അവള്‍ കരയുന്നുണ്ട്, കോപിക്കുന്നുണ്ട്, നായകനെ എതിര്‍ക്കുന്നുണ്ട്. ഈ രംഗങ്ങളില്‍ പ്രേക്ഷകന്‍ അവളുടെ വികാരങ്ങളില്‍ പങ്കുചേരുന്നില്ലേ. രംഗത്തു പ്രദര്‍ശിപ്പിക്കുന്ന തുഷ്ടിയില്‍ തുഷ്ടനും ശോകത്തില്‍ ശോകവാനും അല്ലേ സഹ്രുദയന്‍?. വെറും ഐറ്റെം ഡാന്‍സുകളില്‍ മാത്രം വികാരം കൊള്ളാന്‍ മനോരോഗിയാണോ പ്രേക്ഷകന്‍.
നായികയുടെ വിഷാദത്തെ പ്രേക്ഷകന്‍ എങ്ങിനെ കാണുന്നു എന്നതിന് കാളിദാസന്‍ ഉദാഹരിക്കുന്നു.
“ ക്രുച്ച്ഛേറേണൊരു യുഗം വ്യതീത്യ സുചിരം ഭ്രാന്ത്വാ നിതംബസ്ഥലേ
മധ്യേസ്യാ സ്ത്രിവലീതരംഗ വിഷമേ നിഷ്പന്ദതാമാഗതാ
മദ്ദ്രിഷ്ടി സ്ത്രിഷിതേവ സസ്രതിശനൈരരുഹ്രു തുംഗൌ സ്തനൌ
സാകാംഷാ മുഹുരീഷതേ ജലലവപ്രസ്യന്ദിനീ ലോചനേ..........“

