Sunday, May 10, 2009

എസ് എന്‍ സി ലാവ് ലിനും ചാവര്‍കോട് വൈദ്യനും

ചാവര്‍കോട് വൈദ്യന്മാര്‍ ശ്രീനാരായണ ഗുരുവിന്റെ വൈദ്യന്മാരായിരുന്നു. ഗുരുവിനെ എണ്ണ തേപ്പിച്ചും കിഴിയിടീപ്പിച്ചും വൈദ്യന്മാര്‍ പ്രശസ്തരായി.ഗുരുവിനെ എണ്ണ തേല്പിക്കുന്ന വൈദ്യന്മാരെക്കൊണ്ട് തങ്ങളേയും എണ്ണയിടീപ്പിക്കുവാന്‍ ശിഷ്യന്മാരും തുനിഞ്ഞിറങ്ങി. അങ്ങിനെ ചാവര്‍കോട് വൈദ്യന്മാര്‍ സമുദായത്തിന്റെ കുലവൈദ്യന്മാരായി. കാലം കഴിഞ്ഞു വൈദ്യന്മാര്‍ ചികിത്സിച്ചു ചികിത്സിച്ചു ശ്രീനാരായണ ഗുരു വളരെ നേരത്തെ സമാധിയായി. (ശാന്തം,പാപം)


അതുകൊണ്ടാവണം അടുത്ത തലമുറ വൈദ്യം പഠിക്കാന്‍ പോയില്ല. വൈദ്യന്‍ മകനെ പഠിപ്പിച്ചു വക്കീലാക്കി.കുത്ത് കൊല, അതിര്‍ത്തി തര്‍ക്കം എന്നിവയിലൊന്നും താല്പര്യമില്ലാത്ത വിശുദ്ധനാകയാല്‍ മകന്‍ സര്‍വീസ് കേസുകള്‍ മാത്രം വാദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നീറുന്ന കേസുകള്‍ പരിഹരിച്ചു. ശ്രീനാരായണഗുരു കമ്മ്യുണിസ്റ്റാകയാല്‍ വൈദ്യനും മക്കളും കമ്മ്യുണിസ്റ്റായി. അങ്ങിനെ വക്കീല്‍ സുധാകര പ്രസാദും കമ്മ്യുണിസ്റ്റായി.

