എല്ലാ സര്‍ക്കാര്‍ ആഫീസും പോലെ തന്നെ ഇവിടെയും.പഴയ കസേര,പഴയ മേശ, പഴയ അതേ മുഖങ്ങള്‍.
ഇതിനിടയിലേക്കാണ് അനിത വന്ന്കയറിയത്.
അതോടെ ആഫീസ് ഒന്ന് ഇളകി മറിഞ്ഞു.
പതിനൊന്നരക്കും പന്ത്രണ്ടിനുമൊക്കെ വന്നിരുന്ന മാന്യന്മാരൊക്കെ പത്തു മണിക്കു മുന്‍പു തന്നെ ആഫീസിലെത്തിതുടങ്ങി.
എന്തൊരു ക്രിത്യത
മുണ്ടുടുത്തു വരുന്ന അരവിന്ദന്‍ പാന്റ്സ് ധരിച്ചും തല ചീകാത്ത സുധാകരന്‍ സ്പ്രേ അടിച്ചുമൊക്കെ വന്നു തുടങ്ങി.
എല്ലാപേരും തമാശക്കാര്‍
എല്ലാപേര്‍ക്കും എപ്പോഴും സൌഹ്രുദം.
അങ്ങിനെയിരിക്കെ എനിക്കൊരു പറ്റു പറ്റി
സര്‍ക്കാര്‍ ആഫീസിന്റെ പരിമിതമായ സൌകര്യങ്ങളില്‍ ഞങ്ങള്‍ ജീവിച്ചു പോരുകയായിരുന്നു.
ആണിനും പെണ്ണിനും ഒരു ടോയ് ലറ്റ്.
പ്രക്രുതിയുടെ വിളി കലശലായ ഒരു സാഹചര്യത്തില്‍ ഓടിചെന്ന് വാതില്‍ തുറന്നപ്പോള്‍ അകത്ത് അനിത
......................................
പെട്ടെന്ന് പുറത്തിറങ്ങി. തിരിഞ്ഞോടി
സീറ്റില്‍ ചെന്നിരുന്നു.
....................................................
അഞ്ചു മിനിട്ടു നേരത്തെ നിശബ്ദത
.................................................
വാതില്‍ വീണ്ടും തുറന്നു. അനിത പുറത്തിറങ്ങി.
....................................
കുനിഞ്ഞിരുന്നാണങ്കിലും ഞാന്‍ അവളെ നോക്കതെ നോക്കി.
ഒന്നും പിടികിട്ടുന്നില്ല. ദൈവമേ ഒരു പീഡനക്കേസ് തല പൊക്കുകയാണോ?.
ജോസഫ്, നീലന്‍,
സന്തോഷ് മാധവന്‍, പട്ടികയിലേക്ക് ഒരുത്തന്‍ കൂടി
മനസ്സാക്ഷി പറഞ്ഞു.” അറിയാതെ പറ്റിയതല്ലെ. നീ ചെന്നു ഒരു സോറി പറ”
പതിയെ എണീറ്റ് അനിതയുടെ അടുത്തു ചെന്നു.
അനിതക്കു മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ പറഞ്ഞു.
“ സോറി ,അറിയാതെ പറ്റിയതാണ്‍ , ആരോടും പറയരുത്’.”
കക്ഷിയുടെ മുഖത്തേക്ക് ചോര ഇരച്ചു കയറുന്നതു ഞാന്‍ കണ്ടു.
പിന്നെ അവിടെ നില്‍ക്കണ്ട എന്നു ഒരു ഉള്‍വിളിയായി ഭഗവാന്‍ എന്നെ അറിയിച്ചു.
തിരികെ സീറ്റില്‍ വന്നിരുന്നു.
ഞാന്‍ എണീറ്റ് പോകുന്നതും തിരികെ വരുന്നതും അനിതയുടെ മുഖവുമൊക്കെ പലരും ശ്രദ്ധിച്ചിരുന്നു.
അഭ്യുദയകാംക്ഷികള്‍ അനിതയുടെ അടുത്തെത്തി.