ദാഹാര്‍ത്തമായ എന്റെ കണ്ണ് അവളുടെ തുടകളില്‍ നിന്ന് പണിപ്പെട്ട് വിട്ടകന്നു ഏറെ നേരം അരക്കെട്ടില്‍ ചുറ്റിക്കറങ്ങി,ത്രിവലികളാല്‍ ചുളിവാര്‍ന്ന മധ്യഭാഗത്ത് നിശ്ചലമായി നിന്ന് ഇതാ ഉന്നതമായ സ്തനങ്ങളില്‍ പതുക്കെ കയറി കണ്ണീരൊഴുക്കുന്ന ആ കണ്ണുകളെ ആകാംക്ഷയോടെ വീണ്ടും നോക്കുന്നു.
നായികയുടെ ചിത്രം കണ്ട അവസ്ഥയാണ് ഈ വിവരിച്ചത്.
ഇതല്ലേ സിനിമയില്‍ നടി കരയുമ്പോള്‍ നമ്മളും ചെയ്യുന്നത്.
മാറിടത്തിന്റെ മുഴുപ്പുകള്‍, ജഘനത്തിന്റെ വിരിവുകള്‍. ഇതല്ലേ നമുക്ക് കാമ്യം.
തുറന്നു വച്ച ക്യാമറക്കു മുന്നില്‍ ജഘന ന്രിത്തമാടുന്ന നായിക അഭ്രപാളിക്കു മുന്നില്‍ കണ്മിഴിച്ചു നില്‍ക്കുന്ന ആയിരങ്ങളെ രതിയിലേക്ക് ഉണര്‍ത്തുകയാണ്. രണ്ടര മണിക്കൂറിന്റെ നയന ഭോഗം. തിയേറ്റര്‍ വിടുമ്പോള്‍ കാമത്തിന്റെ വെടിമരുന്ന് അവന്റെ ശിരസ്സില്‍ നിറക്കപ്പെടുന്നു. നടി അവന്റെ സിരാപടലങ്ങളില്‍ കത്തിപ്പടരുകയായി. ഷൂട്ടിങ് കഴിഞ്ഞ് പണവും വാങ്ങി സ്വകാര്യതയുടെ സുരക്ഷിതത്വത്തില്‍ നടി ആചമിക്കുമ്പോള്‍ നടിയെ കിടപ്പറയിലേക്കു വലിച്ചുകൊണ്ടു വരുന്നു പ്രേക്ഷകന്റെ തലച്ചോറ്.
ഇത് അബോധപൂര്‍ണമായ ഒരു പ്രക്രിയയല്ല. നടിക്കുന്ന നടിയും സംവിധായകനും നിര്‍മാതാവുമൊക്കെ പ്രേക്ഷകന്റെ അരക്കെട്ടിന്റെ ഈ ബലഹീനത തന്നെയാണ് ലക്ഷ്യമിടുന്നത്.
പോസ്റ്ററുകളില്‍ മുലക്കച്ചയും ബിക്കിനിയും വിടര്‍ന്ന കാലുമായി ഇരിക്കുന്ന നടികള്‍ പ്രേക്ഷകന് തിയേറ്ററില്‍ എത്താനുള്ള സൂചകങ്ങളാണ്. ദീരോദാത്തനതിപ്രതാപഗുണവാനായ നായകന്‍ നായികമാര്‍ക്ക് ചേര്‍ന്നു നില്‍ക്കാനുള്ള ഒരു ഉപകരണം മാത്രം. അംഗിയായ രസം കാമം മാത്രം.
ഊരുമൂല നഖമര്‍ഗ്ഗപങ്ക്തിഭി
സ്തത്ക്ഷണം ഹ്രുതവിലോചനോ ഹര
വാസസ പ്രശിഥിലസ്യ സംയമം
കുര്‍വതിം പ്രിയതമാവവാരയത്.
കുമാരസംഭവം.
ഔചിത്യ വിചാര ചര്‍ച്ചയില്‍ ക്ഷേമേന്ദ്രന്‍ ഉദാഹരിക്കുന്നു. ഉദാത്ത വ്യക്തികളില്‍ ഉദാത്ത സ്വഭാവം മാത്രമേ വര്‍ണ്ണിക്കാവൂ. ശിവനെ സംഭോഗലീലയിലേക്ക് കൊണ്ടുവന്നത് അനൌചിത്യമെന്ന് ക്ഷേമേന്ദ്രന്‍.
സിനിമയിലും ഉദാത്ത സ്വഭാവിയാണ് നായകന്‍. ഏക പത്നി, കാമുകി. പരസ്ത്രീ ബന്ധമില്ല.
പക്ഷെ ന്രുത്തരംഗങ്ങളില്‍ ജട്ടിയിട്ട നടിമാര്‍ നായകനു ചുറ്റും തുള്ളിച്ചാടും. അവളുടെ അരക്കെട്ടില്‍ അവന്‍ പ്രേമപൂര്‍വം അടിക്കും,കടിക്കും . ന്രുത്തം ഒഴിച്ചാല്‍ ഇവന്‍ ഗംഭീര സ്വഭാവിയത്രെ. നമിതയും നയന്താരയും ശ്രിയയുമൊക്കെ അവിഭാജ്യഘടകങ്ങളാകുന്നത് ന്രുത്ത രംഗത്തിലാണ്. ഐറ്റെം ഡാന്‍സുകള്‍ എന്ന് ഓമന പേര്. തുളുമ്പുന്ന മാറിടങ്ങളും തുള്ളിക്കളിക്കുന്ന മാറിടങ്ങളും മാറി. വീശിയെറിയുന്ന കുചദ്വന്ദങ്ങളായി. ഗജ രാജ വിരാജിതമന്ദഗതിയല്ല വണ്ടു പോലെ പമ്പരം പോലെ കറങ്ങുന്ന അരക്കെട്ടുകള്‍.
സാധാരണ പ്രേക്ഷകന് നടിയെ തിരിച്ചറിയാന്‍ ഇന്ന് മുഖം വേണ്ട. അതിനു താഴോട്ടുള്ള ഏതു ഭാഗവും അവന് മന പാഠം. വാള്‍ പേപ്പറുകളില്‍, ഡെസ്ക് ടോപ്പുകളില്‍, മനസ്സിന്റെ ചില്ലു ജാലകത്തില്‍ വരെ നമിത തിരിഞ്ഞു നില്‍ക്കുന്നു.
ശരീരവക്രത ശാരീരത്തിലേക്ക് എത്തിയതിന്റെ ഉദാഹരണങ്ങളാണ് റിയാലിറ്റി ഷോകള്‍
ഇല്ലാത്ത മാറിടവും തള്ളാത്ത ചന്തിയുമായി പിഞ്ചു കുട്ടികള്‍ റിയാലിറ്റി ഷോ കളില്‍ ശരീരം വീശിയെറിയുന്നു. “പാട്ട് നന്നായി, അപ്പിയറന്‍സ് പോര.” അര്‍ഥം വ്യക്തം . നിന്റെ ശരീരം അത്ര മുഴുത്തിട്ടില്ല അതിനാല്‍ നിനക്ക് മാര്‍ക്കില്ല.
ജാനകിയും സുശീലയും അവതരിപ്പിച്ച ഗാനമേളകള്‍ അരങ്ങൊഴിഞ്ഞു. അവിടെയും മുഴുത്ത ഗായികമാര്‍ക്ക് പ്രിയം. തുള്ളാത്ത ഗായികയെ അമ്പലപ്പറമ്പുകള്‍ക്കും വേണ്ട. സ്റ്റേജിലെ തുള്ളലിന്റെ കയോസിസ് അടുത്തിരിക്കുന്ന പ്രേക്ഷകയുടെ നിതംബത്തിലാകുമ്പോള്‍ അടി പൊട്ടിപ്പുറപ്പെടുന്നു. ഗാനമേള കത്തിക്കുത്തിലെത്തുന്നു.
നടി എന്നത് ഒരു ശരീരം മാത്രമാക്കി. പിന്നീടതിനെ ചില ശാരീരികാവയവങ്ങള്‍ മാത്രമാക്കി.
മാത്രുത്വത്തിന്റെ മഹനീയത എന്നൊക്കെ വിശേഷിപ്പിക്കുന്ന പൊക്കിള്‍ക്കൊടി , സിനിമാ ന്രുത്ത രംഗത്തെ എറ്റവും വിലയേറിയ താരമാണ്. മാറിടം,പൊക്കിള്‍കൊടി,നിതംബം ഇവയാല്‍ വലയം ചെയ്യപ്പെട്ട നായകന്‍ മാത്രമത്രേ സിനിമാ ന്രുത്തം.
നടികളുടെ ഈ മറ നീക്കി കാട്ടലിന് പിഴയൊടുക്കേണ്ടി വരുന്നത് സാധു സ്ത്രീകളാണ്. ഉടുപ്പിലും തോളിലും പിന്നു കുത്തി വയറും പൊക്കിളും മറച്ചും പര്‍ദയുടെ കരിമ്പടത്തില്‍ ആണ്ടു മുങ്ങിയും കൊത്തിവലിക്കുന്ന കണ്ണുകളീല്‍ നിന്ന് അവര്‍ രക്ഷ തേടുന്നു.
നടി ഉണര്‍ത്തി വിട്ട വികാരങ്ങള്‍ , ഉഷ്ണമേഖലകളില്‍ ഹസ്തഭോഗങ്ങളിലൊതുങ്ങാതെ പിഞ്ചു കുട്ടികളിലേക്കു വരെ നീളുന്നു. യാത്രക്കിടയിലും പണിയിടത്തിലും ആഫീസിലും സ്കൂളിലും ഒക്കെ സ്ത്രീക്ക് കാത്തു സൂക്ഷിക്കേണ്ടി വരുന്നത് സിനിമ സംഭാവന ചെയ്ത മൂന്ന് അവയങ്ങളാണ്.
മാറിടം,നിതംബം,പൊക്കിള്‍കൊടി.
കാമോത്സുകനായ പുരുഷന്റെ കണ്ണുകള്‍ ഇവ തേടി നടക്കുന്നു.
ഹൈ സെക്യുരിറ്റിയുടെ സുരക്ഷിതത്വത്തില്‍ നടി ദേവീ ദര്‍ശനം നടത്തുമ്പോള്‍ , പാവം ഇരകള്‍ തെരുവില്‍ വേട്ടയാടപ്പെടുമ്പോള്‍ , ആ തൂപ്പുകാരന്‍ മുനിയാണ്ടിയെ അല്പം അഭിനന്ദിക്കാതെ വയ്യ.