അങ്ങിനെ കാലം കഴിഞ്ഞു വരവേ കേരളത്തില്‍ കമ്മ്യുണിസ്റ്റുകാര്‍ അധികാരത്തില്‍ വരുകയും പിണറായി വിജയന്‍ എന്നൊരാള്‍ അധികാരത്തിന്റെ അമരത്തെത്തുകയും ചെയ്തു.(ഇടക്ക് ജാഥ നടത്തി അച്യുതാനന്ദന്‍ എന്നൊരാള്‍ മുഖ്യമന്ത്രിയാവുകയും പി.കെ,പ്രകാശ്, എന്‍.സുഗതന്‍, സി.ആര്‍. നീലകണ്ഠന്‍,ആസാദ്, ശിവന്‍ മഠത്തില്‍,എന്നിവരുടെ സഹായത്തോടെ കേരളം ഭരിക്കുകയും ചെയ്തതായി അറിയുന്നു.).കേരള കൌമുദിയിലെ എന്‍ ആര്‍ എസ് ബാബുവിനോടും എം എസ് മണിയോടും അലോചിച്ച വാറെ വൈദ്യന്റെ മകന്‍ കേരളദേശത്തിന്റെ വക്കീലാകാന്‍ പറ്റിയ ആളാണന്ന് അവര്‍ നിശ്ചയിച്ചതു പ്രകാരം പിണറായി വിജയന്‍ അവനോടു കല്പിച്ചു. നീ കേരള ദേശത്തിന്റെ വക്കീലാകുക. നിന്റെ ഇഷ്ടം എന്റെ ഇഷ്ടമാകുന്നു എന്നു അവന്‍ കല്പിച്ചനുസരിച്ചു.
അങ്ങിനെ സുധാകര പ്രസാദ് അഡ്വ.ജനറലായി. നിയമിച്ചത് പിണറായി ആണ് എങ്കിലും നിയമം വിട്ടു നടക്കുന്ന ആളല്ല ചാവര്‍കോട് വൈദ്യന്റെ മകന്‍.പണ്ട് ശ്രീനാരായണ ഗുരു പറഞ്ഞിട്ട് അച്ഛന്‍ കേട്ടിട്ടില്ല,പിന്നല്ലേ മകന്‍. ആ കഥ ഇങ്ങനെ. സുധാകര പ്രസാദിന്റെ വീട്ടില്‍ സദ്യ. ഗുരുദേവന്‍ എഴുന്നള്ളണമെന്നു വൈദ്യന് അതിയായ ആഗ്രഹം. ശിഷ്യന്റെ ഒരാഗ്രഹമല്ലേ ഗുരുദേവന്‍ സമ്മതിച്ചു.ഗുരുവും ചിന്നസ്വാമി ആശാനുമായി ചാവര്‍കോട് വീട്ടിലെത്തി. ആശാന്‍ എന്നു കേള്‍ക്കുമ്പോള്‍ ചില നീച മനസ്കര്‍ വെളിയം ഭാര്‍ഗ്ഗവനെ ഓര്‍ക്കും. ഇതു അതല്ല, മലയളത്തിന്റെ പ്രിയപ്പെട്ട കവി കുമാരന്‍ ആശാന്‍. ചാവര്‍കൊട് വൈദ്യന് മുഖം കറുത്തു. ഗുരുവിനെ മാറ്റി നിര്‍ത്തി പറഞ്ഞു. ഗുരോ അങ്ങയെ മാത്രമല്ലേ ഞാന്‍ ക്ഷണിച്ചുള്ളൂ. ഈ കുമാരനെ എന്തിനു കൊണ്ടുവന്നു. ഇവന്‍ ചാന്നാനാണ്, ഇവനെ എന്റെ വീട്ടില്‍ കയറ്റാനൊക്കത്തില്ല. ജാതിക്കെതിരെ പടപൊരുതിയ ഗുരു വാപൊളിച്ചു നിന്നു. ഗുരു എത്ര നിര്‍ബന്ധിച്ചിട്ടും ആശാന് ഊണു വിളംബാന്‍ വൈദ്യന്‍ തയ്യാറായില്ല.(ഒടുവില്‍ ഗുരു ഉണ്ണാതെ തിരിച്ചു പോയി എന്ന് ഈഴവരും അതല്ല ആശാനെ പുറത്തു നിര്‍ത്തി ഉണ്ടിട്ടു പോയി എന്നു നായന്മാരും)
ഏതായാലും ആ കുലത്തില്‍ പിറന്ന സുധാകര പ്രസാദ് ആരുടേയും വാശിക്കു വഴങ്ങില്ല എന്നതു സത്യം.
അങ്ങിനെ സുധാകര പ്രസാദ് മാന്യമായി ജോലിചെയ്ത് ജീവിച്ചു വരവെ നാട്ടില്‍ കുമാര സംഭവം ഉണ്ടാകുന്നു. കുമാര സംഭവം എന്നാല്‍ മൂന്ന് കുമാരന്മാര്‍ ചേര്‍ന്നുണ്ടാക്കിയ സംഭവം. വീരെന്ദ്രകുമാര്‍, നന്ദകുമാര്‍, അഡ്വ: രാംകുമാര്‍. ആസൂത്രകന്‍, അവതാരകന്‍, ഉപദേശകന്‍ എന്നിങ്ങനെ. ഈ കുമാര സംഭവത്തിനു നമ്മള്‍ ലാവ് ലിന്‍ കേസ് എന്ന് പേരിട്ടു.
ഈ മൂന്ന് കുമാരന്മാരും ചേര്‍ന്ന് പല ചികിത്സയും നടത്തിയ ശേഷമാണ്, സുധാകരന്‍ വൈദ്യന്റെ അടുക്കല്‍ രോഗിയെ എത്തിക്കുന്നത്. സി ബി ഐ, ഹൈക്കൊടതി, സുപ്രീ കോടതി,എന്നിവിടങ്ങളിലൊക്കെ കാണിച്ചു. ആവശ്യമായ മരുന്നൊക്കെ കൊടുത്തു. എന്നിട്ടും രക്ഷയില്ല. കുമാരന്മാര്ക്ക് ഒരേഒരു ആവശ്യം മാത്രം .കടിച്ചത് പിണറായി പാമ്പാണന്ന് വൈദ്യന്‍ സാക്ഷ്യപ്പെടുത്തണം .വൈദ്യന്‍ രോഗിയെ പരിശൊധിച്ചു തുടങ്ങി. കുമാരന്മാര്‍ പറഞ്ഞു. വൈദ്യരേ വിശദമായൊന്നും പരിശോധിക്കണ്ട. കടിച്ച്തു പിണറയിയാണു എന്നുമാത്രം എഴുതിതന്നാല്‍ മതി.വൈദ്യന്‍ കോപിച്ചു . തോന്നിയവാസം എഴുതാനല്ലാ ഞാന്‍ ഇവിടെ ഇരിക്കുന്നതു.എനിക്കു മരുന്നെഴുതാന്‍ രോഗിയെ വിശദമായി പരിശോധിച്ചേ പറ്റൂ. പഴയ കുറിപ്പടികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കൊണ്ടുവരൂ. കുമാരന്മാര്‍ പല്ലിറുമ്മി. ഇത് പിണറായി പാമ്പിനെ രക്ഷിക്കാനുള്ള അടവാണ്. ടാക്സി കൊണ്ടുവാടാ............,കുമാരന്മാര്‍ അമറി.വൈദ്യന്‍ വിട്ടില്ല. രോഗി എന്റെ കയ്യിലാണ്, ഞാന്‍ പരിശോധിച്ചല്ലാതെ വിടില്ല.ഇതു പണ്ടാരാണ്ടോ പറഞ്ഞതു പോലെയായല്ലോ?.ഒന്നാം കുമാരന്‍ രണ്ടാം കുമാരനെ തിരികെ സുപ്രീം കോടതിയിലേക്കു പറഞ്ഞയച്ചു.വൈദ്യന്‍ പരിശോധന തുടര്ന്നു.അതാ കണം കാലിനടിയില്‍ ഒരു മുറിവ് . കണ്ടിട്ട് കാര്ത്തികേയന്‍ പാമ്പ് കടിച്ചതു പോലെ. അപ്പോഴും കുമാരന്മാര്‍ മുറുമുറുക്കുന്നു " ടാക്സി വിളിയെടാ......"പരിശോധന അവസാനിപ്പിച്ച് വൈദ്യന്‍ പറഞ്ഞു "പിണറായി പാമ്പ് കടിച്ചിട്ടില്ല"."കടിച്ചൊ,ഇല്ലയോ എന്നു നോക്കാന്‍ തന്നെ ഏല്പിച്ചിട്ടില്ല.കടിച്ചു എന്നു മാത്രം എഴുതെടാ" കുമാരന്മാര്‍ .
അങ്ങിനെ പ്രൊസിക്യുഷന്‍ വേണ്ട എന്നു സര്ക്കാര്‍ തീരുമാനിച്ചു. ഇനി ഗവര്ണറാണ്, തീരുമാനം എടുക്കേണ്ടത്. അതാര്ക്ക് അനുകൂലമാകും . നിയമം നോക്കി രേഖകള്‍ നോക്കി ഗവര്ണര്‍ തീരുമാനിക്കും . പക്ഷെ അവിടെയും ഒരു പഴുതിട്ടിട്ടുണ്ട് കുമാരന്മാര്‍ . ഗവര്ണറുടെ മകനെ സി പി എം അമരാവതിയില്‍ പിന്താങ്ങുന്നു. ഇനി ഗവറ്ണരെങ്ങാനും പിണറായിയെ അനുകൂലിച്ചു തീരുമാനം എടുത്താല്‍ അതിനൊരു ന്യായീകരണം വേണ്ടേ