കുത്തിയും ചീണ്ടിയും ഓരൊന്ന് ചോദിച്ചു തുടങ്ങി.
ഒടുവില്‍ ഞാനുന്‍ അനിതയും മാത്രം അറിഞ്ഞത് ആഫീസില്‍ പാട്ടായി.
സന്മാര്‍ഗ്ഗവാദികള്‍ പ്രതികരിച്ചു.
ഇതവന്‍ മനപൂര്‍വം ചെയ്തതുതന്നെ. ഇന്നു നടപടിയെടുത്തില്ലങ്കില്‍ ഇവന്‍ ഇനിയും ആവര്‍ത്തിക്കും.
സംഭവം കത്തിപ്പടര്‍ന്നു.
ആഫീസിന്റെ അതിരു വിട്ട് വകുപ്പദ്ധ്യക്ഷന്റെ പക്കല്‍ വരെയെത്തി സംഭവം
അന്വേഷിക്കാന്‍ ജില്ലാ അധികാരി നേരിട്ടെത്തി.
തെളിവെടുപ്പ്
ആദ്യം അനിതയുടെ മൊഴിയെടുത്തു.
അടുത്തത് കുപ്രസിദ്ധനായ ഞാന്‍
വിറച്ചു വിറച്ച് അകത്തേക്കു കയറിചെന്നു.
കട്ടിക്കണ്ണടക്കുള്ളിലൂടെ അദ്ദേഹം എന്നെ ഒന്നു നോക്കി.
“ഓ താനാണോ കക്ഷി”
അതെ സാര്‍. ഞാന്‍ വിക്കി
സാര്‍ ഞാനൊന്നും............................
താനൊന്നും പറയണ്ട,ഞാന്‍ ചോദിക്കുന്നതിനു മാത്രം ഉത്തരം”
ഞാന്‍ തല കുലുക്കി
“താന്‍ അന്നു കതകു തുറന്നു നോക്കിയപ്പോള്‍ വല്ലതും കണ്ടോ”‘ സത്യം പറയണം”
‘കണ്ടു സാര്‍”
“കണ്ടതെങ്ങിനെ കൊള്ളാമായിരുന്നോ”
ഞാന്‍ വാ പൊളിച്ചു
“എടോ ചോദിച്ചതു കേട്ടില്ലേ , താന്‍ കണ്ട സാധനം കൊള്ളാമായിരുന്നോ എന്ന്?.
“കൊള്ളാമായിരുന്നു”
“ഭാഗ്യവാന്‍, “
‘എടോ അന്വേഷണം അവസാനിച്ചു. നീ നിരപരാധി തന്നെ. അവള്‍ക്ക് ഒരു പരാതീം ഇല്ല എന്ന് അവള്‍ പറഞ്ഞു. ഇവിടത്തെ ചില കിളവന്മാര്‍ കുത്തിപ്പോക്കിയതാണ് ഇതെന്നു അപ്പോഴെ എനിക്കു മനസ്സിലായി.”
ആശ്വാസത്തോടെ ഞാന്‍ പുറത്തിറങ്ങി.
ഇറങ്ങാന്‍ നേരം പിന്നില്‍ നിന്ന് അങ്ങേര്‍ വിളിച്ചു പറഞ്ഞു.
‘ കണ്ടതൊന്നും മനസ്സില്‍ വച്ചേക്കരുത്. നീ ഒന്നും കണ്ടിട്ടില്ല എന്നാ അവളു കരുതിയേക്കണെ.
കാലമെത്ര കഴിഞ്ഞു. അന്നു കണ്ടതൊന്നും മറക്കാന്‍ കഴിഞ്ഞിട്ടേയില്ല ഇന്നും.
4 comments:
ഹൊ..ചിരിച്ചു പോയി..അറിയാതെ..
നന്നായിട്ടുണ്ട്.
:):)
ഹോ ആശ്വാസം പേരിനൊരു പെണ്ണ്
രസ്സായി.... :)
Post a Comment