ഉപമാനത്തെ വിട്ട് ഉപമേയത്തെ തന്നെ പിടിച്ചല്ലോ മുനിയാണ്ടി.

Wednesday, May 20, 2009

അറിയാത്ത തെറ്റ്.

വളരെ പണ്ട്,

എല്ലാ സര്‍ക്കാര്‍ ആഫീസും പോലെ തന്നെ ഇവിടെയും.പഴയ കസേര,പഴയ മേശ, പഴയ അതേ മുഖങ്ങള്‍.
ഇതിനിടയിലേക്കാണ് അനിത വന്ന്കയറിയത്.
അതോടെ ആഫീസ് ഒന്ന് ഇളകി മറിഞ്ഞു.
പതിനൊന്നരക്കും പന്ത്രണ്ടിനുമൊക്കെ വന്നിരുന്ന മാന്യന്മാരൊക്കെ പത്തു മണിക്കു മുന്‍പു തന്നെ ആഫീസിലെത്തിതുടങ്ങി.

എന്തൊരു ക്രിത്യത


മുണ്ടുടുത്തു വരുന്ന അരവിന്ദന്‍ പാന്റ്സ് ധരിച്ചും തല ചീകാത്ത സുധാകരന്‍ സ്പ്രേ അടിച്ചുമൊക്കെ വന്നു തുടങ്ങി.
എല്ലാപേരും തമാശക്കാര്‍
എല്ലാപേര്‍ക്കും എപ്പോഴും സൌഹ്രുദം.

അങ്ങിനെയിരിക്കെ എനിക്കൊരു പറ്റു പറ്റി

സര്‍ക്കാര്‍ ആഫീസിന്റെ പരിമിതമായ സൌകര്യങ്ങളില്‍ ഞങ്ങള്‍ ജീവിച്ചു പോരുകയായിരുന്നു.

ആണിനും പെണ്ണിനും ഒരു ടോയ് ലറ്റ്.

പ്രക്രുതിയുടെ വിളി കലശലായ ഒരു സാഹചര്യത്തില്‍ ഓടിചെന്ന് വാതില്‍ തുറന്നപ്പോള്‍ അകത്ത് അനിത

......................................

പെട്ടെന്ന് പുറത്തിറങ്ങി. തിരിഞ്ഞോടി

സീറ്റില്‍ ചെന്നിരുന്നു.


....................................................


അഞ്ചു മിനിട്ടു നേരത്തെ നിശബ്ദത


.................................................


വാതില്‍ വീണ്ടും തുറന്നു. അനിത പുറത്തിറങ്ങി.


....................................


കുനിഞ്ഞിരുന്നാണങ്കിലും ഞാന്‍ അവളെ നോക്കതെ നോക്കി.

ഒന്നും പിടികിട്ടുന്നില്ല. ദൈവമേ ഒരു പീഡനക്കേസ് തല പൊക്കുകയാണോ?.
ജോസഫ്, നീലന്‍,
സന്തോഷ് മാധവന്‍, പട്ടികയിലേക്ക് ഒരുത്തന്‍ കൂടി
മനസ്സാക്ഷി പറഞ്ഞു.” അറിയാതെ പറ്റിയതല്ലെ. നീ ചെന്നു ഒരു സോറി പറ”

പതിയെ എണീറ്റ് അനിതയുടെ അടുത്തു ചെന്നു.

അനിതക്കു മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ പറഞ്ഞു.

“ സോറി ,അറിയാതെ പറ്റിയതാണ്‍ , ആരോടും പറയരുത്’.”

കക്ഷിയുടെ മുഖത്തേക്ക് ചോര ഇരച്ചു കയറുന്നതു ഞാന്‍ കണ്ടു.

പിന്നെ അവിടെ നില്‍ക്കണ്ട എന്നു ഒരു ഉള്‍വിളിയായി ഭഗവാന്‍ എന്നെ അറിയിച്ചു.

തിരികെ സീറ്റില്‍ വന്നിരുന്നു.