കുറ്റം നടക്കുന്നു.കുറ്റപത്രം സമര്‍പ്പിക്കുന്നു.കുറ്റവാളിയെ പിടിക്കുന്നു. വിചാരണ നടക്കുന്നു. ശിക്ഷ വിധിക്കുന്നു. ഇതാണ് ഇഹലോകത്തിലെ നിയമ നടപടി ക്രമം. ഇതു തല തിരിച്ചു നടക്കുന്ന അപൂര്‍വം പ്രക്രിയകളിലൊന്നാണ് എസ് എന്‍ സി ലാവ് ലിന്‍ കേസ്. ഇവിടെ കുറ്റവാളി പിടിക്കപ്പെടുന്നു. പിണറായി വിജയന്‍. കുറ്റം കണ്ടു പിടിക്കാന്‍ പിന്നീട് സി ബി ഐ യെ ഏല്പിച്ചു. അവര്‍ പതിനായിരക്കണക്കിനു പേജുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
അമ്മയെ തല്ലിയാല്‍ രണ്ടുണ്ടു പക്ഷം. പക്ഷെ ലാവ് ലിന്‍ കേസില്‍ പക്ഷം ഒന്നെയുള്ളൂ. പിണറായി കുറ്റക്കാരനാണ്. വിചാരണ, ശിക്ഷ എന്നിവക്കായി ജനം ഏക മനസ്സോടെ വാദിക്കുന്നു.