ഞാന്‍ എണീറ്റ് പോകുന്നതും തിരികെ വരുന്നതും അനിതയുടെ മുഖവുമൊക്കെ പലരും ശ്രദ്ധിച്ചിരുന്നു.

അഭ്യുദയകാംക്ഷികള്‍ അനിതയുടെ അടുത്തെത്തി.

കുത്തിയും ചീണ്ടിയും ഓരൊന്ന് ചോദിച്ചു തുടങ്ങി.

ഒടുവില്‍ ഞാനുന്‍ അനിതയും മാത്രം അറിഞ്ഞത് ആഫീസില്‍ പാട്ടായി.

സന്മാര്‍ഗ്ഗവാദികള്‍ പ്രതികരിച്ചു.

ഇതവന്‍ മനപൂര്‍വം ചെയ്തതുതന്നെ. ഇന്നു നടപടിയെടുത്തില്ലങ്കില്‍ ഇവന്‍ ഇനിയും ആവര്‍ത്തിക്കും.

സംഭവം കത്തിപ്പടര്‍ന്നു.

ആഫീസിന്റെ അതിരു വിട്ട് വകുപ്പദ്ധ്യക്ഷന്റെ പക്കല്‍ വരെയെത്തി സംഭവം

അന്വേഷിക്കാന്‍ ജില്ലാ അധികാരി നേരിട്ടെത്തി.

തെളിവെടുപ്പ്

ആദ്യം അനിതയുടെ മൊഴിയെടുത്തു.

അടുത്തത് കുപ്രസിദ്ധനായ ഞാന്‍

വിറച്ചു വിറച്ച് അകത്തേക്കു കയറിചെന്നു.


കട്ടിക്കണ്ണടക്കുള്ളിലൂടെ അദ്ദേഹം എന്നെ ഒന്നു നോക്കി.

“ഓ താനാണോ കക്ഷി”

അതെ സാര്‍. ഞാന്‍ വിക്കി

സാര്‍ ഞാനൊന്നും............................

താനൊന്നും പറയണ്ട,ഞാന്‍ ചോദിക്കുന്നതിനു മാ‍ത്രം ഉത്തരം”

ഞാന്‍ തല കുലുക്കി

“താന്‍ അന്നു കതകു തുറന്നു നോക്കിയപ്പോള്‍ വല്ലതും കണ്ടോ”‘ സത്യം പറയണം”

‘കണ്ടു സാര്‍”

“കണ്ടതെങ്ങിനെ കൊള്ളാമായിരുന്നോ”

ഞാന്‍ വാ പൊളിച്ചു

“എടോ ചോദിച്ചതു കേട്ടില്ലേ , താന്‍ കണ്ട സാധനം കൊള്ളാമായിരുന്നോ എന്ന്?.

“കൊള്ളാമായിരുന്നു”

“ഭാഗ്യവാന്‍, “

‘എടോ അന്വേഷണം അവസാനിച്ചു. നീ നിരപരാധി തന്നെ. അവള്‍ക്ക് ഒരു പരാതീം ഇല്ല എന്ന് അവള്‍ പറഞ്ഞു. ഇവിടത്തെ ചില കിളവന്മാര്‍ കുത്തിപ്പോക്കിയതാണ് ഇതെന്നു അപ്പോഴെ എനിക്കു മനസ്സിലായി.”

ആശ്വാസത്തോടെ ഞാന്‍ പുറത്തിറങ്ങി.

ഇറങ്ങാന്‍ നേരം പിന്നില്‍ നിന്ന് അങ്ങേര്‍ വിളിച്ചു പറഞ്ഞു.

‘ കണ്ടതൊന്നും മനസ്സില്‍ വച്ചേക്കരുത്. നീ ഒന്നും കണ്ടിട്ടില്ല എന്നാ അവളു കരുതിയേക്കണെ.

കാലമെത്ര കഴിഞ്ഞു. അന്നു കണ്ടതൊന്നും മറക്കാന്‍ കഴിഞ്ഞിട്ടേയില്ല ഇന്നും.










മസ്സാജ് പാര്‍ലര്‍

പ്രസ്സ് പൂട്ടിയപ്പോഴാണ് അടുത്ത ഉപജീവന മാര്‍ഗ്ഗം നാരായണന്‍ ആരാഞ്ഞത്. പ്രസ്സിലെ സ്ഥിരം വായിന്നോക്കികളായ ഞങ്ങളൊക്കെ ഓരോ അഭിപ്രായം പറഞ്ഞു. ഓരൊന്നായി പരിശോധിച്ച് നിഷ്കരുണം നാരായണേട്ടന്‍ തള്ളിക്കളഞ്ഞു.

ഒടുവില്‍ നാരായണേട്ടന്‍ ഞങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച പ്ലാന്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.

മസ്സാജ് പാര്‍ലര്‍.

“നാരായണേട്ടാ അതൊക്കെ ഭയങ്കര പാടാണ്.” ഞങ്ങള്‍ വിലക്കുകളിട്ടു.

എല്ലാം തട്ടിത്തെറിപ്പിച്ച് നാരായണേട്ടന്‍ മസ്സാജ് പാര്‍ലര്‍ ഇട്ടു.

ഇത് വിജയകരമായ അഞ്ചാം വര്‍ഷം

ഫെയറി ക്യൂന്‍ മസ്സാജ് പാര്‍ലര്‍.

വിജയ രഹസ്യം......

ഇതു നിങ്ങളോട് പറയുന്നത് ഒരിക്കലും പുറത്തു പറയില്ല എന്ന ഉറച്ച വിശ്വാസത്തിലാണ്.

ഈ മുനിസിപ്പാലിറ്റിയിലെ എല്ലാ ഹോട്ടലുകളില്‍ നിന്നും മിച്ചം വരുന്ന എണ്ണ നാരായണേട്ടന്‍ സൌജന്യമായി സംഘടിപ്പിക്കും.

ചിക്കന്‍ വറുത്തതെന്നോ പപ്പടം കാച്ചിയതെന്നോ നാരായണേട്ടന് ഭേദമില്ല.

ഏതു കാച്ചിയ എണ്ണയും നിമിഷനേരം കൊണ്ട് ഒന്നാംതരം മസ്സാജ് ഓയില്‍ ആകും.

അതിന്റെ പേറ്റന്റ് നാരായണേട്ടന് മാത്രം.

ഒരു കുപ്പി ദശമൂലാരിഷ്ടം എണ്ണയില്‍ ചേര്‍ത്ത് നന്നായി തിളപ്പിക്കുക.

ഏതു ചിക്കന്റെ എണ്ണയും ഒന്നാംതരം മസ്സാജ് ഓയില്‍ ആകും.

അതിന്റെ ഗന്ധം അനിര്‍വചനീയമാണ്.

എത്രയെത്ര മദാമ്മമാരാണ് ഈ എണ്ണക്കായി നാരായണേട്ടന്റെ മുന്നില്‍ മലര്‍ന്നു കിടക്കുന്നത്.

തീര്‍ന്നോ വിജയരഹസ്യം

ഇല്ല . പ്രധാന ആദായ മാര്‍ഗ്ഗം വരാനിരിക്കുന്നതേയുള്ളു.

മസ്സാജ് പാര്‍ലറിന്റെ പിന്‍ വശത്ത് നീളമുള്ള ഒരു ബഞ്ചിട്ടിട്ടുണ്ട് നാരായണേട്ടന്‍.

അതില്‍ നാട്ടിന്‍ പുറത്തെ തൊഴില്‍ രഹിതര്‍ക്ക് ഇരിക്കാം

മണിക്കൂറിന് അമ്പതു രൂപ. എന്തിന് വെറുതേയിരിക്കാനോ.

അല്ലന്നേ ഓട്ടയില്‍ കൂടീ മസ്സാജ് കാണാന്‍.

മിനിമം ഏഴു പേരുണ്ടാകും ഒരേ സമയം ബഞ്ചില്‍.

എപ്പോഴും ഫുള്ള്.

ഈ മാന്ദ്യകാലത്തും വിജയകരമായി ഓടുന്നു

“ഫെയറി ക്യൂന്‍ മസ്സാജ് പാര്‍ലര്‍.”

Monday, May 18, 2009

അന്നത്തെ അടി

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് .കേരളമെങ്ങും സ്വാശ്രയ കോളേജ് സമരം. സെക്രട്ടറിയേറ്റിലേക്ക് സുനില്‍ സി കുര്യന്റെ വിശാലമായ ശരീരത്തിനു പിന്നില്‍ ഒളിച്ച് ജാഥക്കു പോയി. എതോ ഭാഗ്യവാനായ പോലീസുകാരന്‍ അടിച്ചത് കാലിന്റെ കെണ്ടക്കു കൊണ്ടു.

പിറ്റേന്ന് പത്രത്തില്‍ കേരളമെങ്ങും വിദ്യാഭ്യാസ ബന്ദ് പൂര്‍ണം.
കൊല്ലം ടി കെ എമ്മില്‍ ഒരു കുട്ടി മാത്രം പരീക്ഷ എഴുതി
വി എസ് അരുണ്‍കുമാര്‍.
സമരം നടത്തി ഞങ്ങള്‍ക്ക് ഭരണം കിട്ടി.
വി എസ് അരുണ്‍കുമാര്‍ IHRD Director ആയി.
അയാളുടെ അച്ച്ഛന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയി.
എന്റെ കാലിന്റെ കെണ്ടയില്‍ തലോടുമ്പോള്‍ എന്തൊരു സുഖം.
പ്രത്യേകിച്ചും ഈ റിസള്‍ട്ടിനു ശേക്ഷം.

Thursday, May 14, 2009

മറ്റേത് കാണിച്ചു തരുമ്പോള്‍

ഹിപ് ഹിപ് ഹുറേ സുധാകരന്‍



സെക്രട്ടറിയേറ്റില്‍ ഒരു കാര്യത്തിനായെങ്കിലും കയറി ഇറങ്ങിയ ആര്‍ക്കും തോന്നും സുധാകരനെ ഒന്നഭിനന്ദിക്കാന്‍.



ഇനി ഈ ഭാഷ ഉപയോഗിക്കാമോ എന്ന്.



ചില കാര്യങ്ങള്‍ കേള്‍പ്പിക്കാന്‍ ഇങ്ങനത്തെ ഭാഷ തന്നെ ഉപയോഗിക്കണം എന്ന് മരിക്കുന്നതിനു തൊട്ട് മുന്‍പ് എം എന്‍ വിജയന്‍ സാര്‍ പറഞ്ഞിട്ടുണ്ട്.



ഒരപേക്ഷ കൊടുത്തു. ഏഴു വര്‍ഷം കഴിഞ്ഞു. പാലൊളി മന്ത്രിയായി വന്നപ്പോള്‍ ഫയലില്‍ ഉത്തരവിട്ടു.