നന്ദകുമാര്‍,വീരേന്ദ്രകുമാര്‍,അഡ്വ്: രാംകുമാര്‍, നമ്മള്‍ ജനത്തിനു വേണ്ടി ഈ കേസു വാദിക്കുന്നു. സമൂഹത്തില്‍ നിന്നു അഴിമതി തുടച്ചു നീക്കണം എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ ഇവര്‍ക്കുള്ളു.

ലവ് ലിന്‍ കേസ് അഡ്വ: ജനറലിനു മുന്നേ എത്തി. കോടതി പറഞ്ഞു.” പ്രോസിക്യുട്ട് ചെയ്യാമൊ ഇല്ലയോ”. അഡ്വ: ജനറല്‍ രേഖകള്‍ പരിശോധിച്ചു തുടങ്ങി. അപ്പോള്‍ നമ്മള്‍ സമാന്തര വിചാരണ തുടങ്ങി. എന്തിനു രേഖകള്‍ പരിശോധിക്കണം?. പിണറായി കുറ്റക്കാരന്‍ തന്നെയാണ്. പ്രോസിക്യുട്ട് ചെയ്യാന്‍ കയ്യോടെ അനുമതി കൊടുക്കുക.

രേഖകള്‍ പരിശോധിച്ച സുധാകര്‍ പ്രസാദിന് പിണറായിയെ കുറ്റക്കാരന്‍ ആക്കാന്‍ വേണ്ടത്ര തെളിവില്ല എന്നു തോന്നി. എന്തു കൊണ്ട് സുധാകര പ്രസാദിന് അങ്ങിനെ തോന്നി എന്ന് നമ്മള്‍?. നാളെ ഗവര്‍ണക്ക് അങ്ങിനെ തോന്നിയാലോ. പഴുതുകള്‍ ഇപ്പോഴെ അടക്കാം. ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയാല്‍ അതു മഹത്തായ ഭരണ വ്യവസ്ഥിതിയുടെ വിജയം

2 comments:

കടത്തുകാരന്‍/kadathukaaran said...

അന്വാഷണാനുമതി പോലും ഇത്തരത്തില്‍ തടസ്സപ്പെടുത്താന്‍ പിണറായിക്ക് കഴിയുമെങ്കില്‍ അന്വാഷണം നടന്നാല്‍ അതെവിടെ എത്തുമെന്ന് ഒരു ധാരണയും ഇല്ലാത്തവരാണ്‍ പിണറായിക്കെതിരെ അന്വാഷണാനുമതി നല്‍കണമെന്നാവശ്യപ്പെടുന്നത്.

അങ്കിള്‍ said...

പിണറായി മാത്രമല്ല, കൂടെയുള്ള രണ്ടുദ്ദ്യോഗസ്ഥരം കുറ്റം ചെയ്തിട്ടില്ലെന്നല്ലേ നമ്മുടെ പ്രസാദി ന്റെ കണ്ടു പിടിത്തം. ചോദിച്ചില്ലെങ്കിലും അതും കൂടെ പറയാന്‍ അദ്ദേഹം ബാധ്യസ്ഥന്‍.