വലിയ സന്തോഷത്തോടെ ഉത്തരവു വാങ്ങാന്‍ സെക്ഷനില്‍ ചെന്നു. സെക്ഷനിലെ സാര്‍ പറഞ്ഞു.



“ താങ്കള്‍ നല്‍കിയ അപേക്ഷ പൂര്‍ണമല്ല, ഒരു അപേക്ഷ കൂടി സമര്‍പ്പിക്കൂ.”


വീണ്ടും ഒരു ഏഴു വര്‍ഷം കൂടീ.


ഇതു കേള്‍ക്കുമ്പോള്‍ എങ്ങിനെ മറ്റേത് കാണിക്കാതിരിക്കും

തോഴരേ ആ അടി ഒരു തിരിച്ചറിവാകട്ടെ.

Sunday, May 10, 2009

എസ് എന്‍ സി ലാവ് ലിനും ചാവര്‍കോട് വൈദ്യനും

ചാവര്‍കോട് വൈദ്യന്മാര്‍ ശ്രീനാരായണ ഗുരുവിന്റെ വൈദ്യന്മാരായിരുന്നു. ഗുരുവിനെ എണ്ണ തേപ്പിച്ചും കിഴിയിടീപ്പിച്ചും വൈദ്യന്മാര്‍ പ്രശസ്തരായി.ഗുരുവിനെ എണ്ണ തേല്പിക്കുന്ന വൈദ്യന്മാരെക്കൊണ്ട് തങ്ങളേയും എണ്ണയിടീപ്പിക്കുവാന്‍ ശിഷ്യന്മാരും തുനിഞ്ഞിറങ്ങി. അങ്ങിനെ ചാവര്‍കോട് വൈദ്യന്മാര്‍ സമുദായത്തിന്റെ കുലവൈദ്യന്മാരായി. കാലം കഴിഞ്ഞു വൈദ്യന്മാര്‍ ചികിത്സിച്ചു ചികിത്സിച്ചു ശ്രീനാരായണ ഗുരു വളരെ നേരത്തെ സമാധിയായി. (ശാന്തം,പാപം)


അതുകൊണ്ടാവണം അടുത്ത തലമുറ വൈദ്യം പഠിക്കാന്‍ പോയില്ല. വൈദ്യന്‍ മകനെ പഠിപ്പിച്ചു വക്കീലാക്കി.കുത്ത് കൊല, അതിര്‍ത്തി തര്‍ക്കം എന്നിവയിലൊന്നും താല്പര്യമില്ലാത്ത വിശുദ്ധനാകയാല്‍ മകന്‍ സര്‍വീസ് കേസുകള്‍ മാത്രം വാദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നീറുന്ന കേസുകള്‍ പരിഹരിച്ചു. ശ്രീനാരായണഗുരു കമ്മ്യുണിസ്റ്റാകയാല്‍ വൈദ്യനും മക്കളും കമ്മ്യുണിസ്റ്റായി. അങ്ങിനെ വക്കീല്‍ സുധാകര പ്രസാദും കമ്മ്യുണിസ്റ്റായി.

അങ്ങിനെ കാലം കഴിഞ്ഞു വരവേ കേരളത്തില്‍ കമ്മ്യുണിസ്റ്റുകാര്‍ അധികാരത്തില്‍ വരുകയും പിണറായി വിജയന്‍ എന്നൊരാള്‍ അധികാരത്തിന്റെ അമരത്തെത്തുകയും ചെയ്തു.(ഇടക്ക് ജാഥ നടത്തി അച്യുതാനന്ദന്‍ എന്നൊരാള്‍ മുഖ്യമന്ത്രിയാവുകയും പി.കെ,പ്രകാശ്, എന്‍.സുഗതന്‍, സി.ആര്‍. നീലകണ്ഠന്‍,ആസാദ്, ശിവന്‍ മഠത്തില്‍,എന്നിവരുടെ സഹായത്തോടെ കേരളം ഭരിക്കുകയും ചെയ്തതായി അറിയുന്നു.).കേരള കൌമുദിയിലെ എന്‍ ആര്‍ എസ് ബാബുവിനോടും എം എസ് മണിയോടും അലോചിച്ച വാറെ വൈദ്യന്റെ മകന്‍ കേരളദേശത്തിന്റെ വക്കീലാകാന്‍ പറ്റിയ ആളാണന്ന് അവര്‍ നിശ്ചയിച്ചതു പ്രകാരം പിണറായി വിജയന്‍ അവനോടു കല്പിച്ചു. നീ കേരള ദേശത്തിന്റെ വക്കീലാകുക. നിന്റെ ഇഷ്ടം എന്റെ ഇഷ്ടമാകുന്നു എന്നു അവന്‍ കല്പിച്ചനുസരിച്ചു.
അങ്ങിനെ സുധാകര പ്രസാദ് അഡ്വ.ജനറലായി. നിയമിച്ചത് പിണറായി ആണ് എങ്കിലും നിയമം വിട്ടു നടക്കുന്ന ആളല്ല ചാവര്‍കോട് വൈദ്യന്റെ മകന്‍.പണ്ട് ശ്രീനാരായണ ഗുരു പറഞ്ഞിട്ട് അച്ഛന്‍ കേട്ടിട്ടില്ല,പിന്നല്ലേ മകന്‍. ആ കഥ ഇങ്ങനെ. സുധാകര പ്രസാദിന്റെ വീട്ടില്‍ സദ്യ. ഗുരുദേവന്‍ എഴുന്നള്ളണമെന്നു വൈദ്യന് അതിയായ ആഗ്രഹം. ശിഷ്യന്റെ ഒരാഗ്രഹമല്ലേ ഗുരുദേവന്‍ സമ്മതിച്ചു.ഗുരുവും ചിന്നസ്വാമി ആശാനുമായി ചാവര്‍കോട് വീട്ടിലെത്തി. ആശാന്‍ എന്നു കേള്‍ക്കുമ്പോള്‍ ചില നീച മനസ്കര്‍ വെളിയം ഭാര്‍ഗ്ഗവനെ ഓര്‍ക്കും. ഇതു അതല്ല, മലയളത്തിന്റെ പ്രിയപ്പെട്ട കവി കുമാരന്‍ ആശാന്‍. ചാവര്‍കൊട് വൈദ്യന് മുഖം കറുത്തു. ഗുരുവിനെ മാറ്റി നിര്‍ത്തി പറഞ്ഞു. ഗുരോ അങ്ങയെ മാത്രമല്ലേ ഞാന്‍ ക്ഷണിച്ചുള്ളൂ. ഈ കുമാരനെ എന്തിനു കൊണ്ടുവന്നു. ഇവന്‍ ചാന്നാനാണ്, ഇവനെ എന്റെ വീട്ടില്‍ കയറ്റാനൊക്കത്തില്ല. ജാതിക്കെതിരെ പടപൊരുതിയ ഗുരു വാപൊളിച്ചു നിന്നു. ഗുരു എത്ര നിര്‍ബന്ധിച്ചിട്ടും ആശാന് ഊണു വിളംബാന്‍ വൈദ്യന്‍ തയ്യാറായില്ല.(ഒടുവില്‍ ഗുരു ഉണ്ണാതെ തിരിച്ചു പോയി എന്ന് ഈഴവരും അതല്ല ആശാനെ പുറത്തു നിര്‍ത്തി ഉണ്ടിട്ടു പോയി എന്നു നായന്മാരും)
ഏതായാലും ആ കുലത്തില്‍ പിറന്ന സുധാകര പ്രസാദ് ആരുടേയും വാശിക്കു വഴങ്ങില്ല എന്നതു സത്യം.
അങ്ങിനെ സുധാകര പ്രസാദ് മാന്യമായി ജോലിചെയ്ത് ജീവിച്ചു വരവെ നാട്ടില്‍ കുമാര സംഭവം ഉണ്ടാകുന്നു. കുമാര സംഭവം എന്നാല്‍ മൂന്ന് കുമാരന്മാര്‍ ചേര്‍ന്നുണ്ടാക്കിയ സംഭവം. വീരെന്ദ്രകുമാര്‍, നന്ദകുമാര്‍, അഡ്വ: രാംകുമാര്‍. ആസൂത്രകന്‍, അവതാരകന്‍, ഉപദേശകന്‍ എന്നിങ്ങനെ. ഈ കുമാര സംഭവത്തിനു നമ്മള്‍ ലാവ് ലിന്‍ കേസ് എന്ന് പേരിട്ടു.
ഈ മൂന്ന് കുമാരന്മാരും ചേര്‍ന്ന് പല ചികിത്സയും നടത്തിയ ശേഷമാണ്, സുധാകരന്‍ വൈദ്യന്റെ അടുക്കല്‍ രോഗിയെ എത്തിക്കുന്നത്. സി ബി ഐ, ഹൈക്കൊടതി, സുപ്രീ കോടതി,എന്നിവിടങ്ങളിലൊക്കെ കാണിച്ചു. ആവശ്യമായ മരുന്നൊക്കെ കൊടുത്തു. എന്നിട്ടും രക്ഷയില്ല. കുമാരന്മാര്ക്ക് ഒരേഒരു ആവശ്യം മാത്രം .കടിച്ചത് പിണറായി പാമ്പാണന്ന് വൈദ്യന്‍ സാക്ഷ്യപ്പെടുത്തണം .വൈദ്യന്‍ രോഗിയെ പരിശൊധിച്ചു തുടങ്ങി. കുമാരന്മാര്‍ പറഞ്ഞു. വൈദ്യരേ വിശദമായൊന്നും പരിശോധിക്കണ്ട. കടിച്ച്തു പിണറയിയാണു എന്നുമാത്രം എഴുതിതന്നാല്‍ മതി.വൈദ്യന്‍ കോപിച്ചു . തോന്നിയവാസം എഴുതാനല്ലാ ഞാന്‍ ഇവിടെ ഇരിക്കുന്നതു.എനിക്കു മരുന്നെഴുതാന്‍ രോഗിയെ വിശദമായി പരിശോധിച്ചേ പറ്റൂ. പഴയ കുറിപ്പടികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കൊണ്ടുവരൂ. കുമാരന്മാര്‍ പല്ലിറുമ്മി. ഇത് പിണറായി പാമ്പിനെ രക്ഷിക്കാനുള്ള അടവാണ്. ടാക്സി കൊണ്ടുവാടാ............,കുമാരന്മാര്‍ അമറി.വൈദ്യന്‍ വിട്ടില്ല. രോഗി എന്റെ കയ്യിലാണ്, ഞാന്‍ പരിശോധിച്ചല്ലാതെ വിടില്ല.ഇതു പണ്ടാരാണ്ടോ പറഞ്ഞതു പോലെയായല്ലോ?.ഒന്നാം കുമാരന്‍ രണ്ടാം കുമാരനെ തിരികെ സുപ്രീം കോടതിയിലേക്കു പറഞ്ഞയച്ചു.വൈദ്യന്‍ പരിശോധന തുടര്ന്നു.അതാ കണം കാലിനടിയില്‍ ഒരു മുറിവ് . കണ്ടിട്ട് കാര്ത്തികേയന്‍ പാമ്പ് കടിച്ചതു പോലെ. അപ്പോഴും കുമാരന്മാര്‍ മുറുമുറുക്കുന്നു " ടാക്സി വിളിയെടാ......"പരിശോധന അവസാനിപ്പിച്ച് വൈദ്യന്‍ പറഞ്ഞു "പിണറായി പാമ്പ് കടിച്ചിട്ടില്ല"."കടിച്ചൊ,ഇല്ലയോ എന്നു നോക്കാന്‍ തന്നെ ഏല്പിച്ചിട്ടില്ല.കടിച്ചു എന്നു മാത്രം എഴുതെടാ" കുമാരന്മാര്‍ .
അങ്ങിനെ പ്രൊസിക്യുഷന്‍ വേണ്ട എന്നു സര്ക്കാര്‍ തീരുമാനിച്ചു. ഇനി ഗവര്ണറാണ്, തീരുമാനം എടുക്കേണ്ടത്. അതാര്ക്ക് അനുകൂലമാകും . നിയമം നോക്കി രേഖകള്‍ നോക്കി ഗവര്ണര്‍ തീരുമാനിക്കും . പക്ഷെ അവിടെയും ഒരു പഴുതിട്ടിട്ടുണ്ട് കുമാരന്മാര്‍ . ഗവര്ണറുടെ മകനെ സി പി എം അമരാവതിയില്‍ പിന്താങ്ങുന്നു. ഇനി ഗവറ്ണരെങ്ങാനും പിണറായിയെ അനുകൂലിച്ചു തീരുമാനം എടുത്താല്‍ അതിനൊരു ന്യായീകരണം വേണ്ടേ

കുറ്റം നടക്കുന്നു.കുറ്റപത്രം സമര്‍പ്പിക്കുന്നു.കുറ്റവാളിയെ പിടിക്കുന്നു. വിചാരണ നടക്കുന്നു. ശിക്ഷ വിധിക്കുന്നു. ഇതാണ് ഇഹലോകത്തിലെ നിയമ നടപടി ക്രമം. ഇതു തല തിരിച്ചു നടക്കുന്ന അപൂര്‍വം പ്രക്രിയകളിലൊന്നാണ് എസ് എന്‍ സി ലാവ് ലിന്‍ കേസ്. ഇവിടെ കുറ്റവാളി പിടിക്കപ്പെടുന്നു. പിണറായി വിജയന്‍. കുറ്റം കണ്ടു പിടിക്കാന്‍ പിന്നീട് സി ബി ഐ യെ ഏല്പിച്ചു. അവര്‍ പതിനായിരക്കണക്കിനു പേജുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
അമ്മയെ തല്ലിയാല്‍ രണ്ടുണ്ടു പക്ഷം. പക്ഷെ ലാവ് ലിന്‍ കേസില്‍ പക്ഷം ഒന്നെയുള്ളൂ. പിണറായി കുറ്റക്കാരനാണ്. വിചാരണ, ശിക്ഷ എന്നിവക്കായി ജനം ഏക മനസ്സോടെ വാദിക്കുന്നു.

നന്ദകുമാര്‍,വീരേന്ദ്രകുമാര്‍,അഡ്വ്: രാംകുമാര്‍, നമ്മള്‍ ജനത്തിനു വേണ്ടി ഈ കേസു വാദിക്കുന്നു. സമൂഹത്തില്‍ നിന്നു അഴിമതി തുടച്ചു നീക്കണം എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ ഇവര്‍ക്കുള്ളു.

ലവ് ലിന്‍ കേസ് അഡ്വ: ജനറലിനു മുന്നേ എത്തി. കോടതി പറഞ്ഞു.” പ്രോസിക്യുട്ട് ചെയ്യാമൊ ഇല്ലയോ”. അഡ്വ: ജനറല്‍ രേഖകള്‍ പരിശോധിച്ചു തുടങ്ങി. അപ്പോള്‍ നമ്മള്‍ സമാന്തര വിചാരണ തുടങ്ങി. എന്തിനു രേഖകള്‍ പരിശോധിക്കണം?. പിണറായി കുറ്റക്കാരന്‍ തന്നെയാണ്. പ്രോസിക്യുട്ട് ചെയ്യാന്‍ കയ്യോടെ അനുമതി കൊടുക്കുക.

രേഖകള്‍ പരിശോധിച്ച സുധാകര്‍ പ്രസാദിന് പിണറായിയെ കുറ്റക്കാരന്‍ ആക്കാന്‍ വേണ്ടത്ര തെളിവില്ല എന്നു തോന്നി. എന്തു കൊണ്ട് സുധാകര പ്രസാദിന് അങ്ങിനെ തോന്നി എന്ന് നമ്മള്‍?. നാളെ ഗവര്‍ണക്ക് അങ്ങിനെ തോന്നിയാലോ. പഴുതുകള്‍ ഇപ്പോഴെ അടക്കാം. ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയാല്‍ അതു മഹത്തായ ഭരണ വ്യവസ്ഥിതിയുടെ വിജയം